To,
Dr kunjamma George madam
മാഡം എഴുതിയ “അത് എന്റെയും ജീവനായിരുന്നു” എന്ന കേസ് ഡയറി വായിക്കാനിടയായി. ഒരുദിവസം കൊണ്ടുതന്നെ ഞാൻ അതു മുഴുവൻ വായിച്ചുതീർത്തു. മുഴു പട്ടിണി കിടന്നവന്റെ മുന്നിൽ ഒരു മുഴുവൻ സദ്യ കിട്ടിയത് പോലെയായിരുന്നു എനിക്കത്. പലതവണ കണ്ടും കേട്ടും കഥകളും കഥാപാത്രങ്ങളും college പരിസരവും OT വരാന്തയും ward ഉം എല്ലാം ഇന്നലത്തെ പോലെ ഒരുനിമിഷം ഓർത്തു.
ഏകദേശം ഒരു വർഷത്തോളമാകുന്നു ഈ ബുക്ക് എന്റെ കൈയിൽ ലഭിച്ചിട്ട്, Trivandrum medical college ൽ anesthesia technician ആയി ജോലി ചെയ്തു വരികയായിരുന്നു. അപ്പോഴാണ് facebook ൽ എനിക്ക് ആകസ്മികമായി ഒരു മെസ്സേജ് വരുന്നത്, സാധാരണയായി fb മെസ്സേജുകൾക്ക് respond ചെയ്യാത്ത ഒരാളാണ് (അത്രയ്ക്കു വേണ്ടപ്പെട്ടതാണെങ്കിൽ മാത്രം). പക്ഷെ ഇതു സാക്ഷാൽ കുഞ്ഞമ്മ മാഡം – ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. വെറും മൂന്ന് വർഷത്തെ പഠനവും ഒന്നവർഷത്തെ ജോലിയും ആണ് എനിക്ക് Govt MCH Kottaym ഉം ആയുള്ള ബന്ധം. അതിൽ എത്രയോ students, doctors, nurses അങ്ങനെ എണ്ണിയാൽ തീരാത്ത ഒരുപാടുപേരെ കണ്ടു, പരിചയപ്പെട്ടു, സൗഹൃദം സ്ഥാപിച്ചു. കൂട്ടത്തിൽ ആദ്യം പറയേണ്ടത് നമ്മുടെ ഗുരുക്കന്മാരെ തന്നെയാണ്, അവർ എത്ര ഭാവി തലമുറകളെയാണ് വാർത്തെടുത്തിരിക്കുന്നത് !
അപ്പോൾ പറഞ്ഞു വന്ന വിഷയം എന്താണെന്നു വച്ചാൽ എന്നെ എപ്പോഴും കുഞ്ഞമ്മ മാഡം ഓർത്തിരിക്കുന്നുണ്ടല്ലോ എന്ന് ഞാൻ ആലോചിച്ചു. പഠിക്കുമ്പോൾ ഞാൻ ഒരു average student ആയിരുന്നു. അങ്ങനെ എല്ലാവർക്കും പ്രത്യേകിച്ചു മാഡത്തിനു ഓർത്തിരിക്കാൻ വേണ്ടിയുള്ള പ്രത്യേകതകൾ ഒന്നും തന്നെ എനിക്കില്ലായിരുന്നു. എന്നിട്ടും മാഡം ഓർത്തിരിക്കുന്നുണ്ടല്ലോ എന്ന് കരുതി ഞാൻ സന്തോഷിച്ചു. ഞങ്ങളുടെ DOTT 2009 batch ൽ 10 പേരുണ്ടായിരുന്നു. എല്ലാവരോടും മാഡം ഒരു പ്രത്യേക വാത്സല്യം സൂക്ഷിച്ചിരുന്നു. ‘കുഞ്ഞേ’ എന്ന ആ വിളി ഇപ്പോഴും കാതിൽ ഉണ്ട്. മാഡം പഠിപ്പിച്ച Arterial cannulation, Blood transfusion class കൾ ഇന്നലത്തെ പോലെ ഇപ്പോഴും ഓർമ്മയുണ്ട്. Class എടുക്കുമ്പോൾ വലിയ doctor ആണെങ്കിലും മാഡം നമ്മളിൽ ഒരാളാകും. Medical terms ഏതു കുട്ടികൾക്കും മനസിലാകുന്ന ഭാഷയിൽ എത്രയും ലളിതമായി പറഞ്ഞു മനസ്സിലാക്കാൻ പറ്റുമോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. അതൊക്കെയിരിക്കട്ടെ! പെട്ടെന്ന് മാഡത്തിന്റെ ഒരു കുശാലാന്വേഷണം, ‘ശരണ്യ സുഖമാണോ? ‘എന്ന്!
