Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചുങ്കമില്ലാത്ത ചുമടുതാങ്ങികൾ.
ജീവിതം ജോലി പാരന്റിങ് ബന്ധങ്ങൾ

ചുങ്കമില്ലാത്ത ചുമടുതാങ്ങികൾ.

By Joyce VargheseMarch 16, 2024Updated:March 19, 202425 Comments6 Mins Read237 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രവാസഭൂമിയിലെ നനുത്ത ഡിസംബർ സായാഹ്നത്തിലായിരുന്നു, അയാൾ ആദ്യമായി സ്വയം പരിചയപ്പെടുത്തിയത്.

“പാർട്ട്‌ ടൈം ക്ലീനിങ് ജോലിത്തേടി വന്നതാണ്, മുൻപ് ഇവിടെ ജോലി ചെയ്തയാൾ പറഞ്ഞു വിട്ടതാണ് “, നാൽപത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന നന്നെ വെളുത്തു മെലിഞ്ഞയാൾ.വെയിലേറ്റ് മങ്ങിയ വെളുപ്പ് നിറവും കഷണ്ടി ആക്രമിച്ചു കീഴടക്കി, പതിയെ തെളിയുന്ന നെറ്റിയും അലക്ഷ്യമായി കോന്തി വെച്ചിരിക്കുന്ന നര പടരുന്ന മുടിയും ഒറ്റ നോട്ടത്തിൽ തന്നെ അയാളെ ഒരു പ്രാരാബ്ധകാരൻ ആക്കിയിരുന്നു.

“സൈക്കിൾ,കാർ ഷെഡിൽ വയ്ക്കുന്നത് കൊണ്ടു കുഴപ്പമില്ലല്ലോ?, അയാൾ പഴയ സൈക്കിളിലേക്ക് വിരൽ ചൂണ്ടി.

“സൈക്കിളോ?, ഞാൻ ആശ്ചര്യത്തോടെ നോക്കി.

ഗൾഫ് രാജ്യങ്ങളിൽ സൈക്കിളിൽ സഞ്ചരിക്കുന്നവർ കുറവാണ്. അമ്പത് ഡിഗ്രിക്കു മുകളിൽ വരെ ഉയർന്നു തിളക്കുന്ന ചൂടിൽ ചുട്ടുപഴുക്കുന്ന മണലിലൂടെ സൈക്കിൾ യാത്ര പ്രയാസമാണ്.

”എവിടെയാണ് താമസം?”, ഞാൻ ചോദിച്ചു.
“ഒരു അഞ്ചാറു കിലോമീറ്റർ ഉണ്ട്‌, കുഴപ്പമില്ല, ഞാൻ സൈക്കിളിൽ വരാം.”, ജോലി നഷ്ടപ്പെടരുത് എന്ന തോന്നൽ വാക്കുകളിലൂടെ പുറത്തു വന്നു.

“പൈസക്ക് അത്ര ആവശ്യമുണ്ടേ…,”
മേൽവരിയിലെ നഷ്ടപ്പെട്ട പല്ലിന്റെ വിടവ് തെളിഞ്ഞു, അയാൾ ചിരിച്ചു.

“ഇപ്പോൾ കുഴപ്പമില്ല, ചൂടുകാലത്തും ഇങ്ങിനെ വരാൻ പറ്റുമോ?, എനിക്ക്  ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല.

” ഇരുപത്തിമൂന്നു കൊല്ലമായി ഇവിടെ, ഈ ചൂടൊക്കെ ശീലമായി. “, അയാൾ വീണ്ടും ചിരിച്ചു.

പതിയെ പതിയെയുള്ള പരിചയപ്പെടലിൽ ജോലിയിൽ അയാൾ ആത്മാർത്ഥത പുലർത്തുന്നുണ്ടെന്ന് തോന്നി.

ഗവണ്മെന്റ് ആശുപത്രിയിൽ അറ്റൻഡർ ആയി ജോലി ചെയ്യുന്നു. സബ്കോൺട്രാക്ട് കമ്പനികൾ വഴി ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന തുച്ഛമായ വേതനം മാത്രം ലഭിക്കുന്നയാൾ.

