Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബാല്യത്തിന്റെ തിരുശേഷിപ്പുകൾ
കഥ കുട്ടികൾ ജീവിതം പാരന്റിങ് വീട് സാമൂഹ്യപ്രശ്നങ്ങൾ

ബാല്യത്തിന്റെ തിരുശേഷിപ്പുകൾ

By Soumya MuhammadMarch 30, 2024Updated:April 1, 20242 Comments6 Mins Read76 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉമ്മാന്റെ മയ്യിത്തു കട്ടിലും ചുമന്നുകൊണ്ട് തക്ബീറും ചൊല്ലി അവർ പള്ളിക്കാട്ടിലേക്കു നടക്കുമ്പോൾ നേരം ത്രിസന്ധ്യയോടടുത്തിരുന്നു. ഇരുളിൽ മയങ്ങാൻ തയ്യാറായി നിൽക്കുന്ന മൈലാഞ്ചിച്ചെടിക്കടുത്തു നിന്ന് ഞാനെന്റെ തണുത്ത കൈവെള്ളകൾ കൊണ്ട് പാവാടക്കിരുവശവും തെരുപ്പിടിച്ചു. മരവിച്ച നിശ്ശബ്ദത കെട്ടി നിൽക്കുന്ന സന്ധ്യാനേരം എന്റെ സങ്കടത്തിന് ആക്കം കൂട്ടി. കരയാൻ പോലും വയ്യാത്ത പോലെയൊരു നോവ് എന്നുള്ളിൽ ഉറഞ്ഞു കൂടി എനിക്ക് ശ്വാസം മുട്ടി. ഞാനാ വെറും നിലത്തേക്ക്, തണുത്ത മണ്ണിലേക്ക് തലയും കുമ്പിട്ട് തളർന്നിരുന്നു.

“അക്കച്ചീ… ”

വ്യക്തമാകാത്ത ഭാഷയിൽ എന്നെ വിളിച്ചു കൊണ്ട് മൂന്നു വയസ്സുള്ള കുഞ്ഞനിയൻ നിരങ്ങിവന്നെന്റെ കാലിൽ തൊട്ടു. അടക്കാനാകാത്ത സങ്കടത്തോടെ ഞാനവനെ എന്നിലേക്ക്‌ ചേർത്തു. പിന്നെ ഞങ്ങളുടെ ഉമ്മ ചെയ്യുന്നത് പോലെ അവന്റെ നിവർന്നു നിൽക്കാൻ ശേഷിയില്ലാത്ത രണ്ടു കാലുകളിലും അതി ഭയങ്കരമായ ദെണ്ണത്തോടെ തഴുകി. അന്ന് ആ നിമിഷം എന്നിലെ ബാല്യത്തിന്റെ കളിചിരികൾ എന്റെയുള്ളിൽ നിന്നും തേങ്ങലോടെ ഇറങ്ങിപ്പോകുന്നത് ഞാനറിഞ്ഞു. ഏഴാം വയസ്സിൽ ആരും പറയാതെ തന്നെ ഉമ്മ മരിച്ചുപോയ ആ സന്ധ്യാനേരത്ത് ഞാനൊരു മുതിർന്ന കുട്ടിയായി എന്റെ അനിയനെ എന്നിലേക്ക്‌ ചേർത്തു പിടിച്ചു. അകലെ നീലിക്കുന്നിൽ ഇരുൾ പരന്നു തുടങ്ങിയപ്പോൾ ആരോ വന്ന് ഞങ്ങളെ വീടിന് അകത്തേക്ക് കൂട്ടി.

ഉമ്മയില്ലാത്ത വീട്…

ഉമ്മയില്ലാത്ത വീടുകളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാൽ ഒരു പക്ഷേ നിങ്ങളുടെ കണ്ണു നിറയുമായിരിക്കും… അത്ര മാത്രം!
പക്ഷേ അനുഭവിച്ചാൽ നിങ്ങളുടെ കണ്ണു നിറയില്ല. പകരം നെഞ്ചിലൊരു നെരിപ്പോടിങ്ങനെ കെടാതെ കത്തും. ഈ ഭൂമിയിൽ യാതൊന്നും നിങ്ങളെ സന്തോഷിപ്പിക്കില്ല. മറ്റൊന്നും നിങ്ങളെ കരയിപ്പിക്കുകയുമില്ല. കരയാനും ചിരിക്കാനും നിങ്ങൾ മറന്നു പോകും.

