Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹൃദയം മുറിഞ്ഞവന്റെ പ്രണയം
ഓർമ്മകൾ ജീവിതം പെൺയുഗം രചനാമത്സരം പ്രണയം ബന്ധങ്ങൾ വിവാഹം

ഹൃദയം മുറിഞ്ഞവന്റെ പ്രണയം

By VimithaMarch 8, 2024Updated:March 18, 20249 Comments6 Mins Read468 Views
Bookmark Now
Please login to bookmark Close

No account yet? Register

നിന്നെ ഞാനിന്നലെ രാത്രി സ്വപ്നം കണ്ടു. നീ വിവാഹവസ്ത്രത്തിൽ എന്റടുത്തേക്ക് നടന്നു വരുന്നു. ചുറ്റിലും സൂഫിവര്യർ നൃത്തം ചെയുന്നു. നിന്റെ കുറ്റിരോമങ്ങൾ നിറഞ്ഞ മുഖത്ത് പുഞ്ചിരി. നീ വെളുത്ത ഉയരം കൂടിയ തലപ്പാവ് ധരിച്ചിരിക്കുന്നു. സൂഫി സംഗീതം അന്തരീക്ഷത്തിലാകവേ മുഴങ്ങുന്നു. ഉന്മാദത്തിലാണ്ട സൂഫികൾ നമുക്ക് നേരെ അനുഗ്രഹം ചൊരിയുന്നു. ചുറ്റിലും കുന്തിരിക്കത്തിന്റെ ഗന്ധം.

പെട്ടെന്ന് നിന്റെ മുഖത്തെ ചിരി മറഞ്ഞു. ഭയചകിതനായ നീ തലപ്പാവ്  വലിച്ചൂരി. എന്നിലേക്ക് നടന്നടുക്കുമ്പോൾ നിനക്ക് മുന്നിൽ വെളുത്ത വസ്ത്രധാരിയായ ഒരു മനുഷ്യൻ കടന്നു വന്നു. അയാളുടെ വസ്ത്രങ്ങളിൽ പൊടുന്നനെ രക്തം പൊടിഞ്ഞു. നീ എനിക്ക് നേരെ ആഞ്ഞടുത്തു. അല്പം രക്തം പിന്നീടത് വസ്ത്രം മുഴുവൻ വ്യാപിച്ചു. ആ മനുഷ്യൻ നിലം പതിച്ചു. നീ എന്നെ ഇറുകെ പുണർന്നു.

മരണത്തിന്റെ നിറം വെളുപ്പാണോ.

മരണത്തിന്റെ ഗന്ധം രക്തത്തിന്റെ ചുവപ്പാണോ.

“ശ്രുതി, നീ എന്താണ് ഓർക്കുന്നത്?”

അനസിന്റെ ചോദ്യം ആണ് ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത്.

“ഞാൻ കടല് നോക്കിക്കാണുകയായിരുന്നു”.

എന്റെ മറുപടിയിൽ അനസ് തൃപ്തൻ ആയില്ലെങ്കിലും എന്നെ ഇടത് കൈ കൊണ്ട് ചേർത്ത് പിടിച്ചു. കറുത്ത രോമങ്ങൾ നിറഞ്ഞ അധികം ബലം തോന്നിക്കാത്ത കൈത്തണ്ട. ശരിക്കും അനസിനെ ഞാൻ ഒന്ന് തള്ളി ഇട്ടാൽ താഴേക്ക് വീണു പോകുമോ? കൈകൾക്ക് ഒട്ടും ആരോഗ്യം ഇല്ലെന്ന് തോന്നിപ്പോകുന്നു.

“നമുക്ക് തുരുത്തിലേക്ക് പോയാലോ? ”

അനസ് പലതവണ ആയി ഇത് തന്നെ ചോദിക്കുന്നു. വേലിയിറക്കം ആണേൽ പുഴയിലൂടെ നടന്ന് തന്നെ തുരുത്തിലേക്ക് പോകാമായിരുന്നു.