ഒരിക്കലും അവസാനിക്കാത്ത ആവശ്യങ്ങളുടെ പെരുമഴയിൽ നനഞ്ഞു കുതിർന്നവർ. മകൻ, ഭർത്താവ്, അച്ഛൻ എന്നീ നിലകളിൽ എല്ലാവർക്കും കാതു കൊടുക്കേണ്ടയാൾ.

ജോലി സമയം കഴിഞ്ഞാൽ പുരുഷന്മാർ മാത്രം താമസിക്കുന്ന ബാച്ചിലർ അപാർട്മെന്റിലും മറ്റു വീടുകളിലും പാചകം, വീടുവൃത്തിയാക്കൽ ജോലികൾ ഇവയൊക്കെ ചെയ്തു രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപ്പെടുന്നു.

ഞങ്ങൾക്കിടയിലെ അപരിചിതത്വത്തിന്റെ പാളി മെല്ലെ അലിയാൻ തുടങ്ങിയപ്പോൾ ഞാൻ അയാളെ കൂടുതൽ അറിഞ്ഞു.

“ബീഡി തെറുപ്പായിരുന്നു വാപ്പാക്ക്, അതോണ്ട് തന്നെ സൂക്കേട് വന്നു, എനിക്ക് പതിമൂന്ന് വയസുള്ളപ്പോൾ ആളങ്ങട് പോയി, ഞാനാ മൂത്തത്, എനിക്ക് താഴെ അഞ്ചു പേര്.“, അയാൾ ഒരു നിമിഷം നിശ്ചലനായി.

അസുഖകരമായ ഭൂതകാലം അയാൾക്ക്‌ നേരെ ചൂണ്ടയെറിഞ്ഞു.ഞാൻ അയാളെ ദയയോടെ നോക്കി, ഒരു നിശ്വാസം മാത്രം എന്നിൽ നിന്നും പുറത്തുവന്നു.

“ഏയ്, ഇത്രയൊക്കെ ആയില്ലേ? ചെറുപ്പത്തിൽ എത്ര പഷ്ണി കിടന്നൂന്നറിയോ?”,അയാൾ ചിരിക്കാൻ ശ്രമിച്ചു.

ആ ഓർമകളിൽ നിന്നും കുതറിമാറി, വയർ നിറയെ ഭക്ഷണം കഴിക്കുന്ന ഈ ദിവസങ്ങൾ അയാളെ സന്തോഷിപ്പിക്കുകയാണെന്ന് ഞാൻ അറിഞ്ഞു.

‘സന്തോഷം ഒരു മാനസിക അവസ്ഥ മാത്രമാണ്’, ശ്രീ ബുദ്ധന്റെ ചിന്ത എത്രയോ ശരി.

“നാട്ടിൽ കുറെ കഷ്ടപ്പെട്ടു, പിന്നെ ഒരു അവസരം വന്നപ്പോൾ വിസ കിട്ടി ഇവിടെയെത്തി. ഇളയപെങ്ങന്മാരുടെ വിവാഹത്തിന്റെ കടം വീട്ടാൻ വർഷങ്ങളെടുത്തു, ന്നാലും… അവർകൊക്കെ ഒരു ജീവിതായി“, അയാൾ നിശ്വസിച്ചു.

“പിന്നെ ഞമ്മള് രണ്ടെണ്ണത്തിന്റെ ബാപ്പയുമായി.“, കുടുംബത്തെക്കുറിച്ചു പറയുമ്പോൾ കണ്ണുകൾ തിളങ്ങിയിരുന്നു.

”പഴേ പൊര പൊളിച്ചു, വീട് പണിയുകയാണ്, പണി മുക്കാൽ ഭാഗമായി, വെള്ള തേച്ചിട്ടിരിക്കുന്നു, ഇനി അതു വേഗം മുഴുവനാക്കണം”, വീടിന്റെ വെണ്മ മുഖത്തും പടർന്നു.

