Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തത്വജ്ഞാനി പൂച്ചയുടെ സിദ്ധാന്തങ്ങൾ.(നർമം)
ജീവിതം നര്‍മം സാമൂഹ്യപ്രശ്നങ്ങൾ

തത്വജ്ഞാനി പൂച്ചയുടെ സിദ്ധാന്തങ്ങൾ.(നർമം)

By Joyce VargheseFebruary 6, 2025Updated:April 12, 202524 Comments7 Mins Read238 Views
Bookmark Now
Please login to bookmark Close

No account yet? Register

അലസമായ ഒരു ഒഴിവുദിവസത്തിന്റെ ഉച്ചമയക്കത്തിൽ നിന്നും തീർത്തും അപ്രതീക്ഷിതമായ ശബ്ദം വൃന്ദയെ ഉണർത്തി. ‘മ്യാവൂ, മ്യാവൂ,’
‘ങേ, ഇതേതു പൂച്ച, ഇപ്പോളിവിടെ കരയാൻ?’.
അവൾ കണ്ണുകൾ വട്ടം ചുറ്റിച്ച്, കാത് കൂർപ്പിച്ചു ശബ്ദത്തിന്റെ പ്രഭവസ്ഥാനം ഊഹിച്ചെടുക്കാൻ ശ്രമിച്ചു. കണ്ണെത്താദൂരം നീളുന്ന നോട്ടം ആവർത്തിച്ചു. ഇന്ദ്രിയങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ തലച്ചോറിലെ സന്ദേശവാഹകർ സിഗ്നൽ അപഗ്രഥിച്ച് മറുപടി നൽകി.

അയൽപ്പക്കത്തെ ചാരപ്പൂച്ച. അതിന്റെ വിളറിയ പച്ചക്കണ്ണുകൾ അവൾക്കു വെറുപ്പായിരുന്നു. സത്യത്തിൽ അറപ്പായിരുന്നു. മത്സ്യം വൃത്തിയാക്കുമ്പോൾ ഉറക്കെ കരഞ്ഞു ചുറ്റും നടക്കുന്ന ജന്തു. കൈയിലിരിക്കുന്ന കത്തിക്കൊണ്ട് അടിക്കാനോങ്ങുമ്പോൾ ശരീരം വളച്ചുയർത്തി ചാടിയോടിക്കളയും.

‘ഭക്ഷണം തേടുന്നത് ഒരു കുറ്റമാണോ?’, അല്പം ദൂരെ മാറി നിന്ന് ഒരിക്കൽ പൂച്ച ചോദിച്ചു.

‘എനിക്ക് തരാൻ മനസ്സില്ലെങ്കിലോ?, ഇത് ഞങ്ങളുടെ ഭക്ഷണമാണ്. വെറുതെ ആർക്കും കൊടുക്കണമെന്ന് നിയമമില്ല ‘, വൃന്ദ വിട്ടുകൊടുത്തില്ല.
‘ഓഹ്… എന്താ പൂച്ചയുടെ ഒരു അവകാശവാദം ‘, അവൾ പല്ലുഞെരിച്ചു.

‘നിയമങ്ങൾ മനുഷ്യരുണ്ടാക്കുന്നതല്ലെ?അതിൽ ഞങ്ങൾ മൃഗങ്ങൾക്ക് പങ്കില്ലല്ലോ? ഭക്ഷണം എന്റെ മൗലികാവകാശമാണ്.’

‘അതു കൊണ്ട്, ഞാൻ വെറുതെ തരണോ?, അവൾ പുരികം വളച്ചു.

‘വിശപ്പു മാത്രമാണ് എന്നെ നിന്റെ മുമ്പിൽ നിർത്തുന്നത്. അല്ലെങ്കിൽ ഈ അപമാനം ആരു സഹിക്കുന്നു? ഭക്ഷണം അന്വേഷിക്കുന്നത് ഒരു നിയമത്തിലും കുറ്റകരമല്ല, അതു നിലനില്പിന്റെ ഭാഗം മാത്രം’, പൂച്ച തലയുയർത്തി നിന്നു.

‘ഈ ഭൂമിയിലെ സകല ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണ് ‘

‘നിന്റെയൊരു ഒടുക്കത്തെ ഫിലോസഫി.’, വൃന്ദക്കു ദ്വേഷ്യം പെരുത്തു.
ഇരുകാലിൽ ഇരുന്ന് കൈകൾ പൊക്കി പൂച്ച ഉറക്കെ ചിരിച്ചു.
‘ഇതു ഞാനല്ല പറഞ്ഞത് ഹേ… നിങ്ങളുടെ കൂട്ടത്തിലെ ബുദ്ധിയുള്ള ഒരെഴുത്തുകാരനാണ്. അതിനിതു വല്ലതും അറിഞ്ഞിട്ടു വേണ്ടേ? വായിച്ചു വളരണം. അല്ലെങ്കിൽ മുഴുവൻ പെൺവർഗ്ഗത്തിനും മാനക്കേട്… പൂച്ചയുടെ പുച്ഛം വൃന്ദയെ കലിപ്പിച്ചു.

പൂച്ചയെ ആട്ടിപ്പായിക്കാൻ അവളതിന്റെ പുറകെ ഓടി, ചരൽക്കല്ലുകൾ വലിച്ചെറിഞ്ഞു.

