Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നര
കഥ ജീവിതം പ്രചോദനം പ്രണയം ബന്ധങ്ങൾ വീട് സാമൂഹ്യപ്രശ്നങ്ങൾ

നര

By Amal FermisApril 26, 2024Updated:May 2, 202424 Comments5 Mins Read642 Views
Bookmark Now
Please login to bookmark Close

No account yet? Register

ഡിബേറ്റ് ഹാളിൽ ചർച്ച കൊടുംപിരി കൊണ്ടു.
മലയാള സിനിമാ നടന്മാരും നരയുമാണ് വിഷയം. പ്രായത്തെ ഇനിയും അംഗീകരിക്കാതെ പ്രായത്തിൽ കുറഞ്ഞ വേഷങ്ങൾ ചെയ്യുന്ന താരരാജാക്കന്മാർക്ക് എതിരെയാണ് ഭൂരിപക്ഷവും. ഇക്കയും ഏട്ടനുമൊക്കെ അവരുടെ ശരീരം വേണ്ട വിധം കാത്തു സംരക്ഷിച്ചിട്ടാണല്ലോ വയസ്സുകാലത്തും ചെറുപ്പക്കാരെപ്പോലെ അഭിനയിക്കുന്നത് അതിൽ തെറ്റൊന്നുമില്ലെന്ന് ഫാൻസ് കലി പൂണ്ടു. ചർച്ച വെറും ഒച്ചയിലേക്ക് നീങ്ങിയപ്പോൾ ഹരിസാർ എന്നെ തട്ടി കണ്ണുകൊണ്ട് പുറത്തേക്ക് പോകാമെന്ന് ആംഗ്യം കാണിച്ചു. എനിക്കും വൈകുന്നേരത്തെ ടി വി ചർച്ചക്കു മുൻപിൽ ഇരിക്കുമ്പോൾ ബഹളം മൂത്താൽ റിമോട്ട് എടുക്കാൻ തോന്നുന്നതുപോലൊരു ചിന്തയിലായിരുന്നതു കൊണ്ട് മറ്റൊന്നും ചിന്തിക്കാതെ വേഗം പുറത്തേക്ക് ചാടി.

“ഇവന്മാർ നമ്മുടെ ചായം പുരട്ടിയ തലകളെ കൂടിയാണ് നൈസായിട്ട് അധിക്ഷേപിക്കുന്നത് അല്ലേ ഷാജി സാറേ? ” ഹരിസാർ ബർഗൻഡി നിറം കൊടുത്ത് സുന്ദരമാക്കിയ മുടി അരുമയോടെ തലോടി. ഞാൻ കഷണ്ടി കയറി തുടങ്ങിയ തലയിൽ ഹെയർ ഫിക്സിങ്ങ് ചെയ്യണോ ഹെയർ ട്രാൻസ്പ്ലാൻറ്റ് ചെയ്യണോന്ന് ആലോചിച്ചോണ്ടിരിക്കുന്ന സമയമാണ്. കുട്ടികൾ പറഞ്ഞതുപോലെ ഇതൊന്നും വേണ്ട വാർധക്യത്തെ അംഗീകരിക്കുകയാണ് വേണ്ടത്, ഉള്ളിൽ പഴയ കലാപകാരി മുരണ്ടു. ഞങ്ങൾ പുറത്തേക്ക് നടക്കുന്നത് കണ്ട് ഓഡിറ്റോറിയത്തിൽ നിന്നും നവീൻ സാറും പ്യൂൺ തങ്കപ്പേട്ടനും ധൃതിയിൽ നടന്നുവന്നു.