”അതിനും ഉണ്ട്‌ കുറെ കടം. എന്നാലും വയസ്സായ എന്റുമ്മ പോകും മുൻപ്  പണി തീർത്തു കയറി പാർക്കണം “, ചെറിയ വലിയ മോഹങ്ങളുടെ ഊഞ്ഞാലിൽ അയാൾ താളത്തിൽ ആടിക്കൊണ്ടിരുന്നു .

” ആവശ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി വരില്ലേ?”, ഞാൻ വെറുതെ ചോദിച്ചു.

“അല്ലാണ്ട്…..?”,ഞാൻ പ്രതീക്ഷിച്ചതിനു വിപരീതമായി അയാൾ ഉറക്കെ ചിരിച്ചു.

ജീവിതാനുഭവങ്ങളുടെ മൂശയിൽ വെന്തു പാകപ്പെട്ട പ്രകൃതം ഓരോ ദിവസവും എന്നെ അമ്പരപ്പിച്ചു.

രണ്ടു മക്കൾ ഉണ്ടെന്നും മകൾ നഴ്സിംഗ്  പഠിക്കുകയാണെന്നും മകന് പഠിത്തത്തിൽ തീരെ ഉത്സാഹമില്ലെന്നും കൂട്ടുക്കെട്ട് ശരിയല്ലെന്നും അയാൾ പറഞ്ഞറിഞ്ഞു. മകളുടെ കാര്യത്തിൽ ശുഭപ്രതീക്ഷ ഉണ്ടെന്നും മകൻ ഉള്ളു ചുട്ടുപൊള്ളിക്കുന്ന വേവലാതിയായി മാറുന്നുവെന്നും പറഞ്ഞയാൾ ഈറനായ കണ്ണുകളൊപ്പി.

“ഓന് പുത്യേ ബൈക്ക് വാങ്ങി കൊടുക്കാനാ, ഓന്റെ ഉമ്മ പറയണേ… ഓൾക്ക് എന്റെ കഷ്ടപ്പാടൊന്നും അറിയില്ല”, നിരാശയുടെ കറുത്ത മേഘം അയാളെ ആവരണം ചെയ്തു.

“അന്റെ വാപ്പച്ചി പേർഷ്യലല്ലേന്നു ഓന്റെ ദോസ്തുക്കള് ചോദിക്കുന്നു…ത്രേ, അവരുടെ കൂടെ ചെത്തി നടക്കാനൊരു ബൈക്ക്.”
ഒരു മറുപടി പറയാൻ ഞാൻ ബുദ്ധിമുട്ടി.

“അതിപ്പോ, മക്കള് ആശ പറയുമ്പോൾ അമ്മമാരുടെ മനസ്സു അതു നടത്തി കൊടുക്കാൻ നോക്കും, അതോണ്ടാവും”,
ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
അയാൾ മൗനിയായി ജോലി തുടർന്നു.

ഒരു ദിവസം, പാത്രം കഴുകുന്ന ഒച്ച പതിവിൽ കൂടുതൽ ഉയർന്നപ്പോൾ ഞാനയാളെ ശ്രദ്ധിച്ചു. അന്നു മുഖത്തൊട്ടും പ്രസാദമില്ലായിരുന്നു.

“എന്തു പറ്റി? ഞാൻ ആഗ്യം കാണിച്ചു കൈ മലർത്തി. അയാൾ കൈയിൽ പറ്റിയ വെള്ളം ഊക്കൊടെ കുടഞ്ഞുത്തെറിപ്പിച്ചു.

“ഓൾക്ക് പത്തു പവൻ, ഓള്ടെ ആങ്ങളേടെ മോൾടെ കല്യാണത്തിന് കടം കൊടുക്കണംത്രേ…, ഞാൻ മോളുടെ കാര്യത്തിന് അരപ്പവനും, ഒരുപ്പവനും ആയി സ്വരുക്കൂട്ടി വെച്ചതാ…അതിനാ ഇപ്പൊ പുക്കാറ്.” അയാൾ ദേഷ്യം കൊണ്ടു ചുവക്കുന്നുണ്ടായിരുന്നു.

”അതിനു നിങ്ങളുടെ ഭാര്യക്കു ഇവിടത്തെ അവസ്ഥ അറിയില്ലല്ലോ?”

