Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണം തന്ന തിരിച്ചറിവ് 10
കഥ ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

മരണം തന്ന തിരിച്ചറിവ് 10

By മുറുകൊടുങ്ങല്ലൂർFebruary 19, 2024Updated:February 19, 2024No Comments5 Mins Read47 Views
Bookmark Now
Please login to bookmark Close

No account yet? Register

മരണം തന്ന തിരിച്ചറിവ് ഭാഗം 1 

മരണം തന്ന തിരിച്ചറിവ് 10

ഒന്ന് ഉറങ്ങി കഴിഞ്ഞപ്പോൾ ആണ് മനസ്സ് ഒന്ന് ശാന്തമായത്.

വീട്ടിൽ നിന്നും ഇറങ്ങി മുത്തുവിനെ കാത്ത് പാർക്കിൽ നിന്ന എന്റെ ഫോണിലേക്ക് അവന്റെ കോൾ വന്നു. ഞാൻ എത്തിയോ എന്നറിയാൻ ആണ്. “എത്തിയിട്ട് കുറച്ച് സമയമായി” എന്നു പറഞ്ഞ എന്നോട് ആ പാർക്കിന്റെ ചെറിയ ഗേറ്റിൽ ഉള്ള വണ്ടിയിൽ അവൻ ഉണ്ട്, വേഗം വാ എന്നും പറഞ്ഞ് ഫോണ് വെച്ചു. ചെറിയ ഗേറ്റ് വഴി പുറത്തേക്ക് ഇറങ്ങിയ എന്നെ അല്പം അകലെ നിർത്തിയിട്ട കാറിൽ നിന്നും പുറത്ത് ഇറങ്ങി അവൻ കൈ കാട്ടി വിളിച്ചു. എല്ലായിടത്തും നോക്കി ആരും എന്നെ കാണുന്നില്ല എന്നു ഉറപ്പിച്ച് ഞാൻ ഓടി ആ വണ്ടിയിൽ കയറി. ഞാൻ കയറിയ ഉടൻ വണ്ടി എടുത്തു. മുത്തു ആണ് വണ്ടി ഓടിക്കുന്നത്. പുറകിലെ സീറ്റിലേക്ക് ബാഗ് വെക്കാൻ തിരിഞ്ഞ ഞാൻ കണ്ടത് അവിടെ രണ്ട് പേർ ഇരിക്കുന്നത് ആണ്. പെട്ടെന്ന് അവരെ കണ്ട് പേടിച്ച എന്നോട് “ഇത് എന്റെ കൂട്ടുകാർ ആണ്, അവിടെ നമുക്ക് സഹായത്തിന് ആരെങ്കിലും വേണ്ടേ, അതിന് വേണ്ടി കൂടിയതാണ്” എന്ന മുത്തുവിന്റെ വാക്കുകൾ കേട്ടപ്പോൾ ആണ് സമാധാനം ആയത്. ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു. അവർ തിരിച്ചും.

അന്ന് രാത്രി ബാംഗ്ലൂരിൽ എത്തിയ ഞങ്ങൾ മുത്തു എടുത്ത വീട്ടിൽ താമസം ആരംഭിച്ചു. കൂടെ വന്ന കൂട്ടുകാർ രണ്ട് ദിവസം കഴിഞ്ഞ് തിരിച്ച് പോയി. അവിടെ എത്തിയ അവർ കേരളത്തിൽ എത്തി എന്നു പറഞ്ഞ് മുത്തുവിനെ വിളിച്ചിരുന്നു. മുത്തുവിന് അവിടുന്ന് കുറച്ച് അകലെയുള്ള ഒരു കമ്പനിയിൽ ആണ് ജോലി എന്നാണ് പറഞ്ഞത്. ഞാൻ വന്നത് കൊണ്ട് ഒരാഴ്‌ച്ച കഴിഞ്ഞേ ജോലിക്ക് പോകുന്നുള്ളൂ എന്നും പറഞ്ഞു.

