Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റുമ്മ പെറ്റ മകൾ
കുട്ടികൾ ജീവിതം ജോലി പാരന്റിങ് പ്രചോദനം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ

എന്റുമ്മ പെറ്റ മകൾ

By Soumya MuhammadApril 1, 2024Updated:April 6, 20242 Comments8 Mins Read71 Views
Bookmark Now
Please login to bookmark Close

No account yet? Register

അഞ്ചു വയസ്സുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച കേസിൽ സംഭവസ്ഥലം സന്ദർശിച്ച് കുഞ്ഞിന്റെ അമ്മയുടെ കരണം നോക്കിയൊന്നു കൊടുത്തിട്ട് ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് സ്വമേധയാ  കേസെടുക്കാൻ സംസ്ഥാന ബാലവകാശ കമ്മീഷന് ഉത്തരവ് നൽകി ഏറെ തിരക്കുകൾക്കൊടുവിൽ ഞാൻ താമസസ്ഥലത്തേക്ക് തിരിക്കുമ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്.

“ഹലോ… മാഡം… സൈറ ഖാലിദയല്ലേ?”

“അതേ…പറയൂ!”

“ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാഷ്വാലിറ്റിയിൽ നിന്നുമാണ്. അല്പം മുൻപ് ഇവിടെ അൺകോൺഷ്യസ് സ്റ്റേജിൽ വഴിയരികിൽ നിന്നും ഒരു വൃദ്ധനെ കൊണ്ടു വന്നിട്ടുണ്ട്. അയാൾ ബോധം വരുന്ന നേരങ്ങളിലെല്ലാം മാഡത്തിന്റെ പേര് പറയുന്നു”

ഞാൻ ഫോൺ ചെവിയിൽ നിന്നും മാറ്റാതെ തന്നെ ഒരു കൈകൊണ്ട് കണ്ണടയെടുത്ത് എന്റെ മടിയിൽ വെച്ചു. പിന്നെ അതേ കൈകൊണ്ട്  സാരിത്തലപ്പെടുത്ത് എന്റെ കണ്ണുകൾ അമർത്തി തുടച്ചു. എന്റുമ്മയുടെ ശീലമാണ് എനിക്ക്. വേറെ എത്ര ടവൽ ഉണ്ടേലും ഉടുത്തിരിക്കുന്ന തുണികഷണം കൊണ്ടേ ഞാനെന്റെ കണ്ണുകൾ തുടക്കൂ.കണ്ണട തിരികെ വെച്ചു കൊണ്ട് ഞാൻ ചോദിച്ചു.

“ഓക്കേ… ആള് ആരെന്നോ എവിടുന്ന് എന്നോ പറഞ്ഞോ?”

“ഇല്ല മാഡം… അയാളുടെ കണ്ടിഷൻ അല്പം ക്രിട്ടിക്കൽ ആണ്. ഹി ഈസ്‌ എ സിവിയർ ഹാർട്ട്‌ പേഷ്യന്റ് ”

“ഓഹ്…യാ! ഇഫ് യൂ ഡോണ്ട് മൈൻഡ് ആളുടെ ഒരു ഫോട്ടോ എനിക്ക് ഈ നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യാമോ ”

“ഷുവർ മാം…”

ഞാൻ കണ്ണുകളൊന്ന് ചിമ്മിത്തുറന്നു. പിന്നെ മൊബൈൽ ഡാറ്റാ ഓൺ ചെയ്ത് പുറത്തേക്കു നോക്കി. പ്രതീക്ഷിച്ചതെന്തോ തൊട്ടരികിൽ ആസന്നമായതോർത്ത് ഞാനൊന്നു ദീർഘമായി നിശ്വസിച്ചു.

ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ട് ഞാൻ എനിക്ക് പോലും വിവേചിച്ച്‌ അറിയാൻ കഴിയാത്ത ഭാവത്തോടെ ഡാറ്റാ ഡൌൺലോഡ് ചെയ്തു.നിമിഷങ്ങൾക്കകം കറങ്ങി തെളിഞ്ഞു വന്ന ഫോട്ടോ കണ്ടപ്പോൾ എനിക്കെന്തോ ചുമ്മാ ചിരിക്കണമെന്ന് തോന്നി.

