Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രമയുടെ മകൻ
കഥ ജീവിതം പാരന്റിങ് ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ് സ്ത്രീ

രമയുടെ മകൻ

By Shiju KPMarch 16, 2024Updated:March 18, 20249 Comments6 Mins Read62 Views
Bookmark Now
Please login to bookmark Close

No account yet? Register

“അതെങ്ങനെയാ? തന്തയാരാന്ന് അറിയാത്ത ചെക്കനല്ലേ? അങ്ങനൊക്കെ ഉണ്ടായില്ലെങ്കിലേ ഉള്ളൂ.”

രമ തലയുയർത്തി മുളക് കുത്തി പൊരിച്ച ഒരു നോട്ടം അയാൾക്ക് നേരെ പായിച്ചു. അയാളൊന്ന് പതറി. അവരപ്പോൾ നിൽക്കുന്നത് ഹെഡ് മിസ്ട്രെസിന്റെ മുറിയിൽ ആണെന്നും അയാളുടെ മകന്റെ തല ചുമരിലിടിച്ചത് ചോദ്യം ചെയ്യാനുമാണ് അയാളവിടെ നിൽക്കുന്നതെന്നും ഒരു നിമിഷം മറന്നു.
” ഇനി എന്റെ മകനെ കൊണ്ട് ഈ സ്കൂളിൽ ആർക്കും ഒരു പ്രശ്നവും ഉണ്ടാവില്ല” എന്നും പറഞ്ഞ് അവൾ രാജുന്റെ കയ്യും പിടിച്ചു പുറത്തേക്ക് കടന്നു.
വൈകിട്ട് വീട്ടിൽ എത്തി നോക്കുമ്പോൾ രാജു മുറിയിൽ കിടക്കുകയാണ്.
“മോനേ, നീയൊന്നും കഴിച്ചില്ലേ?”
അവൾ അവന്റെ മുടിയിഴകളിൽ തലോടിക്കൊണ്ട് ചോദിച്ചു.
“അമ്മേ.. അവനെന്നെ അപ്പനില്ലാത്തവൻ എന്ന് പറഞ്ഞു കളിയാക്കി. അതാ ഞാൻ…”,കരച്ചിലിനിടയിൽ അവന്റെ വാക്കുകൾ മുറിഞ്ഞു പോയി.
” എനിക്കറിയാം എന്റെ ഉണ്ണിക്ക്‌ മനസ്സിൽ വിഷമം തട്ടിക്കാണും എന്ന്. അത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. സാരില്ല. ”
“നാളെ സ്കൂളി പോവാല്ലേ?”
“മാപ്പ് പറഞ്ഞു ക്ലാസ്സിൽ തിരിച്ചു കേറിക്കോളാൻ പറഞ്ഞു നിന്റെ ക്ലാസ് ടീച്ചർ വിളിച്ചിരുന്നു ഞാൻ കടയിൽ നിക്കുമ്പോ.”
“ഞാനെന്തിനാ മാപ്പ് പറയുന്നെ. അവനല്ലേ മാപ്പ് പറയേണ്ടേ?”
” ഉണ്ണി, ദേ എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ. മാപ്പ് പറഞ്ഞില്ലെങ്കിൽ നിനക്ക് വേറെ സ്കൂൾ നോക്കേണ്ടി വരും. വേണോ? ”
അവൻ എണീറ്റിരുന്നു ആലോചിച്ചു.
“നീ വലുതായൊന്നും ആലോചിക്കേണ്ട. പത്താം ക്ലാസ്സിലാ അടുത്ത കൊല്ലം. ഇനി വേറെ പ്രശ്നം ഒന്നും ഉണ്ടാക്കാതെ നടന്നാൽ നിനക്ക് അവിടന്ന് പഠിച്ച്‌ പോരാം. അല്ലെങ്കിൽ നീ എന്റെ കൂടെ കടയിൽക്ക് പോര്. അവിടെ വല്ല പണിയും കിട്ടോന്ന് നോക്കാം.”
“പെണ്ണുങ്ങൾടെ സാരി എടുത്ത് കൊടുക്കണ കടേൽ ഞാൻ എന്ത് ചെയ്യാനാ. ഞാനേ പഠിച്ചു അവിടെ മാനേജറായി വരും. എന്നിട്ട് നിങ്ങക്ക് എല്ലാർക്കും ഇരിക്കാൻ കസേര തരും. ഓരോ മണിക്കൂർ ഇടവിട്ട് ചായയും ജ്യൂസും ഒക്കെ തരും. എന്റെ അമ്മേനെ ഫ്ലോർ സൂപ്പർവൈസർ ആക്കും. പിന്നെ..”
അവളുടെ കണ്ണ് നിറഞ്ഞൊഴുകി. അവളവനെ മാറോട് ചേർത്ത് പിടിച്ചു.
“എനിക്കറിയാം അമ്മ കുറെ കഷ്ടപ്പെട്ടിട്ടാ എന്നെ വളർത്തുന്നതെന്ന്. ഞാൻ വലുതായി ജോലി കിട്ടിയാ അമ്മയെ പിന്നെ ജോലിക്ക് വിടില്ല.ഞാനിനി സ്കൂളിൽ ഒരു പ്രശ്നോം ഉണ്ടാക്കില്ല. അല്ലെങ്കി വേറെ ആൾക്കാരുടെ വായിക്കിടക്കണ വർത്താനം എന്റെ അമ്മ കേൾക്കേണ്ടി വരും.”

