Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ കണ്ണൊന്നടഞ്ഞപ്പോൾ…
അനുഭവം ആരോഗ്യം ഓർമ്മകൾ ജീവിതം പ്രചോദനം

എന്റെ കണ്ണൊന്നടഞ്ഞപ്പോൾ…

By Silvy MichaelMay 19, 2024Updated:May 30, 20247 Comments4 Mins Read204 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓരോ വീടും അമ്മയ്ക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു സൗരയൂഥമാണെന്ന് ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. ആ വാക്കുകൾ കടമെടുത്താൽ
‘നീ ജ്വലിക്കാഞ്ഞാൽ ഞങ്ങൾ കെട്ടുപോകുമെന്ന് അനുസ്യൂതം എന്നെ ഓർമിപ്പിക്കുന്ന അമ്പിളി വട്ടങ്ങൾ… വീട്ടുവട്ടത്തെ സൗരയൂഥം’

എനിക്കുശേഷം പ്രളയം എന്നു കരുതിയിരിക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി ഒരു ലോങ്ങ് ലീവ് എനിക്കു തരപ്പെടുന്നത്. ഒരു ഒന്നു രണ്ടുമാസത്തെ ലീവ്… ഹാ! മോക്ഷം! അല്ലേ? നിൽക്ക്.. നിൽക്ക്.. നിഗമനങ്ങളിലേക്ക് എടുത്തുചാടാൻ വരട്ടെ. ചുമ്മാ അങ്ങ് അവധി കിട്ടില്ലല്ലോ? പ്രത്യേകിച്ചും ഒരു വീട്ടമ്മ എന്ന തസ്തികയ്ക്ക്!

അല്പം ഫ്ലാഷ് ബാക്ക്… 2006ൽ ഞാൻ കുടുംബസമേതം ഇംഗ്ലണ്ടിൽ നിന്ന് റോമിലേക്ക് യാത്ര ചെയ്യുകയാണ്. ഹീത്രു എയർപോർട്ടിൽ ചെക്ക് ഇൻ ഒക്കെ പൂർത്തിയാക്കി ഫ്ലൈറ്റ് ടെർമിനൽ ലക്ഷ്യമാക്കി നീങ്ങുന്നതിനിടയിലാണ് എന്റെ കണ്ണുകൾ ഡാൻസ് ചെയ്യുന്നതായി എനിക്ക് പെട്ടെന്ന് തോന്നിയത്! കണ്ണുകൾ ഒരു വശത്തേക്ക് വലിയുന്നതുപോലെ! ഞാൻ ഭർത്താവിന്റെ കയ്യിൽ മുറുകെപ്പിടിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവും മുൻപേ നിമിഷങ്ങൾക്കുള്ളിൽ കണ്ണു രണ്ടും അടഞ്ഞുപോയി. ഭൂമി എനിക്ക്‌ചുറ്റും നിശ്ചലമായി!
ഞാൻ കണ്ണ് കൈകൊണ്ടു വലിച്ചുതുറന്നു…
കാണാം… എനിക്ക് കാണാം. അവ്യക്തമാണെങ്കിലും എനിക്ക് കാഴ്ച പോയിട്ടില്ല. ഞാൻ എന്റെ മോളെ ആർത്തിയോടെ നോക്കി. ഇനി ഒരു പക്ഷേ കാണാൻ കഴിഞ്ഞില്ലെങ്കിലോ? അത്ഭുതമെന്നുപറയട്ടെ, 10 മിനിറ്റിനുള്ളിൽ ഞാൻ കണ്ണു തുറന്നു. ഞങ്ങൾ യാത്ര തുടർന്നു. പക്ഷേ വീണ്ടും തഥൈവ… 10-15 മിനിറ്റ് നിൽക്കുന്ന എപ്പിസോഡുകൾ. അങ്ങനെ അടഞ്ഞും തുറന്നു അടഞ്ഞും തുറന്നും മൂന്നുനാല് ദിനരാത്രങ്ങൾ! റോമിലും പിന്നീട് തിരിച്ചുവന്ന് അയർലണ്ടിലും എമർജൻസി ലീവ് എടുത്തുവന്ന് നാട്ടിലും ഹോസ്പിറ്റലുകൾ മാറിമാറി കയറിയിറങ്ങി. ഒടുവിൽ നിരവധിയായ പരീക്ഷണ നിരീക്ഷണങ്ങൾ തീർത്ത അനിശ്ചിതത്വം തീർക്കാൻ എന്ന മട്ടിൽ ഒരു ജിപി അത് ഡയഗ്‌നോസ് ചെയ്തു – retinal migraine due to low Hb!

