Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒന്നു മുതൽ പന്ത്രണ്ടു വരെ…….
അനുഭവം അറിവുകൾ കഥ ജോലി വീട്

ഒന്നു മുതൽ പന്ത്രണ്ടു വരെ…….

By Greeshma KichuFebruary 7, 20257 Comments10 Mins Read71 Views
Bookmark Now
Please login to bookmark Close

No account yet? Register

‘’’ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും, കണക്കിലാണ്’. എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ… അത് നമ്മളെ പറ്റിയാണോ? “

“ആയിരിക്കും. നമ്മൾ ജീവിതകാലം മുഴുവൻ ഈ ഒന്നുമുതൽ 12 വരെ കിടന്നു കറങ്ങുകയല്ലേ. നമ്മളുടെ ഓരോ സ്പന്ദനവും… 

ഈ സ്പന്ദനം എന്ന് വച്ചാൽ… കറക്കം എന്നാണോ? “

“അത്… അറിയില്ല”

ഞാൻ സ്മാർട്ട്‌ വാച്ചല്ലേ, എനിക്ക് നിന്നെപ്പോലെ അങ്ങനെ കിടന്നു കറങ്ങേണ്ട കാര്യമില്ലല്ലോ? “

“അപ്പൊ നിനക്ക് അറിയില്ലേ? ആരോടാ ഒന്ന് ചോദിക്കുക?”

” നമ്മുടെ ചേച്ചിയോട് ചോദിക്കാം.., വേറെ ആരാ ഉള്ളത്? “

” ചേച്ചി ഉറങ്ങുകയല്ലേ, എഴുന്നേൽക്കട്ടെ”

” ദേ പിള്ളേരെ, എല്ലാവരും കൂടെ അതിനെ ഇപ്പൊ എഴുന്നേൽപ്പിക്കണ്ട. 

ഇതുറങ്ങുമ്പോഴല്ലേ എനിക്ക് ഒരു റെസ്റ്റ് കിട്ടു. ” ക്ലോക്ക് പറഞ്ഞു. 

“ങേ, അതെങ്ങനെയാ മുത്തശ്ശിക്ക്… റസ്റ്റ്‌ കിട്ടുന്നത്? “

“അതോ… ഇവളുറങ്ങിയാൽ പിന്നെ ഞാൻ നടക്കില്ല. തല കറങ്ങുമ്പോൾ ഒരിടത്ത് നില്കും. എനിക്ക് വയസായില്ലേ… “

“എന്നിട്ട് ചേച്ചി എഴുന്നേൽക്കുമ്പോൾ?”

“ഓ, അത് കുഴപ്പമില്ല… എനിക്ക് പ്രായമായതല്ലേ.. അവൾ എന്നെ തിരിച്ചു തിരിച്ചു… കറക്റ്റ് സ്ഥലത്ത് കൊണ്ടു നിർത്തും എനിക്ക് പിന്നെ അവിടന്ന ങ്ങോട്ട് നടന്നാൽ മതി”. 

” ഓ… അങ്ങനെയാണല്ലേ ഞങ്ങൾക്ക് പക്ഷെ നിൽക്കാൻ പറ്റില്ലല്ലോ?”

“അതെ, രാവിലെ എഴുന്നേൽക്കുമ്പോൾ നില്കുന്നതെങ്ങാനും കണ്ടാൽ? “

“അതേ… ഞാനൊരു സംശയം ചോദിക്കട്ടെ? ” സ്മാർട്ട്‌ വാച്ച് ചോദിച്ചു. 

” ഈ പുതിയ പിള്ളേർക്ക് എപ്പോഴും സംശയമാ… ഞങ്ങളൊക്കെ കണ്ടില്ലേ… സമയത്തിന്റെ കാര്യത്തിൽ ഒരു സംശയവും ഇല്ല… ” ക്ലോക്ക് പറഞ്ഞു. 

