Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സാഗരമധ്യേ പൂവിട്ട വർഷബിന്ദുക്കൾ
പ്രണയകഥ മത്സരം

സാഗരമധ്യേ പൂവിട്ട വർഷബിന്ദുക്കൾ

By Seena NavazFebruary 17, 2024Updated:February 24, 202411 Comments4 Mins Read181 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒക്‌ലഹോമിലെ വിശാലമായ പാർക്കിലെ മേപ്പിൾമരത്തിനു ചുവട്ടിലായിട്ടിരിക്കുന്ന സിമന്റ്ബഞ്ചിൽ മനായ ഇരുന്നു. കുറച്ചകലെ യന്ത്രഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കുന്ന മകൻ കാത്തിയിലാണവളുടെ ശ്രദ്ധ. വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട് പലനിറത്തിലും രൂപത്തിലുമുള്ള പൂക്കളെങ്ങും വിടർന്നുനിൽക്കുന്നു. അവയ്ക്കിടയിൽ ചിത്രശലഭങ്ങളെപ്പോലെ പറന്നുകളിയ്ക്കുന്ന കുഞ്ഞുങ്ങൾ. ആ നയനമനോഹരമായ കാഴ്ചകൾ അവളെ കുട്ടിക്കാലത്തിന്റെ ഓർമ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

പോളണ്ടിലെ ഹ്രിബ്ബുസ്സോവ്‌ ഗ്രാമം. ഓർമ്മകൾ പച്ചപിടിച്ചുകിടക്കുന്നതു അവിടെത്തന്നെയാണ്. സ്വർണ്ണനിറത്തിൽ വിളഞ്ഞുനിൽക്കുന്ന ഗോതമ്പുപാടങ്ങൾ. വെള്ളിയാഴ്ച രാത്രികളിൽ സാബിത്ത് വിളക്കുകളാൽ വീടലങ്കരിക്കുന്ന അമ്മ. വില്ലിയുടെയും മരിയയുടേയും കൊച്ചു കൊച്ചു വഴക്കുകൾ. പപ്പ നയിക്കുന്ന കൂട്ടപ്രാർത്ഥനകൾ. എല്ലാം അവളുടെ മനസ്സിലൂടെ കടന്നുപോയി. എന്തിനെന്നറിയാതെ നനഞ്ഞ മിഴികൾ അവളൊപ്പി. ഇടത്തേകൈയിലെ പച്ചകുത്തിയ പാടിലേക്ക് അവളുടെ വിരലുകളമർന്നു. എല്ലാ സന്തോഷങ്ങളേയും കരിച്ചുകളഞ്ഞതിന്റെ ഓർമ്മപ്പെടുത്തലായി ശരീരത്തിലവശേഷിക്കുന്ന അടയാളം.

മകനടുത്തെത്തിയതറിയാതെ ഓർമ്മകളിൽ ചിതറിയിരുന്ന അവളുടെ അടുത്തേയ്ക്ക് നീങ്ങിയിരുന്നവൻ അരുമയായി ആ അടയാളത്തിൽ തടവി.

“മമ്മാ, പറയൂ… മമ്മയുടെയും പപ്പയുടെയും കൈയിലെ ഈ അടയാളമെന്താണ്… ? എനിക്കതേപ്പറ്റി അറിയാൻ ആഗ്രഹമുണ്ട്.”

കഥ കേൾക്കാൻ കാത്തിരിക്കുന്ന കുട്ടിയുടെ കൗതുകത്തോടെ തന്നെ ഉറ്റുനോക്കിയിരുന്ന ആ പത്തുവയസ്സുകാരനെ നോക്കി അവളൊന്നു നെടുവീർപ്പിട്ടു.

