Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 4
തുടർക്കഥ / സീരീസ് ത്രില്ലർ

ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 4

By ദേവദാസ്October 5, 2023Updated:October 17, 202310 Comments5 Mins Read275 Views
Bookmark Now
Please login to bookmark Close

No account yet? Register

കഥ ഇതു വരെ :- ഒരു പാതിരാത്രിയിൽ പ്രസിദ്ധ ക്രിമിനോളജിസ്റ്റായ ഡോ. മുരളികൃഷ്ണയെ മെഡികെയർ ഹോസ്പിറ്റലിലെ സിസ്റ്റർ മെറ്റിൽഡ വിളിച്ച്, തന്നെ ഒരാൾ കൊല്ലാൻ ശ്രമിക്കുന്നതായി പറയുന്നു. ആശുപത്രിയിലെത്തിയ ഡോ.കൃഷ്ണ മെറ്റിൽഡയെ ലിഫ്റ്റിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കാണുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ രഘുരാമൻ എന്ന രോഗിയെ കാണാതായി എന്ന് മനസ്സിലാകുന്നു. ഡോ. കൃഷ്ണ തെളിവുകൾ ശേഖരിക്കുന്നു.

അതിനിടയിൽ സിസ്റ്റർ ആശയേയും ആരോ ആക്രമിച്ച് മാരകമായി പരിക്കേല്പിക്കുന്നു. ആശുപത്രിയുടെ പിന്നിൽ വച്ച് രണ്ടു പേർ ഡോ.കൃഷ്ണയേയും ആക്രമിക്കുന്നു.

  • മുൻ അദ്ധ്യായങ്ങൾ: അദ്ധ്യായം 1, അദ്ധ്യായം 2, അദ്ധ്യായം 3

അദ്ധ്യായം 4

അഞ്ചു മിനിട്ടിനുള്ളിൽ ഡോ. കൃഷ്ണ സ്വബോധത്തിലേക്ക് മടങ്ങി വന്നു. തലയ്ക്ക് അടി കിട്ടിയ ഭാഗം അപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു.
തന്നെ ആക്രമിച്ചവർ രക്ഷപ്പെട്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം  ഇരുട്ടിൽ പരതി ലൈറ്റിട്ടു. മുറിയിൽ വെളിച്ചം പരന്നു. ആശുപത്രിയുടെ CCTV കണ്ട്രോൾ റൂമായിരുന്നു അത്. വീഡിയോ ഡാറ്റ യുണിറ്റിലെ കേബിളുകൾ വലിച്ചിളക്കിയ നിലയിലായിരുന്നു. യൂണിറ്റിലെ ഹാർഡ് ഡിസ്ക് കാണാനില്ലായിരുന്നു. അതെടുക്കാനാണ് അക്രമികൾ മുറിയിൽ കയറിയതെന്ന് അദ്ദേഹമൂഹിച്ചു. തൻ്റെ പിസ്റ്റലും ടോർച്ചും കണ്ടു പിടിച്ച് അദ്ദേഹം പുറത്തിറങ്ങി.

വന്ന വഴിയിലൂടെ തിരികെ വന്ന ഡോ.കൃഷ്ണ കോമ്പൗണ്ടിനു പിന്നിൽ പൂട്ടിയിട്ട ഗേറ്റിനടുത്തെത്തി. ടോർച്ചിന്റെ വെളിച്ചത്തിൽ, തെങ്ങിൻ തോപ്പിലൂടെയുള്ള ഒരു ഇടുങ്ങിയ ചെമ്മൺറോഡ് അദ്ദേഹത്തിൻ്റെ കണ്ണിൽ പെട്ടു. അദ്ദേഹം ഗേറ്റ് ചാടി പുറത്തെത്തി.

