Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓന്ത്
കഥ ജീവിതം

ഓന്ത്

By Dr Venus V. VAugust 31, 20241 Comment3 Mins Read323 Views
Bookmark Now
Please login to bookmark Close

No account yet? Register

പാനിപൂരി ഒരെണ്ണം ഒറ്റയടിക്ക് മുഴുവനും വായ്ക്കകത്താക്കി ചുണ്ടുകൾ ചേർത്തുവയ്ക്കുന്നതിൻ്റെ തത്രപ്പാടിലായിരുന്നു ഞാനപ്പോൾ. റോഡരികിൽ പാനി പൂരി ആരാധകരുടെ മദ്ധ്യത്തിലായിരുന്നിട്ടും വഴിയരികിൽ നിന്ന് കഴിക്കുന്നതിൻ്റെ വിമ്മിഷ്ടം കണ്ണുപൂട്ടി നിന്നുകൊണ്ടാണ് ഞാനൽപ്പം ശമിപ്പിച്ചത്. സത്യത്തിൽ ഇതെൻ്റെ ആദ്യാനുഭവം.

എൻ്റെ സഹപ്രവർത്തകയും ആത്മസുഹൃത്തുമായ രേവതിയാകട്ടെ ജംഗ്ഷനിൽ വിൽപ്പന നടത്തുന്ന പാനി പൂരിക്കാരൻ്റെ സ്ഥിരം കസ്റ്റമറാണ്. അവൾ ഇടയ്ക്കിടെ അവിടെ നിന്നു കിട്ടുന്ന വിഭവങ്ങളുടെ രുചിയെക്കുറിച്ച് വാചാലയാകും. ഞാനൊരിക്കൽ അബദ്ധത്തിന് പറഞ്ഞുപോയി, ഞാനിതുവരെ അത് രുചിച്ചിട്ടില്ലയെന്ന്. അവൾ എന്നെയും കൂടെക്കൂട്ടാൻ പതിനെട്ടടവും പയറ്റിയിട്ടും ഞാൻ വഴങ്ങിയില്ല. പക്ഷേ ഇന്ന് എൻ്റെ പ്രതിരോധമെല്ലാം തകർന്നേ പോയ്. പിറന്നാളുകാരിക്ക് അവൾക്കിഷ്ടപ്പെട്ട സമ്മാനം വാങ്ങി നൽകാനായിരുന്നു ഓഫീസ് ടൈമിനുശേഷം ഞങ്ങൾ ഒരുമിച്ചിറങ്ങിയത്.ടെക്സ്റ്റയിൽ ഷോപ്പിൻ്റെ മുന്നിൽ വരെയെത്തിയതാണ്.പെട്ടെന്നാണ് അവൾ സ്കൂട്ടിയുടെ ദിശ മാറ്റിയതും പാനിപൂരിക്കാരൻ്റെ അരികിലെത്തിയതും.

“എനിക്കിതുമതി. ഇന്നെൻ്റെ ഇഷ്ടത്തിനാണ് പ്രാധാന്യമെന്നല്ലേ പറഞ്ഞത് ?” – വാക്കുകൾ കൊണ്ട് അവളെന്നെ താഴിട്ടുപൂട്ടി. എൻ്റെ വിലക്കുകളെ മറികടന്ന് രണ്ടുപേർക്കും പാനി പൂരി വാങ്ങുകയും ചെയ്തു. പരിചയക്കാർ ആരെങ്കിലും കണ്ടാലോ എന്ന ചിന്തകൊണ്ട് വാസ്തവത്തിൽ രുചി ആസ്വദിക്കാനൊന്നും എനിക്കു കഴിഞ്ഞില്ല.
രണ്ടാമത്തേത് വായിലാക്കിയനേരം രേവതിയുടെ ശബ്ദം എൻ്റെ കാതിൽ വീണു.

“ദാ, ഓന്ത് “

ഞാൻ നിന്നിടത്ത് നിന്ന് ഒറ്റച്ചാട്ടം.ഏറ്റവും ഭയമാണെനിക്ക്. ഓന്ത് , അരണ, പല്ലി എന്നീ ജന്തുവർഗ്ഗങ്ങളെ.

