Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബന്ധനം
ജീവിതം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ

ബന്ധനം

By Soumya MuhammadMarch 1, 2024Updated:March 6, 202410 Comments5 Mins Read472 Views
Bookmark Now
Please login to bookmark Close

No account yet? Register

തീക്ഷ്ണമായ ചൂടുള്ള പകലിനൊടുവിൽ  അഞ്ചു മണിയോടടുത്ത നേരത്താണ് എന്റെ സ്വീകരണ മുറിയിലേക്ക് അവരെല്ലാവരും കൂടി യാതൊരു മുന്നറിയിപ്പുമില്ലാതെ വന്നു ചേർന്നത്. പൊള്ളി തിണർത്ത് അമർന്നു കിടക്കുന്ന മുറ്റത്തെ പഞ്ചാര മണൽതരികളിലേക്ക് അത്രമേൽ പൊള്ളുന്ന എന്റെ ഹൃദയവും അടക്കി ശിലപോലെ നിൽക്കുന്ന നേരത്താണ്  തലയിൽ കെട്ടിയിരിക്കുന്ന വെളുവെളുത്ത ഓയിൽ തുണികൊണ്ട് മുഖത്തെ പൊടിയും വിയർപ്പും അമർത്തി തുടച്ചു മൂത്താപ്പയും ഷർട്ടിന്റെ കോളറിനടിയിൽ തെറുത്തുകൂട്ടി വെച്ച തൂവാലകൊണ്ട് തൊട്ടു മുന്നേ മുറുക്കി തുപ്പിയ ചുണ്ടുകൾ ഇറുക്കെ തുടച്ച് വെല്യാമയും  എന്റെ ഉമ്മറത്തേക്ക് കയറി വന്നത്.

