Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉമ്മ കൊണ്ട നോവിൻ വെയിൽ
അനുഭവം ഓർമ്മകൾ ജീവിതം പ്രചോദനം ബന്ധങ്ങൾ സ്ത്രീ

ഉമ്മ കൊണ്ട നോവിൻ വെയിൽ

By Amal FermisMay 11, 2024Updated:July 23, 202513 Comments6 Mins Read396 Views
Bookmark Now
Please login to bookmark Close

No account yet? Register

എൻ്റെ ഉമ്മയേയും ഉപ്പയേയും കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് മടുക്കാറില്ല. എൻ്റെ വീട്ടുകാരും കൂട്ടുകാരുമൊക്കെ അതു പറഞ്ഞെന്നെ കളിയാക്കാറുണ്ടെങ്കിൽ ഇന്നുമതിൽ തരിമ്പും കുറവു വന്നിട്ടില്ല. ഇത്തിരിക്കാലം മാത്രം അനുഭവിക്കാൻ കഴിഞ്ഞ സ്നേഹമായതുകൊണ്ടാവും അവരെന്നെ ഒത്തിരി സ്വാധീനിച്ചത്. ഈ ലോകത്ത് എനിക്ക് റബ്ബ് തന്ന അനുഗ്രഹങ്ങളിൽ ഏറ്റവും അമൂല്യമായി ഞാൻ കരുതുന്നത് എൻ്റെ മാതാപിതാക്കളെ തന്നെയാണ്. അവരുടെ മകളായി ജനിക്കാനായെന്നതിൽ ഞാനേറ്റവുമധികം ആഹ്ലാദിക്കുന്നു.

എൻ്റെ ഉമ്മയെക്കുറിച്ച് പറയാൻ എനിക്ക് നൂറു നാവാണ്. ഉമ്മയുടെ ജീവിതം ഒരു സിനിമാക്കഥ പോലെ സംഭവബഹുലമായിരുന്നു. 11 വയസ്സുള്ളപ്പോൾ ഉപ്പ മരിച്ച ശേഷം ഞാനും ഉമ്മയും ഒരുമിച്ചാണ് ഉറങ്ങിയിരുന്നത്. ആ കൈകളിൽ തല വെച്ച് നെഞ്ചോട് ചേർന്ന് ഉമ്മാനെ ചുറ്റി പിടിച്ച് കിടക്കുമ്പോഴൊക്കെ ഞാനുമ്മാട് ഉമ്മാടെ കഥ പറയാൻ പറയും. എത്രകേട്ടാലും എനിക്ക് മതി വരില്ലായിരുന്നു. അന്നു കേൾക്കുമ്പോൾ ഒരു കഥ കേൾക്കുന്ന ലാഘവത്തോടെ ഞാൻ കേട്ടിരുന്നതെല്ലാം ഇന്നോർക്കുമ്പോൾ എനിക്ക് സങ്കടം വരും. ഉമ്മ കടന്നു വന്ന കനൽവഴികൾ, ഉമ്മ കൊണ്ട നോവിൻ പെരുമഴകൾ. ഓരോ പെണ്ണും കരുത്തുറ്റവളാവുന്നത്, എങ്ങനെയെന്നറിയാമോ നിങ്ങൾക്ക്?
സമൂഹം അവൾക്ക് ചാർത്തി കൊടുത്ത സംരക്ഷിത കവചത്താലല്ല, മറിച്ച് അവൾ ഒറ്റക്ക് നീന്തിക്കടന്ന സങ്കടപ്പെരുമഴകളും ഇന്നോളം നേരിട്ട ഉടൽപ്പെരുക്കങ്ങളും അവളമർത്തിയ തേങ്ങലുകളും, ജീവിതത്തിൻ്റെ കെട്ടുപ്പാടുകളിൽ അവളേറ്റ കാഞ്ഞിരക്കാറ്റുമേറ്റാണ്. പിന്നെയവളെ തളർത്താൻ ഒന്നിനുമാവതില്ല!

