Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പൊന്നിന്റെ പാൽസാരം
കഥ ജീവിതം പാരന്റിങ്

പൊന്നിന്റെ പാൽസാരം

By remya bharathySeptember 4, 2024Updated:October 1, 202420 Comments6 Mins Read365 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഹരിയേട്ടാ… എന്റെ പാദസരം കണ്ടിരുന്നോ?”

“നിന്റെ പാദസരം ഞാൻ എങ്ങനെ കാണാനാ ഭാമേ? അല്ലേൽ തന്നെ നീ എപ്പഴാ പാദസരം ഇട്ടിട്ടുള്ളത്? ഞാനിതുവരെ കണ്ടിട്ടില്ലാലോ.”

“അല്ലേലും എന്റെ എന്ത് കാര്യാ ഹരിയേട്ടന് അറിയാ?”

“അതൊക്കെ സ്ഥിരമായി ഇട്ടു കണ്ടാൽ പരിചയം ഉണ്ടാവും, അല്ലാതെ ആരാ ഈ പെണ്ണുങ്ങളുടെ ആഭരണം ഒക്കെ ഓർക്കാ?”

“അല്ല, ഈ പറഞ്ഞു വരുന്നത് ഞാൻ സ്ഥിരമായി ആഭരണം ഒക്കെ ഇട്ടു അണിഞ്ഞൊരുങ്ങി നടക്കണം എന്നെങ്ങാനും ആണോ? അപ്പൊ ഉള്ളിലും ഒരു യാഥാസ്ഥിതികൻ ഉറങ്ങി കിടപ്പുണ്ട് ല്ലേ… ഹാ ഇതുപോലെ ഓരോന്ന് പുറത്ത് വരട്ടെ”

“എന്ത് യാഥാസ്ഥിതികൻ? വെറും സൗന്ദര്യ ആരാധന മാത്രം. ആഭരങ്ങൾ ഒക്കെ ഇട്ടു അണിഞ്ഞൊരുങ്ങി കാണുമ്പോൾ ഒരു രസം. ഒരു വ്യത്യാസം. സ്ഥിരമായിട്ടൊന്നും വേണ്ടാ. വല്ലപ്പോഴും. ആർക്കാണ് ഒരു ചേഞ്ച്‌ ഇഷ്ടമില്ലാത്തത്?”

ഹരി പുറകിലൂടെ വന്നു ഭാമയെ ചുറ്റിപ്പിടിച്ചു.

“ആഹാ വിഷയത്തിൽ കയറിപിടിച്ചു പിടിച്ചു ഒരുപാട് ഉയരത്തിലേക്ക് കയറി പോണ്ട. ഒന്നുകിൽ ഇത് തിരയാൻ എന്നെ സഹായിക്കു. അല്ലെങ്കിൽ നേരത്തേ ഇരുന്നത് പോലെ അതേ പോലെ അവിടെ പോയി ഫോണിൽ ചൊറിഞ്ഞു ഇരുന്നോളു. അല്ലേൽ ഇതു കൂടെ ഗൂഗിളിൽ തിരഞ്ഞോളൂ. ഭാര്യയുടെ പാദസരം എങ്ങനെ കണ്ടെത്താം?”

“ചില സമയത്തുണ്ടല്ലോ ഭാമേ, നിന്റെ നർമബോധം അടിപൊളി ആണ് ട്ടോ.”

“അയ്യേ ഇത് നർമബോധമൊന്നും അല്ല, ഹരിയേട്ടന്റെ സ്റ്റൈലിൽ ചളി അടിക്കാൻ ശ്രമിച്ചതാ. വിജയിച്ചു ല്ലേ.”

“അതൊക്കെ ഇരിക്കട്ടെ. ഇന്നെന്താ ഇപ്പോൾ പാദസരം ഓർക്കാൻ?”

