Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആ കുളിരിലേക്ക് ഒരിക്കൽക്കൂടി
അനുഭവം ഓർമ്മകൾ കഥ ജീവിതം സൗഹൃദം

ആ കുളിരിലേക്ക് ഒരിക്കൽക്കൂടി

By Suma JayamohanJune 26, 202510 Comments2 Mins Read103 Views
Bookmark Now
Please login to bookmark Close

No account yet? Register

“എന്തൊരു ചൂട്. ഫാനിനൊന്നും കാറ്റേയില്ലാത്ത പോലെ ”

നെറ്റിയിലൂടെയൊഴുകുന്ന വിയർപ്പുതുള്ളികൾ തുടച്ചു കൊണ്ട് സുജ സീലിംഗ് ഫാനിലേക്കു നോക്കി.

“നീയാ ടേബിൾ ഫാൻ കൂടി ഓണാക്ക് വിയർപ്പാറിയിട്ട് പോയി കുളിക്ക്. ജോലിയൊക്കെ കഴിഞ്ഞില്ലേ ”

അവൾ അനങ്ങാതിരിക്കുന്നതു കണ്ട ഹരി തന്നെ പോയി ഫാൻ ഓണാക്കി.

“ആ ഷവർ തുറന്ന് കുറച്ചു നേരം അതിൻ്റെ കീഴിൽ നിൽക്ക്. ചൂടെല്ലാം മാറും” അയാൾ അവളെ ആശ്വസിപ്പിച്ചു.

“എനിക്കു ഷവറിൽ കുളിയ്ക്കണ്ട”

“പിന്നെ?”

“എനിക്ക് ആറ്റിൽ കുളിയ്ക്കണം. ”

“കൊള്ളാം .ആറ്റിൽക്കുളിക്കാൻ പറ്റിയ പ്രായം. ”

“അതിനു പ്രായമൊന്നുമില്ല. അമ്മയും അച്ഛമ്മയുമെല്ലാം ആറ്റിലാണു കുളിച്ചിരുന്നത്. ”

“അതൊക്കെ അന്നത്തെക്കാലത്ത്. ഇപ്പോൾ നീ ആറ്റിൽക്കുളിക്കാനിറങ്ങിയാൽ മൈ ബോസ് സിനിമയിൽ മമ്ത കുളത്തിൽ കുളിച്ചതുപോലാകും. മൊബൈലും ക്യാമറയുമായി എന്തൊരാൾക്കൂട്ടമായിരിക്കും” ഹരി പൊട്ടിച്ചിരിച്ചു.

ഭർത്താവിൻ്റെ വാക്കുകൾ അവൾ ശ്രദ്ധിച്ചില്ല. അവളുടെ മനസ്സ് പുഴയിലെ ഓളങ്ങളിലും ചുഴികളിലും ഒഴുക്കിലും ചുറ്റിത്തിരിഞ്ഞു.

വർഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു. അരനൂറ്റാണ്ടിനപ്പുറത്തേക്ക് ഓർമ്മകളങ്ങനെ ഓളം തല്ലിയൊഴുകി.

ഇനിയൊരു തിരിച്ചു പോക്കുണ്ടാവില്ലെന്നറിഞ്ഞിട്ടും ഒരു വട്ടം കൂടി ആ ഓളപ്പരപ്പിലേക്കെടുത്തു ചാടാൻ അവളുടെ മനസ്സു വല്ലാതെ കൊതിച്ചു. ചിന്തകൾ ഒഴുകിയൊഴുകി പുറകിലേക്കങ്ങനെ പൊയ്ക്കൊണ്ടിരുന്നു.

” അമ്മേ ഞാൻ കുളിക്കാൻ പോവാ “ സോപ്പും തോർത്തും ഉടുപ്പുകളും ചുരുട്ടിപ്പിടിച്ച് ആറ്റിലേക്കോടുമ്പോഴാണ് വിളിച്ചു പറയുന്നത്.

“വേഗം വന്നില്ലെങ്കിൽ ഞാനങ്ങു വരും പറഞ്ഞേക്കാം”

അമ്മയുടെ ഭീഷണി ആരു വക വെയ്ക്കുന്നു?

