Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വഴിമരങ്ങൾ
കഥ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

വഴിമരങ്ങൾ

By Seena NavazMarch 15, 2024Updated:March 15, 20245 Comments4 Mins Read77 Views
Bookmark Now
Please login to bookmark Close

No account yet? Register

തെരേസ കാറിൽ നിന്നിറങ്ങി വീട്ടിലേക്കു കയറുമ്പോഴേ കണ്ടു, ടിവിയിൽ ന്യൂസ് കണ്ടുകൊണ്ടിരിക്കുന്ന അനൂപ്ചന്ദ്രൻ.

“അനുപേട്ടൻ എപ്പോളെത്തി ”

“ഹാ.. മാഡം എത്തിയോ… ഞാൻ വന്നതേയുള്ളൂ ”

അയാൾ അവളെയൊന്നു നോക്കിയശേഷം വീണ്ടും ന്യൂസിൽത്തന്നെ ശ്രദ്ധിച്ചു. തെരേസ ടി.വിയിലേക്ക് നോക്കി. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയേറ്റ് മാർച്ചും സംഘർഷങ്ങളുമാണ് ആ റിപ്പോർട്ടിലുള്ളത്. റാഗിംഗിനിരയായി ആത്മഹത്യചെയ്ത കുട്ടിക്ക് നീതി വാങ്ങിക്കൊടുക്കാനാണ് അവരുടെ പെടാപ്പാട്. ‘പോലീസ് നീതിപാലിക്കുക‘ ‘അന്വേഷണം സി ബി ഐയ്ക്കു വിടുക ‘ തുടങ്ങിയ പ്ലക്കാർഡുകളുമുണ്ട്. മാർച്ച് സംഘർഷത്തിനു വഴിമാറുന്നതും പോലീസ് പ്രവർത്തകരെ തല്ലിയോടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

“മാഡത്തിനെന്താ പറയാനുള്ളത്”

പോലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിക്കുന്നതുകണ്ട് അനൂപ് അവളോട് ചോദിച്ചു. സ്ക്രീനിൽ എ എസ് പി തെരേസ കുര്യൻ ഐ.പി.എസ് മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യം തെളിഞ്ഞു.

“മാഡം സമരത്തെ സർക്കാർ പോലീസിനെവിട്ട് അടിച്ചൊതുക്കുകയാണെന്ന് ആരോപണം വരുന്നുണ്ടല്ലോ”

“നിങ്ങളും കണ്ടതാണല്ലോ പോലീസിനെ ആക്രമിക്കാൻ മുതിർന്നപ്പോൾമാത്രമാണ് ലാത്തിവീശിയത്. പോലീസ് അവരുടെ കൃത്യനിർവ്വഹണമാണ് നടത്തിയത് ”

” പോലീസ് പ്രവർത്തകരെ വളഞ്ഞിട്ടു തല്ലുന്ന ദൃശ്യങ്ങൾ വന്നിട്ടുണ്ട് മാഡം ”
അതു പറഞ്ഞയാളെ അവരൊന്നു തലചെരിച്ചു നോക്കി.

“കല്ലേറിൽ പരിക്കുപറ്റിയ പോലീസുകാരെ കണ്ടില്ലേടോ. ടൗൺ സി.ഐയെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യനിർവ്വഹണത്തിനു തടസ്സം നിന്നവരെ മാത്രമാണ് അറസ്റ്റുചെയ്തത്. ദാറ്റ്സ് ആൾ”

പറഞ്ഞുകഴിഞ്ഞു കാറിൽക്കയറാൻ ഭാവിച്ചെങ്കിലും പത്രക്കാർ വിടാൻ ഭാവമില്ലായിരുന്നു.

“മാഡം… റാഗിംഗ് കേസിനെക്കുറിച്ചൊന്നും പറഞ്ഞില്ല “.

” അന്വേഷണം നടക്കുകയാണ്. മുഴുവൻ പ്രതികളേയും കണ്ടെത്തും.”

” പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം ഉണ്ടല്ലോ”

അതു പറഞ്ഞയാളെയൊന്നു രൂക്ഷമായിനോക്കി തെരേസ കാറിലേക്ക് കയറി.

സ്ക്രീനിൽ അടുത്ത ദൃശ്യം തെളിഞ്ഞപ്പോൾ തെരേസ അനൂപിനെ നോക്കിയൊന്നു ചിരിച്ചു.