‘ഈ ഓട്ടം മുന്നെ ഓടിയിരുന്നെങ്കിൽ ഇൻഡ്യക്ക് സ്വർണ്ണ മെഡൽ കിട്ടിയേനെ…’,
ഭർത്താവ് കളിയാക്കി.
അവൾ കിതപ്പിൽ ചരൽ കല്ലുകൾ താഴെയിട്ടു കഴുത്തുവെട്ടിച്ചയാളെ നോക്കി, ചുണ്ടു കോർത്തു.
” ഒരു ഓഞ്ഞ കോമഡി, ഇത് കൊറെ കേട്ടതാ, പുതിയത് വല്ലതും ഉണ്ടെങ്കിൽ പറയ് ‘, ഉൾപ്പെട്ടുപ്പോയ പ്രതികൂലസാഹചര്യത്തിൽ നിന്നും അയാളൊന്നും ഉരിയാടാതെ ബുദ്ധിപൂർവ്വം പിൻവാങ്ങി.

‘ഒരു ദിവസം ആ നാശത്തിനെ എന്റെ കൈയിൽ കിട്ടും’, അവൾ പിറുപിറുത്തു. ദിവസങ്ങൾ കൊഴിഞ്ഞു വീണു. പിന്നെ ഇപ്പോഴാണ് അവൾ പൂച്ചയെ കുറിച്ചോർത്തത്.

‘ഓ…ആ ചാരപ്പൂച്ച കുറച്ചു നാളായി വീർത്ത വയറുമായി നടന്നിരുന്നു. വൃന്ദ ‘മ്യാവൂ ‘ കരച്ചിലിന്റെ ഉടമയെ തേടി മുറികൾ കയറിയിറങ്ങി.
‘ഈ പൂച്ചയെ ഞാനിന്നു ശരിയാക്കും’, അവൾ പുലമ്പി. ഊഹം തെറ്റിയില്ല, ചാരപ്പൂച്ച തന്നെ. പക്ഷെ അതിനു ചുറ്റും നാലു കുഞ്ഞുങ്ങൾ കണ്ണുമടച്ചു കരഞ്ഞുക്കൊണ്ടിരിക്കുന്നു.

അവളുടെ ഹൃദയത്തിൽ മഞ്ഞുവീണു, നനുത്ത തണുപ്പ് അരിച്ചിറങ്ങി.

‘ഞാൻ ഇവിടെയുണ്ടമ്മേ ‘, എന്ന നേർത്ത കരച്ചിലിൽ പൂച്ചക്കുഞ്ഞുങ്ങൾ ചാരപ്പൂച്ചയോടു കൂടുതൽ ചേർന്നു നിൽക്കാൻ മത്സരിച്ചുക്കൊണ്ടിരിക്കുന്നു.

‘നിനക്ക് ഇപ്പോഴും എന്നോട് ദ്വേഷ്യമാണോ?, മഹായുദ്ധങ്ങൾക്കു ശേഷം വരെ സന്ധിസംഭാഷണങ്ങൾ നടക്കാറില്ലെ? നമ്മൾക്കിടയിൽ, ചില അസ്തിത്വസിദ്ധാന്തങ്ങൾ മാത്രമല്ലെ, ഞാൻ പങ്കു വെച്ചത്? എനിക്ക് നിന്നോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. കുഞ്ഞുങ്ങളെ നക്കിത്തോർത്തുന്നതിനിടയിൽ പൂച്ച അവളോടു പറഞ്ഞു.

വടി അവളുടെ കൈയിൽ നിന്നും വഴുതി വീണ്, സിമന്റ് തറയിൽ തട്ടി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി, ചലനത്തിന്റെ ആവേഗം കുറഞ്ഞ് പതിയെ നിശ്ചലമായി.
പൂച്ചക്കുഞ്ഞുങ്ങൾ പേടിച്ചരണ്ട് അമ്മയുടെ കാലുകൾക്കിടയിൽ ഒളിച്ചു.

‘ഏയ്… അവൾ നിങ്ങളെ ഉപദ്രവിക്കില്ല, അമ്മയില്ലെ, നിങ്ങളുടെ കൂടെ’, അമ്മയെന്ന കോട്ടയിൽ സുരക്ഷിതരാകുമെന്ന് പൂർണ്ണമായും വിശ്വസിച്ചു ഒളിയിടങ്ങളിൽ നിന്ന് അവർ തലനീട്ടി.

‘അമ്മയുടെ സാമീപ്യത്തോളം ശക്തമായ മറ്റൊരു കവചം മക്കൾക്കില്ലല്ലോ’, പൂച്ചയുടെ ആത്മഗതം മുറിയിൽ ചുറ്റിത്തിരിഞ്ഞു.

സ്വന്തം വീട്, ഒരു സ്വപ്നമായിരുന്ന കാലത്ത് ആവശ്യമില്ലാതിരുന്നിട്ടും പണിതുക്കൂട്ടിയ മുറികൾ. കടബാധ്യത തങ്ങളെ നോക്കി പല്ലിളിക്കാൻ തുടങ്ങിയപ്പോളാണ് ഇത്ര വലിയ വീട് വേണ്ടായിരുന്നു എന്ന് തോന്നിത്തുടങ്ങിയത്. മിക്ക മുറികളും ഉപയോഗിക്കാതെ അടഞ്ഞുക്കിടന്നിരുന്നു. അതിലൊന്നിലാണ് പൂച്ച അകത്തുകയറിയിരിക്കുന്നത്.