“എന്റെ ക്ലോക്ക് മുത്തശ്ശി… ആ കുട്ടിയൊന്ന് ചോദിക്കട്ടെ… പുതിയ ആളല്ലേ… ഒരുപാട് കാര്യങ്ങൾ അറിയാം.. എപ്പോഴും കയ്യിൽ കെട്ടി കൊണ്ടല്ലേ നടക്കുന്നെ… സംശയം ഉണ്ടാകും. ” കുഞ്ഞൻ വാച്ച് സപ്പോർട്ട് ചെയ്തു. 

“അതല്ലന്നെ…, “

“പിന്നെന്താ… “

“നമ്മുടെ ഈ ചേച്ചിക് വട്ടാണോ?”

“ആ… നിനക്ക് തോന്നിയല്ലേ… “

” ഞങ്ങൾക്കിത് മുൻപേ തോന്നിയതാ… ” ക്ലോക്ക് പറഞ്ഞു. 

“നിങ്ങൾക്കും തോന്നിയോ… അതെന്താ?”

“അത് പിന്നെ… നമ്മൾ എത്ര പേരുണ്ട് ഇവിടെ?” കുഞ്ഞൻ വാച്ച് ചോദിച്ചു. 

“നമ്മൾ രണ്ടു പേര്… 

പിന്നെ മുത്തശ്ശി… 3 പേര്. ” സ്മാർട്ട്‌ വാച്ച് ആലോചിച്ചു. 

“3 പേരോ? മുത്തശ്ശിയ്ക്ക് ശേഷം വന്ന എത്ര പേരുണ്ട് എന്നറിയോ ഈ വീട്ടിൽ?

ബാക്കി മുറികളിൽ.. ” ക്ലോക്ക് ചോദിച്ചു.. 

“ആ അത് ശരിയാ.. ഞാൻ കണ്ടിട്ടുണ്ട് ” കുഞ്ഞൻ വാച്ച് ഓർത്തു. 

“എത്ര പേരുണ്ട്… എല്ലാവരും കൂടെ?”

“അത് “

“ഇനിയും 4 പേരുണ്ട്… കുഞ്ഞൻ വാച്ച് ഓർത്തെടുത്തു. മുത്തശ്ശിയെപ്പോലെ ക്ലോക്കുകൾ. അതുപോലെ നമ്മൾ രണ്ടു പേര് അല്ലാതെ ഈ വീട്ടിൽ വേറെയും ഉണ്ട് വാച്ചുകൾ.. പക്ഷെ ചേച്ചി അതെടുക്കാറില്ല. “

“ചേച്ചി അത് എടുക്കാറില്ല… എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?”

“ഞങ്ങൾ കണ്ടിട്ടില്ല… ” കുഞ്ഞൻ വാച്ച് പറഞ്ഞു. 

“പക്ഷെ, ഞാൻ കണ്ടിട്ടുണ്ട്… ഒരു ദിവസം അവൾക് കിട്ടിയ ഗിഫ്റ്റ് ആണെന്നും പറഞ്ഞു ഓരോ കയ്യിലും രണ്ടു വാച്ച് വീതം കെട്ടി കൊണ്ടു നടന്നത്. ലൈറ്റ് കത്തുന്ന വാച്ച്… നല്ല ഭംഗി ആയിരുന്നു കാണാൻ. ഒടുവിൽ എല്ലാവരും കൂടി പറഞ്ഞു പറഞ്ഞ് ഒരെണ്ണം ഒഴികെ എല്ലാം വാങ്ങി വച്ചു. ” ക്ലോക്ക് പറഞ്ഞു. 

“ഇതൊന്നും ഞങ്ങൾ കണ്ടിട്ടില്ലല്ലോ?”

“നിങ്ങളൊന്നും അന്നില്ല… അവൾ ചെറിയ കുട്ടി ആയിരുന്നില്ലേ?

