ഒരിടത്ത്
ഒരിക്കൽ ഒരുവൾ ജീവിച്ചിരുന്നു
ഓണത്തുമ്പിയുടെയും ഓലേഞ്ഞാലിയുടെയും പിന്നാലെ
ഓടി മതിയാവാത്തൊരുവൾ…
ഒളി മങ്ങാത്ത ചിരിയോടെ
ഓർമ്മകളുടെ ഓരത്തു
ഒരിടത്ത് അവളിപ്പോഴുമുണ്ട്
ഒരിടത്ത് ഇപ്പോഴും
ഒരുവൾ ജീവിക്കുന്നുണ്ട്
ഒന്നുറങ്ങാനും
ഒരുവേള
ഒന്നുറക്കെചിരിക്കാനും
ഒരുപാടു പേരുടെ ഇഷ്ടങ്ങൾ
ഒത്തു നോക്കി
ഒടുവിൽ ഒന്നുമല്ലാതായിപ്പോയൊരുവൾ