“അതോ… അതിന്നൊരു സംഭവം ഉണ്ടായി, നമ്മുടെ മാജിദ ടീച്ചറില്ലേ. ടീച്ചറും ഞാനും കൂടെ ഇന്നൊരു കടയിൽ പോയി.”

“ആഹാ. ന്നിട്ട് എന്താണ്ടായേ പറയു…”

ഹരി ഭാമയുടെ കഥ കേൾക്കാനായി ഫോൺ മാറ്റി വെച്ച് മുന്നോട്ട് ചാഞ്ഞിരുന്നു. ഭാമയാവട്ടെ നിലത്തിരുന്ന് അലമാരയിൽ തപ്പിക്കൊണ്ടിരുന്നത് നിർത്തി, ഹരിക്കു നേരെ തിരിഞ്ഞു ചമ്രപ്പടി ഇട്ടിരുന്നു.

“മാജിദ ടീച്ചറുടെ വീട്ടിലെ അവസ്ഥയൊക്കെ കഷ്ടമാണ് എന്നു ഞാൻ മുന്നേ പറഞ്ഞിട്ടുണ്ടല്ലോ. ടീച്ചറുടെ ഉപ്പ പണ്ട് കുറെ കാലം ഗൾഫിലായിരുന്നു. ഉപ്പക്ക് മൂന്നോ നാലോ പെങ്ങമ്മാരൊക്കെ ഉണ്ടായിരുന്നു. അവരുടെ കല്യാണം നടത്തലും , അനിയന്മാരുടെ ജീവിതവും ഒരു കര എത്തിക്കലും, മൂത്ത മക്കളുടെ കല്യാണവും അങ്ങനെ എല്ലാം നോക്കി അയാളുടെ നല്ല പ്രായം മുഴുവൻ അവിടെ കഴിഞ്ഞു.

മാജിദ ടീച്ചർക്ക് രണ്ടു ഇത്താത്തമാരാ. മൂത്ത ഇത്താത്തയുടെ കല്യാണം ആർഭാടമായി നടത്തി. ഗൾഫിൽ നിന്ന് കൊണ്ടു വന്ന സ്വർണ്ണ പാദസരമൊക്കെ ഇടീച്ച് കെങ്കേമമായി കല്യാണം നടത്തി. ജോലിയുടെ തിരക്കുകളും ചിലവിനുള്ള കാശ് ഒപ്പിക്കാനുള്ള ഓട്ടവും കാരണം രണ്ടാമത്തെ താത്തയുടെ കല്യാണത്തിനു കൂടാൻ ഉപ്പാക്ക് പറ്റിയില്ല. പക്ഷെ ഉപ്പ ഒരാളുടെ കൈവശം ഇത്താത്തക്ക് സ്വർണ്ണപാദസരം കൊടുത്തു വിട്ടു.

ഇതിനിടെ ഉപ്പ പലപ്പോഴായി നാട്ടിൽ വന്നപ്പോളെല്ലാം നമ്മുടെ കുട്ടിമാജിദ, പരാതി പറയുമായിരുന്നത്രെ, ഇത്താത്തമാർക്ക് രണ്ടാൾക്കും ദുബായീന്നു കൊണ്ടന്ന പൊന്നിന്റെ പാൽസാരം ണ്ട്, അവൾക്ക് മാത്രം ഇല്ലാന്ന്‌.

എല്ലാ തവണയും ഉപ്പ അവളെ ആശ്വസിപ്പിക്കും, ‘ഇയ്യ് പ്പൊ ചെറുതല്ലേ. ഇപ്പോ പൊന്നിന്റെ ഒക്കെ ഇട്ടു നടന്നാ എവിടേങ്കിലും കൊഴിഞ്ഞു പോവും. അന്റെ നിക്കാഹിനു അനക്കും തരും’ ന്ന്.”

“കൊള്ളാലോ നീ നല്ല അസ്സലായി അവരുടെ ശൈലി പഠിച്ചല്ലോ.” ഹരി ഇടക്ക് കയറി.