അവൾ വലുതായ ശേഷം അല്ലെ.., നിങ്ങളൊക്കെ വന്നത്. “

“ഓഹോ, ചെറുപ്പത്തിലേ കാര്യമാണോ?. “

“അതെ, അന്നേ അവൾക്ക് എന്തോ കുഴപ്പമുണ്ട്… “

“അല്ല, നീയിപ്പോൾ വന്നല്ലേയുള്ളു… അപ്പോഴേക്കും എന്താ ഇത്ര സംശയിക്കാൻ? ” ക്ലോക്ക് ചോദിച്ചു. 

“അതോ? അത്.. 

നിങ്ങൾക്കറിയാല്ലോ… നിങ്ങളെപോലെയൊന്നുമല്ല ഞാൻ നല്ല സ്മാർട്ട്‌ ആണെന്ന്… “

“അങ്ങനെ നീ മിടുക്കിയായാലെങ്ങനാ… അപ്പൊ ഞങ്ങളൊക്കെയോ?” കുഞ്ഞൻ വാച്ച് നീരസപ്പെട്ടു. 

“നിങ്ങൾക്ക് സമയം നോക്കുന്നത് മാത്രമല്ലെ ഉപയോഗം… എനിക്ക് മെസേജ്, കോൾ, പിന്നെ… “

“അതൊക്കെ ഇന്നത്തെ കാലത്ത് ആവശ്യമുള്ളതാ… മാത്രമല്ല… 

ആ മൊബൈൽ കണ്ടോ… നിന്റെ ചേച്ചിയുടെ കയ്യിൽ എപ്പോഴും അതുണ്ടാകും… നീ പറഞ്ഞ മെസ്സേജ്, കോൾ, സമയം എല്ലാം അതിലുണ്ടാകും അതിനേക്കാൾ രസകരമായ പലതും… പിന്നെ നിന്റെ ആവശ്യം പോലുമില്ല ഇവിടെ. ” കുഞ്ഞൻ വാച്ച് ദേഷ്യപ്പെട്ടു. 

“അതെ, പോരാത്തതിന് ഓൺ ചെയ്യണം ഓഫ്‌ ചെയ്യണം… ഇടയ്ക്ക് ചാർജ് ചെയ്യണം… എന്തൊക്കെ ബുദ്ധിമുട്ടാ നിന്നെക്കൊണ്ട്?എന്നിട്ട് സ്മാർട്ട്‌ വാച്ചെന്നു പേരും… “ക്ലോക്ക് കുഞ്ഞൻ വാച്ചിന്റെ കൂടെ കൂടി. 

“അത് കൊണ്ടാ… ചിലരൊക്കെ ഇപ്പോഴും ഞങ്ങളെ പോലുള്ളവരെ തന്നെ ആശ്രയിക്കുന്നത്… നിന്റെ ചേച്ചി തന്നെ… ചില സമയത്ത് നിന്നെ ഒഴിവാക്കി എന്നെ കൊണ്ടു പോകുന്നത് കണ്ടിട്ടില്ലേ?” കുഞ്ഞൻ വാച്ച് ചോദിച്ചു. 

“ചില സമയത്തല്ലേ, ബാക്കി സമയത്തൊക്കെ നിങ്ങളെ വേണ്ടാഞ്ഞിട്ടല്ലേ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നത്. താമസിയാതെ ചേച്ചി നിന്നെയെടുത്തു പുറത്തു കളയും. ” സ്മാർട്ട്‌ വാച്ച് പറഞ്ഞു. 

“നിങ്ങൾ ഇങ്ങനെ മനുഷ്യരെ പോലെ വഴക്കിടല്ലേ പിള്ളേരെ… ” ക്ലോക്ക് പെട്ടെന്ന് ഉപദേശം തുടങ്ങി. 