“മകനേ… മമ്മയ്ക്കും പപ്പയ്ക്കും ഒരു ഭൂതകാലമുണ്ട്. അവിടെ തങ്ങൾ വ്യത്യസ്തമായ ആശയങ്ങളും ആചാരങ്ങളും പിന്തുടർന്നിരുന്നു. ഏകദൈവമായ യഹോവയിലാണ് തങ്ങൾ വിശ്വസിച്ചിരുന്നത്. കാഴ്ചയിലും രൂപത്തിലും വ്യത്യസ്തരായിരുന്ന തങ്ങൾക്ക് മനുഷ്യരെപ്പോലെ ജീവിക്കാൻ അർഹതയില്ലെന്നു ചിന്തിച്ചിരുന്ന ഒരു സമൂഹമുണ്ടായിരുന്നു. അവരുടെ കൊടിയപീഡനങ്ങളെ അതിജീവിച്ചവരാണ് നിന്റെ മമ്മയും പപ്പയും. പക്ഷേ ഞങ്ങളുടെ കുടുംബം, ബന്ധുക്കൾ എല്ലാംതന്നെ ഞങ്ങൾക്കു നഷ്ടമായി. അതിന്റെ ഒരിക്കലും മാഞ്ഞുപോകാത്ത
അവശിഷ്ടമാണീ അടയാളം”.

അവൾ തുടർന്നു

”ഇതിനു ഞങ്ങളുടെ നഷ്ടങ്ങളുടെ വിലയുണ്ട്, പ്രണയത്തിന്റെ ആഴമുണ്ട്, തിരികെ ജീവിതത്തിലേക്ക് നടത്തിയ പ്രതീക്ഷകളുണ്ട്. എല്ലാറ്റിനുമുപരി ഞങ്ങളനുഭവിച്ച നോവിന്റെയും ത്യാഗത്തിന്റേയും നീറ്റലുകളുണ്ട്”.

അമ്മയുടെ വികാരം പൂർണ്ണമായും ഉൾക്കൊള്ളാൻ ആ പത്തുവയസ്സുകാരനു കഴിഞ്ഞില്ല. എങ്കിലും ഭൂതകാലത്തിലെ വിങ്ങുന്ന ഓർമ്മകളിൽ കുരുങ്ങിക്കിടക്കുകയാണ് അമ്മയുടെ മനസ്സെന്ന് അവനു മനസ്സിലായി.

മഞ്ചാടിമണികൾപോലെ ചിതറിത്തെറിച്ച ഓർമ്മകളിൽ പ്രണയത്തിന്റെ ചുവപ്പുരാശിപടരവേ അവളുടെ ചുണ്ടുകളിൽ ചെറുചിരി മിന്നിത്തിളങ്ങി. മഞ്ഞപുതച്ച ചോളനിലങ്ങൾക്കു നടുവിൽ തന്നെക്കാത്തുനിൽക്കുന്ന മിയാർ. അവന്റെ നീലക്കണ്ണുകളിൽ പ്രണയത്തിന്റെ ഒരു സമുദ്രം അലയടിക്കുന്നുണ്ടായിരുന്നോ.. ?
ഓരോ നോട്ടങ്ങളിലും അവനൊളിപ്പിച്ച ഹൃദയരഹസ്യങ്ങളിൽനിന്നു പ്രണയം സിരകളിലേക്കു പടർന്നിരുന്നു. കൗമാരസ്വപ്നങ്ങൾക്കു നിറംചാർത്തിയതു അവന്റെ കൈയിലെ നീലശംഖുപുഷ്പങ്ങളായിരുന്നു. ആകാശത്തോളം പടർന്നുകയറിയ പ്രണയത്തിന്റെ മുല്ലവള്ളികൾ പൂത്തുസുഗന്ധം പരത്തിനിന്നപ്പോളാണ് ഒരശിനിപാതംപോലെ വിധി തങ്ങളുടെയിടയിലേക്ക് മിന്നൽപ്പിണറുകൾ വിതറിയത്.

