Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശക്തിയുടെ ഉണർവ് – ആറ്റുകാൽ പൊങ്കാല
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം

ശക്തിയുടെ ഉണർവ് – ആറ്റുകാൽ പൊങ്കാല

By Deepa PerumalFebruary 26, 20248 Comments6 Mins Read88 Views
Bookmark Now
Please login to bookmark Close

No account yet? Register

അനന്തപുരിയുടെ അഭിമാനമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഈ ഞായറാഴ്ച നടന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഉത്സവമാണ് ആറ്റുകാൽ പൊങ്കാല. പത്തു ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവവുമായി ബന്ധപ്പെട്ട അറിയാക്കഥകളും പഴയ ചിത്രങ്ങളും, കൗതുകകരമായ ചില കാര്യങ്ങളുമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

ആറ്റുകാലമ്മയ്ക്ക് എന്റെ എളിയ സമർപ്പണം !

ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് സ്ത്രീകളാണ് എല്ലാക്കൊല്ലവും തിരുവനന്തപുരത്ത് എത്തുന്നത്. മഹിഷാസുരനെ വധിച്ച ശേഷം ദേവിയുടെ കോപം ശമിപ്പിക്കാനായി, സ്ത്രീകൾ അടുപ്പ് കൂട്ടി, മൺകലങ്ങളിൽ ശർക്കരപ്പായസം ഉണ്ടാക്കി എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാണ് ആറ്റുകാൽ പൊങ്കാല ആഘോഷിക്കുന്നത്. അരി, ശർക്കര എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന മധുരപലഹാരം ആചാരപരമായി ഭഗവതിയ്ക്ക് സമർപ്പിക്കുന്ന വഴിപാടാണ് പൊങ്കാല. “പൊങ്കാല” എന്ന വാക്കിനർത്ഥം തന്നെ തിളച്ചു തൂവുക എന്നതാണ്.

ക്ഷേത്രചരിത്രം
വരിക്ക പ്ലാവിന്റെ തടിയിൽ തീർത്തതാണ് മൂല വിഗ്രഹം. ഇതിനു മുകളിൽ തങ്ക അങ്കി പണി കഴിപ്പിച്ചു വച്ചതിനു ശേഷം ഇത് കാണുക അസാധ്യം ആയി.

274166508_1256825291471018_5329256786655472488_n 274110540_1256825388137675_7450613591353310986_n 274124306_1256825461471001_8718163586312460216_n

ആദ്യത്തെ ബ്രാഹ്മണ പൂജാരിയായ വിഷ്ണു തീർത്ഥൻ പോറ്റി, 51 വർഷമാണ് ആറ്റുകാലിൽ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചത്. ദേവിക്ക് വിളക്കിൽ ഒഴിക്കാൻ എണ്ണയോ തിരിയോ ഇല്ലാതിരുന്ന കാലത്ത്, ചാലയിലെ കടകളിൽ പോയി എല്ലാവരും ദാനമായി നൽകുന്ന എണ്ണയും അരിയും കൊണ്ടുവരുമായിരുന്നു. വയലിൽ കൂടെ ഓലക്കുടയും ചൂടി നടന്നു വന്നു ചൊവ്വയും വെള്ളിയും നടതുറന്നു അദ്ദേഹം ദേവിക്ക് പൂജ ചെയ്തിരുന്നു. ആറ്റുകാൽ മുടിപ്പുരയെന്ന കൊച്ചു കുടിൽ പൊളിച്ചു മാറ്റി, അതേയിടത്തിൽ പുതിയ ശ്രീകോവിലിനു തറക്കല്ലിട്ടത് 1966 ൽ ശ്രീ അഭേദാനന്ദ സ്വാമികളാണ്.

