Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മറക്കാനാവാത്ത ദേവദൂതൻ
അനുഭവം ആരോഗ്യം ഓർമ്മകൾ ജീവിതം

മറക്കാനാവാത്ത ദേവദൂതൻ

By sabira latheefiJune 28, 2024Updated:July 23, 202416 Comments4 Mins Read258 Views
Bookmark Now
Please login to bookmark Close

No account yet? Register

വെളുത്ത പഞ്ഞി കെട്ടുകൾ പോലുള്ള മേഘങ്ങൾക്കിടയിലൂടെ ആകാശ ലോകത്തേക്ക് ചേക്കേറാൻ കൊതിക്കുകയായിരുന്നു എന്റെ ആത്മാവ്. വയ്യ കഴിവിന്റെ പരമാവധി ഈ ശരീരത്തിൽ പിടിച്ചു നിൽക്കാൻ നോക്കി.. ഇനിയും പറ്റുമെന്നു തോന്നുന്നില്ല. സ്റ്റം സെൽ ട്രാൻസ്‌പ്ലൻഷനു വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതാണ് ഞാൻ. അഡ്മിറ്റ് ആയ പിറ്റേന്ന് രാവിലെ ഹിക് മാൻ ട്യൂബ് ഇട്ടു (It is a narrow tube that is put into a vein in the chest).4ലൈൻ ഉണ്ടായിരുന്നു. ഒന്ന് ബ്ലഡ്‌ കളക്ട് ചെയ്യാനും, മറ്റൊന്ന് ആവശ്യമുള്ള സമയത്ത് ബ്ലഡ്‌, പ്ലേറ്റ് ലെറ്റസ്‌ കയറ്റാനും, മൂന്നാമത്തേത് ആന്റിബയോട്ടിക്‌ &കിമോ മെഡിസിനും, പിന്നെ ഉള്ളത് ഗ്ളൂക്കോസ് കയറ്റാനും.

സ്റ്റം സെൽ ട്രാൻസ്‌പ്ലന്റേഷൻ എന്ന് പറയുന്നത് ശരീരം കീറി എന്തെങ്കിലും ഒഴിവാക്കുകയോ തുന്നി ചേർക്കുകയോ ചെയ്യുന്ന സർജറി അല്ല, മറിച്ച്  അതി ശക്തമായ കിമോ മെഡിസിൻ തന്നു ശരീരത്തെ തളർത്തിയ ശേഷം നമ്മുടെ ശരീരത്തിലേക്കു മൂലകോശങ്ങൾ ബ്ലഡ്‌ കയറ്റും പോലെ കയറ്റും. അതിനു മുമ്പ് നൽകുന്ന chemo മെഡിസിൻ സകല കോശങ്ങളെയും നശിപ്പിക്കും. പിന്നെ മൂലകോശങ്ങൾ വിഭജിച്ചു ആവശ്യത്തിനുള്ള സെൽസ് ആയി മാറും. പുറമേക്ക് പരിക്കില്ലാത്ത  എന്നാൽ അകം മുഴുവൻ കലങ്ങിപ്പോയ മുട്ട പോലെ ആയിട്ടുണ്ടാവും നാം.

ഐ. സി. യു വിലെ ആദ്യ രണ്ട് മൂന്ന് ദിവസങ്ങൾ കുഴപ്പമില്ലാതെ പോയി. പിന്നെയായിരുന്നു ഹൈഡോസ് കിമോ മെഡിസിൻ കയറ്റിയത്. ആ മരുന്ന് തീരും വരെ ചെറിയ മധുരമുള്ള ഐസ് ക്യൂബ്സ് നുണഞ്ഞു കൊണ്ടിരുന്നു. നാവു വരണ്ടു പോകാതിരിക്കാനും ഇത് കയറുമ്പോ ഉള്ള പ്രയാസങ്ങൾ കുറക്കാനും ആയിരിക്കണം ഇത് തന്നു കൊണ്ടിരുന്നത്. ഏകദേശം മൂന്നു നാല് മണിക്കൂറോളം നിർത്താതെ ഐസ് നുണഞ്ഞത് അന്നായിരിക്കും. അത് കഴിഞ്ഞു രണ്ടാം ദിവസം സ്റ്റം സെല്സ് കയറ്റി.(എന്റെ തന്നെ സെല്സ് രണ്ട് മാസം മുമ്പ് എടുത്തു വെച്ചിരുന്നു.) അത് കയറ്റി തീരും വരെ എന്റെ ചുറ്റും നേഴ്സ്മാരും പിജി ഡോക്ടർസും ഉണ്ടായിരുന്നു. അവരന്നോട് സംസാരിച്ചും പരസ്പരം തമാശ പറഞ്ഞും ആ സമയത്തെ അനാവശ്യ ചിന്തകളിൽ നിന്നുമകറ്റി, ഈ ദിവസം നിന്റെ രണ്ടാം ജന്മദിനമാണ് എന്ന് സിസ്റ്റർ പറഞ്ഞതും ഈ സെൽസ് പെറ്റു പെരുകി പുതിയൊരു എന്നെ സൃഷ്ടിക്കുന്നതും മനസിലോർത്തു ഞാൻ കിടന്നു, പുതിയ പ്രഭാതത്തെ പുൽകുവാൻ.