വിഷയം മാറ്റാനായി ഞാൻ ചോദിച്ചു,
“എന്താ സ്വെറ്റർ ഒന്നും ഇടാത്തത്?, പുറത്തു ചെറിയ തണുപ്പുണ്ടല്ലോ ”

“ഓ… അതു കഴുകിയിട്ടപ്പോൾ ഏതോ പഹയൻമാര് എടുത്തോണ്ട് പോയി, ലേബർ ക്യാമ്പിൽ അതൊക്കെ നടക്കും.”

“ദാ… ഇതെടുത്തോളൂ “, ഞാൻ അയാൾക്ക്‌ രണ്ടു സ്വെറ്ററുകൾ എടുത്തുകൊടുത്തു.

ഒരു വെള്ളിയാഴ്ച ദിവസത്തെ അവധി കഴിഞ്ഞു ശനിയാഴ്ച വീണ്ടും തണത്തുവിറച്ചു കയറിവന്നപ്പോൾ ഞാൻ ചോദിച്ചു,
”ഉം…സ്വെറ്റർ എന്തേ?“,കള്ളം പറയുന്ന കുട്ടിയെപ്പോലെ അയാൾ പരുങ്ങി.

“ഇന്നലെ ചെറിയ അളിയൻ വന്നിരുന്നു. അവന് കുറച്ചു മാസമായി ശമ്പളം കിട്ടിയിട്ട്, അവന്റെ തുണിയൊക്കെ കേടായി. അതുകൊണ്ട് സ്വെറ്റർ അവന് കൊടുത്തു”.
അയാൾ വായിച്ചു തീരാത്തൊരു പുസ്തകമായി, താളുകൾ മറിഞ്ഞു.

“ഇതാർക്കും കൊടുക്കരുത്, ഞാൻ വീണ്ടും ഒരു സ്വെറ്റർ നീട്ടി.

” വേണ്ട വേണ്ട… ഞാൻ ഒരെണ്ണം മസാവസാനം വാങ്ങാം“, വാക്കുകളിൽ അഭിമാനം തുടിച്ചു.
എനിക്കേറെ നിർബന്ധം ചെലുത്തേണ്ടി വന്നു, അതൊന്നു അയാളുടെ കൈയിൽ ഏല്പിയ്ക്കാൻ.

”മോന് ഇവിടെ ജോലിയാക്കണം എന്ന് അവന്റെ ഉമ്മ പറയുന്നു. ഇവിടെ ജീവിതം ബുദ്ധിമുട്ടാണെന്ന് പറഞ്ഞാ ഓൾക്ക് മനസ്സിലാവില്ല “, അയാൾ ഖേദത്തോടെ പറഞ്ഞു.

“ഓളൊരു പൊട്ടിപ്പെണാ, ഓൾക്ക് പതിനാറ് വയസ്സുള്ളപ്പളാ ഞങ്ങടെ നിക്കാഹ്. ഫോറിൻ സാരീം നല്ല മണള്ള സ്പ്രേയും കിട്ടൂലോന്ന് കരുതീട്ട് ഓൾക്ക് നിക്കാഹിന് വല്യ സന്തോഷായിരുന്നൂത്രെ. ”
ഒരു നിമിഷം, അയാൾ തറഞ്ഞുനിന്നു.

“പാവം… ന്റെ സൈനു… ഓളോട് ഞാനെന്റെ കഷ്ട്ടൊന്നും പറയില്ല. എന്തിനാ ഓളെ വിഷമിപ്പിക്കണേ? രണ്ടുരണ്ടര കൊല്ലെത്തുമ്പോഴാ ഞാനൊന്ന് നാട്ടീ പോണ്ത്, തിരിച്ചു വരണതിന്റെ ഒരാഴ്ച മുമ്പ് ഓള് കരച്ചിലു തുടങ്ങും, പാവം. ”

”അപ്പോൾ സൈനബെ വല്യേ ഇഷ്ട്ടാല്ല്യെ “, ഞാൻ പ്രണയാർദ്രമായ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കി. അയാൾ ചമ്മി ചിരിച്ചു. ചിപ്പിയ്ക്കുള്ളിലെ മുത്തുപ്പോലെ സൈനബയോടുള്ള പ്രണയം, അയാൾക്കുള്ളിൽ ഒളിച്ചുത്തിളങ്ങി.