ഉമ്മയില്ലാത്ത വീടും തൊടിയും… അവിടെ പ്രഭാതങ്ങൾക്കും പ്രദോഷങ്ങൾക്കും യാതൊരു വ്യത്യാസവുമില്ല. അവിടെ ഗ്രീഷ്മത്തിനും വസന്തത്തിനും യാതൊരു തെളിച്ചവുമില്ല, സുഗന്ധവുമില്ല.
ആ വീട്ടിൽ നേരമെത്ര പുലർന്നാലും, വെയിൽ എത്ര തെളിഞ്ഞാലും രാവിന്റെ നിശ്ശബ്ദത അവശേഷിക്കും. അവിടുത്തെ മുറികളിൽ ഗ്രീഷ്മത്തിലെ ഏത് നട്ടുച്ചക്കും ഇരുട്ട് പതിയിരിപ്പുണ്ടാകും. അവിടെ ചക്രവാളത്തിൽ ചുമപ്പ് പടരുന്ന സന്ധ്യാനേരങ്ങളിൽ ഉമ്മറത്തു നിന്നും അടുക്കി വച്ച തേങ്ങലുകൾ ഉയരും. ഉമ്മയില്ലാത്ത വീട്ടിലെ തുടർന്നുള്ള എല്ലാ രാവുകളിലും പേടിപ്പിക്കുന്ന മൂകത
വിഷവായു പോലെ അവിടമാകെ തങ്ങി നിൽക്കും.

ഞാൻ അവനെ എന്റെ കുഞ്ഞുടലിലേക്ക് വാരി കൂട്ടി എടുത്തുകൊണ്ട് മുറിയിലെ കട്ടിലിലേക്കിരുന്നു. മുറിയിലെ അഴയിൽ ഉമ്മ ഇന്നലെ അഴിച്ചിട്ട അടിപ്പാവാട. അതിനടുത്തായി ഇന്നെനിക്കു സ്കൂളിൽ കൊണ്ടു പോകാനായി ഉമ്മ കഴുകിയിട്ടിരിക്കുന്ന എന്റെ യൂണിഫോം. അതിനപ്പുറം ഇന്ന് കുഞ്ഞുവിനെയും കൊണ്ട് ആശുപത്രിയിൽ പോകുമ്പോൾ ഉടുക്കാനായി ഉമ്മ മാറ്റിവച്ച വെള്ളയിൽ നീല പൂക്കളുള്ള മങ്ങിയ കോട്ടൺ സാരി. ഞാൻ ആ സാരി വലിച്ചെടുത്ത് എന്റെ മുഖത്തേക്ക് അമർത്തി. ഉമ്മയുടെ ഗന്ധം… കുഞ്ഞുവിന്റെ മരുന്നിന്റെ മണം. കുഞ്ഞു പിറന്നതിനു ശേഷം ഉമ്മയുടെ വസ്ത്രങ്ങൾക്കെന്നും കുഞ്ഞുവിന്റെ മരുന്നിന്റെ മണമാണ്. എനിക്ക് സങ്കടം വന്നു… ഞാനാ സാരിയിലേക്ക് മുഖം പൂഴ്ത്തി നെഞ്ചുപൊട്ടി തേങ്ങിക്കരഞ്ഞു. ചങ്കു പൊട്ടിയാണ് ഉമ്മ മരിച്ചതെന്ന് ഇന്നലെ കുഞ്ഞാമിനത്ത ആരോടോ പറഞ്ഞത് ഞാനോർത്തു.

