Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മി ടൈം
കഥ ജീവിതം പ്രചോദനം മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

മി ടൈം

By Soumya MuhammadMay 5, 2024Updated:May 12, 20246 Comments5 Mins Read144 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഓ..പേടിച്ചു പോയല്ലോ! നീ എന്താണ് ഈ രാവിലെ തന്നെ മുഖത്ത് വാരി പൊത്തിയേക്കുന്നത്?”

ഒരു ഗ്ലാസ്സ് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് കയറി  വന്ന ഭർത്താവ് എന്നെ തുറിച്ചു നോക്കി.

“ഇത്തിരി കസ്തൂരി മഞ്ഞളും രക്തചന്ദനവും കൂടി ചാലിച്ചത് ”

അദ്ദേഹത്തിന്റെ തുറിച്ചു നോട്ടം കണ്ടില്ലെന്നു നടിച്ച് ഞാൻ  അലസമായി പറഞ്ഞു. എന്റെ കൈ കൊണ്ട് ഞാൻ അരച്ച് എന്റെ മുഖത്ത് ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ ഞാൻ തേച്ചു പിടിപ്പിച്ചിരിക്കുന്ന  അരപ്പ് കണ്ട് ഇങ്ങേർക്കെന്തിന് ഹാലിളകുന്നു?
ഞാൻ ഉണങ്ങിയ മൈലാഞ്ചി പൊടിച്ചതിലേക്ക്  കടുപ്പത്തിലുള്ള കട്ടൻ ചായ ഒഴിച്ചു.

“ഉമ്മിക്ക് കയ്യിൽ മൈലാഞ്ചിയിടാൻ ഇന്നലെ നേരം കിട്ടി. ഞാനെന്റെ സൽവാറൊന്നു ഹാൻഡ് വാഷ് ചെയ്തു തരാൻ പറഞ്ഞിട്ട് അതിന് പറ്റൂല്ല, സമയോം ഇല്ല ”

അലക്കു കല്ലിനരികിലേക്ക്  നടക്കും വഴി മോളെന്നെ അടിമുടി നോക്കി.

“ഈ പത്തമ്പത് വയസ്സാകാറായപ്പോൾ നിനക്ക്  നാണമാകില്ലേ മൈലാഞ്ചിയൊക്കെ ഇട്ടോണ്ട് നടക്കാൻ… കഷ്ടം!'”

ആകെ ചൊറിഞ്ഞു നിൽക്കുന്ന കെട്ട്യോൻ എന്റെ കൈ നഖങ്ങളിലേക്ക്  നോക്കി.

“എന്റെ കൈ, എന്റെ വിരൽ, എന്റെ നഖം. ഞാനെന്തിന്  നാണിക്കണം. തുണിയുടുക്കാതെയൊന്നും അല്ലല്ലോ ഞാൻ നടക്കുന്നത്?”

അദ്ദേഹം ഒന്നും മിണ്ടാതെ അവിടുന്നും പോയി.

അല്ല പിന്നെ… ഇവർക്കൊക്കെ ഇത് എന്തിന്റെ കുഴപ്പമാണ് ഞാൻ ഹെന്നയിലേക്ക് ചേർക്കാനായി  നാരങ്ങ മുറിക്കുമ്പോഴാണ്  ഫോൺ റിങ് ചെയ്തത്.

മീനാക്ഷിയാണ്…

“എടി… നീ ഇന്നലെ ലോക മലയാളീ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത ആ ഫോട്ടോസ് കാണാൻ എന്ത് ഭംഗിയാ! കുറേ ലൈകും കിട്ടീട്ടുണ്ടല്ലോ?”

മുഖവുരയൊന്നുമില്ലാതെ അവൾ എന്നോട് പറഞ്ഞു. ഞാനൊന്നു ചിരിച്ചു. കാര്യം ഇമ്മിണി ലൈക്ക് കിട്ടിയാൽ പുഴുങ്ങി തിന്നാൻ പറ്റുമോന്നൊക്കെ ആൾക്കാരു ചോദിക്കും. അതിനൊന്നും പറ്റില്ല… പക്ഷേ അതൊരു സന്തോഷമാണ്. ഞാനും ഈ ലോകത്തിൽ ജീവിച്ചിരിക്കുന്നുണ്ടെന്നും ഞാനും ഈ വ്യവസ്ഥിതിയുടെ ഒരു ഭാഗമാണെന്നും എന്നെ തന്നെ  ബോധ്യപ്പെടുത്തി ആത്മവിശ്വാസം വർദ്ധിപ്പിക്കാനുള്ള ഒരു കുറുക്കു വഴി.

