Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അപ്ഡേറ്റഡ് വീട്ടമ്മ
അനുഭവം ഓർമ്മകൾ വീട് സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

അപ്ഡേറ്റഡ് വീട്ടമ്മ

By Soumya MuhammadApril 7, 2024Updated:April 11, 20244 Comments5 Mins Read103 Views
Bookmark Now
Please login to bookmark Close

No account yet? Register

“മറ്റെന്നാൾ ആണ് ട്ടോ എളേമ്മാടെ വീട്ടിൽ നിക്കാഹ്. രാവിലെ ഇറങ്ങണം. എങ്കിലേ പതിനൊന്നു മണിക്ക് മുന്നേ അവിടെ എത്താൻ പറ്റൂ ”

അലക്കിയ തുണികൾ മടക്കി വെക്കുമ്പോൾ ഞാൻ അല്പം ഉച്ചത്തിൽ തന്നെ പറഞ്ഞു. ഇനി ആരും ഇത് അറിഞ്ഞില്ല, കേട്ടില്ല, പറഞ്ഞില്ല, ഓർത്തില്ല എന്നൊന്നും പറഞ്ഞ് ഈ നികാഹിന്റെ കാര്യം വിട്ടു പോകേണ്ട. കാരണം കല്യാണം എന്റെ എളേമ്മാടെ വീട്ടിൽ ആണേയ്. അപ്പൊ മറവി സ്വാഭാവികം. കൂടാതെ മാസം ഒന്നായി ഞാനീ കല്യാണദിവസം കാത്തുകാത്തിരിക്കുന്നു. സാധാരണയിൽ സാധാരണയായ എന്നെപ്പോലുള്ള വീട്ടമ്മമാർക്ക് ആകെയുള്ള സന്തോഷങ്ങൾ ഇങ്ങനെ വെല്ലപ്പോഴും  വന്നു ചേരുന്ന ഒഴിച്ചുകൂടാൻ പറ്റാത്ത കല്യാണങ്ങളും പരിപാടികളുമാണ്. അന്ന് വേണം ഒന്ന് പുറത്തിറങ്ങാനും സ്വന്തക്കാരെ കണ്ടൊന്നു മിണ്ടിപറയാനും.മാത്രമല്ല അന്നൊരു പകൽ നേരമെങ്കിലും അടുക്കളയിൽ കയറാതെ വേവിക്കാതെ, വിളമ്പാതെ, ഊട്ടാതെ പിന്നെ ഉണ്ടത് കഴുകി തുടക്കാതെയിരിക്കാമല്ലോ എന്നുള്ള ആശ്വാസം വേറെയും.

“ഓഹ്… ആഴ്ചാവസാനം ഒന്ന് വെറുതെയിരിക്കാം എന്നു കരുതിയതാ. അപ്പോഴാ ഒരു മുള്ളീപ്പോ തെറിച്ചപ്പോഴുള്ള ബന്ധുക്കാരുടെ കല്യാണം!”

കുളി കഴിഞ്ഞ് തല തുവർത്തി കൊണ്ട് പുറത്തേക്കു വന്ന ഭർത്താവ് പിറു പിറുക്കുന്നത് കേട്ടെങ്കിലും ഞാൻ ഒന്നും മിണ്ടാതെ അദ്ദേഹം തോർത്ത് എവിടെ, എങ്ങിനെ വിരിച്ചിടും എന്ന് വീക്ഷിച്ചു.

ഡ്രെസ്സിംഗ് സ്റ്റാൻഡിന് സൈഡിൽ വൃത്തിയോടെ കുടഞ്ഞു വിരിച്ചിടുന്നത് കണ്ട് ഞാൻ ഊറി ചിരിച്ചു കൊണ്ട് ചോദിച്ചു.