പിറ്റേന്ന് ഉച്ചയോടു കൂടി വീട്ടിൽ അവശേഷിച്ച സ്വന്തക്കാരും പടിയിറങ്ങി. പോകുമ്പോൾ ചിലർ നോക്കിയ തണുത്ത നോട്ടത്തിൽ നിന്നും ഞങ്ങളുടെ നിസ്സഹായാവസ്ഥയുടെ ആഴം ഞാൻ മനസ്സിലാക്കി. ഉപ്പ എന്നെ തീർത്തും നിശ്ശബ്ദനായി നോക്കി.

ഞാൻ അകത്തേക്ക് നടന്നു.

കുഞ്ഞുവിന്റെ മൂത്രത്തുണികൾ കഴുകാനുണ്ട്. ഉപ്പ അടുപ്പിലേക്ക് തീ കൂട്ടുമ്പോൾ ഞാൻ ഉമ്മ കഴുകാറുള്ള പോലെ അവന്റെ മൂത്രം നാറുന്ന തുണികൾ ചെമ്പിൽ നിറച്ച വെള്ളത്തിൽ തലങ്ങും വിലങ്ങും അലമ്പിയെടുത്തു. അകത്ത് കുഞ്ഞുവിന്റെ കരച്ചിൽ… ഞാൻ തുണികൾ അവിടെയിട്ട് അകത്തേക്കോടി… ആ നിമിഷം എന്നിലെ ഏഴു വയസ്സുള്ള ബാലിക ഒരു മൂന്നു വയസ്സുകാരന്റെ ഉമ്മയാകുന്നത് ഞാൻ അറിഞ്ഞു. ഉമ്മയില്ലാത്ത മക്കൾ അങ്ങനെ എന്തെല്ലാം എന്തെല്ലാം തിരിച്ചറിയും?

“പോയോരു പോയി… ഓനെങ്ങനെ ജീവിക്കും? ഇത്തിരിപ്പോന്ന രണ്ട് പിള്ളേരും. പോരാത്തേന് ആ ചെക്കൻ കൊച്ചാണെങ്കിൽ നടുക്കുകേമില്ല, മിണ്ടോമില്ല. മൂന്നു വയസ്സായിട്ടും ഒരു വയസ്സിന്റെ പോലും ബുദ്ധീമില്ല ”

ഉമ്മ മരിച്ച് ആഴ്ച രണ്ടു തികയുന്നേനും മുന്നേ ഒരു വൈകുന്നേരം വെല്യ മൂത്തുമ്മ ഉമ്മറത്തിരുന്ന്‌ പറയുമ്പോൾ ഞാൻ കുഞ്ഞുവിന്റെ വായിലേക്ക് മരുന്ന് ഒഴിച്ചു കൊടുക്കുകയായിരുന്നു. ഉമ്മയുള്ളപ്പോൾ മൂത്തുമ്മ എന്നും വൈകിട്ട് ഇവിടെ വന്ന് അല്പനേരം സൊറ പറഞ്ഞിരിക്കും. ഞാൻ അന്നേരം അപ്പുറത്തെ ഷാനയുടേയും സുമയുടേയും കൂടെ അക്കു കളിക്കുകയോ കൊത്തങ്കല്ലു കളിക്കുകയോ ആയിരിക്കും. ഞാൻ ജനലിൽ കൂടി പുറത്തേക്കു നോക്കി. അവിടെ അവരിപ്പോഴും കളിക്കുന്നുണ്ട്. ഉമ്മ മരിച്ചതിൽ പിന്നെ ഞാൻ കളിക്കാനേ പോയിട്ടില്ല. ഉമ്മയില്ലാത്ത മക്കൾക്ക്‌ ബാല്യമേയില്ല എന്നു ഞാൻ ഉരുകുന്ന നോവോടെ മനസ്സിലാക്കി. എനിക്കൊന്നു ഉറക്കെ കരയണമെന്ന് തോന്നി. ഞാൻ കരയുന്നേനും മുന്നേ കുഞ്ഞു കരച്ചിൽ തുടങ്ങി. ഞാനെന്റെ കരച്ചിലിനെ പാടെ അവഗണിച്ച് കുഞ്ഞുവിന്റെ കരച്ചിലിലേക്ക് അലിഞ്ഞു ചേർന്നു.