അവൾ തുടർന്നു.

“എടി…ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ.കുറച്ചായിട്ട്  എനിക്ക് ഒരു രസോമില്ല. ആകെപ്പാടെ ഒരു പരവേശം. വല്ലാത്ത ദേഷ്യം, മടി. ചില നേരം എല്ലാം ഇട്ടെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടി പോയാലോ എന്ന് തോന്നും. ഇന്നിപ്പോ രാവിലെ മോനോട് ദേഷ്യപ്പെട്ടു. പിള്ളേരു വലുതായില്ലേ. അവൻ എന്നോടും കയർത്തു. എനിക്കാകെ സങ്കടമായി. ആരും എന്നെ മനസ്സിലാക്കുന്നില്ല. അവർക്ക് എല്ലാ കാര്യത്തിനും ഞാൻ വേണം. പക്ഷേ നമ്മുടെ ഇമോഷൻസ് ഒന്നും ആരും മനസ്സിലാക്കില്ല. എല്ലാം പോരാഞ്ഞ് ഭയങ്കര ചൂടും വിയർപ്പും. ഒക്കെ ഊരി പറിച്ച് എറിഞ്ഞു കളയാൻ തോന്നും ചില നേരത്ത് ”

ഇടറിയും മുറിഞ്ഞും മടുപ്പും സങ്കടവും കലർന്ന ശബ്ദത്തിൽ അവൾ പറഞ്ഞതെല്ലാം ഞാൻ കേട്ടു നിന്നു. എന്ത് മിടുക്കിയായിരുന്നു അവൾ! എത്ര സുന്ദരിയായിരുന്നു. അവളുടെ അറ്റം ചുരുണ്ട ആ മുടി എനിക്ക് വല്യ ഇഷ്ടമായിരുന്നു. കുഞ്ഞു നാള് മുതലേയുള്ള കൂട്ടുകാരാണ് ഞങ്ങൾ. എന്നേക്കാൾ പഠിപ്പിലും അവളായിരുന്നു മിടുക്കി.

അവൾ തുടർന്നു

” നീ ഒന്ന് ഓർത്തു നോക്ക്. നമ്മൾ എന്ത് കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് നമുക്കൊരു ജോലിയൊക്കെ കിട്ടിയത്. എന്നിട്ടോ അതിന്റെയൊക്കെ  ആ സുഖവും സന്തോഷവും  നമുക്ക് നന്നായി അനുഭവിക്കാൻ പറ്റുന്നുണ്ടോ? എന്ത് തിരക്കാണ് എപ്പോഴും! ജോലിക്ക് പോയുള്ള ശമ്പളോം ആനുകൂല്യോം ഒക്കെ എല്ലാർക്കും വേണം. പക്ഷേ ജോലി സ്ഥലത്തോ അല്ലാതെയോ നമുക്ക് ഉണ്ടാകുന്ന സ്‌ട്രെസ്സ് വല്ലതും ഇവരുമായി ഷെയർ ചെയ്യാൻ പറ്റുമോ? എന്തെങ്കിലും പറഞ്ഞാൽ പറയും ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന്. എനിക്ക് മടുത്തു. അതിനൊപ്പം പിരീഡും വ്യത്യാസം. ഇടക്ക് ഒരു തരം വിറയൽ, ഭയങ്കര മറവി… എനിക്ക് വയ്യ ”

അവളുടെ വർത്തമാനത്തിൽ തേങ്ങൽ കലർന്ന് ശബ്ദം ചിലമ്പിച്ചു.

” നീ വിഷമിക്കേണ്ട. നമുക്ക് മെനോപോസിനുള്ള സമയം ആയില്ലേ? കുറച്ചൊക്കെ അതിന്റെ ഹോർമോൺ വേരിയേഷൻസും ഉണ്ടാകും ”

അവളുടെ ആദ്യ കുഞ്ഞിനെ പ്രസവിച്ചു കിടന്നപ്പോൾ അവൾ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നത് ഓർത്തുകൊണ്ട് ഞാൻ അവളെ അലിവാർന്ന ശബ്ദം കൊണ്ട് ചേർത്തു പിടിച്ചു. പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ അനുഭവിച്ചിട്ടുള്ളവർക്ക് ആർത്തവ വിരാമത്തോട് അനുബന്ധിച്ച് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് ഒരിക്കൽ  ഞാൻ വായിച്ചിട്ടുണ്ട്.

“ഉം… ”

അവളൊന്ന് അമർത്തി മൂളി. പിന്നെ തുടർന്നു.