“ഭാര്യ പറയുന്നത് നല്ല കാര്യമല്ലേ, മകന് വരുമാനമായാൽ കുറച്ച് ആശ്വാസമാകില്ലെ?”, ഞാൻ പിന്താങ്ങി.

“ഏയ് വേണ്ട… ഓൻ എന്നെ പോലെ ബുദ്ധിമുട്ട് കണ്ടിട്ടില്ല. ഞാൻ എല്ലാവർക്കും വേണ്ടി ജീവിച്ചു.”, അയാൾ ചിന്തയിലാണ്ടു.

പക്ഷെ കുറെ ദിവസങ്ങൾക്കു ശേഷം, മകന് ആശുപത്രിയിൽ ഡയറക്ടർ മുഖാന്തിരം ബുദ്ധിമുട്ടില്ലാത്ത ചെറിയ ജോലി ശരിയായെന്നും അവൻ ഉടനെ വരുന്നുണ്ടെന്നും അറിഞ്ഞു.

”അവന്റെ കൂട്ടുകെട്ടിൽ നിന്നും വിട്ടു കിട്ടാൻ വേണ്ടിയാ… “. അയാൾ മകനെ കുറിച്ചുള്ള ആശങ്കയിൽ വലയുന്നുണ്ടായിരുന്നു.

കുറച്ചു ദിവസങ്ങൾക്കു ശേഷം,
”മോൻ സുഖമായി എത്തിയില്ലേ?, കുശലം ചോദിക്കാൻ ഞാൻ മറന്നില്ല.

”എന്റെ റബ്ബേ… പയ്യൻ സൽമാൻ ഖാന്റെ പോലെ ഇത്തിരിക്കോളം പോന്ന ഷർട്ടും കുന്തം വെച്ച മുടിയുമായാണ് വന്നത്.  ഞാൻ ഒരു അയഞ്ഞ കുപ്പായം ഇടുവിച്ചു, മുടി നേരെയാക്കി ഡയറക്ടറുടെ മുന്നിൽ കൊണ്ടുപോയി നിർത്തി. “, അയാൾ തലയിൽ കൈവെച്ച് ചിരിച്ചു.

“ഒക്കെ ശരിയാവും ന്നെ..”, ഒരു ആശംസ കിടക്കട്ടെ, ഞാൻ കരുതി.

അവധി ദിവസം വെള്ളിയാഴ്ച, മകന് ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കി, സൈക്കിളിൽ, അവന്റെ അടുത്തേക്ക് പോകുന്ന അയാൾക്ക്‌ മകന്റെ സാമീപ്യം ആശ്വാസം നൽകുന്നത് ഞാനറിഞ്ഞു.

മരുഭൂമിയിൽ താപനില ഉയർന്നുയർന്നു വന്നു. ചൂടുക്കാറ്റു മണൽ തരികളെ എടുത്തു പൊക്കി വീശിയെറിഞ്ഞു, മണൽ കൂനകൾക്കു സ്ഥാനചലനം വരുത്തി പറിച്ചുനട്ടു. ചൂടിൽ ഉയർന്ന ജലാംശം അന്തരീക്ഷത്തിൽ ഈർപ്പം നിറച്ചു. വിയർപ്പിൽ ഉപ്പ് തരികൾ കുതിർന്നു.വറ്റിയ വിയർപ്പിൽ ഉപ്പു പരൽ പൊടിഞ്ഞു മിന്നി.

അസഹ്യമായ ചൂടുമാസത്തിലായിരുന്നു ആ വർഷത്തെ റമസാൻ വൃതം. ഉമിനീർ പോലും ഇറക്കാതെ, ജോലി ചെയ്യുന്ന അയാൾ ഞങ്ങൾക്കു അത്ഭുതമായിരുന്നു. വൈകുന്നേരം അഞ്ചരയോടെ കേൾക്കുന്ന ‘ബാങ്ക്’ വിളിക്കായ് ഞങ്ങളും ചെവിയോർത്തു.