ഞാൻ ചെറുതായൊന്നു മൂളിയപാടെ അദ്ദേഹം എഴുന്നേറ്റ് അടുത്ത് കണ്ട തോണിക്കാരന്റെ അടുത്തേക്ക് നടന്നു. പുഴയും കടലും ചേരുന്നതിന് സമീപത്തു ഉയർന്നു നിന്ന കറുത്തു നനഞ്ഞ പാറക്കല്ലുകൾക്ക് ഇടയിൽ ഏതോ രാഷ്ട്രീയപാർട്ടിയുടെ കൊടി കാറ്റിൽ ആടിയുലഞ്ഞു.

“എടി, വേലിയേറ്റം ആണെന്ന്. തോണി പോകില്ല പോലും. നടക്കുന്നതിനെ പറ്റി ആലോചിക്കേണ്ട എന്ന് പറഞ്ഞു. ഇന്നും യോഗം ഇല്ല.. മറ്റൊരു ദിവസം വരാം ”

“പോകാം നമുക്ക്?” ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.

“നിനക്ക് ഇവിടം ഇഷ്ടം ആയില്ലേ “?

“ഇഷ്ടമായി. പക്ഷെ നിങ്ങളുടെ കൂടെ ഇരിക്കുന്ന ഓരോ നിമിഷവും എനിക്ക് നിങ്ങളോടുള്ള പ്രണയം കൂടി വരുന്നു. ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും ഞാൻ നിങ്ങളെ ആഗ്രഹിക്കുന്നു. എനിക്ക് ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും ഓടി പോകണം. പക്ഷെ നിങ്ങൾ എന്ന വികാരം ചങ്ങല പോലെ എന്നെ മുറുക്കി കൊണ്ടേയിരിക്കുന്നു. മോചനം ഇല്ലാത്ത വിധം ഞാൻ നിങ്ങളിൽ അടിമപ്പെട്ടു പോകുന്നു.”

അനസ് പുഴ ഒഴുകി കടലിൽ ചേരുന്നിടത്തെ കുഞ്ഞുതിരകളിൽ തന്നെ നോക്കി നിന്നു. കണ്ണുകളിലേ തിളക്കം നഷ്ടപ്പെട്ടുവോ.

“എനിക്ക് പേടിയാണ് അന്നൂ.. നിങ്ങളെ നഷ്ടമാകുമോ എന്ന്. എന്നാൽ എനിക്ക് നിർബന്ധിക്കുവാൻ വയ്യ. നിങ്ങളുടെ ഹൃദയം എത്രത്തോളം ലോലം ആണെന്ന് എനിക്കറിയാം, ഒരുപക്ഷെ മറ്റേതൊരാളേക്കാളും നന്നായിട്ട്. അത് വികാരങ്ങളെ സ്വീകരിക്കുന്ന രീതിയും. അത് മറികടന്നൊരു തീരുമാനം എന്റെ എന്നല്ല ഏത് കാര്യത്തിലും നിങ്ങൾക്ക് എടുക്കുവാൻ ആകില്ലെന്നും അറിയാം.”

“ശ്രുതീ… “നേർത്ത ഒരു വിളി..

“ഓർക്കുവാൻ ഒരുപാട് തന്നു. ഒറ്റപെട്ടു പോകുമെന്ന് തോന്നിയ ഇടത്തു നിന്നും ഉയരത്തിലേക്ക് കൈ പിടിച്ചു. അത് മതി.”

“എടി … ഞാൻ….”വാക്കുകൾ തൊണ്ടക്കുഴിക്കുള്ളിൽ എവിടെയോ തടഞ്ഞു.

“എനിക്ക് ഇങ്ങനെയൊന്നും വയ്യ.” മനസ്സിൽ ഉളളത് വാക്കുകളാക്കി രൂപമാറ്റം വരുത്തി വികാരങ്ങൾക്ക് അടിപ്പെടാതെ വിവരിക്കുവാൻ അനസ് നന്നേ പാട് പെട്ടു.