വഴിയുടെ തുടക്കം മുതൽ കാറിൻ്റെ ടയർപാടുകൾ കാണാമായിരുന്നു. നേരത്തേ താൻ കോമ്പൗണ്ടിലേക്ക് വരുമ്പോൾ ഗേറ്റിനു പുറത്ത് കാർ ഉണ്ടായിരുന്നു എന്ന് ഡോ. കൃഷ്ണ ഊഹിച്ചു. വഴിയുടെ തുടക്കത്തിൽ വലതു വശത്തായി വലിയ പേന പോലെ കണ്ട വസ്തു അദ്ദേഹം കുനിഞ്ഞെടുത്തു. കാറിൽ നിന്നു വീണതാവണം’ – അദ്ദേഹം കരുതി.   സമീപത്തു തന്നെ ചാരവും ഏതാനും സിഗരറ്റുകുറ്റികളും കിടപ്പുണ്ടായിരുന്നു.  കുറ്റികൾ ശ്രദ്ധാപൂർവം അദ്ദേഹം ശേഖരിച്ചു.

ഡോ. കൃഷ്ണ മുന്നോട്ടു നടന്നു. ആശുപത്രിക്കു മുന്നിലൂടെയുള്ള റോഡിലായിരുന്നു ചെമ്മൺപാത അവസാനിച്ചത്. പാതയിൽ ഇടയ്ക്ക് വച്ച് കണ്ട ഷൂവിൻ്റെ പാടുകൾ അദ്ദേഹം ശ്രദ്ധിച്ചു. പാതയിൽ നിന്ന് തെങ്ങിൻ തോപ്പിലൂടെ ഒരു നാട്ടുനടവഴി പിരിഞ്ഞു പോകുന്നുണ്ടായിരുന്നു. അതിൽ ഷൂവിൻ്റെ പാടുകൾ കുറച്ചു കൂടി വ്യക്തമായിരുന്നു. ആരോ അതുവഴി വന്ന് ചെമ്മൺ പാതയിലൂടെ മെയിൻ റോഡിലേക്ക് പോയിട്ടുണ്ടെന്ന് അദ്ദേഹം ഊഹിച്ചു. ഷൂസിൻ്റെ പാടുകൾ അദ്ദേഹം ശ്രദ്ധാപൂർവം പരിശോധിച്ചു. ഇടതു ഷൂവിൻ്റെ പാട് കുറച്ച് അമർന്നാണ് കാണപ്പെട്ടത്. വലതു ഷൂവിൻ്റെ പാടിനടുത്ത് ചെറിയ കുഴി പോലെ ഒരു പാറ്റേൺ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടു . ചെമ്മൺ പാതയിലെ മിക്ക കാൽപാടുകളും ടയറിൻ്റെ പാട്ടുകൾ കയറി മാഞ്ഞിരുന്നു. വാഹനം പോകുന്നതിനു മുൻപാണ് ആൾ അതുവഴി പോയതെന്ന് അദ്ദേഹം ഊഹിച്ചു.

തെങ്ങിൻ തോപ്പിലെ നാട്ടുവഴിയിലൂടെ ഡോ.കൃഷ്ണ മുന്നോട്ടു നടന്നു. ആശുപത്രിയുടെ പുറം മതിലിനടുത്തെത്തി അവിടെ നിന്ന് തിരിഞ്ഞു പോകുന്ന വഴിയായിരുന്നു അത്. മതിലിൻ്റെ, കട്ടകൾ ഇളകിപ്പോയ ഭാഗത്തു കൂടി ആരോ താഴേക്ക് ഇറങ്ങിയതിൻ്റെ പാടുകൾ കാണാമായിരുന്നു.

ഡോ. കൃഷ്ണ തിരികെ മുകളിലെത്തുമ്പോഴേക്കും മെറ്റിൽഡയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ആട്ടോപ്സിക്കയച്ചിരുന്നു. ഇൻസ്പെക്ടർ ചന്തുനാഥ് രഘുരാമന്റെ മുറിയായ 105 പരിശോധിക്കുകയായിരുന്നു.
”ഡോ.കൃഷ്ണ നിങ്ങളെവിടെയായിരുന്നു?”, മറുപടിക്ക് കാക്കാതെ ഇൻസ്പെക്ടർ തുടർന്നു: “തികച്ചും ദുരൂഹമാണ് കാര്യങ്ങൾ. താങ്കൾക്കെന്തെങ്കിലും …?”
“ചില ഊഹങ്ങൾ മാത്രം”, ഒന്നാലോചിച്ചിട്ട് ഡോ. കൃഷ്ണ തുടർന്നു: ‘ഷാൽ വി ഡിസ്കസ്സ് ഫോർ എ മിനിട്ട്?”
“ഓ…ഷുവർ.”, ഇൻസ്പെക്ടർ പ്രതിവചിച്ചു.