അക്കരെ നിന്ന് ഗിരിജയും രാജശ്രീയും എത്തിയിട്ടുണ്ടാവും. അവധിക്കാലത്ത് കിട്ടുന്ന കുളിക്കൂട്ടുകാർ. വിശേഷങ്ങൾ പറഞ്ഞ് സമയം പോകുന്നതറിയുകയേയില്ല.

ടൗണിലെ സ്ക്കൂളിൽപ്പഠിച്ചിരുന്ന അവരുടെയും ഞങ്ങളുടെ കുഗ്രാമത്തിലെ സ്ക്കൂളിൽ പഠിച്ചിരുന്ന എൻ്റെയും മനസ്സുകൾ രണ്ടു മാസത്തോളം അങ്ങനെ ഒന്നിച്ചൊഴുകി നടന്നിരുന്നു.

“പെൺകുട്ടികൾക്കു കുറച്ച് അടക്കമൊതുക്കം വേണ്ടേ” എന്നു ചുണ്ടു കൂർപ്പിക്കുന്ന അമ്മൂമ്മമാരും ഞങ്ങളോടൊപ്പം ആർത്തു തിമിർക്കുന്ന ചേച്ചിമാരും ഒക്കെക്കൂടി ഒരു ഉത്സവ മേളമായിരുന്നു.

ഒടുവിൽ കുളിച്ചു കയറുമ്പോഴേക്ക് വെള്ളത്തിൽ മുങ്ങിക്കിടന്ന് കണ്ണുകൾ ചുവന്നിരിക്കും.

“നീ സ്വപ്നം കണ്ടിരിക്കുകയാണോ?”

ഹരിയുടെ ചോദ്യമാണ് അവളെ വർത്തമാനകാലത്തിലേക്കു തിരിച്ചെത്തിച്ചത്.

ഷവറിനു കീഴിൽ കുറെ നേരം നിന്നപ്പോൾ സുജക്കു ശ്വാസംമുട്ടി. കുട്ടിക്കാലത്തെപ്പോലെ 100 വരെ എണ്ണുന്ന സമയം മുങ്ങാംകുഴിയിട്ട് കിടക്കാൻ കഴിഞ്ഞെങ്കിൽ….

എണ്ണം നൂറു കഴിഞ്ഞിട്ടും താനും ഗിരിജയും പൊങ്ങി വരാഞ്ഞ് അലറിക്കരഞ്ഞ രാജശ്രീ ഇപ്പോൾ എവിടെയാണാവോ?

കുളി കഴിഞ്ഞിട്ടും മധുരിക്കുന്ന ആ ഓർമ്മകൾ അവളുടെ മനസ്സിൽ നിന്നു മായാൻ കൂട്ടാക്കിയില്ല.

ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തൊന്നു പോയി കുറെ നേരം ഇരിക്കാൻ കഴിഞ്ഞെങ്കിൽ ….

ചാഞ്ഞു കിടക്കുന്ന ആറ്റുവഞ്ചിയുടെ കൊമ്പിൽക്കയറി വെള്ളത്തിലേക്കു കുതിച്ചൊന്നു ചാടാൻ കഴിഞ്ഞെങ്കിൽ

കുണുങ്ങി നടക്കുന്ന കുളക്കോഴികളോടും പമ്മി നടക്കുന്ന നീർനായ്ക്കളോടും അത്താഴം മുടക്കികളായ നീർക്കോലികളോടും കിന്നാരം പറഞ്ഞ് മാനത്തു കണ്ണികളെപ്പിടിക്കണം. വെള്ളത്തിലാശാന്മാരോടു കൂട്ടുകൂടണം.

മഴയത്ത് ചെറുചൂടുള്ള പുഴവെള്ളത്തിൽ ആകാശത്തേക്കു കണ്ണും നട്ടങ്ങനെ കിടക്കണം. ഒഴുകിയൊഴുകി താഴേക്കു പോകണം.

പഞ്ചാരമണലിലിരുന്ന് വെള്ളത്തിൽ കാലിട്ടടിച്ച് കൂട്ടുകാരോടു കൊച്ചുവർത്തമാനങ്ങൾ പറയണം.

