Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തിന്റെ പര്യവസാനം 13
തുടർക്കഥ / സീരീസ് ത്രില്ലർ

മരണത്തിന്റെ പര്യവസാനം 13

By Nisha PillaiFebruary 28, 2024Updated:March 4, 2024No Comments5 Mins Read96 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം 

മാധവൻ കണ്ണ് തുറന്നപ്പോൾ കെവിനെയാണ് കണ്ടത്. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്, മാധവന്റെ സങ്കടം കെവിനെയും സങ്കടപ്പെടുത്തി കളഞ്ഞു. അവരങ്ങനെയായിരുന്നു എന്നും, ചിരിയും കരച്ചിലും ഊണും ഉറക്കവുമൊക്കെ ഒന്നിച്ചായിരുന്നു. കുട്ടിക്കാലത്തെ മാധവന്റെ ദാരിദ്യത്തെ കെവിന്റെ വീട്ടിലെ സമ്പന്നത കൊണ്ടാണ് മറികടന്നത്. കൊണ്ടും കൊടുത്തും, താങ്ങിയും തലോടിയും അവർ സഹോദരന്മാരെ പോലെ ഒരുമിച്ചാണ് വളർന്നത്. 

മാധവന്റെ സത്യസന്ധതയും ആത്മാർത്ഥയും സ്നേഹവുമൊന്നും കെവിൻ മറ്റാരിലും കണ്ടിട്ടില്ല. ഒരിക്കൽ പോലും മാധവനോട് പിണങ്ങേണ്ടി വരികയോ മുഖം കറുപ്പിക്കേണ്ടി വരികയോ ചെയ്തിട്ടില്ല. എല്ലാവരുടെയും നന്മ മാത്രം കാണാൻ ആഗ്രഹിച്ച ചെറുപ്പക്കാരനാണ് മാധവൻ. ഇപ്പോൾ കെവിന്റെ മുന്നിൽ കഴുത്തു മുറിഞ്ഞ്, പരിക്കേറ്റു കിടക്കുന്നത്. ക്രിസ്റ്റീനയെ പോലെ മാധവനെ മരണത്തിനു വിട്ടു കൊടുക്കാൻ വയ്യ. 

“മാധവാ…, ” കെവിൻ വിളിച്ചു. 

“ഇവനിങ്ങനെ കിടക്കുന്നത് കാണാൻ വയ്യല്ലോ സൂരജ്. “

മാധവൻ കെവിൻ്റെ കയ്യിൽ വലിച്ചു കെവിനെ തന്നിലേയ്ക്ക് അടുപ്പിച്ചു. അവന്റെ കണ്ണുകൾ തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് കെവിൻ തിരിച്ചറിഞ്ഞു. കെവിൻ മാധവനെ കുറെ നേരം നോക്കിയിരുന്നു. 

“കെവിൻ ഇങ്ങോട്ട് വരുന്നത് ആരെങ്കിലും കണ്ടിരുന്നോ? “

സൂരജ് ചോദിച്ചു. 

“ആരും കണ്ടില്ല, എന്താണ് സൂരജ് എന്തെങ്കിലും പ്രശ്നമുണ്ടോ?”

“ഉണ്ട് പ്രശ്നമുണ്ട്. ഈ മുറിക്കു ചുറ്റും അപരിചിതരായ ആളുകൾ ചുറ്റി കറങ്ങുന്നത് കണ്ടിട്ടുണ്ട്. സെക്യൂരിറ്റിയും ഇടയ്ക്കു വന്നു നോക്കാറുണ്ട്. ആരൊക്കെ ഇങ്ങോട്ട് വരുന്നു പോകുന്നു എന്നൊക്കെ അവർ ശ്രദ്ധിയ്ക്കാറുണ്ട്. “

“സൂരജ് ഒരു വക്കീലായതു കൊണ്ട് മാധവനെ ഇതിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കില്ലേ. “

