Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീ വിരിഞ്ഞ നാൾ അദ്ധ്യായം 2
ജീവിതം തുടർക്കഥ / സീരീസ് പ്രണയം

നീ വിരിഞ്ഞ നാൾ അദ്ധ്യായം 2

By Sreejith N UnnikrishnanAugust 1, 2024No Comments18 Mins Read68 Views
Bookmark Now
Please login to bookmark Close

No account yet? Register

 ആദ്യഭാഗം മുതൽ വായിക്കുക 


ഛേ.. വേണ്ടായിരുന്നു.
ആ മൂന്നക്ഷരങ്ങൾ.
“Hai …..”
✔seen 23 Mar at 10 am.’
അവളുടെ ഇൻബോക്സിലേക്ക്  വിറച്ചിട്ടാണെങ്കിലും ഞാൻ കൈവിട്ട  message,  അത് അവൾ വായിച്ചു കഴിഞ്ഞെന്നു ബോധ്യപ്പെടുത്തുന്ന ടിക്ക് മാർക്ക് അതൊടൊപ്പം കൃത്യമായ ദിവസം സമയം എല്ലാം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.
ഇവയെല്ലാം കണ്ണുകൾ കൊണ്ട് പലവട്ടം താലോലിച്ചതിനു ശേഷം മനസ്സു പറഞ്ഞു.
“ഛേ….വേണ്ടായിരുന്നു”
ഈ സാഹസത്തിന് എന്നെ പ്രേരിപ്പിച്ചതാവട്ടെ ആ മഹാശക്തിയും.
ചർച്ചിലെ അൾത്താരക്കുമുൻപിൽ ഞാൻ മുട്ടുകുത്തി കത്തിച്ച കുറച്ച് മെഴുക് തിരികളും അതിൽ നിന്നുണ്ടായ പ്രകാശവും കൈകൂലിയായി സ്വീകരിച്ച് പകരം മൂപ്പരെനിക്ക്  സമ്മാനിച്ചത് ഉള്ള് പൊള്ളയല്ലാത്ത ധൈര്യം തന്നു കൊണ്ടാണ്.
അതുകൊണ്ടാണ് അപ്പോ അങ്ങിനെ…
ആ മെസ്സേജ് അയക്കാൻ ആത്മവിശ്വാസമുണ്ടായത്,
പക്ഷെ… ഇപ്പോ….?
ഒരു നിമിഷം കൊണ്ടാണ് പൂർണമായി എന്റേതാകേണ്ട ഈ ദിവസം എന്നിൽ നിന്ന് തട്ടിപറിച്ചത്.
അല്ലെങ്കിലും മനുഷ്യരുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും അതിർവരമ്പുകളുടെ നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഒരു തരം യന്ത്രം ഒരു ജോയ് സ്റ്റിക്ക് പോലെ നിങ്ങളുടെ കൈയ്യിലുള്ളപ്പോൾ നിങ്ങളീ കളി തുടരണം സർ.
അതിൽ നിങ്ങൾക്ക് ആനന്ദം കണ്ടെത്താൻ കഴിയുന്നുണ്ടെങ്കൽ ആർക്കാണ് ഇവിടെ ആക്ഷേപം?

എന്റെ ചാറ്റ് ലിസ്റ്റിൽ അവളുടെ പേരിനോപ്പം പ്രകാശിച്ചിരുന്ന പച്ച ലൈറ്റ് എപ്പോഴോ കെട്ടിരുന്നു. ഒരിടത്ത് ഞങ്ങൾ പ്രകാശം പരത്തുമ്പോൾ മറ്റൊരിടത്ത് നിങ്ങൾ അതു കെടുത്തി കൂരിരിട്ടു നൽകുന്നു.

ഹും… ആർക്കാണ് ആക്ഷേപം?

ഒരിക്കലും ഇനി സടകുടഞ്ഞെണീക്കാൻ കഴിയാത്ത ഒരു പനി പിടിച്ച കിഴവൻ സിംഹത്തെ പോലെ ഏന്റെ കണ്ണുകൾ മൊബൈലിനുള്ളിൽ തന്നെ പതുങ്ങി മുരണ്ടു കടന്നു.

“Hima Rajeevnath
active 5 minutes ago”

അങ്ങനെ വായിക്കേണ്ടി വന്നപ്പോൾ അതിയായ സങ്കടവും മടുപ്പും അനുഭവപ്പെട്ടു.
അവഗണന… മഹാ അവഗണനയാണിത്.
പതിവിനു വിപരീതമായി ചോദ്യങ്ങൾക്കു പകരം ഉത്തരമാണ് ആദ്യം മനസ്സിൽ പൊങ്ങിവന്നത്.
അതിനു ചേരുംപടി ചേർക്കാനെന്നോളം പിന്നിട് പല ചോദ്യങ്ങളും.
എന്നെ പരിഗണിക്കേണ്ടവരാരാണോ ആ ആൾ തന്നെ നിരന്തരം അവഗണിച്ചു കൊണ്ടിരിക്കുന്നു. അവഗണന മാത്രം വഹിച്ചുകൊണ്ടു പോകുന്ന ഒരു ഇന്ത്യൻ ദീർഘദൂര ഗൂഡ്സ് ട്രേയിനിനു സ്ഥിരമായി സ്റ്റോപ്പ് അനുവദിക്കപ്പെട്ട ഒറ്റവരി പാതയുള്ള ഒരു കൊച്ചു റെയിൽവേ സ്റ്റേഷനെ പോലെ  അന്നേരം എന്റെ മനസ്സു വിമ്മിഷ്ടപ്പെട്ടു.
ആ പുരാതനമായ ചർച്ചിന്റെ വലിയ പടികൾ ചുവട്ടി താഴേക്കിറങ്ങുമ്പോൾ പീറ്റർ  താഴെ എന്നെ തന്നെ നോക്കി നില്ക്കുന്നത് ദൃഷ്ടിയിൽപ്പെട്ടു. പക്ഷെ, മനസ്സ് അപ്പോഴും ആ ചോദ്യോത്തര പ്രക്രിയയിൽ അഭിരമിക്കുകയായിരുന്നു. പന്ത്രണ്ടു വർഷം എന്റെ friend Request പെന്റിങ്ങിലിട്ടവൾക്കു ഒരു കൈ അബദ്ധത്തിലൂടെ കൺഫൊർമേഷൻ ബട്ടൻ ഞെങ്ങിയമർന്നു ജന്മം കൊണ്ടതാകുമോ ഈ സൗഹൃദം?
അങ്ങനെ സംഭവിച്ചതിന്റെ ‌ ജാള്യത മറയ്ക്കാൻ പെട്ടന്ന് Log out ചെയ്ത് വിശാലമായ പുതപ്പിനടിയിൽ  നൂണ് ചുരണ്ട് , മീശയിൽ പറ്റി പിടിച്ച  മോഷണപാൽ നക്കി തുടക്കുന്ന ഒരു മൾഗോറിയൻ പൂച്ച കുട്ടിയായി അവൾ മാറിയിട്ടുണ്ടാകുമോ?
അല്ലെങ്കിൽ… രണ്ടോ മൂന്നോ വയസ്സുള്ള അവളുടെ കുസൃതി കുടുക്കയായ പുന്നാര മകൾ മമ്മിയുടെ ഫോണെടുത്ത് കളിക്കുന്നതിനിടയിൽ പറ്റിച്ച പണി ആയിരിക്കുമോ?
അതിനവൾക്ക് മകനാണൊ മകളാണൊ ഉണ്ടായിട്ടുണ്ടാവുക?
രണ്ടായാലും അവളുടെ സൗന്ദര്യം കിട്ടിയിട്ടുണ്ടാവും.
മനസ്സു കാടുകയറി;
അത്ഭുതം എന്നു പറയട്ടെ…. എനിക്കവളുടെ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മുഖംമാറി മാറി സങ്കൽപ്പിക്കാൻ കഴിഞ്ഞു.
ആ മനക്കാഴ്ച എന്റെ മുഖത്ത് പുഞ്ചിരി തൂകി. ഒപ്പം എന്തെന്നില്ലാത്ത ഒരു തരം സു:ഖവും.
പക്ഷെ അധിക സമയം ആയുസ്സുണ്ടായിരുന്നില്ലാ അവക്കൊന്നിനും.
ഒരു ധീരനായ യുവ സൈനാധ്യപൻ നയിക്കുന്ന യുദ്ധപ്പടയുടെ വേഗത്തിൽ എന്റെ ചോര ഞരമ്പുകൾ ആ ചിന്ത തലച്ചോറിലെത്തിച്ചു. എന്നന്നേക്കുമായി ഫേസ്ബുക്കിലെ അവളുടെ സ്വൈരവിഹാരത്തിനു തടസ്സം നില്ക്കുന്ന ഒരു പ്രതിനായകനായി, വെറും ശല്യകാരനായി മാറിയോ ഞാൻ?
മാറി കഴിഞ്ഞല്ലോ …. കുറച്ച്‌ മുൻപേ!
ആ ചിന്ത  ദേവാലയത്തിന്റ് എണ്ണം തിട്ടപ്പെടുതാത്ത ഏതോ ഒരു പടിയിൽ എന്റെ നടത്തം നിർത്തിച്ചു.
വലതു കൈയിലെ തള്ളവിരൽ നെറ്റിയിൽ ചേർത്തു കണ്ണടച്ച് ശബ്ദം പുറത്ത് കേൾക്കുമാറ് ശ്വാസം ഉള്ളിലോട്ടു വലിച്ചു.
“വേണ്ടായിരുന്നു… ഒന്നും വേണ്ടായിരുന്നു.”
നെറ്റി താഴോട്ടും മേലോട്ടും ചലിക്കുന്നോടൊപ്പം തള്ള വിരൽ സാങ്കൽപികമായി പലവട്ടംഗോപി കുറി വരച്ചു.

“എനിതിംങ്ങ് റോങ്ങ് സർ?”, താഴെ നിന്ന് ഉച്ചത്തിൽ വിളിച്ചു കൂവുകയായിരുന്നു പീറ്റർ.