ജർമ്മൻപട്ടാളം പോളണ്ടിനെ ആക്രമിച്ച ആ കാലം ഇന്നും ഭീതിദമായ രാക്കിനാവുകളുടെ ഉറക്കംകെടുത്തുന്ന ഓർമ്മകളാണ്. രണ്ടാംലോകമഹായുദ്ധത്തിന്റെ ആരംഭകാലങ്ങളായിരുന്നുവത്. ജൂതന്മാരേയും യഹോവസാക്ഷികളേയും സ്വവർഗ്ഗാനുരാഗികളേയും മാറ്റിപ്പാർപ്പിച്ച ‘ഗെട്ടോകൾ‘ എന്ന നരകത്തടവറകൾ. അവയ്ക്കുമുന്നിൽ മുരൾച്ചയോടെ വന്നുനില്ക്കുന്ന പട്ടാളട്രക്കുകൾ. അവയെത്തിപ്പെടുന്ന നരകക്കുഴികൾ. കണ്ണുകൾ കെട്ടിയും കൈകൾ ബന്ധിച്ചും നിരത്തിനിർത്തപ്പെടുന്ന മനുഷ്യർ. മുഴങ്ങുന്ന വെടിയൊച്ചകൾക്കപ്പുറമുയരുന്ന ആർത്തനാദങ്ങൾ. പാതിജീവനിൽ മണ്ണിട്ടുമൂടപ്പെടുന്ന നിസ്സഹായമായ നിലവിളികൾ. നാസിപട്ടാളത്തിന്റെ അട്ടഹാസങ്ങൾ. അതൊക്കെയും ഇപ്പോഴും കൺമുന്നിലുണ്ട്. ഓരോ നിമിഷവും കൊല്ലപ്പെടുമെന്ന ഭീതിയിൽ തള്ളിനീക്കിയ ദിനരാത്രങ്ങൾ. നിർബ്ബന്ധിത ലേബർക്യാമ്പുകളിലേയ്ക്കുള്ള പലായനങ്ങൾ. അവിടെയൊക്കെയും തളരാതെ പിടിച്ചു നിർത്തിയത് ഹൃദയംകൊണ്ടു തുന്നിയ പ്രണയനൂലുകളായിരുന്നെന്നവൾ ഓർത്തു.

ദുരിതപൂർണ്ണമായ ജീവിതമായിരുന്നു ബുച്ചിൻ ക്യാമ്പിലേത്. ഉറ്റവരെവിടെയെന്നറിയാതെ ഉടലുവെന്തുപഴുത്ത ദിനാന്ത്യങ്ങൾക്കാശ്വാസം പ്രിയപ്പെട്ടവന്റെ സാമീപ്യം മാത്രമായിരുന്നു. മൂന്നാംബാരക്കിലെ മുള്ളുവേലിക്കരുകിൽ കാത്തിരിക്കുന്ന തന്നെക്കാണാൻ രാത്രികാവൽക്കാരുടെ കണ്ണുവെട്ടിച്ചു ആറാമത്തെ ബാരക്കിൽനിന്നു മുള്ളുവേലികൾക്കടിയിലൂടെ നൂഴ്ന്ന് വന്നിരുന്ന കൗമാരക്കാരൻ. കരങ്ങൾ കോർത്തുപിടിച്ചു രാവു പുലരുംവരെ പരസ്പരം താങ്ങും തണലുമായവർ. മൗനവും വിഷാദവുമല്ലാതെ മറ്റൊന്നും പങ്കുവയ്ക്കാനില്ലാതിരുന്നവർ. പ്രണയത്തിന്റെ വേലിയേറ്റങ്ങളിൽ നങ്കൂരമിടുന്ന കിനാവുകളിൽ നിലാവിനേയും നക്ഷത്രങ്ങളേയും തിരയുന്ന രണ്ടുപേർ. തനിക്കും മിയാറിനുമിടയിലെ അഗാധമായ പ്രണയമൊന്നുകൊണ്ടുമാത്രം തങ്ങൾ അതിജീവിച്ച ഇരുണ്ടകാലങ്ങൾ.