ഇപ്പോൾ വർഷം 2017. കഴിഞ്ഞ 10 പത്തര വർഷങ്ങളായി എന്റെ എച്ച് ബി ശ്രദ്ധയോടെ ഞാൻ നോക്കിക്കൊണ്ടിരുന്നു. ഇടയിൽ രണ്ട് ഗർഭധാരണവും സിസേറിയനും വിജയകരമായി തരണം ചെയ്തു. ഒരിക്കലും Hb 8mg പെർ ഡെസി ലിറ്ററിൽ താഴാതെ ഞാൻ സൂക്ഷിച്ചു.

ഇളയ മോൾക്ക് ഏകദേശം രണ്ടര വയസ്സ് പ്രായമുള്ളപ്പോൾ ഞങ്ങൾ തേനീച്ചക്കൃഷി തുടങ്ങി. എനിക്കൊരു ടൈം പാസ് പോലെയായിരുന്നു അത്. എങ്കിലും തേനീച്ചക്കുത്ത് എന്നെ പലപ്പോഴും അലോസരപ്പെടുത്തി. ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ് തേനെടുപ്പ്. ഇതിനിടയിലും കുത്തു കൊള്ളും. വേനൽക്കാലം ആയതിനാൽ അസഹ്യമായ ചൂടാണ്. അക്കൂട്ടത്തിൽ തേനീച്ച ഗിയർ സമ്മാനിക്കുന്ന അധിക ചൂടും. എന്തായാലും എനിക്ക് ആകെപ്പാടെ ഒരു അസഹ്യതയായിരുന്നു തേനെടുപ്പുകാലം. മാർച്ച് എട്ടാം തീയതി വിമൻസ് ഡേ. അന്ന് രാത്രി, പകലിന്റെ ചുമടെല്ലാം താഴ്ത്തി അടുക്കളയും അടച്ച് 9 മണിയോടെ ഞാൻ കുളിച്ചിറങ്ങി. ഏട്ടൻ എനിക്ക് പിറകെ കുളിക്കാൻ കയറി. പെട്ടെന്ന് എനിക്ക് കണ്ണിനൊരു വെട്ടൽ! ഞാൻ പഴയ സംഭവങ്ങൾ ഓർമിച്ചു. കയ്യെത്തും ദൂരത്തിരുന്ന അയൺ ടോണിക്ക് എടുത്ത് മോന്തി. എങ്ങനെയും എനിക്ക് എന്റെ കണ്ണിനെ പിടിച്ചു നിർത്തണം. പക്ഷേ സ്ഥിതി വഷളായതേ ഉള്ളൂ. അഞ്ച് എട്ടു മിനിറ്റിനുള്ളിൽ ഏട്ടൻ കുളിച്ചിട്ട് ഓടിവന്നു. അപ്പോഴേക്കും എന്റെ കണ്ണ് പൂർണമായി അടഞ്ഞിരുന്നു!!

വീട്ടിൽ പ്രായമായ അച്ചാച്ചനും അമ്മച്ചിയും മൂന്നു കുരുന്നുകളും ആണ് ഞങ്ങളോടൊപ്പം ഉള്ളത്. പറഞ്ഞിട്ട് കാര്യമില്ലല്ലോ. ആശുപത്രിയിൽ പോകാതെ പറ്റില്ല! പുറത്ത് കോരിച്ചൊരിയുന്ന മഴ! അടുത്ത് താമസിക്കുന്ന ആന്റിയെയും കൊണ്ട് എന്റെ കസിൻ ഓടിയെത്തി. വണ്ടിയും കൊണ്ടുപോയി 2 കിലോമീറ്റർ അകലെ താമസിക്കുന്ന മൂത്ത ചേച്ചിയെ കൊണ്ടുവന്ന് വീട്ടിലാക്കി. അടുത്തുള്ള ഹോസ്പിറ്റലിൽ പോയെങ്കിലും ഒരു ന്യൂറോളജിസ്റ്റിന്റെ സേവനമായിരുന്നു ആവശ്യം എന്നതിനാൽ ഞങ്ങൾ രണ്ടുമണിക്കൂറിന് ശേഷം പോയ പടിയേ തിരിച്ചുവന്നു.