അപ്പോൾ ആ പടികളിലെ മഞ്ഞു നിക്കം ചെയ്തു കൊണ്ടിരുന്ന ആൾ തന്റെ ജോലി നിർത്തി പീറ്ററിനെയും എന്നെയും മാറി മാറി നോക്കി.
പീറ്ററിന്റെ ആ പ്രവർത്തി ഞാൻ വീണ്ടും പരാജയപ്പെട്ട പൂവാലനായി മാറിയ കഥ ഈ ലോകത്തേ  ബോധ്യപ്പെടുത്തുമോയന്ന് ഭയപ്പെട്ടു.
“ഇയാളെ ഞാൻ……”
മനസ്സു തത്കാലം മറ്റൊന്നിനും വിട്ടു കൊടുക്കാതെ വേഗത്തിൽ പടികളിറങ്ങി അയാളുടെ അരികിലേക്ക് നടന്നു.
താഴെ  പള്ളിമുറ്റത്ത് സന്ദർശകർ നല്കിയ ധാന്യമണികൾ കൊത്തിത്തിന്നുന്ന ആയിരകണക്കിന് പ്രാവിൻ കൂട്ടത്തിനരികിൽ എനിക്കു വേണ്ടി ബേക്ക് ഡോർ തുറന്നു പിടിച്ച് വിനീതവിധേയനായി പുഞ്ചിരിച്ചു നിൽക്കുകയായിരുന്നു പീറ്റർ.
അയാളുടെ മുഖത്തേക്കു നോക്കി കൈകൾ തട്ടിമാറ്റി തുറന്നിട്ടിരുന്ന ഡോർ അടച്ച് കാറിൽ കയറാതെ പുറത്തങ്ങനെ നിന്നു. പക്ഷെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ
പീറ്റർ പുഞ്ചിരി കൊണ്ട  മറ്റൊരു ശരണം വിളി തീർക്കുകയാണുണ്ടായത്. അതെന്നെ അയാളുടെ മുഖത്തു നിന്ന് തൊട്ടടുത്ത റോഡിലൂടെ അതിവേഗത്തിൽ ഹോൺ മുഴക്കി കടന്നു പോയ കാറിനെ പിൻതുടർന്നു നോക്കുവാൻ നിർബന്ധനാക്കി.

“എനിക്കു നടക്കാൻ തോന്നുന്നു പീറ്റർ, കുറച്ചു നേരം… ഒറ്റക്ക്……….”, മൂക്കു ചൊറിഞ്ഞ്, ഞാനങ്ങനെ പറഞ്ഞൊപ്പിച്ചു.

പിൻവിളിയോ അഭിപ്രായ വ്യത്യസമോ കുടാതെ പീറ്റർ എനിക്ക് അനുകൂലമായി തലയാട്ടി.
ഇത് എന്തു സംഭവിച്ചു ഇയാൾക്ക്?
പെട്ടന്ന് ഇയാൾ സന്തോഷവാനും പ്രസന്ന മുഖമുള്ളവനുമായിരിക്കുന്നു.
ആ… കാര്യങ്ങളൊന്നും നമ്മൾ വിചാരിക്കുന്നതു പോലെയല്ലലോ നടക്കാറ്.
ഞാൻ നെറ്റി ചുളിച്ച് മനസ്സിൽ ശരിവച്ചു.
ഇടത്തോട്ടാണോ വലത്തോട്ടാണോ നടന്നു നീങ്ങേണ്ടത്? മനസ്സു ശങ്കിച്ചു.
ലക്ഷ്യബോധമില്ലാത്ത യാത്രയിൽ ഇടത്തും വലത്തും ഇരട്ട കുട്ടികളെ പോലെയാകും.
എവിടെയ്ക്കായലെന്ത്?

“സർ “, പെട്ടന്ന് പീറ്റർ സംസാരിച്ചു തുടങ്ങി.
” എനിക്കുറപ്പായിരുന്നു. ഗുരുതരമായ ഒരു അസുഖവും താങ്കൾക്കുണ്ടാവില്ലെന്ന്. പിന്നെ ഈ…. ചികിൽസിച്ചു   ഭേദമാക്കാവുന്ന രോഗം ആർക്കാണ് സർ പിടിപെടാത്തത്?”, പുഞ്ചിരിക്കു ഇടവേള നല്കി മേലൊട്ടു നോക്കി നെടുവീർപ്പിട്ട് അത്ഭുത ഭാവത്തോടെ അയാൾ തുടർന്നു.
” ഞാൻ അതിയായി വിശ്വസിച്ചിരുന്നു ലോകനാഥൻ നിങ്ങളുടെ കൂടെ നിന്നു നിങ്ങളെ രക്ഷിക്കുമെന്ന്!” അയാൾ കുരിശു വരച്ചു.
പെട്ടന്ന് ആ സമയംപള്ളിയിൽ മണി അടിച്ചു.
ഇതെങ്ങനെ കൃത്യ സമയത്ത്?
എന്തായാലും ഭാഗ്യം.
പെട്ടന്നുണ്ടാകുന്ന ശബ്ദത്തെ കൂട്ടുപിടിച്ച് ” കണ്ടോ സത്യം” എന്നു പറയുന്ന നാട്ടിൻപുറത്തേ  എതൊ ഒരു നാരായണി ചേച്ചിയായി തത്ക്കാലം പീറ്റർ മാറിയില്ല.

“താങ്ങ്ക് യു.”, ഞാൻ ശബ്ദം ഉണ്ടാക്കാതെ അയാളെ നോക്കി ചുണ്ടനക്കി.

എന്നെ പരിഗണിക്കുന്നതിനും എനിക്കു വേണ്ടി പ്രാർത്ഥിച്ചതിനും അയാളൊട് നന്ദി പറയാൻ എന്റെ മനസ്സെന്നെ ഉന്തി തളളിച്ചു.

“യുവർ വെൽക്കം സർ”; തന്റെ വെളുത്ത കറുത്ത അരപ്പട്ട കെട്ടിയ തൊപ്പി ഇടതു കൈ കൊണ്ട് ഉയർത്തി പിടിച്ച് കുനിഞ്ഞു പുഞ്ചിരിച്ചു കൊണ്ട് പീറ്റർ എനിക്കു മറുപടി തന്നു.
ഞാനയാളെ നോക്കി പുഞ്ചിരിച്ചു, തലയാട്ടി, പിന്നിലോട്ട് രണ്ടു സ്റ്റെപ്പ് കാലനക്കി തിരിഞ്ഞു വലത്തോട്ടു നടന്നു. മുന്നിലുണ്ടായിരുന്ന പ്രാക്കൾ കൂട്ടത്തോടെ പറന്ന് എനിക്ക് വഴിയൊരുക്കി.
അപ്പോ അതാണു കാര്യം.
ഉദിഷ്ട കാര്യത്തിനു ഉപകാര സ്മരണ കാണിക്കാൻ വന്നതാണു ഞാനെന്ന് പീറ്റർ കരുതിയിരിക്കുന്നു. ഇന്നു കാലത്ത് എന്നിക്കുണ്ടായ അനുകൂല വിധിക്കു നന്ദി കാണിക്കാൻ ഈ പള്ളിയിൽ കയറി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാൻ വന്നതാണെന്ന് ആ പാവം തെറ്റിദ്ധരിച്ചിരിക്കുന്നു. അങ്ങനെ അയാളെ കൊണ്ട് ചിന്തിപ്പിച്ച നിഷ്കളങ്ക മനസ്സിനോട് എനിക്കു സഹതാപം തോന്നി.
അങ്ങനെയല്ലാ പീറ്റർ…..
ഇതാ ഈ നിമിഷം വരെ…..
എൻ്റെ  ശരീരത്തിലെ ഓരോ അവയവങ്ങളെയും കാർന്നുതിന്ന ഈ രോഗമുണ്ടല്ലോ?
ഈ സുന്ദരമായ ഭൂമിയിൽ രണ്ടു മാസത്തോളമായി എൻ്റെ ആയുസ്സ് വെട്ടിചുരുക്കിയ ആ മഹാ വ്യാധി,
അതെനിക്ക് ഒരു പ്രശ്നമേ ആയി തോന്നിയിട്ടുണ്ടായിരിന്നില്ല പീറ്റർ. മറിച്ച് എന്നെ അലട്ടികൊണ്ടിരിക്കുന്നത് മറ്റൊന്നായിരുന്നു. നീന്തൽ വശമില്ലാത്ത എൻ്റെ കൊച്ചു മനസ്സിനെ നിരന്തരം പിൻതുടർന്നു കൊണ്ടിരിക്കുന്ന പെരുംപാമ്പിനൊളം വലിപ്പമുള്ള ഗോളാകൃതിയിലുള്ള വെള്ളകെട്ടു പോലെയുള്ള ഒന്ന്.