“അതാണോ ഇപ്പോൾ വല്യ കാര്യം? ഇത് കേൾക്കു. ആ ഫ്ലോ കളയല്ലേ.”

“ഇല്ല. പറയു.”

ഭാമ ഒന്നൂടെ ഗൗരവമായി കഥ തുടർന്നു.

“പക്ഷെ ഇതിനിടെ നാട്ടിൽ വന്ന ഉപ്പാക്ക് തീരെ വയ്യാതെയായി. തിരികെ ദുബായിക്ക് പോയി ജോലി എടുക്കാനുള്ള ആരോഗ്യമൊന്നും ഇല്ലാതെയായി. കയ്യിൽ ബാക്കി ഉണ്ടായിരുന്ന സമ്പാദ്യം കൊണ്ട് ഒരു ചെറിയ കടയിട്ടു നാട്ടിൽ സ്ഥിരതാമസമായി. അന്ന് മാജിദ എട്ടിലോ മറ്റോ പഠിക്കാ. അന്നും അവളുടെ സങ്കടം ഇനി ‘ദുബായിന്ന്‌ പൊന്നിന്റെ പാൽസാരം’ കിട്ടൂല്ലല്ലോ എന്നായിരുന്നു പോലും.”

“പാവം. എന്തു നിഷ്കളങ്കരായിരുന്നു നമ്മളെല്ലാം ചെറുപ്പത്തിൽ അല്ലേ…” ഹരി വീണ്ടും വാ തുറന്നു. ഭാമ കണ്ണുരുട്ടുന്നത് കണ്ട് ഹരി വാ പൊത്തി. ഭാമ തുടർന്നു.

“അങ്ങനെ അവള് വലുതായപ്പോൾ പതിയെ ഈ മോഹമൊക്കെ വിട്ടു. അവളുടെ വിവാഹ സമയം ഒക്കെ ആയപ്പോഴേക്കും ഉപ്പാക്ക് തീരെ വയ്യാതെയായി. പേരിനു കടയിൽ പോകും എന്ന് മാത്രം. താത്തമാരുടെ ഭർത്താക്കന്മാരായി കുടുംബഭരണം. മാജിദയുടെ പുതിയാപ്ലയെ കണ്ടെത്തിയതും കല്യാണം നടത്തിയതും എല്ലാം അവര് തന്നെയാണ്. അവർക്ക് സൗകര്യം തോന്നിയ ഒരാളുടെ തലയിൽ കെട്ടി വെച്ച് എന്ന് പറയുന്നതാവും സത്യം.

കല്യാണത്തിനു സ്വർണ്ണം എടുക്കാൻ പോയപ്പോൾ ഇവൾക്ക് വേണ്ടി പൊന്നിന്റെ പാദസരം എടുക്കണം എന്ന് ഉപ്പാക്ക് നിർബന്ധം. അതിനൊന്നും കാശ് തികയുകയുണ്ടാവില്ല എന്നായി ഇക്കാക്കമാർ. ഉപ്പ പറഞ്ഞു പോലും ‘ന്റെ കുട്ടി കാലില് പൊന്നിന്റെ പാൽസാരം ഇട്ടു നടക്കണത് എനിക്ക് കാണണം’ എന്ന്. അതും പറഞ്ഞു ഉമ്മാടെ കയ്യിൽ കിടന്ന രണ്ടു വളയും കൂടെ ഊരി കൊടുത്താണ് അവൾക്ക് കല്യാണത്തിന് ഇടാൻ പാദസരം വാങ്ങിയത്. അവൾ എത്ര വേണ്ടാ എന്ന് പറഞ്ഞിട്ടും ഉപ്പ സമ്മതിച്ചില്ല.