മുന്നറിയിപ്പൊന്നുമുണ്ടായിരുന്നില്ലെങ്കിലും സംഭവിക്കാനിടയുള്ള കാര്യങ്ങളെക്കുറിച്ച് എനിക്കൊരു  ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഔചിത്യത്തിന്റെ പേരിൽ ഒരു ചെറു ചിരിപോലും  എന്റെ മുഖത്തു പടരാതിരിക്കാൻ ഞാൻ  അങ്ങേയറ്റം ശ്രദ്ധ ചെലുത്തി. എങ്കിലും മീനചൂടിന്റെ ഉഷ്ണതരംഗങ്ങൾ ഇനിയും വിട്ടുമാറാത്ത ചൂട് വായു നിറഞ്ഞു നിൽക്കുന്ന ആ അഞ്ചു മണി നേരത്തും സിരകളിലൊഴുകുന്ന ചോര തണുപ്പിനാൽ എന്റെ ഉടലാകെ വിറക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അല്ലേലും നിർണ്ണായകമായതെന്തും അഭിമുഖീകരിക്കുന്ന നേരത്ത് എനിക്കീ വിറയൽ പതിവുള്ളതാണ്. എങ്കിലും സന്ദർഭത്തിന് അല്പം അയവു വരുത്താനെന്ന പോലെ അശേഷം വിയർപ്പു പൊടിയാത്ത എന്റെ മുഖമാകെ ചാര നിറത്തിലുള്ള കോട്ടൺ  ദുപ്പട്ടയുടെ അറ്റം കൊണ്ട് ഞാൻ വീണ്ടും വീണ്ടും അമർത്തി തുടച്ചു കൊണ്ടേയിരുന്നു.
”നിനക്കിനി എന്തേലും പറയാനുണ്ടോ? എന്താണ് ഇതിന്റെയൊക്കെ അർഥം? അല്ലേലും കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്ക് പറ്റിയ കാര്യമാണോ ഇതെല്ലാം?”
മൂത്താപ്പ തന്റെ സ്വതവേ അസ്സഹ്യത മുറ്റി നിൽക്കുന്ന മുഖം ഒന്നുകൂടി ചുളിച്ച്  മറുപടിക്ക് കാത്തു നിൽക്കാതെ ഉമ്മയോട്  പിന്നെയും പലതും ചോദിച്ചുകൊണ്ടേയിരുന്നു.
ഞാൻ എന്റെ സ്വീകരണമുറിയാകെയൊന്നു പാളി നോക്കി. ഉമ്മയുടെ ബന്ധുക്കളിൽ തല മുതിർന്ന എല്ലാരുമുണ്ട് ഉമ്മയുടെ വിചാരണക്ക് വേണ്ടി !
”കണ്ടോ കണ്ടോ എന്തേലും കൂസലുണ്ടോ അവൾക്കെന്ന്?”
വീണു കിട്ടിയ ഒരു അവിഹിതത്തിന്റെ രസചരടിൽ പർദ്ദക്കുള്ളിലെ ചൂട് കാര്യമാക്കാതെ വെല്യമ്മായി മാലോകരെല്ലാം കേൾക്കെ പതിയെ  കുശുകുശുത്തു.
ഗർഭപാത്രം നീക്കം ചെയ്ത് രണ്ട് മാസം ഉമ്മ കിടന്നപ്പോൾ സ്വന്തം നടുവേദനയുടെ  അസ്വസ്ഥത പറഞ്ഞ് ഇതുവഴിയൊന്നു തിരിഞ്ഞു നോക്കാത്ത മുതലാണ്… ഇപ്പോൾ എന്ത് ഉത്സാഹമാണ് അവർക്ക്!
ഞാൻ  ഉമ്മയെ നോക്കി… ചോര വറ്റിയ മുഖവും അതിൽ  നിശൂന്യമായ മിഴികളുമായി മരിച്ചു മരവിച്ച പോലെ നിൽക്കുന്നു. പതിനെട്ടു കൊല്ലങ്ങൾക്ക് മുന്നേ അവരുടെ ഗർഭപാത്രത്തിൽ നിന്നും മുറിച്ചു മാറ്റിയ എന്റെ പൊക്കിൾ കൊടിയിൽ ഇപ്പോഴും രക്തമുണങ്ങിയിട്ടില്ലെന്നെനിക്ക് തോന്നി. എന്റെ അടിവയറ്റിൽ  പൊക്കിൾ ചുഴിയിൽ പൊടുന്നനെയുണ്ടായ വിങ്ങൽ പാടേ അവഗണിച്ചു ഞാൻ ഉപ്പയെ നോക്കി.
 വിശുദ്ധനിൽ വിശുദ്ധനെപ്പോലെ  നിഷ്കളങ്കതയുടെ മൂർത്തീ ഭാവം പോലെ ഉപ്പ  സാഹചര്യത്തിന് ചേർന്ന എല്ലാവിധ ഒതുക്കത്തോടെയും ഇരുന്നു. എങ്കിലും ആ മീശത്തുമ്പിലൊളിപ്പിച്ച കൗശലം എനിക്ക് വ്യക്തമായും മനസ്സിലാകുന്നുണ്ടായിരുന്നു.
