Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജീവിക്കാൻ മറന്നവൻ
ജീവിതം ബന്ധങ്ങൾ

ജീവിക്കാൻ മറന്നവൻ

By Ramzeena NasarMarch 23, 2024Updated:November 12, 20246 Comments6 Mins Read135 Views
Bookmark Now
Please login to bookmark Close

No account yet? Register

ഡിസംബർ മഞ്ഞു പൊഴിയുന്ന തണുത്തുറഞ്ഞ ഒരു ദിനമായിരുന്നത്. ജീവതത്തിൽ ആദ്യമായുള്ള വിമാന യാത്ര, അതും മുലകുടി മാറാത്ത മകനുമായി ഒറ്റക്കു യാത്ര ചെയ്യേണ്ടിവരുന്നതിന്റെ അങ്കലാപ്പും പരിഭ്രമവും ഒരുവശത്ത് ഉമ്മയെ പിരിഞ്ഞു പോകുന്നതിലുള്ള അതിയായ സങ്കടം മറുവശത്ത്. വായടക്കാതെയുള്ള മോന്റെ കരച്ചിലും കയ്യിലുള്ള ബാഗിന്റെയും കനവും മനസ്സിലെ നൊമ്പരത്തിന്റെ കനവും തിങ്ങി നിറഞ്ഞൊരു യാത്ര.

ആ യാത്രയിലാണ് വിമാനത്താവളത്തിൽ വെച്ചു ആദ്യമായി അയാളെ കണ്ടത്. കയ്യിൽ നിറം മങ്ങിയ ഒരു ബാഗും, ദയനീയത തിങ്ങി നിറഞ്ഞ മുഖവും കണ്ണിൽ സങ്കടത്തിന്റെ നീർച്ചാലുകളും നന്നേ ശോഷിച്ച രൂപവുമുള്ള അയാളെ കണ്ടമാത്രയിൽ മനസ്സ് ഏതോ നൊമ്പരത്തിൽ കൊളുത്തി വലിച്ചു. ഒരുപക്ഷെ മക്കളെയും കുടുംബത്തെയും വിട്ടു പോകുന്നതിന്റെ സങ്കടമാകാം ആ മുഖത്തു നിഴലിച്ചു നിൽക്കുന്നതെന്നു തോന്നി. മോനെ തന്നെ നോക്കിയിരിക്കുന്ന അയാളെ കണ്ടപ്പോൾ വർഷത്തിൽ ഇരുപത്തെട്ടു ദിവസം മാത്രം സ്നേഹിക്കാൻ വിധിക്കപ്പെട്ടിരുന്ന പ്രവാസിയായ ഉപ്പയുടെ മുഖമാണ് ഓർമ്മ വന്നത്.
വിമാനത്താവളത്തിലെ നീണ്ട വരിയിൽ കുഞ്ഞിനേയും എടുത്തു നിൽക്കുന്ന എന്നെ കണ്ടപ്പോൾ സ്വന്തം മകളെ ഓർമ്മ വന്നതാവുമോ. അടുത്തു വന്നു അയാൾ
” കുറേ സമയമായില്ലേ മോള് കുഞ്ഞിനേയും എടുത്തു ബുദ്ധിമുട്ടി നിൽക്കുന്നു വിരോധമില്ലെങ്കിൽ കുറച്ചു നേരം മോനെ ഞാൻ എടുക്കാം”.
കേട്ടമാത്രയിൽ ആദ്യമായി കണ്ടയൊരാളുടെ അപരിചിതത്വമോ പേടിയോ തോന്നിയില്ല. മോനെ അയാളുടെ കൈകളിൽ കൊടുത്തു ശ്വാസം നീട്ടിവിട്ടു. രാവിലെ മുതൽ ഒന്നും കഴിക്കാത്ത ക്ഷീണവും മര്യാദക്കു ഉറങ്ങാത്തതിലുള്ള  തലപെരുപ്പും കൂടെ നിർത്താതെയുള്ള മോന്റെ കരച്ചിലും സഹിച്ചുള്ള നിൽപ്പിനു വലിയ ആശ്വാസം തോന്നിയ നിമിഷമായിരുന്നു അത്.

എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞു പാസ്പോർട്ടിൽ സീൽ കിട്ടുന്നവരെ മോനെയും എടുത്തു കൂടെ നിന്ന അയാളോട് ഏതോ മുജ്ജന്മ ബന്ധമുള്ള പോലെ തോന്നിയിരുന്നു. വിമാനത്തിൽ കയറി സീറ്റിൽ ഇരിക്കുന്നവരെ അയാൾ കൂടെ നിന്നു സഹായിച്ചു. അങ്ങനെ ഒരുപാടു ഭയംമനസ്സിൽ തിങ്ങിനിറഞ്ഞ ആ യാത്ര ദുബായ്‌ വിമാനത്താവളത്തിൽ അവസാനിച്ചു. ലഗ്ഗേജ് എടുത്തു ഇക്കയെ കണ്ടപ്പോഴായിരുന്നു മനസ്സിലുള്ള വീർപ്പുമുട്ടലിനു അല്പം ആശ്വാസം ലഭിച്ചത്. അപ്പോഴും തുണയായി അയാളും ഉണ്ടായിരുന്നു. പുറത്തെത്തി അയാളെ ഇക്കയെ പരിചയപ്പെടുത്തി അയാളുടെ നമ്പറും വാങ്ങി നന്ദിപറഞ്ഞു റൂമിലെത്തിയെങ്കിലും മനസ്സിൽ അയാളുടെ മുഖം മായാതെ തെളിഞ്ഞു നിന്നിരുന്നു. ആരുമല്ലാത്ത ഒരാൾ എന്നാൽ സ്വന്തം മകളെപ്പോലെ സ്നേഹിച്ചു സഹായിച്ച അയാളോട് ഒരുപിതാവിനോടെന്ന പോലുള്ള വാത്സല്യം തോന്നി. അപ്പോഴാണു അയാളുടെ പേരും നാടും ചോദിച്ചില്ലല്ലോ എന്ന കാര്യം ഓർമ്മവന്നത്.
പിറ്റേന്നു തന്നെ അയാളുടെ നമ്പറിൽ വിളിച്ചു എല്ലാം വിശദമായി സംസാരിച്ചപ്പോഴാണു അടുത്ത നാട്ടുകാരൻ ആണെന്നും ജോലി ചെയ്യുന്നത് ഞങ്ങൾ താമസിക്കുന്ന സ്ഥലത്തു നിന്നും വലിയ ദൂരമില്ലയെന്നും അഷ്‌റഫ് എന്നു പേരുള്ള ഒരു  പാവം മനുഷ്യൻ ആണെന്നും മനസ്സിലാക്കിയത്. പിന്നീട് അഷ്റഫ്ക്ക ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരാളായി മാറുകയായിരുന്നു. അറബിയുടെ വീട്ടിൽ ജോലി ചെയ്യുന്ന അഷ്റഫ്ക്കയുടെ ബുദ്ധിമുട്ടുകൾ പറയാതെ തന്നെ മനസ്സിലക്കിയിരുന്നു. ഒരു ദിവസംപോലും അവധിയില്ലാതെ ജോലി ചെയ്യുന്ന അയാൾ ആ വീടിന്റെ പുറംലോകം കാണുന്നത് നാട്ടിൽ പോവുമ്പോളും വരുമ്പോളും മാത്രമായിരുന്നു. ആ വീട്ടിലുള്ളവരുടെ ശകാരവും അവർ നൽകുന്ന ഭക്ഷണവും കഴിച്ചു ജീവിതത്തിൽ ഒരു സന്തോഷവും അനുഭവിക്കാത്ത അഷ്റഫ്ക്കയോട് വേറെ ജോലി നോക്കാൻ പറഞ്ഞാൽ എന്നും പറയുന്ന ഒരു മറുപടിയുണ്ട്
”പഠിപ്പും വിദ്യാഭ്യാസവുമില്ലാത്ത ഞാൻ ഈ വയസ്സു കാലത്തു എന്തു ജോലി നോക്കാനാ മോളെ. ഇതു തന്നെ താങ്ങാൻ വയ്യ.
വേണ്ടാന്നു വെച്ചു നാട്ടിൽപോയാൽ കുടുംബം പട്ടിണിയാകും. കെട്ടിക്കാൻ പ്രായമായ രണ്ടു പെൺകുട്ടികൾ കൂടിയുണ്ടെ. തന്നെയുമല്ല, നാട്ടിൽ പോയി വല്ല ജോലിയും ചെയ്യാന്നു വെച്ചാൽ കെട്ടിയോൾ പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കും. നിങ്ങൾ നാട്ടിൽ വന്നാൽ എങ്ങനെ ജീവിക്കുമെന്നാ ഓളുടെ ചോദ്യം. ഇന്നേവരെ ഇങ്ങൾ ഇങ്ങോട്ട് പോരിൻ ഞമ്മക്ക് ഉള്ളതോണ്ട് കഴിയാന്ന് ഓള് പറഞ്ഞിട്ടില്ല. കയ്യിൽ പൈസയില്ലെങ്കിൽ എല്ലാർക്കും ഞമ്മൾ ഒരു ഭാരമാകും മൂന്നുവർഷം കൂടുമ്പോഴാ ഒന്നു നാട്ടിൽ പോകുന്നത് അപ്പോളേക്കും അതിലേറെ കടം വന്നിട്ടാ തിരിച്ചു വരിക. ഞാനിവിടെ സ്വർണ്ണം വാരാന്നാ ഓൾടേം മക്കളേം വിചാരം.”