പിന്നെയും രണ്ടാഴ്ച കഴിഞ്ഞ് ഒരു നട്ടുച്ചക്ക് ഞങ്ങളുടെ അടുക്കളയിൽ ആരൊക്കെയോ ചേർന്ന് അല്പം നെയ്ച്ചോറും കോഴിക്കറിയും ഉണ്ടാക്കി. ഇന്ന് ഉപ്പാന്റെ നിക്കാഹാണ്. അങ്ങ് ദൂരെ നാട്ടീന്ന് കെട്ടുപ്രായം കഴിഞ്ഞിട്ടും കെട്ടിക്കാത്ത ഒരു പെണ്ണിനെ തന്നെ ആരോ ഉപ്പാക്ക് വേണ്ടി കണ്ടുപിടിച്ചു. ഉപ്പാന്റെ കൂടെ മുൻവശത്തിരിക്കുന്ന മണവാട്ടിയെ കണ്ട് എനിക്ക് ചങ്കെരിഞ്ഞു. ചൂടുള്ള അടുക്കളയിൽ നിന്നും മുറിയിലാകെ പരക്കുന്ന നെയ്‌ച്ചോറിന്റേം കോഴിക്കറീടേം മണമടിച്ച് എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി.

“നീയെന്താ ഇങ്ങനെ അന്തം വിട്ട് നിൽക്കുന്നത്. ആ കൊച്ചിന് ഇത്തിരി ചോറെടുത്ത് വാരി കൊടുക്ക് ”

നിക്കാഹിനു വന്ന ഉപ്പാന്റെ ഇളയ പെങ്ങൾ എന്നെ നോക്കി നെറ്റി ചുളിച്ചു. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ഞാനെന്നും ബാല്യം ഇനിയും എന്നിൽ നിന്നും വിട്ടകന്നിട്ടില്ല എന്നും ആരും തിരിച്ചറിയുന്നില്ലല്ലോ എന്ന സങ്കടത്തോടെ ഞാൻ കുഞ്ഞുവിന്റെ വായിലേക്ക് ഞങ്ങളുടെ ഉപ്പാന്റെ കല്യാണച്ചോറിന്റെ ആദ്യത്തെ ഉരുള വെച്ചു കൊടുത്തു. അവനത് ആർത്തിയോടെ ചവച്ചരച്ചു. എനിക്ക് തൊണ്ട പൊട്ടും വരെ ഛർദ്ദിക്കണമെന്ന് തോന്നി.

രാത്രിയായി… ഞങ്ങൾക്ക് വീട്ടിലേക്കൊരു ആളെ തന്നതിന്റെ ആശ്വാസത്തിലും വല്ലപ്പോഴുമെങ്കിലും ഇനിയും ഞങ്ങളുടെ കാര്യങ്ങൾ തിരക്കി ഇങ്ങോട്ട് വരേണ്ടതില്ലല്ലോ എന്ന സന്തോഷത്താലും എല്ലാരും യാത്ര പറഞ്ഞിറങ്ങി. അവർ യാത്ര പറഞ്ഞിറങ്ങിപ്പോയ ഇരുട്ടും മൗനവും കട്ട പിടിച്ചു നിൽക്കുന്ന മുറ്റത്തേക്കു നോക്കി അല്പസമയം ഞാൻ നിന്നു. പിന്നെ കുഞ്ഞുവിനെ താങ്ങി മുറിയിലേക്ക് നടക്കുമ്പോഴേക്കും ഞങ്ങൾക്ക് മുന്നിൽ ഉപ്പയുടെ മുറിയുടെ വാതിൽ അടഞ്ഞിരുന്നു. അടച്ചിട്ട മുറിക്കു പുറത്ത് തികച്ചും നിശ്ശൂന്യയായി കുഞ്ഞുവിനെയും ചേർത്തു പിടിച്ച് ഒരു നിമിഷം ഞാൻ നിന്നു. നോവിന്റെ ഒരു ഹിമാലയം എന്റെ കുഞ്ഞു മനസ്സിൽ ഉറഞ്ഞുകൂടുന്നത് ഞാൻ അറിഞ്ഞെങ്കിലും എനിക്കപ്പോൾ കരയാൻ തോന്നിയില്ല. പകരം ദേഷ്യമാണ് വന്നത്… ഞങ്ങളുടെ ഉമ്മയോട്,ഈ ലോകത്തോട്, ഇതെല്ലാം പടച്ചവനോട് പിന്നെ എന്നോട് തന്നെ. അതികഠിനമായ ദേഷ്യം കൊണ്ട് എന്റെ കുഞ്ഞു ശരീരം വിറക്കുന്നത് ഞാനറിഞ്ഞു. അതേ നിമിഷം തന്നെ ശേഷിക്കുന്ന എന്റെ ബാല്യവും പെരുവിരലൂന്നി എന്നിൽ നിന്നും നടന്നുപോകുന്നതും ഞാനറിഞ്ഞു.