ആറ്റുകാൽ ദേവിയുടെ പല ചിത്രങ്ങളും ഇപ്പോൾ പ്രചാരത്തിലുണ്ടെങ്കിലും, ആദ്യമായി വ്രതമെടുത്തു വരച്ചത് ഒരു തമിഴ് നാട്ടുകാരനാണ് ! അനുഗ്രഹീത കലാകാരൻ സീതാറാം 1968 ൽ വരച്ച ഈ ചിത്രം ലോകത്ത് ഏറ്റവുമധികം പ്രിന്റ് ചെയ്യുന്ന ദേവതാചിത്രങ്ങളിൽ ഒന്നാണ്. high resolution കോപ്പി വേണ്ടവർ എന്നെ അറിയിക്കുക.

274183634_1257362198083994_7645172682123180363_n

പത്തു ദിവസത്തെ ചടങ്ങുകൾ
ദിവസം 1 : കാപ്പുകെട്ട്, കുടിയിരുത്ത്
ദിവസം 3 : കുത്തിയോട്ടം വ്രതാരംഭം
ദിവസം 9 : പൊങ്കാല
ദിവസം 10 : കാപ്പ് അഴിപ്പ്, കുരുതി തർപ്പണം

തോറ്റംപാട്ട്
ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് പത്തുദിവസം നീണ്ടു നിൽക്കുന്ന തോറ്റംപാട്ട്. ഭദ്രകാളിയുടെ അവതാരകഥയും ദാരികവധവും പാട്ടിലൂടെ വിവരിക്കുന്നു. ആറ്റുകാലിലെ തോറ്റംപാട്ട് കണ്ണകിയുടെ കഥയാണെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, പാട്ടിൽ കണ്ണകി എന്ന പേര് പരാമർശിക്കുന്നില്ല. നാടോടി പാരമ്പര്യത്തിൽ നിന്നും ഉരുത്തിരിഞ്ഞ ആറ്റുകാലിലെ തോറ്റംപാട്ട് ഒരു അപൂർവ്വ കലാരൂപമാണ്.

വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഭദ്രകാളിയെ ശ്രീകോവിലിൽ നിന്ന് എഴുന്നള്ളിച്ച് പാട്ടുപുരയിൽ കുടിയിരുത്തി പാടുന്നതാണ് തോറ്റംപാട്ട്. തെക്കൻ കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽ പതിവുള്ള ഈ ചടങ്ങിൽ, ദക്ഷിണ തിരുവിതാംകൂറിൽ പച്ച പന്തലിൽ പാടുന്ന ഈ പാട്ട് വടക്കോട്ടു പോകുന്തോറും ക്ഷേത്രത്തിനു മുമ്പിൽ പാട്ടമ്പലം എന്ന് പറയുന്ന സ്ഥലത്താണ് പാടാറുള്ളത്.

ഓരോ ദിവസത്തേയും പാട്ടിന്റെ ഇതിവൃത്തം:
ഒന്നാം ദിവസം: ദേവിയുടെ ഭൂമിയിലേക്കുള്ള വരവ്, ദേവിയുടെ ഭർത്താവായ പാലകരുടെ ജനനം.
രണ്ടാം ദിവസം: ദേവിയുടെയും പാലകന്റെയും വിവാഹം ഉറപ്പിക്കൽ.
മൂന്നാം ദിവസം: ദേവിയുടെയും പാലകന്റെയും വിവാഹം.
നാലാം ദിവസം: വിവാഹശേഷം ദേവിയുടെ ഭർതൃഗൃഹത്തിലേക്കുള്ള യാത്ര.
അഞ്ചാം ദിവസം: പാലകന്റെ പാണ്ഡ്യ നാട്ടിലേക്കുള്ള യാത്രയും തട്ടാന്റെ ചതിയും.
ആറാം ദിവസം: പാണ്ഡ്യരാജാവ് പാലകനെ കഴുവേറ്റാൻ ഉത്തരവിടുന്നു.
ഏഴാം ദിവസം: ഭർത്താവിനെ തോറ്റുവാൻ ദേവി തീരുമാനിക്കുന്നു.അമ്മ പ്രതികാര മൂർത്തിയായി മാറുന്നു. (കൊന്നു തോറ്റം നടക്കുന്ന സമയത്തു ദുഃഖ സൂചകമായി ഗോപുരത്തിലെ ശില്പം മറയ്ക്കുന്നു, ശ്രീകോവിലിനു മുന്നിൽ അണയാതെ എരിയുന്ന കെടാവിളക്കിലെ ദീപം അണയ്ക്കുന്നു.)
എട്ടാം ദിവസം: ദേവി തട്ടാനെയും കുടുംബത്തെയും കൊല്ലുന്നു.
ഒൻപതാം ദിവസം: ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്നു.
പത്താം ദിവസം: ദേവി കൈലാസത്തിലേക്ക് മടങ്ങുന്നു. കൊടുങ്ങല്ലൂർ എന്ന ആസ്ഥാനത്തു തിരുനിലം വാങ്ങി തനിക്കും തന്റെ ഭർത്താവിനും കുടികൊള്ളാൻ വിശ്വകർമാവിനെക്കൊണ്ട് ആലയം പണിയിക്കുന്നു.

