Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൈലാഞ്ചി മണമുള്ള കാറ്റ്
കഥ ജീവിതം ബന്ധങ്ങൾ വിവാഹം വീട് സാമൂഹ്യപ്രശ്നങ്ങൾ

മൈലാഞ്ചി മണമുള്ള കാറ്റ്

By Soumya MuhammadMay 11, 2024Updated:May 14, 20241 Comment3 Mins Read132 Views
Bookmark Now
Please login to bookmark Close

No account yet? Register

പള്ളിയിൽ നിന്ന് ഖബറിടത്തിലേക്കുള്ള ചെങ്കൽ പടവുകൾ വളരെ ശ്രമപ്പെട്ട് കയറുമ്പോൾ വാർദ്ധക്യം എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നതായി അന്നാദ്യമായി എനിക്ക് തോന്നി. ഒരൊറ്റ രാവ് കൊണ്ട് ഞാൻ ഇത്രമേൽ വൃദ്ധനായതെങ്ങനെയെന്നു ഞാൻ ഒരു വേള അതിശയപ്പെട്ടു.
തലേന്നത്തെ പുത്തൻ ഖബറിനു മുകളിലെ മണ്ണ് ഇപ്പോഴും നനവാർന്നു കിടക്കുന്നു.
കയ്യിലിരുന്ന മൈലാഞ്ചി കൊമ്പ് സുഹറയുടെ ഖബറിനോടു ചേർത്ത് കുഴിച്ചിടുമ്പോൾ  ഞാൻ അകപ്പെട്ടിരിക്കുന്ന ശൂന്യതയുടെ ശ്വാസം മുട്ടലിനുമേൽ ഞാൻ തീർത്തും നിസ്സഹായനായി.

ഇന്നലെ നട്ടുച്ചയോടെയാണ് അടുക്കളയിൽ തല കറങ്ങി വീണ അവളുടെ മരണം ഡോക്ടർ സ്ഥിരീകരിച്ചത്. ഒന്നും പറയാതെ അവൾ പോയി… അല്ലെങ്കിലും പറച്ചിലും പരാതിയും എന്നും കുറവായിരുന്നല്ലോ!
സ്നേഹമായിരുന്നു മുഴുവനും.. !
പലപ്പോഴും തോന്നിയിട്ടുണ്ട് കടപ്പാടിന്റെ പേരിലാണോ അർഹിക്കാത്ത സ്നേഹം മുഴുവൻ ഇവൾ എനിക്കായി വച്ചുനീട്ടുന്നത് എന്ന്‌. കാരണം കണ്ണിലെ കിനാക്കളെല്ലാം നിറം മങ്ങി  പ്രതീക്ഷകൾ ഒന്നുമില്ലാതെ മൗനത്തിന്റെ വലിയൊരു കരിമ്പടം പുതച്ച് യതീം ഖാനയിലെ ഇരുണ്ട ഇടനാഴിയിൽ നിന്നും മൈലാഞ്ചി മണം നിറഞ്ഞ ഈ വീട്ടു മുറ്റത്തേക്ക് അവളെ എത്തിച്ചതിന്റെ നന്ദി ഈ നാൽപതു വർഷ ജീവിതത്തിലെ ഓരോ കുഞ്ഞു സന്തോഷങ്ങളിലും അവൾ കണ്ണുകളിൽ ചെറിയൊരു നീർ തിളക്കത്തോടെ എന്നോട് ആവർത്തിക്കാറുണ്ട്.

അപ്പോൾ വീശിയ ചെറുകാറ്റിൽ മൈലാഞ്ചി ഇലകൾ ഒന്നനങ്ങി. ശീതകാലം അല്ലാതിരുന്നിട്ടു കൂടി ഒരു ചെറുകാറ്റിൽ പോലും എന്റെ രോമങ്ങൾ എഴുന്നു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അത്രമേൽ ദുർബ്ബലനായിരിക്കുന്നു എന്നു ഞാൻ പകപ്പോടെ മനസ്സിലാക്കി.
ബന്ധുക്കൾ കൂടുതൽ പേരും ഇന്നലെ രാത്രിയോടെ പോയിരുന്നു. രണ്ട് മക്കളിൽ മകൾ കുവൈറ്റിൽ ഡോക്ടർ ആണ്. ജോലി തിരക്ക് കാരണം അവൾക്ക് എത്താൻ സാധിച്ചില്ല. മകൻ ബാംഗ്ലൂരിൽ ഐ ടി ഫീൽഡിൽ.