“എന്റെ മോൻ വലുതായി പോയി. അവന്റെ സംസാരം ഒക്കെ ആകെ മാറി പോയി. അവനാണ് എന്റെ ഏക പ്രതീക്ഷ.”
രമ കൂടെയുള്ള ഷീബയോട് സംസാരിക്കുന്നത് കണ്ടു ഫ്ലോർ സൂപ്പർവൈസർ റോസി ഒച്ച വെച്ചു.
“എന്താ രണ്ട് പേരും കൂടെ കുശുകുശുക്കുന്നത്? ഇനി ഡ്യൂട്ടി സമയത്ത് മിണ്ടണത് കണ്ടാ ഞാൻ റിപ്പോർട്ട്‌ ചെയ്യും.”
രമയും ഷീബയും ഒന്നും മിണ്ടാതെ തുണി മടക്കി വെച്ചു.

*******************************************
വർഷങ്ങൾ പലത് കടന്ന് പോയി. രാജു ഇപ്പോൾ എഞ്ചിനീയറിംഗ് കോളേജിലെ ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ്. പത്തും പന്ത്രണ്ടും ഉയർന്ന മാർക്കോടെ പാസായി അവനമ്മയുടെ പ്രതീക്ഷകൾ വാനോളം ഉയർത്തി. അന്ന് സ്കൂളിലെ ചുമരിൽ തല അടിച്ച സംഭവത്തിലെ സിദ്ധുവും അതേ കോളേജിലാണ് പഠിക്കുന്നത്.
രാജു എല്ലാ ദിവസവും അമ്മയെ വിളിച്ചു കോളേജിലെ വിശേഷങ്ങൾ ഓരോന്നായി പറയും.
” ഹോസ്റ്റലിൽ റാഗിംഗ് ചില സമയങ്ങളിൽ കൈ വിട്ടു പോകുന്നുണ്ട്. ആണ്പിള്ളേരെ ഉടു തുണി ഊരി ഹോസ്റ്റലിന് ചുറ്റും ഓടാൻ പറയും. രാത്രി സമയത്ത് തണുത്ത വെള്ളത്തിൽ കുളിക്കണം. ചേട്ടന്മാർ എന്ത് പറഞ്ഞാലും ചെയ്യണം. ഫ്രഷേഴ്‌സ് ഡേ ഒന്ന് കഴിഞ്ഞ് കിട്ടിയാൽ എല്ലാം ശരിയാവും. അമ്മ ടെൻഷൻ അടിക്കണ്ട. ഞാനിവിടെ ഓക്കേ ആണ്. ചെറുപ്പത്തിലെ തൊട്ട് ഓരോന്ന് അനുഭവിച്ചു വരുന്ന എന്നെ പോലുള്ളവർക്ക് കൊഴപ്പമില്ല. ആ സിദ്ധു എന്നും കരച്ചിലാ. അവനെയൊക്കെ അച്ഛനുമമ്മയും കൂടി ലാളിച്ച്‌ അമുൽ ബേബി ആക്കി വെച്ചിട്ടുണ്ട്.”
“മോനേ നീ സൂക്ഷിച്ചും കണ്ടുമൊക്കെ നടന്നോ.”
രമക്ക്‌ ഉള്ളിൽ ആധി കേറി. എന്റെ മോനേ ഒരു കുഴപ്പത്തിലും കൊണ്ട് ചാടിക്കല്ലേ ദൈവമേ. അവളുള്ളുരുകി പ്രാർത്ഥിച്ചു. പക്ഷെ അതൊന്നും ആരും കേട്ടില്ല.

