Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്വപ്നഭൂമിയിലെ സ്വർഗ്ഗമന്ദിരങ്ങൾ…
അനുഭവം ഓർമ്മകൾ ജീവിതം ബന്ധങ്ങൾ വീട്

സ്വപ്നഭൂമിയിലെ സ്വർഗ്ഗമന്ദിരങ്ങൾ…

By Soumya MuhammadFebruary 19, 2024Updated:March 18, 20246 Comments5 Mins Read147 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു വസന്തകാലത്തിലെ അവസാന പകലുകളിൽ ഒന്നിൽ ആണ് ഞങ്ങൾ നാഗഞ്ചേരിയിലെ തറവാട്ടു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കുന്നത്. എനിക്കന്ന്‌ പതിനാലു വയസ്സായിരുന്നു പ്രായം.

ജനിച്ചതും വളർന്നതും വയസ്സറിയിച്ചതുമെല്ലാം തോട്ടിൻ കരയിലെ ആ ഓടിട്ട, മുൻവാതിൽ തുറക്കുമ്പോൾ നിറയെ നിറയെ മുക്കൂറ്റി പടർന്ന മൺവഴി കാണുന്ന, പിൻവരാന്തയിലിരുന്നാൽ കുഞ്ഞൻ നായരുടെ പുഞ്ച പാടത്തിലെ ചേറു മണം നിറഞ്ഞ നേർത്ത ശീതകാറ്റടിക്കുന്ന വീട്ടിലായതിനാൽ എന്നോടൊപ്പം വളർന്ന എന്റെ കിനാവുകളും അത്രയും പഴക്കമുള്ള എന്റെ ഓർമ്മകളും ആ വീടിനു ചുറ്റുമിങ്ങനെ പറ്റി ചേർന്നു പതിഞ്ഞു കിടപ്പാണ് ഇന്നും മനസ്സിൽ.

ഉച്ച തിരിഞ്ഞൊരു നേരത്ത് ഒരു വണ്ടിയിൽ കയറ്റാവുന്നത്രയും സാധനങ്ങളുമായി ഞങ്ങൾ നാലു പേരും ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ യാത്രയാക്കാനായി പലരും അവിടെ ഒത്തു കൂടിയിരുന്നു. ഏതൊരു യാത്രയയപ്പും വേദനാജനകമാണ്. അതിന്റെ ആഴം ഇനി എത്രമേൽ ചെറുതാണെങ്കിലും.ആ നേരം കണ്ടു നിൽക്കുന്നവരിൽ ആകവേ നൊമ്പരത്തിന്റെ ഒരു നെടുവീർപ്പുയരും. അപ്പോൾ അതൊരു വീടു മാറ്റം കൂടി ആകുമ്പോൾ പ്രത്യേകിച്ച് ജനിച്ചു വളർന്ന വീടു കൂടിയാകുമ്പോൾ സങ്കടം ഹൃദയത്തിന്റെ തായ് വേരിൽ വരെ തൊട്ടു നിൽക്കും.

വീട്ടിൽ നിന്നിറങ്ങി ഞാൻ തിരിഞ്ഞു നോക്കി. നാഗഞ്ചേരി വീട് വിഷാദത്തിന്റെ ഇരുണ്ട കാർമേഘത്തുണ്ടിൽ ഒളിച്ചത് പോലെ എനിക്ക് തോന്നി.മുറ്റത്തിന്റെ ഒരു കോണിൽ വെല്ലുമ്മിച്ചി നൊമ്പരം തിങ്ങിയ നെഞ്ചും നനവു നിറഞ്ഞ കണ്ണുകളും നോവ് തിങ്ങിയ മുഖവും തേങ്ങലൊതുക്കിയ ചുണ്ടുകളുമായി അന്ന് നിന്ന ആ നിൽപ് ഇന്നും വർഷങ്ങളനവധി കഴിഞ്ഞിട്ടും എന്റെയുള്ളിൽ നൊമ്പരകാഴ്ചയായി മായാതെ നിൽപ്പുണ്ട്.പൊള്ളുന്ന നോവിന്റെ ചൂട് എന്റെ ഹൃത്തിലാകെ പടർന്ന് കണ്ണീരിന്റെ ചവർപ്പെന്റെ തൊണ്ടകുഴിയിൽ കനച്ചു. നിറഞ്ഞ കണ്ണുകൾ ആരുമാരും കാണാതിരിക്കാനായി മിഴികൾ ഇറുക്കെ ചിമ്മിത്തുറന്ന് ഞാൻ ഈറനകറ്റി.

