Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രാത്രിവണ്ടി
ജീവിതം ത്രില്ലർ യാത്ര സമത്വം സാമൂഹ്യപ്രശ്നങ്ങൾ

രാത്രിവണ്ടി

By Amal FermisApril 5, 2024Updated:April 8, 20241 Comment5 Mins Read105 Views
Bookmark Now
Please login to bookmark Close

No account yet? Register

നനഞ്ഞ ബസ്സിൻ്റെ ചില്ലിലൂടെ കുളിർമ്മയുള്ളൊരു ശീതക്കാറ്റടിച്ചു കയറി. ഇന്നു രാത്രിബസ്സിലാണ് ഡ്യൂട്ടി. മഴ ചാറിതുടങ്ങിയപ്പോൾ ബസ്സിൻ്റെ ഷട്ടറുകളോരോന്നായി ഇട്ടു തുടങ്ങി. നഗരത്തിൽ നിന്നും വിനോദസഞ്ചാര മേഖലയായ ആ മലമുകളിലേക്കുള്ള ഇന്നത്തെ അവസാനത്തെ ബസ്സിൽ ഇരിക്കുമ്പോൾ മനസ്സ് കല്ലാക്കാൻ ശ്രമിക്കുകയാണ്. രവിയേട്ടന് കണ്ണു ശരിക്കു കാണുന്നുണ്ടോ ആവോ? തുള്ളിക്കൊരു കുടം കണക്കേ പേമാരി കനക്കുമ്പോൾ ഉള്ളിലെന്തോ പഴയതുപോലെ വേവലാതിയൊന്നുമില്ല. വേദനയുടെ കൂടായ മനസ്സിലേക്ക് ഇതിൽ കൂടുതൽ ആവലാതികൾ കയറില്ലായിരിക്കും.

യാത്രകൾ ഇഷ്ടമായിട്ടൊന്നുമല്ല ആനവണ്ടിയിലെ കണ്ടക്ടർ ജോലി ഏറ്റെടുത്തത്. അങ്ങേരുടെ ആത്മഹത്യക്കു ശേഷം എന്തെങ്കിലുമൊരു ജോലി കിട്ടേണ്ടത് അത്യാവശ്യമായിരുന്നു. മക്കളേയും അങ്ങേരുടെ മാതാപിതാക്കളേയും പട്ടിണിക്കിടാൻ കഴിയില്ലല്ലാേ. ഒരുമിച്ച് ആത്മഹത്യ ചെയ്യാൻമാത്രം മനസ്സടുപ്പം അങ്ങേര്ക്കില്ലായിരുന്നിരിക്കാം. അല്ലെങ്കിലും എന്തിലാണങ്ങേര് എന്നെ കൂടെ കൂട്ടിയിട്ടുള്ളത്? രണ്ടു മക്കളെന്ന തീരുമാനം പോലും അങ്ങേരുടേതായിരുന്നല്ലോ. കല്യാണം കഴിയുമ്പോൾ കൊണ്ടു വന്നിരുന്ന പണ്ടവും പണവും കൊണ്ടുപോവാനും അങ്ങേർക്കാരോടും ചോദിക്കേണ്ടതില്ലായിരുന്നു. എല്ലാം നഷ്ടപ്പെട്ടപ്പോഴും ഒരു വാക്കു മിണ്ടിയില്ല. അതു കൊണ്ടു തന്നെ ഇന്നിപ്പോൾ അത്യാവശ്യത്തിന് പണയം വെക്കാൻ പോലും ഒരു തരി പൊന്നില്ല വീട്ടിൽ.