മുറിയുടെ മൂലയിലെ പൊടിപിടിച്ച മരസ്റ്റാൻഡിലെ ചുവന്ന ലാൻഡ്ഫോൺ പറഞ്ഞു.
‘നല്ല കാര്യം, കുറച്ചു നാളായി ഞാനും വെറുതെയിരിക്ക്യാ… ഒരാൾക്കും എന്നെയിപ്പോൾ വേണ്ട. നിങ്ങൾ വന്നപ്പോൾ എനിക്കും ഒന്നു മിണ്ടാൻ തരമായല്ലോ’. ഒരു പതിഞ്ഞ ചിരിയിൽ പൂച്ച നന്ദിയറിച്ചു.

‘ഫോൺ മുത്തശ്ശാ, പരാതി പറഞ്ഞിട്ടു കാര്യമില്ല. കാലഘട്ടത്തിന്റെ മാറ്റങ്ങൾ നമ്മൾ ഉൾക്കൊള്ളണം. അതാണ് സാമൂഹ്യനീതി. കാലാകാലങ്ങളായുള്ള പരിവർത്തനങ്ങളിൽ കൂടിയാണ് ഒരു സംസ്ക്കാരം രൂപപ്പെടുന്നത് എന്ന് ഓർമ്മ വേണം.’

‘ങും… ഇത് വല്ലാത്ത സംസ്ക്കാരമായിപ്പോയി. ഒരു വക സ്മാർട്ട് ഫോൺ സംസ്ക്കാരം. മനുഷ്യര് ഉണ്ണുന്നതും ഉടുക്കുന്നതും ആഘോഷിക്കുന്നതും ചടങ്ങുകൾ നടത്തുന്നതും വീഡിയോ എടുക്കാൻ വേണ്ടിയല്ലെയിപ്പോൾ? എവിടെ നോക്കിയാലും ഫ്ബി, ഇൻസ്റ്റ, റീൽസ് ഇതിനൊക്കെ വേണ്ടിയുള്ള ഓരോ കാട്ടിക്കൂട്ടലുകൾ. ഇന്നാർക്കെങ്കിലും ലിവ് ദ മോമന്റ് (Live the moment) എന്താണെന്നറിയുമോ? ആഘോഷങ്ങളിൽ ആരെങ്കിലും ഇപ്പോൾ ആനന്ദിക്കാറുണ്ടോ? എത്രയും നല്ല ചിത്രങ്ങൾ കിട്ടാനുള്ള ബദ്ധപ്പാടു് മാത്രമല്ലെ മനുഷ്യർക്ക് ? ഞങ്ങളുടെ കാലം അങ്ങനെയായിരുന്നില്ല, ഞങ്ങൾ കൈമാറിയത് വിശേഷങ്ങൾ മാത്രമായിരുന്നില്ല. മറിച്ച് വികാരങ്ങളുടെയും ഭാവങ്ങളുടെയും സംവാഹകരായിരുന്നു. കുടുംബാംഗങ്ങളെ മൈലുകൾക്കപ്പുറത്തു നിന്നും കൂട്ടിയിണക്കിയിരുന്ന കണ്ണികളായിരുന്നു. ഇന്നങ്ങനെയാണോ? ഫോണിൽ തല പൂഴ്ത്തിയിരിക്കുന്നവർ തൊട്ടടുത്ത് ഇരിക്കുന്നതാരെന്ന് അറിയാറുണ്ടോ?, ചുവന്ന ഫോൺ ഇടറിയ ഒച്ചയിൽ ചോദ്യമുയർത്തി കിതച്ചു.

‘ഇത്തരം പിന്തിരിപ്പൻ ചിന്താഗതികളാണ് നിങ്ങളെ മുറിയുടെ മൂലയ്ക്കാക്കിയത്. നൂതന സങ്കേതങ്ങളുടെ സാധ്യതകൾ നിങ്ങൾ പാടെ അവഗണിക്കുന്നു. അതിവേഗം കുതിക്കുന്ന ലോകത്തിൽ ഇത്തരം വില കുറഞ്ഞ സെന്റിമെന്റ്സിന് തീരെ പ്രസക്തിയില്ല’.

‘ങ്ഹാ… പൂച്ചേ, നിന്റെ വാചകത്തിനു് ഇപ്പഴും ഒരു കുറവും ഇല്യാലേ?, പക്ഷെ വൃന്ദയുടെ സ്വരത്തിന് മുമ്പത്തേക്കാൾ മയമുണ്ടായിരുന്നു.

‘അഭിപ്രായസ്വാതന്ത്ര്യം, അവകാശങ്ങൾ ഇവയെ കുറിച്ച് പെൺവർഗം ഇന്ന് കൂടുതൽ ബോധവതികളാകുന്നു, നല്ല തുടക്കം തന്നെ, പക്ഷെ ഇനിയും നമ്മൾ മുന്നോട്ടു പോകണം. ഞാൻ ധൈര്യമായി ഫോണിന്റെ ജല്പനത്തിന് എതിരെ എന്റെ അഭിപ്രായം പറയുന്നത് തെറ്റല്ലല്ലോ?, പൂച്ച കണ്ണുകളുടെ വൃത്തം മുഴുപ്പിച്ചു പരമാവധി പ്രകാശരശ്മികൾ കടത്തിവിട്ടു.