ഞാൻ ശരിക്കും അത്ഭുതപ്പെട്ടു പോയി! ഏകദേശം 15 വർഷത്തോളമാകുന്നു MCH Kottaym ജീവിതം അവസാനിച്ചിട്ട്, അതിനിടയിൽ എത്ര batch കൾ, എത്രയെത്ര മനുഷ്യർ. പിന്നെ അന്നത്തെ 18 വയസ്സുകാരിയല്ലല്ലോ ഇപ്പോ. ഭർത്താവ്, മകൾ… ഭാര്യയായി അമ്മയായി ജോലിക്കാരിയായി അങ്ങനെ role കൾ ഒരുപാട് മാറി. അങ്ങനെ സൗഹൃദ സംഭാഷണങ്ങൾ തുടർന്നുകൊണ്ടിരുന്നതിന്റെ ഇടയിൽ ആണ് മാഡം കേസ് ഡയറിയെ പറ്റി സംസാരിച്ചത്, ‘ശരണ്യ ആർക്കെങ്കിലും വേണമെങ്കിൽ പറയൂ ഞാൻ അയക്കാം’. ശരിക്കും താൻ എഴുതിയ ബുക്ക് വിൽക്കണമെന്ന സ്വാർത്ഥ താല്പര്യങ്ങൾ അല്ലായിരുന്നു അതിനു പിന്നിൽ. തന്റെ അനുഭവങ്ങൾ, കടന്നു പോയ വഴികൾ, complications, depression ഇതൊക്കെ ഭാവി തലമുറയെ അറിയിക്കുക, വായിക്കുക, ചിന്തിക്കുക, പ്രവർത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടിയായിരുന്നു അത്.
എനിക്ക് ഏതായാലും ഒന്ന് വേണം മാഡം എന്ന് ഞാൻ പറഞ്ഞു.പിന്നെ Govt MCH Tvm ൽ അന്ന് charge ഉണ്ടായിരുന്ന Anesthesiology HOD DR. Maya മാഡത്തിനും ഒന്ന് വേണമെന്ന് പറഞ്ഞു. ഞാൻ വിലാസം കൊടുത്തു, പറഞ്ഞതുപോലെ 3-4 ദിവസം കൊണ്ട് ബുക്ക് എന്റെ അഡ്രസ്സിൽ ലഭിച്ചു. ഞാൻ ശരിക്കും തിരുവനന്തപുരത്തെ എന്റെ വീട്ടിലെ permanent അഡ്രസ്സ് ആണ് കൊടുത്തത്. എന്നാൽ ജോലിയുടെ സൗകര്യത്തിനും ഡ്രൈവ് ചെയ്തു പോകുവാനുള്ള ബുദ്ധിമുട്ടും ഓർത്തു ഞാനും ഭർത്താവും medical college നു അടുത്തായി Rent നു ആയിരുന്നു താമസിച്ചിരുന്നത്. അങ്ങനെ പുസ്തകം എന്റെ അമ്മയുടെ കൈയിൽ കിട്ടി. എന്റെ അമ്മയും അത്യാവശ്യം വായിക്കുകയും എഴുതുകയും ചെയുന്ന കൂട്ടത്തിൽ ആണ്. ഞാൻ അമ്മയോട് വിവരങ്ങൾ ധരിപ്പിച്ചു, എന്നിട്ട് അമ്മ വായിക്കൂ എന്നിട്ട് തന്നാൽ മതിയെന്ന് പറയുകയും ചെയ്തു. അമ്മ ശരി വച്ചു. അങ്ങനെ അമ്മ വായിക്കാൻ തുടങ്ങി. വായിച്ച ശേഷം അമ്മയുടെ പുസ്തക അലമാരയിൽ സൂക്ഷിച്ചു വച്ചു.