വിവാഹം കഴിഞ്ഞതോടെ മാജിദയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങി. എത്ര കിട്ടിയാലും മതിയാവാത്ത അമ്മായിയമ്മയും നാത്തൂനും, ധൂർത്തനായ ഭർത്താവും. അവൾക്ക് ഒരു ഗവണ്മെന്റ് ജോലി ഉള്ളത് കൊണ്ട് ജീവിച്ചു പോണു എന്ന് മാത്രം. സ്കൂളിൽ വരുന്ന സമയമെങ്കിലും ആശ്വാസം കിട്ടുന്നു എന്ന് പറയും അവൾ. കൊടുത്ത പൊന്നൊക്കെ അതുമിതും പറഞ്ഞ് വാങ്ങിച്ച് വിൽക്കാനും പണയം വെക്കാനും കൊണ്ടുപോയി. അതൊക്കെ ഏതു വഴിയേ പോയി എന്ന് അവൾക്കും അറിയില്ല.

ഭർത്താവ് കുറെ ചോദിച്ചിട്ടും ആ പാദസരം വിൽക്കാൻ അവൾ കൊടുത്തില്ല. അതിന്റെ പേരിൽ അവിടെ വലിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായി. അവസാനം പിടിച്ചു നിൽക്കാൻ പറ്റാതെ അത് അവൾക്ക് അഴിച്ച് കൊടുക്കേണ്ടി വന്നു.

അതിനു ശേഷം അവൾ വീട്ടിൽ പോയപ്പോൾ അവളുടെ കാല് ഒഴിഞ്ഞു കിടക്കുന്നത് കണ്ട് ഉപ്പ ചോദിച്ചത്രേ പാദസരം എവിടെ എന്ന്. അത് പൊട്ടിയപ്പോൾ അഴിച്ച് വെച്ചതാണെന്ന് അവൾ നുണ പറഞ്ഞു. തിരികെ പോകാൻ നേരം ഉപ്പ അവളെ അടുത്തേക്ക് വിളിച്ച്, കുറച്ച് കാശ് കയ്യിൽ വെച്ചു കൊടുത്തു. ‘ന്റുട്ടി എത്രേം വേഗം പാൽസാരം വിളക്കി കാലിൽ ഇട്ട് നടക്കണം ട്ടോ…’ ന്ന്‌ പറഞ്ഞത്രേ… ”

ഭാമയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. ഹരിയുടെ കണ്ണ് നനയുന്നുണ്ടായിരുന്നു. രണ്ടാൾക്കും ഒന്നും പറയാനില്ലാത്ത മൗനം അവിടെ തങ്ങി നിന്നു. അതിൽ നിന്ന് പുറത്തേക്ക് കടന്ന് ഹരി ഭാമയോട് ചോദിച്ചു.

“ന്നിട്ട്?”

“ഇന്നലെ മാജിദയുടെ വീട്ടിൽ നിന്ന് വിളി വന്നിരുന്നു. ഉപ്പാക്ക് സുഖല്യാതെ ഹോസ്പിറ്റലിൽ ആണെന്ന്. എന്റേന്ന് കുറച്ച് കാശ് കടം ചോദിച്ചു. ഞാനും അവളും കൂടെ ഇന്ന് ATM ൽ പോയി, കാശ് എടുത്തു അവൾക്ക് കൊടുത്തു. അപ്പഴാ അവള് പറഞ്ഞെ അവൾക്ക് മുക്കിന്റെ ഒരു പാദസരം വേണം എന്ന്. ഞങ്ങൾ അവിടെ അടുത്തൊരു കടയിൽ പോയി ഒരു ഗോൾഡ് കവറിങ് പാദസരം വാങ്ങി.

അതിനിടയിൽ ആണ് അവൾ ഈ കഥയൊക്കെ എന്നോട് പറഞ്ഞത്. അവളുടെ പഴയ പാദസരത്തിന്റെ ഫോട്ടോ കയ്യിൽ ഉണ്ടായിരുന്നു. ഏറെക്കുറെ അതുപോലത്തെ ഒരെണ്ണമാണ് വാങ്ങിയത്. അതിന്റെ കൂടെ കാശ് ഞാൻ കൊടുത്തു ട്ടോ.