“പിന്നെ, വഴക്കിടാതെ… ഇപ്പോൾ പറഞ്ഞത് കേട്ടില്ലേ… നമ്മളെയൊക്കെ എടുത്തു പുറത്തു കളയുമെന്ന്.. “

“ഹേയ്… അങ്ങനെ കളയണമെങ്കിൽ എന്നെയല്ലേ ആദ്യം കളയേണ്ടത്. അവൾ ജനിക്കുന്നതിനു മുൻപേ ആ വീട്ടിൽ ഉള്ളതാ ഞാൻ എന്നിട്ടും പുതിയ വീട് വച്ചപ്പോൾ എന്നെയും കൊണ്ടു വന്നില്ലേ ഇങ്ങോട്ട്… എത്ര പേര് വേറെയുണ്ട്… എന്നാലും.. പഴയതായി എന്ന് വച്ച് കളയാനൊന്നും പോകുന്നില്ല. പക്ഷെ, ജോലി ചെയ്യണം… കേടായാൽ ചിലപ്പോൾ… ” ക്ലോക്ക് എന്തോ ആലോചിച്ചു. 

“നമ്മൾ ഒന്നും അങ്ങനെ കേടു വരുത്താറില്ലല്ലോ… ദിവസം മുഴുവൻ ജോലിയല്ലേ… ഇടയ്ക്ക് ബാറ്ററി ഒന്നു മാറ്റണം.. അത്രയല്ലേ ഉള്ളു. ” കുഞ്ഞൻ വാച്ച് പറഞ്ഞു. 

“അതെ, അത്രേയുള്ളൂ… പുതിയ കുട്ടികൾ എന്തെങ്കിലും പറയുന്നത് കാര്യമായി എടുക്കണ്ട. ” ക്ലോക്ക് പറഞ്ഞു. 

“ഞാൻ പറഞ്ഞത് കാര്യം തന്നെയാ… ഒരു ജന്മം മുഴുവനും പുറം ലോകം കാണാതെ ഭിത്തിയിൽ തൂങ്ങി കിടന്നാൽ… എന്തെങ്കിലും അറിയുമോ. കാലം മാറുന്നതോ? ലോകം മാറുന്നതോ? എന്തെങ്കിലും. ” സ്മാർട്ട്‌ വാച്ച് തന്റെ നീരസം മറച്ചു വെച്ചില്ല. 

“എന്നെ പിന്നെ ഭിത്തിയിൽ തൂക്കാതെ, കൂടെ കൊണ്ടു നടക്കുമോ ആരെങ്കിലും അതിനല്ലേ നിങ്ങളൊക്കെ? എനിക്ക് ലോകം മാറുന്നത് അറിയേണ്ട കാര്യമില്ല. എന്റെ ജോലി കൃത്യമായി സമയം കാണിക്കുക എന്നതാണ്. അത് തന്നെ ഇപ്പൊ വയ്യാതായി. എങ്കിലും ചെയ്യും. എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ അവൾ എന്നെ നോക്കും. അത് നിർത്തും വരെ ഞാൻ ഇങ്ങനെ ജീവിക്കും ” ക്ലോക്ക് മുത്തശ്ശി വിഷമത്തോടെ പറഞ്ഞു. 

… 

“എന്താ ആരും ഒന്നും മിണ്ടാത്തത്? നിങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ തീർന്നോ?

എങ്കിൽ ഞങ്ങളുടെ കാര്യം ഒന്നാലോചിച്ചു നോക്കിയേ? “

“അതാരാ? ഇതെവിടുന്നാ ഈ ശബ്ദം കേൾക്കുന്നത് ? “

“ഞങ്ങൾ തന്നെ… ദേ.. ഈ പെട്ടിയ്ക്കകത്തുണ്ട് ഞങ്ങൾ… ” വീണ്ടും ആ ശബ്ദം. 

” പക്ഷെ, കാണുന്നില്ലല്ലോ? ” കുഞ്ഞൻ വാച്ച്. 