“രാജീവ്‌… കാറ് ബൈപാസിൽ നിന്നും സ്‌ട്രെയിറ്റ് പോകട്ടെ. നമുക്കൊന്ന് മെഡിക്കൽ കോളേജ് വരെ പോകാം ”

“ഇന്ന് വേണോ മാഡം. സമയം ആറുമണിയാകുന്നു. ഇന്ന് മാഡം ഉച്ചഭക്ഷണം പോലും കഴിച്ചിട്ടില്ലല്ലോ?”

രാജീവിന്റെ പറച്ചിൽ കേട്ട് ഞാൻ സന്തോഷത്തോടെ ചിരിച്ചു. ആഹാരം കഴിച്ചില്ലല്ലോ, വിശക്കുന്നില്ലേ എന്നൊക്കെ ചോദിക്കുന്നവരോട് എനിക്ക് വല്ലാത്ത സ്നേഹം തോന്നും. അന്നേരം വിശപ്പു കൊണ്ട് നട്ടം തിരിഞ്ഞ നട്ടുച്ച നേരങ്ങളും ഉറക്കം വരാതെ ഉണർന്നു കിടന്ന രാത്രികളും പിന്നെ എന്റെ ഏഴാം വയസ്സിൽ എന്നോട് പറഞ്ഞു വന്നതെന്തോ മുഴുമിക്കാതെ ഹൃദയസ്തംഭനം മൂലം ഞൊടി നേരം കൊണ്ട് മരിച്ചു പോയ  ഉമ്മയേയും ഓർത്ത് എന്റെ കണ്ണു നിറയും.

“പോകണം രാജീവ്‌. ഇറ്റ്സ് ആൻ അർജന്റ് മാറ്റർ. നമുക്ക് വേഗം തിരിച്ചു വരാം”

ജില്ലാ കളെക്ടറുടെ വാഹനം മെഡിക്കൽ കോളേജ് മെയിൻ എൻട്രൻസിലേക്ക് പ്രവേശിക്കുന്നതും നോക്കി ഡോ. അരുൺ ജോസഫ് ഏർപ്പെടുത്തിയ അറ്റെൻഡർ അവിടെ നിൽക്കുന്നുണ്ടായിരുന്നു.

“വരൂ… മാഡം ”

അയാൾ ഭവ്യതയോടെ വഴി നൽകി കൊണ്ട് പറഞ്ഞു.

“ഡോ. അരുൺ ജോസഫ്…”

ഞാൻ ചോദ്യഭാവത്തിൽ അദ്ദേഹത്തെ നോക്കി.

“ഒരു ആക്‌സിഡന്റ് കേസ്. സർ എമർജൻസി സർജറിക്കു കയറിയിരിക്കുകയാണ് ”

നൂറു തരം രോഗികൾക്കിടയിൽ കൂടി ആയിരം തരം മരുന്നു മണങ്ങൾക്കിടയിൽ കൂടി അയാൾ എന്നെ അത്യാഹിത വിഭാഗത്തിലെ ഇന്റെൻസീവ് കെയർ യൂണിറ്റിലേക്കു കൊണ്ടു പോയി. ഇരുപത്തിയഞ്ചോളം ബെഡ്ഡുകളിലായി ഇരുപത്തിയഞ്ചു തരം വിഭിന്നമായ രോഗങ്ങളുമായി വലയുന്ന മനുഷ്യർ ഓരോ ആശുപത്രി അക്കങ്ങളായി അവിടെ ചുരുണ്ടു കൂടി കിടക്കുന്നു.

വിശാലമായ മുറിയുടെ ചില്ലുവാതിൽ തുറന്ന് ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. നേർത്ത തണുപ്പിനോടൊപ്പം മരുന്നിന്റേയും മുഷിവിന്റേയും മൂത്രത്തിന്റേയും ഛർദ്ദിലിന്റേയും അസുഖകരമായ ഗന്ധം എന്നെ പൊതിഞ്ഞു. ഞാൻ മുറിയുടെ അങ്ങോളമിങ്ങോളം ഒന്നു നോക്കി.

“വരൂ മാം…”

എന്നെ കണ്ട് ഐ സി യു വിലെ ഡ്യൂട്ടി ഡോക്ടറും ഒരു പറ്റം ഹൗസ് സർജന്മാരും ചുറ്റും കൂടി.

“ഇതാണ് മാം ഡോ.അരുൺ പറഞ്ഞ പേഷ്യന്റ് ”

പതിനേഴാം നമ്പർ കിടക്കയിലേക്ക് ചൂണ്ടി ആരോ പറഞ്ഞു.