” ഷാജി സാറിൻ്റെ റിട്ടയർമെൻ്റ് അടുത്തെത്തിയല്ലോ, എന്താ ഇനി പ്ലാൻ? എൻ്റെ അറിവിൽ ഒരു സെൽഫ് ഫിനാൻസിങ്ങ് കോളേജുണ്ട്. സാറിന് താൽപര്യമുണ്ടേൽ അവിടെ ഒരു ഫാക്കൽറ്റി ജോബ് ഒപ്പിക്കാം. ”
കീശയിൽ നിന്നും സിഗററ്റെടുത്ത് കത്തിച്ചു കൊണ്ട് ഹരി സാർ എൻ്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
“എനിക്ക് താൽപര്യമില്ലെടോ. റിട്ടയർമെൻ്റിൽ ഒരു ജോലിയെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല.” പൂവാകമരത്തണലിൽ സൊള്ളി കൊണ്ടിരിക്കുന്ന യുവമിഥുനങ്ങളിലേക്ക് നഷ്ടബോധത്തോടെ ഞാൻ കണ്ണെറിഞ്ഞു.
പെൻഷൻ പറ്റിയിട്ട് വേണം പല യാത്രകളും നടത്താൻ, സുലേഖയോടൊത്ത് പകലു മുഴുവൻ തിരക്കുകളൊന്നുമില്ലാതെ മിണ്ടിം പറഞ്ഞും ഇരിക്കാൻ. അമ്മയുടെ കാലുകളിൽ തൈലം തേച്ചു പിടിപ്പിച്ച് പഴയ കഥകളും കേട്ട് ആ മടിയിൽ തലവെച്ച് കിടക്കാൻ, വാങ്ങി വെച്ച പുസ്തകങ്ങളൊക്കെ ഒരല്ലലും കൂടാതിരുന്ന് കുറെ വായിക്കാൻ. മക്കളൊക്കെ ജോലിയും തിരക്കുമായി കൂടെയുണ്ട്. പേരക്കുട്ടികളെ കളിപ്പിച്ചിരിക്കുകയുമാവാം.

” ഷാജി സാറേ, എന്തെങ്കിലും ജോലി വേണംട്ടാ. അല്ലേൽ പെട്ടെന്നാവും പ്രായമാവുക. വെറുതെ ഇരിപ്പ് കുറച്ചു ദിവസത്തേക്കൊക്കെ രസാണ് പിന്നെ പിന്നെ ബോറടിക്കും. നമുക്കും കുടുമ്മത്തുള്ളോർക്കും. രാവിലെ എണീറ്റ് നമ്മൾ പോകുമ്പോഴുള്ളത്ര സ്നേഹമൊന്നും കാണില്ല വീട്ടിലിരിക്കുമ്പോൾ. എൻ്റെ ഏട്ടന് തന്നെ ഈ അബദ്ധം പറ്റിയതാ.”എരിഞ്ഞു തീരാറായ സിഗരറ്റ് നിലത്തിട്ട് ചവിട്ടി പുകമണത്തോടെ ഹരിസാർ പറഞ്ഞു നിർത്തി.