“അതെന്താ നിങ്ങൾ ആണുങ്ങൾക്ക് മാത്രമാണോ വാരാന്ത്യവും വാരാദ്യവുമൊക്കെയുള്ളൂ. ഞങ്ങൾ  വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾക്ക് ഈ ദിവസങ്ങൾ ഒന്നും ഇല്ലേ?”

“നിനക്ക് അങ്ങനെയങ്ങു പറഞ്ഞാൽ മതി. ആഴ്ചയിൽ ആറു ദിവസവും പുറത്ത് പോയി പണിയെടുക്കുന്നവന്റെ എടങ്ങേറ് നിനക്കൊക്കെ എങ്ങനെ മനസ്സിലാകാനാ! വീട്ടിൽ തന്നെ ഉണ്ട് ഉറങ്ങി സുഖമായി ഇരിക്കുന്ന നിന്നോടൊന്നും ഒന്നും പറഞ്ഞിട്ടും കാര്യമില്ല ”

അങ്ങേര് തന്റെ പതിവു പല്ലവി പുറത്തെടുത്തു.

“കൊല്ലം പത്തിരുപത് ആയില്ലേ. ഇനീം ഇതു തന്നെ പറഞ്ഞിരിക്കാൻ നാണമാകില്ലേ നിങ്ങൾക്ക്?”

തികട്ടി വന്ന മുഴുവൻ പരിഹാസവും മുഖത്തു കാണിച്ച് ഞാൻ മുഖം കൂർപ്പിച്ചു കൊണ്ട് തുടർന്നു.
“പറയാനാണെങ്കിൽ എനിക്കുമുണ്ട് ഒരുപാട് പറയാൻ. നേരം വെളുക്കുമ്പോൾ മുതൽ ഇവിടെ ചെയ്യുന്ന ജോലികളുടെയും, നിങ്ങൾക്കും മക്കൾക്കും വച്ചു വിളമ്പുന്നതിന്റെയും, അടിവസ്ത്രങ്ങൾ ഉൾപ്പെടെ നിങ്ങൾ യാതൊരു ഉളുപ്പുമില്ലാതെ ഊരി എറിഞ്ഞിട്ടു പോകുന്ന വിയർപ്പു നാറിയ തുണകൾ അലക്കി തേച്ചു മടക്കി വെക്കുന്നതിന്റെയും പിന്നെ പകൽ നേരം മുഴുവൻ ഈ വീടും തൊടിയും അങ്ങേയറ്റം ഉമ്മറത്തു കിടക്കുന്ന ചെരിപ്പുകൾ പോലും അസ്സലൊരു അനുസരണയുള്ള കാവൽ പട്ടിയെ വെല്ലുന്ന തരത്തിൽ കാത്തു സൂക്ഷിക്കുന്നതിന്റെയും പിന്നെയും നേരവും കാലവും ഇല്ലാതെ കയറി വരുന്ന നിങ്ങളുടെ ബന്ധുക്കളെ സൽകരിക്കുന്നതിന്റെയും അനവധി കണക്കുകൾ. നിങ്ങൾ ആഴ്ചയിൽ ആറു ദിവസവും പുറത്ത് പോയി പണിയെടുക്കുകയാണെങ്കിൽ ഞങ്ങൾ വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾ ആഴ്ചയിൽ ഏഴു ദിവസവും പണി എടുക്കുന്നുണ്ട്. ആഴ്ചയുടെ അവസാനം ആകട്ടെ പണിയോട് പണിയും.അതൊന്നും ഞാൻ പറയുന്നില്ല കാരണം അതൊക്കെ പറഞ്ഞു പറഞ്ഞ് എനിക്കു തന്നെ നാണക്കേടായി ”