ഞാൻ വളരെ സാവധാനം അങ്ങോട്ട് നടന്നു. കിടക്കയിൽ ഒരു രൂപം. മുഖമാകെ കരുവാളിച്ചും നെഞ്ചിൻകൂട് ഒട്ടിയും വയർ വീർത്തും കാൽപാദങ്ങൾ നീരു വന്നും നീല വിരി വിരിച്ച കിടക്കയോട് പതിഞ്ഞു കിടക്കുന്ന ഒരു മുഷിഞ്ഞ ആൾരൂപം.ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

മുപ്പത്തിയഞ്ചു വർഷങ്ങൾക്കു മുന്നേ  എന്റുമ്മ  മരിച്ച ദിവസമാണ് ഞാൻ ആദ്യം ഓർത്തത്. പിന്നെ മാസമൊന്നു തികയുന്നേനും മുന്നേ പുതിയ ഭാര്യയോടൊപ്പം ഉപ്പ എനിക്കും കുഞ്ഞുവിനും മുന്നിൽ മുറിയടച്ച ദിവസം. അതും കഴിഞ്ഞ് തെങ്ങിൻ ചോട്ടിലെ കാന്താരിച്ചെടിയിൽ നിന്നും പച്ച കാന്താരി ഉപ്പാന്റെ പുതിയ ഭാര്യ എന്റെ തുടയിടുക്കിൽ അരച്ചു തേച്ച ദിവസം. പിന്നെയും ഞാൻ ഓർത്തത് എന്റെ കുഞ്ഞുവിനെയാണ്. അപ്പോൾ മാത്രം എന്റെ കണ്ണു നിറഞ്ഞു. എന്റെ കൈവെള്ളയിൽ അവന്റെ പൊള്ളിയടർന്ന മാംസം ഇപ്പോഴും പറ്റിപ്പിടിച്ചിരിക്കുന്നുണ്ട് എന്നെനിക്കു തോന്നി. മുപ്പതു കൊല്ലങ്ങൾക്കപ്പുറത്തു നിന്നും മാംസം വെന്ത മണമടിച്ച്‌ ഞാൻ വിറയലോടെ സാരിത്തലപ്പ് കൊണ്ട് മുഖം തുടച്ചു.

“മാഡം… ഇദ്ദേഹം ആകെ വീക്ക് ആണ്.മൂത്രം അറിയാതെ പോകുന്നുണ്ട്. ദിവസങ്ങളായി എന്നു തോന്നുന്നു ഭക്ഷണം കഴിച്ചിട്ട്. വഴിയരികിൽ നിന്നും കിട്ടിയതാണ്. ബോധം വരുന്ന സമയത്ത് മാഡത്തിന്റെ പേര് പറഞ്ഞു. അതാണ് വിളിച്ചത്. ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കണം ”

ഞാൻ ഡ്യൂട്ടി ഡോക്ടറെ നോക്കിയൊന്നു ചിരിച്ചു.

ബുദ്ധിമുട്ട്… ഈ കിടക്കുന്ന മനുഷ്യന്റെ മൗനം കൊണ്ടും അനാസ്ഥ കൊണ്ടും ഞാൻ അനുഭവിച്ചോളം വലിയ ബുദ്ധിമുട്ട് വേറെ എന്തുണ്ട്?

ഞാൻ ഒരു ചെറുചിരിയോടെ അദ്ദേഹത്തെ നോക്കി.

“നോ… ഇറ്റ്സ് നോട്ട് എ പ്രോബ്ലം. ഇദ്ദേഹത്തിന്റെ പ്രെസന്റ് കണ്ടിഷൻ എന്താണ്?”

“ഹൃദയം പമ്പിങ് വളരെ സ്ലോയും വാൽവുകളുടെ ഫംങ്‌ഷണിങ് വീക്കുമാണ്. ആഞ്ചിയോഗ്രാം ചെയ്തു നോക്കിയാലേ വ്യക്തമായ സ്ഥിതി അറിയാൻ കഴിയൂ. ഇ സി ജി യിൽ കണ്ടിഷൻ അല്പം മോശമാണ് ”

ഡ്യൂട്ടി ചീഫ് ഡോക്ടർ എന്നോട് വ്യക്തമായി തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു കൊണ്ടിരുന്നു.

ഞാൻ വീണ്ടും അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.