” എങ്ങനെ കാണാനാ? ഗോൾഡ് ചെയിൻ, സിൽവർ ചെയിൻ, മുത്ത് പിടിപ്പിച്ചത്, കല്ല് വെച്ചത് എന്നൊക്കെ പറഞ്ഞു വാങ്ങി കൊണ്ടു വന്നിട്ട് ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ല. പെട്ടിയിൽ വച്ചു പൂട്ടിയിരിക്കുകയാ. “

അങ്ങനെയുള്ള ഞങ്ങളുടെ കാര്യം നിങ്ങൾ ഒന്നാലോചിച്ചു നോക്ക് ” ആ ശബ്ദം പറഞ്ഞു. 

“അതെന്താ… നിങ്ങളെ പെട്ടിയിൽ നിന്നും എടുക്കാത്തത്”? കുഞ്ഞൻ വാച്ച് ചോദിച്ചു. 

“ഞങ്ങളൊക്കെ പാർട്ടി വെയർ ആണത്രേ… പക്ഷെ, ഒരു കാര്യവുമില്ല… ആ പേരും പറഞ്ഞു… പാർട്ടിയ്കും കൊണ്ടു പോവില്ല, ബാക്കിയുള്ളിടത്തും കൊണ്ടുപോകില്ല. നിറം മങ്ങും എന്ന് പറഞ്ഞു പെട്ടിയിൽ നിന്നും പുറത്തും ഇറക്കില്ല”. 

“അയ്യോ.. അത് കഷ്ടമാണല്ലോ… നിങ്ങളെയൊക്കെ വച്ചു നോക്കുമ്പോൾ എന്റെ വിഷമം വളരെ നിസാര മാണല്ലോ.. എന്നിട്ടാണോ ഞാൻ?” സ്മാർട്ട്‌ വാച്ച് പറഞ്ഞു. 

“എന്തായിരുന്നു നിന്റെ വിഷമം.. ” ആ ശബ്ദം ചോദിച്ചു. 

“അത്, എന്നെ കയ്യിൽ കെട്ടി നടന്നിട്ടും മെസ്സേജും, കോളും എല്ലാം മൊബൈലിൽ തന്നെയാ നോക്കുന്നത്. എന്നെ ഒന്ന് ശ്രദ്ധിക്കാറ് പോലുമില്ല ചില ദിവസം. “

“അത്രേയുള്ളൂ?”

“അത്രേയുമല്ല… സമയവും മൊബൈലിൽ തന്നെയാ നോക്കുന്നത്. പിന്നെന്തിനാ ഞാൻ”. 

“അങ്ങനെയാണല്ലേ.. എന്നിട്ടാണോ നീ ഞങ്ങളെ കളിയാക്കിരുന്നത്. ” കുഞ്ഞൻ വാച്ച് പൊട്ടിച്ചിരിച്ചു. 

“ഞാൻ കളിയാക്കിയില്ലല്ലോ ” സ്മാർട്ട്‌ വാച്ച് പറഞ്ഞു.. 

“ഞാൻ ഇത്തിരി കുഞ്ഞനാണ്, ചെറിയ വാച്ചാണ്, സമയം കാണാൻ പറ്റില്ല എന്ന് പറഞ്ഞില്ലേ ” കുഞ്ഞൻ വാച്ച് ചോദിച്ചു. 

” നീ സ്മാർട്ട്‌ ആണെന്ന് പറഞ്ഞിട്ട് ഞങ്ങളെക്കാൾ കഷ്ടമാണല്ലോ… നിന്റെ കാര്യം”?. കുഞ്ഞൻ വാച്ച് ചിരിച്ചു. 

പെട്ടിയിൽ നിന്നുള്ള ശബ്ദം പറഞ്ഞു. 