”കെട്ടിക്കാൻ പ്രായമായ പെൺകൊച്ചുള്ളപ്പോൾ നിനക്കിത് എന്തിന്റെ കേടായിരുന്നെടി?”
എന്നെ നോക്കിയുള്ള മൂത്താപ്പയുടെ ചോദ്യം പാടേ അവഗണിച്ചു കൊണ്ട് ഞാൻ എന്റെ തട്ടത്തിന്റെ തൊങ്ങലിലെ പഞ്ചാര തരിപോലുള്ള  മുത്തുകൾ എണ്ണി നോക്കികൊണ്ടിരുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് മുഷിപ്പോടെയെങ്കിലും ഞാൻ ഈ മദ്ധ്യസ്ഥതക്ക് മുന്നോടിയായുള്ള  കാലം ഓർമ്മിച്ചെടുത്തു.
ഉപ്പക്ക് തന്റെ  സഹപ്രവർത്തകയോട് തോന്നിയ സൗഹൃദം, പിന്നെ ഭർത്താവില്ലാത്ത അവരോടു തോന്നിയ അനുകമ്പ, അതും കഴിഞ്ഞ് ജീവിതത്തിലെ ദുരനുഭവങ്ങളെ ഒറ്റയ്ക്ക് അതിജീവിച്ചവളോടുള്ള ആദരവ്, ഒടുവിൽ എല്ലാം കഴിഞ്ഞ് പുതിയൊരു ബന്ധത്തിലേക്ക് ആ കൂട്ടുകെട്ട് വഴിമാറി. മൊബൈൽ ഫോൺ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. ഉപ്പ വീണ്ടുമൊരു കൗമാരക്കാരനായി.
സംശയങ്ങൾക്കൊടുവിൽ തെളിവ് സഹിതം ഉപ്പയെ ഉമ്മ ചോദ്യം ചെയ്ത ദിവസം ഉമ്മ ഉറങ്ങിയതേയില്ലെന്ന് ഞാൻ  ഓർക്കുന്നു. തിരസ്കരിക്കപ്പെട്ടവളുടെ മുഴുവൻ വേദനയോടെ അന്ന് രാവിലെ അടുക്കളയിൽ നിൽക്കുന്ന ഉമ്മയുടെ നിഴലോർമ്മയിൽ എന്റെ നെഞ്ചം പിടച്ചു. പിന്നെയും പലവട്ടം വാഗ്വാദങ്ങൾ ഏറിയേറി വന്നു. കരഞ്ഞും നിലവിളിച്ചും പതം പറഞ്ഞു യാചിച്ചും പിന്നെ അമർഷം പൂണ്ടും പ്രാകിയും  ഉമ്മ ഉപ്പയുടെ പുതിയ ബന്ധത്തെ സദാ സമയവും ഓർമ്മിച്ചു കൊണ്ടേയിരുന്നു. ചിലപ്പോഴൊക്കെ ആണഹങ്കാരത്തിന്റെ  മുഴുവൻ ശൗര്യത്തോടെയും മറ്റു ചിലപ്പോൾ നിസ്സഹായതയോടെ കലങ്ങിയ കണ്ണുകളോടെയും ഉപ്പ  അതിനെയെല്ലാം നേരിട്ടു. പോകെ പോകെ ആദ്യമൊരു  യുദ്ധഭൂമി പോലെ കലുഷിതമായിരുന്ന വീട് പതിയെ ശവപ്പറമ്പ് പോലെ നിശ്ശബ്ദമായി. ഉപ്പയുടെ പുതിയ ബന്ധമുണ്ടാക്കിയ ചോരയൊലിക്കുന്ന മുറിപ്പാടും നെഞ്ചിലൊളിപ്പിച്ച് ഞാനൊരു നിഷേധഭാവം കൈകൊണ്ട്  സർവ്വതും തകർക്കാനുള്ള പകയോടെ രാപകലുകൾ തള്ളി നീക്കി. തോൽക്കാൻ ഞാനും തയ്യാറായിരുന്നില്ല.
”നിനക്കെന്താണ് ഇതിൽ പറയാനുള്ളത്? ഇനിയെന്താണ് നിന്റെ ഭാവം? ഉവൈസിന്റെ കെട്യോള് ആകെ എടങ്ങേറാക്കുമെന്നാണ് എനിക്ക് തോന്നുന്നത്!”
കാര്യ ഗൗരവത്തോടെ കൊച്ചാപ്പ കസേരയിൽ അമർന്നിരുന്നു.
എന്റെ അരികിൽ നിന്നിരുന്ന ഉമ്മയുടെ ശിരസ്സ് താഴ്ന്ന് തന്നെയാണിരിക്കുന്നത്  എന്നെനിക്ക് അവരെ നോക്കാതെ തന്നെ അറിയാമായിരുന്നു.
യുദ്ധം തീർന്നു ശവപറമ്പ് പോലെ മരവിച്ചു കിടന്ന വീട്ടിലെ പകൽ നേരങ്ങളിൽ എപ്പോഴോ ആയിരിക്കാം ഉമ്മക്ക് പകരത്തിനു പകരം എന്നൊരു ആശയം തലയിലുദിച്ചത്. പത്തിരുപതു കൊല്ലമായിട്ട്  വിശ്വാസത്തിന്റെ മഹർ മാലക്കുള്ളിൽ കൊണ്ടു നടന്നിരുന്ന ഉപ്പയുമായുള്ള ബന്ധത്തിലെ  താളപ്പിഴ  ഉമ്മയുടെ ദൈനം ദിന ജീവിതത്തെ പോലും ബാധിച്ചിരുന്നു. തിളച്ചു തൂകുന്ന ചായപ്പാത്രത്തിനരികെ ഒരു നിശ്ചല ചിത്രം പോലെനിന്ന പകൽ നേരത്താണോ  അതോ പുറത്തെ ഇരുട്ടിലേക്ക് ചോര പൊടിയുന്ന ഖൽബോടെ  നോക്കി  നിന്ന നേരത്താണോ  ഉമ്മ ഉവൈസിക്കാനോട്‌  ചങ്ങാത്തം കൂടാൻ തീരുമാനിച്ചത്  എന്നെനിക്കറിയില്ല.
