Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുതിയ തീരങ്ങൾ
കഥ ജീവിതം പ്രണയം ബന്ധങ്ങൾ വിവാഹം വീട് സമത്വം സ്ത്രീ സൗഹൃദം

പുതിയ തീരങ്ങൾ

By dhanya InduApril 28, 2024Updated:May 2, 20244 Comments4 Mins Read88 Views
Bookmark Now
Please login to bookmark Close

No account yet? Register

കടൽക്കരയിലെ മണ്ണിൽ ചെരിഞ്ഞു കിടന്നുറങ്ങുന്ന ശരത്തിനെ നോക്കിയിരിക്കുമ്പോൾ അനുവിനവനോട് അടങ്ങാത്ത വാൽസല്യം തോന്നി. അവനെ ഒക്കത്തെടുത്തോണ്ട് നടന്ന് മാമുവാരിക്കൊടുക്കണമെന്നും വയറുനിറയെ അമ്മിഞ്ഞപ്പാൽ കൊടുത്ത് തോളിൽ കിടത്തി പുറത്തുതട്ടികൊടുക്കണമെന്നും പിച്ചാപിച്ചാന്ന് നടത്തിക്കണമെന്നും ഉള്ളാർത്തു.

ഒരു രാത്രി മുഴുവൻ തനിക്ക് കൂട്ടിരുന്ന അവസാന നക്ഷത്രവും, ചന്ദ്രനും ആകാശത്തിൽ നിന്ന് മായുന്നത് അവൾ കണ്ടു. ഉറക്കം വന്നു കണ്ണുനീറിയിരിക്കുമ്പഴും അനുവിനാ തമിഴ് പാട്ടോർമ വന്നു.
ഉലരും കാലൈയ് പൊഴുതെയ്, മുഴുമതിയും പിരിന്തു പോവതില്ലയേ…

അങ്ങകലെ മീൻപിടിത്തബോട്ടുകളിലെ വെളിച്ചങ്ങൾ കെട്ടുതുടങ്ങി. പുലർച്ചെയുള്ള കടൽക്കാറ്റടിച്ചപ്പോൾ അനുവിന് ദേഹമാകെ കുളിർന്നു. അവൾ സാരിത്തലപ്പെടുത്ത് പുതച്ചു. എന്തുകൊണ്ടോ അവൾക്കപ്പോൾ മുമ്പ് കൊടൈക്കനാലിൽ ശരത്തിനൊപ്പം പോയത് ഓർമ വന്നു. കോടൈ മഞ്ഞിൽ കോക്കേഴ്സ് വാക്കിലൂടെ തണുത്തുവിറച്ച് പല്ലിടിച്ച് നടന്നപ്പോൾ ശരത്ത് കെട്ടിപ്പിടിച്ചൊരുമ്മ തന്നത് ഇപ്പോഴും അവളിൽ പുഞ്ചിരിയുണർത്തി.

വാച്ചിൽ നോക്കി. സമയം 5.45. വെളിച്ചം പടർന്നു തുടങ്ങുന്നു. പുലർ നടത്തക്കാരെല്ലാം എത്തിത്തുടങ്ങി.
ശരത്ത് ഇപ്പോഴും കൈപ്പത്തികൊണ്ട് കണ്ണുമറച്ച് ഉറക്കം തന്നെയാണ്.

ഇന്നലെ പാതിരാത്രിയെപ്പോഴോ ആണ് കിരൺ വിളിച്ച് ശരത്ത് ഇറങ്ങിപ്പോയ കാര്യം പറഞ്ഞത്. അയാൾ ഇന്നലെ നഗരത്തിലെത്തുമെന്ന് അനുവിനറിയാമായിരുന്നു. ഇന്ന് കോടതിയിൽ പോകാനുള്ളതാണ്. ഡിവോഴ്സ് കിട്ടും. ജോയിൻ്റ് പെറ്റീഷൻ ആയതുകൊണ്ട് ചോദ്യവും പറച്ചിലും വിസ്താരവും ഒന്നുമുണ്ടാവില്ലെന്ന് വക്കീൽ പറഞ്ഞിട്ടുണ്ട്.

പത്തുവർഷം.

ജീവിതത്തിൻ്റെ ഒരുകാലം ഓർമയാവുകയാണ്. നല്ലതും ചീത്തയുമായ എത്ര നിമിഷങ്ങൾ. ഈ സ്നേഹം, ഈ കരുതൽ വറ്റി പോവില്ലെന്ന് അഹങ്കരിച്ചിരുന്ന എത്രയെത്ര ദിവസങ്ങൾ.

പിന്നിൽ വലിയ ഒച്ചയിൽ ഒരു വാതിലടയുന്നു, പാത്രങ്ങൾ ഉടയുന്നു, ആക്രോശങ്ങൾ, കരച്ചിലുകൾ.

