അവൾ അവനെ വിളിക്കാറുണ്ടായിരുന്നു
അവനവളെയും.
ആരും അറിഞ്ഞിരുന്നില്ല.
അറിഞ്ഞ അവളുടെ കൂട്ടുകാരി
വിലക്കിയതുമാണ്.
എന്നിട്ടും അവർ സംസാരിച്ചു
മണിക്കൂറുകളോളം,
ഒന്നുമാരും അറിയാതെ.
ഒടുവിൽ അവർക്കിടയിൽ
ഒന്നും പറയാനില്ലാതായി.
നീണ്ട മൗനങ്ങൾ തൊണ്ടയിൽ നിറഞ്ഞു,
കൈയിലിരുന്ന ഫോൺ പോലും
ഗതിയറിയാതെ വെറുതെ
ആശങ്കപ്പെട്ടു.
ഒരു നീണ്ട മൗനം നിറഞ്ഞ
ഇടവേളയ്ക്കപ്പുറം
ഇരുവരും ഒരേ സമയം ചോദിച്ചു.
“വേറെന്താ…?”
ചിരിച്ചു കൊണ്ട്
പരസ്പരം നേർത്ത ചിരിയിൽ
അവർ പ്രതിവചിച്ചു.
“വേറെന്ത്? ഒന്നുല്ല്യ”
ഇതുപോലാന്നും
പറയാനില്ലാതൊരു നാൾ
ആ പുഴയുടെ സാന്ധ്യ ശോഭയെക്കുറിച്ചവർ പരസ്പരം പറഞ്ഞു,
ജീവിതത്തിൻ്റെ
സായാഹ്നത്തെ കുറിച്ചും.
പിന്നൊരു നാൾ ആ വഴി കൈ കോർത്തു നടന്നയവരെ
ചിലർ കണ്ടു എന്നല്ലാതെ
ദൂരെ ദിക്കിലവർ
പാലിയേറ്റിവ് കെയർ നടത്തുന്നുണ്ടെന്ന്
ആരും അറിഞ്ഞിരുന്നില്ല,
അവരൊട്ടും ആരോടുമത് പറഞ്ഞതുമില്ല.
ചില വൈകി വന്ന പ്രണയങ്ങൾ
അങ്ങനെയാണ്.
✍️ രമേശൻ പൊയിൽത്താഴത്ത്


13 Comments
👍👏
ഒരു സിനിമ കണ്ട ഫീൽ… ഇപ്പോഴത്തെ വായിച്ചു മടുത്ത കഥകളിൽ നീന്നും വേറിട്ട ശൈലി….. ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു super🌸🌸🌸
നന്ദി പ്രിയേ
വായനയ്ക്കും വാക്കുകൾക്കും
👌💐💐
നന്നായെഴുതി❤️👍
നന്ദി
വായനയ്ക്ക്
കുറഞ്ഞ വാക്കുകളിൽ നല്ലെഴുത്ത്.👏👏❤️❤️
👌👌👌
വായനയ്ക്ക് നന്ദി
👌🌹
Super
വായനയ്ക്ക് നന്ദി
❤️❤️❤️