“എവിടെ?” ഞാൻ കൂവിയാർത്തു.

“നീയെന്തിനാ ചാടിയത്? ദാ അവിടെ.“ അൽപ്പമകലെ നിന്ന് ഞങ്ങളെ ഉറ്റുനോക്കുന്നയാളുടെ മുഖത്തേയ്ക്ക് അവൾ മിഴികൾ നീട്ടി.

എനിക്കൊന്നും പിടികിട്ടിയില്ല.
ടെക്സ്റ്റൈൽ ഷോപ്പിലേയ്ക്ക് കയറുന്നതിനിടയ്ക്കാണ് അവൾ അയാളെക്കുറിച്ച് പറഞ്ഞത്.

“നീ കണ്ടില്ലേ അയാളെ? നമ്മെ ഉറ്റുനോക്കുന്നതിനിടെ അയാളുടെ മുഖം രക്തം ഇരച്ചു കയറിയതുപോലെ ചെമന്നുതുടുക്കും. കുറച്ചുദിവസമായി നമ്മുടെ ഓഫീസ് പരിസരത്ത് അയാളെ കാണുന്നു. പണ്ടൊന്നും കണ്ടിട്ടില്ല. ഞാൻ ഈ ഓഫീസിൽ ജോയിൻ ചെയ്തിട്ട്‌ രണ്ടു വർഷമായല്ലോ. നീയല്ലേ പുതിയയാൾ? നിൻ്റെ വരവും തിരിച്ചു പോകലുമൊക്കെ അയാൾ നിരീക്ഷിക്കുന്നുണ്ടെന്ന് എനിക്കൊരു സംശയം. സംശയമല്ല ഉറപ്പുതന്നെ. കണ്ടാൽ തികച്ചും മാന്യൻ. എന്താണാവോ മനസ്സിലിരിപ്പ്?”

ഒന്നുമില്ലെന്ന് ഞാനെൻ്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടും അയാളുടെ മുഖം എൻ്റെ ചിന്തകളിൽ പലവട്ടം കടന്നുവന്നു. ഭയത്തിൻ്റെ ഒരു ചീള് എൻ്റെ മനസ്സിൻ്റെ സ്വസ്ഥതയിൽ അലകളുയർത്തി.
പിറ്റേന്നും, അതിനടുത്ത ദിവസവും ഞാനയാളെ കണ്ടു, രേവതിയുടെ വാക്കുകൾ സത്യമാണെന്ന് അയാളുടെ നോട്ടവും ഭാവവും എന്നെ ബോദ്ധ്യപ്പെടുത്തി. അയാൾ കാണാൻ കാത്തു നിൽക്കുന്നത് എന്നെത്തന്നെയാണെന്ന സത്യം മനസ്സിൽ വിതച്ചത് സമാധാനമില്ലായ്മയുടെ വിത്തുകൾ. ദൂരെ നിന്ന് കണ്ണിമയ്ക്കാതെ നോക്കുന്നയാളോട് എങ്ങനെയാണ് പ്രതികരിക്കുക?

ഒരുമാസത്തോളം ഞാനയാളെ കൃത്യമായി കണ്ടു. രേവതിയുടെ വാക്കുകളിലെ ചോരയൂറ്റിക്കുടിക്കുന്ന ഓന്തെന്ന പരാമർശം എൻ്റെ ചെവിയിൽ പലവുരു കേട്ടു .

” മീനൂ, നീ ശ്രദ്ധിച്ചോ? രണ്ടു ദിവസമായി ഓന്തിനെ കാണാനില്ല. എന്തു പറ്റിയോ എന്തോ?” രേവതിയുടെ വാക്കുകൾക്ക് എൻ്റെ മനസ്സിനെ കുളിർപ്പിക്കാനുള്ള തണുപ്പുണ്ടായിരുന്നു.
എൻ്റെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും അസ്വസ്ഥമാക്കിയിരുന്ന അയാളുടെ അസാന്നിദ്ധ്യം എനിക്ക് നഷ്ടമായ സ്വസ്ഥത തിരിച്ചുതന്നു.