പുത്തൻ പെണ്ണ് രാവിലേ തന്നെ അടുക്കളയിൽ കയറി. അവർ എന്റെ നേരെ നോക്കി. ഞാൻ തിരിച്ചും. അന്നും പിറ്റേന്നും ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല.

“ഓള്… സ്കൂളീ പോയാൽ ഈ ചെക്കന്റെ കാര്യം ആരു നോക്കും. എനിക്ക് പറ്റില്ല മൂത്രോം തീട്ടോമൊക്കെ കഴുകിക്കാനും എല്ലാറ്റിനും കൂടെ വെച്ചുണ്ടാക്കാനും”

മൂന്നിന്റെയന്ന്‌ സ്കൂളിൽ പോകാനിറങ്ങിയ എന്നെ കണ്ട് അവർ ഉപ്പാനോട് ശബ്ദമുയർത്തി. ഞാൻ വാതിലിനു പുറത്ത് ഉപ്പയുടെ മറുപടിക്ക് കാതോർത്തു. പുതിയ ഭാര്യയുടെ നിത്യ രോഗിയായ വാപ്പ നൽകിയ സ്ത്രീധനകാശ് എണ്ണി നോക്കിക്കൊണ്ടിരുന്ന ഉപ്പ അന്നേരം മൗനം പാലിച്ചു. അതൊരു തുടക്കമായിരുന്നു… ഞങ്ങളോടുള്ള ഉപ്പയുടെ നീണ്ട മൗനത്തിന്റെ തുടക്കം!

പകലുകൾ എനിക്ക് കൂടുതൽ തിരക്കുള്ളതായി. അനേകം ജോലികൾ… ചെയ്താലും തീരാത്ത അത്രയും. രാത്രികൾ എനിക്ക് നിദ്രയറ്റതായി. കുഞ്ഞുവിന്റെ കരച്ചിലിനും അപ്പുറത്തെ മുറിയിലെ അവ്യക്തമായ സീൽക്കാരങ്ങൾക്കിടയിലും ഞാൻ ഉറങ്ങാതെ ഇരുട്ടിലേക്ക് കണ്ണുമിഴിച്ചിരുന്നു.

വർഷമൊന്നുതികഞ്ഞില്ല ഉപ്പാന്റെ പുതിയ ഭാര്യ പെറ്റു. ആൺകുഞ്ഞ്. ചായ്പിൽ പെറ്റു കിടക്കുന്ന ഉമ്മയുടേയും കുഞ്ഞിന്റേയും കൂടി ജോലികൾ എന്റേതായി. അല്ലെങ്കിലും എന്റെ ഉമ്മ മരിച്ച അന്നു വൈകുന്നേരത്തോടെ ബാല്യം എന്നുള്ളിൽ നിന്നും ഒരു തേങ്ങലോടെ ഇറങ്ങി ഓടിപ്പോകുകയും ഞാനൊരു മുതിർന്നയാളാകുകയും ചെയ്തിരുന്നല്ലോ?