തോറ്റംപാട്ട് കലാകാരന്മാർ ദേവിയെ നൂറ്റാണ്ടുകളായി പാട്ടു പാടി കുടിയിരുത്തുന്നവരാണ്. കഴിഞ്ഞ 20 വർഷത്തിലേറെയായി ആറ്റുകാലിൽ പാട്ടുപാടുന്നത് കൊഞ്ചിറവിള സ്വദേശി മധു ആശാനാണ്. “ദേവി മണ്ണാർ സമുദായത്തിന് നാക്കിൽ എഴുതി കൊടുത്തു, എവിടെയും എഴുതരുത്” എന്നാണ് ആശാൻ പാടുന്നത്. വായ്‌മൊഴിയായി സൂക്ഷിച്ചിട്ടുള്ള പഴയകാല സാഹിത്യത്തിന്റെ ശക്തിയും ഈ പാട്ടുകളില്‍ കാണാം. കൈത്താളം തട്ടിയാണ് പാടുന്നത്. ഒരു ലക്ഷത്തിലധികം വരുന്ന തോറ്റം പാട്ട് മനഃപാഠമാക്കി പത്തു ദിവസം തുടർച്ചയായി പാടുന്നയാളാണ് മധു ആശാൻ.

273987340_1256501148170099_6648516984548080759_n

കതിര് കാള എഴുന്നള്ളത്ത്
നെൽക്കതിർ കൊണ്ട് നിർമ്മിച്ച കാളയുടെ രൂപം ആറ്റുകാൽ അമ്മയ്ക്ക് നേർച്ചയായി സമർപ്പിക്കുന്ന ഈ ചടങ്ങ് കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. പണ്ട് കാലത്ത്, വിളവെടുപ്പ് ഉത്സവത്തോടനുബന്ധിച്ച് കറ്റ കൊണ്ടുണ്ടാക്കിയ ചെറിയ കാളയെ തോളിലേറ്റി നൃത്തം വച്ച് അമ്പലത്തിലേക്ക് കൊണ്ടുപോകുന്ന രീതിയിലാണ് കതിര് കാള സങ്കൽപ്പം ഉടലെടുത്തത് എന്ന് പറയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ചടങ്ങ് നിലച്ചു പോയെങ്കിലും, 1990-കളിൽ പുത്തൻ‌റോഡ് പൗരസമിതിയുടെ നേതൃത്വത്തിൽ ഇത് പുനരുജ്ജീവിപ്പിക്കപ്പെട്ടു. ഇന്ന്, എട്ടടി ഉയരവും നാലടി വണ്ണവും ഉള്ള വലിപ്പമേറിയ കതിര് കാള ഒരു ഇരുചക്ര വാഹനത്തിൽ എഴുന്നള്ളിക്കുന്നു.