ഒരു കഷ്ണം ഗോതമ്പുറൊട്ടിയും അല്പം കാബേജ്സൂപ്പുംമാത്രം ജീവൻ നിലനിർത്തിയ കാലത്ത് ക്യാമ്പിലേറെയും പട്ടിണിമരണങ്ങളായിരുന്നു. കൺമുന്നിൽ പിടഞ്ഞുവീണ ഹതഭാഗ്യരായ മനുഷ്യരെ അവളോർത്തു. അവരുടെ പാപങ്ങളെ പൊറുത്തു നാഥൻ അവരെ സ്വർഗ്ഗപ്പൂന്തോപ്പിൽ ആറാടിക്കുവാൻ ഒരു നിമിഷമവൾ നെഞ്ചിൽ കൈവെച്ചു പ്രാർത്ഥിച്ചു. നിതാന്തപ്രാർത്ഥനകളും മിശിഹായിലുള്ള വിശ്വാസവും മാത്രമാണിന്നും തന്നെയിവിടെവരെ എത്തിച്ചത്.

മേലേയ്ക്കും താഴേക്കും നീങ്ങുന്ന സീസോയിൽ താഴ്ന്നും ഉയർന്നും കളിക്കുന്ന കാത്തി. അവൻ മിയാറിന്റെ തനിപ്പകർപ്പുതന്നെയാണ്. ഓർമ്മകളിൽ കുരുങ്ങിക്കിടക്കുന്ന തന്നെ തനിച്ചുവിട്ട് കൂട്ടുകാരോടൊപ്പം കളിക്കുന്നുണ്ടെങ്കിലും അവന്റെ ശ്രദ്ധ തന്നിലേക്ക് നീളുന്നുണ്ടെന്ന് അവളറിഞ്ഞു. അവന്റെ പപ്പയും അതുപോലെതന്നെ. ഏതു തിരക്കിലും തന്റെ കൈകളെ ചേർത്തുപിടിക്കാൻ മറക്കാത്തവൻ. വേദനയുടെ ഒരേ കടൽ നീന്തിവന്നതുകൊണ്ടുതന്നെ ഹൃദയമുറിവുകൾക്കു മരുന്നാകാൻ അവനോളം മറ്റാർക്കും പറ്റില്ല.

ബുച്ചിൻക്യാമ്പിലെ മുള്ളുവേലികൾക്കടിയിലൂടെ ഇഴഞ്ഞുവന്ന അവന്റെ ശരീരം പലപ്പോഴും മുള്ളുകമ്പികളിൽ കുത്തിക്കീറിയിട്ടുണ്ട്. അപ്പോഴും അവൻ പറയാറുള്ളത്

”ഈ മുള്ളുവേലിക്ക് നമ്മുടെ പ്രണയത്തിന്റെയത്ര ഉയരമില്ല. തീർച്ചയായുമിതു തകരുന്ന ഒരുനാൾ വന്നെത്തും. ഞാനാണാദ്യമിവിടെനിന്നു രക്ഷപെടുന്നതെങ്കിൽ നിനക്കുവേണ്ടി തുടിക്കുന്ന ഈ ഹൃദയവുമായി നമ്മുടെ ഗ്രാമത്തിൽ ഞാൻ കാത്തിരിക്കും… എന്റെ മരണംവരെ”

”എന്റെയോരോ ശ്വാസത്തിലും നിറഞ്ഞുനിൽക്കുന്ന നിനക്കുവേണ്ടി ഹൃദയം നിലയ്ക്കുന്നതുവരെ ഞാനും കാത്തിരിക്കും മിയാർ“.

ചോരകിനിയുന്ന ആ ഓർമ്മകളിൽ നിന്നൊരുതുള്ളി അവൾ തൊട്ടെടുത്തു. പിന്നെയുമെത്രയോ രാത്രികളിൽ അവനുവേണ്ടി ആ മുള്ളുവേലിക്കരികിൽ കാത്തിരുന്നിട്ടുണ്ട്. അവൻ ജീവനോടെയുണ്ടോ ഇല്ലയോ എന്നു തിരിച്ചറിയാതെ… !
പ്രണയത്തിന്റെ ഏതോ വയലറ്റു പാടങ്ങൾക്കപ്പുറം നീലക്കണ്ണുകളുമായി അവൻ കാത്തിരിപ്പുണ്ടെന്ന വിശ്വാസമാണ്, വിരഹാഗ്നിയിൽ വെന്തുരുകുമ്പോഴും തനിക്ക് ആശ്വാസമായത്. അതിശൈത്യം ശരീരത്തെ മരവിപ്പിക്കുമ്പോഴും ഉള്ളിൽ ഗ്രീഷ്മം പെയ്തുതോരാതെനിന്നു.