ആ… എന്തായാലും ഈ ദിവസത്തെ ഞാനിഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഒരു ദുരന്ത നായകനേയും അതിലൂടെ ശോകാന്തരീക്ഷത്തിൽ വിരിയുന്ന ജീവിതഗന്ധിയായ ഒരു രചനയും സൃഷ്ടിക്കാനുള്ള വെപ്രാളത്തിൽ  മാറാരോഗത്തിന്റെ മുറവിളി തന്ന അനുഗ്രഹിച്ചാ ആ ലോകസ്രഷ്ടാവ്, നിസംഗഭാവത്തിൽ നെഞ്ച് ചുരുക്കി ഇച്ഛാഭംഗത്തിലൂന്നിയ പരിഭവങ്ങൾ തെല്ലൊന്നു പ്രകടമാക്കാതെ ശിരസ്സു നമിച്ച്‌ ആത് ഏറ്റുവാങ്ങിയ ആദ്യത്യൻ എന്ന കടുകുമണിയോളം വലിപ്പമില്ലാത്ത മനുഷ്യജന്മത്തിന്റെ മുന്നിൽ പരാജയപ്പെട്ടു പോകുമെന്ന നിമിഷത്തിൽ ചുവടുമാറ്റത്തിന്റെ കുത്തുവിളക്കിൽ മൂപ്പര് മറ്റൊരു കെടാത്തിരി കൂടി കത്തിച്ചു.
അന്തരീക്ഷത്തിൽ നിന്ന് അറ്റം കാണാത്ത നീല നിറത്തിലുള്ള  എണ്ണയിട്ട  നൂലിൽ ഒരു കഥാപാത്രത്തെ കെട്ടി എന്റെ മുന്നിലേക്കിറക്കി.
പറയാതെ വയ്യാ…
അത് ഒരു സേഫ് സ്മൂത്ത് ലാൻഡിംഗ് ആയിരുന്നു.
ആദിത്യന്റെ ജീവിതത്തിൽ കോൺഫ്ലിക്റ്റുകളുടെ പെരുമഴ സൃഷ്ടിക്കാൻ ഹിമ എന്ന കഥാപാത്രം  ധാരാളമായിരിക്കുമെന്ന് ചിന്തിക്കാൻ ആ മഹാനായ തിരക്കഥാകൃത്തിന് അധികം തല പുകച്ച് വിയർപ്പൊഴിക്കേണ്ടി വന്നിട്ടുണ്ടാവില്ല. പെട്ടന്ന് ഞാൻ നടന്നിരുന്ന കോൺക്രീറ്റ് നടപ്പാതയ്ക്കു മുന്നിൽ അപ്രതീക്ഷിതമായി ഒരു ആൾക്കൂട്ടമുണ്ടായി.
ഞാൻ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു.
ആ നടപ്പാതയുമായി ബന്ധിപ്പിക്കുന്ന മറ്റൊരു റോഡോ വഴിയോ അവിടെ ഉണ്ടായിരുന്നില്ല.
എവിടെ നിന്നാണിവർ പെട്ടന്ന്?
അവരിൽ സ്ത്രികളും പുരുഷൻമാരും കുട്ടികളും ഉണ്ടായിരുന്നു. എല്ലാവരും കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. കനത്ത മഞ്ഞുവീഴ്ചയിൽ നിന്ന് രക്ഷനേടാൻ അവരെല്ലാം വിവിധ നിറത്തിലുള്ള കുടകൾ ചൂടിയിരുന്നു.
പക്ഷെ അവരിലൊരാൾ മാത്രം കുട….
സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലൊരാന്തൽ.
ആ കുട്ടിയുടെ മുടി…
ഈശ്വരാ…. ഇതവളല്ലേ?
ഈ ദിനം പ്രവചനതീതമായ അനുഭവങ്ങൾ നല്കി അത്ഭുതപ്പെടുത്തുകയാണല്ലോ നിങ്ങൾ.
പൊടുന്നനെ താഴെക്കിറങ്ങുന്ന മഞ്ഞു പാളികൾക്കിടയിലൂടെ പേരറിയാത്ത ഒരു അഞ്ചിതൾപൂവിന്റെ തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള നീളം കൂടിയ ഒരു ഇതൾ വായുവിലൂടെ തെന്നി പാറി അവളുടെ മുടിയിൽ പറ്റി ചേർന്നിരുന്നു. ആ ഇതളിൽ അളളിപിടിച്ചിരുന്ന മഞ്ഞു കണികയിലെ അരികുകളിൽ സൂര്യ പ്രകാശം കടന്നു പോകുമ്പോഴുണ്ടാകുന്ന തിളക്കത്തോടൊപ്പം അവ പ്രത്യേകതരം സുഗന്ധം പരത്തുന്നതായി എനിക്കു തോന്നി. ഞാനന്റെ മൂക്കു കൊണ്ട് അതിനെ എത്തിപ്പിടിക്കാൻ ശ്രമിച്ചു.
എനിക്കവളുടെ മുഖം കാണാൻ ദാഹിച്ചു.
ഞാൻ നടത്തതിന്റെ വേഗത കുട്ടി.
അവരിൽ പലരും എനിക്കു പിന്നിലായി.
ഒടുവിൽ അവളൊഴിച്ച് എല്ലാവരെയും പിന്നിലാക്കി ഞാൻ നടന്നു.
പക്ഷെ എത്ര ശ്രമിച്ചിട്ടും എനിക്കവളുടെ അരികിൽ എത്താൻ കഴിഞ്ഞില്ല.
അവിശ്വസിനീയമായി എനിക്ക് തോന്നിയത് ഞാനന്റെ നടത്തതിന്റെ വേഗത വർദ്ധിപ്പിക്കുന്തോറും അവൾ തന്റെ നടത്തം സാധാരണയിലും മന്ദഗതിയിലാക്കുകയാണ് ചെയ്തത്.. എന്നിട്ടും എന്തേ… എനിക്കവളുടെ അരികിലെത്താൻ സാധിക്കാത്തത്?
ആ അതിശൈത്യ അന്തരീക്ഷത്തിലും എന്റെ ശരീരം വിയർപ്പുതുള്ളികളെ പ്രസവിച്ചു. പെട്ടന്ന് എന്റെ മനസ്സ് ഒരു അപകടം കവടി നിരത്തി. താൻ നടന്നിരുന്ന നടപ്പാതക്കു സമാന്തരമായി വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ സീബ്രലൈനിനെ ലക്ഷ്യമാക്കി അവൾ തൻ്റെ  നടത്തം മാറ്റി.കാൽനട യാത്രക്കാരെ സഹായിക്കാൻ സ്ഥാപിച്ച സിഗ്നൽ ലൈറ്റ് നിയന്ത്രിക്കുന്ന സ്ഫിച്ചിൽ വിരലമർത്താൻ നിലക്കാതെ റോഡ് ക്രോസ് ചെയ്യാനുള്ള ശ്രമത്തിലാണവൾ എന്നെനിക്ക് മനസ്സിലായതും മനസ്സിന്റെ അടിവയറ്റിൽ നിന്ന് ഒരു ആധി, വെടിയുണ്ടയുടെ രൂപം പ്രാപിച്ച് അമ്യൂസ്മെന്റ് പാർക്കിലെ സാഹസിക റൈഡിന്റെ വളഞ്ഞു തിരിഞ്ഞ പാതയിലെന്നൊളം വേഗത്തിൽ സഞ്ചരിച്ച എന്റെ തൊണ്ടയിൽ കുരുങ്ങി കടന്ന വാക്കിന്റെ പിന്നാമ്പുറത്ത് ശക്തമായി മർദ്ദിച്ചു. അത് അലസമായ വെള്ളത്തിനടിയിൽ മുങ്ങി കടന്ന മുതല പോലുള്ള   നാവിനെ ചുവട്ടിയെണിപ്പിച്ച്‌ ഒട്ടിപിടിച്ച കിടന്നുറങ്ങുന എന്റെ  ചുണ്ടുകളുടെ പശമ വിടീപ്പിച്ച് പുറത്തേക്ക്  ശക്തിയായി ശർദ്ധിച്ചു.

“ഹേ…………….യ്…………………………..”

അവിടെയാകെ പ്രകമ്പനം കൊണ്ടിരിക്കണം. പക്ഷെ എന്റെ ശബ്ദതരംഗങ്ങളുടെ സഞ്ചാരം വളരെ സൂഷ്മതയോടെ എന്റെ കണ്ണിൽ സ്ക്രീൻ ചെയ്യുന്നുണ്ടായിരിന്നു.
അവ അവളുടെ ചെവികരികിൽ വച്ച് തിരിഞ്ഞ് ഒരു ബൂമറാങ് കണക്കേ  എന്റെ അടുത്തേക്ക് വരുന്നത് നിസ്സഹായനായി നോക്കി നിൽക്കാനെ എനിക്കു കഴിയുമായിരുന്നുള്ളു.
ആരു കേൾക്കാൻ?
അതാ പ്രതിക്ഷിച്ചതു പോലെ അതിവേഗത്തിലുള്ള ഒരു കാർ ഹോൺ മുഴക്കി അവളുടെ അരികിലേക്ക് പാഞ്ഞടുക്കുന്നു. എത്ര ശ്രമിച്ചാലും  വേഗത നിയന്ത്രിക്കാൻ അതിന്റെഡ്രൈവർക്കു  പെട്ടന്നു കഴിയില്ലായെന്ന് അതു കണ്ടു നില്ക്കുന്നവരുടെ ഹൃദയമിടുപ്പുപോലെ എനിക്കും  തോന്നി.
കാണാനുള്ള ആവതുണ്ടായിരിന്നില്ല
പെട്ടന്ന് മുഖം ഇടതു കൈ മുട്ടിന്റെ പിന്നിലൊളിപ്പിച്ചു.
കുറച്ചു നേരം കറുത്ത ആൾമറ കെട്ടിയ കിണറു പോലെയായി ഞാൻ.
ചുറ്റും കൂരിരുട്ട്.
ചെവികൾ കൂർപ്പിച്ചു ശ്രദ്ധ പിടിച്ചു.
ഇല്ല അപായ സൈറൺ മുഴങ്ങുന്നില്ല.
ആളുകളുടെ നിലവിളിയൊന്നും കേൾക്കുന്നില്ല.
മുഖം പ്രഭാത സൂര്യനെ പോലെ മെല്ലേ മടിച്ച് ഉയർത്തി നോക്കി.
ഭാഗ്യം… മനസ്സിൽ സാമാധാനത്തിന്റെ തെക്കൻക്കാറ്റു വീശി.
എല്ലാ പഴയ പോലെ ആയിരിക്കുന്നു.
ആ നിയന്ത്രണം വിട്ട കാർ ഭൂതകാലത്തിന്റെ ചിറകിലൊളിച്ചു. അവളതാ എതിർവശത്തുള്ള നടപ്പാതയിലുടെ സാവാധാനം നടന്നു പോകുന്നു. ഞങ്ങൾ തമ്മിലുള്ള ദൂരം വളരെ കൂടിയിരിക്കുന്നു.
എനിക്കവളുടെ അരികിലേത്തേണ്ടതുണ്ട്. അതിനായി എനിക്ക് ഓടേണ്ടതുണ്ടായിരുന്നു. ഞാൻ ഓടി.
മുന്നിലുണ്ടായിരുന്ന ആരുടെയൊ ശരീരത്തിൽ കൂട്ടിമുട്ടി.
തിരിഞ്ഞു നോക്കുമ്പോ വായുവിലൂടെ പറന്നു ഉയർന്ന പോപ്പ്കോൺ വറ്റുകളും മൊബൈൽ ഫോണും പുസ്തകങ്ങളും കാണാം. ഞാൻ തല പിൻവലിച്ച് മുന്നോട്ടു നോക്കി ക്ഷമ പറഞ്ഞ് അതിവേഗത്തിലോടി. പക്ഷേ അവരുടെ ശകാരവാക്കുകൾ പലവട്ടം എന്റെ ചെവിയിൽ ഉമ്മ വയ്ക്കുന്നുണ്ടായിരുന്നു.
ഞാൻ സീബ്രാലൈനിലൂടെ അതിവേഗത്തിൽ കണ്ണു ചിമ്മിയോടി.
വാഹനങ്ങൾ ഒന്നടങ്കം എനിക്കു വേണ്ടി ഹോൺ മുഴക്കി കുരവയിട്ടു. അപ്പോഴേക്കും എന്റെ കണ്ണ് എത്താത്ത ഇടതു വശത്തുള്ള റോഡിലേക്ക് അവൾ നടന്നു നീങ്ങിയിരുന്നു.
എങ്കിലും ഏന്റെ ഓട്ടത്തിന്റെ വേഗത അല്പം കൂട്ടിയാൽ അവളുടെ അരികിലേത്തി എന്റെ സാന്നിധ്യം അവളെ അറിയിക്കാംമെന്നുള്ള ആത്മവിശ്വാസമുണ്ടായിരുന്നു എനിക്ക്.
ഒപ്പം അതൊർത്തു നോക്കിയപ്പോഴുണ്ടാകുന്ന സന്തോഷത്തിൽ എന്റെ ഹൃദയമിടിപ്പിന് ക്രമാതീതമായി വർദ്ധനവും.
ഒടുവിൽ ഒരു കൈയ്യാത്താ ദൂരത്ത് അവൾ.
മനസ്സ് ആഗ്രഹിച്ച രീതിയിൽ മുന്നോട്ടൊടി.
ഉള്ളിൽ ശരീരം വഴങ്ങുന്നതിനെയോർത്ത് സംതൃപ്തി തോന്നി.
എന്റെ രോഗാവസ്ഥയെ പിണ്ഡച്ചോറൊരുക്കി  ശരീരംപടിക്കു പുറത്താക്കി എന്നൊരു തോന്നൽ.
തോന്നല്ലല്ല അതാണു സത്യം. അവളെ കുറിച്ച് ഓർമ്മയുടെ ഒരു തുണ്ട് മതി ആദിത്യന്  എല്ലാത്തിനെയും അതിജീവിക്കാൻ.
ഒരു പതിനാറുകാരനായി പുനർജന്മമെടുക്കാൻ.
നാശം…. രോഗം പോയി തുലയട്ടെ!