‘അഭിപ്രായം പറയുന്നത് തെറ്റന്ന് ഞാൻ പറയില്ല, പക്ഷെ ഫോണിന്റെ നിരീക്ഷണവും ഏറെക്കുറെ ശരിയാണ്’, പൂച്ച അതിനെ തീർത്തും നിരാകരിച്ചതിൽ എതിർപ്പുണ്ട്. ഒരു സംവാദമാകുമ്പോൾ എതിരാളിയേയും മാനിക്കണം, അതിൽ ശരിയുണ്ടെങ്കിൽ അംഗീകരിക്കണം’, വൃന്ദ തന്റെ സ്കോർ മെച്ചപ്പെടുത്തി ധൃതംഗപുളകിതയായി.

‘എന്റെ ഭാഗത്തു നിന്നുള്ള പിഴവാണത്. പക്ഷെ ഈ ശീലം പഠിപ്പിച്ചത് നിങ്ങളുടെ ചാനൽ ചർച്ചതൊഴിലാളികളാണ്. ഇനി മുതൽ ഞാൻ ശ്രദ്ധിക്കാം. തെറ്റു പറ്റാത്തവർ ആരുമുണ്ടാകില്ല, പക്ഷെ തിരുത്താനുള്ള ശ്രമം, പൂച്ച കൃത്യമായ പദപ്രയോഗത്തിന് ഒരല്പം ലാഗ് ആയിപ്പോയി.

‘ഗ്രേറ്റ്, എമേയ്സിംഗ്, ഉത്കൃഷ്ടം, മഹനീയം ഈ വാക്കുകളിൽ ഏതെങ്കിലും മതിയോ?, വൃന്ദ തന്റെ പദസമ്പത്ത് വാരി വിതറി.
‘ കുഡോസ് ! (Kudos) വൃന്ദ ‘, പൂച്ച വിളിച്ചുപ്പറഞ്ഞു.

വൃന്ദ, തന്റെ വൊക്കാബലറി, ഇപ്പോഴും അത്ര മോശമല്ലെന്ന തിരച്ചറിവിൽ ചൂളം വിളിച്ചു.

‘എന്താ അമ്മേ ഇവിടെയൊരു ബഹളം?’ മകൾ എത്തിനോക്കി. പൂച്ചയെ കണ്ടതും അവൾ പിറകോട്ടു ചാടി.

‘അയ്യേ, ഇതെന്താ ഇവിടെ ! എങ്ങനെയാ നമ്മൾ പുറത്താക്കുന്നെ? അവൾ അറപ്പുകൊണ്ടു കവിൾ വലിച്ച്, ചുണ്ട് പിളർത്തി. അവളുടെ ചുണ്ടുകൾ കവിൾ ബ്രാക്കറ്റിൽ പിളർന്നു.

പൂച്ചക്കുഞ്ഞുങ്ങൾ ഇടതടവില്ലാതെ കരഞ്ഞുക്കൊണ്ടിരുന്നു. മകൾ അസഹ്യതയോടെ വൃന്ദയോടു കെഞ്ചി,
‘ഇതിനെയൊക്കെ ദൂരെ കൊണ്ടുകളയാമോ? എന്തൊരു ശല്യമാ ഇവറ്റകള്.’

‘അവർ തന്നെ പൊയ്ക്കോളും’,വൃന്ദ മറുപടി പറഞ്ഞു. പൂച്ച ഇല്ലം കടത്തുക, എന്നാണ് പറയുക. മക്കളുടെ സേഫ്റ്റിക്കു വേണ്ടിയാണ്. കുഞ്ഞുങ്ങൾ കുറച്ചു വളരുന്നുമ്പോൾ ഈ പൂച്ച തന്നെ അവരെ തിരിച്ചു കൊണ്ടുപോകും.’

‘പാവം, ഇപ്പോൾ അവിടെ കിടന്നോട്ടെ, നീ ശല്യമൊന്നും ചെയ്യാതെ ഇങ്ങുപോന്നോളൂ.’ ചുവന്നഫോൺ വർഷങ്ങൾക്കു ശേഷം കുടഞ്ഞുച്ചിരിച്ചു.

‘ങേ…മകൾ ഞെട്ടിത്തരിച്ച് വൃന്ദയെ നോക്കി.
‘അതെ, ഏതൊരമ്മയും ചെയ്യുന്നത് മാത്രമെ ഞാനും ചെയ്തുള്ളൂ,’ തള്ളപ്പൂച്ച പ്രപഞ്ച രഹസ്യം ചുരുങ്ങിയ വാക്കുകളിൽ ഒതുക്കി.

‘മോൾ പറഞ്ഞത് കേട്ടില്ലേ?, കുഞ്ഞുങ്ങൾ വലുതായാൽ ഇവിടെ നിന്നും കൊണ്ടുപോണം ട്ടോ ‘, വൃന്ദ പൂച്ചയോടു പറഞ്ഞു.

‘പക്കാ…വാക്കാണ് പാലിച്ചിരിക്കും’ പൂച്ച നന്ദി സൂചകമായി മെല്ലെ വാലാട്ടി.