വെല്ലിമ്മ ഉമ്മയെ ഗർഭം ധരിച്ചപ്പോഴെ വെല്ലിപ്പ മലായയിൽ ജോലിയന്വേഷിച്ച് പോയിരുന്നു. വെല്ലിപ്പ മത്രംകോട്ട് ബാപ്പുട്ടി ഹാജി സമ്പന്നനായിരുന്നു. പക്ഷേ അന്ന് മലായ-ജപ്പാൻ യുദ്ധത്തിൽ തിരിച്ച് നാട്ടിലേക്ക് വരാനാവാതെ, നാട്ടിലുള്ളവരുമായി ബന്ധപ്പെടാനാവാതെ, ആളെ വർഷങ്ങളായി കാണാതായ സാഹചര്യത്തിൽ ആള് മരിച്ചെന്നു കരുതി പള്ളിയിൽ പറഞ്ഞ് വിവാഹബന്ധം അസാധുവാക്കി. വെല്ലിമ്മയെ വേറെ ഒരു പോലീസുകാരൻ വിവാഹം ചെയ്തു. അനാഥയായ ഉമ്മയെ, ഉമ്മയുടെ അമ്മാവനും ഭാര്യയും ഏറ്റെടുത്തു. അന്നവർക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. ബാപ്പയും ഉമ്മയും ജീവിച്ചിരിക്കുമ്പോഴേ അനാഥയായ ഒരു കുഞ്ഞ്. ജീവിതം ഉമ്മാക്കു വേണ്ടി കരുതി വെച്ച കാഞ്ഞിരക്കയ്പ്പ് തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ.

പഠിക്കാൻ മിടുക്കിയായിരുന്ന ഉമ്മ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴേക്കും വെല്ലിപ്പ മലായയിൽ നിന്നും തിരിച്ചെത്തി, വെല്ലിമ്മാടെ രണ്ടാമത്തെ ഭർത്താവും മരിച്ച ശേഷം വെല്ലിമ്മാനെ കൊയമ്പത്തൂരുള്ള ഒരു വിഭാര്യൻ കല്യാണം കഴിച്ചിരുന്നു. അദ്ദേഹത്തിൻ്റെ കുഞ്ഞുങ്ങളെ സംരക്ഷിച്ച് അവരോടൊപ്പമായിരുന്നു വെല്ലിമ്മ താമസിച്ചിരുന്നത്. വെല്ലിമ്മാടെ വിവാഹം കഴിഞ്ഞെന്നു കണ്ടപ്പോൾ വെല്ലിപ്പ വേറെ വിവാഹം കഴിച്ചെങ്കിലും സ്വന്തം മോളെ തിരികെ വേണമെന്ന് ശഠിച്ചു. അന്നു വരെ ഉമ്മ കൂടെയില്ലെങ്കിലും രാജകുമാരിയെ പോലെ ജീവിച്ചവൾ രണ്ടാനുമ്മയോടൊപ്പം! ജീവിതത്തിൻ്റെ കയ്പുനീർ ആവോളം കുടിക്കാൻ തുടങ്ങുന്നതിൻ്റെ ആരംഭം. ഉമ്മാടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. കൂടെ പഠിച്ചവരെല്ലാം അധ്യാപകരായപ്പോൾ അവരേക്കാളൊക്കെ പഠിക്കാൻ മിടുക്കിയായ ഇംഗ്ലീഷും മലയാളവും നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന മനോഹരമായ കൈപ്പടയിൽ കത്തുകളെഴുതുന്ന എൻ്റെ ഉമ്മ അടുക്കളയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുക്കപ്പെട്ടു.

ആ സമയത്താണ് ഉപ്പയുടെ വിവാഹാലോചന വരുന്നതും കല്യാണം കഴിയുന്നതും. വെല്ലിപ്പയും ഉപ്പയും തമ്മിൽ അസ്വാരസ്യങ്ങൾ ആവോളം ഉണ്ടായിരുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലാത്തതിന് തുല്യമായ ജീവിതം. ഒരു പെണ്ണിൻ്റെ ജീവിതത്തെ അതെത്രത്തോളം മാറ്റി മറിക്കുമെന്ന് ഉമ്മ എപ്പോഴും പറയും. ഉമ്മ അനുഭവിച്ച ജീവിതത്തിൻ്റെ തെല്ലു പോലും എനിക്കൊന്നുമൊരിക്കലും താങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ് ഞാൻ കണ്ണീരാൽ ഉമ്മാടെ നെഞ്ചു കുതിർക്കും.