ബുച്ചിൻ ക്യാമ്പിൽനിന്നു ഡെക്കാവോ ക്യാമ്പിലേക്കും അവിടെനിന്നു കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് ക്യാമ്പിലേക്കും താൻ മാറ്റപ്പെട്ടതായി മിയാർ പിന്നീട് തന്നോട് പറഞ്ഞിട്ടുണ്ട്. ജൂതകൂട്ടക്കൊലകളധികവും നടന്നിട്ടുള്ളത് ഓഷ്വിറ്റ്സ്ക്യാമ്പിലാണ്. ഗ്യാസ്ചേമ്പർ കൊലപാതകങ്ങളും പകർച്ചവ്യാധി മരണങ്ങളും കണ്ടു മരവിച്ച മനസ്സിൽ രക്ഷപെടണമെന്ന അദമ്യമായ ചിന്ത ഉടലെടുത്തിരുന്നതായി അവൻ പറഞ്ഞു.

“ക്യാമ്പിന്റെ പിന്നിലെ ബേക്കറിവാതിൽ തകർത്തു രക്ഷപെടുമ്പോൾ നീ മാത്രമായിരുന്നു മനസ്സിൽ. എത്രയും പെട്ടെന്ന് നിന്റെയരികിൽ എത്താനാണ് ഞാൻ നിർത്താതെ ഓടിയത്. നാലുദിനരാത്രങ്ങൾ പച്ചപ്പുല്ലുമാത്രം ഭക്ഷിച്ച് ഓടിത്തളർന്നു ഹ്രിബ്ബുസ്സോവിലെത്തിയപ്പോ ഞാൻ കണ്ടതു ഒരു ശവപ്പറമ്പായിരുന്നു. കത്തിക്കരിഞ്ഞ പാടങ്ങളും തകർന്ന റോഡുകളും. തകർക്കപ്പെട്ട സ്കൂൾ അങ്കണത്തിൽ നിന്റെയോർമ്മകൾക്കു ഞാൻ കാവലിരുന്നു. ഒരുനാൾ നീയെന്നെത്തേടിയെത്തുമെന്നു എനിക്കറിയാമായിരുന്നു”.

ചിലമ്പിച്ചിതറിയ ശബ്ദത്തിൽ അവൻ പറഞ്ഞ വാക്കുകളവളോർത്തെടുത്തു. ക്യാമ്പിലെ ദിനങ്ങൾക്കു നീളമേറെയായിരുന്നു. മാസങ്ങളും വർഷങ്ങളും കൊഴിയുന്നതറിയാതെ, ശിശിരവും ഹേമന്ദവും വന്നുപോകുന്നതറിയാതെ, ഗ്രീഷ്മത്തിന്റെ ചൂടിൽമാത്രം വെന്തുകുറുകിയ പകലുകൾക്കൊടുവിൽ റഷ്യൻസൈന്യം ഇരച്ചുകയറി ക്യാമ്പുകൾ പിടിച്ചടുക്കി. ജീവനോടെ ബാക്കിയുണ്ടായിരുന്നവരെ കയറ്റി ട്രക്കുകൾ ആശുപത്രിയിലേക്ക് പാഞ്ഞു. മരണത്തിന്റെ തണുപ്പ് കാലുകളിൽ അരിച്ചുകയറുന്നതു താനറിഞ്ഞിരുന്നു. വലിച്ചുതുറക്കാൻ ശ്രമിച്ചു പരാജയപ്പെട്ട കണ്ണുകൾ. ഭ്രമാത്കമായ മനസ്സിനു അടുത്തവരുന്ന കാലൊച്ച അവന്റേതു മാത്രമെന്നു തോന്നിയപ്പോഴാണ് സർവ്വശക്തിയുമെടുത്ത് ആ കാലുകളിൽ മുറുകെപ്പിടിച്ചത്. ദയതോന്നിയ ആ പട്ടാളക്കാരനാണ് തന്നെ ആശുപത്രിയിലെത്തിച്ചത്. ഉപേക്ഷിച്ചിടത്തുനിന്നൊരു പുനർജന്മം. ബോധത്തിലേക്ക് തിരികെയെത്തിയപ്പോൾ മടങ്ങിവന്ന കാഴ്ചകളും തിരഞ്ഞതു അവനെമാത്രമാണ്. അവനരികിലേക്ക് കുതിക്കാൻ വെമ്പിനിന്ന ഹൃദയത്തെ തടുക്കാൻ കഴിയാതെയാണ് ആശുപത്രിയിൽനിന്നും ഒളിച്ചോടിയത്.