പിറ്റേന്ന് ഫോൺ തുരുതുരാ അടിക്കുന്നത് കേട്ടാണ് അവളെഴുന്നേൽക്കുന്നത്.
“വിയ്യൂർ പോലീസ് സ്റ്റേഷനിൽ നിന്നാണ്. ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിൽ ഒന്നാം വർഷം പഠിക്കുന്ന രാജുവിന്റെ അമ്മയാണോ?”
“അതേ സാറെ.എന്റെ മോനെന്ത് പറ്റി സാറെ?”
“നിങ്ങൾ അത്യാവശ്യമായി പോലീസ് സ്റ്റേഷനിലേക്ക് വരണം. നിങ്ങളുടെ മകൻ ഞങ്ങളുടെ കസ്റ്റഡിയിൽ ആണ്. റാഗിംഗ്. ഒരു കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇവൻ കൂട്ട് പ്രതിയാണ്.”
രമക്ക് നിൽക്കുന്ന ഭൂമി തെന്നി പോകുന്നത് പോലെ തോന്നി. അവൾ ഞൊടിയിടയിൽ തയ്യാറായി സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ബസുകൾ മാറി കേറി അവൾ അവിടെ എത്തുമ്പോളേക്കും ഉച്ച തിരിഞ്ഞു. അവിടെയാകെ പത്രക്കാരും ജനങ്ങളും പോലീസ് ജീപ്പും കൊണ്ട് നിറഞ്ഞിട്ടുണ്ട്.കൊറേ കുട്ടികൾ വട്ടം കൂടി നിൽക്കുന്നുണ്ട്. അവൾ തിക്കി തിരക്കി ഒരുവിധം സ്റ്റേഷന്റെ വരാന്തയിൽ എത്തി.
“സാറെ ഞാനാണ് രാജുവിന്റെ അമ്മ. എന്റെ മോനേ കാണാൻ പറ്റുമോ?”
അത് കേട്ട് നിന്ന ഒരു പത്രക്കാരൻ അവരുടെ നേരെ മൈക്കുമായി ഓടിയടുത്തു. ” ഇതാണ് പ്രതി രാജുവിന്റെ അമ്മ. സിദ്ധുവിന്റെ ആത്മഹത്യ ശ്രമത്തിന് പിന്നിൽ രാജു മുഖ്യ പങ്കാളിയാണെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. സിദ്ധുവിനോട് രാജുവിന് സ്കൂൾ കാലഘട്ടം മുതലേ വൈരാഗ്യം ഉണ്ടായിരുന്നു. നമുടെ കൂടെ ഇപ്പോളുള്ളത് രാജുവിന്റെ അമ്മയാണ്. നമുക്ക് അവരോട് ചോദിക്കാം. രാജു ചെറുപ്പത്തിലേ ദേഷ്യക്കാരനും പകയുള്ളവനും ആയിരുന്നോ? വീട്ടിൽ അവൻ എങ്ങനെയാണ്?”
രമ പകച്ചു നിന്ന് പോയി. അവൾ തല കറങ്ങി വീണു. എഴുന്നേൽക്കുമ്പോൾ അവളൊരു മര ബെഞ്ചിൽ കിടക്കുകയാണ്. പോലീസ്‌കാർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.
“ങാ.. ബോധം വന്നു സാറെ.”
ആരോ വിളിച്ചു പറയുന്നത് കേട്ടു. അവൾ ഞെട്ടി എഴുന്നേറ്റിരുന്നു.
“എന്റെ മോൻ എവിടെ സാറെ?”
അവളവിടെ ഇരിക്കുന്ന ഒരു പോലീസ്‌കാരനോട് ചോദിച്ചു.
അയാൾക്കവരോട് ദയ തോന്നി.
“തെളിവെടുപ്പിന് കൊണ്ട് പോയിരിക്കയാണ്‌. നിങ്ങൾ അവിടെ ഇരിക്ക്.”