ഉവൈസിക്ക… പൊളിഞ്ഞു പോയ സ്വന്തം ബന്ധത്തിന്റെ വിള്ളലുകൾ  വിളക്കിചേർക്കാൻ അല്ലെങ്കിൽ ഉപ്പയുടെ വിശ്വാസ വഞ്ചന തന്നിൽ ഏല്പിച്ച ആഘാതത്തിൽ നിന്നും രക്ഷപ്പെടാൻ ഉമ്മ കണ്ടെത്തിയ പോംവഴി.
പക്ഷേ രഹസ്യം സൂക്ഷിക്കുന്നതിൽ  ഉപ്പയുടെ കഴിവുണ്ടായിരുന്നില്ല ഉമ്മക്ക്. ഉപ്പയോടുള്ള വാശിക്ക് തുടങ്ങിയ ചാറ്റിങ് അധികം വൈകാതെ തന്നെ ഉവൈസിന്റെ ഭാര്യ കയ്യോടെ പിടിക്കുകയും അവരത് ഉപ്പയെയും പിന്നെ ഉമ്മയുടെ ബന്ധുക്കളെയും അറിയിക്കുകയും ചെയ്തു. പ്രശ്നം കൈവിട്ടു പോയെന്ന് ഉമ്മക്ക് മനസ്സിലായപ്പോഴേക്കും സംഗതി ആകെ നാറ്റകേസായി.
അപ്പോഴും എനിക്ക് മനസ്സിലാകാത്ത കാര്യം ഉപ്പയുടെ ഫോൺ വിളിയും അനന്തര സംഭവങ്ങളും  അറിഞ്ഞപ്പോൾ ഉണ്ടാകാത്ത  കോലാഹലങ്ങൾ എന്തിനാണിപ്പോൾ എന്നായിരുന്നു.
”ആണുങ്ങളായാൽ ചെളി കണ്ടാൽ ചവിട്ടും, വെള്ളം കണ്ടാൽ കഴുകും. അതൊക്കെ കണ്ട് പെണ്ണുങ്ങള് തുള്ളാൻ നോക്കിയാ ഈ ദുനിയാവ് തന്നെ ഉണ്ടാകില്ല “
മൂത്തുമ്മ പരിശുദ്ധയായ ബീവി ചമഞ്ഞ് തന്റെ നെറ്റിയിലെ നിസ്കാര തഴമ്പിൽ തലോടി.
ആ… പഷ്ട്ട്. അതും ക്ലീയറായി. എന്റെ ആ സംശയവും തീർന്നു. ഞാൻ മൂത്തുമ്മയെ നോക്കി…അവരുടെ മുഖത്തെ അസാധരണമായ സംതൃപ്തി കണ്ട് എന്റെ നിയന്ത്രണം വിട്ടു.
”ഉപ്പക്ക് എന്താണ് ഇതിൽ പറയാനുള്ളത്. ഉമ്മയോടൊത്ത് ജീവിക്കുന്നോ അതോ മൊഴി ചൊല്ലുന്നോ?’
ഞാൻ ഇരുകൈകളും നെഞ്ചിൽ പിണച്ചു കൊണ്ട് ഉപ്പയെ രൂക്ഷമായി നോക്കി. ഉപ്പ എന്റെയാ ദഹിപ്പിക്കുന്ന നോട്ടത്തിൽ ഉമിനീരിറക്കി. തെറ്റു ചെയ്തവന്റെ തല താഴ്ന്നിരിക്കും.
” ഇല്ല… എനിക്കെന്റെ കുടുംബം മതി. എന്റെ ഭാഗത്തും തെറ്റുണ്ട്…’
ഉപ്പയുടെ ശബ്ദം നന്നേ വിറച്ചിരുന്നു. ഇക്കാലം കൊണ്ട് ഞാൻ കണ്ട ഉപ്പയെ ഞാനൊന്നോർത്തു. കുടുംബത്തിനെന്നും മുൻ‌തൂക്കം കൊടുത്തിരുന്ന വ്യക്തി… എന്തോ ഏതോ ഒരു നിമിഷത്തിൽ അറിഞ്ഞോ അറിയാതെയോ സംഭവിച്ചു പോയ ഒരു ചാപല്യം. ഞാനല്ലാതെ മറ്റാരാണ് അവരോടു പൊറുക്കുക? ബന്ധങ്ങളുടെ അവകാശവും പറഞ്ഞു കൊണ്ട് മറ്റുള്ളവർക്ക് അവരെ നിഷ്കരുണം ചവച്ചു തുപ്പാൻ അനുവദിക്കാൻ എനിക്ക് മനസ്സില്ല. ആ നിമിഷം… ആ ഒരു നിമിഷം ഞാനെന്റെ ഉപ്പയുടെയും ഉമ്മയുടെയും ഉമ്മയായി…പതിനെട്ടു വയസ്സുള്ള ഉമ്മ… ഞാൻ അവരെ മനസ്സ് കൊണ്ട് എന്റെ നെഞ്ചോടു ചേർത്തു നിർത്തി മറ്റുള്ളവരെ നോക്കി കല്ലിച്ച മുഖത്തോടെ ചോദിച്ചു.