വർഷങ്ങൾ അഞ്ചു കഴിഞ്ഞിരിക്കുന്നു. കൊടിയ അവഗണനകളുടെയും വിശപ്പിന്റെയും വേദനയുടെയും സർവ്വോപരി ഉമ്മയില്ലായ്മയുടെയും അഞ്ചു വർഷങ്ങൾ. ഓഹ്… എത്ര വേഗം കാലം കഴിഞ്ഞുപോയെന്ന് ചിലർ പോയ വർഷങ്ങളെ നോക്കി ആശ്ചര്യപ്പെടുന്നത് കണ്ടിട്ടുണ്ട്. എന്നാൽ എനിക്കീ കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും വർഷങ്ങളും എല്ലാമെല്ലാം നൂറ്റാണ്ടുകൾ പോലെയായിരുന്നു.

ഇക്കാലം കൊണ്ട് എന്റെ പന്ത്രണ്ടാം വയസ്സിൽ സമാനതകൾ ഇല്ലാത്ത പീഡനങ്ങളിൽ കൂടി സഞ്ചരിച്ച് അകവും പുറവും പാകപ്പെട്ട് ഞാനൊരു ഒന്നാന്തരം അടുക്കളക്കാരിയും അടിച്ചുതെളിക്കാരിയും ആയിത്തീർന്നിരുന്നു. ഉപ്പാന്റെ പുതിയ ഭാര്യയിൽ രണ്ട് ആൺകുട്ടികൾ കൂടി പിറന്നു. ഞാൻ അവരെ അപ്പി കഴുകിക്കുകയും അവരുടെ മൂക്കിള തുടക്കുകയും അവരെ കുളിപ്പിക്കുകയുമൊക്കെ ചെയ്യും. പക്ഷേ ഞാൻ അവരുടെ നേരെ നോക്കാറില്ല… ചിരിക്കാറുമില്ല. അവരുടെയെന്നല്ല കുഞ്ഞുവിന്റെ മുന്നിൽ അല്ലാതെ മറ്റാരോടും ഞാൻ ചിരിക്കാറില്ല. ഉപ്പ തീർത്തും അവരുടേത് മാത്രമായി ഞങ്ങൾക്കിടയിൽക്കൂടി സമാന്തരമായി ജീവിച്ചു പോന്നു.

കുഞ്ഞുവിന് ഏഴു വയസ്സ്. അവനെപ്പോഴും വിശപ്പാണ്. പലപ്പോഴും വലിയ ശബ്ദത്തിൽ കാരണമില്ലാതെ അവൻ കരയും. അതു കേൾക്കുന്നതേ അവർക്ക് കലിയാണ്. ഞാൻ പനിച്ചുകിടന്ന ഒരു പകൽ നേരം. കുഞ്ഞുവിന്റെ അലറിയുള്ള കരച്ചിൽ കേട്ട് ഞാൻ പാതി മയക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. നിമിഷനേരം കൊണ്ട് ചാടി എഴുന്നേറ്റ് ഞാൻ ചെല്ലുമ്പോഴേക്കും പഴുത്ത ചട്ടുകം അവർ കുഞ്ഞുവിന്റെ തുടയിലേക്ക് അമർത്തിപ്പിടിച്ചിരുന്നു.

ഞാൻ ചുറ്റും നോക്കി… കയ്യിൽ കിട്ടിയത് അടുപ്പിൻ തറയിൽ ചാരിവെച്ചിരുന്ന ഇറച്ചി വെട്ടാനെടുക്കുന്ന മരകഷണമാണ്. ആദ്യത്തെ അടി അവരുടെ തലയുടെ പിൻഭാഗത്ത് പതിച്ച ആ നേരം തന്നെ അവർ കമിഴ്ന്ന് കുഞ്ഞുവിന്റെ കാൽ ചുവട്ടിൽ വീണു. ഇന്നോളം എന്നുള്ളിൽ ഞാൻ അടക്കിപ്പിടിച്ച എല്ലാ ദേഷ്യവും നോവും വേദനകളും ഓർമ്മയിലേക്ക് ഇരച്ചു കയറിയതും ഞാൻ ഭ്രാന്തിയായി. വന്യമായ ക്രൗര്യത്തോടെ ഞാൻ അവരെ മലർത്തിക്കിടത്തി നെറ്റിയിലേക്ക് വീണ്ടും ശക്തിയിൽ പ്രഹരിച്ചു. എന്റെ മുഖത്ത് തെറിച്ച ചോരപ്പാടുകൾ ഞാൻ ആർത്തിയോടെ തുടച്ചു. എന്നിട്ട് അവർക്ക് മേൽ കവച്ചു നിന്നുകൊണ്ട് ഞാൻ കുഞ്ഞുവിനെ വാരിയെടുത്തു. അവന്റെ ഗുഹ്യഭാഗത്തു നിന്നും പൊള്ളി വെന്ത ഒരു മാംസകഷണം എന്റെ കയ്യിലൂടെ നിലത്തേക്ക് വീണു. ഞാൻ ഉറക്കെയുറക്കെ അലറി.