” ഇനിയും കോളേജിൽ പഠിപ്പിക്കാനൊന്നും പോവണ്ട സാറേ.. സാറ് റിയൽ എസ്റ്റേറ്റിലോട്ട് ഇറങ്ങ്. സ്ഥല കച്ചോടമൊക്കെ ഇന്നും ആദായമുള്ള ബിസിനസാ . സാറിനാകുമ്പോൾ ഇന്നും ഒരുപാട് ബന്ധങ്ങളുണ്ടല്ലോ.” തങ്കപ്പേട്ടൻ നിർത്താൻ ഭാവമില്ലായിരുന്നു. അയാളുടെ കണ്ണുകളിൽ നാഗവല്ലിയുടെ പോലെ ആവേശത്തിൻ്റെ ഒരു തിരയിളക്കം ഞാൻ ദർശിച്ചു.
“ഈ രംഗത്തെ പ്രഗത്ഭരെയൊക്കെ ഞാൻ പരിചയപ്പെടുത്തി തരാം സാറേ. മാസത്തിൽ ഒരു കച്ചോടം നടന്നാപ്പോരേ..” അയാളുടെ ആവേശത്തിരമാലയിൽ വാക്കിൻപ്പറ്റങ്ങൾ ധൃതിപ്പെട്ട് പുറത്തേക്കൊഴുകി.
“തങ്കപ്പേട്ടാ, തൽക്കാലം ഞാനതൊന്നും ചിന്തിക്കുന്നില്ല. അതൊന്നും എനിക്ക് ശരിയാവില്ല. ” ഞാൻ കയ്യിലിരുന്ന ചുരുട്ടിക്കൂട്ടിയ നോട്ടീസ് കൊണ്ട് മൃദുവായി മരവേരുകളിൽ തല്ലി.
“അത്യാവശ്യം ജീവിക്കാൻ വേണ്ട പെൻഷൻ കിട്ടുമല്ലോ. മക്കളൊക്കെ ഒരു കരക്കായി. സാറിനി ജീവിതമൊക്കെ ഒന്നാസ്വദിക്ക്.” കൂട്ടത്തിൽ യൂത്തനായ നവീൻ പപ്പട വട്ടത്തിലുള്ള ഇരുൾപച്ചയിലയൊന്നെടുത്ത് കൈവെള്ളയിൽ വെച്ച് പൊട്ടിച്ച് സന്ദർഭം ലഘൂകരിച്ചു.
“എന്നാലും.. സാറേ ” തങ്കപ്പേട്ടൻ എന്തോ പറയാനാഞ്ഞ് പ്രിൻസിപ്പൽ ദൂരേന്ന് വരുന്നത് കണ്ടപ്പോൾ നിന്നനിൽപ്പിൽ മാഞ്ഞുപ്പോയി.
“നിങ്ങളെല്ലാവരും ഇവിടെ വന്നു നിൽപ്പാണോ ?
ഓഡിറ്റോറിയത്തിന്നകത്തെന്താ അവസ്ഥ? ചർച്ച കയ്യാങ്കളിയായോ?”പ്രിൻസിപ്പൽ ഓഡിറ്റോറിയത്തിനകത്തേക്ക് നടക്കാനാഞ്ഞ് തിരിഞ്ഞു നിന്നു.
” ഷാജി സാറേ, അടുത്തത് സാറിൻ്റെ റിട്ടയർമെൻ്റ് ഫങ്ങ്ഷനല്ലേ, എനിക്കൊന്നു കാണണം ട്ടാ.”
ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല എല്ലാവരും റിട്ടയർമെൻ്റ് ലൈഫിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഞാനാണെങ്കിലോ അതേക്കുറിച്ചോർക്കാൻ അത്ര ഇഷ്ടപ്പെടുന്നില്ല. കുട്ടികളുമായുള്ള ഇടപെടൽ അവസാനിപ്പിക്കുന്നത് ഒരേ സമയം സന്തോഷവും സങ്കടവും തരുന്ന അവസ്ഥയാ. അവരുടെ കൂടെയുള്ള കാലത്തോളം പ്രായം മനസ്സിനെ ബാധിച്ചിട്ടില്ല. ഹരിസാറ് പറഞ്ഞ ഓപ്ഷൻ സ്വീകരിക്കണോ. വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ ബൈക്കിലിരുന്നും ആലോചന ഇതു തന്നെയായിരുന്നു.

ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വീട്ടിലേക്ക് പോകുന്നതിന് പകരം വലത്തോട്ട് തിരിഞ്ഞുള്ള ഇറക്കത്തിലൂടെ ബൈക്കോടിക്കുമ്പോൾ മനസ്സുനിറയെ വേണു മാഷിൻ്റെ ശൂന്യമായ നോട്ടം നിറഞ്ഞ മുഖമായിരുന്നു. അല്ലെങ്കിലും മനസ് അസ്വസ്ഥമാകുമ്പോഴെല്ലാം അറിയാതെ അവിടേക്ക് വണ്ടി തിരിയും. കലങ്ങിമറിഞ്ഞ മനസ്സിൻ്റെ നോവും നൊമ്പരങ്ങളും അങ്കലാപ്പുമെല്ലാം ഒപ്പിയെടുത്ത് മുഖത്തൊരു ചിരി വിരിയാൻ മറ്റു വഴികളൊന്നും തെളിയാറില്ല. നല്ല വെയിലു കൊണ്ട് വന്നു കയറുമ്പോൾ മിൻ്റ് ലൈം കുടിച്ച പോലൊരു സുഖമാണ് മാഷെ കണ്ടാൽ.