”ഇനി ഇവിടെ ആർക്കെന്താണ് പറയാനുള്ളത്? അവരുടെ ജീവിതം അവര് ജീവിച്ചോളും… നിങ്ങള് നിങ്ങളുടെ വീട്ടിലെ കാര്യം നോക്ക് പോയി…”
പരസ്യമായി സ്വന്തം മാതാപിതാക്കളുടെ അവിഹിതചർച്ചയിൽ പങ്കെടുത്ത് തൊലി ഉരിഞ്ഞുപോയെങ്കിലും വിപദിധൈര്യത്തോടെ ഞാൻ എല്ലാവരെയും നോക്കി.
”മൊട്ടേന്നു വിരിഞ്ഞില്ല…അവളുടെ ഒരു പറച്ചിലു കേട്ടില്ലേ?”കഴിഞ്ഞ തവണ കണ്ടപ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള മിടുക്കി കുട്ടി എന്നും പറഞ്ഞെന്നെ ചേർത്തു പിടിച്ച വെല്യമാമ ഇപ്പോൾ എന്നെക്കുറിച്ച് പറഞ്ഞത് കേട്ടിട്ടും കേൾക്കാത്തത് പോലെ ഞാൻ ഡോർ ഹാൻഡിലിൽ പിടിച്ച് അക്ഷമയായി നിന്നു. അല്ലെങ്കിലും മനുഷ്യന്മാരുടെ സ്വഭാവം മാറി മറിയാൻ പോലും വെല്യ സമയം വേണ്ട. അപ്പോഴല്ലേ ഒരു അഭിപ്രായം… ഏറ്റവും ഒടുവിൽ ഉമ്മറത്തു നിന്നും ഇറങ്ങിയ മാമി എന്നെ തിരിഞ്ഞു നോക്കി ചെരുപ്പുകൾ ധരിക്കുന്ന നേരത്ത് മര്യാദ മറന്നു ഞാൻ വാതിൽ വലിച്ചടച്ചു.
ജീവിതത്തിൽ ഓർക്കപ്പുറത്തു സംഭവിച്ച ഗുരുതരമായ പ്രശ്നത്തിൽ ഞാനെന്ന കൗമാരക്കാരി ആകവേ ഉലഞ്ഞു പോയിരുന്നു. എങ്കിലും ജീവിച്ചല്ലേ പറ്റൂ…. ഇതിലും വലുത് സംഭവിച്ചവരും ജീവിക്കുന്നില്ലേ? എന്റെയുള്ളിൽ എന്നിട്ടും കെടാതെ നിന്നു കത്തിയ ആത്മവിശ്വാസത്തിന്റെ  കുഞ്ഞു തിരിനാളമണയാതിരിക്കാൻ ശ്രമിച്ചു കൊണ്ട്  ഞാൻ വാതിലടച്ചു പിന്തിരിഞ്ഞു.
എന്റെ മുന്നിൽ തല കുമ്പിട്ട് രണ്ടുപേർ…
പതിനെട്ട് വയസ്സായ മകളുടെ മുന്നിൽ വിവസ്ത്രരായ പോലെ നാണം കെട്ട് രണ്ടു പേർ…
”ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും…”തല്ലി പിരിഞ്ഞിട്ടും വീണ്ടും ഒരുമിച്ചു കൂടിയ ആരെയോ കണ്ട് പണ്ട് ഉമ്മൂമ്മ പറഞ്ഞ വാചകങ്ങളാണ് എനിക്കപ്പോൾ ഓർമ്മ വന്നത്.
ഒന്നും ശരിയാകാൻ പോകുന്നില്ലെന്നെനിക്ക് തോന്നി… എങ്കിലും അതേ നിമിഷം തന്നെ ഇതൊന്നും ജീവിതത്തിന്റെ അവസാനമല്ലെന്നും എന്റെയുള്ളിൽ ആരോ അടക്കം പറഞ്ഞു.
കൗമാരത്തിൽ നിൽക്കുന്ന സ്വന്തം മകൾക്ക് ഓരോ ബന്ധങ്ങളെയും
അതിന്റെ സങ്കീർണ്ണതകളെയും കുറിച്ച് പറഞ്ഞു മനസ്സിലാക്കേണ്ട സമയത്ത് സ്വയം ഇങ്ങനെ തല കുനിച്ചു നിൽക്കേണ്ടി വന്നതിന്റെ മുഴുവൻ വിഹ്വലതകളും പേറി
ആകെ പരിക്ഷീണിതരായ ഉമ്മയും ഉപ്പയും എന്നെ ചേർത്തു പിടിക്കാൻ കൈകൾ നീട്ടിയപ്പോൾ ഞാൻ അവരെ പാടേ അവഗണിച്ച് മുറിക്കുള്ളിൽ കയറി ഡോർ എന്റെ സർവ്വ ശക്തിയുമെടുത്ത് കൊട്ടിയടച്ചു. പിന്നെ പതിയെ ഞാനെന്റെ കിടക്കയിലേക്കമർന്നു കൊണ്ട് ബന്ധങ്ങളുടെ  ബന്ധനത്തെയോർത്ത്  നെഞ്ചു പൊട്ടി ഉറക്കെയുറക്കെ  കരഞ്ഞു…
#റീബൗണ്ട്റിലേഷൻഷിപ്
Post Views: 27
8
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