കമ്പ്യൂട്ടർ ഗെയിം കളിക്കുന്ന മക്കൾ വിളിച്ചു പറഞ്ഞു,

” അങ്കിൾ സല കേട്ടു, ഫുഡ്‌ കഴിച്ചോ ട്ടോ “.
പ്രാർത്ഥന സമയമാണ് ‘സല’ സമയം.

” നോക്കട്ടെ മോനെ… “, അയാൾ മകന്റെ കവിളിൽ തട്ടി. പുറത്തേയ്ക്കുള്ള വാതിൽ തുറന്നു പുറത്തിറങ്ങി, ദൂരെ നിന്നും ഒഴുകിവരുന്ന ബാങ്കുവിളിയ്ക്കു കാതോർത്തു, ഉറപ്പു വരുത്തി, വരണ്ട തൊണ്ടയിൽ വെള്ളം നനച്ചു നോമ്പ് മുറിച്ചു.

ഞങ്ങളുടെ സ്വീകരണ മുറിയിലെ ചെറിയ പരവതാനിയിൽ കുനിഞ്ഞു, നെറ്റി മുട്ടിച്ചു, നിസ്കരിച്ചു.

ചിലർ അങ്ങനെ ആയിരിക്കും വാക്കിലും പ്രവർത്തിയിലും, ഒരേ പോലെ ശരി മാത്രം പാലിക്കുന്നവർ. അയാൾ ശരിയുടെ ആൾരൂപമായി മുന്നിൽ നിന്നു. ഒരു ജേഷ്ഠസഹോദരനോടുള്ള ആദരവും മമതയും അയാൾ നേടി.

കടുത്ത ചൂടിൽ ഈന്തപ്പഴക്കുലകൾ കറുപ്പും കടുത്ത ചുവപ്പും തവിട്ടുമായി മരങ്ങളിൽ നിറഞ്ഞു, ഉള്ളിൽ മധുരം കുറുക്കി. എണ്ണപ്പണം ഈദ് പെരുന്നാളിന് കൊഴുപ്പു കൂട്ടി. എവിടെയും പന്തലുകൾ ഉയർന്നു, രാത്രി മുഴുവനും വെള്ളിവെളിച്ചം നിറഞ്ഞു തൂകി. കടകളിൽ നിറഞ്ഞ മധുരവും സമ്മാനങ്ങളും ആളുകൾ കൈമാറി.

“പെരുന്നാളായിട്ട് മോന് ഒന്നും വാങ്ങിയില്ലേ?”, ഞാൻ ചോദിച്ചു.

“അവനിപ്പോ ആളാകെ മാറി, വാപ്പിച്ചിക്കു ബുദ്ധിമുട്ടല്ലേ, ചോയ്ച്ചാൽ ഒന്നും വേണ്ട… വേണ്ട എന്ന് പറയും, എന്നാലും ഞാനവന് രണ്ടു കുപ്പായം വാങ്ങി വെച്ചു. “, അയാളുടെ മുഖത്തു സന്തോഷം ഇരച്ചു കയറി.

പിതൃഹൃദയം അടുത്തറിഞ്ഞ മകൻ അയാളെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങിയിരുന്നു.

” ഇനിയൊന്നു ഹജ്ജിനു പോണം “, ഒരു ദിവസം അയാൾ ആഗ്രഹം പറഞ്ഞു.

” സൗദിയിൽ ആയിരിക്കുമ്പോളല്ലേ എളുപ്പം, ഇപ്പോൾ പൊയ്ക്കൂടേ?” ഞാൻ ചോദിച്ചു.

“കുറച്ചു കടങ്ങളുണ്ട്. അതൊന്നു കൊടുത്തു വീട്ടണം, കടം തീർത്തിട്ട് വേണം പോകാൻ, ഒന്നും ബാക്കി വെക്കാൻ പാടില്ല. ”

തിരിച്ചൊന്നും ആഗ്രഹിയ്ക്കാതെ കടമകൾക്കു പിറകെയോടുന്ന അയാൾ ഓരോ ദിവസവും അത്ഭുതപ്പെടുത്തി.