കണ്ണടച്ച് മിണ്ടാട്ടം മുട്ടിയവന്റെ നിസ്സഹായതയോടെ അദ്ദേഹം കിടക്കുന്നു. എന്നെ അവഗണിച്ച ഒരു നൂറ് ഓർമ്മകൾ ആ നിമിഷം എന്റെ മനസ്സിലേക്ക് വന്നെങ്കിലും എനിക്കപ്പോൾ പതിയെ ആ നെറ്റിത്തടത്തിൽ തൊട്ടു നോക്കാനാണ് തോന്നിയത്.

എന്റെ വലതു കൈ അദ്ദേഹത്തിന്റെ നെറ്റിക്കരികിലേക്ക് ഞാൻ നീട്ടിയെങ്കിലും അടുത്ത നിമിഷത്തിൽ കുഞ്ഞുവിന്റെ കരച്ചിൽ എന്റെ ചെവിയിൽ മുഴങ്ങി. ദിക്കറിയാതെ നൊമ്പരത്തിന്റെ  ഒരു പെരുംകാറ്റ് എന്റെയുള്ളിൽ വട്ടം ചുറ്റി. പൊള്ളലേറ്റിട്ടെന്ന പോലെ ഞാനെന്റെ വലം കൈ പിൻവലിച്ചു.

“മാം… ആർ യൂ ഓക്കേ!  മാഡത്തിന് ആളെ ഐഡെന്റിഫൈ ചെയ്യാൻ കഴിയുന്നുണ്ടോ? അത് മാത്രം അറിഞ്ഞാൽ മതി. ഇല്ലെങ്കിൽ ഞങ്ങൾ ഇദ്ദേഹത്തെ അനോണിമസ് കേസ് ആയി രജിസ്റ്റർ ചെയ്ത് ചികിത്സ തുടർന്നോളാം. നമ്മുടെ ജനങ്ങളെ വയോജന  സംരക്ഷണത്തെ കുറിച്ചൊക്കെ എത്ര ബോധവാന്മാർ ആക്കിയാലും  ഇതുപോലുള്ള ഉപേക്ഷിക്കപ്പെടുന്ന കേസുകൾക്കൊന്നും ഒരു കുറവുമില്ല ”

എന്റെ മുഖത്തെ ഭാവം കണ്ട് ഡോക്ടർ എന്നെ ആശ്വസിപ്പിച്ചു.

ഞാൻ ചിരിച്ചു കൊണ്ട്  കിടക്കയിലേക്ക് ഒന്നു നോക്കി അവിടെ നിന്നും തിരിഞ്ഞു നടന്നു. അപ്പോഴേക്കും ഡ്യൂട്ടി റൂമിൽ ആരോ എനിക്കിരിക്കാനായി  ഒരു കസേര വലിച്ചിട്ടു തന്നു.

ഞാൻ ചീഫ് ഡോക്ടറെ നോക്കി.

“സർ… ഇദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും ബെറ്റർ ട്രീറ്റ്മെന്റ് ഏതാണെന്നു വെച്ചാൽ അതു നൽകുക. അതും ഇമ്മീഡിയറ്റ്  ആയിട്ട് തന്നെ. ചികിത്സയുടെ ചിലവിനെ കുറിച്ചോ ബൈസ്റ്റാന്റേഴ്സിനെ കുറിച്ചോ നിങ്ങൾ വറീഡ് ആകേണ്ട. എവിടെയാണ് സൈൻ  ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ മതി ”

അറ്റെൻഡർ എന്റെ അരികിൽ നിന്നും അദ്ദേഹത്തിന് വേണ്ടിയുള്ള ചാർട്ടിൽ ഞാൻ പറഞ്ഞ വിവരങ്ങൾ എഴുതി. റിലേഷൻഷിപ് എന്ന കോളം വന്നപ്പോൾ ഡോക്ടറും അറ്റൻഡറും ആ മേശക്കു ചുറ്റുമുള്ള എല്ലാരും എന്റെ മുഖത്തേക്ക്  നോക്കി.

“മകൾ…”

ഞാൻ അറ്റെൻഡറുടെ കയ്യിൽ നിന്നും പേന വാങ്ങി ഡോട്ടർ എന്ന കോളത്തിൽ ടിക്ക് ചെയ്തു. എന്നെ നോക്കി അന്തിച്ചു നിൽക്കുന്നവരോട്  ചിരിച്ചു കൊണ്ട്
“ഗോ ഫാസ്റ്റ്  ആൻഡ് ഡു ദ നെസെസ്സറി ”
എന്നു പറഞ്ഞ് ഞാൻ ചില്ലുവാതിൽ തുറന്ന് പുറത്തിറങ്ങി.