“അതിന്റെ കുറേ പ്രോബ്ലെംസ് ഉണ്ട്. ഒരിക്കൽ അതേ കുറിച്ച് പുള്ളിയോട് പറഞ്ഞപ്പോൾ “നിനക്ക് മാത്രമാണല്ലോ ഇങ്ങനത്തെ എടങ്ങേറ് “എന്നും ചോദിച്ച് എന്റെ നേരെ കണ്ണു മിഴിച്ചു. വല്യ അറിവും വായനേം എഴുത്തും കുത്തും ഒക്കെയുണ്ട്. പക്ഷേ കൂടെ ജീവിക്കുന്നവളെ അശേഷം മനസിലാക്കുകയോ ചേർത്തു പിടിക്കുകയോ ചെയ്യില്ല. പുറത്തു നിന്നും നോക്കുന്നവർക്ക് എന്താ കുഴപ്പം… രണ്ടു പേർക്കും നല്ല ജോലി, മക്കൾ, വീട്, വണ്ടി എല്ലാം ഉണ്ട്. പക്ഷേ എനിക്കെന്തോ മടുപ്പിന്റെ വിഷവായു എന്റെ ചുറ്റും തങ്ങി നിൽക്കുന്ന പോലെ തോന്നുന്നു ”

അവളുടെ ശബ്ദത്തിൽ രോഷത്തിന്റെ  ചൂട് പടരുന്നത് ഞാൻ അറിഞ്ഞു. എനിക്കുമുണ്ട് ഈ പറഞ്ഞ ആധിയും വ്യാധിയുമൊക്കെ. ഇന്നോളം എല്ലാ നോവും ഞങ്ങൾ പങ്കു വച്ചിട്ടുള്ളത് കൊണ്ട് തന്നെ എനിക്കവളെ എളുപ്പം മനസ്സിലാകുകയും ചെയ്യും.ഞാനെന്റെ ശബ്ദം കഴിയുന്നതും ആർദ്രമാക്കി അവളോട്‌ പറഞ്ഞു.

“നീ ഈ പറഞ്ഞ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ എനിക്കുമുണ്ട്. നമുക്ക് ഈ പ്രായം വന്നോർക്കു മാത്രമല്ല ചെറുതിലേ പല അസുഖങ്ങളാൽ യൂട്രെസ് ഓവറി  റിമൂവൽ സർജറി ചെയ്തിട്ടുള്ളവർക്കും ബുദ്ധിമുട്ട് കൂടുതൽ ആയിരിക്കും. അല്ലെങ്കിൽ തന്നെ നീയൊന്ന് ഓർത്തു നോക്കിയേ നമ്മുടെ അമ്മമാർ ഇതൊക്കെ അനുഭവിച്ചിട്ടുള്ള ആ കാലം. അവരൊക്കെ വീട്ടമ്മമാർ ആയതു കൊണ്ട് ഇതൊന്നും മിക്കവാറും ആരോടും പറഞ്ഞിട്ടും ഉണ്ടകില്ല. ഈസ്ട്രജൻ ഉത്പാദനം കുറയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നോ മെനോപോസ് എന്നൊരു സംഭവം ഉണ്ടെന്നോ അവർ അറിഞ്ഞിട്ടും കൂടി ഉണ്ടാകില്ല.. അന്നൊന്നും നമ്മൾ ഇതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. പാവങ്ങൾ… ആരോരും മനസ്സിലാക്കാതെ അവർ പോലും അറിയാതെ എന്തെല്ലാം അവരും തരണം ചെയ്തിട്ടുണ്ടാകും”

അല്പ സമയം  ഞങ്ങൾ ഇരുവരും നിശ്ശബ്ദരായി.

“ഞാൻ നിന്നെ സമാധാനിക്കാൻ വേണ്ടി പറയുന്നതല്ല. ചില നേരം എനിക്ക് ദേഷ്യം കൊണ്ട് കണ്ണു കാണാൻ പറ്റാതാകും. പിന്നെ ചില നേരം വെറുതെയങ്ങ് ആർത്തലച്ചു കരയാൻ തോന്നും. ഇടക്ക് ഉയർന്ന നെഞ്ചിടിപ്പു പോലെ തോന്നും. ആദ്യമൊക്കെ എനിക്ക് എന്തേലും വിഷമം വന്നാൽ ഞാൻ ഇവരോടൊക്കെ സങ്കടം പറഞ്ഞു നടക്കും. പിന്നെപ്പിന്നെ എനിക്ക് മനസ്സിലായി എനിക്ക്  ഏറ്റവും വലിയ താങ്ങും തണലുമാകേണ്ടത്  ഞാൻ തന്നെയാണെന്ന്. നമ്മളെ നമുക്ക് അറിയാവുന്നതു പോലെ മറ്റാർക്കും മനസ്സിലാക്കാൻ കഴിയില്ല.ആ തിരിച്ചറിവിൽ നിന്നും ഞാൻ എന്നെ സ്നേഹിക്കാനും എന്നെ പരിചരിക്കാനുമായി കുറച്ചു സമയം നീക്കി വെച്ചു. ഇപ്പോൾ എനിക്കൊരു സന്തോഷമൊക്കെയുണ്ട് ”