“പിന്നേയ് എന്റെ സ്വന്തക്കാരെ സത്കരിച്ച കാര്യമൊന്നും നീ പറയേണ്ട. കഴിഞ്ഞയാഴ്ച എന്റെ ഇളയ പെങ്ങളും കെട്ട്യോനും പിള്ളേരും കൂടി വന്നപ്പോൾ നീ കാണിച്ചത് ഞാൻ മറന്നിട്ടില്ല. രൂപാ ആയിരത്തി അഞ്ഞൂറ് ആണ് നിമിഷനേരം കൊണ്ട് എന്റെ കയ്യീന്ന് ചിതറി പോയത്. അതും നീ കാരണം… എന്തേലും വച്ചുണ്ടാക്കാനുള്ള നിന്റെ മടി കാരണം”

ആളും വിടാൻ ഭാവമില്ല എന്നു കണ്ട് ഞാൻ രണ്ടും കല്പിച്ചുള്ള ഒരു യുദ്ധത്തിനു തന്നെ തയ്യാറെടുത്തു.

“അത്‌ നന്നായിപോയി. ഇനി നേരോം കാലോം ഇല്ലാതെ വീട്ടിലേക്ക് കയറി വരുന്നവർക്ക് വേണ്ടി തീറ്റയുണ്ടാക്കാൻ എന്നെ നിർബന്ധിച്ചാൽ ഇത് തന്നെയായിരിക്കും ഫലം. അവള് ജോലിക്കാരി… അവൾക്കാകെ ഒരു ദിവസമല്ലേ അവധിയുള്ളൂ, നീ വീട്ടിൽ തന്നെ ഇരിക്കുന്നവൾ അല്ലേ എന്നും പറഞ്ഞ് അവധി ദിവസം പണിയൊക്കെ തീർത്ത് ഞാനെന്റെ കെട്ട്യോനും മക്കൾക്കും ഒപ്പം ഇരിക്കുമ്പോൾ സമയം തെറ്റി കടന്നു വരുന്നവർക്ക്‌ വേണ്ടി പത്തിരീം ഇറച്ചികറിയുമുണ്ടാക്കാൻ പറഞ്ഞാൽ ഇനി എനിക്ക് തരപ്പെട്ടു എന്നു വരില്ല. ഒന്നല്ലെങ്കിൽ പറയുന്നവർ ഉണ്ടാക്കണം അല്ലെങ്കിൽ വരുന്നവർ മര്യാദ കാണിക്കണം. ഇനി ഇത് രണ്ടിനും പറ്റില്ലെങ്കിൽ ആയിരമോ രണ്ടായിരമോ കൊടുത്ത് ഫുഡ്‌ വാങ്ങി കൊടുക്കുക. ഒന്നുമല്ലെങ്കിൽ അത്രേം കാശ് ചിലവാകുമ്പോൾ തന്നെയെങ്കിലും ഞാനെന്ന അടുക്കളപ്പണിക്കാരിയുടെ വില മനസ്സിലാകും അല്ലോ ”

അദ്ദേഹം എന്നെയൊന്നു നോക്കി. പിന്നെ കൈ കഴുകി ഭക്ഷണം കഴിക്കാനിരുന്നു. ഞാൻ ചപ്പാത്തിയും വെജിറ്റബിൾ കറിയും ചൂടോടെ വിളമ്പി. അദ്ദേഹം ഒന്നും മിണ്ടാതെ അത്‌ കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഭക്ഷണം കൊള്ളാമെന്ന്. ഉപ്പും മുളകും എരിവും തേങ്ങാപാലും എല്ലാം കൃത്യമാണ്. എന്തേലും ഒരു കുറവുണ്ടെങ്കിൽ ഇപ്പോൾ പറഞ്ഞേനെ. കുറവുകൾ പറയാൻ ഒരിക്കലും മറക്കാറില്ല. വീട്ടമ്മമാരുടെ അധ്വാനത്തിന് മാത്രമുള്ള പ്രത്യേകതയാണ് അത്‌. അഭിനന്ദിക്കാൻ മറന്നാലും അപമാനിക്കാനും അവഗണിക്കാനും എല്ലാരും മുന്നിലാണ്.