ഇടതു വശത്തേക്കുള്ള റോഡിലേക്ക് ഞാൻ അതിവേഗത്തിൽ ഓടി കയറി.
എന്നാൽ പെട്ടന്ന് എൻ്റെ കാലുകളെ  ആരോ ചങ്ങലകൊണ്ട് കൂച്ചുവിലങ്ങിട്ട് ബന്ധിപ്പിച്ചു. ഓട്ടം നിർത്തി മുന്നിലേക്ക് മിഴിച്ച് നോക്കി നിൽക്കേണ്ടി വന്നു.
കൈമുതലായിട്ടുണ്ടായിരുന്ന പ്രതീക്ഷയിൽ നിർമ്മിച്ച കൂറ്റൻ ആകാംക്ഷ കപ്പൽ, നിരാശയെന്ന ഭീമൻ ഐസ് മലയിൽ തട്ടി മുങ്ങി താണുപോയി.
മുന്നിൽ ആൾക്കൂട്ടത്തിന്റെ ‌ കടലിരമ്പലുണ്ടായി.
അതൊരു തിരക്കേറിയ സ്കൊയർ സിറ്റിയായിരുന്നു.
സൂചിയിൽ നൂൽ ചേർക്കുന്ന സൂഷ്മതയോടെ ഞാൻ അവൾക്കു വേണ്ടി അവിടെയാകെ കണ്ണുകളാൽ താലികെട്ടി.
ആ ആൾക്കൂട്ടത്തിലെവിടെക്കാണവൾ ചേക്കേറിയത്?
എവിടെക്കാണവൾ പോയ് മറഞ്ഞത്?
ഉള്ളിലൊരു ആശങ്ക തോന്നി.
ഇതെല്ലാം എന്റെ വെറും തോന്നലാകുമോ? അവൾ..?
അല്ലേയല്ലാ…. !
അവൾ ഈ കൂട്ടത്തിലെവിടെയോ ഉണ്ട്.
മനസ്സിനെ എതിർത്തു തോൽപ്പിക്കാനായി ഞാൻ മുന്നോട്ടു നടന്നു വട്ടം കറങ്ങി അവിടെയാകെ തിരഞ്ഞു.
നിരാശ എന്റെ കണ്ണുകളടപ്പിച്ചു.
മുൻപ് ഉണ്ടായിട്ടുണ്ട്, പല തവണ. തോന്നലുകൾ കുത്തിനിറച്ചാ തോണികൾ താനെ ഒഴുക്കിനെതിർവശം തുഴഞ്ഞ് എന്റെ  ഹൃദയത്തിൽ വന്നു നങ്കുരമിടും. അതിനു നടുവിൽ അവളെന്ന ചെറു തൈവൃക്ഷവുമുണ്ടാവും. അത് മറ്റാരുടെയും അനുവാദത്തിനും കാത്തു നിലക്കാതെ സ്വന്തമെന്നു മേനി നടിച്ച് പരിപാലിച്ച് ഞാനവളെ വടവൃക്ഷമാക്കി മാറ്റും. പിന്നിട് അവ തരുന്ന ശുദ്ധവായു അപ്പാടെ ആവാഹിച്ച് ശ്വസിച്ച് ഓർമ്മകളെ പുറം തള്ളി ചുമ്മാ കണ്ണിരുണ്ടാക്കും. ആ കണ്ണുനീർ തുള്ളികളൊറ്റിച്ച് നങ്കുരത്തിന്റെ ഇരുമ്പുകമ്പികൾ  ദ്രവിപ്പിച്ച് അവ ആഴകടലിലേക്കിറക്കി വിടും. മിക്കവാറും അതു കണ്ടു നില്ക്കാൻ രാത്രി നിലാവുണ്ടാവാറില്ലെങ്കിലും പകരം ചൂട്ടു കത്തിച്ച് ഒരു സോമാലിയൻ പട്ടിണി പാവം കോലത്തിൽ മൂക്കു ചീറ്റി അപകർഷ ബോധത്തോടു കൂടി ഞാനാ കാഴ്ച അങ്ങനെ നോക്കി നിൽക്കും.
ഇതാ ഇപ്പോ അങ്ങനെയൊരു തോന്നലുകളുടെ തോണി മത്സരം കൂടി വന്നിരിക്കുന്നു. സംഘാടകരറിയാതെ കാലം തെറ്റിയാണെന്നു മാത്രം.
തുഴയുകയല്ലാതെ എന്റെ മുന്നിൽ മറ്റു മാർഗ്ഗമില്ല!
പെട്ടന്നു ഒന്നു ചുമക്കേണ്ടി വന്നു.
ചുമയുടെ വാലിൽ ഘടിപ്പിച്ച് വളഞ്ഞു തിരഞ്ഞ കുർത്തകമ്പിയുടെ കുളത്ത്‌ പച്ച ഇറച്ചിയിൽ കൊളത്തി, അത് എന്റെ ഉള്ളിൽ കുത്തി കീറി മുറിവുണ്ടാക്കിയാണ് പുറത്തേക്ക് വന്നതെന്ന് തോന്നിപ്പിച്ചു.
അത്രക്ക് കലശലായ വേദന അനുഭവപ്പെട്ടു.
അടുത്ത ചുമ വരാതിരിക്കാൻ അപ്പോ തന്നെ പ്രാർത്ഥിക്കണമെന്നു തോന്നി.
ആ വേദനയിൽ തന്നെ ഞാൻ മുബൈൽ ഫോണെടുത്ത് അതു തന്നെ നോക്കി.

“HimaRajeevnath
active 45 minutes ago”