‘ഇത്തവണയും അവളുടെ കാലിൽ പാദസരം കണ്ടില്ലേൽ ഉപ്പാക്ക് ചിലപ്പോ കാര്യം പിടികിട്ടും. ഉപ്പാക്ക് സങ്കടമാവും. ഇതിപ്പോ സ്വർണം ആണോ മുക്ക് പണ്ടമാണോ എന്നൊന്നും ഉപ്പാക്ക് മനസ്സിലാവില്ലല്ലോ’ എന്നും പറഞ്ഞാ ടീച്ചറു പിരിഞ്ഞത് .”

ഹരി എഴുന്നേറ്റു വന്നു ഭാമയുടെ അടുത്തിരുന്നു. അവളെ വെറുതെ ചേർത്തു പിടിച്ചു.

“അതൊക്കെ പോട്ടെ, അത് ഓർത്ത് ഇനി സങ്കടപ്പെട്ടു ഇരിക്കേണ്ട. ഇത് പറ, നിനക്ക് ഇപ്പോൾ ഈ പാദസരത്തിന്റെ മോഹം തോന്നാൻ എന്താ? ഈ ഒരു കാരണം മാത്രം ആവില്ലല്ലോ…”

“അതുണ്ടല്ലോ ഹരിയേട്ടാ, എന്റെ അമ്മമ്മക്ക് എപ്പോഴും ഞാൻ കാലിൽ പാദസരം ഇട്ടു കാണണമായിരുന്നു. എനിക്കാണേൽ അത് ഇഷ്ടമേ അല്ല. രാത്രി കിടന്നാൽ ഉറക്കം വരികയെ ഇല്ല. അതും പറഞ്ഞു ഞാൻ അഴിച്ച് വെക്കും. അപ്പൊ അമ്മമ്മ പറയും, ‘കാലൊഴിഞ്ഞു കിടക്കുന്നത് കണ്ടാൽ തുണിയുടുക്കാത്ത പോലെ തോന്നും’ ന്ന്” അതും പറഞ്ഞു അവൾ ചിരിച്ചു. കൂടെ ഹരിയും.

“ആണോ, ആ കാലൊന്ന് കാണിക്കു, ഞാൻ നോക്കട്ടെ അങ്ങനെ തോന്നുന്നുണ്ടോ എന്ന്. ആ ഒരു അംഗിളിൽ ഞാൻ ഇത് വരെ കാല് ശ്രദ്ധിച്ചില്ലല്ലോ.”

“ഒന്ന് പോയെ…” ഭാമ ഹരിയോട് ഗോഷ്ഠി കാണിച്ചു വീണ്ടും തിരച്ചിൽ തുടർന്നു.

“അല്ല ഇതിപ്പോൾ എത്ര പവൻ വരും? ഇവിടെ ചുമ്മാ കിടക്കാണേൽ നമുക്ക് വിൽക്കുകയോ പണയം വെക്കുകയോ ചെയ്യാമല്ലോ. വെറുതെ കള്ളന്മാർക്ക് കൊടുക്കണ്ടല്ലോ.”

“ആഹാ നല്ല മോഹം. പക്ഷെ ചീറ്റി പോയി. ഇത് സ്വർണ്ണമല്ല. വെള്ളിയുടെ പാദസരം ആണ്. സ്വർണ്ണം ലക്ഷ്മിയാണ് അത് കാലിൽ ഇടാൻ പാടില്ല എന്നാണ് അമ്മമ്മയുടെ ഭാഷ്യം. ഇത് നമ്മുടെ കല്യാണത്തിന് എനിക്ക് സ്വന്തം കാശു കൊണ്ട് വാങ്ങി തന്നതായിരുന്നു. പാവം ഞാൻ ഇത് ഇട്ടു നടക്കുന്നത് കാണാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടാവും. ഞാൻ അനുസരിച്ചിട്ടേ ഇല്ല. ഇനി അടുത്ത വട്ടം കാണാൻ പോകുമ്പോൾ ഇട്ടിട്ടു പോണം. ചേതമില്ലാത്ത ഒരു ഉപകാരം അല്ലേ. അതിനാണ് തപ്പുന്നത്.”