മുപ്പതു വർഷങ്ങൾ…

മുപ്പതു വർഷങ്ങൾക്ക് മുന്നേ ഇതുപോലെയൊരു സന്ധ്യാ നേരത്ത് രണ്ടാനമ്മയെ മർദ്ദിച്ച കേസിൽ കോടതി വിധിയെ തുടർന്ന് എന്നെ ജുവനൈൽ കോടതിയിലേക്ക് കൊണ്ടു പോയത് ഇന്നലെയെന്ന പോലെ എന്റെ മുന്നിൽ തെളിഞ്ഞു.

പന്ത്രണ്ടു  വയസ്സ് തികഞ്ഞ ബാലിക…
അതേ അന്നു ഞാൻ പന്ത്രണ്ടു വയസ്സു തികഞ്ഞ വെറുമൊരു ബാലികയാണ് കാണുന്നവർക്ക്. പക്ഷേ ഞാൻ അന്നൊരു മകളാണ്, സഹോദരിയാണ് എല്ലാറ്റിനും പുറമേ ഒരു അമ്മയാണ്… ഏഴു വയസ്സായ എന്റെ കുഞ്ഞുവിന്റെ അമ്മ. ഉമ്മ മരിച്ചു പോയ എന്റെ ഏഴാം വയസ്സിൽ ഞാൻ സ്വയം എടുത്തണിഞ്ഞ വേഷം… മൂന്നു വയസ്സുകാരന്റെ ഉമ്മ.

ഞാൻ ഫോൺ എടുത്ത് രാജീവിനെ വിളിച്ചു കൊണ്ട് വിശ്രമ ഏരിയയിലേക്ക് നടന്നു.നിമിഷങ്ങൾക്കകം എന്റെ മുന്നിൽ അദ്ദേഹമെത്തി.

“മാഡം…”

“രാജീവ്‌ ഒരു  അത്യാവശ്യകാര്യമുണ്ട്. ഞാനിന്ന് ഇവിടെ തങ്ങുന്നു. രാജീവ്‌ തിരിച്ചു  പൊയ്ക്കൊള്ളൂ. നാളെ കൃത്യം ഒൻപതു മണിക്ക് കോൺഫറൻസ് ഹാളിൽ എത്തിയാൽ മതി. ഞാൻ അവിടെയുണ്ടാകും ”

കണ്ണടയൂരി തുടച്ചു കൊണ്ട് ഞാൻ രാജീവിനെ നോക്കി.

“മാഡം… ഇത്‌ മാറ്റാരെയെങ്കിലും ഏർപ്പെടുത്തിയാൽ പോരേ? മാഡം തന്നെ ഇവിടെ ഇരിക്കേണ്ട ആവശ്യം എന്താണ്?”

ഞാനൊന്നു ചിരിച്ചു.

“ഇരിക്കണം രാജീവ്‌… ഞാൻ തന്നെ ഇരിക്കണം . ജീവിതത്തിലെ നമ്മുടെ ചില വേഷങ്ങൾക്ക് പകരക്കാരെ നിർത്തിയാൽ പോരാ. ചില വേഷങ്ങൾ നമ്മൾ തന്നെ ആടി തീർക്കണം ”

“കഴിക്കാൻ എന്തെങ്കിലും…”

“വേണ്ടെടോ… ഇവിടെ ക്യാന്റീൻ ഉണ്ടല്ലോ. ജില്ലയുടെ ഭരണത്തലൈവി എന്ന കുപ്പായമഴിച്ചു വെച്ച് ഒരു വെറും പ്രജയായി ഞാനൊന്നു നിരീക്ഷിക്കട്ടെ ഇവിടമാകെ ”

രാജീവ്‌ ചിരിച്ചു. എന്റെ ഹാൻഡ് ബാഗും ലാപ് ടോപ്പും എടുത്ത് തന്ന് എന്നോട് ഒരു വട്ടം കൂടി “ഇതിന്റെ ആവശ്യമുണ്ടോ?”എന്നു ചോദിച്ച് അയാൾ തിരിച്ചു പോയി.

ഞാൻ നാരായണി ചേച്ചിയുടെ നമ്പറിലേക്ക് വിളിച്ചു.