“നിന്നെ എനിക്ക് എന്തോരം ഇഷ്ടം ആണെന്നോ. പക്ഷെ എന്നെ പോലെ ഒരാൾ നിനക്ക് ബുദ്ധിമുട്ട് ആകും. എന്റെ മോനെ നീ എടുത്തോളൂ. കൂടെ കൊണ്ടു നിർത്തു. ഞാൻ ഇടക്കിടെ രണ്ടു പേരെയും വന്നു കണ്ടോളാം.. അവൻ നിന്നെ അമ്മേ എന്ന് വിളിച്ചോട്ടെ. എന്നേക്കാൾ കൂടുതൽ അവൻ അതിൽ സന്തോഷിക്കും.. പക്ഷെ വിവാഹം എന്നത് എനിക്ക് പറ്റില്ല.”

അനസിന്റെ ശബ്ദം ഇടറി.

“എനിക്കറിയാം അന്നൂ.. ഞാൻ ഒന്നിനും നിർബന്ധിക്കില്ല.”

ഞാൻ അദ്ദേഹത്തിന്റെ പുറകെ നടന്നു.

“എടി… നീ മൂഡ്ബദ്രി പോയിട്ടുണ്ടോ. അവിടം ഒരു ജൈനക്ഷേത്രം ഉണ്ട്. ഒന്നിനോടൊന്ന് സാദൃശ്യമില്ലാത്ത വിധം ആയിരത്തോളം കൽത്തൂണുകൾ നിറഞ്ഞൊരു ക്ഷേത്രം. തനിച്ചു പോണം. അവിടെ കരിങ്കല്ല് പാകിയ നിലത്തു ഇരിക്കണം. കണ്ണടച്ചു ഇരുന്നാൽ സൂഫി സംഗീതം ശ്രവിക്കാം. പൂർവികർ പകർന്നത് പോലെ ഒരുപാട് കഥകൾ സംഗീതം കലർത്തി അവിടെ നിന്ന് ഞാൻ കേട്ടിരിക്കുന്നു. ദൂരെ ചെമ്മണൽ പാതകൾ കടന്നു വരുന്ന തണുത്ത കാറ്റിൽ ഞാനും സൂഫികളെ പോലെ നൃത്തം ചെയ്യും. എന്റെ നീണ്ട തലപ്പാവുകൾ ഉൻമാദത്തിൽ നിന്നെ തിരയും. പതുക്കെ ഉൻമാദിയായ ഞാൻ കണ്ണുകൾ തുറക്കും. എനിക്കും നിനക്കും തമ്മിൽ അകലം ഒരു കൺചിമ്മലിനോളം മാത്രമായിരിക്കും. കൽത്തൂണിനാൽ മറഞുനിൽക്കുന്ന നിന്നെ ഞാൻ പുണരും, സ്വപ്നം പോലെ നീ കണ്ണുകളടക്കും. മുസാഫാത് ചെയ്ത് ദിക്ര് ചൊല്ലി തലപ്പാവ് ധരിച്ച് സൂഫിയിലേക്കുള്ള പാതയിലൂടെ ദർവീശ് ആയി മാറും. പ്രപഞ്ചമാകെ പ്രണയം നിറയ്ക്കും. ദർവീശ് യാത്ര ചെയ്തുകൊണ്ടേയിരിക്കും, പാടിക്കൊണ്ടേയിരിക്കും, നൃത്തം അവനെ മദ്യം സേവിച്ച മനുഷ്യനെ എന്ന പോലെ ലയിപ്പിച്ചു കളയും. പ്രണയത്തിലേക്കുള്ള യാത്രയിലായിരിക്കും അവൻ. പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ഒരേയൊരു വികാരം

എന്റെ സ്വപ്നങ്ങളിൽ ഒക്കെയും നീയുമുണ്ട് ശ്രുതി. നീയില്ലാത്തൊരു സ്വപ്നം ഇന്ന് എനിക്കില്ല. പകൽകിനാക്കളിൽ ഞാൻ മുഴുകുമ്പോൾ അതിൽ നിറയെ നിന്റെ പുഞ്ചിരി മാത്രമാണ്. വെളുത്ത വസ്ത്രം ധരിച്ചു തലമുടി മറച്ച് തള്ളവിരൽ നിലത്ത് ഊന്നി നീയും എനിക്ക് കൂടെ നൃത്തം ചെയ്യും. തളർന്ന് നിലത്തു പതിക്കും വരെ ഒറ്റവിരലിൽ നൃത്തം ചെയ്തുകൊണ്ടേയിരിക്കും.