“എതിർഭാഗത്തു ശക്തരായ ആളുകളല്ലേ കെവിൻ, നല്ല തുക ചെലവാകും. എന്നാലും നമുക്കവരെ രക്ഷിക്കാം. “

“ആരാണ് എതിർഭാഗത്തുള്ളവർ?മാധവനും മധുവും എന്ത് തെറ്റാണു ചെയ്തത്? മധുവിനെ വണ്ടിയിടിച്ചു കൊല്ലാൻ നോക്കിയതാരാണ്? ആർക്കാണ് അവളോടിത്ര ശതുത? അവളെന്തു തെറ്റാണു ചെയ്തത്?പൊലീസിന് ഇത്ര ദിവസമായിട്ടും അവരെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ലേ സൂരജ്. “

” മധുവിനെ തട്ടിക്കൊണ്ടു പോയത് നീയും ധ്രുവനും കൂടിയല്ലേ. ശരിക്കും ഞാനല്ലേ മണ്ടൻ. കഥയറിയാതെ നിങ്ങളുടെ കൂടെ നിന്ന് ആട്ടം കണ്ട് കൊണ്ടിരുന്നത് ഞാനല്ലേ. “

“നിങ്ങളും മാധവന്റെ ഉറ്റ സുഹൃത്തല്ലേ, കേവലം സൗഹൃദം കൊണ്ട് മാത്രമല്ലല്ലോ നിങ്ങളിവിടെ മാധവന് കൂട്ടിരിക്കുന്നത്. മധുവിനോടുള്ള ഇഷ്ടം കൂടി കൊണ്ടല്ലേ. “

സൂരജ് ദേഷ്യത്തോടെ മാധവനെ നോക്കി. 

“അതിന് കഴിഞ്ഞ കുറെ ദിവസമായി അവളെവിടെയാണ്. ആരുടെ കൂടെയാണ്. അവളെന്തിനാണ് ധ്രുവനെ രക്ഷിക്കാൻ നടക്കുന്നത്. ഇപ്പോൾ ഞാനിവിടെ നില്ക്കുന്നത് മാധവന്റെ സുഹൃത്തായി മാത്രമാണ്. മാധവൻ ഒപ്പിട്ടു തന്ന വക്കാലത്ത് എന്റെ പക്കൽ ഉണ്ട്. അവൻ്റെ കേസ് ഞാൻ നടത്തും. “

സൂരജ് സ്യൂട്ട്ക്കേസ് തുറന്നു മാധവൻ ഒപ്പിട്ട കുറെ പേപ്പറുകൾ കെവിനെ കാണിച്ചു. 

“പരിക്കേറ്റ മാധവനെ എന്നെ ഏല്പിച്ചു മടങ്ങുമ്പോൾ ധ്രുവന്റെ കാര്യം എന്നിൽ നിന്നെന്തിന്‌ നീ മറച്ചു വച്ചു. ധ്രുവന്റെ കേസ്സ് എന്നെ ഏല്പിച്ചെങ്കിൽ ഞാനയാളെ രക്ഷിക്കുമായിരുന്നു. അതിനിടയിൽ അവൻ മധുവുമായി… “

” സൂരജ്, ധ്രുവനും മധുവും തമ്മിൽ ഇഷ്ടത്തിലാണ്. ഇനിയവരെ വേർപിരിക്കാൻ ആർക്കും പെട്ടെന്ന് കഴിയില്ല. നിങ്ങൾ ധ്രുവന്റെ വക്കാലത്ത് കൂടി ഏറ്റെടുത്ത് അയാളെ രക്ഷിക്കണം. അയാൾ നിരപരാധിയാണ്. നാളെ ഈ സമയത്ത് ഞാൻ ധ്രുവനുമായി മടങ്ങി വരാം. “