“അനൂപേട്ടനിരിക്ക്.. ഞാനൊന്നു ഫ്രഷായിവരാം”

അവൾ അകത്തേക്കു നടന്നു.
തെരേസ ഫ്രഷായിവരുമ്പോഴും അനൂപ് ന്യൂസ് കണ്ടുകൊണ്ടിരിക്കുകയാണ്. ഉച്ചഭക്ഷണം എടുത്തുവച്ചു ജോലിക്കാരി പോയി.

തെരേസ കഴിക്കുന്ന വെജിറ്റബിൾ സാലഡിലേയ്ക്കും ജ്യൂസിലേയ്ക്കും അയാൾ നോക്കി. ഒരു നിമിഷം അവരുടെ കണ്ണുകൾകൊരുത്തു. പിന്നെ നിശ്ശബ്ദമായി, അയാൾ ഭക്ഷണം കഴിക്കാനാരംഭിച്ചെങ്കിലും രണ്ടുപേരുടേയും ചിന്തകൾ ഒരേ ദിശയിലാണ് പോയിക്കൊണ്ടിരുന്നത്.

പത്തുപന്ത്രണ്ടുവർഷങ്ങൾക്കുമുമ്പ് അവളെ ആദ്യമായി കണ്ട നിമിഷമയാളോർത്തു. കർണ്ണാടകയിലെ ഏതോ ഉൾഗ്രാമത്തിലെ ഒരു നഴ്സിംഗ്ഹോമിൽ തീരേ അവശയായിക്കിടക്കുന്ന ഒരു ചെറിയ പെൺകുട്ടി. അവളുടെയടുത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന മാതാപിതാക്കൾ. മരുന്നിനുപോലും വകയില്ലാതെ ഭാഷ വശമില്ലാതെ തീരേ ദൈന്യതയിലായ അവരുടെ അടുത്തേയ്ക്കാണ് താനന്നുചെന്നത്. ഒരു മലയാളി ആണെന്നറിഞ്ഞപ്പോൾ അവർ കൈകൂപ്പി തൊഴുതുനിന്നു. പിന്നെയാണ് അവളെക്കുറിച്ചുള്ള കഥകളറിഞ്ഞത്. കർഷകരായ ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തവളാണവൾ. ആ അപ്പനാണ് പറഞ്ഞു തുടങ്ങിയത്

“ഒരുവിധം പഠിക്കുമായിരുന്ന അവളെ ഉള്ള കാപ്പിയും ഏലവും വിറ്റാണ് ഞങ്ങൾ ഇവിടുത്തെയൊരു കോളേജിൽ നഴ്സിംഗിന് ചേർത്തത്. അവള് പഠിച്ചു പുറത്തോട്ടുവല്ലതും പോയാ അതുവഴി അവളുടെ ഇളയതുങ്ങളെക്കുടെ രക്ഷപെടുത്തുമല്ലോന്ന് കരുതി. അവള് ഒരു സങ്കടോം വീട്ടിപ്പറയത്തില്ലാരുന്നു. എങ്ങനേം ഭക്ഷണമൊക്കെ പിടിക്കായ്ക ഉണ്ടാരുന്നേലും അവിടെ പൊരുത്തപ്പെട്ടു പോകാനാ അവൾ നോക്കിയത്…”

അയാളുടെ ശബ്ദം മുറിഞ്ഞു.

” ഒരു ദിവസം കോളേജീന്നു ഫോൺവന്നു. അവൾക്ക് തീരെ സുഖമില്ല, ഹോസ്പിറ്റലിലാണെന്നും പറഞ്ഞ്. ഇളയതുങ്ങളെ ബന്ധുവീട്ടിലാക്കി ഓടിപ്പിടിച്ച് ഞങ്ങളിങ്ങ് വന്നപ്പോ അവളീ ആശുപത്രിയിലാ… ”

ബാക്കി പറയാനാകാതെ ആ അമ്മച്ചി തേങ്ങലടക്കി.
” കൊച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാന്നാ കോളേജുകാര് പറേന്നത്. സീനിയർ പിള്ളേരവളെ ഉപദ്രവിച്ചെന്നും കേക്കുന്നുണ്ട്. എന്നതായാലും അവക്ക് സഹിക്കാൻ വയ്യാഞ്ഞോണ്ട് ആയിരിക്കില്ലേ ചത്തുകളയാമെന്നു വിചാരിച്ചത്. ഞങ്ങളെക്കുറിച്ചോർത്താ അവളിതു ചെയ്യത്തില്ലാര്ന്ന്. അത്രക്കും എന്റെ കൊച്ച് ദെണ്ണപ്പെട്ടിട്ടുണ്ട് “.
അപ്പന്റെ തൊണ്ടയിടറി.