അവൾക്കു ചുറ്റും എന്താണ് നടക്കുന്നതെന്നറിയാതെ അവൾ ആ അഴുക്ക് പിടിച്ച തറയിലേക്ക് നോക്കിയിരുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ പുറത്താകെ ഒച്ചയും ബഹളവും. രാജുവിനെ സ്റ്റേഷനകത്തേക്ക്‌ കയറ്റാൻ പോലീസ്‌കാർ പണി പെട്ടു. പത്രക്കാരും ജനങ്ങളും അവനെ കൈയ്യേറാൻ കാത്ത് നിൽക്കുകയായിരുന്നു. അവനെ ഒരു കണക്കിന് അകത്തേക്ക് കൊണ്ട് വന്നതും രമ അവന്റെയടുത്തേക്ക് പാഞ്ഞു. അവനമ്മയെ കണ്ടതും, “ഞാനൊന്നും ചെയ്തിട്ടില്ല. ഞാനവനെ രക്ഷിക്കാനാ നോക്കിയത്. അവൻ തൂങ്ങുന്നത് കണ്ടിട്ട് ഞാൻ രക്ഷപ്പെടുത്തിയതാ. അമ്മേ ഞാനൊന്നും ചെയ്തിട്ടില്ല,”എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. പോലീസ് അവനെ അകത്തേക്ക് കൊണ്ട് പോയി. രമയെ അകത്തെ മുറിയിലേക്ക് കയറുന്നിടത്തു തടഞ്ഞു.
“ഏമാൻമാര് വന്നിട്ടുണ്ട്. ചോദ്യം ചെയ്യൽ ഒക്കെ കഴിഞ്ഞിട്ടേ കാണാൻ പറ്റു. നിങ്ങൾ അവിടെ പോയിരിക്കൂ ”
ആ പഴയ പോലീസ്കാരൻ പറഞ്ഞു.അയാളുടെ പേര് ശശീന്ദ്രൻ എന്നാണെന്നു അവൾ സീറ്റിലെ ബോർഡ്‌ വായിച്ചു മനസിലാക്കി.
രാത്രിയേറെ വൈകിയാണ് എസ് പിയും സംഘവും സ്റ്റേഷനിൽ നിന്ന് ഇറങ്ങിയത്. അവരിറങ്ങാൻ നേരം രമയെ ചൂണ്ടി എന്തൊക്കെയോ അടക്കം പറഞ്ഞു.
പിന്നെയും കുറച്ചു നേരം കൂടി കാത്തിരുന്നപ്പോൾ ശശീന്ദ്രൻ സാറ് വന്നു അവളെ മോന്റെ ലോക്കപ്പിനടുത്ത് കൊണ്ട് പോയി. അവർ രണ്ട് പേരും കുറച്ചു നേരം സംസാരിച്ചു.തിരിച്ചു വരുമ്പോൾ അവളുടെ മുഖത്ത് നിരാശ ഉണ്ടായിരുന്നില്ല. എന്തോ ഒരുറച്ച ലക്ഷ്യത്തോടെ അവൾ ശശീന്ദ്രൻ സാറിന്റെ അടുത്ത് വന്നു.
“സാറെ,സിദ്ധുവിനെ ഏത് ആശുപത്രിയിലാ കിടത്തിയിട്ടുള്ളത്? എനിക്കങ്ങോട്ട് പോണം.”
“നിങ്ങൾക്ക് ഭ്രാന്താണോ? നിങ്ങളെ കണ്ടാൽ അവർ വല്ലതും ചെയ്യും. അവരുടെ മകനെ കൊല്ലാൻ ശ്രമിച്ച പ്രതിയാണ് നിങ്ങളുടെ മോൻ. നിങ്ങൾ ആദ്യം ഒരു വക്കീലിനെ കണ്ടു പിടിക്ക്. ഇത് ജാമ്യമില്ലാ വകുപ്പാണ്. ഇവിടെ നിന്ന് ജാമ്യം കിട്ടില്ല.കോടതിയിൽ വാദിക്കാൻ ആരെങ്കിലും ഉണ്ടോ? ഒക്കെ ഞങ്ങടെ പിടിപ്പ് കേടാണെന്ന് പറഞ്ഞു അതും.ബാക്കി ഉള്ളവരെ കിട്ടാതെ ഒന്നും ചെയ്യാൻ പറ്റില്ല.”
“സാറേ എനിക്കെന്റെ മോനെ രക്ഷിച്ചേ മതിയാകൂ.ഞങ്ങൾക്ക് വേറെ ആരുമില്ല. ”
അവൾ രാവിലെ മുതൽ സ്റ്റേഷനിൽ ഇരുന്ന് ന്യൂസ്‌ കേട്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവളെക്കുറിച്ചും മോനെക്കുറിച്ചും എന്തെല്ലാം വർണശബളമായ കഥകളാണ് ഓരോ ചാനൽകാരും വാരി വിതറുന്നത്.