ശരത് ഞെട്ടിയുണർന്നു. ഇതെവിടെയാണ് കിടക്കുന്നതെന്നറിയാതെ കുറച്ചുനിമിഷങ്ങൾ അമ്പരന്നു. മണൽപ്പരപ്പിൽ കൈകുത്തിയെഴുന്നേറ്റിരുന്ന് നിർന്നിമേഷനായി അനുവിനെ നോക്കി.

“ഗുഡ്മോണിങ്ങ്” അനു പുഞ്ചിരിയോടെ പറഞ്ഞു.

“ഗുഡ്മോണിങ്ങ് ” ശരത് വാ തുറന്നപ്പോൾ മദ്യത്തിൻ്റെ ഗന്ധം.

“താനെങ്ങനെ അറിഞ്ഞു ഞാനിവിടെയുണ്ടെന്ന് ” ശരത് കടലിലേക്ക് നോക്കി.
സൂര്യനുദിച്ചുതുടങ്ങുന്നു. ഒരു പുതിയ ദിവസത്തിൻ്റെ ബഹളം തുടങ്ങുന്നു.

“ഇവിടെയല്ലാതെ നീയെവിടെ പോകാനാണ്? എന്നാലും നഗരം മുഴുവൻ നിന്നെ തേടിയലഞ്ഞു ഇന്നലെ രാത്രി. കിരൺ വിളിച്ചു പറഞ്ഞു നീ വന്നതും, വാക്കുതർക്കത്തിനിടെ രാത്രിയിലെപ്പോഴോ നീയിറങ്ങിപോയതും. ആദ്യം വിചാരിച്ചു, നീ എവിടെയെങ്കിലും പോട്ടെയെന്ന്. പക്ഷേ പിന്നെ കിടന്നിട്ട് ഉറക്കം വന്നില്ല. അപ്പോ വണ്ടിയുമെടുത്തിറങ്ങി. കുറേ തേടി. അവസാനമാ ഇവിടെയെത്തിയത്. നോക്കുമ്പോ നല്ല ഉറക്കം. പിന്നെ ശല്യപ്പെടുത്തണ്ട, പാവല്ലേന്ന് വിചാരിച്ചു ” അനു എണീറ്റുനിന്ന് സാരിയിൽ നിന്ന് മണൽ തട്ടി. ചെരുപ്പിലേക്ക് കാൽ തിരുകി.

“വാടോ, എണീക്ക്’ അവൾ ശരത്തിനു നേരെ കൈനീട്ടി.

ശരത് പക്ഷേ ആ കൈനീട്ടൽ അവഗണിച്ചു. അയാൾ സ്വയമെഴുന്നേറ്റുനിന്നു മൂരി നിവർന്നു.

“വാ. ഓരോ തട്ടുചായയടിക്കാം” അനു മുന്നേ നടന്നു.
ഫോണെടുത്തു നോക്കികൊണ്ട് ശരത് പുറകേയും.

“നിനക്ക് ഫ്രെഷാവണ്ടേ? ബാഗൊക്കെ എവിടെയാ? കിരണിൻ്റെയടുത്താണോ? അതോ വല്ല ഹോട്ടലിലും റൂമെടുത്തിട്ടുണ്ടോ?” ചായ കാത്തിരിക്കുന്നതിനിടെ അനു അന്വേഷിച്ചു.

” കിരണിൻ്റെയടുത്ത്. എനിക്കിന്നു തന്നെ തിരിച്ചു പോണം”

ചായ കുടിച്ച് പൈസ കൊടുക്കുന്നവരെ പിന്നീടിരുവരും നിശബ്ദരായിരുന്നു.

” തന്നെ ഞാൻ ഡ്രോപ് ചെയ്യണോ കിരണിൻ്റെയടുത്ത്? അതോ ഓട്ടോ പിടിക്കണോ” കാറിനടുത്തേക്ക് നടക്കുമ്പോൾ അനു ചോദിച്ചു.

”നീ ഡ്രോപ് ചെയ്താൽ മതി” ശരത്തിൻ്റെ മറുപടി അനുവിനെ ഒരുനിമിഷം അതിശയിപ്പിച്ചെങ്കിലും അവളിലൊരു ഭാവഭേദവുമുണ്ടായില്ല.

”ജോലിയൊക്കെ നന്നായി പോകുന്നോ ” ശരത് ഭംഗിവാക്കുകൾക്കായി പരതി.

“താനെന്തിനാ ഇങ്ങനെ ഫോർമലാകുന്നേ? ഭയങ്കര ബോറാണ് ട്ടോ.” അനു എഫ്. എം റേഡിയോ ഓൺ ചെയ്തു.