കല്യാണം രെജിസ്റ്റർ ചെയ്യാതെ തന്നെ ഞങ്ങൾ ഭാര്യഭർത്താക്കന്മാരെ പോലെ ആണ് ജീവിച്ചത്. രെജിസ്റ്റർ ചെയ്യുന്ന കാര്യം പറയുമ്പോൾ “നീ നിലവിൽ ഒരാളുടെ ഭാര്യ ആണ്, അത് ഒഴിയാതെ മറ്റൊന്ന് രെജിസ്റ്റർ ചെയ്യാൻ കഴിയില്ല” എന്ന് പറഞ്ഞ് അവൻ സമാധാനിപ്പിക്കും. “പിന്നെ നിനക്ക് എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാണ് രെജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കുന്നത് എന്നുണ്ടോ” എന്ന അവന്റെ സങ്കടത്തോടെയുള്ള ചോദ്യത്തിന് “എനിക്ക് ഈ ലോകത്ത് ആകെ ഇപ്പോൾ വിശ്വാസം ഉള്ളത് നിന്നെ മാത്രം ആണ്” എന്ന് ഞാൻ മറുപടി കൊടുത്തു.

ബാംഗ്ളൂരിൽ എത്തി ഒരാഴ്ച്ച കഴിഞ്ഞ് ഒരു ഞായറാഴ്ച്ച ഞാൻ തനിച്ചായിരുന്നു ആ വീട്ടിൽ. മുത്തു ഇന്ന് മുതൽ ജോലി ഉണ്ട് എന്നും പറഞ്ഞ് പുറത്ത് പോയിരിക്കുകയാണ്. മുത്തു പോയി കുറച്ച് കഴിഞ്ഞപ്പോൾ ഡോർ ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്ന ഞാൻ കണ്ടത്, കേരളത്തിൽ നിന്നുള്ള പൊലീസുകാരെ ആണ്. കൂടെ കർണാടക പോലീസും. അവരെ കണ്ട് പേടിച്ച് നിൽക്കുന്ന എന്നോട് “നിങ്ങൾ ആണോ ഷാനി” എന്ന് അവരുടെ കൂടെ ഉള്ള വനിതാ പൊലീസ് ചോദിച്ചു. “അതെ” എന്ന മറുപടി കൊടുത്തപ്പോൾ “കൂടെ ആരും ഇല്ലേ” എന്നായി ചോദ്യം. “ഭർത്താവ് പുറത്ത് ജോലിക്ക് പോയിരിക്കുകയാണ്” എന്ന് മറുപടി പറഞ്ഞൂ.

“നിങ്ങളെ കാണ്മാനില്ല എന്നൊരു പരാതി നിങ്ങളുടെ ഭർത്താവിന്റെ വാപ്പയും നിങ്ങളുടെ വാപ്പയും കൊടുത്തിട്ടുണ്ട്. അതിന്റെ അന്വേഷണത്തിനായി വന്നതാണ്. നിങ്ങളോട് കുറച്ച് കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്. അകത്തേക്ക് കയറാമോ” എന്ന് പറഞ്ഞപ്പോൾ ഞാൻ വാതിൽ തുറന്ന് അവരെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ നിൽക്കുന്ന ചെറിയ ആ വീട്ടിൽ എല്ലാവർക്കും കൂടി നിൽക്കാൻ കഴിയാത്തത് കൊണ്ട് SI യും കൂടെയുള്ള ഒരു വനിതാ പോലീസും അകത്തേക്ക് കയറി.

SI പറഞ്ഞത് അനുസരിച്ച് വനിതാ പൊലീസ് എന്നോട് സംസാരിക്കാൻ തുടങ്ങി.

“നിങ്ങളെ ആരോ ബലമായി തട്ടി കൊണ്ട് പോന്നതാണ് എന്നാണ് പരാതി. അതിൽ എന്തെങ്കിലും സത്യം ഉണ്ടോ”

“എന്നെ ആരും തട്ടി കൊണ്ട് വന്നതല്ല, ഞാൻ സ്വാന്തം ഇഷ്ടപ്രകാരം ഇറങ്ങി പോന്നതാണ്.”

“നിങ്ങളുടെ ഇപ്പോഴത്തെ ഭർത്താവ് എപ്പോഴാണ് തിരിച്ച് എത്തുക.”

“വൈകീട്ട്”

“അത്ര സമയം കാത്ത് നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല. നാളെ രാവിലെ 10 മണിക്ക് നിങ്ങളെ കോടതിയിൽ ഹാജരാക്കണം എന്നാണ് കോടതി ഉത്തരവ്. അത് കൊണ്ട് ഉച്ച കഴിഞ്ഞ് ഇവിടെ നിന്ന് പുറപ്പെടണം. നിങ്ങൾ ഭർത്താവിനെ വിളിക്കു”

“കോടതിയിൽ എന്നെ എന്തിനാണ് കൊണ്ടുപോകുന്നത്. ഞാൻ പറഞ്ഞില്ലേ എന്റെ സ്വന്തം ഇഷ്ടത്തിനാണ് ഞാൻ പോന്നത്. പിന്നെന്താ പ്രശനം”.