ഇൻസ്പെക്ടർ ചന്തുനാഥിനോട് യാത്ര പറഞ്ഞ് ഡോ. കൃഷ്ണ ആശുപത്രിയിൽ നിന്നിറങ്ങി കാറിനടുത്തേക്ക് നടന്നു. അപ്പോൾ വെളിച്ചത്തിന്റെ ആദ്യ കിരണങ്ങൾ വീണ് ഇരുട്ടു മാഞ്ഞു തുടങ്ങിയിരുന്നു.

* * * * * *
”ഛായ, യൂ ഹാവ് സം ഇംപോർട്ടന്റ് ജോബ് ടുഡേ.”
ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി, പ്രഭാത കൃത്യങ്ങളും പ്രാതലും കഴിഞ്ഞ്, തന്റെ പേഴ്സണൽ അസിസ്റ്റന്റ് ഛായയോടൊപ്പമിരിക്കുകയായിരുന്നു, ഡോ. കൃഷ്ണ.

“യെസ് സർ”, ഛായയുടെ സുന്ദരമായ മുഖത്ത് പുഞ്ചിരി വിടർന്നു. രഘുരാമന്റെ മുറിയിൽ നിന്നു ലഭിച്ച ഡപ്പി ഛായയെ ഏൽപിച്ചിട്ട് അദ്ദേഹം അവൾക്ക് നിർദ്ദേശങ്ങൾ നൽകി.”ഹാവ് ദ ഡീറ്റെൽസ് ഓൺ മൈ ടേബിൾ ബിഫോർ ഫോർ.”
അതു പറഞ്ഞ് അദ്ദേഹം കിടപ്പുമുറിയിലേക്ക് പോയി – പകുതിയിൽ മുറിഞ്ഞു പോയ ഉറക്കം പൂർത്തിയാക്കാൻ.

* * * * * *
ആശുപത്രിയുടെ മെയിൻ ബ്ലോക്കിന്റെ രണ്ടാം നിലയിലായിരുന്നു .ഹോസ്പിറ്റൽ ഉടമ ഡോ. പ്രവീൺ ചന്ദ്രൻ്റെ ഓഫീസ്. നഗരത്തിലെ അറിയപ്പെടുന്ന കാർഡിയോതൊറാസിക് സർജൻ കൂടിയായിരുന്നു പ്രവീൺ. ആറു മാസം മുൻപ്, അച്ഛൻ ഡോ. രവിചന്ദ്രൻ പെട്ടെന്ന് മരിച്ചതിനെത്തുടർന്നാണ് പ്രവീൺ ആശുപത്രിയുടെ ചുമതല ഏറ്റെടുത്തത്. രവിചന്ദ്രനും സർജനായിരുന്നു. വളരെക്കാലം മിഡിൽ ഈസ്റ്റിലെ പ്രസിദ്ധമായ ആശുപത്രിയിൽ ജോലി ചെയ്തതിനു ശേഷമാണ് പത്തുവർഷം മുൻപ് അദ്ദേഹം മെഡികെയർ ഹോസ്പിറ്റൽ തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് നഗരത്തിലെ പ്രമുഖ ആശുപത്രികളിലൊന്നായി മെഡികെയർ മാറി.