ഉപ്പ ആദ്യകാലത്ത് പോലീസിലായിരുന്നെങ്കിലും പിന്നീടതിൽ നിന്നും വിരമിച്ച് ഒരു സാമൂഹ്യ പ്രവർത്തകനായിരുന്നു. ഞങ്ങളുടെ വീടു നിറയെ എപ്പാേഴും പ്രശ്നങ്ങളിൽ പെട്ടുഴലുന്ന ആളുകളുണ്ടാവും. അവരുടെ കുടുംബപ്രശ്നങ്ങൾക്ക്, ദാമ്പത്യ കലഹങ്ങൾക്ക്, വഴി തർക്കത്തിന് സ്വത്തു തർക്കത്തിന്, കച്ചവടസംബന്ധമായ അസ്വാരസ്യങ്ങൾക്ക്, ദാരിദ്ര്യത്തിന്, എല്ലാം അവർ ഉപ്പാനെയാണ് കണ്ടിരുന്നത്. ഉപ്പ പറയുന്ന പോംവഴികൾ രണ്ടു കൂട്ടരും അനുസരിച്ചിരുന്നു. എന്നുമെപ്പാേഴും വീടു നിറയെ ആളുകളുണ്ടായിരുന്നു. ഉമ്മ അവരോടൊക്കെ കാരുണ്യത്തോടെ സംസാരിച്ചു. സ്നേഹത്തോടെ ഊട്ടി. ഉപ്പാടെയും ഉമ്മാടെയും മുന്നിൽ മനുഷ്യരെ ഉണ്ടായിരുന്നുള്ളൂ. അവരുടെ സമ്പത്തോ വർഗമാേ വർണമോ ഒന്നുമില്ലായിരുന്നു.

ഉമ്മയെപ്പോഴും എന്നോട് പറയുന്നൊരു കാര്യമുണ്ടായിരുന്നു. പണമില്ലാത്തതിൻ്റെ പേരിൽ നമുക്കൊരാളേയും സഹായിക്കാനാവില്ലെന്ന സങ്കടം മനസ്സിൽ കുമിഞ്ഞുകൂടി കുറ്റബോധം തോന്നേണ്ട കാര്യമില്ല. നമുക്കൊരാളെ പണം കൊടുത്ത് മാത്രമല്ല സഹായിക്കാനാവുക, സങ്കടങ്ങളിൽ കേൾക്കാൻ ചെവി കൊടുത്ത്, തലചായ്ക്കാൻ ചുമൽ കൊടുത്ത്, മറ്റുള്ളവരുടെ മനസ്സിലേക്ക് ശാന്തതയുടെ ഒരു പുഞ്ചിരിയെറിഞ്ഞ്, എന്തിന് അന്യരുടെ ജീവിതത്തിൽ വേദനകളുടെ, നാണക്കേടിൻ്റെ, ഒറ്റപ്പെടുത്തലിൻ്റെ, പൊയ്മുഖത്തിൻ്റെ കരി വാരിയെറിയാതെ ആരെയും ഉപദ്രവിക്കാതെ തൻ്റെ സഹജീവികളെ ചേർത്തു പിടിക്കാം. ഉദാരമതിയായ അള്ളാഹു നമുക്ക് നൽകിയ നല്ല മനസ് അർഹിക്കുന്നവർക്കായി പങ്കുവെക്കുമ്പോൾ, ഒരുനാൾ അത് നമ്മിലേക്ക് തന്നെ തിരിച്ചു വരും തീർച്ച!