“ചേച്ചി… കുഞ്ഞു ഉറങ്ങിയോ? ഇന്ന് ഞാൻ മിക്കവാറും എത്തില്ല കേട്ടോ. തത്കാലം അവനോട് പറയേണ്ട. പിണങ്ങും. മരുന്നും ഭക്ഷണവും കഴിച്ച് ഉറങ്ങിക്കോളാൻ പറയൂ ”

സംസാരം അവസാനിപ്പിക്കുമ്പോൾ മുന്നിൽ ഡോ. അരുൺ ജോസഫ്.

“മാഡം… അദ്ദേഹത്തിന് ബോധം തെളിഞ്ഞിട്ടുണ്ട്. മാഡത്തിനെ കാണണമെന്ന് പറയുന്നു ”

ഞാൻ ഡോക്ടറുടെ പിന്നാലെ നടന്നു.

കൂടിക്കാഴ്ച്ച…

കാലത്തിന്റെ അനിവാര്യമായ കൂടിക്കാഴ്ച്ച…

ജുവനൈൽ കോടതിയിലേക്കുള്ള ആദ്യയാത്രയും ജയിലിലുള്ള ആദ്യ ദിവസവും ഓർത്തു കൊണ്ട് നിശ്ശബ്ദം  ഞാൻ നടന്നു . കൊടിയ മർദ്ദനങ്ങൾ ഏറ്റ് കൊടും ക്രിമിനലിന്റെ  മനസ്സുമായി സെല്ലിൽ മുഖം കുനിച്ചിരുന്ന ആദ്യ രാത്രി. ഒരേ സമയം ഉപ്പയോടുള്ള പക കൊണ്ട് എന്റെ പല്ലുകൾ ഞെരിഞ്ഞമരുകയും അതേ സമയം തന്നെ കുഞ്ഞുവിന്റെ പൊള്ളലേറ്റു വിണ്ടു പോയ ഗുഹ്യഭാഗത്തിലെ നോവിന്റെ ഓർമ്മയിൽ സങ്കടം കൊണ്ട് എന്റെ പല്ലുകൾ കിടുകിടുക്കുകയും ചെയ്തു. സമ്മിശ്രമായ വികാരങ്ങൾ കൊണ്ട് ഉന്മാദാവസ്ഥയിൽ ഞാനെന്റെ തല കൊതുകിന്റെ ചോരപ്പാടുകൾ അലങ്കോലമാക്കിയ ജയിൽ ചുമരിലേക്ക്  ആഞ്ഞടിച്ചു.

ഏറെ നേരങ്ങൾക്കൊടുവിൽ കണ്ണു തുറക്കുമ്പോൾ ആശുപത്രിയിലാണ്. കട്ടിലിനോരത്ത് അന്നത്തെ ജയിൽ സൂപ്രണ്ട് സക്കീർ ഹുസൈൻ സർ. ക്രുദ്ധമായ മനസ്സോടെ ഞാൻ അദ്ദേഹത്തെ തുറിച്ചു നോക്കി. അദ്ദേഹം എന്റെ നെറുകയിൽ പതിയെ തലോടി. ഏറെ നാളുകൾക്കു ശേഷം ഞാനൊരു മനുഷ്യന്റെ മണം ശ്വസിച്ചു. ഞാൻ കണ്ണു ചിമ്മാതെ അദ്ദേഹത്തെ നോക്കി അനക്കമറ്റു കിടന്നു.

“മാം… ഇങ്ങോട്ട് ”

ഡോക്ടർ അരുണിന്റെ ശബ്ദം എന്നെ വീണ്ടും മെഡിക്കൽ കോളേജിലെ ഇടനാഴിയിലൂടെ മെയിൻ ഐ സി യൂ വിന് മുന്നിൽ എത്തിച്ചു.ചില്ലു കൂട്ടിലെ നീല വിരിപ്പിനുള്ളിൽ അനേകം കുഴലുകൾക്കിടയിൽ അയാൾ കിടക്കുന്നു. അജ്ഞാതനായ വയോധികനിൽ നിന്നും ജില്ലാ കളെക്ടറുടെ പിതാവിന് വേണ്ട എല്ലാ ബഹുമതികളും ക്ഷണനേരം കൊണ്ട് ആശുപത്രി അധികൃതർ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.