“ആയിക്കോട്ടെ. കിട്ടിയില്ലേൽ മാജിദ ടീച്ചർ ചെയ്ത പോലെ നമുക്ക് പു‌തീത് വാങ്ങിച്ച് ഇട്ടു അമ്മമ്മയെ പറ്റിക്കാം.” ഹരി ഭാമയെ ആശ്വസിപ്പിക്കാൻ പറഞ്ഞു.

“കിട്ടി ഹരിയേട്ടാ, പാദസരം കിട്ടി… ഈ പഴയ ബാഗിൽ ഉണ്ടായിരുന്നു.”

ഭാമയുടെ സന്തോഷം കണ്ടപ്പോൾ ഹരിക്കും സന്തോഷമായി. അത് കാലിൽ അണിയാൻ അവൻ അവളെ സഹായിച്ചു. ചെറിയ കുട്ടിയെ പോലെ അവൾ അത് ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ട് ഹരി ചിരിച്ചു.

പിറ്റേന്ന് രാവിലെ ഫോണിന്റെ റിങ് ടോൺ കേട്ടാണ് ഹരിയുടെ നെഞ്ചിൽ നിന്ന് ഭാമ എണീറ്റത്. മാജിദ ടീച്ചറുടെ കോൾ ആയിരുന്നു. തിരിച്ചു വിളിക്കാനായി എടുത്തപ്പോൾ ആണ് ഒരു മെസ്സേജ് വന്ന ശബ്ദം കേട്ടത്. ടീച്ചറുടെ വാട്സ്ആപ്പിൽ ഒരു വോയിസ്‌ മെസ്സേജ് വന്നത്. അവൾ എണീറ്റിരുന്നു വോയിസ്‌ പ്ലേ ചെയ്യാൻ തുടങ്ങിയപ്പോഴേക്കും ഹരിയും കൂടെ എഴുന്നേറ്റു.

“ഭാമ ടീച്ചറേ… ന്റെ ഉപ്പ പോയി ട്ടോ. ഇന്നലെ ന്നേ കണ്ട് ന്നോട് കുറെ സംസാരിച്ചു സന്തോഷത്തോടെ ഉറങ്ങാൻ കിടന്നതാ. ഉറക്കത്തിൽ ആരെയും അറിയിക്കാതെ ഞങ്ങളെ ഉപ്പ പോയി….

ഹാ പിന്നെ ടീച്ചറേ… ഉപ്പ എന്റെ കാലിൽ ആ പാദസരം കണ്ടിരുന്നു ട്ടോ. ഞാൻ കേറി വന്നപ്പോ ആദ്യം ഉപ്പ ന്റെ കാലിലേക്കാ നോക്കിയത്. ഉപ്പാന്റെ മുഖത്തെ സന്തോഷം ഞാൻ കണ്ടു.

പക്ഷെ ന്നാലും ടീച്ചറേ… ഇപ്പോൾ ഉപ്പാക്ക് അറിയുന്നുണ്ടാവുമായിരിക്കും ല്ലേ ഞാൻ ഉപ്പാനെ പറ്റിച്ചതാണെന്ന്…

ഞാൻ പിന്നെ വിളിക്കാ ട്ടോ. കുറച്ചൂസം ലീവ് ആണ്. എന്റെ ക്ലാസുകൾ ഒന്ന് നോക്കണേ ടീച്ചറെ.”

