Spoiler: ബാലൻ the boy
കണ്ടവരിൽ ചിലർ theatre ൽ തന്നെ കാണണം എന്ന് പറഞ്ഞപ്പോൾ അങ്ങനെ ആകട്ടെ എന്ന് കരുതി കണ്ടു. ഇപ്പോഴത്തെ സിനിമകളിൽ violence വളരെ കൂടുതൽ ആയത് കൊണ്ടും bloodshed എപ്പോൾ വേണമെങ്കിലും വന്നു ഭവിക്കും എന്നത് കൊണ്ടും theatre watch വളരെ കുറവാണ് ഇപ്പോൾ. അക്കാര്യത്തിൽ ബാലൻ അത്യാവശ്യം decent ആണ്. Gore അല്ലാതെയും dark thriller എടുക്കാമെന്ന് ബാലൻ കാണിച്ചു തരുന്നു. സിനിമയുടെ craft എന്ന് പറയുന്നത് അതാണ്. കാണിക്കാത്ത ദൃശ്യങ്ങൾ കൊണ്ടും ഉണ്ടാക്കാൻ പറ്റുന്ന impact എന്നത് സംവിധായകന്റെ storytelling കഴിവാണ്. സിനിമ documentary അല്ലാതെ ആകുന്നതും അവിടെയാണ്.
Subtext catch ചെയ്യാൻ പറ്റിയില്ലെങ്കിൽ മനസ്സിലാക്കാൻ പറ്റാത്ത സിനിമകളിൽ പെടുന്നതാണ് ബാലൻ. ചില review കളിൽ പറയുന്ന പോലെ അമ്മയുടെ toxic parenting കൊണ്ട് കള്ളൻ ആയിപ്പോയ ഒരു ബാലന്റെ കഥയല്ല ഇത്. Born criminal ആയ ഒരു സ്ത്രീയുടെ criminal mind ന്റെ സൂപ്പർ ഹീറോ/വില്ലൻ കഥയുമല്ല ഇത്. അത്തരം വായനകൾ പ്രിവിലേജിന്റെ കസേരയിൽ ഇരുന്ന് സിനിമ കാണുമ്പോൾ തോന്നുന്നതാണ്. അതിൽ നിന്ന് ഇറങ്ങി ബാലന്റെ, ബാലന്റെ അമ്മയുടെ pov യിൽ കണ്ടു നോക്കുമ്പോൾ കഥ മറ്റൊന്നാണ്-അസ്തിത്വം നഷ്ടമായ ഒരു അമ്മയും മകനും ആരുടെയും ഔദാര്യം ഏറ്റുവാങ്ങാതെ പണിയെടുത്തു ജീവിക്കാൻ ശ്രമിക്കുന്ന, അതിനിടയിലും പരസ്പരം സ്നേഹവും സൗഹൃദവും ആകുന്ന ഒരു അമ്മ-മകൻ അതിജീവനകഥയാണ് ‘ബാലൻ’
എന്തുകൊണ്ടാണ് ഷംനത്തയുടെ offer ബാലന്റെ അമ്മ സ്വീകരിക്കാത്തത്? അവർക്ക് criminal mind ആണെങ്കിൽ അതല്ലേ എളുപ്പം? കൊലപാതകി എന്ന identity മായ്ച്ചു കളയാൻ ഓരോ നാട്ടിൽ വേര് ഉറപ്പിക്കുമ്പോഴേക്കും അവൾക്ക് ഓടി രക്ഷപ്പെടേണ്ടി വരുന്നത് എന്ത് കൊണ്ടാണ്? ഒടുവിൽ അമ്മച്ചിയുടെ വീട്ടിൽ തുടരാമെന്ന് ബാലന്റെ അമ്മ തീരുമാനിക്കുന്നത് എന്ത് കൊണ്ടാണ്? അവിടെ എത്തിയപ്പോൾ ബാലനെ സ്‌കൂളിൽ ചേർക്കുന്നത് എന്തിനാണ്?
ഇതിനൊന്നും ഉത്തരം കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ഈ സിനിമ നിങ്ങൾക്ക് തെറ്റായി മനസിലായി എന്ന് വേണം കരുതാൻ.
പുതുമുഖ നായിക ഫർസാനയുടെയും ബാലതാരങ്ങളായ ആദിശേഷന്റെയും മുഹമ്മദ് സിനാനിന്റെയും പ്രകടനമാണ് സിനിമയുടെ നട്ടെല്ല്. ടോവിനോയും ജീൻ പോൾ ലാലും അമ്മച്ചിയും ബീന ആന്റണിയും പോലീസുകാരും കഥാപാത്രങ്ങൾക്ക് വേണ്ടത് നൽകിയിട്ടുണ്ട്. ക്ലൈമാക്സിലെ ട്വിസ്റ്റ് ഉഗ്രൻ ആയിരുന്നു. എന്നാൽ ബാലനും അമ്മയും വീണ്ടും കണ്ടുമുട്ടുന്ന moment മാജിക്കൽ റിയലിസമോ സർറിയലിസമോ ആയി തോന്നിച്ചു. ബാലൻ അവന്റെ അമ്മയെ കണ്ടെത്തുന്നില്ല എന്നാണ് എനിക്കു തോന്നിയത്. ബാലന്റെ അമ്മയ്ക്ക് എന്ത് സംഭവിച്ചിരിക്കും എന്നോർത്തപ്പോൾ മറ്റൊരു കഥ തെളിഞ്ഞു വന്നു.