എന്നെ കണ്ടിട്ടും പകച്ച മിഴികൾ ഉയർത്തി നോക്കുന്ന വേണു മാഷെ ഞാൻ സൂക്ഷിച്ച് നോക്കി.
“ആരാ?” മാഷുടെ പതറിയ ചോദ്യമെന്നെ ഞെട്ടിച്ചു.
“അച്ഛനിപ്പോ പഴയതൊന്നും ഓർമ്മയില്ല ചിലരെ തിരിച്ചറിയും ചില സമയങ്ങളിൽ മാത്രം. “അകത്തു നിന്നും വന്ന നിർമല നനഞ്ഞ കൈ സാരിത്തുമ്പിൽ തുടച്ചു കൊണ്ട് നിർവികാരയായി പറഞ്ഞു.
ഇരിക്കണോ തിരിച്ചു പോണോന്നറിയാതെ ഞാൻ പരുങ്ങി. ഞാൻ പോയിട്ട് വേണം വാതിൽ അടക്കാനെന്ന ഭാവത്തിൽ നിർമല ദൂരേക്ക് മിഴികൾ നട്ടുനിന്നു. മാഷുടെ കണ്ണുകളിലെ അങ്കലാപ്പും ആധിയും കണ്ട് ഞാൻ മാഷുടെ കയ്യിൽ പിടിച്ചൊന്ന് അമർത്തിയ ശേഷം ധൃതിയിൽ പുറത്തേക്ക് നടന്നു. നീളെ ഇലപൊഴിച്ച് നിൽക്കുന്ന മരങ്ങൾക്കരികിലൂടെ ബൈക്ക് ഓടിക്കുമ്പോഴൊക്കെ ഹൃദയത്തിൻ്റെ കനം കൂടിക്കൂടി വന്നു. കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ച മറഞ്ഞപ്പോൾ വണ്ടി നിരത്തിലേക്കൊതുക്കി നിർത്തി ഉറക്കെയുറക്കെ ഞാൻ അലമുറയിട്ട് കരഞ്ഞു.
ജീവിച്ചിരിക്കുമ്പോഴേ വേണു മാഷ്ടെ മനസ്സിൽ ഞാൻ മരിച്ചു പോയിരിക്കുന്നു. മരിക്കും മുൻപേ ഞാനുമിതുപോലുള്ള പലതും അനുഭവിക്കേണ്ടി വരുമോ? ദൂരെ നിന്നും ആരോ വരുന്നത് കണ്ടതും വിദൂരതയിലേക്ക് നീളുന്ന പാതയിലൂടെ വണ്ടിയെടുത്ത് ഞാൻ വേഗത്തിൽ ഓടിച്ചു പോയി.
വേഷം മാറി വെറുതെ കട്ടിലിൽ കിടന്നിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു.
” ഇന്നെന്തേ വന്നതും ഒരേ കിടപ്പ് ? ചായ വേണമെന്നുള്ള ബഹളമൊന്നും കേട്ടില്ലല്ലോ!” സുലേഖ പാതി കളിയായും കാര്യത്തിലും ചോദിച്ചു കൊണ്ടിരുന്നപ്പോഴാണ് എൻ്റെ നനഞ്ഞ കവിളുകൾ കണ്ടതെന്ന് തോന്നുന്നു.
“എന്തേ പറ്റീത്?” അവളുടെ സ്വരം ചിലമ്പിച്ചു.
ഞാനൊന്നും മിണ്ടാതെ കിടന്നത് അവളുടെ ആധി കൂട്ടി.
“വായ തുറന്ന് എന്തെങ്കിലും പറയൂ മറ്റുള്ളവരെ തീ തീറ്റിക്കാനായിട്ട് !”സാധാരണ പത്തിന് പതിനാറ് തിരിച്ച് പറയാറുള്ള എൻ്റെ മൗനം കണ്ടാവണം വായിൽ വന്ന ശാപവാക്കുകൾ അവൾ വിഴുങ്ങിയെന്ന് തോന്നുന്നു.
” പ്രായമായി..” വാക്കുകൾക്കായി ഞാൻ തപ്പിത്തടഞ്ഞു.
“ഇതാപ്പോ നന്നായേ, പ്രായമായെന്ന് ഇന്നാണോ ബോധ്യമായത്. പെട്ടെന്നൊരു ബോധോദയമുണ്ടാവാൻ എന്തേ ഉണ്ടായത് ?” അവൾ കുലുങ്ങിച്ചിരിച്ചു. എനിക്ക് ചിരി വന്നില്ല.
” വരൂ ചായ കുടിക്കൂ.” ചുളിഞ്ഞ കിടക്കവിരി കൈ കൊണ്ട് നിവർത്താൻ ശ്രമിച്ച് അവൾ പെട്ടെന്ന് ആ കൈകളാൽ എൻ്റെ കവിളിൽ അമർത്തി തുടച്ചു. എത്ര നാളുകൾക്ക് ശേഷമാണ് ഞങ്ങൾ പരസ്പരം സ്പർശിക്കുന്നത് ഞാനൊരു ഞെട്ടലോടെ ഓർത്തു. ഉള്ളിലെ ആന്തലടങ്ങും മുൻപേ രണ്ടു കൈകളാൽ അവളെ വലിച്ച് നെഞ്ചിലേക്കിട്ട് ആ നെറുകയിൽ ഭ്രാന്തമായി ചുംബിക്കുമ്പോൾ കണ്ണും മനസ്സും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“കുട്ടികൾ വരാനായിട്ടുണ്ട്. ദെന്താ പറ്റിയേ?” അവളെന്നിൽ നിന്നും എഴുന്നേൽക്കാതെ ഒന്നുകൂടി ചേർന്നു കിടന്നു. പണ്ടത്തെപോലെ കാതിൽ അമർത്തി കടിച്ചു കിലുകിലാ പൊട്ടിച്ചിരിച്ചു.
“ഔ! വേദനിക്ക്ണൂ.” ഞാൻ അവളുടെ മൂക്കിൽ പിടിച്ചു തിരുമ്മി.
“വേദനിക്കണം! നല്ലോണം വേദനിക്കണം. എത്ര കാലായി നിങ്ങളെന്നോട് ഇങ്ങനെ ഒന്നു മിണ്ടിപ്പറഞ്ഞിട്ട്. ഏതു നേരോം പഠിപ്പിക്കാനുള്ള പ്രിപ്പറേഷൻസും , രാഷ്ട്രീയോം വായനേം , കുട്ടികളും കൂട്ടുകാരും ഇതൊക്കെ കഴിഞ്ഞ് ഒന്ന് ഒഴിവായാൽ ഫോണിൽ കുത്തികുത്തി ഒരിരിപ്പും. നിങ്ങളിങ്ങനെ അന്തമില്ലാത്ത തിരക്കിൽ പെട്ടു കിടക്കുമ്പോൾ ഞാൻ മരിക്കും മുൻപ് ഒരീസമെങ്കിൽ ഒരീസം വയ്യാണ്ട് കിടന്നിട്ടായാലും നിങ്ങളെൻ്റെ അര്യേത്ത് ഇരുന്നെങ്കിലെന്ന് ഞാനെത്ര പ്രാർത്ഥിച്ചിട്ടുണ്ടെന്നോ. എൻ്റെ പ്രാർത്ഥന ദൈവം കേട്ടതാ.” അവൾ കൊച്ചുകുഞ്ഞിനെ പോലെ എൻ്റെ കൈകൾക്കും നെഞ്ചിനുമിടയിലേക്ക് ചുരുണ്ടു. ഞാനവളെ ആപാദചൂഢം നോക്കി.
മുടിയൊക്കെ നരച്ചിരിക്കുന്നു. കൺതടങ്ങളിൽ നീരുവന്നു വീർത്തതുപോലെ, മൂക്കിനു മുകളിൽ കറുത്ത കുഞ്ഞുപുള്ളികൾ, കഴുത്തിൽ അങ്ങിങ്ങായി പാലുണ്ണി പോലെ ചെറിയ പരുക്കൾ. അവളെന്നെ വെറുത്തു തുടങ്ങിയിരുന്നോ ആവോ?
“നിനക്കെന്നോട് വെറുപ്പാണോ സുലൂ?”
” ചെറുതായിട്ട് ഇല്ലാതില്ലാതില്ല.” അവൾ വീണ്ടും ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.
“നിങ്ങള് കൊല്ലത്തില് മൂന്നൂറ്ററുപത്തഞ്ച് ദിവസോം നാട്ടുകാർക്കും കൂട്ടുകാർക്കും ബന്ധുക്കൾക്കും വേണ്ടി ജീവിക്കുമ്പോ, അവർക്കായി സമയം ചിലവഴിക്കുമ്പോ ഇത്തിരി സമയമെങ്കിലും എന്നെ ഒന്നു ചേർത്ത് പിടിച്ചിരുന്നെങ്കിലെന്ന് എനിക്കും കൊതി തോന്നില്ലേ?” അവളുടെ സ്വരത്തിലെ നിസ്സഹായതയെന്നെ ആഴത്തിൽ സ്പർശിച്ചു.
“നിങ്ങൾക്കറിയോ, പലപ്പോഴും അന്യരേക്കാളും നമ്മളെ നെഞ്ചു കീറി മുറിക്കുന്നത് അത്രമേൽ സ്നേഹത്തോടെ ഹൃദയത്തോട് ചേർത്തുപിടിച്ച വേണ്ടപ്പെട്ടവരായിരിക്കും. എൻ്റെ വേദനകൾ എൻ്റേത് മാത്രമാണ് അതു പകുത്തെടുക്കാൻ ഈ ഭൂമിയിൽ ആരുമില്ലെന്ന സത്യം വേദനയോടെയാണെങ്കിലും ഞാൻ അംഗീകരിച്ച് കഴിഞ്ഞു.” മുഖത്തെ കുസൃതി മാഞ്ഞ് മിഴികൾ തുളുമ്പി. ചങ്കിൽ ഒരു ലോഹക്കഷ്ണം തടഞ്ഞ് നിൽക്കുമ്പോലെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. അവളോട് ഞാനിന്നോളം മനപ്പൂർവ്വമല്ലാതെ ചെയ്ത അവഗണനകളുടെ അകമെരിയുമോർമ്മകൾ എന്നെ നീറ്റി.. കനത്ത ചൂടിൽ ഉരുകി ഒലിക്കുമ്പോഴും ഞാനവളുടെ മുടിയിലും മുഖത്തും അരുമയോടെ തെരുപ്പിടിച്ചു.