തമിഴ് നാട്ടിൽ നിന്നുമാണ് വ്രതാനുഷ്ഠാനങ്ങളോടെ കറ്റ കൊണ്ടുവരുന്നത്. കതിർ മണികൾ കൊണ്ട് മാല കെട്ടി, അളവനുസരിച്ച് വെട്ടി വച്ചുപിടിപ്പിക്കുന്നു. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ഒരുക്കങ്ങൾ ചെയ്യുന്നതും 21 ദിവസത്തെ വ്രതം എടുത്താണ്. വഞ്ചിയൂർ മാതൃഭൂമി റോഡിൽ നിന്നും വെകുന്നേരം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കതിർകാള എഴുന്നള്ളത്ത് പുറപ്പെടുന്നു. വഞ്ചിയൂർ പ്രദേശത്ത് ഊരുചുറ്റി എല്ലാ നാട്ടുകാരും വണങ്ങിയശേഷമാണ് കതിരുകാള യാത്രയാവുന്നത്. പോകുന്ന വഴിയിലെ ചെട്ടികുളങ്ങര ദേവി ക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം എന്നിവയുൾപ്പെടെ എല്ലാ അമ്പലങ്ങളിലെയും മൂർത്തികളെ വന്ദിച്ചാണ് കതിരുകാള കടന്നുപോകുന്നത്. പാതിരാത്രിയോടെ ആറ്റുകാൽ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് എത്തിച്ചേരുമ്പോൾ ക്ഷേത്രഭാരവാഹികൾ പൂജാദികർമ്മങ്ങളോടെ കതിര് കാളയെ സ്വീകരിക്കുന്നു. ആറ്റുകാൽ അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്ന കതിരുകാളയെ ദർശിക്കാൻ അമ്പലത്തിലേക്ക് കയറി (ശ്രീകോവിലിനു പുറത്ത്) വലതു വശത്തേക്ക് നടന്നാൽ മതിയാകും.

334933226_589155059925126_582413706770614355_n  152325326_1032357247251158_5359683815619835455_n

ദേവിയ്ക്ക് പ്രിയപ്പെട്ട നിവേദ്യം
ആറ്റുകാൽ പൊങ്കാലയുടെ പ്രധാന ആകർഷണം ദേവിക്ക് സമർപ്പിക്കുന്ന പൊങ്കാല നിവേദ്യമാണ്. ക്ഷേത്രത്തിനു മുന്നിൽ പണ്ടാര അടുപ്പ് കൂട്ടി, നാഗപ്പാന വച്ച്, രാവിലെ 10.30 യോടെ പൂജാരി അടുപ്പിൽ തീ പകരുന്നു. ഭക്തർ പൊങ്കാല പാചകം ചെയ്യാൻ ആരംഭിക്കുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ദേവിയ്ക്ക് നിവേദ്യം അർപ്പിക്കൽ. ക്ഷേത്രത്തിൽ നിന്നുമുള്ള പൂജാരിമാർ ക്ഷേത്രത്തിനടുത്തുള്ള സ്ഥലങ്ങളിലെ പൊങ്കാല കലങ്ങളിൽ തീർത്ഥം തളിക്കുന്നു.

പഞ്ചഭൂതങ്ങളെ പ്രതിനിധീകരിച്ചാണ് മൺകലത്തിൽ പൊങ്കാലയർപ്പിക്കുന്നത്. ദേവിയുടെ പ്രിയപ്പെട്ട നിവേദ്യം ശർക്കരപ്പായസമാണ്. ഇത് കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, തെരളി (കുമ്പിളപ്പം), മണ്ടപ്പുറ്റ് എന്നിവയും നിവേദ്യം ആയി അർപ്പിക്കാറുണ്ട്. ലോകത്തെവിടെയായാലും ഭക്തിയോടെ സമർപ്പിക്കുന്ന നിവേദ്യം ദേവി സ്വീകരിക്കും, തീർച്ച !

