Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കടലാഴമുള്ളൊരു പ്രണയം
ബന്ധങ്ങൾ

കടലാഴമുള്ളൊരു പ്രണയം

By Aathira SethuOctober 3, 20234 Comments3 Mins Read31 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രണയത്തിനു വല്ലാത്തൊരു തീവ്രതയാണ് ; ജീവിതത്തിൽ നിന്ന് മരണത്തിലേക്കും മരണത്തിൽ നിന്ന് ജീവിതത്തിലേക്കും കൈയ്യ് പിടിച്ചു നടത്താൻ കഴിവുള്ളത്ര തീവ്രത. പ്രണയം എല്ലായിപ്പോഴും മനസിന്റെ തിരിച്ചറിവാണ് എന്നിൽ നിന്ന് നിന്നിലേക്ക്‌ നടന്നു നമ്മളാകുന്ന തിരിച്ചറിവ്. പ്രണയം ആഴമുള്ള ഒരുവികാരമാണ്. പ്രണയബന്ധമെന്നു പറഞ്ഞാല്‍ രണ്ടുടലുകള്‍ തമ്മിലുള്ള ബന്ധം എന്നാണ് സാമാന്യ അര്‍ത്ഥം. പക്ഷെ, രണ്ടു മനസുകൾ തമ്മിൽ ഉള്ള ബന്ധവും പ്രണയമാണ് “ഉപാധിരഹിതമായ പ്രണയം“. കാറ്റിനും പൂവിനും, മഴയ്ക്കും മണ്ണിനും, നമ്മുടെ കണ്ണിനു ചുറ്റും പരസ്പരം പ്രണയിക്കുന്ന എത്ര എത്ര സത്യങ്ങളുണ്ട്.

വേനൽ മഴ പോലെ എന്നിലേക്ക്‌ പടർന്നതാണ് “എന്റെ പ്രണയം“.

നിനച്ചിരിക്കാതെ ഞാൻ പോലുമറിയാതെ എന്നിലേക്ക്‌ പെയ്തിറങ്ങിയ എന്റെ പ്രണയം.

അവനോടുള്ള എന്റെ പ്രണയം ചിലപ്പോൾ ഭ്രാന്താണ് അല്ലെങ്കിൽ ഭ്രാന്തിനുമപ്പുറമുള്ള ഒരു ലഹരി. കേൾക്കുന്ന പാട്ടുകളിൽ ഒക്കെയും അവന്റെ മുഖം തെളിഞ്ഞു കണ്ടു, വായിക്കുന്ന അക്ഷരങ്ങളിലൊക്കെയും അവന്റെ പ്രണയം നിഴലിച്ചു നിന്നു. എന്റെ ഉള്ളിൽ അവനായിരുന്നു.

തമ്മിൽ സംസാരിക്കാതെ കണ്ണുകൾ കൊണ്ട് എത്രയോ തവണ ഞങ്ങളെ അറിഞ്ഞു. നിന്നെ എനിക്ക് ഇഷ്ടമാണെന്നവനും അവനെ എനിക്കെന്നു ഞാനും പറഞ്ഞിരുന്നേ ഇല്ല. പക്ഷെ, എന്നിലെ എന്നെ അവനും അവനിലെ എന്നെ ഞാനും തിരിച്ചറിഞ്ഞു.

പ്രണയത്തിനു പരിമിതികൾ ഉണ്ടാകുമ്പോഴാണ് അതിന്റെ മനൊഹാരിത നഷ്ടമാകുന്നത്. പ്രണയത്തിനുനിർവചനങ്ങൾ ഉണ്ടാകാതിരുന്നാലേ പ്രണയം മനോഹരമാകുകയുള്ളു.

ഞങ്ങൾ ഒരിക്കലും ദീർഘനേരം  സംസാരിച്ചിരുന്നില്ല, അതുപോലെ  നേരിട്ട് കാണാറുണ്ടായിരുന്നില്ല. എന്നെങ്കിലും സംസാരിക്കുമ്പോൾ പരസ്പരം ഇഷ്ടമുള്ളതെന്തെക്കെയോ സംസാരിക്കും.

“ഒന്ന് കാണണ്ടേ എന്ന് എന്നോ ഒരിക്കൽ എന്നോട് അവൻ ചോദിച്ചു.” കാണാം എന്ന് ഞാനും മറുപടി പറഞ്ഞു.