എന്നോടൊത്ത് ഉണർന്ന പുലരികൾ, എന്റെ കളിയും കുളിയും വഴക്കും വാശികളും നിറഞ്ഞ പകലുകൾ, എന്റെ സ്വപ്നങ്ങൾക്ക് നിറമേകിയ  സന്ധ്യകൾ ഒടുവിൽ സ്വസ്ഥമായി ഞാനുറങ്ങി തീർത്ത രാവുകൾ എല്ലാമെല്ലാം ഈ വീടിനു ചുറ്റുമായിരുന്നു.

ഈ ഉമ്മറത്തിരുന്നാണ് ഞാൻ  ആദ്യമായി മഴ കണ്ടത്, ഈ മുറ്റത്താണ് ഞാൻ എന്നും വെയിൽ കൊണ്ട് കളിച്ചു തീർത്തത്.
ഇവിടുത്തെ ചുമരുകൾക്ക് എന്റെ നിശ്വാസങ്ങളെ അറിയാം, ഇവിടുത്തെ മുറ്റത്തിന് എന്റെ നടപ്പിന്റെ താളം അറിയാം, ഇവിടുത്തെ കാറ്റിനും വെയിലിനും മുറ്റത്തെ തണലിനും എന്നെയറിയാം… എന്റെ കിതപ്പറിയാം…എന്റെ  നൊമ്പരങ്ങളറിയാം…

പതിനാലാം വയസ്സിൽ അവിടുന്ന് കൂടു മാറ്റം നടത്തി നെഞ്ചാകെ വിങ്ങി തൊണ്ടയിലെ ഗദ്ഗദം മറ്റാരുമറിയാതെ ഒളിപ്പിച്ച് നീറി പിടയുന്ന കണ്ണുകളോടെയാണ്  ഞാൻ മറ്റൊരു വീട്ടിലേക്ക് കയറി കൂടിയത്.ആഘോഷങ്ങളും ആരവങ്ങളും അധികമൊന്നുമില്ലാതെ വിങ്ങുന്ന മനസ്സോടെ അച്ഛനും അമ്മയും രണ്ട് മക്കളും പാതി പണിതു തീർത്ത ആ വീട്ടിൽ താമസം തുടങ്ങി.

ശീലിച്ചതൊക്കെയും ഒരു സുപ്രഭാതത്തിൽ അന്യമാവുക… അനിവാര്യമായ ഒരു വീട് മാറ്റം ആയിരുന്നു അതെങ്കിലും കൗമാരത്തിന്റെ ആത്മ വിശ്വാസ കുറവുള്ള ഒരു പതിനാലുകാരിക്ക്  കഴിഞ്ഞ രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല.

പല്ലു തേക്കാനുള്ള ബ്രഷ് മുതൽ  രാത്രി ഉറങ്ങാനുള്ള പായും തലയിണയും വരേയും ഒരിടത്ത് അടുക്കി വക്കേണ്ടതുണ്ട്. അടുക്കളയും കിടപ്പു മുറിയും കക്കൂസും അലക്കു കല്ലും എല്ലാമായി പൊരുത്തപ്പെടേണ്ടതുണ്ട്. വെളുപ്പിന് മുറ്റത്തെ ഇളം മഞ്ഞ വെയിൽ നാളങ്ങളോട് മുതൽ സന്ധ്യക്ക്‌ അപ്പുറത്തെ റബ്ബർ കാട്ടിൽ ഒളിക്കുന്ന സൂര്യനെ വരെ മനസ്സിലാക്കാനുണ്ട്. പിന്നെ രാവിൽ ഈ വീടിനു ചുറ്റും പരക്കുന്ന ഇരുട്ടിനെ അറിയാനുണ്ട്… അങ്ങനെ എന്തെല്ലാം… എന്തെല്ലാം!

ദിവസങ്ങൾ കഴിഞ്ഞു…

പതിയെ ഞങ്ങൾ എല്ലാവരും പുതിയ വീടുമായി പൊരുത്തപ്പെട്ടു. ഉമ്മച്ചിക്ക് ആയിരുന്നു ഏറ്റവും സന്തോഷം. സ്വന്തമായി ഒരു കൂടു കൂട്ടി ഇണയോടും മക്കളോടുമൊപ്പം അവിടെ ചേക്കേറിയ തള്ള കിളിയെ പോൽ ഉമ്മച്ചി ആഹ്ലാദത്തോടെ സർവ്വവും ഓടി നടന്ന്‌ ആ കൊച്ചു വീട്ടിലേക്ക് സന്തോഷത്തിന്റെ പൊൻ കിരണങ്ങൾ കൊണ്ടു വന്നു.