ഉമ്മാടെ മനസ്സ് ഒരു കടലോളം സ്നേഹമായിരുന്നു. അതൊരിക്കലും എൻ്റേത് പോലെ, എൻ്റെ മക്കൾ, ഭർത്താവ് കൂടപ്പിറപ്പുകൾ, സുഹൃത്തുക്കൾ എന്നിവയിൽ ഒതുങ്ങി നിന്നിരുന്നില്ല. ഉമ്മാക്ക് വഴിയിൽ പോകുന്നവരോടും കന്നുകാലികളോടും പൂക്കളോടും മരങ്ങളോടും ഉമ്മാടെ കണ്ണിൽ കാണുന്ന എല്ലാറ്റിനോടും കല്മഷമേതുമില്ലാത്ത സ്നേഹമായിരുന്നു. ഞങ്ങൾ ഒമ്പത് മക്കളേയും മരുമക്കളേയും പേരുക്കുട്ടികളേയും അവരുടെ കുട്ടികളേയും, കുടുംബത്തിലെ മറ്റെല്ലാവരേയും അയൽവാസികളേയും എല്ലാം ഉമ്മ സ്നേഹിച്ചു. അതിൽ തന്നെ നിർധനരായിരുന്നവരെ കരുണയോടെ ചേർത്തു പിടിച്ചു. ഉമ്മ കയ്യിലുള്ളതെല്ലാം അവർക്കു കൊടുത്തു. ഒമ്പത് മക്കൾ ജീവനോടുണ്ടായിട്ടും ഉമ്മ ആദ്യം പ്രസവിച്ച മകൾ പത്താം മാസത്തിൽ മരിച്ചതിനെക്കുറിച്ചോർത്ത്, പേർത്തും പേർത്തും ഉമ്മ വിലപിച്ചു.

ഞങ്ങളുടെ വീട്ടിൽ ഞങ്ങൾ 9 മക്കളെ കൂടാതെ അയൽവീട്ടിലെ നിർധനനായ ഒരു പയ്യനും, ഉപ്പാടെ കുടുംബത്തിലെ യത്തീമായ ഒരു കുട്ടിയും ഉണ്ടായിരുന്നു. ഉമ്മ അവരെയും ഞങ്ങളെയും യാതൊരു വേർതിരിവും കാണിക്കാതെയാണ് വളർത്തിയത്. അവർക്ക് അവരുടെ മാതാപിതാക്കളേക്കാൾ ഇഷ്ടം ഉമ്മയോടായിരുന്നു. ഇത്തമാർ വന്ന് കല്യാണം കഴിപ്പിച്ച വീട്ടിലെ കുറ്റങ്ങൾ എന്തെങ്കിലും പറയുമ്പോഴും ഉമ്മ പറയുന്നൊരു ഡയലോഗുണ്ട്. ” ആരും പരിപൂർണ്ണരല്ലാ, നമ്മളും. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുക. നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്ന നന്മകൾ ചെയ്യുക. സ്നേഹിക്കുക.” ഉമ്മാടെ നിഘണ്ടുവിൽ എല്ലാറ്റിനുമുള്ള പരിഹാരം കളങ്കമില്ലാത്ത സ്നേഹമായിരുന്നു.

ഉമ്മ മരുമക്കളെ സ്വന്തം മക്കളേക്കാൾ സ്നേഹിച്ചു. അവര് തിരിച്ചും! പലപ്പോഴും സ്വന്തം വീട്ടിലേക്ക് പോലും പോവാതെ അവര് ഉമ്മാനെ ചുറ്റിപ്പറ്റി നിന്നു. വൈകുന്നേരമായാൽ ഗൾഫിലുള്ള ഇക്കമാർക്ക്, മാമാക്ക് മൂത്താപ്പാടെ മോന്, ഓരോ നാടുകളിലായി ജീവിക്കുന്ന ഇത്തന്മാർക്ക് ഒക്കെ ഉമ്മ കത്തുകളെഴുതി. ഗൾഫിൽ നിന്നും മാമ വരുമ്പോഴൊക്കെ അർദ്ധ സഹോദരനെങ്കിലും അത്രമേൽ സ്നേഹത്തോടെ ഉമ്മാനെ ചേർത്തു പിടിച്ചു. ഉമ്മ ആവശ്യപ്പെട്ടാൽ ഈ ഭൂലോകം തന്നെ കൊടുക്കാൻ തയ്യാറുള്ള ആളുകളോടെല്ലാം, ഉമ്മാനെ കാണാൻ വരുന്ന ഓരോരുത്തരുടേയും പ്രശ്നങ്ങൾ ഓർത്തുവെച്ച് പറഞ്ഞ് അവർക്ക് കഴിയാവുന്ന സഹായങ്ങൾ ചെയ്തു കൊടുത്തു.