നേരം പുലർന്നു. വാർത്ത കാട്ടുതീ പോലെ പടർന്നു. ‘സിൽവിയുടെ കണ്ണടഞ്ഞു പോയിരിക്കുന്നു’ തേനീച്ചയാണ് കാരണമെന്ന് പലരും വിധിയെഴുതി!

ഒത്തിരിപ്പേർ കരഞ്ഞു. കുർബാനയും നേർച്ചകളും ഒക്കെ നേർന്നു. ഏതായാലും രാവിലെ ആയപ്പോഴേക്കും ഞങ്ങൾ വീട്ടിലെ കാര്യങ്ങളെല്ലാം അയൽവക്കംക്കാർക്കും ചേട്ടന്മാർക്കും ഒക്കെയായി വീതിച്ചു കൊടുത്തു. അച്ചാച്ചനെയും അമ്മച്ചിയെയും അനിത(വീട്ടിലെ എന്റെ സഹായി )യുടെ സംരക്ഷണയിലാക്കി. രാത്രിയിൽ ചേട്ടന്മാരുടെ മക്കൾ കൂട്ടുകിടക്കും. മക്കളെ മൂന്നു പേരെയും ചേട്ടന്മാരുടെ വീടുകളിലേക്ക് വീതം വച്ചു. അങ്ങനെ വീട്ടുകാര്യങ്ങൾ ശുഭം! കസിൻസിനൊപ്പം കളിക്കാമല്ലോ എന്ന സന്തോഷത്തിൽ കുഞ്ഞുങ്ങളും പരാതിയില്ലാതെ അതത് വീടുകളിലേക്ക് പോയി.

കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലാണ് ഞാൻ അഡ്മിറ്റ് ആയത്. ഒരാഴ്ചത്തെ ഹോസ്പിറ്റലൈസേഷൻ. അന്ന് എനിക്ക് തുണയായത് അയൽവക്കത്തെ ആന്റിയും തിരുവനന്തപുരത്തെ നാത്തൂനും ആണ്. എം ആർ ഐ യും സ്‌പൈനൽ ഫ്ലൂയിഡ് പരിശോധനയും വഴി ഡോക്ടർ തോമസ് ജോൺ ഡയഗ്നോസിസ് സ്ഥിരീകരിച്ചു-

Demyelination of the third nerve! A kind of Autoimmune disease…

അതായത് കൺപോളകൾക്ക് ബ്രെയിൻ സിഗ്നൽ കൈമാറുന്ന നാഡിയുടെ മയ്യിലിൻ കോട്ടിംഗ് അടർന്ന് ദ്രവിച്ച് പോയിരിക്കുന്നു! എന്തുകൊണ്ട്, എങ്ങനെ എന്നുള്ള ചോദ്യങ്ങളൊക്കെ ബാക്കിയായി! (beebite ഒരു കാരണമായി അവിടെയാർക്കും തോന്നിയില്ല🙏) പക്ഷേ തമ്പുരാനോട് നന്ദി പറയാൻ ഒരു വലിയ കാരണം ഉണ്ടായിരുന്നു. ഇതേ അസുഖം പല ഞരമ്പുകളെ ഒരുമിച്ചാണ് സാധാരണ ബാധിക്കുക- multiple sclerosis എന്ന പേരിൽ! അത് വെള്ളക്കാരെയാണ് സാധാരണഗതിയിൽ ബാധിക്കുന്നതും. അങ്ങനെ ‘ഓസിൽ’ അവൾ വെള്ളക്കാരി ആകണ്ട എന്ന് തമ്പുരാൻ അങ്ങ് തീരുമാനിച്ചു. ഹെ ഹെ ഹേ…

ഒരാഴ്ചത്തെ സ്റ്റിറോയ്ഡ് ചികിത്സയ്ക്കുശേഷം ഞാൻ എന്റെ അമ്മ വീട്ടിലേക്ക് recuperation ന് ചേക്കേറി. അവിടെ എന്റെ അമ്മച്ചിയും ആങ്ങളമാരും നാത്തൂനും മക്കളും പൊന്നുപോലെ എന്നെ സംരക്ഷിച്ചു. കണ്ണ് പതിയെപ്പതിയെ തുറക്കാൻ തുടങ്ങി. മൂന്നാഴ്ച കൊണ്ട് ഏകദേശം 25% തുറന്നു. പക്ഷേ കണ്ണുരണ്ടും പിണങ്ങിയ മട്ടാണ്! ഇടതുകണ്ണ് നോക്കുന്നിടത്തു വലതുകണ്ണ് നോക്കില്ല. വലതുകണ്ണ് നോക്കുന്നിടത്ത് ഒരു കാരണവശാലും ഇടതുകണ്ണും നോക്കില്ല. നാടൻ ഭാഷയിൽ അതിന് കോങ്കണ്ണ് എന്നാണത്രെ പറയുക!!! എന്നിരുന്നാലും ഒരു കണ്ണടച്ചാൽ മറ്റതുകൊണ്ട് കൃത്യമായി കാണാം. അതു മതി.. അത്രയും മതി.. ഞാനനുഭവിച്ച ആശ്വാസം എനിക്ക് വിവരിക്കാൻ വയ്യ.