അത് അനുവിനേയും ശരത്തിനേയും ഒരു പോലെ ആശ്വസിപ്പിച്ചു. ഓവർബ്രിഡ്ജ് കയറി മെയിൻ റോഡിൽ നിന്ന് കിരണിൻ്റെ ഫ്ലാറ്റിലേക്കു തിരിഞ്ഞ് കാർ നിർത്തിപ്പോൾ അനുവിൻ്റെ ഓഫിസിലെ രണ്ടുപേർ എതിരെ വരുന്നു. കാറിൽ ശരത്തിനെ കണ്ട് അവർ അമ്പരന്നു. ഓഫിസിൽ ഇനി രണ്ടുദിവസത്തെ ചർച്ചാവിഷയം ഈ കൂടിക്കാഴ്ചയായിരിക്കുമെന്നോർത്തപ്പോൾ അനുവിന് ഒരേ സമയം ചിരിയും ദേഷ്യവും വന്നു.

തങ്ങളുടേതല്ലാത്ത എല്ലാവരുടെയും ജീവിതമളക്കാൻ എന്തൊരു രസമാണ്. തങ്ങളെ കുറിച്ചല്ലാത്ത ഗോസിപ്പുകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ എന്തൊരു സുഖമാണ്. അല്ലാതെന്ത്!

ശരത് പുറത്തിറങ്ങി ഡോർ അടച്ചു. അനു വിൻഡോ താഴ്ത്തി.

” അപ്പോ കുറച്ചു നേരം കഴിഞ്ഞ് കോടതീല് കാണാം”

ശരത് കൈപ്പത്തിയുയർത്തി വിഷ് ചെയ്ത് ലിഫ്റ്റിനടുത്തേക്ക് നടന്നു.

അയാളുടെ നടപ്പ് നോക്കി ഒരു നിമിഷം നിന്നു അനു.

അയാളുടെ ചിരി, ഷേവിങ് ലോഷൻ്റെ മണമുള്ള ഉമ്മകൾ, വാർഡ്രോബിലടുക്കി വെച്ച ഷർട്ടുകൾ, അയാളുടെ മടിയിൽ കിടന്നു കണ്ട സിനിമകൾ, വായിച്ചു കൊടുത്ത പുസ്തകങ്ങൾ, ഫ്ലാറ്റിനടുത്ത കോഫി കഫെയിലേക്കുള്ള നടത്തങ്ങൾ, മഴ രാത്രികളിലെ പാട്ടുകൾ, ശ്വാസം കിട്ടാത്ത കെട്ടിപിടിത്തങ്ങൾ…

ശരത്തിനൊപ്പം എന്തെല്ലാമാണ് നടന്നുപോവുന്നത്. ഓർമകൾ മാത്രമാവുകയാണ് എല്ലാം.

അനു കാർ തിരിച്ച് റോഡിലേക്കിറങ്ങി. നഗരം പതിവു ബഹളത്തിലേക്ക് മെല്ലെ കയറിത്തുടങ്ങുകയാണ്.

ഫ്ലാറ്റിലെത്തി കുളിച്ചൊരുങ്ങിയിറങ്ങുമ്പോൾ അനു കല്യാണദിവസമോർത്തു. അന്നും തനിയെ ഇറങ്ങി സബ് റജിസ്ട്രാർ ഓഫിസിലേക്ക് പോയതോർത്തു, കല്യാണം കഴിഞ്ഞ് ശരത്തിനും കൂട്ടുകാർക്കുമൊപ്പം ബിരിയാണി കഴിക്കാൻ പോയതോർത്തു. പെട്ടെന്നവൾക്ക് നെഞ്ചു വിങ്ങി.

വെറുതെ, വെറുതെയാണ്.

‘ഇന്ത ഉലകത്തിൽ എതുവും നിരന്തരമല്ലെയ് കണ്ണാ’ എന്ന് അനുവിൻ്റെ കാതിൽ ഏതോ കാലത്തിലിരുന്ന് മുത്തശ്ശി മന്ത്രിച്ചു.

കോടതിയിലെത്തിയപ്പോൾ വക്കീൽ എത്തിയിട്ടുണ്ട്. കൂടെയുണ്ട് ശരത്തും കിരണും.

എന്തോ ഇത്രയും നേരം തോന്നിയിരുന്ന ഒരു ഈസിനസ് ഇപ്പോ തോന്നുന്നില്ല. കറുത്ത ഗൗണുകൾക്കിടയിൽ നിൽക്കുമ്പോൾ ഒരു ശ്വാസംമുട്ടൽ.

ആദ്യത്തെ കേസായി തന്നെ വിളിച്ചു.

പേരിനൊരു കൗൺസിലിങ് . ഏതോ ഒരു വക്കീലിനടുത്തേക്ക് വിട്ടു. നിങ്ങളായി നിങ്ങടെ പാടായി എന്ന മട്ടിലൊരു അഴകൊഴമ്പൻ കൗൺസലിങ്.

