തനിച്ചാക്കില്ലെന്ന്
ഉറപ്പുണ്ടെങ്കിൽ മാത്രം
എന്നിൽ ചേർന്നിരിക്കുക..
കല്പനകളിൽ
പൂവിടാനായ്
ഒരു വിത്ത് മാത്രം
എനിക്കായ് കരുതുക..
അറ്റു വീഴാത്ത
നീർവേരുകളാൽ
ഗാഢമായെന്നെ
പുണരുക..
ഉയിർപ്പിൻ
ഉടയോനെ..
വിടയെന്നൊരു
വാക്കിനാൽ
എന്റെ പ്രാണൻ
കവരാതിരിക്കുക..
ചിരകാലം
ശലഭച്ചിരിയോടെന്നിൽ
നിറഞ്ഞേയിരിക്കുക…