കിമോ കയറ്റിയതിന്റെ നാലാംദിവസം വയറു മുഴുവൻ വായു സഞ്ചാരം ആയിരുന്നു, ഇരിക്കാൻ വയ്യ, കിടക്കാൻ വയ്യ, ഗ്ലൂകോസ് സ്റ്റാൻഡും താങ്ങി പറ്റുന്നിടത്തോളം നടന്നു. ഐ സി യു വിൽ കയറിയ അന്ന് മുതൽ ബാത്‌റൂമിൽ അടക്കം നമ്മുടെ കൂടെ ഉണ്ടാവുന്ന സാധനം ആണ് ഈ സ്റ്റാൻഡ്. നടന്നിട്ടും ഇരുന്നിട്ടും ഒന്നും ശരിയാവുന്നില്ല, സിസ്റ്റർമാർ ടാബ്ലറ്റ്  തന്നു കഴിഞ്ഞതാണ്.അതിനുള്ളിലെ 35ദിവസവും സിസ്റ്റർമാരെയും ഡോക്ടർ മാരെയും അല്ലാതെ വേറെ ആരെയും കാണാൻ പറ്റില്ല, ദിവസം 5മണി മുതൽ 6വരെ മൊബൈൽ യൂസ് ചെയ്യാം, അപ്പോൾ മാത്രമാണ് പുറം ലോകവും ആയിട്ടുള്ള കണക്ഷൻ.

എന്റെ എരിപൊരി സഞ്ചാരം കണ്ടു സിസ്റ്റർ ജീരകം തിളപ്പിച്ച വെള്ളം തന്നു, അതു കുടിച്ചപ്പോ പുറത്തേക്കു വിടുന്ന വായുവിന്റെ സൗണ്ട് കൂടി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല, ഏമ്പക്കം ഇട്ടിട്ടു വായ പൊട്ടാറായി, രാത്രിയുടെ അവസാന നിമിഷത്തിൽ വയറ്റിന്ന് നല്ലോണം പോയി, ഒരൽപ്പം സമാധാനത്തോടെ ശ്വാസം വിട്ടു. കുളിച്ചു യൂണിഫോം ഒക്കെ ഇട്ട് ഒരു മണിക്കൂർ ഒന്ന് കിടന്നു… മണിക്കൂർ ഒന്ന് കഴ്ഞ്ഞപ്പോളേക്കും വീണ്ടും വയറ്റിന്നു പോയി.. അന്ന് വൈകുന്നേരം മുതൽ പാമ്പേഴ്സിൽ ആയി പോക്ക്. എണീറ്റ് ഇരിക്കുമ്പോ തല കറങ്ങും പോലെ. 10 ദിവസത്തോളം അതെ അവസ്‌ഥ. ഗ്ലൂകോസ്, ബ്ലഡ്‌, പ്ലേറ്റ് ലെറ്റസ്‌ എല്ലാം മുറക്ക് ശരീരത്തിൽ കയറി കൊണ്ടിരുന്ന, ഒരു മടിയും കാണിക്കാതെ എല്ലാം വൃത്തിയാക്കി നമ്മെ സമാധാനിപ്പിക്കുന്ന കാരുണ്യത്തിന്റെ മാലാഖമാർ. വായ പൊട്ടി ഒന്നും തിന്നാൻ സാധിക്കാതെ വന്ന സമയത്ത് ഉപ്പിട്ട കഞ്ഞി വെള്ളം നിർബന്ധിപ്പിച്ചു ഇടയ്ക്കിടെ കുടിപ്പിക്കുന്നവർ, എന്തെങ്കിലും ഇടക്ക് കുടിക്കാൻ പറ്റിയാൽ എന്നെക്കാൾ സന്തോഷിക്കുന്നവർ. എന്റെ മാലാഖമാർ, അവരെനിക് കാരുണ്യത്തിന്റെ ചിറകുകൾ വിരിച്ചു തന്നു..