ആ വോയിസ്‌ കേട്ടു തീർന്നിട്ടും ഒന്നും മിണ്ടാനോ അനങ്ങാനോ ആവാതെ, ഇന്ന് വരെ കണ്ടിട്ടില്ലാത്ത ആ ഉപ്പയെ ഓർത്ത് ഹരിയുടെയും ഭാമയുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ആ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.

Post Views: 34
9
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

20 Comments

  1. മിനി സുന്ദരേശൻ on November 10, 2025 3:26 PM

    സ്നേഹത്തിൻ്റെ തിളക്കങ്ങൾ നിറഞ്ഞ സുന്ദരമായ കഥ❤️👍

    Reply
    • Joyce Varghese on November 11, 2025 1:11 AM

      ഹൃദയസ്പർശിയായ കഥ. 👍👏

      Reply
      • Sayara fathima k.k on November 12, 2025 8:53 PM

        👌🥰💗

        Reply
  2. Thara Subhash on November 10, 2025 2:03 PM

    നന്നായിരിക്കുന്നു രമ്യ. ഇഷ്ടപ്പെട്ടു.👌👌❤️❤️❤️

    Reply
  3. മഞ്ജു ദിനേശ് on September 11, 2024 11:40 AM

    ❤️❤️മനോഹരം

    Reply
  4. sabira latheefi on September 4, 2024 9:08 PM

    ഹൃദ്യം മനോഹരം. നല്ലൊരു ഉപ്പ മകൾ ബന്ധവും അതിനേക്കാൾ നല്ലൊരു ഇണ കുരുവികളെയും കാണാൻ പറ്റി. ❤️

    Reply
    • Remya Bharathy K on September 4, 2024 9:30 PM

      Thank you ❤️

      Reply
    • Sayara fathima k.k on November 12, 2025 8:53 PM

      👌🥰💗

      Reply
  5. Santhosh Kumar Vilambil on September 4, 2024 8:32 PM

    ഹൃദ്യം … ഇത് പോലെ ഒരു പാദസ്വരം മോഹം എനിക്കും ഉണ്ടായിരുന്നു പണ്ട്. നടക്കാതെ പോയി.. അതൊക്കെ ഓര്മ വന്നു

    മുൻപ് വായിച്ചു ഒരു പുസ്തകം ഓര്മ വന്നു. സജ്‌ന ഷാജഹാന്റെ “Khul-Ah” വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കു . കോപ്പി എന്റെ കയ്യിൽ ഉണ്ട്. വേണമെങ്കിൽ എത്തിക്കാം.

    Reply
    • Remya Bharathy K on September 4, 2024 8:49 PM

      ❤️❤️❤️
      വായിച്ചിട്ടില്ല.. ഡീറ്റെയിൽസ് തരു

      Reply
      • Jo on November 12, 2025 5:28 PM

        😍😍

        Reply
  6. Nishiba M on September 4, 2024 8:22 PM

    സ്നേഹത്തിന്റെ ഒളിമങ്ങാത്ത സ്വർണ്ണത്തിളക്കം..

    Reply
    • Remya Bharathy K on September 4, 2024 8:49 PM

      Thank you ❤️

      Reply
  7. Lekha Justin on September 4, 2024 7:54 PM

    നല്ല കഥ ♥️

    Reply
    • Remya Bharathy K on September 4, 2024 8:05 PM

      Thank you ❤️

      Reply
      • Jalajanarayan on September 11, 2024 7:24 PM

        മനോഹരം ❤️❤️

        Reply
      • Joyce Varghese on November 11, 2025 1:11 AM

        ഹൃദയസ്പർശിയായ കഥ. 👍👏

        Reply
    • Sreeja Ajith on September 4, 2024 10:20 PM

      മനോഹരം 👌

      Reply
      • Remya Bharathy K on September 5, 2024 12:14 AM

        Thank you dear ❤️

        Reply
        • Suma Jayamohan on September 10, 2024 4:25 AM

          നന്നായിരിക്കുന്നു. ഇഷ്ടായിട്ടോ❤️❤️👌

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.