ദർവീശ് പ്രണയ സാഗരത്തിന്റെ ആഴങ്ങളിൽ ഒഴുകി നടക്കുന്നോരു യാത്രക്കാരൻ മാത്രമാണ്. അവനു ലക്ഷ്യം ഏറ്റവും സമ്പന്നൻ ആയ ഫഖീറായി മാറുക എന്നതാണ്. അവസാന കടമ്പ. അതോടെ ഞാൻ ചെമ്മണൽ വീശുന്ന കാറ്റിൽ ബോധമണ്ഡലത്തിലേക്ക് തിരികെ വരും. എന്റെ ചിന്തകളിൽ നീ മാത്രമാണ്. സൂഫി സംഗീതവും കുന്തിരിക്കവും നിന്റെ ചിരിയിൽ മറയും. ഖനാഅത് എന്റെ മോന്റെ സന്തോഷം മാത്രമാണ്. അവിടം നിന്റെ ചിരി ഉണ്ടോ എന്ന് എനിക്ക് അറിയില്ല ശ്രുതീ”

ഞാൻ അനസിനെ തന്നെ നോക്കി.

“മനസിലാകുന്ന ഭാഷയിൽ സംസാരിക്കാമോ?” പുഞ്ചിരിച്ച് കൊണ്ട് അനസ് എന്നേ പിന്നിലാക്കി നടന്നു.

“ഞാൻ ഒന്ന് കടിച്ചോട്ടെ.?”

“നീ കടിച്ചു കടിച്ചാണ് എന്റെ കവിൾ ഇത്രയും തൂങ്ങി തുടങ്ങിയത്. നിന്നെ കണ്ട് ഇപ്പോൾ അവനും തുടങ്ങി ഈ സ്വഭാവം. രണ്ടും കൂടി എന്നെ തിന്നു തീർക്കുമോ.?”

അനസ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

എത്രചെയ്താലും മടുക്കാത്തത് ആണ് യാത്രകൾ. അദ്ദേഹത്തിന്റെ കൂടെ ആകുമ്പോൾ പ്രത്യേകിച്ച്. വർധിച്ച വായന കാരണം നല്ല അറിവുണ്ട്. പല സ്ഥലങ്ങളും അതിന്റെ ശരിയായ രീതിയിൽ ആസ്വദിക്കുവാൻ അദ്ദേഹം സഹായിക്കാറുണ്ട്.

ചിലപ്പോൾ ഞാൻ കളിയാക്കാറുണ്ട്; അദ്ദേഹത്തിന്റെ ഹൃദയത്തിനു കനം കൂടുതൽ ആണെന്ന്. വർഷങ്ങൾ പഴക്കമുള്ളൊരു രഹസ്യം ഇരിപ്പുണ്ട് ആ ഹൃദയത്തിൽ. അത് ഓരോ നിമിഷവും കനം കൂടി വിങ്ങി വീർക്കുന്നുണ്ട്. അപ്പോഴൊക്കെയും അനസ് മറ്റൊരാളെ പോലെ പെരുമാറും. അവിടെ ഞാനും മോനും രണ്ട് പേർ മാത്രമാണ്. മരിച്ചു പോയ കാമുകിയോടുള്ള വെറുപ്പ് മുഴുവൻ അദ്ദേഹം ആ സമയങ്ങളിൽ പ്രകടിപ്പിക്കും. ആരും അദ്ദേഹത്തോട് സംസാരിക്കാൻ ചെല്ലാറില്ല. ഞാൻ നിശബ്ദത പാലിക്കും, അദ്ദേഹത്തിന് സമയം കൊടുക്കും. നിസാരകാര്യങ്ങൾക്ക് പോലും ചിലപ്പോൾ അദ്ദേഹം വല്ലാണ്ട് അസ്വസ്ഥൻ ആകാറുണ്ട്.