ഞാൻ പറഞ്ഞു നിറുത്തി. അവളൊന്നു നേർമ്മയായി നിശ്വസിച്ചു.പിന്നെ പറഞ്ഞു.

“എവിടെയാണ് എനിക്കതിനൊക്കെ സമയം. ഇവിടുത്തെ കാര്യങ്ങളും ഓഫീസിലെ തിരക്കും കൂടി കഴിഞ്ഞാൽ പിന്നേ ഒന്നിനും നേരം കിട്ടില്ല. മക്കളായിട്ട് ഉള്ളതാണെങ്കിൽ രണ്ട് ആൺപിള്ളേരും. എല്ലാം ഞാൻ ചെയ്തു കൊടുക്കണം ”

“അതെന്താ അവർക്ക് കൈക്കും കാലിനും എന്തെങ്കിലും തകരാറുണ്ടോ. എന്റെ അറിവിൽ കുഴപ്പമൊന്നും ഇല്ലല്ലോ?”

“നീ  ഒന്നു പോയെ… തമാശ പറയാതെ ”

അവൾ ചിണുങ്ങി. ഞാൻ ഫോൺ ചെവിയോട് ചേർത്തു കൊണ്ട് തന്നെ ഹെന്നയിലേക്ക് നാരങ്ങ നീര് മിക്സ്‌ ചെയ്ത്  ഒരു വശത്തേക്ക് അത്‌ ഒതുക്കി വെച്ചു.ശേഷം മുൻവശത്തെ സെറ്റിയിൽ പോയി ഇരുന്നു.

” ഞാൻ തമാശ പറഞ്ഞതല്ല. ഇനിയെങ്കിലും അവരുടെ കാര്യങ്ങൾ അവരേം കൊണ്ട് ചെയ്യിപ്പിക്ക്. എന്നിട്ട് നിന്റെ കാര്യങ്ങൾക്കായി സമയം കണ്ടെത്ത്. നമ്മുടെ  സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം. അല്ലാതെ നീ സന്തോഷിച്ചോ എന്നും പറഞ്ഞ് അതാരും നമ്മുടെ കയ്യിൽ കൊണ്ടുതരില്ല. നിന്നെ സ്നേഹിക്കാനും നിന്റെ ഇഷ്ടങ്ങൾ ചെയ്യാനുമായി  നീ ഇത്തിരി സമയം കണ്ടെത്തി നോക്ക്. അത്ഭുതങ്ങൾ സംഭവിക്കും നിന്റെ മനസ്സിലും ശരീരത്തിലും”

ഞാനെന്റെ മൈലാഞ്ചി അണിഞ്ഞ നഖങ്ങളിലേക്കു  നോക്കി അല്പനേരം മിണ്ടാതിരുന്നു. പിന്നെ തുടർന്നു.

“മി ടൈം എന്നു  കേട്ടിട്ടില്ലേ നീ? അത്‌ തന്നെ… നമുക്ക് സ്ത്രീകൾക്ക് ഇല്ലാതെ പോകുന്നതും ഈ “ഞാൻ “സമയം തന്നെയാണ്. പിന്നെ നല്ല നാരുള്ള ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും കുഞ്ഞു വിനോദങ്ങളിൽ ഏർപ്പെട്ടും നീയൊന്ന് ഉഷാറാക്. യാത്രകൾ നിനക്ക് ഇഷ്ടമല്ലേ… വേണമെങ്കിൽ നമുക്കൊന്നിച്ചൊരു യാത്ര പോകാം. വീട് കുട്ടി പ്രാരാബ്ധങ്ങൾ ഒന്നുമില്ലാതെ ”

“നമ്മൾ തനിച്ചോ… ആളുകളെന്ത്‌ പറയും?”

അവൾ ആശ്ചര്യപ്പെട്ടു.