സങ്കടങ്ങൾ തിങ്ങിനിറഞ്ഞ അഷ്റഫ്ക്കയുടെ മനസ്സിൽ നിന്നും അറിയാതെ പുറത്തു വന്ന വാക്കുക്കൾ ആയിരുന്നത്. കണ്ണിൽ കണ്ണുനീരിന്റെ ഒരു സാഗരം തന്നെ രൂപപ്പെട്ടിരുന്നു അവ അണപൊട്ടി പ്രായത്തിന്റെ ചുളിവുകൾ തീർത്ത അയാളുടെ കവിളിലൂടെ ഒഴുകി കൊണ്ടിരിന്നു.
മാസങ്ങളും വർഷങ്ങളും പൊഴിഞ്ഞു വീണുകൊണ്ടിരുന്നെങ്കിലും അഷ്റഫ്ക്കയുടെ ജീവിതത്തിൽ മാത്രം ഒരു വ്യത്യാസവും കണ്ടില്ല. ഒരുമിച്ചു ഒരേ വിമാനത്തിൽ വന്ന ഞാൻ രണ്ടുതവണ നാട്ടിൽപോയി വന്നെങ്കിലും അഷ്റഫ്ക്കയുടെ ജീവിതം അവധിയില്ലാതെ മറ്റുള്ളവരുടെ ജീവന്റെ പച്ചപ്പിനായി ഹോമിച്ചു കൊണ്ടേയിരുന്നു. വല്ലപ്പോഴും കാണാൻ പോകുന്ന ഞങ്ങൾ മാത്രമായിരുന്നു അയാളുടെ ജീവിതത്തിലെ ഏക ആശ്വാസം. നാട്ടിൽ പോകുമ്പോഴെല്ലാം അഷ്റഫ്ക്കയുടെ വീട് സന്ദർശിക്കുമായിരുന്നെങ്കിലും വാപ്പയുടെ സുഖവിവരം തിരക്കാനോ അന്വേഷിക്കാനോ കാണിക്കാത്ത വ്യഗ്രത ആ കുടുംബക്കാർക്ക് അയാൾ കൊടുത്തയക്കുന്ന സാധനങ്ങൾ പൊളിക്കുന്നതിലും പങ്കിടുന്നതിലുമായിരുന്നു. ഇത്രയും നന്ദികെട്ട കുടുംബത്തിനു വേണ്ടി ജീവിതത്തിന്റെ സായാഹ്നത്തിലും വിശ്രമമില്ലാതെ രക്തം വിയർപ്പാക്കി പണിയെടുക്കുന്ന ആ മനുഷ്യനെ ഓർത്തു സഹതാപവും സങ്കടവും തോന്നി.
കാലചക്രം പിന്നെയും കറങ്ങിക്കൊണ്ടിരുന്നു. പതിവുപോലെ അഷ്റഫ്ക്കയെ വിളിച്ചു സംസാരിച്ചപ്പോഴായിരുന്നു മറുതലക്കൽ നിരാശ കലർന്ന അദ്ദേഹത്തിന്റെ വാക്കുകൾ.
” മോളുടെ കല്യാണം ശരിയായി. കുറേ പണമുണ്ടാക്കണം ഇനി. രാവിലെ തന്നെ ഓള്‌വിളിച്ചു പണമയക്കാൻ പറഞ്ഞിട്ട് ഫോൺ വെച്ചു. ഓൾക്ക് ഞാൻ ചെന്നില്ലെകിൽ എന്ത് പണം കിട്ടിയാൽ മതിയല്ലോ. മൂത്തോൾടെ കല്യാണത്തിന് പോകാൻ കുറേ കൊതിച്ചതാ പറ്റിയില്ല. ഇളയോൾടേം പറ്റുമെന്ന് തോന്നുന്നില്ല. പോക്കുവരവിന്റെ പണമുണ്ടെങ്കിൽ ഒരു പവൻ കൂടുതൽ കൊടുക്കാലോ ന്റെ കുട്ടിക്ക്”.
മൂന്നു വർഷമായി നാടുകാണാത്ത അയാളുടെ ദുരിത കഥ കേട്ടു നിസ്സഹായയായി ഇരിക്കാനേ കഴിഞ്ഞുള്ളു. അല്ലെങ്കിലും പ്രവാസിയായി ജീവിതം ഹോമിച്ചവർക്ക് കല്യാണം ആയാലും മരണമായാലും ആഘോഷങ്ങളായാലും എല്ലാത്തിനും ഒരേ വികാരംതന്നെ. കൃത്യ സമയത്തു പണമെത്തിച്ചു കൊടുക്കുക. അതവന്റെ കടമയാണല്ലോ. കടമായാലും പലിശക്കെടുത്തതായാലും ആ പണം വരുന്ന ഉറവിടം ഇന്നുവരെ ആരും അന്വേഷിച്ചു കണ്ടിട്ടില്ല. കഷ്ടപ്പാടും ദുരിതവും അനുഭവിക്കാൻ വിധിക്കപ്പെട്ട പ്രവാസികളുടെ ജീവിത കഥയും ഓർത്തു കിടന്നു ഉറങ്ങിപ്പോയതറിഞ്ഞില്ല . നിർത്താതെയുള്ള ഇക്കയുടെ ഫോൺകാൾ കേട്ടുകൊണ്ടാണു ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്നത് .