ഒന്നും ചിന്തിക്കാതിരിക്കാനാണ് ഈ ജോലി തന്നെ തിരഞ്ഞെടുത്തത്. ബസ്സിലങ്ങ് കയറിയാൽ പിന്നെ ഇറങ്ങും വരെ തിരക്കു തന്നെ. ബസ്സിലോരോ ദിവസം ഏകദേശം എഴുനൂറോളം ആളുകൾ കയറും. എല്ലാവരോടും നന്നായി പെരുമാറണം. ഒരു ചിരിയെങ്കിലും സമ്മാനിക്കാറുണ്ട്. ചിലരൊക്കെ തിരിച്ച് ചിരിക്കും, മറ്റു ചിലർ ചിരിക്കാതെ മുഖം താഴ്ത്തും അല്ലെങ്കിൽ തല വെട്ടിത്തിരിക്കും. യാത്രക്കാർ ഈ ലോകത്തിൻ്റെ തന്നെ ഒരു കൊച്ചു പതിപ്പാണല്ലോ. സങ്കടം കൊണ്ട് വീർപ്പുമുട്ടി ബസ്സിൽ കയറിയവരുണ്ടാവും, യാതൊരു ഉത്തരവാദിത്തങ്ങളുമില്ലാതെ മലയോരത്തേക്ക് ചുരുങ്ങിയ ചെലവിൽ നാടുകാണാൻ പോവുന്നവരുണ്ട്. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ഓടി നടക്കുന്നവരുണ്ട്.

ചില റൂട്ടുകളിൽ സ്ഥിരം പോകുമ്പോൾ പരിചിതമുഖങ്ങളായവർ മിണ്ടിപ്പറയാറുണ്ട്. സീറ്റൊന്നുമൊഴിവില്ലേൽ എൻ്റെ സീറ്റിലോട്ടിരുന്നോളാൻ പറയാറുണ്ട്. സീറ്റിൽ വേഗം കയറി ഇരിക്കുമെന്നല്ലാതെ ഒരു ചിരി കൊണ്ടു പോലും നന്ദി വാക്കു പറയാത്ത എത്രയോ പേർ. ആദ്യമൊക്കെ വല്ലാത്ത പരിഭവം തോന്നിയിരുന്നു. പിന്നെ ലോക്കൽ ബസ്സിലെ ഡ്രൈവറായ ജോയേട്ടനാണ് പറഞ്ഞത്, ഇതൊക്കെ ഈ ജോലിയിൽ പതിവാണെന്ന്. അല്ലെങ്കിലും എത്ര മോശം അനുഭവങ്ങളുണ്ടായാലും യാത്രക്കാരോടും വണ്ടിയിലെ മറ്റു ജീവനക്കാരോടും എങ്ങനെ നന്നായി പെരുമാറണം എന്നു ഞങ്ങൾക്ക് മാനസിക പരിശീലന ക്ലാസ് തരാറുണ്ടല്ലോ കമ്പനി! പക്ഷേ ചിലർക്കൊക്കെ ഒരു പുഞ്ചിരി കൊടുത്താൽ ഒരു തിരിയിൽ നിന്നും ദീപം പകർത്തി അടുത്തതിലേക്ക് പോകും പോലെ പുഞ്ചിരി സന്തോഷം പരത്തി ചുറ്റിലും വ്യാപിക്കുന്നത് കാണുന്നത് തന്നെ എന്തു രസമാണ്. ബസ്ചാർജിൽ നിന്നും രക്ഷപ്പെടാനായി ഇല്ലാത്ത പരിചയം നടിക്കുന്നവരുമുണ്ട്.

പുതു തലമുറ സ്വന്തം കാര്യങ്ങളിൽ മാത്രം അഭിരമിക്കുന്നവരാണ്. അവർ മറ്റാരേയും ശല്യം ചെയ്യുന്നുമില്ല, ഒന്നിലും ഇടപെടുന്നുമില്ല. അധിക സമയവും മൊബൈൽ ഫോണിലേക്ക് മുഖം പൂഴ്ത്തിയിരിക്കുകയാവും. അല്ലെങ്കിൽ ഇയർഫോണിലൂടെ ചെവിട്ടിൽ അലയടിക്കുന്ന സംഗീതത്തിന് കാതോർത്തിരിക്കുകയാവും. കൃത്യം ചിലയിടങ്ങളിലെത്തുമ്പോൾ കണ്ണു തുറന്നു മൊബൈൽ ഫോൺ ക്യാമറ ഓണാക്കി പുറത്തെ കാഴ്ചകൾ ഒപ്പിയെടുക്കാറുണ്ട്. ഇന്ന് കണ്ണുകളേക്കാൾ കാഴ്ചകൾ ഒപ്പിയെടുക്കുന്നത് ക്യാമറകളാണല്ലോ.