“മക്കൾക്ക് പരീക്ഷയാണ് നാളെ തന്നെ പോകണം, ഉപ്പാക്ക് സഹായത്തിനു പണിക്കാരുണ്ടല്ലോ”

എന്ന്‌ മരുമകൾ അവനോടു പറയുന്നത് കഴിഞ്ഞ രാത്രിയിൽ കേട്ടെങ്കിലും കാര്യമാക്കിയില്ല. കാരണം ആ സമയം ഞാൻ ഒരു വശം ശൂന്യമായ എന്റെ മെത്തക്കരികിൽ പകച്ചു നിൽക്കുകയായിരുന്നു. ജീവിതം എത്രയോ നിരർത്ഥകമാണെന്ന ഉൾക്കാഴ്ചയിൽ ഞാൻ അത്രമേൽ വൃണിതമായ ഹൃദയത്തോടെ വിറക്കുന്ന കൈകളാൽ അവൾ അവശേഷിപ്പിച്ച ശൂന്യതയിൽ വീണ്ടും വീണ്ടും തഴുകി കൊണ്ടേയിരുന്നു.
രാവിലെ പെട്ടിയും തൂക്കി മകനും കുടുംബവും യാത്ര പറഞ്ഞപ്പോൾ അറിഞ്ഞു വീടും തൊടിയും എല്ലാമെല്ലാം നോവിന്റെ വല്ലാത്തൊരു ആഴങ്ങളിലേക്ക് ഒലിച്ചിറങ്ങി അലിഞ്ഞു ചേരുന്നതായി. ഇടനെഞ്ചിൽ മൂർച്ചയുള്ള ഒരു നോവും പിന്നാലെയൊരു തേങ്ങലും ആർത്തിരമ്പി ഒടുവിൽ നിശ്ശബ്ദമായി.
“നിനക്കായിരുന്നല്ലോ മക്കളെ പഠിപ്പിക്കാൻ ഏറെ വാശി! സ്നേഹവും പഠിപ്പും വകതിരിവും ഏറെ നൽകി വളർത്തിയിട്ടും അവർക്ക് ഇപ്പോൾ ഇറ്റു സമയം ഇല്ലാതായി പോയിരിക്കുന്നു. അവരെ പറഞ്ഞിട്ട് എന്തു കാര്യം ഞാനും തന്നില്ലല്ലോ നിനക്ക് വേണ്ടുവോളം സമയം ”

വല്ലാത്തൊരു കിതപ്പോടെ ഞാൻ നേർത്തും പേർത്തും പിറുപിറുത്തു. ഇവിടുന്ന് ചെല്ലുമ്പോൾ മുതൽ ഇനി എനിക്കായി കരുതി വച്ചിരിക്കുന്ന ഏകാന്തതയുടെ ഓർമ്മയിൽ എനിക്ക് വീണ്ടും ശ്വാസം മുട്ടി തുടങ്ങുകയും ഇടനെഞ്ചു കനക്കുകയും ചെയ്തു തുടങ്ങി. അവളെ മറമാടിയ മണ്ണിലേക്ക് മുഖം അമർത്തി ഞാൻ ഒരു കുഞ്ഞിനെ പോൽ ഏങ്ങിയേങ്ങി കരഞ്ഞു.

വെയിൽ കനത്തു തുടങ്ങി… അവളുടെ ഖബറിടത്തിനു മുകളിലെ പുതു മണ്ണ് വെയിലേറ്റ് പിടഞ്ഞുതുടങ്ങിയിരിക്കുന്നു. നീണ്ട നേരം ഒരേ ഇരിപ്പ് ഇരുന്നതിനാൽ എനിക്ക് എഴുന്നേൽക്കാൻ നന്നേ പ്രയാസം തോന്നി.

പള്ളിയും കഴിഞ്ഞ് നാട്ടുവഴിയിലൂടെ ഞാൻ അത്രമേൽ നിസ്സഹായനായി നടന്നു. വണ്ടി എടുക്കാമെന്ന്‌ ഡ്രൈവർ പറഞ്ഞതാണ്. അവളിലേക്കുള്ള ദൂരം നടന്നു തന്നെ തീർക്കണം എന്നെനിക്ക് വാശി ആയിരുന്നു. വീട് അടുക്കും തോറും ഞാൻ കൂടുതൽ കൂടുതൽ ദുർബലൻ ആകുന്നതായി എനിക്ക് തോന്നി.