274143126_1256825568137657_3764061163511093359_n 273773800_1256975564789324_6750678885675488185_n273421255_1256975721455975_2122029087067358974_n 155822135_1034998916986991_5811795255909636379_nArCRjUC

ആറ്റുകാലമ്മയുടെ വിദേശ ഭക്ത
ഡയാൻ ജെന്നറ്റ് എന്ന അമേരിക്കൻ വനിത, 1993 മുതൽ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുകയും അതിനെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്നു. ഡോക്ടറൽ പ്രബന്ധത്തിനും പുസ്തകത്തിനും വിഷയമാക്കി, പൊങ്കാലയ്ക്ക് ലോകമെമ്പാടുമുള്ള ശ്രദ്ധ നേടിക്കൊടുത്തത് ഡയാൻ ആയിരുന്നു. 1993ൽ ഇന്ത്യ സന്ദർശിക്കവെയാണ് ഡയാൻ ആദ്യമായി പൊങ്കാല കാണുന്നത്. സ്ത്രീകളുടെ ഈ വലിയ സംഗമം ഡയാനെ ആകർഷിച്ചു. ആറ്റുകാൽ ദേവിയുടെ ഭക്തയായി മാറിയ ഡയാൻ ദേവിയുടെ സാന്നിധ്യം തന്റെ ജീവിതത്തിൽ പലപ്പോഴും അനുഭവിച്ചിട്ടുണ്ട് എന്ന് പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ വനിതാ സംഗമം എന്ന ഗിന്നസ് റെക്കോർഡ് ലഭിക്കാൻ മുൻകൈ എടുത്തു.പൊങ്കാലയ്ക്ക് ശേഷം ഉണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഡയാൻ സന്നദ്ധപ്രവർത്തകരെ സംഘടിപ്പിച്ചു. പൊങ്കാലയെക്കുറിച്ചുള്ള ഡയാന്റെ പുസ്തകം “A Million Shaktis Rising: Pongala, a Women’s Festival in Kerala, India” എന്നാണ് പേര്.

152999347_1033580290462187_7828931266023893538_nSh2UlAJ

പുഷ്പവൃഷ്ടി
ആറ്റുകാൽ ക്ഷേത്രത്തെ “സ്ത്രീകളുടെ ശബരിമല” എന്ന് ഭക്തർ വിശേഷിപ്പിക്കുന്നതിനു പിന്നിലെ കാരണം പൊങ്കാലയിടാൻ പുരുഷന്മാർക്ക് അനുവാദമില്ല എന്നതാണ്. പക്ഷേ പൊങ്കാല ഇടുന്നവർക്ക് കുടിവെള്ളവും സംഭാരവും കൊടുക്കാനും മറ്റും പുരുഷന്മാർ സജീവമായി ക്ഷേത്രപരിസരത്തുണ്ടാവും. പൊങ്കാല അർപ്പിച്ചുകഴിഞ്ഞു തിരിച്ചു വരുന്ന സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ പുഷ്പാഭിഷേകം നടത്തുന്ന പതിവ് മുന്‍പുണ്ടായിരുന്നതായി ഡയാന്‍ ജന്നറ്റിന്റെ ഗവേഷണ പ്രബന്ധത്തില്‍ പറയുന്നുണ്ട്.

ആ പതിവ് ആധുനികവൽക്കരിച്ച് ഇപ്പോൾ ‘പുഷ്‌പവൃഷ്ടി’ എന്ന ചടങ്ങ് നടക്കുന്നു. തിരുവനന്തപുരം ഫ്‌ളൈയിങ് ക്ലബ്ബിന്റെ സഹായത്തോടെ ക്ഷേത്രം ഭാരവാഹികള്‍ സംഘടിപ്പിക്കുന്നതാണ് ഈ ചടങ്ങ്. ശാന്തിക്കാർ തീർഥം പൂക്കുലയിൽ മുക്കി വീശിത്തളിക്കുന്ന സമയത്ത്, ആകാശത്തുനിന്നും ഒരു ചെറു വിമാനത്തിലോ ഹെലികോപ്റ്ററിലോ നിന്നും പൂക്കൾ ഭക്ത ജനങ്ങൾക്ക്‌ മീതെ വർഷിക്കുന്നു. 1970 കളിൽ ആദ്യമായി പുഷ്പവൃഷ്ടി നടത്തിയത് ക്യാപ്റ്റൻ ടി കെ ആർ നായരാണ്.