പിറ്റേന്ന് മുതൽ പ്രാതൽ കഴിഞ്ഞാൽ പൂച്ചയുടെ അടുത്തുപോകുന്ന അമ്മയെ കണ്ടു മകൾ അത്ഭുതപ്പെട്ടു. കൈയിലെ ചെറിയ പാൽപ്പാത്രം ചൂണ്ടിയവൾ ചോദിച്ചു, ‘എലി പൂച്ചയെ സ്നേഹിക്ക്യോ?’

‘ചില പ്രത്യേക അവസരങ്ങളിൽ, അമ്മയെലി തീർച്ചയായും തള്ളപ്പൂച്ചയെ സ്നേഹിക്കുമായിരിക്കും, നിനക്കത് മനസ്സിലാകാൻ സമയമെടുക്കും കുട്ടി ‘, വൃന്ദ ദീർഘനിശ്വാസം ഉതിർത്തു.

‘എന്ത്?’, വാക്കുകളിലെ വ്യഗ്യം മനസ്സിലാകാതെ മകൾ തല കുടഞ്ഞു, കൈ മലർത്തി.
ആവോ…, അവൾ അലസമായി പറഞ്ഞു. കൈവിരലിലെ നഖങ്ങളിൽ ചായം പൂശാൻ തുടങ്ങി.

വൃന്ദ പരന്ന പിഞ്ഞാണത്തിൽ പാലൊഴിച്ചു കൊടുത്തു. പാൽ നക്കിക്കുടിക്കുന്ന പൂച്ചക്കുഞ്ഞുങ്ങളെ അരുമയോടെ നോക്കിയിരുന്നു. വെള്ളകുറിഞ്ഞിയുടെ മിനുത്ത രോമങ്ങളിൽ വിരലോടിച്ചു.

വെളുപ്പിൽ ചെറിയ കറുത്ത പാടുകളുള്ള മൂന്നു കുഞ്ഞുങ്ങളും മുഴുവൻ വെള്ളനിറമുള്ള മറെറാന്നും കണ്ണുമിഴിച്ച് അവളെ നോക്കി. തീരെ ഭംഗിയില്ലാത്ത ഈ ചാരപ്പൂച്ചയുടെ മക്കളെ കാണാനെന്തു രസം, അവൾ മനസ്സിൽ കരുതി. അവ അമ്മയുടെ ചുറ്റും പറ്റിച്ചേർന്നുക്കിടന്നു. ചാരപ്പൂച്ച മാതൃത്വത്തിന്റെ ലോലഭാവങ്ങൾ എടുത്തണിഞ്ഞു. അതിന്റെ കിടപ്പിലും നോട്ടത്തിലും അഭിമാനം സ്ഫുരിച്ചു.

‘നിന്റെ കണവൻ ഒരു സുന്ദരഖില്ലാഡിയാണല്ലേ? ‘ വൃന്ദ ചോദിച്ചു. പൂച്ച കൺചിമ്മി മെല്ലെ ചിരിച്ചു.
‘അതല്ലെ, പ്രപഞ്ചത്തിന്റെ ഭംഗിയും ബാലൻസും. സൃഷ്ടികർമ്മത്തിൽ താൻ പാതിയുടെ പങ്കില്ലെങ്കിൽ ജീവികൾ അഹങ്കരിച്ചു പോകും, പിന്നെ സംഭവിക്കുന്നത് ആൺപെൺവർഗ്ഗങ്ങൾ തമ്മിലുള്ള യുദ്ധമായിരിക്കും. ആധിപത്യം സ്ഥാപിക്കാനുള്ള ത്വര നമ്മുടെയെല്ലാം വീക്ക്നസ്സ് ആയിപ്പോയി.’ പൂച്ചയുടെ ദീർഘവീക്ഷണം, വൃന്ദ ശരിവെച്ചു.

‘അമ്മയാകൽ മാത്രമാണോ സ്ത്രീത്വത്തിന്റെ പൂർണത? എന്താ നിന്റെ അഭിപ്രായം?, വൃന്ദ പൂച്ചയുടെ ഗർവ്വിനു നേരെ ചോദ്യമെറിഞ്ഞു.

‘കുഴയ്ക്കുന്ന ചോദ്യമാണല്ലോയിത്, തള്ളപ്പൂച്ച ഊറിച്ചിരിച്ചു.’

‘എനിക്കതിനോടു പൂർണ്ണമായും യോജിക്കാൻ സാധിക്കില്ല. പെണ്ണിന്റെ ശരീരം, ഭാവങ്ങൾ, വികാരങ്ങൾ ഇവയൊക്കെ അമ്മയാകാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എന്നത് സത്യമാണ്. പക്ഷെ അമ്മയാകുക എന്നത് അവളിൽ അടിച്ചേൽപ്പിക്കപ്പെടേണ്ട ദൗത്യമല്ല. അതിനെപ്പറ്റി ഇത്രയും ചർച്ച വേണോ? ഓരോരുത്തരുടെയും തീർത്തും വ്യക്തിപരമായ തിരഞ്ഞെടുപ്പ് എന്ന് മാത്രം കരുതിയാൽ മതി’, പൂച്ച ഇതിൽ കൂടുതലൊന്നും പറയാനില്ല എന്ന മട്ടിൽ ജാലകപ്പടിയിൽ ചാടിക്കയറി, പുറത്തേക്ക് കണ്ണയച്ചു. വൃന്ദ ആലോചനയിലമർന്ന് മുറിവിട്ടുപ്പോയി.