ദൂരെയൊരു നിശ്ശബ്ദ പേടകം പോലെ എന്റെ വീട്… അവളില്ലാത്ത വീട്. ഞാൻ വെയിൽ ചീളുകൾക്കിടയിലൂടെ പടിവാതിലിൽ വെറുതെ അവളെ തിരഞ്ഞു.

അവളില്ല…
പകരം മറ്റാരോ അവിടെയൊരു നിഴൽ തീർത്തിരിക്കുന്നു. എന്റെ ഹൃദയം മറ്റൊരിക്കലും മിടിക്കാത്ത പോലെ എന്നുള്ളിൽ താളം തുള്ളി.
“ഉപ്പാ… എന്തിനാണ് നടന്നു പോയത്?”

ആരാണത്?
ഞാൻ കണ്ണുകൾ വിടർത്തി.

മകൻ ഓടിവന്നെന്റെ കയ്യിൽ പിടിച്ചു.
അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ?

അവളുടെ അതേ കണ്ണുകൾ…
“നീ പോയില്ലേ?”

എന്റെ നേർത്തു പോയ ശബ്ദത്തിൽ തേങ്ങലും വിറയലും കലരാതിരിക്കാൻ ഞാൻ ആവതും ശ്രമിച്ചു.
“ഇല്ല… അവരെ എയർപോർട്ടിൽ എത്തിച്ചു. ഞാൻ ലീവ് വിളിച്ചു പറഞ്ഞിട്ടുണ്ട്. കുട്ടികളുടെ എക്സാം കഴിയട്ടെ അവരെ ഇങ്ങോട്ട് ഷിഫ്റ്റ്‌ ചെയ്യണം. ഇന്ന് വൈകിട്ട് മോളു കുവൈറ്റിൽ നിന്നും എത്തും. ഉപ്പാനെ തനിച്ചാക്കി പോകാൻ വയ്യ ഞങ്ങൾക്ക് ”

വാക്കുകളിലെ തേങ്ങൽ അശേഷം ഒളിക്കാതെ ചിലമ്പിച്ച ശബ്ദത്തിൽ അവൻ എന്റെ കൈകളിൽ കൂട്ടി പിടിച്ചുകൊണ്ട് തുടർന്നു.

“ഇക്കണ്ട കാലത്തെ സ്നേഹത്തിനു മൊത്തമായി ഉമ്മ ഞങ്ങളോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമായിരുന്നു. ഉപ്പയെ ഒരിക്കലും തനിച്ചാക്കരുത് എന്നൊരു ആഗ്രഹം മാത്രം ”
ഞാൻ തളർന്നു പോയി. സ്‌നേഹം കൊണ്ട് തോൽപ്പിക്കപ്പെടുമ്പോഴെല്ലാം എന്റെ ഇടനെഞ്ച് പിടയുകയും  തൊണ്ട മുഴ ഉയർന്നു താഴുകയും ചെയ്യും. അത് പതിവാണ്. എത്രയോ വട്ടം അവളിനാൽ ഞാനിത്  അറിഞ്ഞിട്ടുള്ളതാണ്.

മതിൽ കെട്ടും കടന്ന് ഞാനും മകനും പൂമുഖത്തെത്തുമ്പോൾ സമയം തെറ്റി വീശിയ ചെറു കാറ്റിൽ മുറ്റത്തെ അവൾ നട്ട പൂത്തു നിൽക്കുന്ന മൈലാഞ്ചിചെടിയൊന്നാകെ ഇളകുന്നുണ്ടായിരുന്നു. കുഞ്ഞു പരിമളം പരത്തി അത്രമേൽ സ്നേഹിക്കുന്നൊരു ആത്മാവായി അവളെന്നെ ആശ്ലേഷിക്കുന്നത്  ഞാൻ അപ്പോൾ അറിയുന്നുണ്ടായിരുന്നു. ഞാൻ കരഞ്ഞു പിന്നെ ചിരിച്ചു ഒടുവിൽ അവളെ ഇറുകെ പുണർന്നുകൊണ്ട്  മകന്റെ നെഞ്ചിലേക്ക്  ചാഞ്ഞു… അപ്പോഴും ഒരു ചെറുകാറ്റ് എന്നെ തലോടുന്നുണ്ടായിരുന്നു, അത്രമേൽ വശ്യമായ പ്രണയത്തോടെ…

Picture Courtesy : AI generated picture by FreePik

Post Views: 34
3
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

1 Comment

  1. Suma Jayamohan on May 18, 2024 10:06 PM

    ഹൃദയത്തിൽ തൊടുന്ന എഴുത്ത്
    അഭിനന്ദനങ്ങൾ❤️👌💐

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.