Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജിന്നിന്റെ ചിരി
ആരോഗ്യം കഥ ജീവിതം ബന്ധങ്ങൾ സ്ത്രീ

ജിന്നിന്റെ ചിരി

By Shaheera K VAugust 25, 2024Updated:September 23, 20247 Comments3 Mins Read120 Views
Bookmark Now
Please login to bookmark Close

No account yet? Register

അവളൊരു ജിന്നു തന്നെ ആയിരിക്കാം… അല്ലെങ്കിൽ എന്തുകൊണ്ടാണ് അവളുടെ ചിരി ഇത്രയും ആഴത്തിലെൻ്റെ ഹൃദയത്തിൽ പറഞ്ഞു പോയത്.

അന്ന് ഉമ്മയുടെ ടെസ്റ്റിന്റെ ഫലം വാങ്ങാൻ കാത്തിരിക്കുമ്പോളാണ് ആ ചിരി ആദ്യമായി ഞാൻ കേൾക്കുന്നത്. ഏറെക്കുറേ വിജനമായ ആ ആശുപത്രിവരാന്തയിൽ ഞാനിരിക്കുന്നതിൻ്റെ ഏറ്റവും അറ്റത്തെ കസേരയിൽ എനിക്കു പുറംതിരിഞ്ഞിരിക്കുന്ന അവളുടെ പൊട്ടിച്ചിരി എനിക്ക് കുറച്ച് അരോചകമായി തോന്നി. തൻ്റെ അടുത്തിരിക്കുന്ന അവനോടെന്തൊക്കെയോ കുശുകുശുത്ത് പെട്ടെന്നൊന്നു ചിരിക്കും. പിന്നെ വീണ്ടും കുശുകുശുക്കും.

അവൻ്റെ മാസ്കിട്ട മുഖം എനിക്കു കാണാം. അവൾക്കൊപ്പം അവനും പതിയെ ചിരിക്കുന്നുണ്ട്. പക്ഷേ അവൻ്റെ ചിരി മാസ്കിനടിയിൽ ഒളിക്കപ്പെടുന്നു. മാത്രമല്ല, അവൻ്റെ ചിരിയിൽ ശബ്ദം മാത്രമേ ഉള്ളൂ… ആ ചിരി അവൻ്റെ കണ്ണിലെത്തുമ്പോൾ ഒരു വിഷാദചുവയിൽ അവസാനിക്കുന്നു. അല്ലെങ്കിലും ഈ കോവിഡ് കൊടുമ്പിരിക്കൊള്ളുന്ന ഈ കാലത്ത് ലോക്ഡൗണിനിടയിൽ അത്യാവശ്യത്തിനായി മാത്രം പുറത്തിറങ്ങുന്ന എപ്പോഴും ശ്വാസം പിടിച്ച് വീർപ്പുമുട്ടിക്കൊണ്ടിരിക്കുന്ന ഈ ആളുകളുടെ ഇടയിൽ ഇവൾക്കെങ്ങനെ ഇങ്ങനെ ചിരിക്കാൻ സാധിക്കുന്നു? അതൊരു അഹങ്കാരമല്ലേ? ഇനി ഇവർ വല്ല കാമുകീകാമുകന്മാരെങ്ങാനുമാണോ?  ഇങ്ങനെയെല്ലാം ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവൾ എഴുന്നേറ്റു കൗണ്ടറിലേക്ക് പോയത്.

“അതേ… ഞാൻ തന്നെയാണ് രോഗി…”

പിന്നേയും ചിരിച്ചു അവളെന്തൊക്കെയോ പറഞ്ഞു. അവളുടെ കൈയിൽ കുറേ പേപ്പറുകൾ നിറഞ്ഞ ഒരു ഫയലുമുണ്ടായിരുന്നു. എനിക്കെന്തോ അവളുടെ സ്വഭാവം ഇഷ്ടമായില്ല. അവളെ ഞാൻ മറവിയിലേക്ക് പതിയെ തള്ളിവിട്ടു.