വയറു വേദന എടുത്തു പിടഞ്ഞ നിമിഷങ്ങൾ. സ്ലീപ്പിങ് പിൽസ് തന്നിട്ടും ഉറക്കം വരാത്ത രാത്രികൾ, കാലിൽ ആരോ കൊളുത്തി പറിക്കുന്ന വേദന, ഏത് നേരവും മേലോട്ട് നോക്കി ഉടയോവനോടുള്ള പ്രാർത്ഥന ആയിരുന്നു നെഞ്ച് നിറയെ.. ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കണമെന്ന എന്റെ ആഗ്രഹത്തിന് കാരണങ്ങൾ ഏറെ ആയിരുന്നു. ആ വാതിലിനപ്പുറത്തു ഒരു നല്ല വാർത്തക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ പ്രിയപെട്ടവൻ, ബൈപാസ് സർജറി എനിക്ക് വേണ്ടി നീട്ടി വെച്ചവൻ, ദിവസവും എനിക്ക് വേണ്ടി എം സി സി യുടെ ചെറിയ കയറ്റം പലതവണ കയറുമ്പോൾ ഹൃദയം അദ്ദേഹത്തോട് പിണങ്ങുന്നത് എനിക്കറിയാമായിരുന്നു. അദ്ദേഹത്തിന് വേണ്ടി എനിക്ക് തിരിച്ചു വരണമായിരുന്നു. അന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ചെറിയ മോനാടക്കം എന്റെ അഞ്ചു മക്കൾ, അവർക്കെല്ലാം ഞാൻ വേണമായിരുന്നു. അല്ല അതിനപ്പുറം എനിക്കവരെ വേണമായിരുന്നു. എന്നിട്ടും…!

എന്നിട്ടും വേദനയുടെ, ക്ഷീണത്തിന്റ അങ്ങേ അറ്റത്തു എത്തിയപ്പോൾ ഞാൻ എല്ലാവരെയും മറന്നു, ആ രാത്രി വയറു  അമർത്തി പിടിച്ചു ഞാൻ തേങ്ങി..

ഇനിയും വയ്യ നാഥാ.. ഇങ്ങനെ പരീക്ഷിക്കല്ലേ.. എന്റെ ആത്മാവിനെ സ്വീകരിച്ചു എന്റെ ശരീരത്തെ മോചിപ്പിക്കണേ… എന്നായി പ്രാർത്ഥന. ഡോക്ടർമാരുടെ ആവനാഴിയിലെ അവസാനത്തെ ആന്റിബിയോട്ടിക്കും കയറി കഴിഞ്ഞിരുന്നു എന്റെ ശരീരത്തിൽ അപ്പോൾ (ഇത് പിന്നീട് ഇക്ക പറഞ്ഞതാണ്).

ഞാൻ ചുരുണ്ടു കൂടി എന്റെ ആത്മാവിനെ സ്വീകരിക്കാൻ എത്തുന്ന മാലാഖ മാരെ കാത്തു നിന്നു. വേദനക്കിടയിലും  ലാ ഇലാഹ ഇല്ലല്ലാഹ് മൊഴിഞ്ഞു കൊണ്ടിരുന്നു… ശരീരത്തിന് ഭാരം കുറഞ്ഞ പോലുള്ള അവസ്‌ഥയായി. കുത്തുന്ന വേദനക്കിടയിൽ ആരോ എന്റെ പേര് ചൊല്ലി വിളിക്കുന്നു.

