Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചില്ല്‌കൊട്ടാരം
കഥ ജീവിതം പാരന്റിങ്

ചില്ല്‌കൊട്ടാരം

By Sunandha MaheshMarch 23, 2024Updated:March 25, 2024No Comments3 Mins Read103 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭയമായിരുന്നോ? അന്ധവിശ്വാസമോ? അതോ ശാസ്ത്രം എവിടെയെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ? അറിയില്ല.
ഒന്നുമാത്രം അറിയാം, എനിക്കെന്റെ മോളെ വേണമായിരുന്നു, അവളെ ഞാനൊരുപാട് സ്നേഹിച്ചിരുന്നു.
ഇതു വായിക്കുമ്പോൾ നിങ്ങൾ ആലോചിക്കും, ഇതിലിപ്പോൾ എടുത്തു പറയാനെന്തിരിക്കുന്നു, മക്കളെ സ്നേഹിക്കുകയെന്നത് സ്വഭാവികമല്ലേയെന്ന്. അതേ, അങ്ങനെ സ്‌നേഹിക്കുമ്പോൾ അവൾക്ക് അപകടംവരാതെ നോക്കേണ്ടത് എന്റെ കടമയല്ലേ. ഞാൻ അത്രയേ ചെയ്തുള്ളൂ. എന്റെ മകളെ ഞാൻ സംരക്ഷിച്ചു. ആരിൽനിന്ന് എന്നല്ലേ? അവളുടെ അമ്മയിൽനിന്ന്.

എവിടെയൊക്കെയോ ചേർച്ചക്കുറവ് അനുഭവപ്പെടുന്നുണ്ടോ? അച്ഛനിൽനിന്ന് മകളെ രക്ഷപെടുത്തുന്ന അമ്മയെമാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂവെങ്കിൽ എന്നെ നിങ്ങൾ അറിയണം, കാണണം, ഈ അച്ഛന് പറയാനുള്ളതു കേൾക്കണം.

ഞാനും, എന്റെ അമ്മയും. അതായിരുന്നു എന്റെ കുടുംബം. അച്ഛനെക്കുറിച്ചൊന്നും അറിയില്ല. ഒരിക്കലെപ്പോഴോ അമ്മയോട് ചോദിച്ചപ്പോൾ അമ്മ, നിറഞ്ഞ കണ്ണുകൾ മറയ്ക്കാൻശ്രമിക്കുന്നതു കണ്ടു. പിന്നെയൊരിക്കലും ചോദിച്ചില്ല. അല്ലെങ്കിൽത്തന്നെ റൂട്ട് മാറ്റിയ ബസ്സിന്റെ വിവരങ്ങൾ അറിഞ്ഞിട്ട് എനിക്കെന്തു ഗുണം!

പഠനം, ജോലി എന്ന ചട്ടക്കൂടിലൂടെ മനോഹരമായി കടന്നുവന്ന ഞാൻ പിന്നീട് ജീവിതത്തിന്റെ അടുത്ത പടിയിലേക്ക് അനായാസമായി കാലെടുത്തുവച്ചു.

പദ്മ, അവളെന്റെ ഭാര്യയായി വീട്ടിൽ വന്ന ദിവസം ഞാൻ ഇന്നുമോർക്കുന്നു. അന്നാണ് ഞാനാദ്യമായി എൻ്റെയമ്മ മനസ്സു തുറന്ന് ചിരിച്ചുകണ്ടത്. ആ ചിരിക്ക് പിന്നിലെ രഹസ്യം എന്തായിരുന്നുവെന്ന് അറിയണ്ടേ നിങ്ങൾക്ക്? സ്വന്തമെന്നു പറയാനാരുമില്ലാതെ മകനെ ഒറ്റയ്ക്കാക്കി ഈ ലോകത്തുനിന്ന് തനിക്ക് പോകേണ്ടിവരുമോ എന്ന ഭയത്തിനു ലഭിച്ച മോക്ഷമായിരുന്നു ആ പുഞ്ചിരി.

