കൂടെ ഉണ്ടായിരുന്നപ്പോൾ മനസിലാവാതെ പോയ ഒരാളുടെ വില അയാളുടെ സാന്നിധ്യം എല്ലാം നഷ്ടപ്പെട്ടു കഴിയുമ്പോ കൂടുതൽ അറിയാൻ തുടങ്ങുന്ന ഒരു അനുഭവം എല്ലാവർക്കും ഇടയിൽ ഉണ്ട്.
കൂടെ ഉണ്ടായിരുന്നപ്പോ കാണാതെ പോയ വിലപിടിപ്പുള്ള ഒന്നിനെ നഷ്ടപ്പെട്ടു കഴിഞ്ഞു അലഞ്ഞു ഇറങ്ങുന്ന മനസ്സ്. ആ മനസ്സിനെ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് എത്രത്തെതന്നെ ബോധിപ്പിച്ചാലും മനസ്സ് വീണ്ടും തിരഞ്ഞു ഇറങ്ങും. അയാളെ തിരിയാൻ വേണ്ടി വീണ്ടും പഴയ ഓർമകളിലേക്ക് തള്ളി വിടും. അയാൾ ഉണ്ടയായിരുന്നപ്പോ ഉണ്ടായ നല്ല നിമിഷങ്ങളെ പറ്റി ഓർക്കും.
ആ നിമിഷങ്ങൾ ഓർക്കപ്പെടുന്നതിലൊക്കെ ഉപരി അയാൾക്ക് പകരമാവാൻ, മറ്റൊരാളെ എത്ര തന്നെ ആക്കാൻ ശ്രമിച്ചാലും സാധിക്കാത്ത വിധം അയാൾക്ക് തുല്യമായി കൊണ്ട് വരാൻ സാധിക്കാത്ത മനുഷ്യരുടെ പുറകെ ഉള്ള അലച്ചിലും ഒടുവിൽ കൊണ്ട് എത്തിച്ചതും ഏകാന്തതയിൽ തന്നെ ആണ്. അത്രയും കാലം അയാൾ കൂടെ ഉണ്ടായിരുന്നപ്പോൾ അറിയാത്ത ഒരു തരം ഏകാന്തത.
ഞാൻ ഈ പറഞ്ഞത് എനിക്ക് നഷ്ടപെട്ടു ആയ ആ സൗഹൃദത്തെ കുറിച്ചാണ്. എത്ര തന്നെ പറഞ്ഞാലും മതിവരാത്ത എത്ര ആളുകൾ വന്നാലും നഷ്ടം നികത്താൻ കഴിയാത്ത ആ സുഹൃത്തിനെ കുറിച്ച്.
ഇതൊക്കെ നഷ്ടപ്പെടുത്തുന്നതിന് മുന്നേ ചിന്തിച്ചൂടെ? ചുറ്റുമുള്ള പല മനുഷ്യരും പറഞ്ഞു. എന്നാൽ നഷ്ടപ്പെടും വരെ ചിന്തകൾ പ്രവർത്തനമില്ലാതെ തുടർന്നു. പ്രവർത്തികൾ ഓരോന്നും നഷ്ടപ്പെടും വരെ നിയന്ത്രണം വിധേയം ആയില്ല.
തിരിച്ചറിവുകൾ എല്ലാം വൈകി വരുന്ന ഒന്നാണ്. പക്ഷേ ചിന്തിക്കുക ഇനി ഒരാൾക്കും അങ്ങനെ നഷ്ടം സംഭവിക്കാതിരിക്കട്ടെ. ഒരാൾക്ക് അയാളുടെ ഒപ്പം ഉള്ളവർ അകന്നു പോവാതിരിക്കട്ടെ.