“ഇതൊന്നും ഓർത്ത് നമ്മൾ വിഷമിക്കേണ്ട കാര്യമില്ല. നമുക്ക് സ്വന്തമായി ഒരു വീടെങ്കിലുമുണ്ട്. ഉപയോഗവുമുണ്ട്. ജനിച്ചപ്പോൾ മുതൽ ആ കടയിൽ തന്നെ ഒരേയിരിപ്പ് ഇരിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ആർക്കും വേണ്ടാതെ ഒരു തവണ പോലും ഒന്നനങ്ങാൻ അവസരം ഇല്ലാതെ ഒരുപയോഗവും ഇല്ലാതെ പഴഞ്ചനായി തീർന്നവർ. അവരുടെ വിഷമം ആലോചിച്ചു നോക്കു. അപ്പോഴല്ലേ നമ്മൾ എത്ര ഭാഗ്യവാന്മാർ ആണെന്ന് മനസ്സിലാകു. “

“അതെ മറ്റുള്ളവരെ വച്ചു താരതമ്യം നടത്തി വഴക്കിടാതെ സ്വന്തം ജോലി ചെയ്യാൻ നോക്കു. ” ക്ലോക്ക് മുത്തശ്ശി പറയാൻ തുടങ്ങി. 

“ഞാനിപ്പോൾ തന്നെ എത്ര തലമുറയെ കണ്ടു. എന്തൊക്കെ മാറ്റങ്ങൾ, അത്ഭുതങ്ങൾ. ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു. സമയം കടന്നു പോകുമ്പോൾ ഇതിനേക്കാൾ സ്മാർട്ട്‌ ആയവർ വരുമോ, അതോ നാളെ നമ്മളെ ആർക്കും വേണ്ടാതാകുമോ എന്ന് കാത്തിരുന്നു കാണാം. പക്ഷെ ഏത് രൂപത്തിൽ ആണെങ്കിലും നമ്മൾ പഠിപ്പിച്ച സെക്കന്റിന്റെയും, മിനിറ്റിന്റെയും കണക്കുകൾ തന്നെ വേണമല്ലോ എല്ലാവർക്കും സമയം അറിയുവാൻ. “

അവരെല്ലാം മുത്തശ്ശിയുടെ അഭിപ്രായത്തോട് യോജിച്ചു. 

വാച്ച്

” ‘ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും, കണക്കിലാണ്’. എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ… അത് നമ്മളെ പറ്റിയാണോ? “

#എന്റെരചന : ആ മനസ്സിൽ എന്തായിരിക്കും

Post Views: 44
1
Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

7 Comments

  1. Greeshma Kichu on February 13, 2025 6:22 AM

    Suma.. എത്ര വാച്ച് ഉണ്ടെങ്കിലും ക്ലോക്ക് വേണം ഇപ്പോഴും

    Reply
    • Suma Jayamohan on February 13, 2025 9:38 AM

      അതേ ഗ്രീഷ്മാ . എപ്പോഴും കണ്ണുകൾ ക്ലോക്കിലേക്കാണു പോകുന്നത്.❤️

      Reply
  2. Joyce on February 13, 2025 5:09 AM

    smart എഴുത്ത്👌👏
    പക്ഷെ Smart വാച്ചുകൾ മാറി വാങ്ങും. പക്ഷെ പുരാവസ്തു ക്ലോക്ക് ഭിത്തിയിൽ കാണും.

    Reply
    • Greeshma Kichu on February 13, 2025 6:21 AM

      Joyce… ശരിയാണ്

      Reply
  3. Deepa Perumal on February 11, 2025 5:58 PM

    ഭാവനാസമ്പന്നമായ ബ്ലോഗ്… ഒരു പൂവ് ചോദിച്ച എനിക്ക് പൂന്തോട്ടം തന്നെ നൽകി 🙂

    Reply
    • Greeshma Kichu on February 13, 2025 6:22 AM

      Valentine’s day അല്ലെ Deepa perumal…. ഇരിക്കട്ടെ ഒരു പൂന്തോട്ടം.

      Reply
  4. Suma Jayamohan on February 8, 2025 7:51 PM

    നല്ല വിവരണം. ഇപ്പോൾ ഓരോരുത്തർക്കും എത്ര വാച്ചാണുള്ളത്. അതുപോലെ ഓരോ മുറിയിലും ക്ലോക്കും. പണ്ട് സമയം അറിയാൻ ക്ലോക്ക് മുത്തശ്ശി മാത്രം❤️🌹👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.