“സാബിറാ…”

ആരായിരിക്കും ഈ പാതിരക്കു എന്നെ വിളിക്കുന്നത്. മരണത്തിന്റെ മാലാഖ പേര് വിളിച്ചാണോ കൊണ്ട് പോവുക, കണ്ണുകൾ പ്രയാസത്തോടെ തുറക്കാൻ ശ്രമിച്ചു. ആവുന്നില്ല.വീണ്ടും വിളി കേട്ടു

“സാബിറ ”

ഇത്തവണ കുറെ കൂടി അടുത്ത് നിന്നാണ് കേട്ടത്, അതോടപ്പം ആരോ എന്റെ നെറ്റിയിൽ പതുക്കെ തടവുന്നു. മെല്ലെ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ ഒരു ഡോക്ടർ ആണ്, എനിക്കറിയില്ല, ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല… എന്റെ പൾസ് നോക്കി. വയറു അമർത്തി നോക്കി, അപ്പോഴൊക്കെ എന്നോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.

“ബ്ലഡ്‌ റിസൾട്ടിൽ നല്ല മാറ്റമുണ്ട്, രണ്ടു ദിവസം കൊണ്ട് ശരിയാവും.”

എന്നെ സമാധാനിപ്പിച്ചു, കുറച്ചു സമയം എന്റെ കൈവെള്ളയിൽ തടവി തന്നു. നല്ലത് മാത്രം ചിന്തിച്ചു കിടക്കാൻ പറഞ്ഞു, ഡോക്ടർ പറഞ്ഞതനുസരിച്ചു സിസ്റ്റർ ഒരു ടാബ്ലറ്റ് തന്നു. വീട്ടിലെ കാര്യങ്ങൾ ഒക്കെ ചോദിച്ചു, അഞ്ചു കുട്ടികളുടെ ഉമ്മയാണെന്ന് പറഞ്ഞപ്പോൾ കുട്ടികളുടെ കാര്യമൊക്ക നോക്കേണ്ടേ.. ഉഷാറാവണം… എത്രയും പെട്ടെന്ന് ഇവിടുന്ന് പുറത്തു പോവാൻ പറ്റും.. അങ്ങനെ എന്തൊക്കെയോ പറഞ്ഞു, എന്നിൽ ആത്മ വിശ്വാസം ഉണ്ടാക്കുന്ന, ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ. ഞാൻ കേൾക്കുകയായിരുന്നു, വാത്സല്യവും സ്നേഹവും തുളുമ്പുന്ന ആ മുഖത്തേക്ക് നോക്കി കൊണ്ടിരിക്കുവായിരുന്നു. കുറച്ചു സമയം ഇരുന്ന് എന്നെ പുതപ്പിച്ചു അദ്ദേഹം പോയി. മരണത്തെ അങ്ങേ അറ്റം ആഗ്രഹിച്ച എന്നെ ജീവിതത്തിലേക്ക് ചേർത്ത് പിടിച്ചാണ് അദ്ദേഹം പോയത്. സിസ്റ്ററോട് അദ്ദേഹത്തെ കുറിച്ച് ചോദിച്ചപ്പോ പറഞ്ഞു “പിഡിയാട്രിക് ഓന്ക്കോളജിസ്റ് ആണ്, അവിടെ അവരുടെ വാർഡിൽ ഉണ്ടായിരുന്നു. നിന്റെ കിടത്തം കണ്ടു ഞാൻ വിളിച്ചതാ ‘

ഞാൻ സമയം നോക്കി രാത്രി 12.30 ആയിട്ടുണ്ട് ഈ സമയത്ത് എന്നിലെ നിരാശ ഇല്ലാതാക്കാൻ ദൈവമായി അയച്ച ദൂതൻ ആയാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. പിന്നെ ഒരിക്കലും ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല, ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ മറക്കില്ലൊരിക്കലും…ദേവദൂതുമായി എന്റെ അടുത്ത് വന്ന കുട്ടികളുടെ പ്രിയപ്പെട്ട ഡോക്ടറെ..

ദൈവത്തിനു സർവ്വ സ്തുതിയും.. വീണ്ടും ജീവിതത്തിലേക്ക് പടി കയറി വന്നിട്ട്  മൂന്നു വർഷം കഴിഞ്ഞു

Post Views: 58
3
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

16 Comments

  1. Nisa Nawz on April 23, 2026 8:34 PM

    വായനയിലിടക്കെപ്പോഴോ ഹൃദയം മിടിയ്ക്കാൻ മടിച്ചപോലെ…
    വളരെ നന്നായി എഴുതി 💐
    പടച്ചോൻ തന്ന ഈ രണ്ടാം ജന്മവും അവന്റെ തൃപ്തിയിൽ മാത്രമാവട്ടെ. ..🥰🤲