“ഒരിക്കൽ നിന്റെ മുന്നിൽ അവർ ഒരോരുത്തരായി വന്നു നിൽക്കും. അന്നു നീ ഏറ്റവും വലിയ പൊസിഷനിൽ ആയിരിക്കണം. അതിന് വേണ്ടിയാകണം ഇനി നിന്റെ പരിശ്രമം മുഴുവൻ. നിനക്കതിനു കഴിയും ”

ജുവനൈൽ ഹോമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന മാർക്കു നേടി ഞാൻ പത്താം ക്ലാസ്സ്‌ തത്തുല്യ പരീക്ഷ പാസ്സാകുമ്പോൾ എന്റെ മുടിയിൽ തഴുകി കൊണ്ട് സക്കീർ സർ എന്നെ അനുഗ്രഹിച്ച്‌  പറഞ്ഞത് ഞാൻ ഓർത്തു. എനിക്കന്ന് എങ്ങനേലും ഒരു ജോലി വാങ്ങി ജനസേവയിൽ നിന്നും കുഞ്ഞുവിനേയും ഏറ്റെടുത്ത് ജീവിച്ചാൽ മതിയെന്നായിരുന്നു. കാരണം ഞാൻ എന്നും കുഞ്ഞുവിന്റെ ഉമ്മയായിരുന്നു. ഏഴാം വയസ്സിൽ അവനെ മനസ്സ് കൊണ്ട് പ്രസവിച്ച അവന്റെ ഉമ്മ.

അയ്യർ സാറും ജുവനയിൽ ഹോമിലെ ആദ്യനാളുകളിൽ കടുത്ത മാനസീക പ്രശ്നങ്ങൾ അനുഭവിച്ചിരുന്ന എന്നെ പോലുള്ളവർക്ക് വേണ്ടി ഹൈകോടതിയുടെ സ്പെഷ്യൽ ഉത്തരവ് പ്രകാരം ഞങ്ങൾക്ക് കൗൺസിലിംഗ് നൽകാൻ വരുന്ന ആഗ്നസ് സിസ്റ്ററുമാണ് സിവിൽ സർവീസ് എന്ന നാളം എന്റെയുള്ളിൽ ആദ്യം തെളിച്ചത്. പിന്നീടങ്ങോട്ട് പോരാട്ടങ്ങളായിരുന്നു.

രാപ്പകൽ ഇല്ലാത്ത പോരാട്ടം…

പോരാട്ടവഴിയിൽ കരുത്തു പകർന്ന എത്രയോ പേർ! ആ ഓർമ്മയിൽ പോലും എന്റെ കണ്ണു നിറഞ്ഞു. അതേസമയം അവഗണനകളും അസഭ്യങ്ങളുമായി തളർത്താൻ വന്നവരെ കുറിച്ച് ഓർത്തപ്പോൾ എനിക്കൊന്നു ചിരിക്കണമെന്ന് തോന്നി.

അതങ്ങനെയാണ്… അവഗണനകളും ആക്ഷേപങ്ങളും ഞാൻ ഒരു ചിരിയോടെ നേരിടും.പക്ഷേ സ്നേഹത്തിന്റേയോ വാൽസല്യത്തിന്റേയോ നേരിയ ഒരു ഓർമ്മയിൽ പോലും എന്റെ കണ്ണു നിറയും.അടുത്ത നിമിഷം ഞാനെന്റെ ഉമ്മയെ ഓർക്കും. പൊടുന്നനെ എന്റെയുള്ളിൽ നോവിന്റെയൊരു കുഞ്ഞു മല ഞാനറിയാതെ ഉരുണ്ടു കൂടുകയും അടുത്ത നിമിഷം എനിക്ക് ശ്വാസം വിലങ്ങുകയും നെഞ്ചു വിങ്ങുകയും ചെയ്യും.

ഒരു ചെറിയ ചിരിയോടെയാണ് ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ ചെന്നു നിന്നത്. കണ്ണുകൾ ചിമ്മാതെ അദ്ദേഹം എന്നെ നോക്കി.

ഞാൻ ആ കണ്ണുകളിലേക്ക് നോക്കി…

എന്റെ എട്ടാം വയസ്സിൽ അദ്ദേഹത്തിന്റെ പുതിയ ഭാര്യയുടെ പറച്ചിൽ കേട്ട് എന്റെ കൈ രണ്ടും കെട്ടിയിട്ട് പുളിവാറൽ കൊണ്ട് എന്നെ തല്ലി ചതക്കുമ്പോൾ ഒരു തുള്ളി കണ്ണീരു പോലും വീഴ്ത്താതെ അന്നു ഞാൻ അയാളെ നോക്കിയ പോലെ…