പൊങ്കാല ദിവസം ക്ഷേത്ര പരിസരത്ത് പുരുഷന്മാർക്ക് കർശന നിയന്ത്രണമുണ്ട്. പൂജാരിമാർ, ക്ഷേത്രം അധികാരികൾ, പോലീസുകാർ, അഗ്നിശമന സേനാംഗങ്ങൾ, വോളന്റിയർമാർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

274183626_3105552779682509_2674365215018243886_n 274023691_3105552179682569_3044138079272862488_n

വിളക്കുകെട്ട്
തെരുവിളക്ക് അഥവാ വിളക്കുകെട്ട് ആറ്റുകാൽ ക്ഷേത്രോത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ദേവിയുടെ രൂപം പ്രതിഷ്ഠിച്ച തടി കൊണ്ടുള്ള ഘടന ക്ഷേത്രം പോലെ അലങ്കരിച്ച് ഘോഷയാത്രയായി വീഥിയിലൂടെ കൊണ്ടുപോകുന്നു. പുരുഷന്മാർ തലയിൽ വഹിച്ച് നൃത്തം ചെയ്തും സ്ത്രീകളായി വേഷം ധരിച്ച പുരുഷന്മാർ അകമ്പടിയായും നീങ്ങുന്ന ഈ ഘോഷയാത്ര രാത്രി വൈകി കടന്നുപോകുന്നു.

152596488_1032530123900537_4561347594543127778_n

ആറ്റുകാൽ അംബാ പുരസ്കാരം
എല്ലാ വർഷവും ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് നൽകുന്ന അവാർഡാണ് അംബാ പുരസ്കാരം. 25,000 രൂപയും ദേവിയുടെ രൂപം കൊത്തിയ 1 പവൻ തങ്ക ലോക്കറ്റും ഉൾപ്പെടുന്നതാണ് പുരസ്കാരം. 2021ലെ അംബാ പുരസ്കാരം ലഭിച്ചത് മലയാള ചലച്ചിത്ര നടൻ ശ്രീ. നെടുമുടി വേണുവിനാണ്. ക്ഷേത്രകലയെ പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

153926356_1034325407054342_1736568167333646144_n

കുത്തിയോട്ടം – ദേവിയുടെ യോദ്ധാക്കൾ
12 വയസ്സിൽ താഴെയുള്ള ആൺകുട്ടികളെ ദേവിക്ക് സമർപ്പിക്കുന്ന കർശനമായ വ്രതമാണിത്. മഹിഷാസുര മർദ്ദിനിയുടെ മുറിവേറ്റ ഭടൻമാരായാണ് കുത്തിയോട്ടക്കാരെ സങ്കൽപ്പിക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന വ്രതത്തിൽ, കുട്ടികൾ ക്ഷേത്രത്തിൽ താമസിച്ച് 1008 നമസ്കാരം ചെയ്യണം. ദിവസവും അഞ്ച് നേരം കുളിക്കുകയും രണ്ട് നേരം നമസ്കരിക്കുകയും വേണം. ഏഴാം ദിവസം, കുട്ടികളെ കിരീടം, പുഷ്പമാല, കൊഴുന്ന് എന്നിവ അണിയിച്ച് ദേവിയുടെ മുന്നിൽ ചുരൽ കുത്തുന്നു.