അലസവായനയിൽ മുഴുകി തീർത്ത ദിനരാത്രങ്ങൾ, കുട്ടികളോട് കലപില പറഞ്ഞും ധൈഷണിക ചർച്ചകൾ നടത്തിയും അമ്മയോട് നാട്ടുകാര്യങ്ങൾ സംസാരിച്ചിരുന്നും മോനോട് ഭാവികാര്യങ്ങൾ പറഞ്ഞുമിരുന്നപ്പോഴൊന്നും ഞാനവളോട് മിണ്ടാത്തതിനെക്കുറിച്ച് ഓർത്തതേയില്ലല്ലോ. ചിലപ്പോഴൊക്കെ ലോകകാര്യങ്ങൾ സംസാരിക്കാനൊക്കെ അവൾക്കാകുമോ എന്നൊരു പുച്ഛവും എന്നെ അടക്കിഭരിച്ചിരുന്നോ? വയസ്സായാൽ പിന്നെ അവളെക്കാണൂന്ന് ആരോ പറഞ്ഞപ്പോൾ ചിരിച്ചു തള്ളിയിരുന്നു. വ്യസനം നിഴലിച്ച ആ മുഖത്തേക്ക് ഞാനൊരിക്കൽ കൂടി ചുണ്ടടുപ്പിച്ചു.