പറഞ്ഞിട്ട് കാര്യമില്ല. ഇവരൊന്നും മാറ്റി ചിന്തിക്കാനോ വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾക്കൊരു വിലയൊന്നും തരാനോ പോകുന്നില്ല. അപ്പോൾ പിന്നെ നമ്മൾ പെണ്ണുങ്ങൾ സ്വയമങ്ങു നന്നായിക്കോളണം. അതായത് നമ്മൾ  നമുക്കൊരു വിലയങ്ങു കൊടുക്കണം.

ഞാൻ എന്നോട് തന്നെ സംസാരിച്ചു കൊണ്ട് പാത്രങ്ങൾ അടുക്കളയിൽ വെച്ചിട്ട് ഫോൺ എടുത്ത് ഭർത്താവിന്റെയടുത്ത് പോയി ഇരുന്നു. അല്പനേരം ഒരുമിച്ചിരിക്കാൻ ഞാനിപ്പോൾ ശ്രമിക്കാറുണ്ട്. കുറച്ച് നാൾ മുന്നേ വരെ ഇദ്ദേഹം ഭക്ഷണം കഴിച്ച് ഫോണും നോക്കി ഇരിക്കുമ്പോൾ ഞാൻ പാത്രം കഴുകാനും നിലം അടിക്കാനും പോകും. ഞാൻ തിരിച്ചു വരുമ്പോഴേക്കും ഉറക്കം പിടിച്ചിട്ടുണ്ടാകും. ഇപ്പോൾ ഞാൻ ആ പണി നിറുത്തി… പാത്രം കുറച്ച് സമയം അവിടെ കിടന്നാലും ആരും എടുത്ത് കൊണ്ടൊന്നും പോകില്ലല്ലോ! മാത്രമല്ല രാവിലെ ചോറ് പൊതി കെട്ടി തരണമെങ്കിൽ പാത്രം കഴുകി തരണമെന്നും പറഞ്ഞ് മോനെ കൊണ്ട് അത്‌ ചെയ്യിപ്പിക്കുകയും ചെയ്യാം. പിള്ളേരും ചെയ്തു പഠിക്കട്ടെ…

