Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » 1921 ൽ തൃശൂരിൽ നടന്ന ക്രിസ്ത്യൻ ലഹള!…
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം

1921 ൽ തൃശൂരിൽ നടന്ന ക്രിസ്ത്യൻ ലഹള!…

By Muhammed‌ sageer Pandarathil RasheedFebruary 20, 2024No Comments2 Mins Read280 Views
Bookmark Now
Please login to bookmark Close

No account yet? Register

1921 ലെ മാപ്പിള ലഹളയെക്കുറിച്ച് നമ്മൾ വളരെ അധികം കേട്ടിട്ടുണ്ട്, എന്നാൽ 1921 ലെ ക്രിസ്ത്യൻ ലഹളയെക്കുറിച്ച് അധികമൊന്നും കേട്ടിട്ടുണ്ടാവാൻ വഴിയില്ല.

ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ ബ്രിട്ടിഷുകാർക്കെതിരെ ലഹള നടത്തിയപ്പോൾ ബ്രിട്ടീഷുകാർക്ക് അനുകൂലമായിട്ടായിരുന്നു ക്രിസ്ത്യൻ ലഹള.

തൃശൂർ പൂരം പോലും മുടക്കിയ കലാപ കാലമായിരുന്നു അത്. 1920 ആഗസ്റ്റ് 18 ആം തിയതി ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് സന്ദർശിച്ച സമയത്ത് വെള്ളയിൽ ബീച്ചിൽ ഇരുപതിനായിരം പേർ പങ്കെടുത്ത ആ മഹാസമ്മേളനം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്.

ഖിലാഫത്ത് പ്രക്ഷോഭത്തെ ഇന്ത്യൻ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ആ മഹാസമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തിയത് വി.വി. രാമ അയ്യരായിരുന്നു (VR കൃഷ്ണയ്യരുടെ പിതാവ്). ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് കെ. മാധവൻ നായരായിരുന്നു. സമ്മേളനത്തിൽ KP രാമനുണ്ണി മേനോൻ ഖിലാഫത്ത് ഫണ്ടിലേക്ക് 2500 രൂപയുടെ ചെക്ക് സംഭാവനയായി നൽകി.

തുടർന്ന് കേരളത്തിൽ സ്വാതന്ത്ര്യ സമരത്തിന് ശക്തി പകർന്ന മഹാ സമ്മേളനത്തോടെ കോൺഗ്രസ്-ഖിലാഫത്ത് കമ്മിറ്റികൾ ഒന്നായതോടെ ഉയർന്നു വന്ന മതമൈത്രിയുടെ കോട്ട തകർക്കാൻ ബ്രിട്ടിഷുകാർ പാടുപെട്ടു.

1921 ഫെബ്രുവരി 16 ആം തിയതി K മാധവൻ നായർ, തമിഴ്നാട് കോൺഗ്രസ് ലീഡർ യാക്കൂബ് ഹസൻ സേട്ട്, ഗോപാലമേനോൻ, മൊയ്തീൻ കോയ തുടങ്ങിയ നേതാക്കളോട് രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ മലബാർ കലക്ടർ EF തോമസ് ആവശ്യപ്പെട്ടു.

അത് നിരസിച്ചു കൊണ്ട് ജയിലിൽ പോകാൻ തയ്യാറായ നേതാക്കളെ അഭിനന്ദിക്കാൻ 1921 ഫെബ്രുവരി 20 ആം തിയതി തൂശൂർ തേക്കിൻകാട് മൈതാനിയിൽ കോൺഗ്രസ് പൊതുയോഗം പ്രഖ്യാപിച്ചു.

ബ്രിട്ടീഷ് പക്ഷപാതികളായ ക്രിസ്ത്യാനികൾ സമ്മേളന വേദി അടിച്ചു തകർത്തു തീയിട്ടു. അടുത്ത ദിവസങ്ങളിൽ വീണ്ടും പൊതുയോഗം നടത്താൻ ശ്രമിച്ചെങ്കിലും ക്രിസ്ത്യാനികൾ തടഞ്ഞു, കോൺഗ്രസ് പ്രവർത്തകർ വിട്ടില്ല.

ഫെബ്രുവരി 26 ആം തിയതി പാലിയത്ത് ചെറിയ കുഞ്ഞുണ്ണിയുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ പൊതുയോഗം നടത്തി നിസ്സഹകരണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

തൊട്ടടുത്ത ദിവസം 1921 ഫെബ്രുവരി 27 ആം തിയതി ഞായറാഴ്ച, തൃശൂരിൽ കുപ്രസിദ്ധമായ ലോയൽറ്റി മാർച്ച് (Loyalty Procession) നടന്നത്. 1500 ലേറെ ക്രിസ്ത്യാനികൾ ആയുധമേന്തി പോലിസിൻറെയും ബ്രിട്ടീഷ് ഭരണ കൂടത്തിന്റെയും സഹായത്തോടെ തൃശൂർ നഗരത്തിൽ പ്രകടനം നടത്തുകയും ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും വീടുകളും സ്ഥാപനങ്ങളും ആക്രമിക്കുകയും കോൺഗ്രസ് നേതാക്കളെ മർദ്ദിക്കുകയുമുണ്ടായി.

മുസ്ലിംകളും ഹിന്ദുക്കളും ചേർന്ന് ചെറുത്തു നിന്നെങ്കിലും ദിവാൻ വിജയരാഘവാചാരിയുടെ നേതൃത്വത്തിൽ പോലീസ്-ക്രിസ്ത്യൻ അക്രമം രൂക്ഷമായതോടെ ഡോ. എ ആർ മേനോന്റേയും മാറായി കൃഷ്ണമേനോന്റെയും നേതൃത്വത്തിൽ തൃശൂരിലെ ഹിന്ദു നേതാക്കാൾ ഏറനാട്ടിലെ മാപ്പിളമാരുടെ സഹായം തേടി.

മലബാറിൽ നിന്ന് ഹിന്ദുക്കളും മുസ്ലിംകളുമടങ്ങുന്ന നൂറുകണക്കിന് യുവാക്കൾ തൃശൂരിലെത്തി, തിരുവമ്പാടി ക്ഷേത്രത്തോട് ചേർന്നായിരുന്നു അവർക്ക് താമസ സൗകര്യം ഒരുക്കിയത്. ഏറനാടൻ സൈന്യം തൃശൂരിൽ റൂട്ട് മാർച്ച് നടത്തി, ക്രിസ്ത്യൻ കലാപകാരികളെ ഒതുക്കി.

തുടർന്ന് തൃശൂരിലെ ഹിന്ദുക്കളും മുസ്ലിംകളുമായ ആബാല വൃദ്ധം ജനങ്ങൾ വിജയഭേരി മുഴക്കി റോഡിലിറങ്ങി മലബാറിൽ നിന്നെത്തിയ പോരാളികളെ യാത്രയാക്കി.

കുറിപ്പ് : മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഖിലാഫത്ത് സ്മരണകളിൽ വായിച്ചത്.

Post Views: 61
0
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.