“നിങ്ങൾ എങ്ങോട്ടു പോകുന്നു കെവിൻ. നിങ്ങൾക്ക് മൂന്നാൾക്കും എന്റെ വീട്ടിൽ ഒളിച്ചു താമസിക്കാം. ധ്രുവന്റെ ലാപ്ടോപ്പ് എന്നെ ഏൽപ്പിച്ചാൽ, ഒരു പക്ഷെ ആ തെളിവുകൾ കൊണ്ട് എനിക്കയാളെ രക്ഷിക്കാൻ കഴിയും. “

മാധവനോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു പുറത്തിറങ്ങിയ കെവിൻ, സെക്യൂരിറ്റി ക്യാബിന്റെ മുന്നിൽ നിൽക്കുന്നവരെ ശ്രദ്ധിച്ചു, . അവർ തിരിഞ്ഞു നോക്കുന്നതിനു മുൻപ് വരാന്തയുടെ അര ഭിത്തിക്ക് താഴെ അവൻ കുനിഞ്ഞിരുന്നു. ഫ്രണ്ട് ഡോറിലൂടെ പുറത്തിറങ്ങിയാൽ പിടി വീഴും എന്നുറപ്പായി. കെട്ടിടത്തിന്റെ പടിക്കെട്ടുകൾ കയറി അവൻ അഞ്ചാമത്തെ നിലയിലെത്തി. അവിടെ നിന്നും അതിസാഹസികമായി ഷേഡിലെ ഇരുട്ടിൽ ഇറങ്ങി നിന്നു. അവിടെ നിന്നും ചാടിയാൽ ഒരു പൈപ്പിൽ എത്തി പിടിക്കാം. 

സാഹസികമാണ്. പിടികിട്ടിയാൽ രക്ഷപെടാം. അല്ലെങ്കിൽ നിലത്തു വീണു ശരീരം ചിന്നി ചിതറും. അടുത്തെങ്ങും വേറെ കെട്ടിടങ്ങളില്ല. പേടി കൊണ്ട് കുറെ നേരം ഷേഡിൽ അവൻ ഇരുന്നു. ഇനി കെട്ടിടത്തിലേക്ക് തിരികെ കയറാനും പറ്റില്ല. ഇരുട്ടിൽ ഒരു പരീക്ഷണം. അവൻ രണ്ടും കല്പിച്ചു ചാടി. അവന്റെ കൈകൾ പൈപ്പിൽ ബലമായി ചുറ്റി പിടിച്ചു, ഉരുണ്ട പൈപ്പിൽ പിടിച്ചു അവൻ മെല്ലെ ഊർന്നു നിലത്തിറങ്ങി. കിതപ്പ് മാറാൻ ഇരുട്ടിൽ കുറെ നേരം നിന്നു. രക്ഷപ്പെട്ടെന്ന് വിശ്വസിയ്ക്കാൻ കഴിയുന്നില്ല. സെക്യൂരിറ്റി ക്യാബിനു മുന്നിൽ നിന്നവർ ഒരു ജീപ്പിൽ മറയുന്നത് ഇരുട്ടിൽ നിന്നവൻ കണ്ടു. 

ഇനിയെങ്ങോട്ടാണ് ?താൻ ഇവിടെ നിന്നെങ്ങോട്ടു പോകും. സോണിയുടെ വീട്ടിലേയ്ക്കു മടങ്ങാൻ കഴിയില്ല. താനിപ്പോൾ മുതൽ ശതുക്കളുടെ നിരീക്ഷണത്തിലായി കാണും. സോണിയെ ഒന്ന് വിളിക്കണം. അവർ മൂന്നുപേരും അവിടെ നിന്ന് അവളുടെ മാമന്റെ വീട്ടിലേയ്ക്കു ഇപ്പോൾ തന്നെ മാറാൻ പറയണം. 