10 Comments

  1. Shreeja R on March 9, 2024 10:57 AM

    മനോഹരം 👍👍

    Reply
  2. Joyce on March 6, 2024 2:55 AM

    പക്വതയോടെ മാതാപിതാക്കളുടെ പ്രശ്നം പരിഹരിച്ച പതിനെട്ടുകാരിയുടെ കഥ മനോഹരമായി. നന്നായി എഴുതി ഫലിപ്പിച്ചു. 👏👌❤

    Reply
  3. Manasi on March 5, 2024 4:33 PM

    🥰🥰👌👌

    Reply
    • Silvy Michael on March 6, 2024 6:13 AM

      സൗമ്യ എന്തൊരു എഴുത്താണ് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. വ്യത്യസ്തമായി ചിന്തിച്ചു വ്യത്യസ്തമായി എഴുതി 👌👌👏👏👏

      Reply
  4. Sajna on March 3, 2024 9:06 PM

    സൗമ്യ. ഒന്നും പറയാനില്ല. അടിപൊളി ❤️

    Reply
    • Reeshasayish on March 5, 2024 3:04 PM

      നന്നായിട്ടുണ്ട്…. മക്കൾ എല്ലാം തിരിച്ചറിയുന്നത് ആശ്വാസം ആണ്. ബന്ധങ്ങളിലെ വിശ്വാസം കുട്ടികളിൽ ഇല്ലാതാവുന്നു എന്നതും ഒരു കാരണമാവുന്നു. വിവാഹം എന്നത് ഒരു ചോദ്യചിഹ്നമായി വളർന്നുകൊണ്ടിരിക്കുന്നു?

      Reply
  5. Sunandha Mahesh on March 3, 2024 8:59 PM

    നന്നായി എഴുതി സൗമ്യ 👍

    Reply
  6. Nafs nafs on March 3, 2024 8:13 PM

    മനുഷ്യർ വ്യത്യസ്തരാണ് , അവരുടെ ചിന്തകളും. ചില പ്രതികരണങ്ങൾ ചിലപ്പോൾ ശരിയാണെന്നു തോന്നും. മക്കളതിനെ പക്വതയോടെ നോക്കിക്കാണുമ്പോൾ ആശ്വാസമാണ്. വളരെ തീവ്രമായി എഴുതി.

    Reply
  7. sabira latheefi on March 1, 2024 8:21 PM

    സൗമ്യ കണ്മുന്നിൽ ചിലപ്പോൾ ഇത്തരം കാഴ്ച്ച കാണുമ്പോൾ മക്കളുടെ മനസ് എന്തായിരിക്കും ലെ. പലയിടങ്ങളിലും ഇത് നടക്കുന്നു എന്നത് ഒരു വാസ്തവം.

    Reply
  8. Seenanavaz on March 1, 2024 5:46 PM

    അതിെ വൈ വൈകാരികം സൗമ്യ… മനുഷ്യമനസ്സ് പലപ്പോഴും ചിന്തകൾക്കതീതമാണ്👏👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.