അതിലും വേദനയിൽ ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റലിട്ടു തലതാഴ്ത്തി.
ശരീരം വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
പൊടുന്നനെ കുറച്ചു നിമിഷം മുൻപ് ഞാനെന്തോ വായിച്ചതോർമ്മ വന്നു.
അപ്പോ ആ ധൃതി പിടിച്ച തെരച്ചിലിൽ കണ്ണുകൾ ഉടക്കിയതായിരുന്നു.
ആ സമയം അതെന്നെ ആകർഷിക്കുകയുണ്ടായില്ല.
ഇപ്പോ.. ഈ സന്ദർഭം അത് ഒന്നു കുടി ഓർത്തെടുത്ത് വായിക്കേണ്ടതാണ് തോന്നി.
ഞാൻ തല ഉയർത്തി എന്നിക്കു മുന്നിലുണ്ടായിരുന്ന കെട്ടിടത്തിന്റ് നെയിം ബോർഡിലേക്ക് വേഗത്തിൽ നോക്കി.
“PORTCHLIGHT
Bar & Grill ”
എന്താണ് എന്റെ മനസ്സ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോൾ ശരീരം തലയാട്ടി പ്രതിഷേധിച്ചു. ഒപ്പം ഹെലനെ ഓർക്കാനും.
”  ആം സോറി.. ഹെലൻ….”
**********************************
***********************************
കുത്തി പെയ്യുന്ന മഴയാവാൻ, കൂട്ടി മുട്ടാൻ വെമ്പൽ കൊള്ളുന്ന കാർമേഘങ്ങളെ പോലെ എന്റെ കൈയ്യിലെ സിഗരറ്റ്  പുക ആ ഇരുണ്ട ബാറിനുള്ളിൽ ലക്ഷ്യ ബോധത്തോടു കൂടി അപ്പാടെ പരന്നിരുന്നു.
പക്ഷെ എന്റെ വിറക്കുന്ന കൈയ്യിലെ ഗ്ലാസ്സിലുണ്ടായിരുന്ന നുര പൊന്തിയ ബാർബോൺ വിസ്കിയുടെ ഓളങ്ങൾക്ക് ആ മഴ ഒരു ദീർഘദൂര സ്വപ്നമായി തന്നെ അവശേഷിച്ചു.
കാരണം രാത്രിക്കു വേണ്ടി മാത്രം specialise   ചെയ്ത ആ ബാറിന് ആൾക്കൂട്ടം പകലിൽ അന്യമായിരുന്നു.
അവിടെ സിഗരറ്റ് കത്തിച്ചത് ഞാൻ മാത്രമായിരുന്നു. എന്തിന് മദ്യപിക്കാൻ എത്തിയതു പോലും.
കൂട്ടിമുട്ടാൻ മറ്റു പുകകളില്ലാതെ എന്റെ സിഗരറ്റ് പുകകൾ അവിടെയാകെ വെറുതെ ചുറ്റി തിരഞ്ഞു.
അങ്ങനെ ആളൊഴിഞ്ഞ ബാറിൽ, ആ നിലാവു പോലുള്ള നീല വെളിച്ചത്തിൽ ഒരു പെഗ്ഗ് പോലും മദ്യപിക്കാതെ എത്ര സമയമാണ് ഞാനിരുന്നതെന്ന് എനിക്കു തന്നെ നിശ്ചയമുണ്ടായിരുന്നില്ല.
ഇനി എത്ര സമയമാണ് ഇരിക്കേണ്ടതെന്നും?
പക്ഷെ ഈ സമയങ്ങളിലെല്ലാം എന്റെ മനസ്സിനെ കൊത്തി തിന്നാൻ ഭൂതത്തിനും ഭാവിക്കും വിട്ടു കൊടുക്കാതെ വാഴയിലയിൽ സ്വയം ബലിച്ചോറായി വർത്തമാനകാക്കക്കായി കൈ കൊട്ടി കാത്തിരിക്കുകയായിരുന്നു ഞാൻ.
വളരെ കഷ്ടം തോന്നുന്ന ഏർപെടലാണത്.
ഓർമ്മകളെയും വരാനിരിക്കുന്ന ആശങ്കകളെയും കുറിച്ച് പരിഭ്രമിച്ച് വേവലാതിപ്പെടാതെ ഇന്നിൻറെ നിമിഷത്തിലേക്ക് ഹൃദയമിടിപ്പ് ക്രമീകരിച്ച് തലച്ചോറിന്റ വിങ്ങൽ എകീകരിച്ച് ഒരു ബിന്ദുവിലേക്ക് ലയിക്കുന്ന വളരെ ആയാസം തോന്നുന്ന അനുഭവപ്പെടുത്തലാണത്.
അങ്ങനെ കുറച്ച് നേരത്തേക്കെങ്കിലും എനിക്കു കഴിഞ്ഞുവെങ്കിൽ അതിന് നന്ദി പറയേണ്ടത് ഒരാളോടാണ്.
പെട്ടന്ന് ഹിമാലയസാനുക്കളിൽ വളരെ അപൂർവമായി മാത്രം പുഷ്പിക്കാറുള്ള എതൊ ഒരു ഔഷധചെടിയുടെ പൂവിനെ സ്പർശിച്ചു താലോലിച്ചുകൊണ്ട്  നീളം കൂടിയ ശുഭ്ര നിറത്തിലുള്ള ഷാൾ കാറ്റിലാടികൊണ്ടിരിക്കുന്ന അചഞ്ചലമായ ദൃശ്യം മനസ്സിലേക്ക് വെളിച്ചം വീശി.
എന്റെ  പ്രാജി.
സ്വാമി പട്ടാഭി പരമാനന്ദ യാഗി മഹർഷി
എന്റെ യോഗ ഇൻസ്ട്രക്ടർ
എന്റെ മാത്രം പ്രാജി.
ആ ഇളം തണുപ്പുള്ള സുഗന്ധം പരത്തുന്ന കാറ്റിൽ എന്റെ ശരീരം ഒന്നു വിറച്ചുവോ?
പക്ഷെ…
എല്ലാം അവസാനിച്ചു.
അതു കേട്ടപ്പോ.
കുതിർന്നില്ലാതാകുന്നു ബലിച്ചോറുകളിൽ നിന്ന് എള്ളുണ്ടകൾ താനെ പിടിവിട്ടു.
തന്റെ  ശുഷ്കമായ സദസ്സിനു മുന്നിൽ ഒട്ടും ആത്മാർത്ഥമില്ലാതെ പാടുന്ന ബാർ ഗായകന്റെ പാട്ട് …
ഇത്ര സമയം അങ്ങനെ അവിടെ ഒരു ഗായകനുണ്ട് എന്നു പോലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ടായിരിന്നില്ല.
ആ പാട്ടിന്റ വരികൾ… അയാളുടെ ഉച്ചത്തിലുള്ള ശബ്ദം എനിക്കു ചുറ്റം മറ്റു സഹ മദ്യപാനികളുണ്ടായിരുന്നെന്ന് ബോധ്യപ്പെടുത്തി. അവരുടെ മുഖം വല്ലാതെ പ്രകാശാർജ്ജിതമായി.
അവരെല്ലാം ആ ഗായകനൊപ്പം ചുണ്ടനക്കി.

🎶🎶🎶 🎤Come with me my love
To the sea
The sea of love
I want to tell you
How much I love you

Do you remember
When we met?
That’s the day I knew you were my pet
I want to tell you
How much I love you

Come with me my love
To the sea
The sea of love
I want to tell you
How much I love you🎤🎶🎶🎶