എല്ലാ ബഹളങ്ങളിൽ നിന്നുമകന്ന് വെള്ളാരങ്കല്ലുകൾ നിറഞ്ഞ തെളിനീരരുവിക്കടുത്തായി വ്യത്യസ്ത വർണങ്ങളിലുള്ള കടലാസു പൂക്കൾ പടർന്നു കിടക്കുന്ന ഒരു കൊച്ചു വീട്ടിൽ മഴ കണ്ട്, മരച്ചില്ലകളെ തഴുകിയെത്തുന്ന കാറ്റു കൊണ്ട്, ഉച്ചവെയിലിൻ്റെ ആലസ്യത്തിൽ ചാരുകസേരയിൽ കിടന്ന് അവളോട് കിന്നാരം പറയുന്ന എന്നെ കണ്ടു. മരണഗന്ധം ചുറ്റും വ്യാപിക്കും മുൻപ് അവളെ സ്നേഹിച്ചു തുടങ്ങണം. ഒറ്റപ്പെടലിൻ്റെ, നിസ്സഹായതയുടെ അവഗണനയുടെ ദുരിതങ്ങളില്ലാതെ ഞങ്ങളെന്നും ഒന്നായിരിക്കുമെന്ന ഓർമ്മയിൽ തെളിഞ്ഞ ആകാശം പോലെയായി എൻ്റെ മനസ്സ്.
ഫോട്ടോ കടപ്പാട് ; ഗൂഗിൾ
അമൽ ഫെർമിസ്