അതോടെ ഞാൻ വീട്ടിലേക്ക് തിരികെ പോന്നു. അത്ഭുതകരമായി തോന്നിയത് എന്റെ അസാന്നിധ്യം ആർക്കും തീരാത്ത സങ്കടം ഒന്നും തീർത്തില്ല എന്നുള്ളതാണ്! അതിജീവനത്തിന്റെ പാഠങ്ങൾ കുഞ്ഞു കുട്ടി അടക്കം അച്ചാച്ചൻ വരെ ഒരു മടിയും കൂടാതെ പഠിച്ചു. ഞങ്ങളുടെ രണ്ടു കൂട്ടരുടെയും കുടുംബങ്ങളും ഒപ്പം അയൽക്കാരും ഭർത്താവിന്റെ ജോലിക്കാരും എല്ലാം ചേർന്ന് എന്റെയും ‘ലോങ്ങ് ലീവ്’ വിസ്മയകരമാക്കിത്തീർത്തു.

മനുഷ്യനിലെ മാനവികതയെ, ദൈവികതയെ ഒക്കെ വെളിവാക്കുന്ന അവധിക്കാലമായി അങ്ങനെ എനിക്കത് അനുഭവപ്പെട്ടു. എന്റെ കണ്ണടഞ്ഞാലും ചുറ്റുമുള്ളവർ ജീവിച്ചു കൊള്ളും എന്ന നഗ്നമായ സത്യവും എനിക്ക് മുൻപിൽ തെളിവാർന്നു.

NB :ഒന്നര വർഷം കൊണ്ട് എന്റെ കണ്ണ് പൂർവസ്ഥിതിയിലായി. ഇനി എപ്പോൾ അടയും അല്ലെങ്കിൽ അടയാതിരിക്കും എന്നൊന്നും പറയാനാവില്ലത്രേ!

Post Views: 33
5
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

7 Comments

  1. sabira latheefi on May 28, 2024 9:57 AM

    എന്റെ ചേച്ചി.. ടൈറ്റിൽ തന്നെ ഒന്നൊന്നര സംഭവം. വായിച്ചത് ആകാംഷയോടെ ആണ്. സംഗതി ഡാർക്ക്‌ ആണേലും അവതരണം ബഹു കേമമായിരിന്നു. ഓരോ അവയവങ്ങളും എത്രത്തോളം പ്രധാനപ്പെട്ടത് ആണെന്ന് മനസിലാവാണമെങ്കിൽ അതിലൊന്ന് പണിമുടക്കണം. ദൈവത്തിന്റെ അനുഗ്രഹങ്ങൾ വെറുതെ അനുഭവിക്കുമ്പോ നമുക്കൊരു വിലയും തോന്നില്ല. എന്തിനെങ്കിലും പണി കിട്ടിയാലാണ് അതിന്റെ വില മനസിലാവുക

    Reply
  2. Seenanavaz on May 27, 2024 9:35 PM

    എന്റെ ചേച്ചീ…🔥🔥

    Reply
    • Silvy on May 28, 2024 9:20 AM

      സീനാ ❤️❤️❤️

      Reply
  3. Nafs Nafs on May 21, 2024 12:41 AM

    എൻ്റെ കൺമണീ😘😘😘

    Reply
    • Suma Jayamohan on May 27, 2024 1:54 PM

      അനുഭവം തന്നെ ഗുരു.
      എന്തായാലും സുഖമായല്ലോ ഇനി വരാതിരിക്കട്ടെ🙏❤️👌
      |

      Reply
      • Silvy on May 28, 2024 9:19 AM

        Thank you സുമാ ❤️

        Reply
    • Silvy on May 28, 2024 9:19 AM

      മുത്തേ ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.