പതിയെയുള്ള ഒരു കാലൊച്ച പോലും അമ്മപ്പൂച്ചയെ, മയക്കത്തിൽ നിന്നും ഞെട്ടിയുണർത്തി, തന്റെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം നോക്കിയുറപ്പിച്ചവൾ, അവരുടെ മിനുസ്സമുള്ള  രോമകുപ്പായത്തിൽ മാറിമാറി മുഖമുരസ്സി. അമ്മയുടെ സാന്നിധ്യത്തിൽ അവർ അല്ലലില്ലാതെ അമ്മക്ക് ചുറ്റും ചാടിമറഞ്ഞു കളിച്ചു.

ചുവന്ന ലാൻഡ് ഫോണിൽ ഉയർന്നു നിന്ന നിറം മങ്ങിയ കട്ടകളിൽ അക്കങ്ങൾ മാഞ്ഞു തുടങ്ങിയിരുന്നു. ആ ചെറിയ കട്ടകളിൽ കാലുറപ്പിച്ച് കുഞ്ഞുങ്ങൾ തലകുത്തിമറിഞ്ഞു. ഗൗരവം ചോർന്ന് പേരക്കുട്ടികളുടെ പ്രായത്തിലേക്കിറങ്ങുന്ന മുത്തശ്ശനായിമാറി വയസ്സൻ ഫോൺ, നീണ്ടു ചുരുണ്ട പ്ലാസ്റ്റിക്ക് വയർ വിടർത്തിയും ചുരുക്കിയും അവരോടൊപ്പം കളിച്ചു.

ആ കുറച്ചു ദിവസങ്ങൾക്കുള്ളിൽ, വൃന്ദയ്ക്ക് പൂച്ചയോടു ഇഷ്ടവും ആദരവും തോന്നിത്തുടങ്ങിയിരുന്നു.

ഒരു ദിവസം രാവിലെ മകൾ ഉറക്കെ വിളിച്ചുപ്പറഞ്ഞു,
‘അമ്മേ…ആ പൂച്ച പോയീട്ടോ’, മകളുടെ സ്വരത്തിൽ ആശ്വാസം തുടിച്ചു. വൃന്ദ മുറിയിൽ ഓടിയെത്തി. പൂച്ചയും കുഞ്ഞുങ്ങളും കിടന്നയിടം ശൂന്യമായിരുന്നു.

ചുവന്ന ടെലഫോൺ മരസ്റ്റാൻഡിൽ ചുരുണ്ടു കുറുകി, തേങ്ങി.
‘ശര്യാ… കുട്ടി പറഞ്ഞത്. അവര് പോയി, ഞാൻ വീണ്ടും ഈ മൂലയിൽ തനിച്ചായി. കാലത്തിനൊത്ത് അപ്ഡേറ്റ് ആവാത്ത തന്റെ വിധിയെ പഴിച്ച് സുദീർഘമായ മൗനത്തിലേക്ക് വഴുതി വീണു.

തന്റെ അമ്മയുടെ കണ്ണുകളിലെ ശൂന്യത മകളെ അമ്പരപ്പിച്ചു.
വൃന്ദ മെല്ലെ പടികളിറങ്ങി മുററത്തെത്തി. നഷ്ടബോധം അവളെ പൊതിയാൻ തുടങ്ങി. അടുത്ത വീടിന്റെ മേൽക്കൂരയിൽ നിന്നും ഒരു ‘മ്യാവൂ’ കരച്ചിൽ കേട്ട് വൃന്ദ ഞെട്ടിത്തിരിഞ്ഞു  നോക്കി.
‘ഓ…ഞാൻ നിന്നെ തിരയുകയായിരുന്നു’, വൃന്ദയുടെ മുഖം പ്രകാശിച്ചു.

‘ഞാൻ വാക്കുപാലിച്ചു, ഞങ്ങൾ തിരിച്ചുപ്പോന്നു.’  പൂച്ച വൃന്ദയെ നന്ദിയോടെ നോക്കി. ഇടയ്ക്കിടെ, അമ്മയെത്തേടിയുള്ള ചെറുകരച്ചിലുകൾക്കു മറുപടിയായി തള്ളപ്പൂച്ച താളത്തിൽ കരഞ്ഞു.

‘എന്നാലും ഒരു കുഞ്ഞിനെയെങ്കിലും നിനക്ക് ഇവിടെ നിർത്താമായിരുന്നില്ലേ? ഞാൻ നന്നായി നോക്കുമായിരുന്നല്ലോ. വെള്ളകുറിഞ്ഞിയെയെങ്കിലും? എനിക്കവളെ വലിയ ഇഷ്ടമായിരുന്നെന്നു  നിനക്കറിയാമായിരുന്നില്ലെ?, വൃന്ദ പരിഭവിച്ചു.