Sea of love  എന്ന പോപ്പുലർ ഗാനം അയാൾ തൊണ്ടകീറി പാടി കൊണ്ടിരുന്നു.
അതിന്റെ ഒരു വരിയിൽ നിന്ന് അടുത്ത വരിയിലേക്ക്  ടാർസൻ ചാട്ടത്തിനു തയ്യാറെടുത്ത എൻ്റെ  മനസ്സ്, ഭൂതകാലത്തിലേക്ക് തോടുവെട്ടി തോട്ടം തിരിക്കുകയാണെന്ന് തോന്നി തുടങ്ങിയതും കൈയിലുണ്ടായിരുന്ന വിസ്കി ഒറ്റ വലിക്ക് കുടിക്കാനാഗ്രഹിച്ചു. അങ്ങനെ ചിന്തിപ്പിച്ചാവസാനിച്ചതിനു ശേഷം നിമിഷം പോലും പാഴാക്കാനില്ലാതെ കൈയിലുണ്ടായിരുന്ന ഗ്ലാസ് ചുണ്ടോടടിപ്പിച്ചു. പക്ഷെ കുടിക്കാൻ സാധിച്ചില്ല. ശ്രദ്ധ ആ ബാറിന്റെ മെയ്ൻ ഡോറിനവിടെക്ക് പോയി. ഡോർ  തുറന്ന് ഒരു കൂട്ടം യുവതി യുവാക്കൾ ബാറിനുള്ളിലേക്ക് തള്ളി പ്രവേശിച്ചു. അവരുടെ മുൻപന്തിയിലുണ്ടായിരുന്ന നല്ല ആരോഗ്യം തോന്നിപ്പിക്കുന്ന ചെറുപ്പക്കാരൻ താനിട്ടിരിക്കുന്ന കറുത്ത ടീ ഷർട്ട് രണ്ടു കൈയ്യു കൊണ്ട് രണ്ടായി വലിച്ചു കീറി, പിന്നീട് ലോകത്തിലെ മുഴുവൻ യോദ്ധാക്കളുടെയും വില്ലുകൾ ടാറ്റുകുത്തിയ അയാളുടെ വലതുകൈ മുഷ്ടി ചുരട്ടി ഉയർത്തി ഉറക്കെ അലറി
“We ride……
……..To breath.
We ride…..
………To Live”
മറ്റുള്ള വരെല്ലാം അതു എറ്റു പറഞ്ഞ് കൂവി ആർപ്പുവിളിച്ചു. അതിനു ശേഷം അയാൾ കൗണ്ടറിനടുത്തിട്ടിരിക്കുന്ന തിരിയുന്ന സ്റ്റൂളിൽ ചെന്നിരുന്ന തൊട്ടടുത്ത നിന്നിരുന്ന ബെയററോട് എന്തോ കുശലം പറഞ്ഞ് ചിരിച്ച് കൃത്യം എന്നെ തന്നെ നോക്കി.
ബേററും അയാളുടെ ചിരിയിൽ പങ്കുചേർന്ന് എന്നെ തന്നെയാണ് നോക്കിയത്  എന്ന് എനിക്ക് തോന്നി.
പിന്നീട് അയാളുടെ നോട്ടം എന്റെ കൈയ്യിലിരിക്കുന്ന ഗ്ലാസിലേക്കായി.
ഞാൻ കൈകൾ പിൻവലിച്ച് ഇരു കൈപ്പത്തിയും കോർത്തിണക്കി ഗ്ലാസിനെ അതിലൊളിപ്പിച്ചു.
എന്തിനാണ് ഞാനങ്ങനെ ചെയ്തത് എന്ന് എനിക്കു തന്നെ പിടികിട്ടിയില്ലാ.
എന്തൊ അപ്പോ അങ്ങനെ തോന്നി.
എന്റെ ആ കണ്ണുപൊത്തിക്കളി അയാളെ ഒന്നു കൂടി ഇരുത്തി ചിരിപ്പിച്ച് സ്റ്റൂളിൽ തിരിഞ്ഞ് അയാളെ അനുഗമിച്ചവരെ നോക്കി.
അവരെല്ലാം അപ്പോഴെക്കും പലയിടങ്ങളിലായി ടേബിളിനു ചുറ്റം വൃത്തം വരച്ചിരിപ്പായി.
ഇപ്പോഴാണ് ഇവിടം ഒന്നു ലൈവായി തുടങ്ങിയത്.
ഒരു ബാറിലുണ്ടാവേണ്ട സകല ബഹളങ്ങളും ഒരു പക്ഷെ അതിൽ കൂടുതൽ ഇവിടെ ഉണ്ടായിരുന്നു.
ഇവരെല്ലാം ഇവിടത്തെ നിത്യ സന്ദർശകരാണെന് എനിക്കു മനസ്സിലായി.
കുടാതെ അവരെല്ലാം ഒരു ദീർഘദൂര ബൈക്ക് റൈഡേഴ്സാണ് എന്നെനിക്ക് തോന്നി.
അവരുടെ ജാക്കറ്റും കയ്യുറകളും കണ്ടപ്പോൾ ഞാൻ ഊഹിച്ചു. ഒന്നിങ്കൽ ഒരു ദീർഘദൂര യാത്രയുടെ ആരംഭത്തിലുണ്ടാകുന്ന റൂട്ട് മാർച്ച്. അല്ലെങ്കിൽ ആ യാത്രയുടെ കൊട്ടി കാലാശത്തിലുണ്ടാകുന്ന ആഘോഷ തിമർപ്പ്.
ഈ രണ്ടിലെ എതൊ ഒരു കളിയുടെ വേദിയാണിവിടമിപ്പോ.
പെട്ടന്ന് അവിടെ ഇരുന്നിരുന്ന  ഒരു യുവതി എണിറ്റ് മറ്റൊരു സ്റ്റൂളിൽ ചെന്ന് ഇരുന്ന് അയാളോട് എന്തൊ പിറുപിറത്തു.
അതു കേട്ടതും എതോ പേര് വിളിച്ച്  അയാൾ ബാർ ഗായകനു നേരെ കൈ ഉയർത്തി കാണിച്ചു. ഗായകൻ തിരിച്ചും കൈ വീശി.
പെട്ടന്ന് അയാൾ രണ്ടുവിരൽ ഉയർത്തി കാണിച്ച് അത് മൂന്നാക്കി.
അത് കണ്ട് ബാർ ഗായകൻ തലയാട്ടി.
അയാൾ പൊടുന്നന്നെ തന്റെ പാട്ട് അവസാനിപ്പിച്ചു.
അപ്പോൾ അവിടെയാകെ ആ യുവതി യുവാക്കളുടെ അട്ടഹാസത്തിന്റെയും പൊട്ടിച്ചിരിയുടെയും ബഹളം മാത്രമായി.
അപ്പോഴേക്കും അയാളുടെ മുന്നിലേക്ക് ഒരു വലിയ ഗോളാകൃതിയിലുള്ള ചില്ലു കോപ്പയിൽ നിറയെ ഇളം മഞ്ഞ നിറത്തിലുള്ള ബീർ കൊണ്ടു വെച്ച് തലതാത്തി ഒരു  പ്രത്യേക തരത്തിൽ ബഹുമാനം സ്ഫുരിച്ച് ആ ബെയറർ വന്നു നിന്നു സ്വരം താഴ്ത്തിപറഞ്ഞു.
“Aqui esta su bebida senor”; അതു കേട്ടതും ബെയററോട് നന്ദി പറഞ്ഞ്
അയാളത് ചരിച്ചു കൊണ്ട് അപ്പോ തന്നെ ഒറ്റ വലിക്ക് മോന്തി കുടിച്ചു. ആ സമയം ബാർ ഗായകന്റെ കൈകൾ ഗിറ്റാറിന്റ സ്ട്രിങ്ങുകളിൽ വീണ മീട്ടി പുതിയ ഗാനത്തിനായി കോപ്പുകൂട്ടി.
അപ്പോൾ മറ്റുള്ളവരെല്ലാം നിശ്ബദരായി സസൂഷ്മം അയാളെ നിരീക്ഷിച്ച്  പ്രോത്സാഹിപ്പിച്ചു.
തുടങ്ങിയും ഒടുങ്ങിയും അയാൾ പുതിയ ഗാനത്തിനായി പലകുറി ടെസ്റ്റ് ഡ്രൈവ് നടത്തി. പലപ്പോഴായി തൊണ്ടയനക്കി ആരോഹണത്തിനും അവരോഹണത്തിനും തയ്യാറെടുത്തു.
എന്തായാലും അയാൾ പാടാൻ പോകുന്ന പാട്ട് അവർക്കെല്ലാം സുപരിചിതമാണെന്നും
ആ പാട്ട് പാടുന്നത് തന്നെ അവരുടെ ആവശ്യപ്രകാരമാണെന്നും എനിക്ക് മനസ്സിലായി.
അവരെല്ലാം ആ പാട്ടിനു മുന്നേ കരഘോഷം മുഴക്കി ആർത്തുവിളിച്ചു.
അയാൾ ഉടനെ പാടി തുടങ്ങി. ഒട്ടും സമയം കളയാനില്ലാത്ത പോലെ അവരെല്ലാം ആ ചടുലമായ ഗാനത്തിനൊപ്പം നൃത്തം വച്ചു. അപ്പോഴേക്കും എന്റെ  കണ്ണുകൾക്കു ചുറ്റും മഞ്ഞ നിറത്തിലുള്ള ഫിൽട്ടർ പേപ്പറുകൊണ്ട് അപ്പാടെ പാട കെട്ടി. ചുറ്റുമുള്ള കാഴ്ചകളെല്ലാം മഞ്ഞ നിറത്തിൽ മിഴിവേകി. എങ്ങും ഇളം മഞ്ഞയായിട്ടുള്ള  ബിയറിന്റെ നിറം. ഞാൻ പലകുറി കണ്ണുകൾ കുത്തിക്കെടുത്തി അതില്ലാതാക്കാൻ ശ്രമിച്ചു. ഒടുവിൽ ഒരു ഫോക്കസ് വീണ്ടെടുത്ത ക്യാമറയിലെന്ന പൊലെ നീലതെളിമയിൽ ഒരു രൂപം മുന്നിൽ. തന്റെ ചുറ്റുമുള്ള നൃത്ത കാഴ്ചയിൽ ശ്രദ്ധിക്കാതെ സിഗരറ്റ് വലിച്ചുകൊണ്ട് എന്നെ തന്നെ നോക്കിയിരിക്കുന്ന സുന്ദരിയായ ഒരു യുവതി.
അവൾ തന്റെ ചോര പൊട്ടും ചുണ്ടുകളെ സിഗരറ്റിൽ നിന്ന് മോചിപ്പിച്ച് പുരികങ്ങൾ ഉയർത്തി കാണിച്ച് പെട്ടന്നു തന്നെ എന്റെ ക്ഷേമാന്വേഷികയായി.
ആ സമയം എന്റെ കാഴ്ച മറ്റെവിടെയോ ആണന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കണ്ണുകളടക്കാതെ ഞാൻ അവളെ തന്നെ നോക്കി ഇരുന്നു.
അവൾ പെട്ടന്ന് തന്റെ മേൽ വിശ്രമിച്ചിരുന്ന വലിയ രോമ കുപ്പായം ഊരിമാറ്റി.
ഭാഗികമായി അവളുടെ പാദങ്ങളുടെ നഗ്നത വെളിവാക്കുന്ന കട്ടിയായ ജീൻസ് ഷോട്ട് ട്രൗസറാണ് അവൾ ധരിച്ചിരുന്നത്.
ഒരു മണൽ തിട്ടക്കു വേണ്ടി ഒരു പുഴ രണ്ടായി പിരിയുന്ന  രീതിയിൽ അവളുടെ മാറിടങ്ങളെ മറിച്ച് വീണ്ടും ഒന്നായി ഒഴുകുന്ന കറുത്ത മിനുമിനിസമുള്ള ഒരു സിൽക്ക് മേൽ കുപ്പായം അവളുടെ ശരീരത്തിൽ ഒട്ടികിടന്നു.
അവളുടെ തുടകളിലെ മാംസ പ്രദർശിപ്പിക്കലിനായി ഒരു കാലിൻമേൽ മറ്റൊരു കാൽ കയറ്റിവെച്ച്, ശരീരം എനിക്ക് അഭിമുഖമായി അല്പം ചെരിച്ച് ന്യൂഡിൽസ് പോലുള്ള അവളുടെ ഒരു മുടിയിഴ ചെവിക്കു മുകളിലുള്ള ഇടവഴിയിലൊളിപ്പിച്ചൊതുക്കി മുഖം ചെരിച്ച്  ചിരിച്ചു കൊണ്ട് എന്നെ മാത്രമാണ് നോക്കുന്നത് എന്ന് ബോധ്യപ്പെട്ടുത്താനുള്ള ഒരു ശ്രമം നടത്തി.
ഈ പൊറാട്ടുനാടകം ഉടനെ അവസാനിപ്പിക്കേണ്ടതാണന്നു തോന്നി. ഞാൻ അല്പം ഗൗരവത്തോടെ നോട്ടം പിൻവലിച്ച് തല താത്തി. ആ സമയം എന്റെ ഉള്ളിൽ നിന്ന് മറ്റാരൊ പുഞ്ചിരിച്ചു. അത് അബദ്ധമായെന്ന് അടുത്ത നിമിഷം തന്നെ എനിക്ക് തോന്നിയതും ഞാൻ അവളെ ഒന്നു കൂടി നോക്കാൻ നിർബന്ധിതനായി.
സിഗരറ്റ് കുത്തിക്കെടുത്തി, ടേബിളിനു മുകളിലിരുന്ന റെഡ് വൈൻ കൈയ്യിലെടുത്ത് പുഞ്ചിരിച്ച് എന്റെ അരികിലേക്ക് നടന്നു വരുകയായിരുന്നു അവൾ. ഞാൻ പെട്ടന്ന് വലതു വശത്തേക്ക് തല തിരിച്ചു നോക്കി. മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഒരു സിപ്പ് വിസ്കി അകത്താക്കി. വായക്കുള്ളിൽ തരുതരിപ്പ് സൃഷ്ടിച്ചുകൊണ്ട് അപ്പാടെ കയ്പ്പേറിയ ചമർപ്പ് രസം.
ഇത് എന്താണ് ഈ മദ്യത്തിനു പണ്ടെങ്ങുമില്ലാത്ത ഒരു രുചി വ്യത്യാസം?
നാക്കു പോയി മൂക്കിനോട് പരാതി പറഞ്ഞതു കൊണ്ടൊ എന്തൊ?
പെട്ടന്ന് അവിടെ വല്ലാത്ത  സുഗന്ധം മണത്തു.
വില കൂടിയ ബോഡി ലോഷന്റെ മണം.
ശരീരം മുഴുവൻ അത്തർ കൃഷി ചെയ്യുന്ന ഒരു വലിയജന്മിയെ പൊലെ അവൾ എന്റെ അരികിൽ വന്നു നിൽക്കുന്നത്  നോക്കാതെ തന്നെ ഞാനറിഞ്ഞു.
എന്റെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി അവൾ കൈയ്യിലുണ്ടായിരുന്ന വൈൻഗ്ലാസ് കൊണ്ട് മുന്നിലിരിക്കുന്ന ചില്ലു ടേബളിൽ മുട്ടിച്ച് ശബ്ദം മാണ്ടാക്കി.
പോരാത്തതിന് ഒപ്പം ബോണസ്സായി വിറക്കുന്ന മധുരമായ അവളുടെ ശബ്ദവും.
ഹേയ്… ഹാൻഡ്സം… ഡുയവാനെ ഡാൻസ്   വിത് മി?
ഞാൻ തല ഉയർത്തി നോക്കി. ഇടതു കൈ എനിക്കു നേരെ നീട്ടി പിടിച്ച് പുഞ്ചിരിച്ചു നില്ക്കുകയായിരുന്നു ആ സുന്ദരി.
“നോ… …..പ്ലീസ് “, ഞാൻ തലയാട്ടി അവളുടെ കണ്ണിൽ നോക്കാതെ ആ തിരികെടുത്തി.