താനന്ന് ‘മലയാള രമ’ പത്രത്തിൽ കറസ്പോണ്ടന്റായി ജോലിചെയ്യുന്ന കാലം. അന്വേഷിച്ചപ്പോൾ സംഗതി ശരിയാണ്. പെൺകുട്ടി റാഗിംഗ് നേരിട്ട് ആത്മഹത്യക്ക് ശ്രമിച്ചതാണ്. പ്രതികളൊക്കെ പണക്കാരുടെ മക്കളായതുകൊണ്ട് കോളേജുകാർ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നു കൈമലർത്തി. പഠിക്കാൻ പ്രയാസമായതുകൊണ്ട് ആത്മഹത്യക്കു ശ്രമിച്ചു എന്നായിരുന്നവരുടെ നിലപാട്, അയാളോർത്തെടുത്തു.

അന്നത്തെ അവരുടെ നിസ്സഹായതയിൽ തനിക്ക് അവരോടൊപ്പം നില്ക്കണമെന്നുതോന്നി. അങ്ങനെയാണത് വാർത്തയാക്കി പുറംലോകത്തെത്തിച്ചത്. ചെറിയൊരു തീപ്പൊരിമതി കാട്ടുതീയായി എല്ലാം കത്തിച്ചാമ്പലാവാൻ എന്നുമനസ്സിലാക്കിയാണ് കോളേജുകാർ മുൻകൈയെടുത്ത് നഷ്ടപരിഹാരം തന്നു സെറ്റിലാക്കാൻ നോക്കിയത്. തുടർചികിത്സയും പഠനവും വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ ഒരു കേസുകൂടെ താങ്ങാനുള്ള പാങ്ങ് ആ കുടുംബത്തിനുണ്ടായിരുന്നില്ല. അങ്ങനെയാണ് കുട്ടിയ്ക്ക് വിദഗ്ദ്ധ ചികിത്സയും നല്ലൊരുതുക നഷ്ടപരിഹാരവും വാങ്ങി കേസൊതുക്കിയത്. ടോയിലറ്റ് ക്ലീനർ കുടിച്ച് അന്നനാളവും ആമാശയം ഉരുകി ഒട്ടിയ നിലയിലായിരുന്നു അവൾ. ഏറെ നാളത്തെ ചികിത്സക്ക്‌ ശേഷമാണവളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിച്ചത്. അതിന്റെയൊക്കെ ബാക്കിപത്രമെന്നോണം ഇന്നും ദ്രവരൂപത്തിലുള്ള ഭക്ഷണംമാത്രം കഴിക്കുന്ന അവളെ അയാളൊന്നു നോക്കി. ഭൂതകാലത്തെ ഏതൊക്കെയോ ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ടിരിക്കുകയാണ് അവളുമെന്നും അയാൾക്കുതോന്നി.

ഏറേമോഹിച്ച നഴ്സിംഗ് പഠനത്തിനു ചേർന്ന നാളുകളായിരുന്നു അവളുടെയുള്ളിലും. ആദ്യമൊക്കെ വലിയ കുഴപ്പമില്ലായിരുന്നു. വീട്ടിലെ ദുരിതങ്ങളും ചാച്ചന്റേം അമ്മച്ചീടേം മുഖവും ഓർക്കുമ്പോൾ എങ്ങനേം പഠിച്ചു ഒരു നിലയിലെത്തണമെന്നുതന്നെ ആയിരുന്നു. പക്ഷേ ആദ്യപരീക്ഷയുടെ തലേന്നാണ് സീനിയേഴ്സിന്റെ റൂമിലേയ്ക്ക് വിളിപ്പിച്ചത്. പെട്ടെന്ന് പോയിവരാമെന്ന് കരുതി പോയതാണ് പക്ഷേ…
പിന്നെയവിടെ നടന്നതു ഓർക്കാൻ കഴിയാത്തവണ്ണം അവൾ തലവെട്ടിച്ചു.