കാലം പിന്നെയും കടന്നു പോയി…

പതിനാലു വയസ്സിൽ നിന്നും ഞാൻ ഇരുപത്തി രണ്ടു വയസ്സിലേക്കെത്തി നിൽക്കുന്നു. അനിവാര്യമായ മറ്റൊരു പറിച്ചു നടലിന്റെ ആ ദിവസവും ഇങ്ങെത്താറായി.

ഞാൻ എന്റെ അനിയനെ അങ്ങേയറ്റം അസൂയയോടെയും കുശുമ്പോടെയും നോക്കി. പെണ്ണായത് കൊണ്ടു മാത്രമല്ലേ എനിക്കീ ഗതി വന്നത്? എന്റെ മിഴികൾ സജലങ്ങളായി…

എന്റെ ചങ്കിൽ നിക്കാഹും മൈലാഞ്ചിയും കിസ്സ പാട്ടുമെല്ലാം വർണ്ണങ്ങൾ ഒട്ടും കുറയാതെ തന്നെ നിറഞ്ഞെങ്കിലും കാലം കാത്തു വച്ച മറ്റൊരു കൂടു മാറ്റത്തിന്റെ ഭയാശങ്കകളും അസ്വസ്ഥതകളും എന്റെ ഓരോ ശ്വാസത്തിലും വരാൻ പോകുന്ന വേർപാടിന്റെ നെരിപ്പോടുയർത്തി.

നാലു പേർ മാത്രം ഉണ്ടും ഉറങ്ങിയും ജീവിച്ച വീട്ടിൽ നിന്നും വലതു കാൽ വച്ച് ഞാൻ ചെന്നു കയറിയത് ഒരു പാട് പേരുള്ള തറവാട്ടിലേക്കാണ്. അവിടുത്തെ ഇളയ മകന്റെ ഭാര്യയായി…

നീണ്ട ഇടനാഴികളും നട്ടുച്ചക്കും ഇരുട്ടും തണുപ്പും ഇഴ കോർത്തു   കിടക്കുന്ന മുറികളും ഉള്ള ആ വീട്ടിലെ മുറ്റത്തെ വെയിൽ നാളങ്ങൾക്ക് നട്ടുച്ച നേരത്ത് പോലും ഒരു തണുപ്പുണ്ടായിരുന്നു.

ഞങ്ങളുടെ കിടപ്പു മുറിയിൽ നിന്നും അടുക്കളയിലേക്ക് ഏറെ ദൂരമുള്ളത് പോലെനിക്ക് തോന്നി. അല്ലെങ്കിലും വൈകി ഉണരുകയും പിന്നെയും കുറെ നേരം കൂടി മടി പിടിച്ചിരിക്കുകയും ചെയ്യുന്ന എനിക്ക് ഉറക്കവും പ്രഭാതഭക്ഷണവും എന്നും മിസ്സ് മാച്ച് ആയിരുന്നല്ലോ? പൊടുന്നനെ എന്റെ മനസ്സിൽ എന്റെ വീടെന്നൊരു ഭ്രമിപ്പിക്കുന്ന ഓർമ്മ പതഞ്ഞു പൊങ്ങി. എന്റെ വീട്ടിലെ എന്റെ മുറിയെക്കുറിച്ചോർത്ത് പുതുപെണ്ണിന്റെ പുത്തനാലസ്യത്തിലും എന്റെ നെഞ്ചു പിടഞ്ഞു. പുതിയൊരു വീട്ടിൽ പുതിയൊരു പ്രഭാതത്തിൽ അപരിചിതത്വത്തിന്റെ സകലമാന അലങ്കാരങ്ങലുമണിഞ്ഞു കൊണ്ട് ഞാൻ പുത്തൻ അടുക്കളയിൽ ഒരു മാത്ര ദിക്കറിയാതെ പകച്ചുനിന്നു.