എന്നാലും താനിവിടെയെത്തിയത് ഇത്ര പെട്ടെന്ന് അവരെങ്ങനെയറിഞ്ഞു. പല സംശയങ്ങൾ കെവിന്റെ മനസിലുണ്ടായി. താൻ മാധവന്റെ അടുത്ത് നിൽക്കുമ്പോൾ സൂരജ് ധൃതിയിൽ ഫോണിൽ ടൈപ്പ് ചെയ്തത് എന്തായിരിക്കും, ആർക്കായിരിക്കും?മാധവനെ ഇവിടെ നിന്നും രക്ഷിക്കണം, എത്രയും പെട്ടെന്ന് തന്നെ. 

തന്റെ കൂടെ ആരൊക്കെയോ ഉണ്ടെന്ന ശക്തമായ തോന്നൽ അവനുണ്ടായി. കെവിൻ ചുറ്റിലും നോക്കി ആരുമില്ല. അവൻ ഇരുട്ടിന്റെ മറപറ്റി നടന്നു. വണ്ടി എടുത്തു കൊണ്ട് പോകാൻ വർക്ക് ഷോപ്പ് മെക്കാനിക്കിനെ വൈകിട്ട് തന്നെ ചട്ടം കെട്ടിയിരുന്നു. അവൻ നടന്നു ഗേറ്റിനു പുറത്തിറങ്ങി. 

ധ്രുവനെ ഒന്ന് വിളിയ്ക്കണം ചില ആശങ്കൾ പങ്കു വയ്ക്കണം. വഴിയിലൂടെ കടന്നു പോയ ഓരോ വാഹനങ്ങളും അവനെ ഭയപ്പെടുത്തി. മനസിലാകെ വല്ലാത്തൊരു ഭയം, അകാരണമായ ഭയം. 

വഴിയിലൊരു ടെലഫോൺ ബൂത്തിനായി തെരഞ്ഞു. താൻ പിടിക്കപ്പെട്ടാലും കൂടെയുള്ളവരെ ഒറ്റി കൊടുക്കില്ല. ഇരുട്ടിൽ നടന്നു മടുത്തപ്പോൾ അവൻ കടത്തിണ്ണയിൽ കയറി കുറച്ചു നേരമിരുന്നു. യാചകരായ പലരും രാത്രി തല ചായ്ക്കാനുള്ള തയാറെടുപ്പിലാണ്. ഉടുമുണ്ട് അഴിച്ചു പുതപ്പാക്കുന്നു ചിലർ. സമീപമിരിക്കുന്ന ഒരു വൃദ്ധൻ കെവിനെ തന്നെ നോക്കിയിരുന്നു, അയാൾ ചിരിക്കുന്നു. മറ്റുള്ളവരൊക്കെ അവരവരുടെ ലോകത്ത് വിരാജിച്ചു. 

വൃദ്ധനെയും അയാളുടെ കൈവിരലുകളുടെ ഇടയിലെ തിളക്കത്തെയും കെവിൻ മാറി മാറി നോക്കി. അയാൾ പുക വലിക്കുകയാണ്. അയാള് ഉള്ളിലാക്കിയ പുകയേ പുറം തള്ളാനായി അയാളുടെ നെഞ്ചിൽ നിന്നും ശക്തമായ ചുമയെന്ന പ്രതിഷേധവും. ചുമയെ തടയാനായി അയാൾ കഴുത്തിൽ ചുറ്റിയിരുന്ന തോർത്തുമുണ്ട് വായിൽ തള്ളി കയറ്റി. 