കുറച്ചു നേരം ഒന്നും പ്രതികരിക്കാതെ അവളെന്റെ  മുഖത്തു നിന്നു കണ്ണെടുക്കാതെ നിന്നു. അവൾക്കതു വിശ്വാസിക്കാൻ കഴിഞ്ഞില്ലെന്നു തോന്നി.

“ആഴ് യു ഷോർ?”, അവൾ വിടാൻ ഭാവമില്ലാത്ത രീതിയിൽ ഒരു മൊബൈൽ ലൈറ്റർ അപ്ലിക്കേഷൻ ഉപയോഗിച്ച് വീണ്ടും ആ തിരികൊളുത്തി.
പെട്ടന്ന് എന്നിൽ നിന്ന് അതിനു മറുപടി ലഭിക്കാൻ അവളിഷ്ടപ്പെടുന്നില്ലയെന്നു അവളുടെ മുഖം പറയുന്നുണ്ടായിരുന്നു.
എനിക്കെന്തിനാണ് ഉറപ്പിലായ്മ ഉണ്ടാവേണ്ടത്.
വേഗത്തിൽ യാതൊരു സംശയത്തിനും ഇടവരാതെ പ്രതീക്ഷയുടെ ഒരു തരിമ്പ് പോലും ഭാക്കി വെക്കാതെ പുഞ്ചിരിച്ചു കൊണ്ട് യെസ്സ് പറയാൻ ഞാൻ അവളെ നോക്കി. ഇപ്രാവശ്യം കൃത്യം അവളുടെ കണ്ണുകളിലേക്കാണ് നോക്കിയത്.
എന്തൊ എനിക്കതിനു സാധിച്ചില്ല
അവളുടെ മായികമായ കണ്ണുകൾ എന്റെ നാവിനെ രഹസ്യമായി നിയന്ത്രിക്കുന്നതു പോലെ തൊന്നി.
ലോകസമാധാനത്തിനു തയ്യാറാക്കിയ ഹോമകുണ്ഡത്തിലേക്കു മാത്രം പെയ്തൊഴിയാൻ ദുർവാശി കാണിക്കുന്ന മേൽവിലാസമില്ലാത്ത ഒരു മഴയുടെ കുസൃതി ആ സമയം എന്റെ  മനസ്സിനെ മദിച്ചിരിക്കണം.
“എനിക്കു വേണ്ടത് നിന്റെയീ  തൃക്കൈയ്യല്ലാ… മനോഹരമായ നിന്റെ ഈ രണ്ടു ചെവികളുണ്ടല്ലോ…. അതാണ്. അതൊന്നു തിന്നാ കൊള്ളാമെന്നുണ്ട് ”
” Exe…..cu….se me…….”
അവൾ നെറ്റി ചുളിച്ചു.
ഞാൻ അല്പം മുന്നോട്ട് നീങ്ങിയിരുന്നു അവളുടെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ പറഞ്ഞു.
” Hey…. ഐ വൺഡ് ടു ടാക്ക് ടു യു…. നീ എന്നെയൊന്നറിയണം… എന്നെയൊന്നു കേൾക്കണം…. ഒരു കടലോളം നിന്നൊടൊത്ത് സംസാരത്തിലേർപ്പെടാനാണ് ഞാനിപ്പോളാഗ്രഹിക്കുന്നത് ”
ആ സമയം അവളുടെ മുഖം വലിയ പാർട്ടി സമ്മേളനങ്ങളിലെ  പരിഭാഷപ്പെടുതാത്ത പ്രസംഗം കാതോർക്കുന്ന കപ്പലണ്ടി വിൽക്കുന്ന കൗമാരക്കാരന്റെ മുഖം പൊലെ നിഷ്കളങ്കമായി.
ഞാനാണെങ്കിൽ അപ്പോ ഒരു അപരിചിതവ്യക്തിത്വത്തിന്റെ മുന്നിൽ വിവസ്ത്രനാവാൻ ദാഹിച്ചും ഇരുന്നു.
പെട്ടന്ന് അവൾ തിരിഞ്ഞ് പിന്നിലോട്ടു ആരെയോ നോക്കി.
ഏതോ  ഒരു പെൺകുട്ടിയുമായി നൃത്തത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് അവൾ നോക്കുന്നതെന്ന് എനിക്ക് മനസ്സിലായി.
പത്തു ഡോളറുണ്ടെങ്കിൽ അമേരിക്കയിൽ എന്തും നടക്കും എന്നു പറയാറുള്ള സുഹൃത്തും തെരുവ് ഗായകനുമായ ഗബ്രയിലിന്റെ വായ്ത്താരി പെട്ടന്നു ഞാൻ പ്രവർത്തിയാക്കി മാറ്റി.
ഇരുന്നൂറ് ഡോളർ മുന്നിലോട്ട് നീട്ടിവെച്ച് ഞാൻ അവളുടെ നോട്ടത്തെ ക്ഷണിച്ചു സ്വീകരിച്ചു.
”ഒ … ഓ……” കൊത്തിയെടുത്ത് നെൽമണി സെറ്റിൽ ചെയ്യുന്ന കൊഴിക്കുഞ്ഞിനെ പൊലെ അവൾ അതു കണ്ടതും തലയാട്ടി.
പെട്ടന്നു തന്നെ ആ ഇരുന്നൂറു ഡോളർ അവൾ മാറിടത്തിലേക്ക് ഒളിപ്പിച്ചു.
അതു പിന്നെ അങ്ങനെയാണല്ലോ!
ലോകത്തെവിടെയാണെങ്കിലും ഇക്കൂട്ടർ പണം സ്വീകരിച്ച് സംരക്ഷിക്കുന്നത് ഈ രീതിയിലാകുമെന്ന എന്റെ മുൻധാരണ ശരിവച്ചതിൽ എനിക്കപ്പോ ചിരി വന്നു.
അവൾ പെട്ടന്ന് ഒന്നും പറയാതെ എന്റെ പിന്നിലോട്ട് നടന്നു. അവിടെയുണ്ടായിരുന്ന കുത്തനെയുള്ള ഇരുമ്പു കോണിയുടെ ആദ്യത്തെ പടിയിൽ കാൽ കയറ്റി വച്ച് എന്നെ തിരിഞ്ഞു നോക്കി.
” നിങ്ങൾ ഇന്ത്യക്കാരുണ്ടല്ലോ…. നല്ല ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കുന്നവരിൽ വളരെ മോശപ്പെട്ടവരാണ്. അല്ലെങ്കിൽ ഈ ബാറിൽ എന്തിനും സൗകര്യമുള്ള” പെട്ടന്ന് അവൾ സംസാരത്തിനു ഇട വിട്ടു. അതുവരെ പരിപാലിച്ച അവളുടെ പറച്ചലിന്റെ താളം തെറ്റി. വാക്കുകളിലെ അക്ഷരങ്ങൾക്ക് മൈൽ കുറ്റിയൊളം ദൂരമുണ്ടെന്നു തോന്നി. മുഖത്ത് ഒരു പ്രത്യേകതരം ചിരിയുമുണ്ടാക്കി അതു തന്നെ അവർത്തിച്ചു.
“എ….ന്തി..നും സൗ..ക..ര്യ…മുള്ള ഇരിപ്പിടങ്ങൾ ഉളളപ്പോൾ നിങ്ങൾ എന്തിനാണ് ഇവിടെ തന്നെ വന്നിരിക്കുന്നത് ”

പെട്ടന്ന് എന്റെ കൈയൊന്നു പൊള്ളി. ഛെ… എന്തിനാണ് ഇപ്പോ ക്രമം തെറ്റിയ ഒരു ദൃശ്യം  മനസ്സിൽ വന്നത്, ഒരു സന്ധ്യക്ക് ചിറപ്പാട്ടെ തറവാട്ടിലെ കാവിപതുപ്പിച്ച ഉമ്മറനിലത്ത് കമിഴ്ന്നു കിടന്ന് വലതു  ചൂണ്ടുവിരൽ ചിമ്മിനി വിളക്കിലെ ചുവന്നപ്രകാശത്തിലേക്ക് കടത്തിവിട്ട് കളിക്കുന്നതിനിടയിൽ വിരൽ പൊള്ളി പിൻവലിച്ചത് ഓർമ്മവന്നു.
ആരാണിതൊക്കെ മനസ്സിന്റെ ടൈം ലൈനിലേക്ക് ഉത്തരവാദിത്യ ബോധമില്ലാതെ വെട്ടിയൊതുക്കി ഇൻസർട്ട് ചെയ്യുന്ന എഡിറ്ററെന്ന്  ക്രഡിറ്റ് ലിസ്റ്റിൽ പേര് ചേർക്കാനെന്നൊളം ഞാൻ വെറുതെ പരതി നോക്കി.