“ഞങ്ങൾ പറഞ്ഞില്ലേ, നിങ്ങളെ കാണ്മാനില്ല എന്ന പരാതിയിൽ കോടതി ഉത്തരവുണ്ട്. നിങ്ങളെ കോടതിയിൽ ഹാജരാക്കാൻ. അതിന് വേണ്ടി ആണ് ഞങ്ങൾ വന്നിരിക്കുന്നത്. നിങ്ങൾ രണ്ട് പേരും ഞങ്ങളുടെ കൂടെ വന്നേ മതിയാകു. നിങ്ങൾ ഭർത്താവിനെ വിളിക്കു”.

ഞാൻ ഫോണിൽ മുത്തുവിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവൻ ഉടൻ എത്താം എന്നു പറഞ്ഞു. അര മണിക്കൂറിനകം അവൻ വീട്ടിൽ എത്തി. എന്നോട് പറഞ്ഞത് എല്ലാം പോലീസുകാർ അവനോടും പറഞ്ഞു. അധികം വൈകാതെ ഞങ്ങളോട് പുറപ്പെടാൻ തയ്യാറാകൂ എന്ന് പറഞ്ഞ് പോലീസുകാർ പുറത്തേക്ക് പോയി.

വസ്ത്രം മാറാനായി അകത്തേക്ക് കയറിയ എനിക്കൊപ്പം മുത്തുവും വന്നു.

“കോടതിയിൽ ഹാജരാക്കുമ്പോൾ അവർ ആർക്കൊപ്പം പോകണം എന്ന് ചോദിക്കും, നീ എന്തായിരിക്കും മറുപടി പറയുക”

“ഞാൻ നിനക്കൊപ്പം വരണം എന്നേ പറയു.”

“എന്തൊക്കെ പറഞ്ഞ് അവർ വന്നാലും നീ നിന്റെ തീരുമാനത്തിൽ മാറ്റം വരുത്തരുത്. കുട്ടികളെ കാണിച്ച് ഒക്കെ അവർ തീരുമാനം മാറ്റാൻ ശ്രെമിക്കും. പക്ഷെ അതൊന്നും കണ്ടില്ല എന്നു കരുതണം. തത്കാലം മകൾ അവർക്കൊപ്പം നിൽക്കട്ടെ. പിന്നീട് നമുക്ക് കൂടെ കൂട്ടാം.”

എല്ലാം സമ്മതിച്ച ഞാനും മുത്തുവും പോലീസുകാർക്കൊപ്പം അവിടെ നിന്നും യാത്ര തിരിച്ചു. ആദ്യം ഞങ്ങൾ താമസിക്കുന്നതിന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് ഏതൊക്കെയോ പേപ്പറുകളിൽ ഒപ്പിടിച്ചു. അതിന് ശേഷം അവിടെ നിന്ന് കേരളത്തിലേക്ക് തിരിച്ചു.

യാത്രക്കിടയിൽ ആണ്, പഴയ മൊബൈൽ ഉപയോഗിക്കാത്ത ഞങ്ങൾ ഇവിടെ ഉണ്ട് എന്ന് കൃത്യമായി പോലീസുകാർ എങ്ങിനെയാണ് അറിഞ്ഞത് എന്നു മനസിലാക്കിയത്.