വൃദ്ധന്റെ പരാക്രമങ്ങളെ കെവിൻ അനുതാപത്തോടെ നോക്കിയിരുന്നു. ചമ്മൽ മറയ്ക്കാനായി വൃദ്ധൻ ചിരിച്ചപ്പോൾ അയാളുടെ കണ്ണിൽ വാത്സല്യം തിളങ്ങി. പല്ലുകളില്ലാത്ത അയാളുടെ മോണകാട്ടിയുള്ള ചിരിക്ക് കെവിനൊരു മറുചിരി നൽകി. കെവിൻ ഒരു നൂറു രൂപ നോട്ടെടുത്ത് അയാളുടെ നേരെ നീട്ടി. സന്തോഷത്തോടെ വലതു കൈകൊണ്ടയാൾ അത് സ്വീകരിച്ചു. രണ്ടു പേരും മുഖാമുഖം സ്ട്രീറ്റ് ലൈറ്റിന്റെ ചെറിയ വെട്ടത്തിലിരുന്നു. 

” ഫോണാണ് തരുമോ ഒന്ന് വിളിക്കാൻ. “

വൃദ്ധൻ അവനെ കുറെനേരം നോക്കിയിരുന്നു. മെല്ലെ മുണ്ടിന്റെ മടിക്കുത്തിൽ തിരുകി വച്ചിരുന്ന പ്ലാസ്റ്റിക് കവർ പുറത്തെടുത്തു. നാലഞ്ച് റബർ ബാൻഡുകളിട്ട് ചുറ്റി വച്ചിരുന്ന പഴയൊരു കീപാഡ് ഫോണെടുത്തു കെവിന് നേരെ നീട്ടി. ഒരു വിചിത്ര വസ്തു എന്ന പോലെ കെവിൻ, ആ ഫോൺ തിരിച്ചും മറിച്ചും നോക്കി. ദൂരെ നിന്നും ഒരു പോലീസ് ജീപ്പ് ഇരമ്പലോടെ വരുന്നു. 

“വേഗം കിടന്നോ. ഇവൻമാർ കൂടെ കൂടെ ഇവിടിങ്ങനെ പരിശോധനയ്ക്ക് വരാറുണ്ട്. പിന്നെ ചവിട്ടും കുത്തും തെറിയും കിട്ടും. “

വൃദ്ധൻ അവനെ പിടിച്ചു തൻ്റെയൊപ്പം കിടത്തി. രണ്ട് പേരുടെയും തല വഴി പുതപ്പ് കൊണ്ട് മൂടി. വൃദ്ധൻ കൈ കൊണ്ട് കെവിനെ കെട്ടി പിടിച്ചു ഉറക്കം നടിച്ചു. 

ജീപ്പ് നിർത്തി, ലാത്തിയും ടോർച്ചുമായി ആരൊക്കെയോ ഇറങ്ങി. മുഖത്ത് വെട്ടം പതിപ്പിച്ച് എല്ലാവരേയും പരിശോധിച്ചു. 

“ഇതൊക്കെ അമ്പല നടയിലെ യാചകരാ സാറേ. “

ജീപ്പ് പോയെന്ന് ഉറപ്പായപ്പോൾ വൃദ്ധൻ എഴുന്നേറ്റു. 

“നായകൾ, പിച്ചക്കാരെ പോലും വെറുതെ വിടില്ല. ഇതിപ്പോൾ നിന്നെ തിരക്കി ഇറങ്ങിയതാണോ?എന്നതാ കേസ്. “

“കള്ളക്കേസിൽ കുടുക്കിയതാ. പണക്കാരൻ്റെ മോളെ പ്രേമിച്ചതിന്. “

“അവൻമാര് രണ്ടും കല്പിച്ചാണ്. കുടുക്കണമെന്ന് വിചാരിച്ചാൽ, കുടുക്കി കളയും. ഇന്നാ ഫോൺ, നീ ആരെയാന്ന് വച്ചാൽ വേഗം വിളിച്ചോ. എന്നിട്ട് ഇവിടുന്ന് സ്ഥലം വിട്ടോ. “

കെവിൻ ധ്രുവനെ വിളിച്ചു. നാലഞ്ച് പ്രാവശ്യം വിളിച്ചിട്ടാണ് അവൻ ഫോണെടുത്തത്. 