“ഇങ്ങനെ ആണേൽ നിങ്ങൾ ഹൃദയം പൊട്ടിയെ മരിക്കൂ.” ഒരിക്കൽ ഞാൻ പറഞ്ഞു

ചിരി ആയിരുന്നു മറുപടി

“അങ്ങനെ ആണേൽ ആ ഹൃദയത്തോടൊപ്പം മറ്റു രണ്ടു പേര് കൂടി മരിക്കും, നീയും എന്റെ മോനും. അതിൽ നിങ്ങൾ രണ്ട് പേര് മാത്രമേ വസിക്കുന്നുള്ളു.”

“എനിക്ക് നിങ്ങളോട് പരിണയിക്കണം ”

ഒരിക്കൽ ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ മാത്രം ആണെന്ന തോന്നൽ ഉണ്ടാക്കുവാൻ. പഴയ പ്രണയിനിയെ പോലെ എല്ലാം അദ്ദേഹത്തിന് സമർപ്പിക്കണം. ശേഷം അവരേ പോലെ അദ്ദേഹത്തേ തനിച്ചാക്കി മരണം വരിച്ച് ഹൃദയവ്യഥ നൽകി മറഞ്ഞു പോകുവാൻ അല്ല. അതിലൂടെ ഞാൻ കൂടെ തന്നെ എന്നും ഉണ്ടാകുമെന്നും എല്ലാവരും കാമുകന്മാരെ തനിച്ചാക്കുന്നവർ അല്ലെന്നും മനസിലാക്കി കൊടുക്കുവാൻ. കനം തൂങ്ങിയ ഹൃദയം അല്പമെങ്കിലുമൊന്ന് ആശ്വസിക്കുവാൻ.

“എടി ഞാൻ കിളവൻ ആണെടീ. എന്നെകൊണ്ട് പറ്റിയില്ലെങ്കിലോ.” പിന്തിരിപ്പിക്കുവാൻ ഒരുപാട് ശ്രമിച്ചു

“കാലം കൂടുന്തോറും വീര്യം കൂടും എന്നല്ലേ. നമുക്ക് നോക്കാം.”

ഒരുപാട് സമയം എടുത്ത ചർച്ചകൾക്ക് ഒടുവിൽ താൽപര്യകുറവ് മുഴച്ചു നിന്നോരു യാത്രയുടെ അവസാന ഇരവിൽ തളർന്നു തുടങ്ങിയ ആ ശരീരം എന്നിൽ പതഞ്ഞു പൊങ്ങി. രക്തക്കറ പതിഞ്ഞ കിടക്കവിരി പോലും അദ്ദേഹത്തിൽ പഴയ കാമുകിയുടെ ഓർമ്മകൾ തികട്ടി. ശ്വാസനിശ്വാസങ്ങൾ ചുമര് കടന്ന് പുറത്തേക് ഒഴുകിയപ്പോൾ പതുക്കെ അദ്ദേഹം എന്നിൽ ചേർന്ന് തളർന്നു വീണു. ഗാഢമായ ചുംബനങ്ങൾക്ക് ശേഷം നീളം നന്നേ കുറഞ്ഞ എന്റെ കുന്തളങ്ങൾ അദ്ദേഹത്തിന്റെ വിരലുകൾ ഓമനിച്ചു. ഇരുകാതുകളിലും അദ്ദേഹത്തിന്റെ മകന്റെ അമ്മേ എന്ന വിളി പതിഞ്ഞു കൊണ്ടെയിരുന്നു.

ഞാൻ പതുക്കെ കണ്ണു തുറന്നു അദ്ദേഹം എന്റെ നെഞ്ചിൽ ശിരസ്സ് അമർത്തി കിടക്കുന്നു.

“അന്നൂ… “ഞാൻ പതുക്കെ വിളിച്ചു

പതിഞ്ഞ ഒരു മൂളൽ

“ആരാ പറഞ്ഞെ നിങ്ങൾക്ക് വയസ് ആയെന്ന്.?”