മുഖത്തുണ്ടായ ആശങ്ക കണ്ടിട്ടോ എന്തോ അവൾ പെട്ടന്ന് ശബ്ദം ഉണ്ടാക്കി ചിരിച്ചു.
“Trust me……..
….. അവിടങ്ങളിൽ നല്ല സംസാരത്തിലേർപ്പടാനുള്ള സൗകര്യമുള്ള ഇരിപ്പിടങ്ങളും കാണും”

പിന്നീട് ഒന്നിനും കാത്തു നില്ക്കാതെ അവൾ ഇരുമ്പ് ഗോവണി പടി ശബ്ദം മുണ്ടാക്കി കയറി.
ഞാനും മെല്ലെ എണിറ്റു.
പണം കൊടുത്ത് രണ്ടു ജീവനുള്ളവയവങ്ങളെ വാങ്ങിച്ച മുതലാളിയുടെ ഗർവ്വ് ഉണ്ടായതു കൊണ്ടല്ല. ഈ തിരക്കുള്ള ലോകത്ത് തന്റെ കഥ കേൾക്കാൻ രണ്ടു ചെവികൾ വിലക്കു വാങ്ങിയ കഥപറച്ചിലുകാരന്റെ ദയനീയ പാപ്പരത്തം  കൊണ്ടും ആയിരുന്നില്ല. ഒരു അശ്ലീല സിനിമ കാണാൻ ടിക്കറ്റെടുത്ത് നീല തുണ്ടുകളുടെ ലഭ്യതയിൽ നിരാശനായ ഒരുവൻ അവിടെയിരുന്ന് കൂവുന്നതായി എനിക്ക് തോന്നി. അതുകൊണ്ട് മാത്രം അവളുടെ കൈയ്യിലുണ്ടായിരുന്ന റെഡ് വൈൻ എന്ന പിട കൊഴിയെ, എന്റെ കൈയ്യിലെ വിസ്കി ഒരു പൂവൻ കൊഴിയെ പൊലെ ചുമ്മാ അനുഗമിച്ചു.
ആ ഇരുമ്പ് ഗോവണി പടി കയറി ചെല്ലുന്നത് ഒരു ഫസ്റ്റ് ക്ലാസ് ട്രയിൻ കുപ്പയിലേക്കാണെന്നു തോന്നിപ്പിച്ചു. ഇരുവശവും വാതിലുകൾ ഉള്ള ആ ഇടുങ്ങിയ ഇടവഴിയിൽ അവൾ എനിക്കു വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും കൈകൾ കൊണ്ട് വാതിലുകളുടെ എണ്ണം തിട്ടപ്പെടുത്തി കൃത്യം നാലാമത്തെ വാതിലിന്റ മുന്നിൽ ചെന്നു നിന്ന് എന്നെ തിരിഞ്ഞ് നോക്കി വാതിൽ തള്ളി തുറന്ന് അകത്തേക്ക് പോയി.
പെട്ടന്നു തന്നെ അവൾ എണ്ണി കടന്നു പോയ വാതിലുകൾ ക്കുള്ളിൽ ആളനക്കത്തിന്റെ ഞരക്കം ഞാനറിഞ്ഞു.
അവൾ മുന്നേ പറഞ്ഞത് എത്ര ശരിയാണ്.
ഇവിടം സ്വകാര്യതയുടെ സ്വർഗ്ഗഭൂമിയാണ്.
ഞാനും ആ ഇരുണ്ട മുറിയിലേക്ക് തപ്പിതടഞ്ഞ് ചെന്നിരുന്നു.
അവൾ എനിക്കു വേണ്ടി മാത്രം വാതിലടച്ചു.
ബാർ സംഗീതത്തിന്റെ കനം കുറഞ്ഞില്ലാതായി.
ആകെ ഉണ്ടായിരുന്നത് രണ്ടു ശരീരങ്ങളുടെ ഹൃദയമിടിപ്പ് മാത്രം.
ചുറ്റും കട്ട കുത്തിയ ഇരുട്ടായിരുന്നു.
എനിക്കൊന്നും കാണാൻ കഴിഞ്ഞിരിന്നില്ല.
പെട്ടന്ന് അവൾ ഒരു സിഗരറ്റ് കത്തിച്ചു.
അപ്പോൾ മാത്രമാണ് എനിക്ക് അഭിമുഖമായി അവൾ എന്റെ അടുത്ത് വന്നിരുന്നത് ഞാനറിയുന്നത് പോലും.
ആ ഇയാംപാറ്റയുടെ ആയുസ് പോലുള്ള പ്രകാശത്തിൽ എനിക്ക് ഒന്നു മാത്രം വ്യക്തമായി കാണാൻ കഴിഞ്ഞു
ആ രണ്ടു ചെവികൾ.
വേവേറി വെന്തു വെണ്ണീറായികൊണ്ടിരിക്കുന്ന എന്റെ മനസ്സിനെ ആരുടെയെങ്കിലും മുന്നിലേക്ക് ഇറക്കിവെച്ച് ഒന്നു ചൂടാറ്റണമെന്നു ഞാനാഗ്രഹിച്ചിരുന്നു. സത്യം!
സത്യമാണത്. പക്ഷെ അതിന് ഞാൻ സൃഷ്ടിച്ചെടുത്ത ഈ പാവക്കൂത്തിനെയൊർത്ത് ഞാൻ അപ്പോ ലജ്ജിച്ചു തുടങ്ങിയിരുന്നു.
കണ്ണുകൾക്ക് മങ്ങിയ വെളിച്ചവുമായി പോരാടി കാഴ്ചകളെ ആവാഹിക്കാനുള്ള കഴിവ് കൈവന്നതുകൊണ്ട് എനിക്കിപ്പോ അവിടം നല്ലവണ്ണം കാണാൻ കഴിയുന്നുണ്ടായിരുന്നു. എൽ ആകൃതിയിലുള്ള കറുത്ത സോഫ സെറ്റിയിലാണ് ഞാനിരിക്കുന്നത്. അതിനു മുന്നിൽ ഒരു ചില്ലു ടേബിളുണ്ടായിരുന്നു. പല വർണങ്ങൾ കൊണ്ടുള്ള ചെറിയ ബൾബുകൾ കൊണ്ട് അവിടെയാകെ അലങ്കരിച്ചിരുന്നു. ഒപ്പം കാതുകൾ കൂർപ്പിച്ച് എന്നെ നോക്കിയിരിക്കുന്ന അവളെയും കാണാം. എന്താണ് ഞാൻ പറഞ്ഞു തുടങ്ങേണ്ടത്?
എവിടെ നിന്നാണ് ഞാൻ പറയേണ്ടത്?
എന്റെ വിഷമം മനസ്സിലാക്കിയതു കൊണ്ടൊ എന്തൊ അവൾ ആദ്യം എന്നെ നോക്കി ചുണ്ടനക്കി
“അനീറ്റാ…”, അവൾ സ്വയം പറഞ്ഞു.
” അനീറ്റാ “, ഞാനത് കേട്ട് എറ്റു പറഞ്ഞു. പെയ്തൊഴിയാൻ കൊതിച്ച ഞാനെന്ന മഴയ്ക്ക് ആ പേര് കുടപിടിച്ചു.
“F***ing Two months…” ഞാനാദ്യ തുള്ളി ചാറ്റി. കൃത്യം പത്ത് സെക്കന്റ് എടുത്തിരിക്കണം അടുത്ത ചുണ്ടനക്കത്തിന്.
“അത്രയുള്ളൂ ഈ ഭൂമിയിലെ എന്റെ  ആയുസ്സിന്റെ ദൈർഘ്യം ”
“……………..ഞാനൊരു മഹാരോഗത്തിനടിമയാണ്.
അതിലെന്നിക്കൊട്ടും സങ്കടമില്ലാ കേട്ടോ.
അത് ഞാനറിയുമ്പോൾ ഒരു തരം ആനന്ദാവസ്ഥയിലായിരുന്നു.
ആനന്ദാവസ്ഥയിലെത്തുക എന്നത് പൂർണത കൈവരിച്ച ഒരു മനുഷ്യനു മാത്രം കഴിയുന്ന കാര്യമാണ്.
പൂർണതയിലെത്തിയ മനുഷ്യ ജന്മമാവട്ടെ ദൈവമായി മാറുകയാണ്.
നീ…. വിശ്വാസിച്ചാലും ഇല്ലെങ്കിലും ഞങ്ങളുടെ മുപ്പത്തി മുപ്പോടി ദൈവങ്ങളാരും കോഹാബിറ്റേഷൻ ഇഷ്ടപ്പെടാത്തവരാണ് ഇപ്പോഴും.
അതൊ… ഇനിയൊരു സൃഷ്ടാവിനെ പ്രപഞ്ചത്തിന്  താങ്ങാൻ കെല്പില്ലാഞ്ഞാട്ടോ എന്തോ?
ദൈവവുമായില്ല…. മണ്ണാങ്കട്ടയുമായില്ല.
ഒരു നിമിഷം കൊണ്ട് സകല ചാപല്യമുള്ള മനുഷ്യ ജന്മത്തിലേക്ക് തിരികെ എത്തിച്ചു അവർ. ഇതാ ഒരു കൗമാരക്കാരന്റെ ബാലിശമായ വേവലാതിയൊടെ ഞാനി മൊബൈലിലേക്ക് കണ്ണും നട്ടും കാത്തിരിക്കുകയാണ്. ഒരാളുടെ മറുപടിക്കു വേണ്ടി.
എന്തിനാണ് അനീറ്റാ?

എന്തിനാണവൾ…

എന്തിനാണ് എന്നൊടെ ഇങ്ങനെ?

ഒരു സമയം പരിഗണിച്ചും മറു സമയം അവഗണിച്ചും ശ്വാസോച്ഛാസം പോലെ പരിഹസിച്ച് വേദനിപ്പിച്ച് രസിക്കുന്നത്?”

പെട്ടന്ന് എനിക്ക് സങ്കടം വന്നു. എൻ്റെ  തൊണ്ടയിടറി.

“പണ്ടും അവൾ അങ്ങനെ തന്നെയായിരുന്നു “

Post Views: 26
1
Sreejith N Unnikrishnan

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.