മകനെ നഷ്ടമായി ഭ്രാന്തി ആയി തെരുവിൽ അലയുന്ന ആ സ്ത്രീയുടെ ചരിത്രം ആവർത്തിച്ചു കൊണ്ട് ബാലന്റെ അമ്മ ഏതോ തെരുവിൽ ഉണ്ടാകണം. അബ്ബാസിനെപ്പോലെ കള്ളനായി ജീവിക്കുക എന്നതാവും ബാലന്റെ വിധി. അബ്ബാസും തെരുവിലെ ഭ്രാന്തിയും ബാലന്റെയും അമ്മയുടെയും അനിവാര്യമായ ഭാവി കാണിച്ചു തന്ന പോലെ…
പവിത്രൻ പോലീസിനോട് പറയാനുള്ളത്, ബാലനെ നഷ്ടമായ സംഭവം കൊണ്ടല്ല സിസിലി നിങ്ങളെ ഉപേക്ഷിച്ചത്. നിങ്ങളിൽ അവൾ വെച്ചിരുന്ന വിശ്വാസം നഷ്ടമായത് കൊണ്ടാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിൽക്കാത്തവരെ ആരും ജീവിതത്തിൽ തുടർന്ന് കൊണ്ട് പോകില്ല എന്നതാണ് നിങ്ങൾ ഇപ്പോഴും മനസിലാക്കാത്ത സത്യം.
പേരില്ലാത്ത ബാലന്റെ കഥയിൽ ടോക്സിക് പാരന്റിങ് തിരയേണ്ട. ഒരു അഞ്ചുവയസുകാരന് വേണ്ടത് സ്ഥിരമായ സ്നേഹമാണ്. അച്ഛനെപ്പോലെ രാക്ഷസനും തന്നെപ്പോലെ അടിമയും ആക്കാതെ ബാലനെ ലോകത്തിൽ നിന്ന് സംരക്ഷിച്ചു നിർത്താനുള്ള ബാലന്റെ അമ്മയുടെ ശ്രമത്തെ ടോക്സിക് എന്നല്ല വിളിക്കേണ്ടത്. നിസ്സഹായരും നിരാലംബരുമായ, ഊരും പേരും ഇല്ലാത്തവർക്ക് ഈ ലോകത്തോട് തന്നെ വിശ്വാസം നഷ്ടമാകാൻ കാരണമെന്താണെന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. ബാലനും അമ്മയും അബ്ബാസും തെരുവിലെ ഭ്രാന്തിയും എങ്ങനെ ഉണ്ടാകുന്നു എന്നതാണ് ചോദ്യം. ആ ചോദ്യത്തിന് ഉത്തരം പറയേണ്ടി വരുമെന്നതിനാൽ പ്രേക്ഷക സമൂഹം കൂടുതൽ എളുപ്പമുള്ള വഴി തിരഞ്ഞെടുക്കുന്നതാണ്-അമ്മയെ ടോക്സിക് ആക്കിയാൽ ബാലന്റെ അവസ്ഥയിൽ സഹതപിച്ചു നമുക്ക് തിയേറ്റർ വിടാം. അപ്പോഴും ബാലനും ബാലന്റെ അമ്മയും ബാക്കിയാകും…
ചിദംബരത്തിന്റെ മൂന്ന് സിനിമകളിൽ ഇതിലാണ് തിരക്കഥയുടെ ബലം കൂടുതലെന്ന് തോന്നുന്നു. ജിത്തു മാധവന്റെ സ്ക്രിപ്റ്റ് ഉഗ്രൻ. ഗണപതിയെന്ന കാസ്റ്റിംഗ് ഡയറക്ടർ നന്നായി പണിയെടുത്തിട്ടുണ്ട്. സുഷിൻ ശ്യാമിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ക്യാമറയും അജയൻ ചാലിശേരിയുടെ ആർട്ടും സിനിമയുടെ നിഗൂഢത വർധിപ്പിക്കുന്നുണ്ട്.
എത്ര വൈകിയാലും അമ്മ വരും(I will be there for you) എന്ന വാഗ്ദാനം നമ്മൾ നമ്മുടെ മക്കൾക്കും നല്കിയിട്ടുണ്ടാകും. അതൊരു ചെറിയ വാഗ്ദാനമല്ല. എത്ര വലുതായാലും അവരുടെ സേഫ് ഹോം ആകാൻ നിങ്ങൾക്ക് പറ്റിയെങ്കിൽ അതാണ് പ്രധാനം. എല്ലാ ബാലന്മാർക്കും ബാലികമാർക്കും അവരുടെ ബാല്യം നല്കാൻ അമ്മമാർക്കും അച്ഛന്മാർക്കും സാധിക്കട്ടെ…
ബാലൻ the boy കണ്ടവർ അഭിപ്രായം കമെന്റ് ചെയ്യൂ. കാണാത്തവർ കാണാൻ ശ്രമിക്കൂ.
©പവിത്ര ഉണ്ണി