” മോന്റെ കാര്യം നടത്തി തന്നല്ലോ…അള്ളാ…”, ആ കണ്ണുകളിൽ നന്ദിയും വാത്സല്യവും പരസ്പരം മത്സരിച്ചു.

തോട്ടത്തിലെ ചുവന്ന അരളിപ്പൂക്കൾ, ചൂടിനെ തോൽപ്പിച്ചു ചിരിച്ചു തലയാട്ടി. അടുത്ത വീട്ടിൽ ചെയ്തു തീർക്കാനുള്ള ജോലികൾ ഓർമ്മിച്ചെടുത്ത്, അനേകരുടെ ചുമടുതാങ്ങിയായ പുരുഷജന്മം,
കൊടുംചൂടിലേയ്ക്കു് നടന്നുനീങ്ങി.

‘ചുമുടുതാങ്ങിക്കു ചുങ്കം കൊടുക്കാറില്ല’, ഞാനൊരു പഴമൊഴി ഓർത്തു.

#പുരുഷജീവിതം

Post Views: 22
3
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

25 Comments

  1. Vimi on March 18, 2024 8:00 AM

    ഓരോ ജീവിതവും ഇങ്ങനെ ഇങ്ങനെ.
    തലക്കെട്ട് 👍🏻

    Reply
  2. Soumya Muhammad on March 17, 2024 7:40 AM

    മനോഹരം എഴുത്ത് 👍🏻
    ടൈറ്റിൽ അതി മനോഹരം 👍🏻👍🏻

    Reply
    • Joyce Varghese on March 17, 2024 10:17 PM

      Thank you സൗമ്യ 🙏❤

      Reply
    • Seenath on March 17, 2024 10:32 PM

      വായിച്ചപ്പോൾ വല്ലാത്ത നോമ്പരം. അസാധ്യമായി എഴുതി ❤️

      Reply
  3. Joyce Varghese on March 16, 2024 11:23 PM

    Thank you Silvy. 🙏❤
    അന്തമില്ലാത്ത ആവശ്യങ്ങൾക്ക് മുന്നിൽ നഷ്ടപ്പെടുന്നത് ഇവരുടെ ജീവിതങ്ങളാണ്. ഇവരുടെ അവസ്ഥയറിഞ്ഞു മാറേണ്ടത് ഇവരെ ആശ്രയിക്കുന്നവരാണ്.

    Reply
  4. Silvy Michael on March 16, 2024 8:13 PM

    ഇന്ന് ഇത്തരം ചുമടു താങ്ങികൾ കുറഞ്ഞുവരുന്നു എന്നത് ആശവഹം തന്നെ. മനുഷ്യർക്ക് സ്വാർത്ഥമതികൾ ആകാൻ പഠിച്ച തുടങ്ങിയിരിക്കുന്നു. കുറച്ചൊക്കെ അങ്ങനെ തന്നെ അല്ലേ വേണ്ടത്? നല്ല എഴുത്ത് ജോയ്സ്

    Reply
  5. Divya Sreekumar on March 16, 2024 8:07 PM

    ഭാരം താങ്ങുന്നവർ അതുതുടർന്നുകൊണ്ടേയിരിക്കും.
    വായിച്ചപ്പോ വല്ലാത്ത സങ്കടം…..

    Reply
    • Joyce Varghese on March 16, 2024 11:24 PM

      അതെ… സത്യം.
      നന്ദി ദിവ്യ 🙏❤

      Reply
  6. Sunandha Mahesh on March 16, 2024 7:52 PM

    കിടു 👌👌👌👌
    അയാളുടെ മുഖം അക്ഷരങ്ങളിലൂടെ കാണിച്ചു തന്നൂ ❤️

    Reply
    • Joyce Varghese on March 16, 2024 11:25 PM

      Thank you 🙏😍

      Reply
      • Shreeja R on March 18, 2024 3:18 PM

        ഓരോ ജീവിതവും അറിയപ്പെടാത്ത കഥകൾ ആണ്

        Reply
      • Shreeja R on March 18, 2024 3:18 PM

        Super 👍

        Reply
        • Seena Navaz on March 18, 2024 11:49 PM

          ഇങ്ങനെ എത്രയോ ജീവിതങ്ങൾ. ശരിക്കും കണ്ണുനിറഞ്ഞു.. ചിലരുടെ ജന്മം ഇങ്ങനെ തന്നെയാണ്. നിസ്വാർത്ഥമായ മനുഷ്യ ജീവിതം..
          അസാധ്യ എഴുത്ത് ജോയ്സ്👏👏👏