കുത്തിയോട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് ചൂരൽമുറിയൽ. ഉദര ഭാഗത്ത് രണ്ട് പള്ളയിലും ഭസ്മമിട്ട് തിരുമ്മിയതിനു ശേഷം തൊലിക്കിടയിലൂടെയാണ് ചൂരൽ കോർക്കുന്നത്. പ്രത്യേകം പരിശീലനം നേടിയവർക്കേ ഇത് ചെയ്യാനാവൂ. ഇക്കാലത്ത് സ്വർണ്ണമോ വെള്ളിയോ കൊണ്ടുണ്ടാക്കിയ നൂൽകമ്പിയാണ് ഉപയോഗിക്കുന്നത്. വാദ്യമേളങ്ങളും ആർപ്പുവിളിയും കുരവും നിറഞ്ഞ അന്തരീക്ഷത്തിലാണ് ചൂരൽ കുത്തുന്നത്.

പൊങ്കാലയ്ക്ക് ശേഷം, ദേവിയുടെ ഘോഷയാത്രയോടൊപ്പം മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് പോകുന്നു. രാത്രി 12 മണിയോടെ ശാസ്താ ക്ഷേത്രത്തിലെത്തുന്ന കുത്തിയോട്ടക്കാർ ദേവിയുടെ എഴുന്നള്ളിപ്പ് വരെ കാത്തിരുന്ന ശേഷം ആറ്റുകാൽ ക്ഷേത്രത്തിലേക്ക് മടങ്ങുന്നു. ഭക്തിയും സമർപ്പണവും ദൃഢനിശ്ചയവും ആവശ്യമുള്ള ഒരു ശക്തമായ ആചാരമാണ്. ഏറെക്കുറെ പ്രാകൃതമായ ഈ ചടങ്ങിനെപ്പറ്റി വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മിഷൻ ഈ ചടങ്ങു നടത്തുന്നതിന് എതിരെ കേസെടുത്ത ചരിത്രവുമുണ്ട്.

274128365_1257628704724010_2427893598586707430_n 274228220_1257628388057375_1414006394802715571_n

274220302_1257627994724081_3001808616831849870_nuzkuOr6  274013692_1255004011653146_2015676625738673069_n

സഹോദരനെ കാണാൻ ദേവിയുടെ എഴുന്നള്ളത്ത്
ഉത്സവത്തിന്റെ ആറാം ദിവസം ആറ്റുകാൽ അമ്മയെ സന്ദർശിക്കാൻ മണക്കാട് ശാസ്താവ് വരുമ്പോൾ ക്ഷേത്രം അടച്ചിരിക്കുന്നതിനാൽ, ദർശനം നൽകിയില്ല എന്ന് ശാസ്താവ് വിഷമിച്ചും അൽപ്പം പരിഭവത്തിലുമാണ് തിരികെ പോകുന്നത്. സഹോദരന്റെ പിണക്കം മാറ്റാൻ പൊങ്കാല ദിവസം രാത്രി ദേവി അടുത്തുള്ള മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നു. സ്താവിനെ കണ്ട്‌ “സോറി” പറഞ്ഞു, വെളുക്കുന്നത് വരെ സഹോദരന്റെ അടുത്തിരുന്നു പരിഭവമെല്ലാം മാറ്റി, അടുത്ത ദിവസം രാവിലെ വിട പറഞ്ഞു തിരികെ പോകുന്നു. ഘോഷയാത്രയിൽ ദേവിയുടെ കുത്തിയോട്ടങ്ങളും പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനവും നടക്കുന്നു.

ദേവിയുടെ തിരിച്ചെഴുന്നള്ളത്തോടെ 10 ദിവസം നീളുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം അവസാനിക്കുന്നു.

335054732_173250585487567_5702075297425087293_n 335038293_1245633549663013_7308557407404115537_n

334974508_765551204992212_9205309530469366107_nJNo4n9s 274078615_1256975598122654_286603489016230160_ntGIQdHQ

273296261_1256975661455981_405484753208207410_n 272986565_1256975651455982_1293774867978247973_n

ഭക്തിയുടെയും ആത്മസമർപ്പണത്തിന്റെയും ആഘോഷമാണ് ആറ്റുകാൽ പൊങ്കാല.