ഒരു മകളിൽ നിന്നും ഭാര്യയിലേക്കുള്ള ദൂരവുമായി പൊരുത്തപ്പെടാൻ ദിവസങ്ങളെടുത്തു. അപ്പോഴേക്കും പുതുക്കം മാറി ആ വീടുമായും അടുക്കളയുമായും ഞാൻ ഇണങ്ങി. എത്ര പെട്ടെന്നാണ് പെൺകുട്ടികൾ അല്പം നൊമ്പരത്തോടെയെങ്കിലും പുതിയ വീടും ചുറ്റുപാടുമായി കൂട്ട് കൂടുന്നത്  എന്ന് ഞാൻ ഇന്നും പലരെയും കാണുമ്പോൾ അത്ഭുതപ്പെടാറുണ്ട്.

എന്നിലെ എന്നെയെനിക്ക് പൂർണ്ണമായും മനസ്സിലാക്കാനും, എന്റെ സ്വപ്‌നങ്ങൾ എന്തായിരുന്നു എന്നെനിക്ക് തിരിച്ചറിയാനും കഴിഞ്ഞത്  ചുമരിൽ കരി പടർന്ന, ആളിക്കത്തുന്ന വിറകടുപ്പിലെ തീ വെളിച്ചത്തിലും നേർത്ത ഇരുട്ട് പടർന്ന അവിടുത്തെ അടുക്കളയിൽ നിന്നപ്പോഴായിരുന്നു . കഴുകീട്ടും കഴുകീട്ടും തീരാത്ത പാത്രങ്ങൾക്കിടയിൽ ഇരുന്ന് ഞാനെന്റെ പ്രതീക്ഷകളെയും  വെണ്ണീറു ചേർത്ത്  തേച്ചു വെളുപ്പിച്ചെടുത്തു പല വട്ടം.

ഞങ്ങളുടെ ദാമ്പത്യത്തിലെ ചെറുതും വലുതുമായ ഒട്ടനവധി മനോഹര നിമിഷങ്ങൾക്കു സാക്ഷിയാണ് ഈ വീട്. രണ്ട് കുഞ്ഞുങ്ങളെ ഉദരത്തിൽ പേറിയതും അടുക്കള പണികൾക്കിടയിൽ കറന്റ്‌ അഫയേഴ്‌സിന്റെ വലിയ പുസ്തകം വായിച്ചു തീർത്തതും ഒടുവിൽ നീണ്ട റാങ്ക് ലിസ്റ്റിൽ ആദ്യ സ്ഥാനത്ത് തന്നെ കയറി പറ്റുന്നതും ഈ വീട്ടിൽ വച്ചാണ്.

വാപ്പയും ഉമ്മയും മരണപ്പെടുകയും ജേഷ്ഠൻമാർ മറ്റ് വീടുകളിലേക്ക് മാറി താമസിക്കുകയും ചെയ്തതോടെ ഞങ്ങളും
വേറൊരു വീടു വക്കാൻ തീരുമാനിച്ചു. ഇതേ വരെ ഞാൻ ജീവിച്ച വീടുകളെല്ലാം എനിക്ക് സ്വർഗ്ഗ മന്ദിരങ്ങൾ ആയിരുന്നുവെങ്കിൽ ഇപ്പോൾ ഞാനിരുന്ന് ഇതെഴുതുന്ന വീട് എന്റെ സ്വപ്ന ഭൂമിയിലെ സ്വർഗ്ഗ മന്ദിരം ആണ്.

ഈ വീട് നിർമ്മിച്ചിരിക്കുന്നത് കേവലം കുറച്ച് ചുടു കട്ടകൾ കൊണ്ടല്ല മറിച്ച് ഞങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും കൊണ്ടാണ്. ഒരു വീട് ഉരുത്തിരിയുന്നത് ഞാനെന്റെ മക്കൾ നടന്നു തുടങ്ങിയത് നോക്കി നിന്ന അതേ കൗതുകത്തോടെ കണ്ടു നിന്നു. ജോലി കഴിഞ്ഞു ഒരുപാട് വൈകി എത്തുന്ന ദിവസങ്ങളിലും ഞാൻ വർക്ക്‌ പ്ലോട്ടിൽ പോയി നോക്കും. വീട് പണിയുടെ ഓരോ ഘട്ടവും നോക്കി ആസ്വദിക്കും. പണി തീരാത്ത വീട്ടിൽ ചില വൈകുന്നേരങ്ങളിൽ ഞങ്ങൾ വെറുതേ വന്നിരിക്കും. ചിതറികിടക്കുന്ന  ചുടു കട്ടകൾക്കും സിമെന്റ് തരികൾക്കും ഇടയിലിരുന്ന് വരാനിരിക്കുന്ന പുലർകാലങ്ങളെക്കുറിച്ച് സ്വപ്നം കാണും.