പെട്ടെന്നു അദ്ദേഹം എന്റെ ശരീരത്തിൽ നിന്നും ചാടി എഴുന്നേറ്റു. വസ്ത്രം ധരിച്ചു. എന്നെ തന്നെ അൽപനേരം നോക്കിയ ശേഷം ജനലരികിലേക്ക് പോയി. പിന്നിൽ ചെന്നൊരു ആലിംഗനത്താൽ അദ്ദേഹത്തിന്റെ മനസിനെ എന്നിലേക്ക് തന്നെ കൊണ്ടുവരാൻ ശ്രമിച്ചു.

” നമുക്ക് പോകാം?”

“എങ്ങോട്ട്?”

“നിന്നെ വീട്ടിൽ കൊണ്ടു വിടാം. ഇവിടെ മരണത്തിന്റെ ഗന്ധമുണ്ട്. നിന്റെ രക്തത്തിൽ പോലും അവളുടെ ഗന്ധമാണ്. നിന്റെ വിയർപ്പ് തുള്ളികൾക്ക് അവൾ തൂങ്ങി മരിച്ച സാരിത്തുമ്പിന്റെ നിറം. നിന്റെ കണ്ണുകളിൽ കണ്ടത് അവസാനമായി അവൾ വായുവിൽ ആടിയപ്പോൾ ഞാൻ കണ്ട അതെ വികാരം. പോകാം അനൂ ”

പേടിച്ചരണ്ടത് പോൽ അദ്ദേഹം എന്തൊക്കെയോ പുലമ്പി

“അന്നൂ… ”

എന്റെ വിളി പോലും കേൾക്കാൻ താല്പര്യപെടാതെ അദ്ദേഹം എനിക്കുള്ള വസ്ത്രങ്ങൾ എടുത്തുതന്നു. ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെ മനഃപൂർവം അവഗണിച്ചു.

“പെട്ടെന്ന്..”

അലർച്ച ആയിരുന്നു.

ചെവിയിലേക്ക് അപ്പോൾ പതിച്ച ഒരായിരം അമ്മേ വിളികളിൽ ഒന്ന് പള്ളിപ്പറമ്പിലെ മീസാൻ കല്ലുകൾക്ക് കീഴെ നിന്ന് ആയിരുന്നു. ആ വിളിക്ക് മാത്രം കുന്തിരിക്കഗന്ധവും ഇരുട്ടിന്റെ നനവും ഉണ്ടായിരുന്നു.

“ഇനി നീ എന്നെ കാണരുത്.”

ആജ്ഞയോ അപേക്ഷയോ എന്ന് തിരിച്ചറിയാൻ ആവാത്തൊരു ശബ്ദം വീടിനു വെളിയിൽ വണ്ടി നിർത്തി ഗേറ്റ് തുറക്കുമ്പോൾ പിന്നിൽ നിന്ന് കേട്ടു. തിരിഞ്ഞു നോക്കിയില്ല. നോക്കിയാൽ തന്നെയും അദ്ദേഹത്തിന്റെ മുഖത്തെ വിരൂപം ആക്കും വിധമുള്ള ഹൃദയനോവ് എനിക്ക് കാണുവാൻ വയ്യ.

അകത്തേക്ക് നടന്നു. ദൂരേക്ക് എന്ന പോലെ ബൈക്കിന്റെ ശബ്ദം, ഒടുവിൽ അത് കേൾവിയിൽ നിന്നും മറഞ്ഞു.

വർഷങ്ങൾക്കിപ്പുറം

ഒരു മരണകുറിപ്പ് വായിക്കവേ മനസ്സിൽ തിങ്ങി നിന്ന കണ്ണുനീരിനും അപ്പുറം ഞാൻ കേൾക്കുന്നത് എന്റെ ശബ്ദമാണ്

” നിങ്ങൾ മരിക്കുന്നുണ്ടേൽ അത് ഹൃദയം പൊട്ടി തന്നെ ആയിരിക്കും. ”

വർധിച്ച ഹൃദയവേപഥുവാൽ മറ്റേതൊരു വഴിക്ക് മരണം സാധ്യമാകുവാൻ.