അവൾ രാവിലെ തന്നെ മെഡിക്കൽ കോളേജിലേക്ക് പോയി. ഐ സി യൂ വിന് മുമ്പിൽ ഇരിക്കുന്ന അയാളെ കണ്ടപ്പോൾ തന്നെ അവൾ തിരിച്ചറിഞ്ഞു. എന്റെ മോനെ തന്തയില്ലാത്തവൻ എന്ന് കുറച്ചു കൊല്ലം മുമ്പ് വിളിച്ചയാൾ. അവളെ കണ്ട് അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു.
” എന്റെ മോനെ ഉപദ്രവിച്ചു മതിയായില്ലേ നിങ്ങൾക്ക്? അവൻ എന്ന് തുടങ്ങിയതായിത്. എന്ത് ധൈര്യത്തിലാ നിങ്ങൾ ഇങ്ങോട്ട് വന്നത്? വല്യ ജാൻസി റാണിയെ പോലെ മോനേം രക്ഷിച്ചു കൊണ്ട് പോയതല്ലേ പണ്ട്. അതിതിനായിരുന്നോ?”
“നിങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാം.എനിക്ക് സിദ്ധുവിന്റെ അമ്മയോട് സംസാരിക്കണം.”അവൾ ശാന്തമായി പറഞ്ഞു.
“പറ്റില്ല.”
“കണ്ടിട്ടേ ഞാൻ ഇവിടന്ന് പോകൂ.”
അവളുറച്ചു പറഞ്ഞു.