ഉമ്മ മാമാട്, ഉമ്മാക്ക് വേണ്ടി ഒന്നും ചോദിക്കാറില്ലായിരുന്നു. മാമ ഗൾഫിൽ നിന്നും വന്നാൽ ഞങ്ങളെയെല്ലാം വിളിച്ച് കൊണ്ടുപോയിട്ടാണ് പെട്ടി തുറക്കുക. ഉമ്മാക്ക് ഇഷ്ടമുള്ളതെല്ലാം ആദ്യമെടുത്തോളൂയെന്നു പറഞ്ഞാലും ഉമ്മ ഒന്നുമെടുക്കാതെ ഒന്നിലും തൊടാതെ മാറി നിൽക്കും. ഭൗതികമായ ഒരു വസ്തുവിലും ഉമ്മാക്ക് ആർത്തിയുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എല്ലാം ചുറ്റുമുള്ളവർക്ക് വീതിച്ച് നൽകുന്നതിലായിരുന്നു ഉമ്മാടെ ആനന്ദം. മാമാടെ വീട്ടിൽ പോകുന്നതിൻ്റെ മുന്നോടിയായി ഞങ്ങളോട് പറയും. അവിടെ പലതും കാണും. അതിലൊന്നും നമുക്ക് ആഗ്രഹം പാടില്ല. എല്ലാം പങ്കുവെക്കാനുള്ള പാഠങ്ങൾ പഠിപ്പിച്ചതും ഉമ്മയായിരുന്നു.

ഉമ്മ ഞങ്ങൾ 9 മക്കൾക്കും, മരുമക്കൾക്കും എന്നെയാണ് എന്നെയാണ് ഉമ്മാക്കേറ്റവുമിഷ്ടമെന്ന് തോന്നിപ്പിക്കുമാറ് സ്നേഹിച്ചു. ഞാൻ സ്കൂൾ വിട്ടും കോളേജ് വിട്ടും വന്നാൽ പോയി വരുന്നതുവരെയുള്ള കഥകൾ ഉമ്മാനോട് പങ്കുവെച്ചു.ഉമ്മയായിരുന്നു എൻ്റെ കൂട്ടുകാരി. എത്ര തിരക്കിനിടയിലും ഉമ്മ ഞങ്ങളെയെല്ലാം കേൾക്കാൻ സമയം കണ്ടെത്തി. ഓരോ പാതിരാവിലും നിസ്ക്കാരപ്പായയിലിരുന്ന് ഉമ്മാടെ ഉറക്കെയുള്ള നിരന്തര പ്രാർത്ഥന, എൻ്റെ മക്കളെ തെറ്റായ വഴിയിലൂടെ നയിക്കരുതേയെന്നായിരുന്നു. ആ പ്രാർത്ഥന ഞങ്ങൾ 9 മക്കളേയും വഴി നടത്തി. എന്നും ഐക്യത്തിലും സ്നേഹത്തിലും വളരണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നിരുന്നു. ഭൗതിക വസ്തുക്കൾ കയ്യടക്കുന്നതല്ല ആനന്ദം, മറിച്ച് പരസ്പരസ്നേഹവും സമാധാനവുമാണ് ഏറ്റവും വലുതെന്ന് ഉമ്മ എപ്പോഴും ഞങ്ങളെ ഓർമ്മിപ്പിച്ചു.

പറമ്പ് നിറയെ മരങ്ങൾ നട്ടു.നിരവധി മാവും പ്ലാവും, ഞാവലും, അയനിയും പൊടി അയനിയും പുളിയും ജാതിയും കുടമ്പുളിയും ആത്തയും പേരയും ചെറിയും ചാമ്പയും കടപ്പിലാവും എല്ലാം നിറഞ്ഞു നിൽക്കുന്ന വെയിലിൻ്റെ രശ്മികൾ താഴേക്ക് വീഴാൻ മടിക്കുന്നത്ര മരങ്ങളുള്ള പറമ്പിന് നടുവിലൊരു വീട്. അവിടെ പശുവും നായയും പൂച്ചയും താറാവും കോഴിയുമെല്ലാം ഉമ്മാക്ക് കൂട്ടുകാരായി. പുലർച്ചെ എഴുന്നേറ്റ് കുളിച്ച് സുബ്ഹി നമസ്കരിച്ച് അങ്ങു തുടങ്ങിയാൽ രാത്രി കിടക്കുന്നതു വരെയും ഉമ്മ വെറുതെയിരിക്കില്ല. അടുക്കളയിലും പറമ്പിലും പണികളെടുത്ത് ഓടി നടക്കും. ഉപ്പാടെ മരണമായിരുന്നു ഉമ്മാനെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഉമ്മ എപ്പോഴും പറയാറുള്ള ഒരു കാര്യമാണ്, ആരൊക്കെ ഉണ്ടെങ്കിലും എത്ര മക്കളുണ്ടെങ്കിലും സ്നേഹമുള്ള ഭർത്താവിൻ്റെ തണലിനൊക്കില്ലെന്ന്!