ജോലി തിരക്കിനിടയിൽ ഞാനും ഭർത്താവും വീട്ടിൽ പോകുന്നത് തന്നെ വിരളമാണ്. എനിക്ക് Emergency OT യിൽ ആയിരുന്നു ജോലി,അതുകൊണ്ട് sunday, holydays ഒക്കെ duty ഉണ്ടായിരുന്നു. മാതാപിതാക്കളുടെ അടുത്ത് പോകുന്നത് വളരെ കുറവ്. അങ്ങനെ ഇടയ്ക്കു ഒരു ദിവസം വീട്ടിൽ ചെന്നപ്പോൾ അമ്മ ബുക്ക് എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു ഡോക്ടർമ്മാരുടെ ഓരോ കഷ്പ്പാടുകളെ! ഏതായാലും അമ്മ വായിച്ചു, പിന്നെ കുറച്ചു medical terms ഒന്നും പുള്ളിക്കാരിക്ക് അങ്ങോട്ട് പിടികിട്ടിയില്ല. അതൊക്കെ കുറെ ഞാൻ വിശദീകരിച്ചു, spinal anesthesia എന്നാൽ ഇതാണ്. Epidural catheter എന്നാൽ ഇന്ന സാധനമാണ്. Shock എന്നാൽ shock അടിപ്പിക്കുകയല്ല അത് ഗുരുതരമായ ഒരു medical condition ആണ് എന്നൊക്കെ. അങ്ങനെ കൊണ്ട് പോകുവാനായി പുസ്തകം എടുത്തു ഞാൻ മേശപ്പുറത്തു വച്ചു. അതിന്റെ പുറം ചട്ടയും അകത്തെ ചിത്രങ്ങളും നിരീക്ഷിച്ചു. പണ്ടുമുതലേ ഉള്ള ഒരു ശീലമാണ് ഏതു പുസ്തകം കിട്ടിയാലും അതിലെ ചിത്രങ്ങൾ നോക്കുക എന്നത്. ബാല്യത്തിൽ ചിത്രമായും വർണ്ണമായും ശബ്ദമായും ആണല്ലോ ഓരോന്ന് നന്മുടെ മസ്തിഷ്ക്കത്തിലേക്കു കയറുന്നത് അതിന്റെയൊക്കെ ബാക്കിപത്രങ്ങളാകും ഈ പടം നോക്കൽ, അതുപോട്ടെ…
നിർഭാഗ്യമെന്നു പറയട്ടെ ആ ബുക്ക് ഞാൻ മേശപ്പുറത്തു നിന്നും എടുക്കുവാൻ മറന്നു പോയി. പിന്നെ അത് അമ്മയുടെ പുസ്തക അലമാരയിൽ മാസങ്ങളോളം ഇരുന്നു, എന്റെ വരവും കാത്ത്, ഇടക്കെപ്പോഴോ വന്നെങ്കിലും ജീവിതത്തിന്റെ ഓട്ട പാച്ചിലിനിടയിൽ അത് വിസ്മരിച്ചുപോയിക്കൊണ്ടേയിരുന്നു. ആലോചിക്കുമ്പോൾ ഭയങ്കര നിരാശയും ജാള്യതയും തോന്നുന്നു. മാഡം അത്രയും വാത്സല്യത്തോടെ എനിക്ക് നൽകിയ ആ പുസ്തകം വായിച്ചിട്ടു ഒരു നല്ല വാക്കുപോലും പറയാൻ പറ്റിയില്ലല്ലോ എന്ന്. അല്ലെങ്കിലും നല്ലകാര്യങ്ങൾ വൈകിയെ സംഭവിക്കൂ എന്ന് വിചാരിക്കാനാണെനിക്കിഷ്ടം.
ഏതായാലും medical college ലെ contract അവസാനിച്ചു, തിരികെ വീട്ടിൽ വന്നു പുസ്തകം എന്റെ കൈയിൽ കിട്ടി. എത്രയും നാൾ അത് ഒളിപ്പിച്ചു വച്ചതിനു പുസ്തകത്തോടും അത് എഴുതിയ ആളോടും മനസ്സിൽ ക്ഷമാപണം നടത്തിക്കൊണ്ട് ഞാൻ അത് വായിച്ചു തുടങ്ങി. വായിച്ചു വായിച്ചു എനിക്ക് 18-19 വയസ്സായി. അതിലെ ചില സന്ദർഭങ്ങൾക്ക് ഞാനും സാക്ഷിയായിട്ടുണ്ട്. Dr Elizabeth paikkada ക്കു labour epidural ഇടാനായി Dr Sethu sir നെ assist ചെയ്തത് ഞാനും എന്റെ സഹപാഠി മഞ്ജുഷയും ആയിരുന്നു. പിന്നെ PAC റൂമിലെ തമാശയും ഇടയ്ക്കുള്ള Dr Mery Albert മാഡത്തിന്റെ visit ഉം ഒക്കെ സാക്ഷിയായിട്ടുള്ള ഒരാളാണ് ഞാൻ. പിന്നെ Dr. Sessi ക്കു വേണ്ടി mery മാഡം പറഞ്ഞതുപ്രകാരം gauze, Iv cannula, Iv set തുടങ്ങിയവ കവറിലാക്കി mery മാഡത്തിന്റെ റൂമിൽ കൊണ്ട് വയ്ക്കുന്നതു ഞാനും എന്റെ ബാച്ചിൽ പലരും ആയിരുന്നു.
