ഞാനുറങ്ങാൻ കിടന്നു,
പകലിന്റെ ചിന്തകൾ
മിഴികളിൽ നനവ് പടർത്തി
കണ്ണുകൾ ഇറുക്കിയടച്ചു,
മോഹന രാഗമില്ല
കൺകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന സങ്കടങ്ങൾ
രാത്രിയുടെ നിശബ്ദതയിൽ
ഉറങ്ങാതിരിക്കുന്ന ചന്ദ്രന്റെ നിലാവെട്ടത്തിൽ
വിജനമാം പാതയിലൂടെ
തനിയെ ഞാൻ നടന്നു
അപരിചിതമാം പാതകൾ
നിരാശയുടെ മുഖങ്ങൾ
ഏതോ ചില്ലയിൽ തങ്ങിനിന്ന
കാറ്റിന്റെ വിരസമാം ശബ്ദങ്ങൾ
കാറ്റിനു വിശപ്പിൻ ഗന്ധം
നിലവിളികൾ, ചോരയുടെ നിറം
അസ്വസ്ഥത പടർന്നാടുന്ന
രാക്കിളികൾ
കാലുകൾക്ക് വേഗതകൂടി
പൊടുന്നനെ ഞാൻ നിന്നു
ഗർത്തങ്ങൾ നിറഞ്ഞ പാത
ഭയം എന്നെ തടുക്കുന്നു
മൗനം മനം മടുപ്പിക്കുന്നു
കാലുകൾ നിശ്ചലമായി..
കാഴ്ച്ചകൾ മങ്ങി
ചുറ്റും ഇരുൾ മാത്രം..
സൂര്യൻ മെല്ലെ കൺതുറന്നു,
ഞാനുണർന്നു നെടുവീർപ്പോടെ..!
-ജെമിനി കെ രാജ്-


1 Comment
❤️👌