അവൻ എൻ പ്രിയപ്പെട്ടവൻ.
എന്നിലെ എന്നെ നന്നായറിയുന്നവൻ. എന്റെ മോഹങ്ങളും പ്രതീക്ഷകളുമറിയുന്നവൻ.എന്റെ ആശങ്കകളും ആകുലതകളുമറിയുന്നവൻ. കുഞ്ഞു നാളിലേ കണ്ടു പഴകിയവൻ. അവനരികിലെത്തുമ്പോൾ ഞാനൊരു വർണ്ണശലഭം. ഭ്രാന്ത് പിടിച്ച നിമിഷങ്ങളിൽ അവനെ വിട്ടകന്നവൾ- ഞാൻ. എന്നിട്ടും മാടി വിളിച്ചരികത്തണച്ചവൻ -അവൻ.
ജീവിതം തീയാട്ടമാടിയപ്പോൾ കൂട്ടായിരുന്നവൻ. ഞാനുണ്ട് നിന്നരികിലെന്നു ചൊല്ലാതെ ചൊന്നവൻ. താങ്ങായ് തണലായ് എന്നും കൂടെയുള്ളവൻ. അവൻ സർവ്വവ്യാപി. അകം പൊരുൾ. അവൻ എല്ലാമറിയുന്ന മഹാദേവൻ.
🌹ശോഭ നാരായണശർമ്മ. 🌹