അവരുടെ പ്രണയം കണ്ടാണ് ഞാൻ വളർന്നത്. ഉപ്പ എത്രമേൽ കർക്കശക്കാരനും ഗൗരവ സ്വഭാവമുള്ളവനുമായിരുന്നെങ്കിലും ഉമ്മാനോടുള്ള പ്രണയത്തിൽ ഒരു കൗമാരക്കാരനെ പോലെയായിരുന്നു. അർബുദ രോഗഗ്രസ്തനായി ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്ക് നടക്കുമ്പോഴും മരണസമയത്തും ഉപ്പ വിലപിച്ചിരുന്നത് എൻ്റെ മക്കളേയും ഭാര്യയേയും കണ്ടു മതിയായില്ലല്ലോ റബ്ബേന്നായിരുന്നു. ഉപ്പാടെ മരണശേഷവും ഓരോ രാത്രിയും ഉപ്പാനെക്കുറിച്ചുള്ള ഓർമ്മകളിൽ ഉമ്മ വിതുമ്പി. മനുഷ്യന് മറവി ഒരനുഗ്രഹമാണ്. പക്ഷേ ഉമ്മ മരിക്കും വരെയും ആ മറവി ഉമ്മയെ അനുഗ്രഹിച്ചതേയില്ല.

1995ലെ ഫെബ്രുവരി 22, നോമ്പ് 23 ന് തികച്ചും ആകസ്മികമായി ഉമ്മ ഞങ്ങളെ വിട്ടു പോയി. രാവിലെ യാത്ര പറഞ്ഞ് കോളേജിൽ പോയ ഞാൻ തിരിച്ചു വരുമ്പോൾ കാണുന്നത് ഉമ്മാടെ ചേതനയറ്റ ശരീരമായിരുന്നു. സ്വപ്നേപി കരുതാത്ത ഒരു മരണം. ഉപ്പ ചെറുപ്പത്തിലേ മരിച്ചതിനാൽ ഉമ്മയെ ചുറ്റിപ്പറ്റി ജീവിച്ച ഒരാളുടെ ജീവിതത്തിൽ നിന്നും അങ്ങനെ ഒരാൾ ഒരു വാക്കു മിണ്ടാതെ ഇടയിൽ ഇറങ്ങി പോയാൽ സംഭവിക്കുന്ന പെരുംനോവിൻ്റെ, വിഷാദത്തിൻ്റെ എല്ലാ പാതാളകുഴികളിലും ഞാൻ വീണ് കിടന്നു. വർഷങ്ങളോളം സങ്കടത്തിരകളിൽ നിന്നും പുറത്തു കടക്കാനാവാതെ എപ്പോഴും തൊണ്ടയിൽ വിഴുങ്ങിയ ഒരു തേങ്ങലും ഒളിപ്പിച്ചു നടന്നു. അതിലേറെ പ്രധാനം ഞാൻ മാത്രമായിരുന്നില്ല, ഉമ്മാടെ മരണത്തോടെ ഞങ്ങളുടെ വീടും ചുറ്റുപാടും അയൽവാസികളും, കന്നുകാലികൾ പോലും ഒരു വിഷാദക്കുഴലിനകത്തേക്ക് ഉന്തപ്പെട്ടിരുന്നു. അന്നെല്ലാം ഞാനെൻ്റെ റബ്ബിനെ പഴിച്ചു കൊണ്ടിരുന്നു എന്തേ എനിക്കു മാത്രമീ വിധിയെന്ന് ഞാൻ സ്വയം പഴിച്ചു. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച് പിടഞ്ഞു. അസ്തഗ്ഫിറുള്ളാ!