‘സോറി, ഞാനല്പം വൈകി’ എന്ന ക്ഷമാപണത്തോടെ ഡോ. പ്രവീൺ ചന്ദ്രൻ മുറിയിലേക്ക് വന്നു.
ഡോ. കൃഷ്ണയും, അദ്ദേഹം അറിയച്ചതനുസരിച്ച് എത്തിയ ഇൻസ്പെക്ടർ ചന്തുനാഥും ഡോ. പ്രവീണിൻ്റെ മുറിയിൽ ഇരിക്കുകയായിരുന്നു.
”ഹലോ. ഞാൻ ഡോ. മുരളികൃഷ്ണ.”, ഹസ്തദാനം നൽകിക്കൊണ്ടു ഡോ. പ്രവീൺ തുടർന്നു: “നമ്മൾ നേരത്തേ. പരിചയപ്പെട്ടിട്ടുണ്ട്, അല്ലേ.”
“അതെ. ഒരിക്കൽ, ബാനർജി ക്ലബിൽ വച്ച്.”, ഡോ. കൃഷ്ണ പ്രതിവചിച്ചു.

ഡോ. പ്രവീൺ ഇൻസ്പെക്ടർക്കു നേരേ കൈ നീട്ടി: “ഹലോ, ഇൻസ്പെക്ടർ…”
“ചന്തുനാഥ്.”, കൈ നൽകുന്നതിനിടയിൽ ഇൻസ്പെക്ടർ പൂരിപ്പിച്ചു. അദ്ദേഹത്തിന്റെ സ്വരത്തിൽ സൗഹൃദമുണ്ടായിരുന്നില്ല.

“ഐ വാസ് ഇൻ ട്രിവാൻഡ്രം”, കസേരയിലിരുന്നു കൊണ്ട് ഡോക്ടർ തുടർന്നു: “ഒരു ഫ്രണ്ടിൻ്റെ ഫാമിലി ഫങ്ഷൻ. ലേറ്റ് നൈറ്റാണ് തിരികെ എത്തിയത്. ഉറക്കം പിടിച്ചപ്പോഴാണ്…”
“ഡോക്ടർ.”, ഇൻസ്പെക്ടർ ഇടയ്ക്കു കയറി: ”കഴിഞ്ഞ രാത്രിയിൽ ഇവിടെ ഒരു കൊലയും, മാൻ മിസ്സിങ്ങും നടന്നു. നിങ്ങൾക്ക് ഇതെപ്പറ്റി എന്തെങ്കിലും ധാരണയുണ്ടോ?”

ഇൻസ്പെക്ടറുടെ പെട്ടെന്നുള്ള ഇടപെടലിൽ ഡോക്ടർ അല്പമൊന്നു പതറി. പിന്നെ സമനില വീണ്ടെടുത്തു പറഞ്ഞു: “നോ, ഐ ഹാവ് നോ ക്ലൂസ്.”
“നിങ്ങൾക്ക് ആരെയെങ്കിലും സംശയം?”
ഡോക്ടർ ഇല്ലെന്നു തലയാട്ടി.
“നിങ്ങൾ എപ്പോഴാണ് വിവരം അറിഞ്ഞത്?”
“ഏർളി മോണിംഗിൽ എക്സ്ക്യൂട്ടീവ് ഓഫീസർ വിളിച്ചിരുന്നു.”
“സിസ്റ്റർ മെറ്റിൽഡയെ ഡോക്ടർക്ക് എത്ര കാലമായി അറിയാം?”, ചോദ്യം ഡോ.കൃഷ്ണയുടേതായിരുന്നു.
”8-9 ഇയേഴ്സ്. ഹോസ്പിറ്റൽ തുടങ്ങിയ കാലം മുതൽ.”
“രഘുരാമനെ?”
”വിച്ച് രഘുരാമൻ?”
”കാണാതായ പേഷ്യന്റ്.”
“ഹൗ കാൻ ഐ?!”
“ഇന്നലെ രാത്രി ഡോക്ടറെ മെറ്റിൽഡ വിളിച്ചിരുന്നോ?”
“ഇല്ല.”
‘രഘുരാമനെ, അഡ്മിറ്റ് ചെയ്ത ഡോക്ടറെ വിളിക്കൂ.”, ഇൻസ്പെക്ടറാണതു പറഞ്ഞത്.
”ഓ, ഷുവർ.”, ഡോക്ടർ തന്റെ സഹായിയെ വിളിച്ച് നിർദ്ദേശങ്ങൾ നൽകി.