“നഴ്സിംഗ് പഠിച്ചു കാശുസമ്പാദിച്ചു വീട്ടിലെ പട്ടിണിമാറ്റാൻ നിന്നാ ഉടനെയൊന്നും നടക്കൂല. നിനക്ക് എളുപ്പത്തിൽ കാശുണ്ടാക്കുന്ന വിദ്യ ഞങ്ങൾ പറഞ്ഞുതരാം”

കൂട്ടത്തിലെ മലയാളിയാണ്. തന്റെ സാഹചര്യങ്ങൾ ചൂഷണം ചെയ്യലാണവരുടെ ലക്ഷ്യം. ആദ്യം അനുനയത്തിൽ തുടങ്ങി, പിന്നെ ഭീഷണിയായി. വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ ദേഹോപദ്രവമായി. അതു രണ്ടുമൂന്നുദിവസം തുടർന്നു. ഉടൽ നിറയെ ഉന്മാദവുമായി ശരീരത്തിലവർ മേഞ്ഞപ്പോൾ അവരൊന്നും പെൺകുട്ടികളേയല്ലെന്ന് തോന്നിപ്പോയി. ഉടൽ നീറിയതിനേക്കാൾ മനസ്സാണ് നീറിപ്പുകഞ്ഞത്. ശരീരത്തിലവിടവിടെ ചതഞ്ഞു രക്തംചത്തുകിടന്നെങ്കിലും പരീക്ഷയെഴുതാൻ കഴിയാത്തതായിരുന്നു തന്റെ വിഷമം. ചാച്ചനോടെന്തു പറയും. അവർക്കു തന്നെക്കുറിച്ച് എന്തെല്ലാം പ്രതീക്ഷകളാണ്. ഇനിയും ഇവരുടെ പീഡനം സഹിക്കുന്നതിലുംദേദം മരിക്കുന്നതാണെന്നു തോന്നി. കയ്യിൽക്കിട്ടിയത് ടോയിലറ്റ് ക്ലീനറാണ്. മരിക്കണമെന്ന ചിന്ത വന്നു കഴിഞ്ഞാൽ എന്തും കുടിക്കും. ഉള്ളു പൊള്ളിപ്പിടയുന്നതോർമ്മയുണ്ട്. പിന്നെയൊന്നും ഓർമ്മയില്ല. കണ്ണുതുറക്കുമ്പോൾ ചാച്ചന്റേം അമ്മച്ചീടേം കരയുന്ന മുഖം കണ്ടതോർമ്മയുണ്ട്. പിന്നെയാണ് ദൈവപുത്രനെപ്പോലെ അനൂപേട്ടൻ വരുന്നത്. അന്നുമുതലിന്നുവരേയും എന്തിനും ഏതിനും ഒരച്ഛന്റെയോ ഏട്ടന്റെയോ സ്ഥാനത്തു അനൂപേട്ടനുണ്ട്. നഴ്സിംഗ് സ്വപ്നം പൊലിഞ്ഞെങ്കിലും വിദൂരവിദ്യാഭ്യാസം വഴി ബിരുദമെടുക്കാനും വായിക്കാനും സിവിൽ സർവ്വീസിന് തയ്യാറെടുക്കാനുമൊക്കെ പ്രോത്സാഹിപ്പിച്ചത് അനൂപേട്ടനാണ്. ഇന്നു താനിങ്ങനെ ഇവിടിരിക്കാൻ കാരണക്കാരൻ ഈ മനുഷ്യൻ മാത്രമാണ്. ഭൂതകാലത്തിൽനിന്നു തെന്നിവീണപോലെ അവൾ അയാളെ നോക്കി.

“അനൂപേട്ടാ… നമ്മളന്ന് ചെയ്തത് തെറ്റായിപ്പോയോന്നൊരു തോന്നൽ”

അനൂപ് ചോദ്യഭാവത്തിലവളെ നോക്കി.

” ഇന്നീ കുപ്പായത്തിലിരിക്കുമ്പോൾ ഒരു മനസ്സാക്ഷിക്കുത്ത്. നമുക്ക് നിയമത്തിന്റെ വഴിയിലൂടെ അവർക്ക് ശിക്ഷവാങ്ങിക്കൊടുത്തിരുന്നെങ്കിൽ വീണ്ടും ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരുന്നേനെ എന്നു തോന്നുന്നു. അന്ന് നമ്മൾ നമ്മുടെ കാര്യംമാത്രം ചിന്തിച്ചു”.