പക്ഷേ ഇന്ന്, ഞാനെൻ്റെ ഇലാഹിനോട് നന്ദി പറയുന്നു. ഈ ദുനിയാവിൽ എനിക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹത്തിന്. ഉമ്മാടെ സ്നേഹത്തിന്, വാത്സല്യത്തിന്, ഒരു ആയുസ്സു മുഴുവൻ കൂടെയുണ്ടായാലും പരസ്പരം സ്നേഹിക്കാത്ത മക്കളും മാതാപിതാക്കളും ഉള്ള ഈ ലോകത്ത് കൂടെയുണ്ടായിരുന്ന ഇത്തിരി കാലത്ത് ഒരായുസ്സിൽ ഓർത്തുവെക്കാവുന്നത്ര സ്നേഹം എനിക്കേകിയ എൻ്റെ മാതാപിതാക്കൾ. അവരെ റബ്ബ് വേഗം തിരിച്ചെടുത്തെങ്കിലും എന്നെയും കാത്തവർ അള്ളാഹുവിൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഇരിക്കുന്നുണ്ടാവണം. ഓടി ചെന്നെനിക്കവരെ വാരിപ്പുണരണം. ഒന്നിനു വേണ്ടിയും അവരെ ഇനി വിട്ടുകൊടുക്കേണ്ടാത്ത ഒരു നിത്യലോകത്തിൽ ശാശ്വതമായി അവരോടൊപ്പം ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കണേയെന്ന പ്രാർത്ഥന മാത്രം!

അമൽ ഫെർമിസ്

 

Post Views: 28
8
Amal Fermis

പ്രിയപ്പെട്ടവനും ഇഷ്ട പുസ്തകങ്ങളും ഇത്തിരി പച്ചപ്പും ഉണ്ടെങ്കിൽ ഈ ലോകത്തെവിടെയാണെങ്കിലും സന്തോഷമായിരിക്കുന്നവൾ

13 Comments

  1. മുഹമ്മദ് on August 31, 2024 9:59 AM

    ഹൃദ്യമായി എഴുതി.💕

    Reply
  2. anwar Abdurahiman cm on May 21, 2024 7:51 PM

    ഒരു ജിവിതം വരച്ചു കാണിച്ചു . ഉമ്മമാരുടെ കഥകൾ വായിച്ചാലും വായിച്ചാലും മതിയാവില്ല. 🥰🥰🥰

    Reply
  3. Siju Babu on May 12, 2024 2:57 PM

    അമലൂ …..
    സന്തോഷമായിരിയ്ക്കൂ.. സ്വർഗത്തിലിരുന്ന് ഉപ്പയും ഉമ്മയും അതുകണ്ട് സന്തോഷിക്കുന്നുണ്ടാവും…
    Love you dear❤️😘

    Reply
    • amalfermis on May 12, 2024 3:07 PM

      സിജൂ

      Reply
      • sabira latheefi on May 20, 2024 5:18 PM

        ❤️❤️

        Reply
        • Souda Rashid on May 23, 2024 8:37 AM

          Touching ❤️❤️❤️❤️

          Reply
      • Suma Jayamohan on May 9, 2025 9:55 PM

        മനസ്സിൽ തട്ടുന്ന എഴുത്ത്❤️🌹👌

        Reply
    • Reema on May 12, 2024 7:59 PM

      1995 feb 22 nammude jeevidathile snehathinte nirakudam vatti poya divasam……

      Ed vayich kaynappol karachil adakkan pattadaayi…….. Nee endaa karayunnennu chodich evde oraal ( subi) paribramich nilpund…….

      Reply
      • amalfermis on May 12, 2024 10:41 PM

        റീ മോളേ

        Reply
    • Sobha Narayanasharma on May 19, 2024 4:34 PM

      ഹൃദയസ്പർശിയായ എഴുത്ത് . സ്നേഹം .♥️

      Reply
  4. Sabira latheefi on May 12, 2024 8:43 AM

    ❤️❤️

    Reply
    • Amal fermis on May 12, 2024 9:04 AM

      Love you dear Sabi

      Reply
      • Divya Sreekumar on May 20, 2024 5:23 PM

        🫂🥰

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.