    Reply
  2. Misna Parappur on June 30, 2024 8:55 AM

    ചുറ്റിലും പ്രകാശം പരത്തുന്ന ദൈവത്തിന്റെ ദൂതരോട് ചേർന്നിരിക്കാനാകട്ടെ, നിറഞ്ഞ സ്നേഹം ❤️

    Reply
    • sabira latheefi on July 1, 2024 12:17 AM

      നന്ദി 🙏🏻

      Reply
  3. Subha CT on June 29, 2024 7:44 PM

    ചില മനുഷ്യർ ദൈവത്തെ പോലെ💃

    Reply
    • sabira latheefi on June 29, 2024 10:34 PM

      ❤️❤️

      Reply
  4. Manasi on June 29, 2024 4:15 PM

    🥰🥰❤️❤️

    Reply
    • Shreeja R on June 29, 2024 11:07 PM

      ❤️❤️❤️

      Reply
  5. Silvy on June 29, 2024 11:00 AM

    സാബീ…മൂല്യവത്തായ ഈ എഴുത്ത് ലോകത്തിനാവശ്യമായിരുന്നു. വെറും ഫാന്റസിക്കപ്പുറത്തു യാഥാർഥ്യങ്ങൾ ലോകത്തോട് വിളിച്ചുപറയുവാൻ ദൈവം നൽകിയതാണ് ഈ രണ്ടാം ജന്മം. ആണ് അഗ്നിപരീക്ഷയ്ക്കിപ്പുറം ഒത്തിരിപ്പേർക്ക് പ്രത്യാശ നൽകുവാൻ സാബിക്കാവുന്നു. ഇനിയും അങ്ങനെ തന്നെ തുടരട്ടെ ❤️❤️❤️

    Reply
    • sabira latheefi on June 29, 2024 10:35 PM

      ചേച്ചി 🥰❤️

      Reply
  6. Joyce Varghese on June 29, 2024 8:02 AM

    വളരെ നന്നായി എഴുതി. 👌
    ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഓരോ അമ്മയും ആഗ്രഹിക്കുന്നതും , എത്ര വേദനക്കു ശേഷവും കുഞ്ഞുങ്ങളോട് ഒപ്പം ചേരണം എന്ന് മാത്രമാണ്. ജീവിതത്തിലേക്കും എഴുത്തിലേക്കും തിരിച്ചുവന്നതിൽ സന്തോഷം.❤

    Reply
    • sabira latheefi on June 29, 2024 10:36 PM

      ജോ.. 😍🫂

      Reply
  7. Sajna on June 28, 2024 4:16 PM

    നിന്റെ അന്നത്തെ അവസ്ഥയുടെ ചെറിയ രൂപം മാത്രമേ എനിക്കറിയാമായിരുന്നുള്ളു. മുഴുവനും വായിച്ചപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു പോയി. നിന്റെ ഇക്കാക്ക് വേണ്ടി, നിന്റെ മക്കൾക്കു വേണ്ടി ദൈവം അയച്ചതു തന്നെയാണ് ആ ഡോക്ടറെ. തീർച്ച.! പിന്നെ, എഴുത്തിനെ ഉപേക്ഷിച്ച നിന്റെ പഴയ കൂട്ടുകാരിയെ എഴുത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നീ വേണമായിരുന്നു.. ദൈവം പൂർണ്ണ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ. ആമീൻ

    Reply
    • sabira latheefi on June 28, 2024 4:54 PM

      സജ്ന…. താങ്ക്സ് എടാ ഇത്രയും കുടിച്ചല്ലോ… ❤️

      Reply
    • Jasna on June 29, 2024 10:42 PM

      നടന്നു നീങ്ങിയ ദുർഘടമായ പാതയുടെ ഒരറ്റം മാത്രമേ ഇതിലുള്ളു എന്ന് തോന്നുന്നു. ഇനിയുള്ള ജീവിതം സന്തോഷമുള്ളതാകട്ടെ. ആമീൻ.

      Reply
  8. Sasikumar on June 28, 2024 3:55 PM

    wonderful !

    അത്ഭുതം കൊണ്ട് വാക്കു നഷ്ടപ്പെടുന്നു….

    Reply
    • sabira latheefi on June 28, 2024 3:58 PM

      താങ്ക്സ് സർ. അഭിപ്രായത്തിനു, വായനക്ക്

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.