അത്രയേറെ പ്രണയിക്കുമ്പോഴും… അത് പ്രകടിപ്പിക്കാൻ കഴിയാതെ, മനസ്സിൽ തന്നെ മറച്ചു വയ്‌ക്കേണ്ടി വരുന്ന വേദന അനുഭവിച്ചിട്ടുണ്ടോ നിങ്ങൾ?
.
ഞാൻ അനുഭവിച്ചിട്ടുണ്ട്…. ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു….
.
.
എന്റെ ഈ വേദന ഈയിടെ എനിക്ക് നൽകിയത് ഉറക്കമില്ലാത്ത രണ്ടു രാത്രികളാണ്. നെഞ്ച് പിളർന്നു പോകുന്ന തരം യാതന അനുഭവിച്ച നിമിഷങ്ങൾ…
ഞാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രണയത്തെപ്പറ്റിയും വിരഹത്തെപ്പറ്റിയും വികാരങ്ങളെപ്പറ്റിയും വാചാലയാകുന്നത് കണ്ട് “എന്തുപറ്റി?” എന്ന് ചോദിക്കുന്നവർക്കാണ് ഈ ബ്ലോഗ്. അവസാനം വരെ വായിക്കുക !
എനിക്കേറെ പ്രിയപ്പെട്ട… അന്നും ഇന്നും എന്നും എന്റെ പ്രണയം ആയ…
ഭക്ഷണം…
അതിനെ എനിക്ക് തുറന്നു സ്നേഹിക്കാൻ പറ്റുന്നില്ല ഇപ്പോൾ….
പണ്ടാരം, ഒരു പിത്താശയ കല്ല് കാരണം !!
കഴിഞ്ഞ കുറെ ദിവസങ്ങളായി അസിഡിറ്റി കാരണം കഷ്ടപ്പെട്ടു പോയി ഗയ്‌സ് ! കട്ട diet restrictions ആണിപ്പോ…
സ്വിഗ്ഗി ക്കാര് വിളിച്ചുതുടങ്ങി എന്താ ഞങ്ങളോട് പിണക്കം എന്ന്…
ഈ ദുനിയാവിലെ കോഴികളെയെല്ലാം ഇനി പർവിയ്ക്ക് വിട്ടുകൊടുക്കേണ്ടി വരുമോ?
എന്നിട്ടു ഞാൻ ഇരുന്നു കരയും “മേരാ പെഹ്ലാ പ്യാർ അധൂരാ രെഹ് ഗയാ രിഫത് ബി ” ന്ന്…
എന്റെ ചക്കര ജങ്ക് ഫുഡ് നെ ഒക്കെ ഞാൻ എങ്ങനെ അവഗണിക്കും?
മധുര പലഹാരങ്ങൾ എന്നെ നോക്കി വിതുമ്പുന്നത് ഞാൻ എങ്ങനെ കണ്ടില്ലെന്ന് വയ്ക്കും?
കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത പൊണ്ണത്തടിയൊക്കെ ഊർന്നു പോകുന്നത് ഞാനെങ്ങനെ സഹിക്കും??!!
ഇന്നലെ സൂപ്പർമാർക്കറ്റിൽ പോയപ്പോൾ, അലമാരയിൽ ഇരുന്നു Mirindaയും Limcaയും എന്നെ നോക്കി നെടുവീർപ്പിട്ടു….
ഡയറി മിൽക്കിനെയും സ്നിക്കേഴ്സിനെയും ഇനിയാര് കൊഞ്ചിക്കും?
തിരുവനന്തപുരത്തെ ഷെഫുമാർക്ക് ഇനിയാര് ബിസിനസ് കൊടുക്കും?
ദയവ് ചെയ്‌ത് ഈ ബ്ലോഗിൽ ആരും laughing emoji ഇടരുത്… ഞാൻ സീരിയസ്സായി പറയുകയാണ് ഈ കാര്യം, തമാശയല്ല കേട്ടോ !!
ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാൻ ആവാതെ, ഭക്ഷണത്തോടുള്ള സ്നേഹം മനസ്സിൽ അടക്കി പിടിച്ചു വിഷമിക്കുന്ന എന്റെ സങ്കടങ്ങൾ നിങ്ങൾക്ക് തമാശയാണോ?
ആണോന്ന്?!!


2 Comments
തമാശയല്ല. നല്ല സങ്കടമുണ്ട്. അസിഡിറ്റിയും അലർജിയും കാരണം കുറേക്കാലം ഇഷ്ടഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വന്ന എനിക്കറിയാം അതിൻ്റെ വിഷമം .മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് എല്ലാം കുറേശ്ശേ കഴിക്കുന്നു. എല്ലാം മാറും❤️
<3 thank you