വർഷങ്ങളായി ഒരേ രീതിയിലുള്ള ദിനചര്യകളും പെരുമാറ്റവും കൊണ്ട് എനിക്കാകെ മടുത്തു തുടങ്ങിയിരുന്നു. ലോകത്ത് മറ്റേതൊരു ജോലിക്കും പുതിയ പുതിയ അപ്ഡേഷൻസ് ഉണ്ടാകും. പക്ഷേ വീട്ടിലെ പെണ്ണുങ്ങൾ മാത്രം അങ്ങനെ ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു മരിക്കും. വിഷാദവും സങ്കടവും മടുപ്പും കാരണം പകലുകൾ എനിക്കാകെ വിരസമായി തുടങ്ങിയ സമയത്താണ് എന്തുകൊണ്ട് എനിക്കും കാലത്തിനനുസരിച്ച്‌ മാറി കൂടാ എന്നു ചിന്തിച്ചു തുടങ്ങിയത്. അവഗണനകളും കുറ്റപ്പെടുത്തലുകളും കേട്ട് ദേഷ്യത്താലും സങ്കടത്താലും കല്ലിച്ചു പോയ മനസ്സിനെ വരുതിയിലാക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. വ്യായാമം ചെയ്തും സൗന്ദര്യം ശ്രദ്ധിച്ചും പൊട്ടിച്ചിരിക്കാൻ ശ്രമിച്ചും ഞാൻ എന്നെ തന്നെ സ്നേഹിച്ചു തുടങ്ങി. മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച്‌ ജീവിതം മുന്നോട്ടു കൊണ്ട് പോകാതെ എന്റെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ച്‌ ഞാൻ എന്റെ ജീവിതം ചിട്ടപ്പെടുത്തി. അടുക്കള മുതൽ കിടപ്പറ വരെ നവീകരിച്ചു. വളരെ വലിയൊരു സ്ഥാപനത്തിൽ മാനേജർ പോസ്റ്റിൽ ജോലി ചെയ്യുന്ന സമർഥനായ ഭർത്താവിനും പുത്തൻ തലമുറയിലെ വിരൽ തുമ്പിനപ്പുറമുള്ള എല്ലാ വിധ നൂതന മാറ്റങ്ങളും വളരെ പെട്ടെന്നു തന്നെ ഹൃദിസ്ഥമാക്കുന്ന മക്കളുടെയും മുന്നിൽ വീട്ടമ്മ അത്ര മോശം അമ്മയല്ല എന്നു കാണിച്ചു കൊടുക്കേണ്ടത് ഒരു വാശിയായി ഞാനെടുത്തു. കിട്ടാവുന്നതെല്ലാം വായിച്ചും ഒഴിവു സമയം ഫലപ്രദമായി  വിനിയോഗിച്ചും  ലോകത്ത് നടക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധിച്ചും എന്നെ തന്നെ സ്നേഹിച്ചും  ഞാൻ മക്കൾക്കും ഭർത്താവിനുമൊപ്പം ഓടിയെത്താൻ പരിശ്രമിച്ചു.ഇപ്പോൾ മക്കൾക്കും ഭർത്താവിനും മുന്നിൽ ഞാനെന്ന വ്യക്തിയുടെ താല്പര്യങ്ങളും തീരുമാനങ്ങളും തുറന്നു പറയുന്നു.
ഓരോ കാര്യങ്ങളിലും അവരെക്കൂടി പങ്കെടുപ്പിച്ച് ഞാനെന്റെ സ്‌ട്രെസ് പരമാവധി കുറക്കാൻ ശ്രമിക്കുന്നു. ഞാൻ ചെയ്യുന്നത് വെറും പാഴ് വേലകൾ അല്ലെന്നും ഏതൊരു ജോലിക്കും അതിന്റേതായ ഉത്തരവാദിത്തങ്ങളുണ്ടെന്നും അവരെ മനസ്സിലാക്കാനായി ഞാൻ നിരന്തരം  ശ്രദ്ധിക്കുന്നു.

അങ്ങനെയാണ് കുറച്ചു നാൾ മുന്നേ വരെ തലയും മേലും കക്ഷവും തുടച്ചിട്ട് കട്ടിലിലേക്ക് ചുരുട്ടി എറിഞ്ഞു കൊണ്ടിരുന്ന നനഞ്ഞ തോർത്ത്  ഉപയോഗശേഷം വൃത്തിയായി വിരിച്ചിടാൻ പഠിപ്പിച്ചതും അസമയത്തെ അതിഥികളെ സൽകരിക്കാൻ  പഠിപ്പിച്ചതും വീട്ടമ്മക്കും വാരാന്ത്യത്തിൽ അല്പം റെസ്റ്റും ഉല്ലാസവുമൊക്കെ ആകാമെന്ന് മനസ്സിലാക്കി കൊടുത്തതും.

ആദ്യമൊക്കെ അംഗീകരിച്ചു തരാൻ ബുദ്ധിമുട്ടുണ്ടാകും. പതിയെ ശരിയാകും.ഞാൻ ശുഭപ്രതീക്ഷയോടെ നിശ്ശബ്ദം അദ്ദേഹത്തെ നോക്കിയിരുന്നു.

കല്യാണദിവസം രാവിലെ മക്കളും കെട്ട്യോനും നേരത്തെ എഴുന്നേറ്റു റെഡിയായി. വാതിലും പൂട്ടി ഞാൻ ഇറങ്ങുമ്പോൾ കണ്ടു അദ്ദേഹം വണ്ടി പോർച്ചിൽ നിന്നുമിറക്കാനായി അങ്ങോട്ട്‌ നടക്കുന്നത്.