പക്ഷേ അവൾ പോയത് മറവിയിലേക്കല്ല എൻ്റെ ഉപബോധമനസ്സിന്റെ കാണാക്കയങ്ങളിലേക്കാണ് എന്നെനിക്കു പിന്നീടുള്ള ദിവസങ്ങളിലാണ് മനസ്സിലായത്. കാരണം പിന്നീടുള്ള രാത്രികളിൽ എൻ്റെ സ്വപ്നങ്ങളിൽ അവളുടെ പൊട്ടിച്ചിരി ഇടക്കിടെ കടന്നുവന്നു. പകലുകളിൽ ആ സ്വപ്നങ്ങളുടെ അവശിഷ്ടങ്ങളും കടന്നു വന്നു. എങ്കിലും അവളെ പിന്നീടു കാണണമെന്നോ മറ്റോ എനിക്കു തോന്നിയില്ല.

മാസങ്ങൾക്ക് ശേഷം ഉമ്മയുടെ അസുഖവിവരം പറയാനായി വീണ്ടും ഞാൻ ആശുപത്രിയിൽ പോയിരുന്നു. തിരിച്ചു പോകുമ്പോൾ ഒരു കാപ്പി കുടിക്കാമെന്നു കരുതി അടുത്തുള്ള ഒരു ഹോട്ടലിൽ ഞാൻ കയറി. എനിക്കു ചുറ്റുമുള്ള ആളുകളെ നിരീക്ഷിക്കുന്നത് ഒരു ചെറിയ വിനോദമാക്കിയിരിക്കവേയാണ് ഞാനാ പൊട്ടിച്ചിരി വീണ്ടും കേട്ടത്.

എൻ്റെ പുറകിലാണ് അവളിരിക്കുന്നത്. കൂടെ അവനുമുണ്ട്. പെട്ടെന്ന് അവൾ ചിരി നിർത്തി മുകളിലേക്ക് കൈയുയർത്തി അവനോടെന്തോ പറയുന്നു. അവൻ എഴുന്നേറ്റു കൗണ്ടറിലേക്ക് പോയി അവരോടു ഫാൻ ഓഫാക്കാൻ പറഞ്ഞു. എൻ്റെ മിഴികൾ അവനു പുറകെയാണ്. അവൻ തിരിച്ച് അവളുടെ അടുത്തെത്തുമ്പോൾ അവൾ ഇരുന്നു വിറക്കുകയാണ്. അവൻ അവൾക്കെതിരേ ഇരുന്ന് അവളുടെ കൈകൾ ചേർത്തു പിടിക്കുന്നു. പക്ഷേ അവളുടെ വിറയൽ കൂടുകയാണ്. അദൃശ്യമായ ഒരു ബാധ കയറിയെന്ന വണ്ണം അവൾ കൂടുതൽ കൂടുതൽ വിറക്കുന്നു. അവളുടെ കൈകൾ കൂട്ടിപ്പിടിച്ച അവനും അവൾക്കൊപ്പം വിറക്കുകയാണ്.

ഞാൻ നോക്കിനിൽക്കേ അവനവളെ ചേർത്തു പിടിച്ച് പുറത്തിറങ്ങി. അവളുടെ കൈകൾ അവൻ്റെ കുപ്പായത്തിനുള്ളിൽ കൂട്ടിപ്പിടിച്ചിരുന്നു. ഒരു വണ്ടി വന്നു അതിൽ നിന്നും അവൻ്റെ ഏകദേശം ഛായ തോന്നുന്ന ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു. അവർ രണ്ടുപേരും പരസ്പരം എന്തൊക്കെയോ പറഞ്ഞു അവളുടെ ഇരുവശവും നിന്നു അവളെ താങ്ങിപ്പിടിച്ചു കൊണ്ടുപോയി. അവളപ്പോഴും അതിശക്തമായി വിറക്കുന്നുണ്ടായിരുന്നു. ആ വിറയലിൻ്റെ പ്രതിഫലനം അവരിലും അലയടിക്കുന്നുണ്ടായിരുന്നു.

“എന്നാലവളൊരു ജിന്നു തന്നെയായിരിക്കും… അല്ലാതെ മനുഷ്യന്മാരിങ്ങനെ നിന്നു വിറക്കോ?”