മുത്തുവിനൊപ്പം പാർക്കിന്റെ ചെറിയ ഗേറ്റിൽ നിന്നും യാത്ര തുടങ്ങുന്നതിന് മുൻപ് ആരും എന്നെ കാണുന്നില്ല എന്ന ധൈര്യത്തിൽ ആണ് ആ വണ്ടിയിൽ കയറിയത് എങ്കിലും എന്നെ ഒരാൾ കണ്ടിരുന്നു. ‘സന്തോഷേട്ടൻ’. ഞാൻ വണ്ടിയിൽ കയറുന്നത് കണ്ട സന്തോഷേട്ടൻ ആദ്യം ചെയ്തത് ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ അന്വേഷിക്കുകയാണ്. അവിടെ നിന്നും ഞാൻ ജോലി രാജി വെച്ചു എന്നറിഞ്ഞ സന്തോഷേട്ടന് ഞാൻ പോയി എന്ന് മനസിലായി. അങ്ങിനെ ആ ചേട്ടനാണ് എല്ലാ വിവരങ്ങളും വീട്ടിൽ അറിയിച്ചത്. പോലീസിൽ ഉപ്പ എന്നെ കാണ്മാനില്ല എന്ന് പറഞ്ഞ് കൊടുത്ത പരാതിയിൽ ഞാൻ പോകുന്നത് കണ്ട സന്തോഷേട്ടൻ വണ്ടിയുടെ നമ്പർ കൂടി കൊടുത്തിരുന്നു. മുത്തുവിന്റെ കൂട്ടുകാർ നാട്ടിൽ എത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവരെ പോലീസുകാർ അന്വേഷിച്ച് ചെന്നിരുന്നു. അവർ ആദ്യം ഒക്കെ അറിയില്ല എന്നൊക്കെ പറഞ്ഞെങ്കിലും പോലീസുകാരുടെ ചോദ്യം ചെയ്യലിൽ അവർ എല്ലാം സമ്മതിച്ചു. അവർ ഞങ്ങൾ താമസിക്കുന്ന അഡ്രെസും ഞങ്ങളുടെ നമ്പറും കൊടുത്തു. പിന്നെ ആ മൊബൈൽ നമ്പർ വെച്ച് ഞങ്ങളുടെ നീക്കങ്ങൾ നോക്കിയ പോലീസ് ഞങ്ങൾ അവിടെ തന്നെ ആണ് താമസം എന്ന് മനസിലാക്കിയാണ് വീട്ടിൽ എത്തിയതും ഞങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോന്നതും.

പിറ്റേന്ന് രാവിലെ എന്നെ മലപ്പുറം ജില്ലാ കോടതിയിൽ ഹാജരാക്കി. “എന്നെ തട്ടി കൊണ്ടു പോയതാണോ” എന്ന ജഡ്ജിയുടെ ചോദ്യത്തിന് “അല്ല, ഞാൻ സ്വന്തം ഇഷ്ടപ്രകാരം പോയതാണ്” എന്ന മറുപടി കൊടുത്തു. “ആർക്കൊപ്പം പോകണം” എന്ന ചോദ്യത്തിന് “മുത്തുവിനൊപ്പം” എന്നും. ഇത് കേട്ട് നിന്ന ഷാനുക്കയുടെ വാപ്പയും ഉമ്മയും നെഞ്ചിൽ കൈവെച്ച് നിൽക്കുന്നത് കണ്ടു. കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം പുറത്ത് വന്ന എന്നെ കണ്ടതോടെ എന്റെ ഉമ്മയുടെ കയ്യിൽ ഇരുന്ന് എന്റെ മകൾ എനിക്ക് നേരെ കൈ നീട്ടി. പക്ഷെ ആ കുഞ്ഞിനെ ശ്രെദ്ധിക്കാതെ മുത്തുവിന്റെ കൈ പിടിച്ച് ഞാൻ വണ്ടിയിലേക്ക് നടക്കുകയാണ് ചെയ്തത്. ഉമ്മാ, ഉമ്മാ എന്നുള്ള മക്കളുടെ കരച്ചിൽ മുത്തുവിനോടുള്ള പ്രണയം കൊണ്ട് ബധിരത ബാധിച്ച എന്റെ മനസ്സ് കേട്ടില്ല. നാണക്കേട് കൊണ്ട് ആ കോടതി മുറ്റത്ത് തളർന്നിരിക്കുന്ന ഉപ്പമാരെയും ഉമ്മമാരെയും അന്ധത ബാധിച്ച എന്റെ മനസ്സ് കണ്ടില്ല, അല്ലെങ്കിൽ കാണാൻ ഞാൻ ശ്രെമിച്ചില്ല.

എല്ലാം അവഗണിച്ച് ഈ ലോകത്ത് എന്തൊക്കെയോ നേടി എന്ന അഹങ്കാരത്തോടെ ഞാൻ മുത്തുവിനൊപ്പം അവന്റെ കൂട്ടുകാർ കൊണ്ട് വന്ന വണ്ടിയിൽ ഞങ്ങൾ യാത്ര തിരിച്ചു, തിരിച്ച് ബാംഗ്ളൂരിലേക്ക്.. എന്തൊക്കെയോ നേടി എന്ന് അഹങ്കരിച്ച എനിക്ക് എല്ലാം നഷ്ടപ്പെടുകയായിരുന്നു എന്നു ഞാൻ മനസിലാക്കാൻ വൈകി…

മുറു….

മരണം തന്ന തിരിച്ചറിവ് 11

Post Views: 31
1
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.