മെല്ലിച്ചു എല്ലുന്തിയ ശരീരം ഹ്രിബ്ബുസ്സോവിന്റെ മണ്ണിൽ തൊട്ടപ്പോൾത്തന്നെ അവനതറിഞ്ഞിരുന്നു. ഒരു ഭ്രാന്തനെപ്പോലെ തന്റെ അരികിലേക്കു ഓടിയടുത്തവനെ കൺനിറയെ കാണുംമുമ്പേ ശരീരം കുഴഞ്ഞുപോയിരുന്നു. പാറിപ്പറന്ന നീണ്ടമുടിയിഴകളെ വകഞ്ഞുമാറ്റി നെറുകയിൽ പതിഞ്ഞ ചുണ്ടിന്റെ ചൂടിൽമാത്രം ശ്വാസം തിരികെകിട്ടിയ നിമിഷം. അർദ്ധപ്രാണനായ രണ്ടുപേർ ഇനിയൊരിക്കലും വേർപിരിയില്ലെന്ന് പരസ്പരം വള്ളികളായി ചുറ്റിപ്പിണഞ്ഞു. കണ്ണുനീരിനും ആർത്തനാദങ്ങൾക്കുമിടയിൽ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസനിമിഷങ്ങൾ.

അകലെ ചുവപ്പുരാശിപടർത്തി മടങ്ങാനൊരുങ്ങുന്ന സാന്ധ്യമേഘങ്ങൾ. അവളിരുന്ന സിമന്റ്ബഞ്ചിനു താഴെ ചുവന്ന പരവതാനി വിരിച്ചപോലെ പൊഴിഞ്ഞുവീണ മേപ്പിൾ മരത്തിന്റെ ഇലകൾ. കളി മതിയാക്കി അമ്മയ്ക്ക് അരികിലക്ക് മടങ്ങിയ കാത്തി അവൾക്കൊപ്പം ആ സിമന്റ്ബഞ്ചിൽ തന്നെയിരുന്നു. അവന്റെ കരംഗ്രഹിച്ചുകൊണ്ട് മനായ അവനോട് പറഞ്ഞു.

“മകനേ.. നിന്റെ മമ്മയും പപ്പയും താണ്ടിയ കനൽദൂരങ്ങളിലേക്ക് നീയൊരിക്കൽ തിരികെനടക്കുക. നിന്നിൽനിന്നു വ്യത്യസ്തനായ ഒരു മനുഷ്യനെക്കണ്ടാൽ നീയവനെ ചേർത്തുനിർത്തുക. എല്ലാ മനുഷ്യർക്കുമീ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്നു നീ തിരിച്ചറിയണം. മനുഷ്യസ്നേഹം എന്തെന്നു നീ ആളുകളെ പഠിപ്പിക്കണം”.