വീട്ടിലെത്തി ഭാര്യയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞതാണിത്. ശരിയാണ്… ജിന്നല്ലെങ്കിൽ പിന്നെ അവൾക്കിങ്ങനെ പൊട്ടിച്ചിരിക്കാൻ പറ്റുന്നതെങ്ങനെ? ഇന്ന് ആർക്കും ചിരിക്കാൻ ഒരു കാരണം പോലും കാണുന്നില്ല. എല്ലാവർക്കും രോഗമാണ്. അല്ലെങ്കിൽ രോഗഭീതിയാണ്. അതുമല്ലെങ്കിൽ എന്തൊക്കെയോ എത്തിപ്പിടിക്കാനുള്ള ഓട്ടംപാച്ചിലിലാണ്. ഇതിനിടയിൽ അവൾക്കു മാത്രമെങ്ങനെ ചിരിക്കാൻ സാധിക്കുന്നു. അവളുടെ കൂടെയുള്ള ആ പാവം ചെറുക്കനു പോലും അവളുടെ പോലെ പൊട്ടിച്ചിരിക്കാനാകുന്നില്ലല്ലോ… മാത്രമല്ല അവളുടെ ചിരി മാത്രമെന്തു കൊണ്ട് എൻ്റെ സ്വപ്നങ്ങളിൽ ഇടക്കിടക്ക് വിരുന്നു വരുന്നു? എന്തിനെൻ്റെ പകലുകളിൽ ഞാൻ വെറുതെ ആ ചിരി കേട്ടുകൊണ്ടിരിക്കുന്നു?

പ്രായത്തിന്റെ അവശതകൾ രോഗത്തിനൊപ്പം ആ പാവത്തിന്റെ ആരോഗ്യത്തെ കാർന്നുതിന്നതിനാൽ ടെസ്റ്റുകളും മറ്റും വീടിനടുത്തുള്ള ലാബിൽ നിന്നും ചെയ്തു റിസൾട്ടുമായി താൻ മാത്രം തല്ക്കാലം വന്നാൽ മതി ഉമ്മയെ ആവശ്യമെങ്കിൽ ഞാൻ പറയാം അപ്പോൾ കൊണ്ടുവന്നാൽ മതി എന്ന് ഡോക്ടർ പറഞ്ഞതിനാൽ ഉമ്മയുടെ അസുഖവിവരം പറയാൻ ഞാനാണിപ്പോൾ പോകാറുള്ളത്. അങ്ങനെ ആറു മാസത്തിനു ശേഷം ഞാൻ വീണ്ടും ആശുപത്രിയിൽ എത്തി. എൻ്റെ ഊഴത്തിനായി കാത്തിരിക്കവേ എനിക്കു മുമ്പിലെ സീറ്റിൽ നിന്നും ആ പൊട്ടിച്ചിരി ഞാൻ വീണ്ടും കേട്ടു.

ഇത്തവണ ഞാൻ ശരിക്കും ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് ഇവൾ ഞാനുള്ള ഇടങ്ങളിലെല്ലാം പ്രത്യക്ഷപ്പെടുന്നു. ഇവളെ ഒന്നു കണ്ടിട്ടു തന്നെ കാര്യം… രണ്ടു ഡോസ് വാക്സിനും അതിനു മേലെ ബൂസ്റ്റർ ഡോസും എടുത്തതിലുള്ള അഹങ്കാരമാണോ അതോ കോവിഡിനോടുള്ള പേടിയൊക്കെ പേടിച്ചു പേടിച്ചു അവസാനം മാറിപ്പോയിട്ടോ എന്തോ എന്തായാലും ഇപ്പോൾ ഞാനടക്കം അധികമാരും മാസ്കിടുന്നില്ല. അപ്പോൾ അവളേയും അവനേയും ഒന്നു ശരിക്കു കാണാൻ പറ്റിയാലോ…