# മരിക്കും മുൻപേ

”jayabachchan21586418449″

Post Views: 29
8
Amal Fermis

പ്രിയപ്പെട്ടവനും ഇഷ്ട പുസ്തകങ്ങളും ഇത്തിരി പച്ചപ്പും ഉണ്ടെങ്കിൽ ഈ ലോകത്തെവിടെയാണെങ്കിലും സന്തോഷമായിരിക്കുന്നവൾ

24 Comments

  1. മിനി സുന്ദരേശൻ on July 23, 2025 2:14 AM

    ഹൃദയം തൊടുന്ന കഥ👍❤️

    Reply
    • Amal fermis on July 24, 2025 1:29 PM

      ഒത്തിരി സ്നേഹം സന്തോഷം

      Reply
  2. Silvy on April 30, 2024 9:23 AM

    അമൽ, മനസ്സിനെ തൊടാത്ത ഒരു കഥയും ആ തൂലികത്തുമ്പിൽ നിന്ന് പിറക്കുന്നില്ലല്ലോ. മരിക്കും മുൻപേ ഇതുപോലൊരു കഥാകാരി ആകണമെന്നാണ് എന്റെ ആഗ്രഹം. അനുഗ്രഹം തേടിക്കോട്ടേ? 😘😘😘

    Reply
    • amalfermis on April 30, 2024 10:16 PM

      പ്രിയപ്പെട്ടവളേ, സിൽവീ ഞാനെന്താ പറയുക? ഞാനൊക്കെ കഥയുടെ ലോകത്ത് ഒന്നുമല്ല കൊച്ചേ.ഒരുപാട് കഴിവുറ്റവർ ഈ മേഖലയിലുണ്ട്. നമ്മൾ ഇടക്കും തലക്കും വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നു പറഞ്ഞതുപോലെ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു.

      എന്നാലും നോം അനുഗ്രഹിച്ചിരിക്കുന്നു കുട്ടിയെ ! ഒരുപാട് സ്നേഹം സഖേ

      Reply
    • K. A. Latheef on May 7, 2024 10:48 PM

      Oh!
      Fantastic!