ഓർമ്മകളുടെ തീക്കുത്തേറ്റ പോലെ അദ്ദേഹം കണ്ണുകൾ എന്റെ മുഖത്തു നിന്നും പിൻവലിച്ചു. പിന്നെ എനിക്ക് നേരെ കൈകൾ കൂപ്പി. ആ മിഴികൾ നിറഞ്ഞൊഴുകി.അതേ നിമിഷം തന്നെ സ്റ്റോറേജ് കപ്പാസിറ്റി തീർത്തും ഇല്ലാതെപോയ അദ്ദേഹത്തിന്റെ മൂത്രസഞ്ചിയിൽ നിന്നും കിടക്കയെ നനച്ചു കൊണ്ട് കടും മഞ്ഞ മൂത്രം ഒഴുകിപ്പടർന്നു.ഞാൻ അപ്പോഴും നോക്കിയത് അയാളുടെ എനിക്കു നേരെ തൊഴുതു പിടിച്ചിരിക്കുന്ന വിറക്കുന്ന കൈകളിലേക്കാണ്.

ക്ഷമാപണം…

ഈ വൈകിയ വേളയിലെ ക്ഷമാപണം എന്നിലെ ജീവന്റെ ഏറ്റവും ചെറിയ അണുവിലെങ്കിലും എന്തെങ്കിലും ചലനം സൃഷ്ടിക്കുന്നുണ്ടോ എന്നു ഞാൻ ഒരു മാത്ര ജാഗരൂകയായി.

ഇല്ല… യാതൊന്നുമില്ല.

ഞാനൊന്നു ദീർഘമായി നിശ്വസിച്ചു.പിന്നെ എന്റുമ്മ ചെയ്യുന്നത് പോലെ സാരിത്തുമ്പെടുത്ത് എന്റെ എളിയിൽ തിരുകി.

“സോറി മാഡം. യൂറിൻ ട്യൂബ് ഇട്ടിട്ടുണ്ട്. അത്‌ ലീക്ക് ആയതാണ്. ഞങ്ങൾ ക്ലീൻ ചെയ്തുകൊള്ളാം”

കയ്യിൽ ഗ്ലൗസണിഞ്ഞു കൊണ്ട് ഹെഡ് നഴ്സും നഴ്സിംഗ് സ്റ്റുഡന്റസും ഡ്യൂട്ടി ഡോക്ടറും ഓടി വന്നു.

“ഓഹ്… അത്‌ സാരമില്ല ”

ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു. ശേഷം അദ്ദേഹത്തെ പതിയെ ചെരിച്ചു കിടത്തി. പിന്നെ ഉറായിടാത്ത വെറും കയ്യോടെ അദ്ദേഹത്തെ വൃത്തിയാക്കാൻ തുടങ്ങി.

അദ്ദേഹം എന്നെ നോക്കാൻ ശേഷിയില്ലാതെ കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് നിലവിളി ചീന്തുകൾ പുറത്തു വരാതിരിക്കാൻ വേണ്ടി ചുണ്ടുകൾ കടിച്ചു പിടിച്ചു.

ഞാൻ ആ മുഖത്തേക്ക് നോക്കി. പിന്നെ അടഞ്ഞ കണ്ണുകളിലേക്കു നോക്കി നേർത്ത ചിരിയോടെ പറഞ്ഞു

“വിഷമിക്കേണ്ട… ഞാൻ നിങ്ങളുടെ മകളാണ്. എന്റുമ്മ പെറ്റ നിങ്ങളുടെ മകൾ. നിവർന്നു നിൽക്കാൻ ശേഷിയില്ലാത്ത നിങ്ങളുടെ മകന്റെ സഹോദരിയും അതേ സമയം തന്നെ അവന്റെ ഉമ്മയുമായവൾ.നിങ്ങളുടെ മൗനത്തിൽ നിന്നും കരുത്താർജ്ജിച്ച്  ജീവിക്കാൻ പഠിച്ച മകൾ…”

ആ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു പിന്നെയും ഏറെ നേരം.ഞാൻ ഒരു ചെറു ചിരിയോടെ കണ്ണിലൊരു നീർത്തുള്ളിയുമായി അത്‌ നോക്കി നിന്നു…

Post Views: 41
3
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

2 Comments

  1. Suma Jayamohan on April 17, 2024 7:08 PM

    കരുത്തുറ്റ കഥ .
    അഭിനന്ദനങ്ങൾ💐👌❤️

    Reply
  2. Sabira latheefi on April 6, 2024 3:56 PM

    😥😥

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.