പദ്മ, അവളുടെ അച്ഛനും അമ്മയ്ക്കും ഒറ്റമകളായിരുന്നു. കുടുംബബലമൊന്നും അധികമില്ലാതിരുന്ന ഞാൻ അവരുടെ വീട്ടുകാരെക്കുറിച്ചൊന്നും അന്വേഷിച്ചിരുന്നില്ല. അന്നുവരെ ഞങ്ങളുടെ സുഖവിവരങ്ങളൊന്നും അന്വേഷിക്കാതിരുന്ന നാട്ടുകാർ എന്റെ കല്യാണവിവരമറിഞ്ഞ് പദ്മയുടെ വീടിനെക്കുറിച്ചും, ചില പ്രശ്നങ്ങളെക്കുറിച്ചും പറഞ്ഞ് ആദ്യമായി ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ അവരുടെയാ ശുഷ്‌കാന്തിയെ ഞാൻ മനസ്സിൽ പരിഹസിച്ചിരുന്നു. പക്ഷേ അവയെല്ലാം വിടുവായ്ത്തരമായിരുന്നില്ലെന്ന സത്യം വൈകാതെത്തന്നെ തിരിച്ചറിഞ്ഞു.

കല്യാണം കഴിഞ്ഞ് എന്റെ വീട്ടിലേയ്ക്കു പദ്മ യാത്ര പറഞ്ഞിറങ്ങുമ്പോൾ, മാറിനിന്ന് ലഡ്ഡു തിന്നുന്ന അവളുടെ അമ്മയെക്കുറിച്ച് ചോദ്യശരങ്ങളെയ്ത് അവളെ ഞാൻ തളർത്തിയില്ല. പിന്നെയും പല വശപ്പിശകുകളും കണ്ടെങ്കിലും അവയൊന്നും കാര്യമാക്കിയില്ല. പക്ഷേ എന്റെ അമ്മയുടെ പുഞ്ചിരിക്ക് നിറം മങ്ങിയതത് എന്നെ വ്യാകുലനാക്കി. അതിനുകാരണം തിരക്കിയിറങ്ങിയപ്പോൾ അറിയാൻ പറ്റിയ വിവരങ്ങൾ ആദ്യമത്ര കാര്യമാക്കിയില്ലെങ്കിലും ഞങ്ങളുടെ മകൾക്ക് ഒരു വയസ്സുള്ളപ്പോൾ പദ്മയിൽ വന്ന മാറ്റം എന്നെ പഴയ ഏടുകളിലേക്കു കൊണ്ടുപോയി.

അതേ, പാരമ്പര്യമായി ആ വീട്ടിലെ സ്ത്രീകൾ മാനസികരോഗത്തിന് ചികിത്സതേടുന്നവരാണ്.
ഞാൻ സംശയിച്ചിരുന്ന കാര്യം സത്യമാണെന്നറിഞ്ഞപ്പോൾ അതിന്റെ വേദനയിൽ എന്റെ അമ്മയെന്നെ വിട്ടുപ്പോയി.

ആരോടും ഒന്നും മിണ്ടാതെ പകലും രാത്രിയും ഇരുട്ടത്ത് കഴിയാൻ തുടങ്ങിയ പദ്മ എന്റെ ഉറക്കം കെടുത്തി. എരിതീയിൽ എണ്ണയെന്നോണം അകന്ന പരിചയത്തിലുള്ളയൊരു സൈക്യാട്രിസ്റ്റിന്റെ വാക്കുകളെന്നെ ഭയപ്പെടുത്തി. നാളെ എന്റെ മകൾക്കും ഇതേ അസുഖം…
അങ്ങനെ സംഭവിക്കാതിരിക്കാൻ അവളെ ആ ചുറ്റുപാടിൽനിന്നു മാറ്റുകയെന്നതുമാത്രമായിരുന്നു എന്റെ മുന്നിൽ തെളിഞ്ഞ ഒരേയൊരു പോംവഴി.