ഞാൻ ചിരിയോടെ പറഞ്ഞു.

“കാർ ഞാനെടുക്കാം. നിങ്ങൾ ആഴ്ച മുഴുവൻ ജോലിയും യാത്രയും ചെയ്ത് ക്ഷീണിച്ചതല്ലേ. ഡ്രൈവ് ചെയ്യേണ്ട”

അദ്ദേഹം എന്നെയൊന്നു നോക്കി. പിന്നെ ഒന്നും മിണ്ടാതെ കീ എനിക്ക് തന്ന് ഇടതു വശത്തെ സീറ്റിൽ പോയി ഇരുന്നു. യാതൊരു പതർച്ചയും പുറത്ത് കാട്ടാതെ ഞാൻ വണ്ടി ഗേറ്റും കടത്തി നിരത്തിലേക്കിറക്കി. പിന്നിൽ കുട്ടികൾ പരസ്പരം സന്തോഷത്തോടെ ചിരിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഞാൻ വണ്ടി മുന്നോട്ടെടുത്തു.

“നീ ആളാകെ മാറി… ഇപ്പോഴാണ് ശരിക്കും നീയൊരു അപ്ഡേറ്റഡ് വീട്ടമ്മയായത്. വെരി നൈസ്…”

അദ്ദേഹം പതിയെ എന്റെ ചുമലിൽ തട്ടി.

എന്റെ കണ്ണുകൾ നിറഞ്ഞു. എത്ര കഷ്ടപ്പെട്ടാണ് ഇതൊന്നു പഠിച്ചെടുത്തത്! “നിന്നെക്കൊണ്ടൊന്നും പറ്റില്ല. കഞ്ഞീം കൂട്ടാനും ഉണ്ടാക്കുന്ന പോലെ ഇതത്ര എളുപ്പമല്ല” എന്ന അദ്ദേഹത്തിന്റെ ആദ്യ പറച്ചിലിൽ നിന്നും ഇന്ന് ഈ നിമിഷം വരെയുള്ള അഭിനന്ദനത്തിലേക്ക്  ഒരു കടൽ ദൂരം ഞാൻ സഞ്ചരിച്ചത് പോലെ എനിക്ക് തോന്നി. കാലത്തിനൊപ്പം മാറി ചിന്തിക്കാൻ, വീട്ടമ്മക്കും അവകാശങ്ങൾ ഉണ്ടെന്നും, എനിക്കും ഒരു മാറ്റം വേണമെന്നും ഞാൻ ആഗ്രഹിച്ച ആ പകൽ നേരങ്ങൾ എന്റെ ഓർമ്മയിൽ  തെളിഞ്ഞതും ഞാനൊന്നു ദീർഘമായി നിശ്വസിച്ചു.

ഞാൻ അദ്ദേഹത്തെ നോക്കി മനസ്സറിഞ്ഞു ചിരിച്ചു. പിന്നെ  ഇത്രയും മനോഹരമായ ഒരു വാരാന്ത്യം ഈ വീട്ടമ്മക്ക് നൽകിയതിൽ മനസ്സ് നിറഞ്ഞ് പടച്ച റബ്ബിന് സ്തുതി പറഞ്ഞു.

Post Views: 32
3
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

4 Comments

  1. Sunandha Mahesh on April 12, 2024 9:00 AM

    സൂപ്പർ 👍👍

    Reply
  2. Sabira latheefi on April 10, 2024 7:26 PM

    ❤️❤️❤️❤️❤️

    Reply
  3. Meera Anumod on April 10, 2024 4:00 PM

    ഇഷ്ടായി… അതില്കൂടുതൽ എന്തുപറഞ്ഞാലും കുറവായിപ്പോകും

    Reply
  4. Shreeja R on April 10, 2024 11:06 AM

    Super 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.