ചുറ്റും ആരൊക്കെയോ ഓടിക്കൂടി. അതിൽ എന്റുപ്പയും ഉണ്ടായിരുന്നു. ഞാൻ അങ്ങേരുടെ തല തല്ലി പൊട്ടിക്കുന്നതിന് വേണ്ടിയാ മരകഷണം തിരഞ്ഞു. ആരൊക്കെയോ എന്നെ ബലമായി പിടിച്ചുവെച്ചു. കുഞ്ഞുവിനെ കൊണ്ട് ചിലർ ആശുപത്രിയിലേക്ക് ഓടി. മണിക്കൂറൊന്ന് തികയുന്നേനും മുന്നേ പോലീസെത്തി. ഞാൻ കൂസലില്ലാതെ അവരോടൊപ്പം വണ്ടിയിൽ കയറുകയും ക്ഷണ നേരം കൊണ്ട് വാഹനം നഗരത്തിരക്കിലേക്ക് കുതിക്കുകയും ചെയ്തു. പൊരിവെയിലിൽ സിഗ്നലും കാത്ത് വാഹനമൊന്നു കിതപ്പാറ്റിയ നേരത്ത് ഞാൻ പുറത്തേക്കു നോക്കി. കാൽനടക്കാർക്കായി തിരിച്ച ഭാഗത്ത് ഒരു കൂട്ടം ഭിക്ഷക്കാരുടെ ഇടയിൽ മുഷിഞ്ഞ വേഷവും പാറിപ്പറന്ന തലമുടിയുമായി ഒരമ്മ. അരികിൽ അവരുടെ മടിയിൽ തലവെച്ച് വാടിയുറങ്ങുന്ന അവരുടെ മകൾ. അവൾക്കെത്ര വയസ്സ് കാണും… ആറ് അല്ലെങ്കിൽ ഏഴ്. എന്റെ നെഞ്ച് പിടച്ചു. പനിച്ചൂടിൽ ഞാനൊന്ന് വിയർത്തു. ഞാനെന്റെ ഉമ്മയെ ഓർത്തു… ഉമ്മയുടെ ഗന്ധം ഓർത്തു… ഉമ്മ എന്നെ തഴുകിയ അനേകം ഇടനേരങ്ങൾ ഓർത്തു… വർഷങ്ങൾക്കും മുന്നേ എന്നിൽ നിന്നും പടിയിറങ്ങിപ്പോയെന്ന് ഞാൻ വിശ്വസിച്ചിരുന്ന എന്റെ ബാല്യത്തിന്റെ തിരുമുറിവുകളിൽ നിന്നും രക്തം പൊടിയുന്നതും അതെന്റെ നെഞ്ചിലാകവേ പരക്കുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം ഞാനൊരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു… ഏങ്ങലടിച്ച്  ഉറക്കെയുറക്കെ കരഞ്ഞു…

Post Views: 25
2
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

2 Comments

  1. Suma Jayamohan on May 28, 2024 6:07 PM

    ഇങ്ങനെയും ജീവിതങ്ങളുണ്ടല്ലോ. ഹൃദയം നോവിക്കുന്ന വരികൾ
    നന്നായി എഴുതി❤️
    അഭിനന്ദനങ്ങൾ❤️👌

    Reply
  2. Shreeja R on May 27, 2024 11:37 AM

    👌👌വേദനയോടെ വായിച്ചു തീർത്ത കഥയല്ല, ജീവിതം തന്നെ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.