അമ്മയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തട്ടെ…

– ദീപ പെരുമാൾ

(എന്റെ ബ്ലോഗ് ചരിത്രപ്പെരുമയ്ക്ക് വേണ്ടി തയ്യാറാക്കിയ ലേഖനപരമ്പരയിൽ നിന്നുള്ള വിവരണങ്ങൾ)

.

.

.

Post Views: 38
1
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

8 Comments

  1. Sunandha Mahesh on February 27, 2024 8:33 AM

    നന്നായി എഴുതി ദീപാ.. പഴയ ചിത്രങ്ങൾ കാണാൻ എന്ത് രസാ 😍

    Reply
    • Deepa Perumal on February 27, 2024 9:48 AM

      നന്ദി ഡിയർ… 😍😍സത്യം!
      എനിക്ക് ചരിത്രം ഗവേഷണം ചെയ്യാനിഷ്ടമാണ്, നിധി പോലെ കണ്ടെത്തിയ ചിത്രങ്ങളാണിവ !

      Reply
  2. Subha.C.T on February 27, 2024 7:10 AM

    നന്നായി എഴുതി ദീപ. അടുത്ത കൊല്ലം ഞാനും പൊങ്കാല ഇടും.

    Reply
    • Deepa Perumal on February 27, 2024 9:49 AM

      സന്തോഷം Subha !!! നന്ദി ഡിയർ… 😍
      അമ്മയുടെ അനുഗ്രഹം എപ്പോഴുമുണ്ടാവും

      Reply
  3. Joyce Varghese on February 27, 2024 1:32 AM

    വളരെയേറെ അറിയാൻ കഴിഞ്ഞു. പൊങ്കാലയുടെ ഐതിഹ്യം, ആഘോഷരീതികൾ, പങ്കാളിത്തം എല്ലാം വിശദമായി എഴുതി.
    പഴയകാലത്തെയും ഇപ്പോഴത്തെയും ചിത്രങ്ങൾ എഴുത്തിന് നല്ല കാഴ്ചഭംഗി നൽകി.
    കുത്തിയോട്ടം ഒഴികെ എല്ലാം
    വരുംക്കാലങ്ങളിലും തുടർന്നു ക്ഷേത്രാചാരങ്ങളിൽ കൂടി, മനുഷ്യർ നന്മയും കൂട്ടായ്മയും ശക്തിപ്പെടുത്തട്ടെ എന്നാശംസിക്കുന്നു.
    ❤👌👏

    Reply
    • Deepa Perumal on February 27, 2024 11:58 AM

      നന്ദി ഡിയർ… 😍 നിധി പോലെ കണ്ടെത്തിയ ചിത്രങ്ങളാണിവ !
      പ്രാകൃത ആചാരങ്ങൾ കാലത്തിനൊപ്പം മാറ്റണം എന്നുതന്നെയാണ് എന്റെയും അഭിപ്രായം ..

      Reply
  4. ദീപ on February 26, 2024 3:43 PM

    ഒത്തിരി സന്തോഷം ടാ 🥰🥰
    പുരുഷന്മാർ ഇടാൻ പാടില്ല എന്നാണ് അറിവ്… ഈയിടെയായി മൂന്നാം ലിംഗക്കാരും ഇടുന്നുണ്ട്.

    Reply
  5. Subha. D. S on February 26, 2024 3:27 PM

    എഴുത്തും ഉൾക്കൊള്ളിച്ച ചിത്രങ്ങളും എല്ലാം നന്നായി. എനിക്കു അറിയാത്ത ചില കാര്യങ്ങൾ അറിയാനും പറ്റി. ആണുങ്ങൾക്ക് പൊങ്കാല ഇടാൻ പാടില്ല എന്നുണ്ടോ ? ഇടുന്നവർ ഉണ്ട് എന്നു കേട്ടിട്ടുണ്ട്. ബാക്കി ഉള്ളവർ ഇടാത്തത് ആണ് എന്നാ കരുതിയിരുന്നെ …

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.