ഈ വീടിന്റെ അടുക്കളയും സ്റ്റോർ റൂമും വർക്ക്‌ ഏരിയയുമെല്ലാം എന്റെ ഇഷ്ടത്തിനാണ് പണിതിരിക്കുന്നത്. ഈ വീടിന്റെ മുറ്റത്ത് വെയിൽ ചീളുകൾ നന്നായി പതിക്കണം എന്നതും ഈ ഉമ്മറത്തിരുന്നാൽ മഴ കൊണ്ടത് പോലെ തോന്നണമെന്നും എന്റെ നിർബന്ധം ആയിരുന്നു. ഈ മുറ്റത്ത് മാവും പേരയും പവിഴ മല്ലിയും നന്ത്യാർവട്ടവും മുല്ലയും എല്ലാം ഞാൻ എന്റിഷ്ടത്തിനാണ് നട്ടു വളർത്തുന്നത്.ഇതെഴുതുമ്പോൾ ഇന്നേക്ക് എട്ടു വർഷങ്ങൾ പൂർത്തിയായിരിക്കുന്നു ഞങ്ങൾ ഈ വീട്ടിൽ താമസം തുടങ്ങിയിട്ട് എന്നതും ഈ നേരത്ത് കുംഭമാസത്തിലെ വേനൽ ചൂടിൽ പൂത്തു നിൽക്കുന്ന  പവിഴമല്ലി എന്റെ മുറ്റത്ത് മനോഹരമായ വെയിൽകളം തീർക്കുന്നതും ചിലപ്പോൾ യാദൃച്ഛികമാകാം.

എവിടെയാണെങ്കിലും ഭൂമിയിലെ ഏതൊരു ഉദ്യാന സ്വർഗ്ഗത്തിൽ പോയാലും എന്റെ വീടെന്നെ കൊതിപ്പിച്ചുകൊണ്ടേയിരിക്കും.നേരത്തോട് നേരം കഴിയുമ്പോഴേക്കും അതെന്നിൽ ഒരു ഭ്രമമായി വളരും. അതേ… വീട് ഒരു കാന്തം പോലെയാണ് എന്ന് പറയുന്നത് എത്ര ശരിയാണ് എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്! എവിടെപ്പോയാലും അത് നമ്മെ ആകർഷിച്ചുകൊണ്ടേയിരിക്കും. കാരണം  ഓരോ ഭവനങ്ങളും നിർമ്മിച്ചിരിക്കുന്നത് കേവലം കുറച്ചു ചുടുകട്ടകൾ കൊണ്ടും സിമന്റ്‌ കമ്പികൾകൊണ്ടും  മാത്രമല്ലല്ലോ…മറിച്ച് ഊതി കാച്ചിയ നമ്മുടെ സ്വപ്നങ്ങളും മോഹങ്ങളും കൊണ്ടു കൂടിയാണല്ലോ …തനി തങ്കം പോലുള്ള നമ്മുടെ തിളങ്ങുന്ന കിനാവുകൾ കൊണ്ട്…

#വീട്

Post Views: 30
4
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

6 Comments

  1. ലൈലാബി M V on March 3, 2024 9:48 PM

    മുന്നിൽ കണ്ടപോലെ സുന്ദരം മനോഹരം… എന്തിനെയും സുന്ദരമാക്കുന്നതും മോശമാക്കുന്നതും സാഹചര്യങ്ങളെക്കാൾ നമ്മുടെ ചിന്താഗതികളാണെന്നു പറയാതെ പറഞ്ഞു… അഭിനന്ദനങ്ങൾ

    Reply
  2. Sunandha Mahesh on February 28, 2024 6:35 AM

    എന്റെ അമ്മോ തകർത്തു 👌👌👌👌

    Reply
    • Shreeja R on April 30, 2024 10:17 AM

      മനോഹരം 👌👌

      Reply
  3. sabira latheefi on February 21, 2024 9:44 PM

    ❤️❤️, വീടും വീട്ടുകാരും തമ്മിലെ റിലേഷൻ ഭംഗിയായി പറഞ്ഞു

    Reply
  4. Jasna on February 19, 2024 4:52 PM

    👍👍❤️

    Reply
  5. Seenanavaz on February 19, 2024 10:56 AM

    മനോഹരം❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.