ആദ്യമായി കണ്ടപ്പോൾ അവൻ എന്റെ നേരെ കൈകൾ നീട്ടി. എന്റെ കൈത്തലത്തിലേക്കു അവന്റെ കൈകൾ സ്പർശിച്ചു, അതായിരുന്നു എനിക്കവൻ തന്ന ആദ്യ ചുംബനം.

എല്ലാവരും അവനോടു സംസാരിച്ചു തമാശകൾ പറഞ്ഞു “എന്തെ ഞാൻ മാത്രം അവനോടൊന്നും മിണ്ടിയില്ല”

പക്ഷെ, ഓരോ തവണയും ഞങ്ങളുടെ കണ്ണുകൾ പരസ്പരം തമ്മിൽ ഉടക്കി നിന്നു. ചിലപ്പോൾ അതായിരിക്കും വാക്കുകൾക്കതീതമായ പ്രണയം.

വല്ലപ്പോഴുമുള്ള സംസാരത്തിനിടയിൽ അവൻ എന്നെ “സഖാവെ” എന്ന് വിളിച്ചു. സഖാവോ ഞാനോ എന്ന് തെല്ലുസംശയിച്ചു ഞാൻ ചോദിച്ചു “എന്തെ അങ്ങനെ ഒരു വിളിയെന്ന് ?”

അതിൽ ഒരു പാർട്ടിയുടെയും ആധിപത്യം ഉണ്ടായിട്ടല്ലടോ. കൂടെ നിൽക്കുന്നവൾ എന്നെ ഞാൻ ഉദ്ദേശിച്ചുള്ളു എന്നവൻ പറഞ്ഞു.

എന്റെ ഉള്ളിൽ ലഹരിയായിരുന്നു അവൻ. ഒരിക്കൽ പോലും നീ എന്റേത് മാത്രമെന്ന്  ഞാൻ അവനോടുപറഞ്ഞിരുന്നില്ല.

അവനോടുള്ള പ്രണയത്തിനു ഒരു മാസ്മരികതയുണ്ടായിരുന്നു.

അവനെന്നുള്ളിൽ ഓർക്കുമ്പോൾ നൂലുപൊട്ടിയ പട്ടം പോലെ ഞാൻ ഇങ്ങനെ ആകാശമാകെ പാറി പറന്നു.

ഒരിക്കൽ ഞാൻ അവനോടു ചോദിച്ചു “സഖാവെ” ഒരുമിച്ചൊന്നിരുന്നിട്ടില്ല, നേർക്കുനേർ സംസാരിച്ചിട്ടില്ല, ആരൊക്കെയോ ചുറ്റുമിരിക്കുമ്പോൾ രണ്ടപരിചിതരെ പോലെ കണ്ണുകൾ കൊണ്ട് മാത്രം..

എത്രനാളിങ്ങനെ? നമ്മൾ ഒരിക്കലും ഒരുകാലത്തും…

കണ്ണും കണ്ണും നോക്കിയിരുന്നെ പ്രണയിക്കാൻ പാടുള്ളോ? അടുത്തുരുമ്മിയിരുന്നാലേ അറിയാൻ പറ്റുള്ളോ?

പ്രണയം അവസാനിക്കുന്നത് വിവാഹത്തിൽ ഒന്നുമല്ല പെണ്ണെ? മരണം വരെയും പ്രണയിക്കാം. ഞാൻ നിന്റെ പെണ്ണുടലിനെയല്ല പ്രണയിച്ചത്. നിന്നോട് എനിക്ക് തോന്നിയത് വെറും സ്നേഹമല്ല, മറിച്ചു “പ്രണയമാണ് “.

ഞാനും നീയും ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിലേക്കു ഊളിയിടുമ്പോഴും ആർക്കും അളക്കാനോ അറിയാനോ പറ്റാത്ത ഒരിക്കലും അവസാനിക്കാത്ത നമ്മുടെ ഈ പ്രണയം ഉള്ളിൽ ഇങ്ങനെ നിറഞ്ഞു നിൽക്കും .

അപ്പോഴും ഉത്തരം കിട്ടാതെ എന്റെ ഉള്ളിൽ ഒരു ചോദ്യം ബാക്കി നിൽക്കുന്നു?

എന്ത് ചോദ്യം?

ഞാൻ നിനക്ക് ആരായിരുന്നു..

“നീ ഞാനായിരുന്നു ഞാൻ നീയും“

നീ എന്ന എന്റെ പ്രണയം എന്റെ പ്രതീക്ഷയാണ്. എന്നോ എവിടെയോ നഷ്ടപെട്ട എന്നെ നീ എനിക്ക് തിരിച്ചുതന്നു.

അവൻ ഒന്ന് ചിരിച്ചു..