അഷ്റഫ്ക്കയുടെ മകളുടെ കല്യാണത്തിനു സഹായിക്കാനും അയാളെ നാട്ടിലെത്തിക്കാനും മകളുടെ കല്യാണത്തിൽ പങ്കെടുപ്പിക്കാനും വേണ്ട സഹായം നമ്മുക്ക് ചെയ്യാമെന്നുള്ള ഇക്കയുടെ വാക്കുകൾ കേട്ടപ്പോൾ ജീവിതത്തിൽ അന്നോളം അനുഭവിക്കാത്ത സന്തോഷമായിരുന്നു മനസ്സിൽ തോന്നിയത്. ജീവിതത്തിൽ സ്വന്തമായി ഒന്നും നേടാത്ത ഒരു മനുഷ്യന്റെ ചെറിയ ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റുമെന്ന സന്തോഷത്തിലായിരുന്നു അന്നു ഉറങ്ങാൻ കിടന്നത്. പിറ്റേന്നു പതിവിലും നേരത്തെ ഉറക്കമുണർന്നു പണികളെല്ലാം തീർത്തു അടുത്തുള്ള സുപ്പർ മാർക്കറ്റിൽ പോയി അത്യാവശ്യം ഒരു പ്രവാസിയുടെ പെട്ടിയിലേക്കുള്ള സാധനങ്ങളെല്ലാം വാങ്ങി ഓഫീസിൽ നിന്നും തിരിച്ചെത്തുന്ന ഭർത്താവിനായി കാത്തുനിന്നു. അഷ്റഫ്ക്കയെ നാട്ടിലേക്കു പറഞ്ഞയക്കാനുള്ള വിമാന ടിക്കറ്റും കയ്യിൽ പിടിച്ചു വരുന്ന ഇക്കയെ കണ്ടപ്പോൾ പതിവിലും കവിഞ്ഞ സന്തോഷമായിരുന്നു മനസ്സിൽ.
സാധനങ്ങളെല്ലാം പാക്ക് ചെയ്തു അഷ്‌റഫ്ക്കയെ സർപ്രൈസ് ആക്കാൻ ചെന്നപ്പോഴായിരുന്നു നടുക്കുന്ന ആ കാഴ്ച. അതുവരെ ഉണ്ടായിരുന്ന ഉത്സാഹമെല്ലാം അതോടെ കെട്ടടങ്ങി.
അയാളുടെ മകന്റെ പ്രായമുള്ള ചെറുക്കൻ പനിപിടിച്ചു ഉറങ്ങിപ്പോയ അഷ്റഫ്ക്കയെ വണ്ടി തുടയ്ക്കാത്തതിന്റെ പേരിൽ പൊതിരേ മർദ്ദിക്കുന്നു . മനുഷ്യത്വമുള്ള ഒരാൾക്കും ആ കാഴ്ച കണ്ടു നിൽക്കാൻ പറ്റുന്നതല്ല. അടികിട്ടി അവശനായ അഷ്റഫ്ക്കയെ ഓടിച്ചെന്നു പിടിച്ചെഴുനേൽപ്പിച്ചു.
”മതി അഷ്റഫ്‌ക്ക ഇങ്ങൾ ഈ പണിമതിയാക്കി നാട്ടിലേക്കു പൊയ്ക്കോളിന്‍. ഈ ദുരിതം സഹിച്ചു എത്ര നാൾ ഇവിടെ കഴിയും നിങ്ങൾ”.
മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി നിർവികാരനായി നിൽക്കുകയായിരുന്നു അയാൾ .
ചുട്ടുപൊള്ളുന്ന പനിയിൽ വിറച്ചു നിൽക്കുന്ന അയാളെ ആശുപത്രിയിൽ പോകാൻ ഏറേ നിർബന്ധിച്ചെങ്കിലും.