ഇന്നലെ രാത്രി, മഴയും റോഡിൽ മണ്ണിടിഞ്ഞ് വീണ് ബ്ലോക്കുമായതോടെ ഏറെ വൈകിയാണ് ഡിപ്പോയിൽ തിരികെ എത്തിയത്. കാശെണ്ണി കൊടുത്ത് കഴിഞ്ഞപ്പോഴാണ് പിന്നെയിനി വീട്ടിലേക്ക് പോയി കാലത്തെണീറ്റ് മടങ്ങി വരാനുള്ള സമയമൊന്നുമില്ലെന്നോർത്തത്. ഡിപ്പോയിൽ തന്നെ കിടന്നു. മങ്ങിയ വെളിച്ചത്തിൽ ഇരമ്പിയാർക്കുന്ന കൊതുകുകൾ. നനവുള്ള തറ. കൊതുകുശല്യം കാരണം ഉറങ്ങാൻ പറ്റാതായപ്പോൾ തൊട്ടടുത്ത് കിടന്നിരുന്ന സിനിചേച്ചിയാണ് രണ്ടു പ്ലാസ്റ്റിക് കവറും ചാക്കു നൂലും തന്നത്. ഞാൻ കവറിലേക്കും സിനിചേച്ചിടെ മുഖത്തേക്കും മാറി മാറി നോക്കിയപ്പോൾ ചേച്ചി പറഞ്ഞു. കാലിൽ കവറിട്ട് കെട്ടിവെച്ചാേന്ന്. കവറിട്ട് മറച്ച കാലുകളും കോട്ടിൽ തിരുകിയിരുന്ന കൈകളുമായി കിടന്നതേ ഓർമ്മയുള്ളൂ. ഏറെ നേരത്തെ യാത്രക്കു ശേഷം നടുനിവർത്തിയതുകൊണ്ടാവാം കിടന്നതേ ഉറങ്ങിപ്പോയി. എന്നിട്ടും ഇപ്പോൾ ബസ് ചാഞ്ഞും ചരിഞ്ഞും ഊയലാടുമ്പോലെ മുന്നോട്ട് നീങ്ങുമ്പോൾ കണ്ണുകൾ അടഞ്ഞു പോവുംപോലെ.

പുറത്ത് മഴ കനക്കുന്നുണ്ട്. ഫാസ്റ്റ്പാസഞ്ചറാണ്. രവിയേട്ടൻ തിരക്കിട്ട് ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഹുങ്കാരത്തോടെ കാറ്റു വീശുമ്പോൾ മരങ്ങൾ കടപുഴകി ബസ്സിനു മേലേക്ക് വീഴുമോന്ന് ആധിയുണ്ട്. ബസ്സിലെ ഷട്ടർ മുഴുവൻ ഇട്ടതിനാൽ മുൻവശത്തെ ചില്ലിലൂടെ മാത്രമേ എവിടെയെത്തിയെന്ന് അറിയാനാവുന്നുള്ളൂ. ഇരുട്ടു കനത്തതു കൊണ്ടാവാം ബസ്സിലിപ്പോൾ വിരലിലെണ്ണാവുന്ന യാത്രക്കാരേയുള്ളൂ. അവരെല്ലാം അവസാനത്തെ സ്റ്റോപ്പിൽ ഇറങ്ങാനുള്ളവരാണ്. വഴിയിൽ നിറയെ കാടാണ്. ജനവാസമില്ലാത്ത പ്രദേശങ്ങൾ.