          Reply
  7. anwar Abdurahiman cm on March 16, 2024 6:42 PM

    ഹൃദയം തൊട്ട എഴുത്ത്‌ .🥰🥰🥰👌👌👌

    Reply
    • Joyce Varghese on March 16, 2024 11:25 PM

      ഒത്തിരി സന്തോഷം, നന്ദി 🙏😊

      Reply
  8. Jasna Basheer on March 16, 2024 2:50 PM

    👍👍

    Reply
    • Joyce Varghese on March 16, 2024 4:24 PM

      Thank you 🙏😍

      Reply
  9. sabira latheefi on March 16, 2024 1:17 PM

    ജോ നല്ല ഭാഷയിൽ ഹൃദയഹാരിയായി എഴുതി. ❤️❤️❤️🥰

    Reply
    • Joyce Varghese on March 16, 2024 4:24 PM

      ഒത്തിരി നന്ദി 🙏

      Reply
  10. sabira latheefi on March 16, 2024 1:16 PM

    ഇങ്ങനെ എത്രയോ ചുമടും താങ്ങിയാണ് ഓരോ പുരുഷനും ജീവിച്ചു തീർക്കുന്നത്., ഹോട്ടലിലെ പാചകാരനായ ഭർത്താവിനോട് വീട്ടിലെ പണി പറഞ്ഞു വിഷമിപ്പിക്കുന്ന ഭാര്യയെ കുറിച്ച് കേട്ടിട്ടുണ്ട് അപ്പോളും അയാൾ തനിക്ക് ഇതാണ് പണിയെന്നു പറഞ്ഞില്ലെത്രെ. അവരുടെ വിയർപ്പിൽ ചാലിച്ച നോട്ടുകളാണ് തങ്ങൾ വെറുതെ കളയുന്നത് എന്ന് പലരും ഓർക്കാറില്ല

    Reply
    • Rathi Ramesh on March 16, 2024 2:59 PM

      Heart – touching 👌👌

      Reply
      • Joyce Varghese on March 16, 2024 4:27 PM

        Thank you 🙏❤

        Reply
    • Joyce Varghese on March 16, 2024 4:26 PM

      അതെ… പ്രയാസങ്ങൾ ഉള്ളിലൊതുക്കി, കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്ന വരെ കാണാറുണ്ട്.
      സ്നേഹം dear. 😍

      Reply
    • റീത്ത on March 16, 2024 6:00 PM

      നന്നായി എഴൂതീ..കഥയിലെചൂമടതാങ്ങികളായ എത്രയോ മനഷൃരെ നിതൃജീവിതത്തിൽ കാണൂന്നൂ.സ്വയം ജീവീക്കാതെ മറ്റുളവർക്കായീ ജീവിതംഹോമിച്ചൂ കഴിയൂന്ന അനേകരെ മൂബൈയീലൂം കണ്ടിട്ടൂണ്ട്.സ്വന്തം എന്നൂപറയൂന്നവർ തന്നെ അവരെ ചൂഷണംചെയ്യൂകയൂംജോലീചെയ്യാൻ പറ്റാത്ത സമയമാകൂബ്ബോൾ ആട്ടി പൂറത്താക്കൂകയൂം ചെയ്യൂന്നവർ..പോകാൻ ഒരീടമില്ലാതെ അനാഥാലയത്തിൽ ശരണം തേടൂന്നവർ്‌
      അഭിനന്ദനങ്ങൾ ജൊയ്സ്.

      Reply
      • Joyce Varghese on March 16, 2024 11:27 PM

        അതെ. ലോകത്ത് എവിടേയും ഇത്തരക്കാർ ഉണ്ട്. സ്നേഹം ❤🙏

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.