“നഷ്ടമാകാതെ നീ എന്നെ സ്നേഹിക്കാൻ മൗനമായി പഠിപ്പിച്ചു.”

എന്നോ എപ്പഴോ കണ്ടുമുട്ടിയ ഞങ്ങൾ എങ്ങനെ ഇത്ര അടുത്ത് നിനക്കു ഞാൻ ഉണ്ടെന്നു എപ്പോഴാണ് ഞങ്ങൾ പറയാതെ പറഞ്ഞത്. ദീര്ഘനാളുകൾ മൗനമായി ഇരുന്ന ശേഷം പിന്നെ കാണുമ്പോൾ എങ്ങനെ നമ്മൾവാചാലരായി. എന്ത് കൊണ്ട് ഒരിക്കൽ പോലും നമ്മൾ തമ്മിൽ പരിഭവങ്ങൾ പറഞ്ഞില്ല, പിണങ്ങിയില്ല.

“ഇതായിരിക്കും യഥാർഥ പ്രണയം“.

എന്റെ പ്രണയം ആനന്ദമാണ്, സ്വാതന്ത്ര്യമാണ്, ഉപാധിരഹിതമാണ്‌, അവനോടുള്ള ആരാധനയാണ്.

വാചാലമായി പലപ്പോഴും നിന്നിലേക്കെത്തിയ എന്റെ പ്രണയത്തിനപ്പുറം മൗനമായി നിന്ന നിന്റെപ്രണയത്തിനോടുള്ള എന്റെ ആരാധന.

പിന്നെയും മൗനം തളം കെട്ടി നിന്ന ദിവസങ്ങൾ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങവെ ഞാൻ അവനെ വിളിച്ചു..

നാളെ ഞാൻ പോകും.. (ഒരു നെടുവീർപ്പിനൊടുവിൽ ഞാൻ പറഞ്ഞു നിർത്തി)

നിശബ്ദതയ്‌ക്കൊടുവിൽ അവൻ പറഞ്ഞു എവിടേക്കു പോകുന്നു നീ…

നീ പോകുന്നത് എന്നിൽ നിന്നല്ലല്ലോ പെണ്ണെ.. എന്നിൽ നിന്ന് നീ പോകുന്ന നേരം എന്റെ ആത്മാവ് നിന്നിൽ ലയിച്ചു പിന്നെ ഞാൻ മണ്ണിൽ അമരും.

വെറുമൊരു പാഴ്‌വാക്കല്ല അതെന്നറിയാമെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞു…

നീ കരയുകയാണോ?

“കാഴ്ചയ്ക്കുമപ്പുറം നീ എങ്ങനെ അറിയുന്നു എന്നെ.”

“നിനക്കറിയുമോ നമ്മൾ തമ്മിൽ അഗാധമായ രാവോളമുള്ള പ്രണയമുണ്ട്, ഒരു പകലോളം ഈ ജീവിതത്തിലുപരികടലാഴമുള്ള  പ്രണയമുണ്ട്. എത്ര കാതങ്ങൾ നീ അകലെയായാലും എത്ര കാലങ്ങൾ നിന്നെകേൾക്കാതിരുന്നാലും നമ്മുടെ ഈ പ്രണയത്തിനു മരണമുണ്ടാകില്ല…“

“സഖാവെ “..

“മ്മ്മ് “

പറ..

എന്ത് ??

നീ

ഞാൻ…

എന്നോളം

നിന്നോളം …

എനിക്കെങ്കിൽ

നിനക്ക് മാത്രം …

നിന്റെ ഇഷ്ടം

എന്റെ മനസ്സ് …

“ചില ഇഷ്ടങ്ങളൊക്കെയും

പ്രണയത്തിനുമപ്പുറമാണ്.” ഇപ്പോഴും മൗനമായി ഞാനും അവനും ഞങ്ങളുടെ ലോകത്ത്‌ പ്രണയിക്കുന്നു…

ഉപാധികൾ ഇല്ലാതെ …”

©️ആതിരസേതു _ 🦋

Post Views: 18
2
Aathira Sethu

4 Comments

  1. Sunandha Mahesh on October 5, 2023 2:08 PM

    അടിപൊളി ❤️

    Reply
  2. Bahiya on October 4, 2023 6:21 PM

    ഇഷ്ടം ❤️

    Reply
  3. RBK on October 4, 2023 3:54 PM

    മനോഹരം ❤️

    Reply
  4. Nafs nafs on October 3, 2023 10:25 PM

    മനോഹരം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.