അമ്മയുടെ വിരലുകളിൽ മുറുകെപിടിച്ചുകൊണ്ടു കൊച്ചുകാത്തി ആ വാക്കുകളെ ഹൃദയത്തിലേറ്റി. വഴിവിളക്കുകൾ പ്രകാശം പരത്തുന്ന സന്ധ്യയിൽ മറ്റുള്ളവർക്കൊരു വഴിവിളക്കാകുമെന്ന മകന്റെ ദൃഡനിശ്ചയത്തിൽ അവൾ തിരികെ വീട്ടിലേക്കു മടങ്ങി. കനലെരിഞ്ഞ പാതകളെ പോളണ്ടിൽ വിട്ടു ഒക്‌ലഹോമയിലേക്ക് കുടിയേറിയ ഹൃദയം മഴവില്ലാകാശങ്ങളെ സ്വപ്നം കണ്ടുതുടങ്ങി.

@seenanavaz

കടപ്പാട് _ Untill we meet again : A true story of love and survival in the holocaust
A book by Kathleen Janger and Miichael Korenblit

#പ്രണയകഥാമത്സരം

Post Views: 31
4
Seena Navaz

ഇരുളിനെ കീറിമുറിക്കുന്ന നിലാവിന്റെ ഒരു തുണ്ട് കടമെടുത്തെഴുതുന്നു ഞാൻ

11 Comments

  1. Shreeja R on April 19, 2025 8:40 AM

    മനോഹരം 👌

    Reply
  2. anwar Abdurahiman cm on March 20, 2024 10:38 PM

    അവസാന ഭാഗത്തു മകനുകൊടുത്ത ഉപദേശം 👌👌👌.

    Reply
    • Joyce on March 26, 2024 1:21 AM

      മനോഹരമായ എഴുത്ത്. ഒരു നോവിനും തളർത്താൻ കഴിയാത്ത പ്രണയം. 👌❤

      Reply
  3. Sruthy Souparnika on February 20, 2024 10:03 AM

    Nice ചേച്ചി… ആഴത്തിലുള്ള വായനകളുടെ പ്രതിഫലനം ഓരോ വരികളിലും കാണാം… ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ ❤

    Reply
  4. Jasna on February 18, 2024 2:29 PM

    സീനാ., എത്ര നന്നായി എഴുതുന്നു. ❤️❤️

    Reply
  5. Nafs nafs on February 18, 2024 1:41 PM

    ബ്രില്യൻ്റ് ഇത്താ 👏👏 എന്തൊരു ദൃശ്യാവിഷ്ക്കാരമാണ്ഒരു വായനയിൽതന്നെ മനസ്സിനെയും മസ്തിഷ്കത്തേയും കീഴടക്കുന്ന വരികൾ👏👏🔥🔥🔥

    Reply
  6. Soumya Muhammad on February 18, 2024 11:16 AM

    മനോഹരം 👍🏻

    Reply
  7. Sunandha Mahesh on February 17, 2024 6:40 PM

    നല്ല കഥ സീനാ.. നല്ലപോലെ refrences എടുത്തു ചെയ്തതിന് 👍

    Reply
    • Muneer on February 18, 2024 2:36 PM

      കിടിലൻ👌👌🔥🔥

      Reply
      • Smitha on February 21, 2024 6:46 PM

        Dear Seena, Very good writing.

        Reply
  8. Sabira latheefi on February 17, 2024 5:29 PM

    നന്നായി എഴുതി, ജൂത ജനതയെ ഹിറ്റ്ലർ ഏതെല്ലാം വിധത്തിൽ പീഡിപ്പിച്ചു എന്നതിന് കാലം സാക്ഷി. പ്രണയത്തിനൊപ്പം ഒരു ജനതയുടെ ദുരിതവും രേഖപ്പെടുത്തി. ഇത്രയധികം പീഡനം സഹിക്കപ്പെട്ട ജനത അതിനേക്കാൾ വല്യ പീഡകർ ആവുകയും അഭയം കൊടുത്തവരെ തന്നെ തിരിഞ്ഞു കൊത്തുകയും ചെയ്തത് ചരിത്രത്തിന്റെ വിരോധാഭാസമാവാം. എനി വേ നല്ല രചന. ലവ് ഇറ്റ് ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.