മാധവനെ കണ്ടതും, അവൻ്റെ കണ്ണുകളിൽ നിന്നും വായിച്ചെടുത്ത ഭയവും ആനന്ദിന്റെ ഹിന്ദിക്കാരായ കൂട്ടുകാരെ ആശുപത്രിയിൽ വച്ച് കണ്ടതും വെങ്കിടേഷിൻ്റെ ഹാർഡ് ഡിസ്കിൽ കണ്ട് പേരും ഒപ്പും, ആശങ്കകൾ എല്ലാം പെട്ടെന്ന് പറഞ്ഞ് തീർത്തു

“എനിക്കെന്തോ ഭയം തോന്നുന്നു. ഇന്ന് രാത്രി തന്നെ നിങ്ങൾ അവിടെ നിന്നും മാറണം. ” കെവിൻ ധ്രുവനെ ഉപദേശിച്ചു. 

വൃദ്ധനോട് യാത്ര പറഞ്ഞു. 

“റയിൽവെ സ്റ്റേഷൻ റോഡിൽ ഹിന്ദിക്കാരുടെ ലോഡിറക്കി ഒഴിഞ്ഞ ലോറികൾ കാണാം. അവൻമാർക്ക് രാത്രിയിൽ വേറെ സെറ്റ് അപ്പ് ഒക്കെയുണ്ട്. അവിടെ നിനക്ക് സുരക്ഷിതമായി കിടന്നുറങ്ങാം. ഞാനവിടെ ഉറങ്ങാറുണ്ട്. ഇപ്പോൾ ലോറിയിൽ വലിഞ്ഞ് കയറാൻ മുട്ട് വഴങ്ങുന്നില്ല, പ്രായമായില്ലേ. “

ആ തണുത്ത രാത്രിയിലും ഭയം മൂലം കെവിൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. കൂടെ കൂടെ തിരിഞ്ഞ് നോക്കിയും നടത്തം നിർത്തിയും ഇരുട്ടിൽ പതുങ്ങി നിന്ന് ആരെങ്കിലും തന്നെ പിന്തുടരുന്നോയെന്ന് അവൻ പരിശോധിച്ചു. ദൂരെ നിന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഏഴെട്ട് ലോറികൾ കണ്ടപ്പോൾ അവന് ആശ്വാസം തോന്നി. ആദ്യത്തെ ലോറിയിൽ നിന്നും ഒരു പെണ്ണിൻ്റെ വളകിലുക്കവും കിന്നാരവും കേട്ടു. 

വൃദ്ധൻ സൂചിപ്പിച്ചത് ഇത്തരം പരിപാടികളെക്കുറിച്ചാണ്. ഇരുട്ടിൽ കിടന്ന മൂന്നാമത്തെ ലോറിയുടെ അടുത്ത് അവൻ നിന്നു. അവിടെ ദൂരെയുള്ള വഴി വിളക്കിലെ അരണ്ട വെളിച്ചം മാത്രമേയുള്ളൂ. ചുറ്റും നോക്കിയിട്ട് മുകളിലേയ്ക്ക് കയറാൻ ശ്രമിച്ചു. പെട്ടെന്ന് പിറകിൽ നിന്നും ഒരു അടി വീണു. തല പിളരുന്ന മാതിരി കടുത്ത വേദന. കയ്യിൽ ചോര. കെവിൻ തിരിഞ്ഞ് നോക്കി. 

പിറകിൽ നിഴലനക്കങ്ങൾ. മൂന്നാല് പേര് നിരന്ന് നിൽക്കുന്നു. കയ്യിൽ ഇരുമ്പ് വടിയുമായി ഒരാൾ മുന്നിലേയ്ക്ക് വന്നു. 

കെവിൻ തല പൊത്തിപ്പിടിച്ചു നിലത്ത് വീണു. 

നിഷ പിള്ള

(തുടരും… )

മരണത്തിന്റെ പര്യവസാനം 14

Post Views: 47
2
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.