ഈ റൂട്ടിൽ ഡ്യൂട്ടി കിട്ടുമ്പോഴേ ദേഷ്യം വരും, പലപ്പോഴും ബസ്സിലുള്ള യാത്രക്കാർ പ്രകൃതി ഭംഗി ആസ്വദിച്ച് കൊണ്ട് നിങ്ങൾക്കിതൊക്കെ എന്നും ആസ്വദിക്കാമല്ലേയെന്ന് അസൂയയോടെ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വരാറുള്ളത്. സ്വസ്ഥമായി, സുരക്ഷിതമായി യാത്ര ചെയ്യുന്നവർക്കല്ലേ കാടും പടലും മലയും മഴയുമൊക്കെ ആസ്വദിക്കാനാവുക. ഉള്ളിലൊരു കടലോളം സങ്കടങ്ങൾ ചുട്ടുപഴുപ്പിക്കുന്നവർക്ക് എന്ത് ഹരിതാഭ, പച്ചപ്പ്!

ഇരുന്നു എഴുന്നേറ്റപ്പോൾ കോട്ടിൻ്റെ പോക്കറ്റിൽ നിന്നും അഞ്ചു രൂപ തുട്ട് താഴേക്കുരുണ്ടു പോയി. കോട്ടിൻ്റെ കീശയിൽ കൈയ്യിട്ടപ്പോൾ അത്ര ചെറുതല്ലാത്ത ഒരോട്ടയിലൂടെ വിരൽ പുറത്തേക്കു വന്നു. യൂണിഫോം പലയിടത്തും പിഞ്ഞി തുടങ്ങിയിരിക്കുന്നു. പുതിയതൊന്നു വാങ്ങിക്കാനായിട്ടുണ്ട്. ശമ്പളം കിട്ടിയിട്ട് മാസമെത്രയായി? ശമ്പളം കിട്ടുന്ന സമയത്തെ കാശ് ബാങ്കിലിട്ട് അരിഷ്ടിച്ചു പിടിച്ചാണ് കഴിഞ്ഞ മാസം വരെ മുന്നോട്ടു പോയത്. കുട്ടികൾ ഗവൺമെൻ്റ് സ്കൂളിലായത് കൊണ്ട് കുറെ ചിലവ് കുറവാണ്. എന്നാലും തിന്നാനും കുടിക്കാനും ഉടുക്കാനുമുള്ള ചിലവുകൾ ഏത് തിരക്കിനിടയിലും എൻ്റെ തലയിലൂടെ തലങ്ങും വിലങ്ങും ചീറിപ്പായും. ഗവൺമെൻ്റ് ജോലിയായത് കൊണ്ടാണ് പലചരക്കു കടയിൽ നിന്നും പറ്റു പറഞ്ഞ് സാധനങ്ങൾ വാങ്ങാൻ പറ്റുന്നത്. പക്ഷേ മറ്റെവിടെയും കടം പറയാൻ പറ്റില്ലല്ലോ.

ഓരോന്നാലോചിച്ച് രവിയേട്ടൻ്റെ അടുത്തെത്തിയപ്പാേൾ, ബസ് റോഡരികിലേക്ക് നീക്കി പിടിച്ചു കൊണ്ട് രവിയേട്ടൻ പിന്നിൽ നിന്നൂളിയിട്ട് വന്ന കാറുകൾക്ക് കയറി പോവാൻ ഇടം കൊടുത്തു. കാറിനുള്ളിൽ നിന്നും ചെറുപ്പക്കാർ കുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ്ഞു. പൊടിഞ്ഞുതൂവിയ ചില്ലുകളിലൂടെ വണ്ടി കയറിയിറങ്ങുമ്പോൾ, കയറ്റം കയറുന്ന വണ്ടി അണക്കുന്നുണ്ടായിരുന്നു. ഇരുട്ടു കട്ട പിടിച്ചു നിൽക്കുന്ന സ്റ്റോപ്പിൽ നിന്നാണയാൾ കൈ കാണിച്ചത്. ചെറുതായി ആടുന്നുണ്ടോന്നൊരു സംശയം തോന്നാതിരുന്നില്ല. വണ്ടി നിർത്തണോന്നൊരു സംശയത്തോടെ രവിയേട്ടൻ എന്നെ നോക്കി. അവസാനത്തെ വണ്ടി ആയതു കൊണ്ട് കയറ്റാതെ പോയാൽ ഈ രാത്രിയിൽ ഇരുട്ടത്ത്, മഴയത്ത് മൃഗങ്ങളെമ്പാടുമുള്ള കാട്ടിൽ നേരം വെളുക്കുന്നതു വരെ അയാൾ!