“അന്നൂ, എനിക്ക് നിങ്ങളെയൊന്ന് കാണണം. അവസാനമായൊന്നു പുണരണം. മനഃപൂർവം മറന്നു പോയൊരു ചുംബനമുണ്ട് ബാക്കിയായിട്ട് എന്റെ ചുണ്ടുകളിൽ. അവ വിറകൊള്ളുന്നു.. നിശ്ചലമായ ആ ശരീരത്തോട് ചേർന്ന് എനിക്ക് ഇരിക്കണം. തനിച് നിനക്കെത്രമാത്രം ഭയം ആണെന്നത് എനിക്കറിയാം. പള്ളിപ്പറമ്പിൽ പുല്ലാഞ്ഞിക്കാടുകൾക്കിടയിൽ നിന്നെ തളർത്തിയേക്കാവുന്ന ഭയം ഏതായിരിക്കും.”

വയറിനുള്ളിൽ ഒരു കുഞ്ഞുകാൽ സ്പർശം അറിഞ്ഞപ്പോൾ ഫോൺ മേശപ്പുറത്തു വെച്ചു എഴുന്നേറ്റു.

അനസിന്റെ ശബ്ദം ചുറ്റിലും :

”എടി നീ പ്രസവിക്കണ്ട, എന്റെ മോനെ പോരെ നിനക്ക് സ്നേഹിക്കുവാൻ. അവൻ ഒത്തിരി നല്ലവൻ ആണ്. നിന്നെ അവൻ ഒരുപാട് സ്നേഹിക്കും.”

ചുണ്ടിൽ ഒരു ചിരിയോടെ ചെക്കപ്പിന് പോകാനുള്ള കാർ വരുന്നതും നോക്കി ഞാൻ പുറത്തേക്ക് നടന്നു.

#പെൺയുഗം

കടപ്പാട് ചിത്രം

 

 

 

 

 

 

Post Views: 29
8
Vimitha

9 Comments

  1. Neethu. V. R on March 9, 2025 9:27 AM

    👌👌❤️❤️

    Reply
  2. Seenath on March 15, 2024 2:17 PM

    സൂപ്പർ. ഒരുപാട് ചോദ്യങ്ങൾ ബാക്കി ആകുന്നു. എങ്ങനെ ഇങ്ങനെ എഴുതാൻ കഴിയുന്നു 👍❤️🥰

    Reply
  3. Simble Sebastian on March 13, 2024 10:19 AM

    നല്ലെഴുത്ത് ❤️

    Reply
    • Joyce on March 14, 2024 2:49 AM

      നന്നായി എഴുതി.👌
      ഇഷ്ടപ്പെട്ടു. ❤

      Reply
  4. Sunandha Mahesh on March 11, 2024 9:37 PM

    എന്തൊരു എഴുത്ത് 👌👌👌👌

    Reply
  5. Faisal Mc on March 11, 2024 6:43 AM

    ഗംഭീരം…. ഒഴുകി നടക്കുന്ന വാക്കുകൾ…..
    സ്നേഹവും അതിന്റെ മൂർദ്ധന്യതയും….
    നല്ല വയനാനുഭവം…. അഭിനന്ദനങ്ങൾ 🌹🥰

    Reply
    • Suma Jayamohan on March 9, 2025 4:35 PM

      നല്ലൊരു കഥ❤️👌🌹

      Reply
  6. Reshma lechus on March 10, 2024 11:59 PM

    പ്രണയത്തിന്റ മറ്റൊരു ഭാവത്തെ വായനക്കാരന് ചെറിയ സംശയം ഇട്ടു കൊടുത്തു അവർ പോലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ കൊടുത്തു. കഥയിലെ ഇനിയും പറയാൻ ഉള്ളത് പോലെ…കുറച്ചുയധികം കാര്യങ്ങൾ. അത് വായനക്കാരന്റെ ഇഷ്‌ടത്തിനു വീട്ടിരിക്കുകയാണോ എന്നോരു സംശയം ഇല്ലാതെ ഇല്ല..
    ഇ
    നല്ല ഒഴുക്ക് ഉള്ള കഥ

    Reply
  7. Nafs nafs on March 8, 2024 5:26 PM

    ഗംഭീരം. ഇതുവരെ ഇത്തരത്തിലൊരു കഥ വായിച്ചിട്ടില്ലാ. നല്ലൊരു ദൃശ്യാനുഭവം👌👌👏👏👏👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.