ഈ കേസ് ഡയറിയിലെ ഓരോ അധ്യായവും ഒരു medical proffesional എന്ന നിലയിൽ എനിക്ക് relate ചെയ്യാൻ പറ്റുന്നവയായിരുന്നു. അത് കൂടാതെ ചില ആത്മബന്ധങ്ങൾ… സിബിച്ചന്റെ കഥയും അകാലത്തിൽ പൊലിഞ്ഞുപോയ സഹപ്രവർത്തയുടെ കഥയും ഒക്കെ.
സാധാരണ anesthesia കൊടുത്തു കഴിഞ്ഞാൽ മോണിറ്റർ ഉം നോക്കി patient ന്റെ pulse ഉം പിടിച്ചൊരു നിൽപ്പ് ഞങ്ങൾ ടെക്‌നിഷ്യൻസിന് ഉണ്ട്. കൂടെ പോസ്റ്റിങ്ങ് ഉള്ള PG ഡോക്ടർക്കു class എടുക്കുകയാകും കുഞ്ഞമ്മ മാഡം, ചോദ്യങ്ങൾ ചോദിക്കാറുമുണ്ട്. ഏറ്റവും ലളിതമായ ഭാഷയിൽ പഠിപ്പിക്കാറുമുണ്ട്. Monitor ൽ pulse rate ഉം ECG ഉം ബിപി ഉം SPO2 ഉം നോക്കി നിൽക്കുന്ന നമ്മൾ technicians ഉം ഇടയ്ക്ക് ഇതൊക്കെ ശ്രദ്ധിക്കാറുണ്ട്. മരിച്ചു പോയ സഹപ്രവർത്തകയുടെ കഥ ഞാൻ ഇങ്ങനെ കേട്ടിട്ടുണ്ട്. ഗർഭിണികൾ ആയ pg residence നോട് മാഡം പ്രത്യേക ഒരു പരിഗണന നൽകാറുണ്ട്. കഴിച്ചോ? കഴിക്ക്…ഇന്നെന്താ special? കടല കറിയാണോ? പ്രോട്ടീൺ rich ആണല്ലോ തുടങ്ങിയ കുശലന്വേഷണങ്ങൾ!
അരുൾ കൃഷിയുടെ കഥ ആദ്യം എന്നെ ഒന്ന് വേദനിപ്പിച്ചെങ്കിലും പിന്നെ ആത്മവിശ്വസത്തിന്റെ കൊടുമുടിയിലേക്ക് എന്നെ തള്ളിക്കയറ്റി. ആ ചെറുപ്പക്കാരന് ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ, അതിലുപരി നല്ല ആരോഗ്യവും സന്തോഷവും നൽകട്ടെ.
25 മത്തെ അധ്യായം ഋതുക്കൾ വഴിമാറുമ്പോൾ എന്നെ വല്ലാതെ വേദനിപ്പിച്ചു മാഡം. ഇങ്ങനെയൊന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ…അത് അനുഭവിച്ച മാഡത്തിനുണ്ടായ മാനസിക ബുദ്ധിമുട്ട് എത്രയെന്നു എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല! എന്തെങ്കിലും വായിച്ചാൽ ഇതുപോലെ വായനക്കുറിപ്പ് എഴുതുന്ന ഒരു ശീലം പണ്ടേ ഉണ്ട്. ഏതായാലും മാഡത്തിന് ഒരുപാട് നന്ദി പറയുന്നു എന്റെ ഗുരുനാഥയായതിന്, വർഷങ്ങൾക്കു ശേഷം അതെനിക്ക് സമ്മാനിച്ചതിന്, കുഞ്ഞേ… എന്നുള്ള ആ വിളിയിൽ ഒരമ്മയുടെ വാത്സല്യം നൽകിയതിന്, വീണ്ടും ആ 18 വയസ്സുകാരിയാക്കിയതിന്, എല്ലാത്തിനുമുപരി ഒരു മനുഷ്യസ്നേഹിയായതിന്, ഒരുപാടു നന്ദി മാഡം. ഇത്രയും നീണ്ട എഴുത്ത് പ്രതീക്ഷിച്ചതല്ല, സംഭവിച്ചു പോയി. ഇതു പോസ്റ്റ് ചെയ്യാൻ ഏറ്റവും ഉചിതമായി ദിവസം മാഡത്തിന്റെ ജന്മദിനമായ ഇന്നാണെന്നു തോന്നി. പിറന്നാൾ ആശംസകൾ മാഡം 🥰 എഴുത്തിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കും എന്ന ഉറപ്പോടെ ഒരു പാട് ബഹുമാനത്തോടെ…സ്നേഹത്തോടെ…
ശരണ്യ എം ജി

4 Comments
നന്നായെഴുതി❤️👍
Thanks 🥰🙏
Thanks 🥰🙏
നല്ല രചന.
👌👏