അതും കഴിഞ്ഞ് കോടതിമുറിക്കുമുമ്പ് വീണ്ടും കേസ് വിളിക്കുന്നതും കാത്തിരിക്കുമ്പോൾ അനുവിന് ശരത്തിൻ്റെ കൈ പിടിച്ചിരിക്കാൻ തോന്നി.

“ഞാൻ കുറച്ചുനേരം നിൻ്റെ കൈ പിടിച്ചിരുന്നോട്ടെ?” അനു ഒരിത്തിരി ആശങ്കയോടെ ചോദിച്ചു.

ശരത് വല്ലായ്മയോടെ അവളുടെ കൈ പിടിച്ചിരുന്നു.

“എന്താടോ”എന്ന് ശബ്ദം താഴ്ത്തി ചോദിച്ചു.

അനുവിൻ്റെ നെഞ്ച് വിറച്ചു.

അപ്പോഴേക്കും കേസ് വിളിച്ചു.

സാക്ഷിക്കൂട്ടിലേക്ക് കയറ്റി നിർത്തി. തീരുമാനത്തിൽ മാറ്റമൊന്നുമില്ലല്ലോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് മുമ്പിൽ ഇല്ല എന്നു പറയുമ്പോൾ അനുവിന് പക്ഷേ നെഞ്ചു വിറച്ചില്ല.

അവനവൻ്റെ ആത്മാഭിമാനത്തേക്കാൾ വലുതല്ല ഭൂമിയിലെ ഒരാനന്ദവും എന്ന അമ്മയുടെ വാക്കുകൾ അവളോർത്തു.

ശരത്ത് പറഞ്ഞ ‘ഇല്ല’ യും അവൾ മനസു തുറന്നു കേട്ടു .

ഗുമസ്തൻ പറഞ്ഞ റജിസ്റ്ററിൽ ഒപ്പുവെച്ചു പുറത്തേക്കിറങ്ങി.

ഒരൊപ്പിൽ തുടങ്ങിയ ബന്ധം മറ്റൊരൊപ്പിൽ തീർന്നു.

പക്ഷേ ഒരൊപ്പിലും തീരാത്ത എത്രയെത്ര ബന്ധങ്ങളാണ് ഓരോ മനുഷ്യനിലും ബാക്കിയാവുന്നത്.

കോടതി പടിയിറങ്ങി പാർക്കിങ്ങിലേക്ക് നടന്നു. കാറിൽ കയറിയിരുന്നു. ഒരു നിമിഷമാലോചിച്ച് ശരത്തിൻ്റെ നമ്പറെടുത്ത് ഡയൽ ചെയ്തു.

“ബിരിയാണി കഴിക്കാൻ പോയാലോ? കിരണിനോടും ചോദിക്ക് ”

ഒരുനിമിഷം

” ശരി, സെക്കൻഡ് ഫ്ലോറിലേക്ക്. റസ്റ്ററൻ്റിൽ കാണാം ”

അനു ഫോൺ കട്ട് ചെയ്ത് കാറെടുത്തു. എഫ്.എം ഓൺ ചെയ്തു.

‘പാതൈ മുടിന്ത പിറകും ഇന്ത ഉലകിൽ പയണം മുടിവതില്ലയേ…”

അവളും കൂടെ പാടി. കാർ റസ്റ്ററൻ്റ് ലക്ഷ്യമാക്കി ഓടിത്തുടങ്ങി.

#Marriage #Divorce #Relations #Friendship

Post Views: 40
4
dhanya Indu

Female, Half Malayali Half Tamilian

4 Comments

  1. Nafs nafs on May 4, 2024 7:57 PM

    അതേ അവനവൻ്റെ ആത്മാഭിമാനത്തേക്കാൾ വലുതല്ല ഭൂമിയിലെ ഒരാനന്ദവും

    Reply
    • Suma Jayamohan on May 5, 2024 6:48 AM

      | കഴിഞ്ഞതെല്ലാം സ്വപ്നമായി മാറുന്ന നിമിഷങ്ങളിൽ മനസ്സുറപ്പോടെ നിൽക്കാൻ ആത്മാഭിമാനമുള്ള ഒരു പെണ്ണിനേ കഴിയൂ.
      നന്നായി എഴുതി👌
      അഭിനന്ദനങ്ങൾ❤️🌹

      Reply
  2. Sunandha Mahesh on May 3, 2024 4:10 PM

    Nice 👌👌

    Reply
  3. Soumya Muhammad on April 29, 2024 9:04 PM

    ആത്മാഭിമാനം വിറ്റുള്ള ഒരു ആനന്ദവും വേണ്ട… 👍🏻👍🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.