“ഇതൊരു പെനഡോൾ തിന്നാൽ മാറും നിങ്ങൾ വിഷമിക്കാനുള്ളതൊന്നമില്ല മക്കളെ”.
എന്നു പറഞ്ഞു ഒഴിവാകുകയാരുന്നു അദ്ദേഹം. നാട്ടിൽ പോകാനുള്ള ടിക്കറ്റും സാധനങ്ങളും ഏൽപ്പിച്ചു മടങ്ങുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു ഞങ്ങളെ യാത്രയാക്കി കണ്ണുമറയുന്ന വരെ നോക്കിനിൽക്കുകയായിരുന്നു ആ പാവം മനുഷ്യൻ .
പിറ്റേന്നു ഇക്കാനെ ഓഫീസിലേക്കു യാത്രയാക്കി കുറച്ചുസമയം വിശ്രമിക്കാൻ ഇരിക്കുമ്പോളായിരുന്നു ഫോൺ തുരു തുരാ ബെല്ലടിക്കുന്നത് നിർത്താതെയുള്ള  ആ ഫോൺകാൾ മനസ്സിൽ എന്തോ ആശങ്കയുണ്ടാക്കി.
ഇന്നലെ അഷ്റഫ്ക്കയെ കണ്ടപ്പോൾ ഉണ്ടായ സംഭവത്തിന്റെ ആഘാതം അപ്പോഴും മനസ്സിൽ നിന്നും വിട്ടൊഴിഞ്ഞിട്ടില്ലായിരുന്നു.