പദ്മയെ അവളുടെ വീട്ടിലാക്കി, അമ്മയോർമ്മകൾ ഉറങ്ങുന്ന വീടിനെ കിട്ടിയ വിലയ്ക്ക് കൈമാറി നാട് വിട്ടുപോരുമ്പോൾ ഞാൻ കരഞ്ഞില്ല, എന്റെ മകൾ, അവൾമാത്രമായിരുന്നു എന്റെ മനസ്സിൽ.

അപ്പോൾ നിങ്ങൾ ചോദിക്കും അസുഖം പാരമ്പര്യമാണെങ്കിൽ
മോളെ അവിടുന്ന് മാറ്റിയതുകൊണ്ടെന്ത് കാര്യമെന്ന്. മോളുടെ മനസ്സിൽ അങ്ങനെയൊരു ഫ്ലാഷ്ബാക്ക് കൊടുക്കാതെയിരിക്കുക, അതിനെക്കുറിച്ചു കൂടുതലാലോചിച്ച് അവളുടെ മനസ്സ് ചഞ്ചലമാക്കാതിരിക്കുക അതുമാത്രമായിരുന്നു എന്റെ ചിന്ത.

അമ്മയെക്കുറിച്ചുള്ള അവളുടെ ചോദ്യങ്ങൾക്കുത്തരമായി പദ്മ ചുമരിലെ ചില്ലുകൂട്ടിലിരുന്ന് ചിരിച്ചപ്പോൾ, കുറ്റബോധംകൊണ്ട് ഞാൻ നുറുങ്ങുന്നുണ്ടായിരുന്നു.
മകളുടെ കളിയും ചിരിയും, വടക്കേ ഇന്ത്യയിലെ ഗ്രാമത്തിലേക്കു ഞങ്ങളെത്തേടി ആരും വരില്ലായെന്ന ധൈര്യവും എന്റെ ജീവൻ പിടിച്ചുനിർത്തി.

മകൾ ഞാൻ മോഹിച്ചതുപോലെ പഠിച്ച് ഉദ്യോഗസ്ഥയായി, വിവാഹം കഴിഞ്ഞു. എനിക്ക് കുഞ്ഞുമക്കളായി. എന്റെ മകൾ, അവൾക്കു കിട്ടാതെപോയ സ്നേഹവുംചേർത്ത് അവളുടെ മക്കൾക്കു കൊടുക്കുന്നത് കണ്ടപ്പോൾ ജീവിതത്തിൽ എന്റെ അത്രയും നാളത്തെ കഷ്ടപ്പാടിനാെരു ആശ്വാസമായിരുന്നു.

പദ്മയെക്കുറിച്ച് അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, അവളെ നേരിടാൻ എനിക്കു കഴിയുമായിരുന്നില്ല.
വേദനകൾ ഉള്ളിലൊതുക്കി പുഞ്ചിരിക്കാൻ നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ശ്രമിച്ചിട്ടുണ്ടോ?
ഉണ്ടാവും, ഇല്ലാതെയിരിക്കില്ല. നിങ്ങൾക്കറിയാമല്ലോ അതിന്റെ വേദന. ജീവിതംമുഴുവൻ അങ്ങനെ അഭിനയിക്കാൻ വിധിക്കപ്പെട്ടവനാണ് ഞാൻ. എന്നോടു നിങ്ങൾക്ക് സഹതാപം തോന്നുന്നുണ്ടാവും, അതേ സമയം പദ്മയെക്കുറിച്ചാലോചിക്കുമ്പോൾ നിങ്ങളുടെ ഭാവം മാറുന്നതും, എന്നെ പുച്ഛത്തോടെ നോക്കുന്നതും ഞാൻ കാണുന്നുണ്ട്, എനിക്കു പരാതിയില്ല. കല്ലെറിഞ്ഞോളൂ, ഞാനതിന് അർഹനാണ്.