തള്ളപ്പൂച്ചയുടെ ഭാവം പെട്ടെന്നു മാറി.
‘സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാൻ ഒരമ്മക്ക് കഴിയുമോ? കഷ്ടം, പേറ്റുനോവ് അറിഞ്ഞ നീ ഇത് പറയരുതായിരുന്നു. ഒരു അമ്മയുടെ വികാരം നിനക്കറിയാതെ പോയത് കഷ്ടമാണ്. ലോകത്തിൽ മാറിപ്പോയ പലതുമുണ്ട്, പക്ഷെ ഉടച്ചിൽ തട്ടാത്ത സ്ഥായീഭാവമാണ് മാതൃഭാവം, അതു മറക്കരുത്, വൃന്ദ.’

‘Motherhood is not yet redefined.’
(ഈ ജ്ഞാനി പൂച്ച, ഒരു പഞ്ചിന്, ഡയലോഗിനു അവസാനം കുറച്ചു ആംഗലഭാഷ കാച്ചുന്ന സിനിമകളുടെ ആരാധികയായിരുന്നു.)

അതുവരെ കേൾക്കാത്ത താക്കീതിന്റെ സ്വരത്തിൽ പൂച്ച കരഞ്ഞു.
‘മ്യാവൂ, മ്യാവൂ…’, ആ സ്വരത്തിൽ രൗദ്രവും ശോകവും സഹതാപവും വാത്സല്യവും കൂടിക്കലർന്നു.

“ഛെ… വേണ്ടായിരുന്നു, അമ്മയോടു കുഞ്ഞിനെ ചോദിക്കേണ്ടായിരുന്നു.” അവൾ സ്വന്തം ‘പേട്ട’ തലച്ചോറിനെ ലക്ഷ്യമാക്കി തലയിൽ  ഉറക്കെ തട്ടി.

പൂച്ച തലയുയർത്തി, ചെവി കൂർപ്പിച്ച്, മുൻകാലുകൾ നിവർത്തി ഒരു ഉശിരൻ പുലിയുടെ ഭാവവാഹാദികളോടെ കിടന്ന് ചിന്തയിലാണ്ടു.
“എന്തായിരിക്കും അവളുടെ മനസ്സിലിപ്പോൾ?”, വൃന്ദ നഖം കടിച്ചു തുപ്പി.

‘പെൺമനസ്സുകളുടെ സങ്കീർണതയെ കുറിച്ച് ‘ഹൈപ്പോതിസീസ് ‘  രൂപപ്പെടുത്തുകയായിരിക്കും.’, വൃന്ദ കരുതി.

Yes, you are not a sly cat but a philosopher cat!
(പരിഭാഷ ചെയ്യേണ്ട എന്ന് വൃന്ദ തീരുമാനിച്ചു. ഇനി അതു വല്ല മണ്ടത്തരമായാലോ എന്ന പേടി മാത്രമായിരുന്നു, ആ സൂപ്പർ തീരുമാനത്തിനു കാരണമെന്ന സത്യം ഞാൻ വായനക്കാരിൽ നിന്നും മറച്ചുവെക്കുന്നില്ല. )

‘ങേ… ഈ ഇംഗ്ലീഷ് പഞ്ച് ഡയലോഗ് ഞാനല്ലെ പറയേണ്ടിയിരുന്നത്? ‘യ്യോ… നല്ല അവസരം എന്റെ കൈയീന്ന് പോയല്ലോ.’ പൂച്ചക്ക് നാണം തോന്നി. അത് വെപ്രാളത്തിൽ ദയനീയമായി കരഞ്ഞു.
‘മ്യാവൂ…മ്യാവ്യൂ…

വൃന്ദ പൂച്ചക്ക് നേരെ കണ്ണിറുക്കി തിരിച്ചു നടന്നു.

#എന്തായിരിക്കും അവളുടെ മനസ്സിലിപ്പോൾ ?

Post Views: 54
4
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

24 Comments

  1. Electa Joeboy on November 22, 2025 10:48 PM

    Landphone മുത്തച്ഛൻ്റെ idea അപാരം. Wire നേ വയറിനോട് ഉപമിച്ചത് കലക്കി. പൂച്ചേടെ first punch dialogue കേട്ട് ഞാൻ ഉറക്കെ ചിരിച്ച് പോയി. ഒരുപാട് ഗൗരവം ഉള്ള കാര്യങ്ങള് നർമത്തിൽ ചാലിച്ച് പറഞ്ഞു. Joice you are really a 💎. 😍🥰

    Reply
    • Joyce Varghese on November 23, 2025 1:16 AM

      Electa, Thank you dear. ആസ്വദിച്ചു വായിക്കുന്ന വായനക്കാർ എഴുത്തിന് കിട്ടുന്ന ഏറ്റവും വലിയ ഉപഹാരമാണ്.
      ❤️🙏🫂

      Reply
  2. Thara Subhash on November 22, 2025 10:06 PM

    Joyce , ജ്ഞാനിപ്പൂച്ചയെ കണ്ടതു പോലെയുണ്ട്. സംവാദം ആശയപരമായും കാലികമായും വന്ന ഒരു പാട് മാറ്റങ്ങളിലേക്ക് സരസമായി വിരൽ ചൂണ്ടുന്നതായി. പറയാൻ മനസ്സിൽ കിടന്ന കുറേയേറെ കാര്യങ്ങൾ ,കഥകളുടെ ഇടുങ്ങിയ ചട്ടക്കൂടിൻ്റെ പരിമിതി ലംഘിക്കാൻ പറ്റിയ തരത്തിൽ സംവാദമായി രൂപപ്പെടുത്തിയ ബ്രില്യൻസ് എനിക്കിഷ്ടമായി. ഇനിയുമിനിയും എഴുതൂ. വായിക്കാം❤️❤️❤️