അവൾ കുറ്റബോധത്തോടെ തലകുനിച്ചു.

” ഓരോരുത്തർക്കും ഓരോ നിയോഗമുണ്ട് മോളേ. നിന്റെ നിയോഗമിതാണ്. നിന്റെ മുന്നിൽ വരുന്ന കേസുകളിൽ പക്ഷപാതരഹിതമായ നിലപാടുകൾ സ്വീകരിക്കുക. നീതിയുക്തമായ അന്വേഷണം നടത്തുക ”.

ശരിയാണ്. വെറ്റിനറി കോളേജിൽ റാഗിംഗിനിരയായി ആത്മഹത്യചെയ്ത വിദ്യാർത്ഥിയുടെ മാതാപിതാക്കളെ അവളോർത്തു. അവരിൽ തന്റെ ചാച്ചന്റേം അമ്മച്ചീടേം കണ്ണീരണിഞ്ഞ മുഖമവൾ കണ്ടു. അവർക്കായി തന്നാലാവുന്നത് ചെയ്യണമെന്നവൾ മനസ്സിലുറപ്പിച്ചു. ഇനിയും ഇത്തരം ഇരകൾ ഉണ്ടാവാതിരിക്കാൻതക്ക ശക്തമായ നടപടികൾ ഉണ്ടാവണം. നീതി കിട്ടേണ്ടവർക്ക് അതു കിട്ടുകതന്നെ ചെയ്യും. ദൃഢനിശ്ചയത്തോടെയവൾ എഴുന്നേറ്റു.

©seenanavaz

#എന്റെരചന
#റാഗിംഗ്

Post Views: 23
3
Seena Navaz

ഇരുളിനെ കീറിമുറിക്കുന്ന നിലാവിന്റെ ഒരു തുണ്ട് കടമെടുത്തെഴുതുന്നു ഞാൻ

5 Comments

  1. Joyce Varghese on March 17, 2024 12:56 AM

    തെരേസ, ഉയിർത്തെഴുന്നേറ്റ അതിജീവിത 👌
    വളരെ നല്ല ഭാഷ, അവതരണം
    അഭിനന്ദനങ്ങൾ 👏
    😍

    Reply
  2. Sunandha Mahesh on March 16, 2024 10:21 PM

    ഒരു തിരിച്ചു വരവ്… 👍👍👍

    Reply
  3. Nafs nafs on March 15, 2024 11:46 PM

    തെരേസ
    അതിജീവനത്തിന്റെ കരുത്തുറ്റ പ്രതീകമായി മാറുമ്പോളും
    കലാലയജീവിതത്തിൽ നേരിട്ട ദുരന്തത്തിൻ്റെ നീറ്റലിൽനിന്ന് ശാരീരികമായും മാനസികമായും പുറത്തുകടക്കാനാകാതെ ഉഴറുന്നു.
    തെരേസയെപോലെയുള്ളവരുടെ കൈകളിൽ ഇരയാക്കപ്പെട്ടവർക്ക് നീതി ഭദ്രമായിരിക്കുമെന്ന് ദ്യോതിപ്പിക്കുന്ന എഴുത്ത്. സ്നേഹം ഇത്താ💞💞💞

    Reply
    • Divya Sreekumar on March 16, 2024 9:10 PM

      അതിജീവനത്തിലൂടെ കരുത്താർജ്ജിച്ചവരുടെ പ്രതീകം. അസ്സലെഴുത്ത്👍👌👌🥰

      Reply
  4. sabira latheefi on March 15, 2024 10:15 PM

    തെരേസ ഇത് പോലെ സ്വപ്നങ്ങൾ പൊലിഞ്ഞു പോയവരുടെ പ്രതിനിധിയാണ്. പലരെയും യാതനകളുടെ ബാക്കിപ്പത്രമായി ശാരീരിക പ്രയാസങ്ങൾ ഇപ്പോളും അലട്ടുന്നു. മെന്റൽ ട്രോമയിൽ ആയവർ വേറെ. കഥ അങ്ങനെ പലതും ഓർമിപ്പിച്ചു. നല്ല എഴുത്ത്

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.