കുറെ നേരത്തിന് ശേഷം കരഞ്ഞവശയായ ഒരു സ്ത്രീ അവരുടെ മുന്നിൽ വന്നു നിന്നു.
“നിങ്ങൾക്കിനി എന്താണ് വേണ്ടത്? അവന് ഇത് വരെ ബോധം വന്നിട്ടില്ല. എന്റെ മോൻ എന്ത് ചെയ്തിട്ടാ ഇങ്ങനെ?”
“എന്റെ മകൻ സിദ്ധുവിനെ രക്ഷിക്കാനാണ് നോക്കിയത്. അവനിന്നലെ എന്നെ വിളിച്ചു വെച്ച് മൂത്രമൊഴിക്കാൻ പോകുമ്പോ സിദ്ധുന്റെ മുറിയിൽ വെളിച്ചം കണ്ടു കേറി നോക്കിയതാണ്. അവൻ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. വേഗം കാലിൽ പൊക്കി പിടിച്ചു ഹോസ്റ്റലിലെ ബാക്കി കുട്ടികളെ ഉറക്കെ വിളിച്ചു വരുത്തി രക്ഷിക്കുകയാണ് എന്റെ മോൻ ചെയ്തത്. അവൻ കാരണമാണ് നിങ്ങളുടെ മകൻ ഇന്ന് ജീവനോടെ ഇരിക്കുന്നത്. ഇതൊക്കെ അവൻ തന്നെ എന്നോട് പറഞ്ഞതാണ്. നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം അല്ലെങ്കിൽ തള്ളി കളയാം. സിദ്ധുവിന് ബോധം വരുമ്പോൾ ചോദിച്ചു നോക്കൂ. രാജു അവനെ രക്ഷിതാണെന്ന് അവൻ പറയും. എനിക്കെന്റെ മകനെ രക്ഷിക്കണം. ഞാൻ പറഞ്ഞത് സത്യമാണെന്നു നിങ്ങൾക്ക് ഇന്നോ നാളെയോ മനസിലാവും.”
അവളതും പറഞ്ഞു ഇറങ്ങിപ്പോയി.
അവൾ പിന്നീട് പോയത് ഒരു വക്കീലിനെ തേടിയാണ്. ഫീസ് കുറവുള്ള ഒരു വക്കീലിനെ അന്വേഷിച്ച് അവളൊരുപാട് വക്കീലാപ്പീസ് കേറി നടന്നു. ഒടുവിൽ താര വക്കീൽ അവളുടെ കേസ് ഏറ്റെടുത്തു. പബ്ലിസിറ്റിക്ക്‌ വേണ്ടി മാത്രമല്ല, ഒറ്റക്കൊരു മകനെ വളർത്തി വലുതാക്കി ഇത്രയും എത്തിച്ചു തെരുവിൽ നിൽക്കുന്ന ഒരമ്മയെ കണ്ടപ്പോൾ വക്കീലിന്റെ മനസലിഞ്ഞു.
താര ഏർപ്പാടാക്കിയ ഒരു വിമൻസ് ഹോസ്റ്റലിൽ രമ താമസമാരംഭിച്ചു. കയ്യിലുള്ള പൈസ തീർന്നു കൊണ്ടിരിക്കുന്നു. എന്ത് ചെയ്യുമെന്നറിയില്ല. പക്ഷെ അവളൊരിക്കൽ പോലും മരിച്ചു കളഞ്ഞാലോ എന്ന് ചിന്തിച്ചില്ല.