“ഏയ്‌ തനിച്ചല്ല.. ആ കവലയിൽ നിന്നും അഞ്ചാറു പേരെ വിളിക്കാം ”

“നീ പോ പെണ്ണേ…”

അവൾ പൊട്ടി ചിരിച്ചു. സന്തോഷത്തോടെ  ഞാൻ തുടർന്നു.

“എടി  നമ്മൾ ഒളിച്ചോടി പോകുന്നത് ഒന്നും അല്ലല്ലോ. ഒരു പകൽ സമയ ട്രിപ്പ്‌. നമ്മുടെ കെട്യോൻമാര് പോകുന്ന പോലെ ഒരാഴ്ചത്തേക്കൊന്നും നമുക്ക് പോകേണ്ട. അത്‌ പിന്നെ ആലോചിക്കാം ”

“എനിക്കിപ്പോ എന്തോ ആശ്വാസം തോന്നുന്നു. ഞാൻ എനിക്കായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടേം സൗകര്യം നോക്കിയാണ് ഒന്നുറങ്ങുക പോലും ചെയ്യുന്നത്. ഇനി ഞാനും ഒന്നു പരീക്ഷിക്കട്ടെ ഈ മി ടൈം ”

അവൾ ചുണയോടെ പറഞ്ഞു.

“അല്ല പിന്നെ… അൻപത് വയസ്സും മെനോപോസുമൊക്കെ ആയി എന്നു കരുതി നമുക്കും ജീവിക്കേണ്ടേ. പിന്നൊരു കാര്യം ഇതൊക്കെ ചെയ്തിട്ടും സഹിക്കാൻ കഴിയാത്ത മാനസിക ശരീരിക പ്രശ്നങ്ങൾ നിനക്ക് ഉണ്ടെങ്കിൽ നമുക്കൊരു ഡോക്ടറെ കാണാം… ട്ടോ. എന്തിനും പരിഹാരമുണ്ടെന്നേ…!”

“ശരിയെടി… ഞാൻ പിന്നെ വിളിക്കാം ”

സന്തോഷത്തോടെ അവൾ  എന്നോട് ബൈ പറഞ്ഞു.ഒരു ചെറു ചിരിയോടെ ഹെന്ന പാക്കിനടുത്തേക്ക്  നടക്കുമ്പോൾ  അടുത്ത് നിൽക്കുന്ന മകൾ കേൾക്കാൻ പാകത്തിൽ ഞാൻ അല്പം ഉറക്കെ പറഞ്ഞു.

“വാരാന്ത്യം അല്ലേ… ഇന്നെന്തായാലും എണ്ണ തേച്ചൊന്നു കുളിക്കണം.അതു കഴിഞ്ഞ് അല്പം ഒന്നുറങ്ങണം. പുറത്തു നല്ല മഴയുണ്ടല്ലോ! മൂടി പുതച്ചുറങ്ങാൻ നല്ല സുഖമായിരിക്കും ”

#Woman #Metime #Happiness

Post Views: 30
5
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

6 Comments

  1. Nishiba M on May 1, 2025 4:05 PM

    മനോഹരം. നല്ല തിരിച്ചറിവ്. നല്ല തീരുമാനം..

    Reply
  2. Shreeja R on May 1, 2025 9:17 AM

    ❤️❤️👌

    Reply
  3. Suma Jayamohan on May 9, 2024 10:48 AM

    എഴുതിയ കാര്യങ്ങളെല്ലാം എത്ര ശരിയാണ്. അഭിനന്ദനങ്ങൾ❤️💐 നമ്മെ മനസ്സിലാക്കാനും സമാധാനിപ്പിക്കാനും സന്തോഷിപ്പിക്കാനും നമ്മൾ മാത്രമേയുള്ളു എന്നു മനസ്സിലാക്കുന്ന നിമിഷം നാം സ്വതന്ത്രരായി. ആ സ്വാതന്ത്ര്യം ആരും തരേണ്ടതല്ല. സ്വയം കണ്ടെത്തേണ്ടതാണ്.❤️❤️❤️

    Reply
    • Joyce on May 1, 2025 11:25 PM

      സത്യം, നിർത്താത്ത ഓട്ടത്തിനിടയിൽ സ്ത്രീകളും തിരിഞ്ഞു നോക്കണം, ഇത്തിരി നേരം സ്വന്തമായി ചിലവാക്കിയോ എന്ന്.
      Super !👌

      Reply
  4. Deepika Ajith on May 9, 2024 9:18 AM

    Super🥰

    Reply
    • Sayara Fathima Karu Kunnath on May 1, 2025 11:02 PM

      Super 👌 👍 😍 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.