Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അഭിലാഷ് പഠിപ്പിച്ച പാഠം
ജീവിതം പ്രണയം സിനിമ

അഭിലാഷ് പഠിപ്പിച്ച പാഠം

By Shaheera K VMay 24, 2025Updated:May 25, 20256 Comments2 Mins Read110 Views
Bookmark Now
Please login to bookmark Close

No account yet? Register

ചില സിനിമകളങ്ങനെയാണ്, ഒരു നേർത്ത തെന്നലായ് നമ്മെ തലോടിയൊന്നു തുടങ്ങി കുളിരുള്ളൊരു മഞ്ഞായ് നമ്മെ പൊതിഞ്ഞ് അവസാനിക്കുമ്പോൾ സുഖമുളളൊരു നോവായങ്ങനെ നമ്മെ ചുറ്റിയങ്ങനെ നിൽക്കും. ഇന്ന് രാത്രി കണ്ട “അഭിലാഷം” അങ്ങനെ എന്നെയും എന്റെ എട്ടു വയസ്സുകാരനെയും ചുറ്റിയങ്ങനെ നിൽപാണിപ്പോൾ.

(സ്പോയിലർ അലർട്ട്: സിനിമയുടെ ചില ഭാഗങ്ങൾ ഉൾപ്പെട്ടേക്കാം, കാണാത്തവർ ശ്രദ്ധിക്കുമല്ലോ)

“ചില ഇഷ്ടങ്ങൾ അങ്ങനെയാണ്, അതൊരു ശീലമാകും, പിന്നെയതില്ലാതെ ജീവിക്കാൻ പറ്റാതാകും” അഭിലാഷിന്റെ അമ്മ പറയുന്നത് സത്യമാണ്. അത്തരത്തിലുളളൊരു ഇഷ്ടമാണ് അഭിലാഷിന്റേത്, ഷെറിന്റേയും. അതെത്ര മാത്രം ത്രീവമാണെന്ന് ഞാനറിഞ്ഞത് സിനിമ അവസാനിച്ച് ക്രെഡിറ്റ്സ് സ്ക്രോൾ ചെയ്തു തുടങ്ങിയപ്പോൾ ലൈറ്റിടാനെഴുന്നേറ്റ എന്റെ മകൻ കണ്ണുകൾ തുടച്ച് സങ്കടപ്പെടുന്നത് കണ്ടപ്പോഴാണ്. വൈകാരികമായ ചെറിയ രംഗങ്ങൾ കാണുമ്പോൾ പോലും മനസ്സുവിങ്ങിക്കരയുന്ന ഞാൻ ഇതിനോടകം കരഞ്ഞു കഴിഞ്ഞിരുന്നു. എന്നാൽ, തല്ലുമാലയും ഭീഷ്മപർവ്വവും ആവേശവുമൊക്കെ കണ്ട് കയ്യും കാലും വീശിയടിച്ച് നടക്കുന്ന അവൻ കരഞ്ഞത് കണ്ടപ്പോൾ പണ്ട് “വന്ദനം” കണ്ട് ദിവസങ്ങളോളം കരഞ്ഞ എന്നെ ഞാനോർത്തു.

ഇപ്പോഴത്തെ ജനറേഷനും മനസ്സിൽ വേരുറച്ചു പോയ പ്രണയങ്ങളെ റിലേറ്റ് ചെയ്യാൻ പറ്റുന്നതിൽ ഞാനൊന്നു സന്തോഷിച്ചു. അവനെ വിളിച്ച് മടിയിൽ കിടത്തിയപ്പോൾ അവൻ സങ്കടത്തോടെ എന്നോട് പറഞ്ഞത് “എനിക്ക് ശരിക്കും വിഷമമായിട്ടാ, എന്തിനാ ഷെറിൻ പോയത്?” എന്നായിരുന്നു.

“എടാ മോനേ, അതെങ്ങനെയാ. നമുക്കങ്ങനെ ഒരാളോടും അത്ര പെട്ടെന്നൊന്നും ഇഷ്ടം വരണമെന്നില്ല, അതിന് ചിലപ്പോൾ കുറേ സമയമെടുത്തെന്നു വരാം. ഇനി ചിലപ്പോൾ ഇഷ്ടം വന്നില്ലെന്നും വരാം. അതത്രയേ ഉളളൂ. എന്നാലും അങ്ങനെ സ്നേഹിക്കാൻ കഴിയുന്നതും ഒരു നല്ല കാര്യമല്ലേ?”

അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ച് ഞാനതു പറയുമ്പോൾ ഞാനും അറിയുകയായിരുന്നു, ചേർത്തു പിടിക്കലുകൾ മാത്രമല്ല ഇഷ്ടമെന്ന്, ചിലപ്പോഴൊക്കെ വിട്ടു കൊടുക്കലുകളും വിട്ടുപോക്കുമൊക്കെ ഇഷ്ടം തന്നെയാണ്, ചേർത്തുപിടിക്കലുകളേക്കാൾ തീവ്രമായ ഇഷ്ടം. അത്തരം ഇഷ്ടങ്ങളും ആളുകളുമാണ് ഈ ഭൂമിയെ ഇത്രയും മനോഹരിയാക്കുന്നത്.

ഇതിന്റെ അണിയറപ്രവർത്തകരോരോരുത്തരോടും എനിക്കത്രയും സ്നേഹവും സന്തോഷവുമുണ്ട്, ഇത്തരം ഒരു സിനിമ എന്റെ മകനിലേക്കെത്തിച്ചതിന്. നാളെ ഒരുനാൾ എന്റെ മകന്റെ ഇഷ്ടം നിരസിക്കപ്പെടുമ്പോൾ പെട്രോളൊഴിക്കാനോ ആസിഡെറിയാനോ നിൽക്കാതെ സ്നേഹപൂര്‍വം വഴി മാറിക്കൊടുക്കുന്നതാണ് ഹീറോയിസം, അല്ല യഥാർത്ഥ സ്നേഹം എന്ന് അവനിലേക്കെത്തിക്കാൻ സാധിച്ചതിന്.

തീർച്ചയായും കുട്ടികൾക്കൊപ്പമിരുന്ന് ധൈര്യപൂർവം, സ്നേഹപൂർവം ഈ സിനിമ കാണാം. ദ്വയാർത്ഥങ്ങൾ നിറഞ്ഞ തമാശകളോ അരോചകം തോന്നുന്ന ഒരു രംഗം പോലുമോ ഈ സിനിമയിലില്ല. സ്കൂൾ കാലഘട്ടത്തിലെ പ്രണയം കാണിക്കുമ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു പോയിരുന്നു. ഒരു തരി പോലും ക്രിഞ്ചടിപ്പിക്കാതെ ‘ന്യൂജൻ’ പ്രണയങ്ങളിലെ അസ്വസ്ഥതകളൊന്നും കാണിക്കാത്ത ഒരു മനോഹരപ്രണയം. “കാലം മാറിയപ്പോൾ പ്രണയവും മാറിപ്പോയി” എന്നത് ദഹിക്കാത്ത എന്നെപ്പോലത്തെ “തന്ത വൈബിന്റെ” തീവ്രമായ, മഹത്തരമായ പ്രണയങ്ങൾ ഇന്നും മരിച്ചു പോയിട്ടില്ല എന്ന് കാണിച്ചു തന്ന അഭിലാഷ്, ഷെറിൻ നിങ്ങളെ ഞാൻ എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ ചേർത്തു വെക്കുന്നു.

Post Views: 65
6
Shaheera K V

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി. ഓർമ വെച്ച കാലം മുതലേ പുസ്തകങ്ങളായിരുന്നു അടുത്ത കൂട്ടുകാർ. വായനക്കിടയിലെപ്പോഴോ എഴുതിത്തുടങ്ങി. എഴുത്തുകാരി എന്നറിയപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും 'നീ അത്രക്കൊന്നുമായില്ലെന്ന' ഉൾവിളിക്കിടയിൽ വഴിതെറ്റി പോകുന്ന അക്ഷരങ്ങളേയും വാക്കുകളേയും ചേർത്തു പിടിച്ചു കഥകളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

6 Comments

  1. Joyce on May 25, 2025 7:41 PM

    സിനിമ കണ്ടിരുന്നു. പ്രണയം സത്യമാകുന്നെതെപ്പോൾ എന്നു കാണിച്ച സിനിമ
    നല്ല review.👏👍

    Reply
    • Rani Zain on May 25, 2025 10:17 PM

      ഇങ്ങനെയും പ്രണയവും വിരഹവും മനോഹരമാകുമെന്ന് മനസ്സിലായി. പക്ഷേ എന്റെ മകന് കണക്റ്റ് ചെയ്യാൻ പറ്റിയായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം. ബഹളങ്ങളില്ലാത്ത സിനിമകളും അവർക്കാസ്വദിക്കാൻ കഴിയുന്നത് സന്തോഷം നൽകി. നന്ദി ചേച്ചീ

      Reply
  2. Suma Jayamohan on May 25, 2025 6:31 PM

    ❤️🌹👌

    Reply
    • Rani Zain on May 25, 2025 7:35 PM

      😊😊

      Reply
  3. sabira latheefi on May 25, 2025 3:21 PM

    ❤️❤️

    Reply
    • Rani Zain on May 25, 2025 7:35 PM

      🤗🤗

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.