പുതുമകൾ ചേക്കേറിയപ്പോൾ കുളിക്കടവുകൾ ഇല്ലാതായി. പാലം വന്നപ്പോൾ കടത്തും ഓർമ്മയായി.

എങ്കിലും കടവിലൊന്നു നീന്തിത്തുടിക്കാൻ, മുങ്ങാംകുഴിയിടാൻ കൊതിയാവുന്നു. ഇരുകരയും കവിഞ്ഞൊഴുകുമ്പോൾ കൊതുമ്പു വള്ളത്തിൽ അക്കരയിക്കരെ പോകണം.

ഉച്ചത്തിൽ കൂവി പ്രതിധ്വനി കേൾക്കണം.

ഒരിക്കലും തിരികെ വരാത്ത ആ കുട്ടിക്കാലത്തേക്കു വീണ്ടുമൊന്നു പോകണം.

ചില ആഗ്രഹങ്ങൾ അങ്ങനെയാണ്. സാധിക്കുമെന്ന പ്രതീക്ഷയുടെ മധുരവും,

ഇല്ലെന്ന യാഥാർത്ഥ്യത്തിൻ്റെ കയ്പും കലർന്നിട്ടുണ്ടാവും.

മനസ്സൊരു മാന്ത്രികക്കുതിരയായി പായുമ്പോൾ കടിഞ്ഞാണിടാൻ ആർക്കാണു കഴിയുക.

#എൻ്റെരചന #കൂട്ടക്ഷരങ്ങൾ

Post Views: 27
4
Suma Jayamohan

പെൻഷനായ ഒരു രസതന്ത്രാധ്യാപിക. ചെടികളോടും പൂക്കളോടും പുസ്തകങ്ങളോടും കൂട്ടുകൂടി സസന്തോഷം കഴിയുന്നു❤️🌷

10 Comments

  1. Suresh on June 28, 2025 7:21 PM

    വളരെ നന്നായിട്ടുണ്ട് ഇനിയൊരിക്കലും തിരിച്ചു നടക്കാൻ പറ്റാത്ത കുട്ടിക്കാലം👌💯🙏💯💯 ❤️👍👌🙏

    Reply
    • Suma Jayamohan on June 29, 2025 9:58 AM

      ❤️❤️

      Reply
  2. മിനി സുന്ദരേശ on June 28, 2025 3:01 PM

    എത്ര മനോഹരമായിരുന്നു അക്കാലം….. ഒഴുക്കുള്ള എഴുത്ത് ……ഇഷ്ടം 👍❤️

    Reply
    • Suma Jayamohan on June 29, 2025 9:58 AM

      സ്നേഹം മിനീ❤️❤️

      Reply
  3. Suma Jayamohan on June 26, 2025 7:11 PM

    സ്നേഹം ജോയ്സ്❤️❤️

    Reply
    • Sayara Fathima Karu Kunnath on June 26, 2025 11:19 PM

      💗🥰വായിക്കാൻ നല്ല രസമുണ്ട്.👌. എന്റേം കുട്ടികാലം ഓർമ വന്നു😘

      Reply
      • Suma Jayamohan on June 27, 2025 11:05 AM

        സ്നേഹം❤️❤️

        Reply
    • Sajna on June 29, 2025 11:21 AM

      ഇനിയൊരിക്കലും തിരിച്ചു പിടിക്കാനാവില്ലെങ്കിലും ബാല്യകാലം ഒരു മധുരസ്മരണ തന്നെ.
      ഹൃദ്യം, മനോഹരം 👌

      Reply
      • Suma Jayamohan on June 30, 2025 11:33 AM

        Thank u Sajna❤️❤️

        Reply
  4. Joyce Varghese on June 26, 2025 6:34 PM

    മനോഹരം. 👌
    ആറ്റുവെള്ളത്തിലെ കുളിയും കളിയുമായുള്ള കാലം. നല്ല രസമുണ്ട് വായിക്കാൻ, ഇഷ്ടം.
    ❤❤❤❤❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.