ആനവണ്ടി ജനസൗഹാർദ്ദമാവാൻ ശ്രമിക്കുന്ന ഇക്കാലത്ത് അയാളെ കയറ്റാതെ വണ്ടി മുന്നോട്ടെടുക്കേണ്ടെന്ന് തോന്നി എനിക്ക്. അയാളെ കാത്തും എവിടെയോ ഒരു കുടുംബം ഉറങ്ങാതിരിക്കുന്നുണ്ടാവുമല്ലോ. ഞാൻ ബെല്ലടിച്ചപ്പോൾ രവിയേട്ടൻ വണ്ടി നിർത്തി. അയാൾ കയറിയെന്നുറപ്പിച്ച് ഞാൻ ഡബിൾബെല്ലടിച്ചു. പാതി ചന്തി സീറ്റിലുറപ്പിച്ചും പാതി പുറത്തുമായയാൾ ഇരുന്നു. ചീകി വെക്കാത്ത തലമുടി അലങ്കോലമായി നെറ്റിയിലേക്ക് വീണു കിടന്നിരുന്നു. താടിയിൽ പണ്ടെന്നോ വെട്ടു കൊണ്ടൊരു പാടുണ്ട്. കറയാണോ മണ്ണാണോയെന്ന് തിരിച്ചറിയാത്ത വിധം അയാളുടെ മുണ്ട് മുഷിഞ്ഞിരിക്കുന്നു.

“ടിക്കറ്റ്, ടിക്കറ്റ് ”
അയാൾ എന്നെ അവഗണിച്ചു കൊണ്ട് പുറത്തേക്ക് കണ്ണും നട്ടിരുന്നു. ഞാൻ രവിയേട്ടൻ്റെ മുഖത്തേക്ക് നോക്കി. രവിയേട്ടൻ മുന്നിലെ കണ്ണാടിയിലൂടെ അയാളെ തന്നെ സാകൂതം നോക്കിയിരിപ്പുണ്ട്.
“നിങ്ങൾ എവിടേക്കാണ്? ടിക്കറ്റെടുക്കൂ ”
ഞാൻ ശബ്ദം അൽപം കനപ്പിച്ച് പറഞ്ഞു. അയാളെന്നെ നോക്കി ഒരശ്ശീലച്ചിരിയോടെ എഴുന്നേറ്റ് നിന്നു. വാ പൊളിച്ച ചിരിയിൽ മദ്യത്തിൻ്റെ വാട കെട്ടിയ ഗന്ധം പുറത്തേക്കൊഴുകി. എനിക്ക് ഛർദ്ധിക്കാൻ വന്നു. അയാൾ അടുത്തേക്ക് നീങ്ങിനിന്നു. ദൂരെ ആകാശത്തു നിന്നും കനത്ത ശബ്ദത്തിൽ ഒരിടിയും മിന്നലും വന്നു ഓടുന്ന ബസ്സിനെ തൊട്ടു. അയാളീ സന്ദർഭം മുതലെടുത്തു കൊണ്ട് എന്നെ ചുറ്റിപ്പിടിച്ച് നമുക്കെവിടേക്ക് പോവണം എന്നു ചെവിയിൽ പറഞ്ഞു. ദേഷ്യവും സങ്കടവും എന്നിൽ നിറഞ്ഞൊഴുകി. ഞാനയാളെ സ്ത്രീ സഹജമായ എതിർപ്പോടെ കുടഞ്ഞെറിഞ്ഞു. നില തെറ്റിയ അയാൾ ബസ്സിനുള്ളിൽ തന്നെ കുഴഞ്ഞു വീണു. തുരുമ്പിച്ച സീറ്റിൽ കൈമുട്ടു തട്ടി ചോര പൊടിഞ്ഞു.