ഫോണിന്റെ  മറുതലക്കൽ വെപ്രാളത്തോടെ സംസാരിക്കുന്ന ഇക്കയുടെ ശബ്ദത്തിൽ എന്തോ അപകട സൂചനയുണ്ടെന്നു മനസ്സിലായി.
”നമ്മുടെ അഷ്റഫ്ക്ക പനികൂടി ബോധമില്ലാതെ ഐസിയു വിലാണെന്ന്. ഇന്നലെ രാത്രി സംഭവിച്ചതാണത്രെ. ഇതുവരെയും ബോധം വന്നിട്ടില്ലെന്നും”.
പറഞ്ഞു ഇക്ക ഫോൺ വെച്ചെങ്കിലും ആ വാർത്ത മനസ്സിനെ വല്ലാതെ തളർത്തി ഇന്നലെ നാട്ടിൽ പോകാനുള്ള ടിക്കറ്റ് കൊടുത്തപ്പോൾ എന്തു സന്തോഷത്തിലായിരുന്നു പാവം. അദ്ദേഹത്തിനൊന്നും വരുത്തല്ലെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. അന്ന് ഒന്നും ഉണ്ടാക്കാനോ കഴിക്കാനോ തോന്നിയില്ല മനസ്സിൽ മുഴുവൻ അഷ്‌റഫ്കാക്കു വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു.
ഉച്ചക്കുള്ള ബ്രേക്ക് സമയത്തു ഇക്ക വിളിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നു കേട്ടപ്പോളാണ് ശ്വാസം നേരെ വീണത്. അഷ്റഫ്ക്കയുടെ ജീവതത്തിന്റെ പരീക്ഷണം ഇനിയും അവസാനിച്ചില്ലെന്നു ഹോസ്പിറ്റൽ റിപ്പോർട്ടിൽ നിന്നും മനസ്സിലായി. രണ്ടു വൃക്കയും തകരാറിലാണെന്നും ഈ അവസ്ഥയിൽ ഗൾഫിൽ നിന്നാൽ നല്ല ചികിത്സ കിട്ടില്ലെന്നു പറഞ്ഞു പ്രവാസി സംഘടനകളുടെ സഹായത്തോടെ അഷ്റഫ്ക്കയെ ജോലിമതിയാക്കി വിസ ക്യാൻസൽ ചെയ്തു നാട്ടിൽ പറഞ്ഞയക്കാൻ തീരുമാനിച്ചു.
അഷ്റഫ്ക്ക ഗൾഫ് ജീവതത്തോടു വിടപറയുന്ന ദിവസം യാത്ര അയക്കാൻ ഒരുപാടാളുകൾ.. 40വർഷത്തെ പ്രവാസം സമ്മാനിച്ച ഏക സമ്പാദ്യമായി കിട്ടിയ രോഗങ്ങളുമായി തിരിച്ചു പോകുന്ന അഷ്റഫ്ക്കയെ വിമാനത്താവളത്തിൽ കൊണ്ടുപോകാൻ നിൽക്കുമ്പോഴായിരുന്നു വിറളിവെളുത്ത മുഖവുമായി ഇക്ക കയറിവന്നത്. പറയാൻ വാക്കുകൾ കിട്ടാതെ വെപ്രാളപ്പെടുന്ന ഇക്കയെ കണ്ടപ്പോൾ മനസ്സിന്റെ ആതികൂടി എന്റെ പരിഭ്രമം കൂടി നെഞ്ചുപൊട്ടുമെന്ന അവസ്ഥയിൽ ഇക്കാ പറഞ്ഞു തുടങ്ങി.
” നീ വിഷമിക്കരുത് നമ്മുടെ അഷ്‌റഫ്ക്ക നമ്മെ വിട്ടുപോയി അറ്റാക്കായിരുന്നു. ബോഡി ഇപ്പോൾ മോർച്ചറിയിൽ ആണ്. എംബാമിങ് കഴിഞ്ഞ്  നാളെ വൈകുന്നേരത്തോടെ നാട്ടിൽ കൊണ്ടു പോകും”.