      Reply
      • Amal fermis on May 8, 2024 8:21 PM

        Thanks a lot

        Reply
        • Suma Jayamohan on July 23, 2025 9:37 PM

          മനോഹരം❤️❤️

          Reply
    • Shreeja R on May 11, 2024 11:59 AM

      അമലിത്തയുടെ എഴുത്ത് എന്നും കൊതിപ്പിക്കുന്നു. Super ❤️

      Reply
  3. Shreeja R on April 29, 2024 8:43 PM

    👌👌

    Reply
    • Amal fermis on April 29, 2024 8:50 PM

      Thanks Shree

      Reply
      • Divya Sreekumar on April 30, 2024 10:36 AM

        തിരക്കുപിടിച്ച ജീവിതത്തിൽ വിട്ടുപോകുന്ന ചേർത്തുപിടിക്കലുകൾ. അങ്ങനെ മുരടിച്ചുപോവുന്ന ബന്ധങ്ങൾക്ക് ഒരുതരത്തിൽ ഓർമ്മപ്പെടുത്തലാകുന്നു ഈ കഥ🥰🥰🫂

        Reply
        • amalfermis on April 30, 2024 10:13 PM

          സ്നേഹം ദിവ്യാ..ആരെങ്കിലുമൊക്കെ തിരിച്ചറിഞ്ഞാൽ..

          Reply
  4. Rema on April 29, 2024 8:10 PM

    വല്ലാതെ സ്പർശിച്ച കഥ👌

    Reply
    • Amal fermis on April 29, 2024 8:50 PM

      ഒരുപാട് സന്തോഷം സ്നേഹം

      Reply
  5. E.K.Das on April 26, 2024 5:03 PM

    നരച്ച മനസ്സുകളുമായി അലമുറയിടുന്ന യുവത……
    അല്ലലും, അലട്ടലും അടക്കിപിടിച്ചും ജരാനരകളിൽ ആനന്ദം കണ്ടെത്തുന്നവർ…..
    പുലരിയുടെ അതേ നിറം സായന്തനങ്ങൾക്കും ആരേ…
    ചാർത്തി കൊടുത്തത്???!!!
    അമൽത്ത….. അസ്തമനമില്ല ഉദയത്തിനായി എന്നുമെന്നും കാത്തിരിക്കാൻ ‘നര” യിലൂടെ
    പ്രത്യാശയേകുന്നു.
    നന്ദി… നന്ദി… നന്ദി.

    Reply
    • amalfermis on April 26, 2024 6:30 PM

      ഒരുപാട് സ്നേഹം വായനക്കും ഈ അഭിപ്രായത്തിനും. നരമനസ്സുകളെ കീഴ്പ്പെടുത്താതെ മുന്നോട്ട് പോകാൻ ഓരോരുത്തർക്കും സാധിക്കട്ടെ

      Reply
      • ShajithaSahir on April 28, 2024 10:56 AM

        Super Amal enikku orupadu ishtaayi. Ee ezhuthine saili undallo gambeeraanuttaa.

        Reply
        • Amal fermis on April 29, 2024 8:51 PM

          അഭിപ്രായം വായിച്ചപ്പോൾ മനസ്സു നിറഞ്ഞു

          Reply
        • Soumya Muhammad on April 29, 2024 9:19 PM

          As usual ഒന്നേ പറയുന്നുള്ളൂ… എന്ത് രസാ…!❤️

          Reply
          • amalfermis on April 29, 2024 10:37 PM

            ഒത്തിരി സ്നേഹം സൗമ്യാ

    • Jasna on April 26, 2024 10:06 PM

      👍👍

      Reply
      • Amal Fermis on April 27, 2024 1:18 AM

        Thanks dear

        Reply
      • Suma Jayamohan on July 23, 2025 9:37 PM

        മനോഹരം❤️❤️

        Reply
        • Amal fermis on July 24, 2025 1:29 PM

          സ്നേഹം

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.