“എടീ ” ക്രുന്ദനായയാൾ എണീറ്റപ്പോഴേക്കും രവിയേട്ടൻ ബസ് കുരിശുപള്ളിയുടെ അരികിലേക്ക് ഒതുക്കി സീറ്റിൽ നിന്നും ഇറങ്ങി ഓടി വന്നു. പിന്നിലെ സീറ്റിലിരുന്ന് ഉറങ്ങിയിരുന്ന വിരലിലെണ്ണാവുന്ന യാത്രക്കാരും ഉറക്കപ്പിച്ചിൽ നിന്നും എഴുന്നേറ്റ് എന്താണ് സംഭവിക്കുന്നതെന്ന് ഉറ്റുനോക്കി. അപ്പോഴാണ് ആ ബസ്സിൽ ഞാനല്ലാതെ മറ്റൊരു പെണ്ണുമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞത്. എൻ്റെ ചങ്കിലൂടെ ഒരു കാളൽ പാഞ്ഞു. തലയിൽ ദൽഹിയിലെ ഒരു ബസ്സിനകവും നിരാലംബയായ ഒരു പെണ്ണിൻ്റെ കരച്ചിലും മുഴങ്ങി. രവിയേട്ടൻ പിന്നിൽ നിന്നും അയാളെ അടിച്ചുവീഴ്ത്തി ശരീരത്തിൽ കയറി ഇരുന്നു കൊണ്ട് എന്നെ വിളിക്കുന്നുണ്ടായിരുന്നു. എൻ്റെ തലക്കകം ശൂന്യമായിരുന്നു. കുരിശുപള്ളിയുടെ വശത്തൂടെ കാട്ടിലേക്കുള്ള പാതയിലൂടെ നുഴഞ്ഞു കയറിയാലോന്നൊരു ചിന്ത ഉള്ളിലുടലെടുത്തു. ബസ്സിലുള്ളവരേക്കാളും കരുണ കാണും മൃഗങ്ങൾക്കെന്നു തോന്നി.

“അനിതേ, വണ്ടിടെ ഡാഷ് ബോർഡിൽ ഒരു ചൂടിക്കയറുണ്ട്. അതിങ്ങെടുക്ക്.” ഞാൻ കിലുകിലാവിറച്ചുകൊണ്ട് വെപ്രാളത്തോടെ ഡാഷ് ബോർഡിനടുത്തേക്കോടി. അയാൾ രവിയേട്ടൻ്റെ പിടിവിടുവിക്കാൻ കുതറുന്നുണ്ട്. ഞാൻ കയറു കൊണ്ടു കൊടുത്തപ്പോൾ രവിയേട്ടനും യാത്രക്കാരും കൂടെ അയാളെ കയറുകൊണ്ട് വരിഞ്ഞു കെട്ടി, ഒരുപ്പു ചാക്കു പോലെ നിലത്തിട്ടു.

രവിയേട്ടൻ വണ്ടിയെടുത്ത് പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി ഓടിക്കുമ്പോൾ ഞാനോർക്കുകയായിരുന്നു, ഇന്നും ഡിപ്പോയിലെ കൊതുകടി കൊണ്ട് ഉറങ്ങേണ്ടി വരുമെന്ന കാര്യം.

അമൽ ഫെർമിസ്

#വണ്ടിമിസ്സായരാത്രി

ഫോട്ടോ കടപ്പാട് : ഗൂഗിൾ

Post Views: 39
1
Amal Fermis

പ്രിയപ്പെട്ടവനും ഇഷ്ട പുസ്തകങ്ങളും ഇത്തിരി പച്ചപ്പും ഉണ്ടെങ്കിൽ ഈ ലോകത്തെവിടെയാണെങ്കിലും സന്തോഷമായിരിക്കുന്നവൾ

1 Comment

  1. Shreeja R on April 29, 2024 1:55 PM

    Super 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.