ഇക്കാ പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പ് ഞാൻ അലറി വിളിച്ചു കരഞ്ഞു.
ആരുമില്ലാത്ത ഒരാൾ പക്ഷെ ബന്ധത്തിന്റെ തീവ്രത കൊണ്ട് സ്വന്തം പിതാവിന്റെ സ്ഥാനത്തായിരുന്നയാൾ. കുടുംബക്കാരും ഭാര്യയും മനസ്സിലാക്കാതെ പോയ അഷ്റഫ്ക്കയുടെ സ്നേഹം ആവോളം അനുഭവിച്ചറിഞ്ഞതാണ്.
ജീവതം കരക്കടുപ്പിക്കാൻ വിമാനം കയറിവന്നയാൾ .എന്നാൽ ഒരു നിമിഷംപോലും സ്വന്തം സന്തോഷത്തിനു വിലനൽകാതെ മറ്റുള്ളവരെ സന്തോഷിപ്പിച്ചു ജീവിക്കാൻ മറന്ന അയാൾ ഇന്നു ആർക്കും വേണ്ടാതെ തണുത്തു മരവിച്ചുറങ്ങുന്നത്. നാളെ അയാൾ കേവലം ഒരോർമ്മ മാത്രമായിടാം. പക്ഷെ അദ്ദേഹം ഒരുപാടു അഷ്റഫ്മാരുടെ പ്രതീകമാണു .ജീവിക്കാൻ മറന്നു പോയ ഒരുപറ്റം പുരുഷ ജീവതങ്ങളുടെ പട്ടികയിലേക്കു അഷ്റഫ്ക്കയുടെ പേരുകൂടി ചേർക്കപ്പെട്ടു.
അഷ്‌റഫക്കയുടെ ബൗധിക ശരീരവും വഹിച്ചുകൊണ്ടുള്ള വിമാനം പറന്നുയരുമ്പോൾ വർഷങ്ങൾക്കു മുമ്പ് ഒന്നിച്ചു വിമാനം കയറിയ അദ്ദേഹത്തിന്റെ മുഖം നെഞ്ചിൽ മിന്നി മറയുകയായിരുന്നു.
റംസീന നാസർ

#പുരുഷ ജീവിതം

Post Views: 24
1
Ramzeena Nasar

6 Comments

  1. Shreeja R on April 19, 2024 11:52 PM

    Touching ❤️

    Reply
  2. Nafs nafs on March 23, 2024 3:52 PM

    ഒരുപാട് അഷ്റഫുമാർ💔💔💔💔🔥🔥

    Reply
    • ramzeena nasar on March 23, 2024 4:24 PM

      thank u nafs nafs 🥰🥰🥰🥰😘😘🙏

      Reply
      • ramsinas on April 19, 2024 11:54 PM

        thank u shreeja r 🥰🥰🥰

        Reply
  3. sabira latheefi on March 23, 2024 3:01 PM

    😥😥. ഒരുപാട് പേരുടെ പ്രതിനിധിയെ ആണ് റംസി പരിചയപെടുത്തിയത്

    Reply
    • ramzeena nasar on March 23, 2024 4:24 PM

      thank u sabira lathifi🥰🥰😘😘🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.