നിങ്ങളോടെല്ലാം മനസ്സു തുറക്കുന്നതിനുമുമ്പ് ഞാനെന്റെ മകളുടെ കൂട്ടുകാരിയുടെ അച്ഛൻ്റെയടുത്ത് മനസ്സു തുറന്നിരുന്നു. എന്തിനെന്നല്ലേ? എല്ലാം ഉള്ളിലടക്കിയടക്കി എന്റെ സമനില തെറ്റുമോയെന്ന് ഞാൻ ഭയന്നിരുന്നു. അയാളൊരു സൈക്ക്യാട്രിസ്റ്റാണ്.

നിങ്ങൾ ചിരിക്കുന്നത് എനിക്കു കാണാം. ഭാര്യയിൽനിന്ന് മകൾക്ക് അസുഖം വരുമോയെന്നു ഭയന്നിട്ട് ഇപ്പോളെന്തായി എന്നല്ലേ നിങ്ങൾ ചോദിക്കുന്നത്!
എനിക്കുത്തരമില്ല. ഇതിനുമാത്രമല്ല ഉത്തരമില്ലാത്ത എത്രയെത്ര ചോദ്യങ്ങളാണ് നമുക്ക് ചുറ്റും. പക്ഷേ, ഒരാളെ കുത്തിനോവിക്കുമ്പോൾ കിട്ടുന്നൊരു സുഖം, അതിനായ് നമ്മൾ ചിലത് ചോദിച്ചുകൊണ്ടേയിരിക്കും, ഓരോരോ ശീലങ്ങൾ. ഏതായാലും ഇപ്പോൾ തർക്കത്തിന് ഞാനില്ല നമുക്ക് കാര്യത്തിലേക്കു കടക്കാം.

മകളുടെ കൂട്ടുകാരിയുടെ അച്ഛൻ എനിക്കുവേണ്ടി പദ്മയെക്കുറിച്ച് അവളുടെ നാട്ടിനടുത്തുണ്ടായിരുന്ന അദേഹത്തിന്റെ സുഹൃത്തിനോട് അന്വേഷിച്ചു. ആ വീട്ടിൽ ഇപ്പോൾ ആരുമില്ല. അമ്മ നേരത്തെ മരിച്ചു, പിന്നെ ഉണ്ടായിരുന്ന അച്ഛനും മകളും വർഷങ്ങൾക്കുമുമ്പ് ചോറ്റാനിക്കരയിൽ ദർശനം കഴിഞ്ഞു വരുമ്പോൾ ഒരപകടത്തിൽ മരിച്ചു.

‘ഇനി ആ പടം നിങ്ങൾ ചുമരിൽ തൂക്കാൻ ഭയപ്പെടേണ്ട’ അതായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. അതു കേട്ടപ്പോൾ ആയിരം മൊട്ടുസൂചികൾ എന്റെ ഹൃദയത്തിൽ തറച്ചു. ഞാൻ അവളുടെ ഫോട്ടോയിലേക്കു നോക്കി. അവൾ എന്നെ നോക്കിയൊന്ന് ചിരിച്ചു, പിന്നെയാ ചിരി പൊട്ടിച്ചിരിയായി.
‘നിർത്ത്, നിർത്ത് ‘
ഞാൻ അലറിവിളിച്ചു. അവൾ ശബ്ദം കൂട്ടി ചിരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ സംയമനം തെറ്റി. ഞാൻ ഫോട്ടോയെടുത്ത് നിലത്തേക്കെറിഞ്ഞു. അതോടെ അവൾ ചിരി നിർത്തി.

ഇപ്പോൾ ചുറ്റും കുപ്പിച്ചില്ലുകളാണ്, ഒന്നനങ്ങിയാൽ കാലിൽ തുളച്ചു കയറും. ഓരോ കാലും കൂടുതൽ സൂക്ഷ്മതയോടെ വയ്ക്കണം. ഇടറി വീഴരുത്. വീണുപോയാൽ ഈ ഫോട്ടോ ഉടഞ്ഞപോലെ ഈ ചില്ല് കൊട്ടാരവും ഉടയും, പിന്നെയൊരിക്കലും ചേർത്ത് വയ്ക്കാൻ കഴിയാത്തവണ്ണം…!

നന്ദ

#പുരുഷജീവിതം

Post Views: 22
1
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.