    Reply
    • Joyce Varghese on November 23, 2025 1:18 AM

      സ്നേഹം താര. വായനയും ഈ വാക്കുകളും ഏറ്റവും വലിയ പ്രോത്സാഹനമാണ്.
      🙏🥰🫂

      Reply
  3. JINU JAMES on November 22, 2025 9:47 PM

    എന്തായിരിക്കും മനസിൽ?????മനോഹരം കേട്ടോ ❤️

    Reply
    • Joyce Varghese on November 23, 2025 1:18 AM

      Jinu, 🙏

      Reply
  4. Deepa Perumal on February 11, 2025 6:39 PM

    നർമ്മത്തിൽ മുക്കിയ, വേറിട്ടതും രസകരവുമായ രീതിയിൽ അവതരിപ്പിച്ച രചന. Super Joyce <3

    Reply
    • Joyce Varghese on November 23, 2025 9:44 PM

      Deepa, thank you i🥰🙏

      Reply
  5. Smitha Poulose on February 8, 2025 11:41 PM

    നന്നായിട്ടുണ്ട് പൂച്ച ഫിലോസഫി .. ഇവിടെ ഞങ്ങളുടെ കോമ്പൗണ്ട് നിറയെ പൂച്ചകളാണ് . ഒരു തവീട്ടുനിറമുള്ള പൂച്ച സ്ഥിരമായി എന്റെ ബാൽക്കണിയിലെ ചവിട്ടിയിൽ രാത്രി കിടക്കാറുണ്ട് .. നന്നേ പ്രായമായ ആ പൂച്ചയ്ക്ക് അധികം ആയുസ്സില്ലെന്നു തോന്നുന്നു . ശിഷ്ടകാലം കഴിച്ചുകൂട്ടാൻ അത് തിരഞ്ഞെടുത്തിരിക്കുന്നതാണ് എന്റെ ബാൽക്കണി . എന്നും രാവിലെ എന്നെ കാണുമ്പോൾ ഓടി രക്ഷപ്പെടുന്ന അവളുടെ മനസ്സിൽ എന്തായിരിക്കും എന്നറിയാനൊരു കൗതുകം ഇതു വായിച്ചപ്പോൾ .

    Reply
    • Joyce Varghese on February 9, 2025 12:57 AM

      വയസായ പൂച്ചക്ക് ലോകവിവരം കാണും. കാര്യമായി എന്തെങ്കിലും പറയാൻ ഉണ്ടാകും 😄
      ഒത്തിരി നന്ദി 🙏 സ്മിത, വായനക്കും കമെന്റ് നും. സ്നേഹം dear.❤❤❤

      Reply
  6. Shiju KP on February 8, 2025 10:32 PM

    എന്തായിരിക്കും ഇപ്പോൾ അവളുടെ മനസ്സിൽ? അമ്മ പൂച്ച കൊള്ളാട്ടോ ഇഷ്ടായി..

    Reply
    • Joyce Varghese on February 9, 2025 12:57 AM

      Thank you, ഷിജു 🙏😍😍😍

      Reply
  7. Joyce Varghese on February 6, 2025 10:03 PM

    സുമ വളരെ സന്തോഷം. ഈ വാക്കുകൾക്ക് ഏറെ നന്ദി.🙏
    മുററത്തു കറങ്ങി നടക്കുന്ന പൂച്ച വല്ല ജ്ഞാനിപ്പൂച്ചയാണോ?😄

    Reply
  8. പവിത്ര ഉണ്ണി on February 6, 2025 7:19 PM

    നന്നായിട്ടുണ്ട് ഭാവന 👌

    Reply
    • Joyce Varghese on February 6, 2025 10:00 PM

      Thank you, Pavithra.
      🙏❤

      Reply
    • drvenus on February 6, 2025 10:07 PM

      Nice

      Reply
      • Joyce on February 6, 2025 10:18 PM

        Thank you, Dr. Venus🙏

        Reply
    • Sreeja Ajith on February 7, 2025 7:14 PM

      Super ഭാവന ❤️❤️❤️❤️👌👌

      Reply
      • Joyce Varghese on February 7, 2025 8:37 PM

        Thank you Sreeja

        Reply
  9. Seji Rajeev on February 6, 2025 3:02 PM

    Joyce പൂച്ച Story Super ഒത്തിരി ഇഷ്ടമായി വൃന്ദയേയും , കള്ളി പൂച്ചയേയും……,😍😍😍

    Reply
    • Joyce Varghese on February 6, 2025 6:29 PM

      Thank you so much seji 🙏❤

      Reply
      • Suma Jayamohan on February 6, 2025 9:23 PM

        വളരെ നന്നായിട്ടുണ്ട് joyce
        എൻ്റെ മുറ്റത്തു കറങ്ങി നടക്കുന്നൊരു കള്ളിപ്പൂച്ചയുണ്ട്.

        Reply
      • Greeshma on February 7, 2025 8:53 PM

        Joyce👌

        Reply
        • Joyce Varghese on February 8, 2025 12:56 AM

          നന്ദി, സ്നേഹം ഗ്രീഷ്മ
          ❤

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.