രാജുവിനെ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിലേക്ക് മാറ്റി. രമ കരഞ്ഞില്ല. അവൾ അവനോടും ധൈര്യമായിരിക്കാൻ പറഞ്ഞു.

“ഇപ്പോ തളർന്നാൽ നമ്മൾ വീണു പോകും. നീ തെറ്റൊന്നും ചെയ്തിട്ടില്ല. അത് ഇന്നല്ലെങ്കിൽ നാളെ തെളിയും.”
അവൾ ജയിലിൽ നിന്ന് ഹോസ്റ്റലിൽ എത്തുമ്പോൾ അവിടെ സിദ്ധുവിന്റെ അമ്മ കാത്ത് നിൽക്കുന്നു.
“അവന് ബോധം വന്നു. അവൻ എഴുതി കാണിച്ചു തന്നു. രാജു രക്ഷിച്ചതാണെന്ന്. നിങ്ങളുടെ മോനെ രക്ഷിക്കാൻ ഞാനിനി എന്ത് ചെയ്യണം?”
രമ അവരെ കെട്ടിപിടിച്ചു കരഞ്ഞു. അവൾ ഫോണിൽ താരയുടെ നമ്പർ തപ്പിയെടുത്തു വിളിച്ചു.

രണ്ട് ദിവസത്തിനുള്ളിൽ രാജുവിനെ കോടതി കുറ്റവിമുക്തനാക്കി. യഥാർത്ഥ പ്രതികളെ കണ്ടു പിടിക്കാൻ പോലീസിന് ഉത്തരവ് നൽകി.
രാജുവിനെയും കൂട്ടി രമ സിദ്ധുവിനെ കാണാൻ ആശുപത്രിയിലേക്ക് പോയി.
“എല്ലാം മതിയാക്കാം അല്ലെ അമ്മേ? എഞ്ചിനീയറിംഗ് പഠിത്തോം എല്ലാം. എനിക്ക് ജീവിതം മതിയായി അമ്മേ.”
രാജു അമ്മയോട് പറഞ്ഞു.
“മോനെ, നീയവിടെ തന്നെ പഠിക്കും.ഞാൻ ഒറ്റക്ക് ഇത്ര ദൂരം പോയി കിടന്നിട്ട് എന്ത് ചെയ്യാനാ? ഇവിടെ തൃശൂരും കുറെ തുണിക്കടയൊക്കെ ഉണ്ടെടാ. വലിയ കടകളൊക്കെ ഞാൻ കണ്ടെടാ. ഞാൻ എവിടെങ്കിലും ജോലിക്ക് കേറാം. ഇവിടെ ഒരു വീട് വാടകക്ക് എടുത്ത് നമുക്ക് കൂടാം. ഈ ലോകത്ത് എവിടെയായാലും നമുക്കെന്താ? നമ്മൾ രണ്ട് പേരല്ലേ ഉള്ളൂ. നീയിനി വീട്ടിൽ നിന്ന് കോളേജിൽ പോയാ മതി. ആ സിദ്ധുവിന്റെ കഴുത്തിന്റെ ഞരമ്പ് തകരാറായി എന്നാ അവന്റെ അമ്മ പറഞ്ഞത്. അവനെ നീ കൂടെ നിന്ന് എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണം. നമുക്കിനി വെറുതെ വിഷമിച്ചിരിക്കാനൊന്നും നേരമില്ല. നീ ഉഷാറാവ്.”
അവനമ്മയെ ശരിക്കൊന്ന് നോക്കി.പ ഴയ സാമൂഹ്യപാഠം പുസ്തകത്തിലെ ഒരു ചിത്രം അവന്റെ മനസ്സിൽ തെളിഞ്ഞു. കുഞ്ഞിനേയും മുറുകെ പിടിച്ചു കുതിരപ്പുറത്തിരുന്ന് യുദ്ധം ചെയ്യുന്ന ജാൻസി റാണിയുടെ ചിത്രം.

ഷിജു

#റാഗിംഗ്

Post Views: 17
5
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

9 Comments

  1. Sunandha Mahesh on March 28, 2024 5:03 PM

    Nice 👌

    Reply
  2. Nafs nafs on March 18, 2024 11:35 AM

    റാഗിങ്ങിൽ പ്രതിചേർക്കപ്പെടുന്ന ഏകമകൻ്റെ നിരപരാധിത്വം തെളിയിക്കാൻ ഒരമ്മ നടത്തുന്ന പോരാട്ടത്തിൻ്റെ കഥ. ഒപ്പം ഭീരുക്കളായി മാറിനിന്നു വെറുംകാഴ്ചക്കാരായ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥികളായ പുതുതലമുറയിൽനിന്നു തീർത്തും വിഭിന്നനായ ഒരു മകൻ്റെയും കഥ. നന്നായിട്ടെഴുതി ഷിജൂ. 👏👏👏👏

    Reply
  3. Silvy Michael on March 17, 2024 6:58 AM

    എഴുത്തുകാരിയും ഒരു ജ്ഹാൻസി റാണി തന്നെ. Bravo 👏👏👏

    Reply
    • Shiju KP on March 18, 2024 12:41 AM

      നന്ദി സിൽവി ചേച്ചി 🙏

      Reply
  4. Divya Sreekumar on March 16, 2024 8:18 PM

    മക്കൾ തെറ്റുചെയ്തില്ലെന്ന ഉറപ്പുണ്ടെങ്കിൽ അവരെ രക്ഷിക്കാൻ അമ്മമാർ ഝാൻസീറാണിമാരാവുകതന്നെ വേണം. നന്നായി എഴുതി ഷിജൂ👍👌👌❤️

    Reply
    • Shiju KP on March 18, 2024 12:42 AM

      നന്ദി ദിവ്യ ശ്രീകുമാർ 🙏

      Reply
  5. sabira latheefi on March 16, 2024 1:55 PM

    👍🏻👍🏻

    Reply
    • Shiju KP on March 16, 2024 2:22 PM

      🙏🙏

      Reply
      • Silvy Michael on March 17, 2024 6:58 AM

        എഴുത്തുകാരിയും ഒരു ജ്ഹാൻസി റാണി തന്നെ. Bravo 👏👏👏

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.