അച്ഛൻ്റെ ചികിത്സാർത്ഥം ലീവിലായിരുന്ന രേവതി തിരിച്ചുവന്നത് പുതിയ വാർത്തയുമായിട്ടായിരുന്നു, ഐ സി യു വിനു മുന്നിൽ ഉത്കണ്ഠയോടെ കാത്തിരിക്കുന്നതിനിടയിൽ അരികിലിരുന്ന മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയിൽ നിന്നു കിട്ടിയത്.

“നമ്മൾ കരുതുന്നതുപോലൊന്നുമാകില്ല സത്യം. നിന്നെ ഫോളോ ചെയ്തിരുന്നയാൾ – നമ്മൾ ഓന്തെന്നു വിളിച്ചയാൾ -ജയകൃഷ്ണൻ -ഹോസ്പിറ്റലിലുണ്ട്, മരണവുമായി മല്ലടിച്ചുകൊണ്ട്. രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതാണത്രേ. ജയകൃഷ്ണൻ്റെ ചേച്ചി പറഞ്ഞാണറിഞ്ഞത്, അയാൾ നിന്നിലൂടെ കണ്ടത് ആൾക്കൂട്ടത്തിനിടയിൽ വച്ച് അയാളുടെ കൈവിട്ടു നഷ്ടപ്പെട്ടുപോയ ചേച്ചിയുടെ മകളെയായിരുന്നുവെന്ന്.”

പുതിയ വാർത്ത മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു .ജയകൃഷ്ണനെ പോയി കാണണമെന്ന് മനസ്സു പറഞ്ഞു. ഹോസ്പിറ്റലിൽ പോയാലും കാണാനാകാത്തതു കൊണ്ട് യാത്ര മാറ്റിവച്ചുവെന്നു മാത്രം.
………..

ഇന്നലെ എൻ്റെ അനിയൻ മനീഷിൻ്റെ കാഴ്ച തിരിച്ചുകിട്ടിയ ദിവസമായിരുന്നു. ഇരുളിൻ്റെ ലോകത്ത് വെളിച്ചത്തിൻ്റെ ഒരു നുറുങ്ങിനായി വേഴാമ്പലിനെ പോലെ കാത്തിരുന്ന വർഷങ്ങൾ. ഒരു ദയാലുവിൻ്റെ നേത്രദാനത്തിനായി കാത്തുകാത്തിരുന്നു നിരാശയുടെ പടുകുഴിയിൽ വീണുപോയ അനിയൻ്റെ മുന്നിൽ തുറന്നു കിട്ടിയത് വർണ്ണങ്ങളുടെ പുതുലോകം. മസ്തിഷ്ക്കമരണത്തെത്തുടർന്ന് ജയകൃഷ്ണൻ്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകിയപ്പോൾ അതിലൊരാൾ മനീഷ് ആയി.

പക്ഷേ, പുതുജീവിതം കിട്ടിയത് അവനുമാത്രമല്ലല്ലോ. ഞങ്ങൾക്ക് മൂവർക്കുമാണ് , എനിക്ക്, അച്ഛന്, അമ്മയ്ക്ക്. പക്ഷേ ഞങ്ങൾക്ക് ഇനി ചേർത്തുപിടിക്കാൻ ഒരാൾ കൂടിയുണ്ട്, ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ജയകൃഷ്ണൻ്റെ സ്വന്തം ജയന്തിച്ചേച്ചി. ചേച്ചി ഇനി ജയകൃഷ്ണനെ തിരയുന്നത് മനീഷിൻ്റെ കണ്ണുകളിലാകും, മകളെ തിരയുന്നത് എന്നിലും.

ഡോക്ടർ വീനസ്

Post Views: 206
2
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

1 Comment

  1. Neethu V. R on August 31, 2024 8:30 PM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.