ഞാൻ വെറുതേ ആശുപത്രി വരാന്തയിലൂടെയൊക്കെ ഒന്നു ഉലാത്തുവാൻ തുടങ്ങി. കുറച്ചു മുന്നിലോട്ടു പോയി തിരിച്ചു നടന്നു.അവനെ ഒന്നും വെറുതേ നോക്കി. അന്ന് കണ്ടതിൽ നിന്നും എത്രയോ മാറിയിരുന്നു അവൻ്റെ കണ്ണുകൾ… കൺതടങ്ങളിൽ മുഴുവൻ കറുപ്പു നിറം പടർന്നിരിക്കുന്നു. അവൻ്റെ കണ്ണുകൾ വളരെ ക്ഷീണിതമായി കാണപ്പെട്ടു. അവൻ്റെ കണ്ണുകളെ നേരിടാനാകാതെ ഞാൻ നോട്ടം അവളിലേക്ക് തിരിച്ചു. അവൾ സ്വന്തമായേതോ ലോകത്താണ്. ചുറ്റുമുള്ളവരെയൊന്നും അവൾ ശ്രദ്ധിക്കുന്നതേ ഇല്ല. മാസ്കിനു മുകളിൽ അവളുടെ കണ്ണുകൾ മാത്രം തെളിഞ്ഞു കാണുന്നു. കുഴികളിൽ വീണ തിളങ്ങുന്ന രണ്ടു വെള്ളാരംകല്ലുകൾ… വേദനയുടെ കയ്പുനീർ കടലുകൾ മുഴുവൻ താണ്ടി വന്നോണമുള്ള ആ കണ്ണുകളിലെ തീക്ഷ്ണത എൻ്റെ ഉള്ളം നോവിച്ചു. അവളിൽ നിന്ന് കണ്ണെടുക്കാനാകാതെ അവളെത്തന്നെ നോക്കിനിൽക്കവേ അവളുടെ കണ്ണുകൾ എൻ്റെ മുഖത്തുടക്കി. എന്നോട് അവൾ ചിരിച്ചു എന്ന് എനിക്ക് മനസ്സിലായി. കാരണം ആ വെള്ളാരം കല്ലുകൾ നല്ല വ്യക്തമായി തിളങ്ങുന്നത് ഞാൻ കണ്ടു. അത്രയും കാലം എൻ്റെയുള്ളിൽ കിടന്ന് ചിരിച്ചിരുന്ന അവളുടെ പൊട്ടിച്ചിരിയേക്കാൾ എൻ്റെ ഹൃദയത്തിലേക്ക് തുളഞ്ഞുകയറിയത് അവളുടെ ആ വെള്ളാരംകണ്ണുകളായിരുന്നു….

Post Views: 28
2
Shaheera K V

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി. ഓർമ വെച്ച കാലം മുതലേ പുസ്തകങ്ങളായിരുന്നു അടുത്ത കൂട്ടുകാർ. വായനക്കിടയിലെപ്പോഴോ എഴുതിത്തുടങ്ങി. എഴുത്തുകാരി എന്നറിയപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും 'നീ അത്രക്കൊന്നുമായില്ലെന്ന' ഉൾവിളിക്കിടയിൽ വഴിതെറ്റി പോകുന്ന അക്ഷരങ്ങളേയും വാക്കുകളേയും ചേർത്തു പിടിച്ചു കഥകളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

7 Comments

  1. Suma Jayamohan on September 1, 2024 6:40 AM

    നന്നായി എഴുതി.
    മൂന്നു മാസത്തിനു ശേഷം ഒന്നുകൂടി ആശുപത്രിയിൽ പോയിട്ട് നിർത്തിയാൽ മതിയായിരുന്നു❤️❤️

    Reply
    • Rani Zain on October 17, 2025 4:34 PM

      അറിയില്ല…കഥയും പോയി, അവരും പോയി…

      Reply
  2. sabira latheefi on August 25, 2024 1:56 PM

    നല്ല ത്രെഡ്, പക്ഷെ പൂർണമാവാത്ത പോലെ തോന്നി.

    Reply
    • Rani Zain on August 25, 2024 3:09 PM

      അല്ലേലും ഞാനും കഥകളും അങ്ങനെത്തന്നെയാ…തുടക്കമേ ഉണ്ടാകൂ…പിന്നെ എവിടെയോ പോയി നിൽക്കും 🫣

      Reply
    • Nishiba M on August 31, 2024 4:38 PM

      അതേ, ചില കാഴ്ചകൾ കാരണമറിയാതെ ഉള്ളുലയ്ക്കും.

      Reply
      • Rani Zain on October 17, 2025 4:34 PM

        ശരിയാണ്. അതിനെ കുറിച്ചോർത്താൽ പിന്നെ ആധി തന്നെ കയറും

        Reply
    • Suma Jayamohan on September 1, 2024 6:40 AM

      നന്നായി എഴുതി.
      മൂന്നു മാസത്തിനു ശേഷം ഒന്നുകൂടി ആശുപത്രിയിൽ പോയിട്ട് നിർത്തിയാൽ മതിയായിരുന്നു❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.