ഏതാനും നിമിഷം കഴിഞ്ഞപ്പോൾ ഡോ. പവിത്ര മുറിയിലേക്ക് വന്നു:
“ഗുഡ് ഈവനിംഗ് സർ.”
“ഗുഡ് ഈവനിംഗ്.”, ഡോക്ടർ പ്രവീൺ പവിത്രയെ ഇരിക്കാൻ ക്ഷണിച്ചു: “ഇൻസ്പെക്ടർക്കും ഡോ. കൃഷ്ണയ്ക്കും പവിത്രയോട് സംസാരിക്കണം.”
ഡോ. പവിത്ര ഇരിക്കുന്നതിനിടയിൽ രണ്ടു പേരെയും അഭിവാദ്യം ചെയ്തു.

” ഡോ. പവിത്ര,”, ഇൻസ്പെക്ടറുടെ ശബ്ദം ഗൗരവപൂർണ്ണമായിരുന്നു: ”എപ്പോഴാണ് രഘുരാമനെ അഡ്മിറ്റ് ചെയ്തത്?”
“ഡേ ബിഫോർ യെസ്റ്റർ ഡേ.”, പവിത്ര ഒരു നിമിഷമാലോചിച്ചു: ” വൈകുന്നേരം ഓ പി യിൽ വരികയായിരുന്നു.”
“എന്തായിരുന്നു കംപ്ലൈന്റ്?”
“തുടർച്ചയായ സ്റ്റൊമക്  അപ്സെറ്റാണെന്നാണ് പറഞ്ഞത്. വി ഡിഡ് സം പ്രിലിമിനറി ടെസ്റ്റ്സ്. ആൻ്റ് അഡ്മിറ്റഡ് ഹിം ഫോർ ഫർദർ  പ്രൊസീഡിയഴ്സ്.”
“അയാൾക്ക് ഒരു സഹായി ഉണ്ടായിരുന്നു, അല്ലേ?”
“അതേ, ദ പേഷ്യന്റ് വാസ് ബ്ലൈൻഡ്, യൂ നോ. സോ, ഞങ്ങൾ ബൈസ്റ്റാൻഡറെ അനുവദിച്ചു.”
“ഡോ. കൃഷ്ണ താങ്കൾക്കെന്തെങ്കിലും…”, ഇൻസ്പെക്ടർ ഡോ.കൃഷ്ണയെ നോക്കി.
“യെസ് “, അദ്ദേഹം ഒരു നിമിഷമാലോചിച്ചു. പിന്നെ ചോദിച്ചു: “ഡോക്ടർ എപ്പോഴാണ് രഘുരാമനെ അവസാനമായി കണ്ടത്?”
“ഇന്നലെ വൈകുന്നേരം. ഡ്യൂറിങ്ങ് ദ യൂഷ്വൽ റൗണ്ട്സ്.”
“വാസ് ഹി അപ്സെറ്റ് ?”
“അങ്ങനെയൊന്നും…”
അല്പം ആലോചിച്ച ശേഷം ഡോ. കൃഷ്ണ ചോദിച്ചു:
“ക്യാൻ യൂ ഡിസ്ക്രൈബ് രഘുരാമൻ?”
“ലൈക്ക്?”
“ഹിസ് അപ്പിയറൻസ്. എനിതിംഗ് നോട്ടീസബിൾ ”
“യെസ് സാർ. ഹി വാസ് ലിമ്പിങ്ങ് ഓണ ദ ലെഫ്റ്റ് ലെഗ്. വാക്കിംഗ് സ്റ്റിക് ഉപയോഗിക്കുന്നുണ്ടായിരുന്നു.”
“കൂടെയുള്ളയാൾ, ഹൗവാസ് ഹി?”
“എ യങ് ചാപ്. മേ ബി തേർട്ടി. എ ഫാഷനബിൾ ഗൈ.”
“മീൻസ്?”
“മുടിയൊക്കെ കളർ ചെയ്ത്. ഓൾസോ പെൻഡൻ്റ്സ് ഓൺ ഇയർസ്’.’
“താങ്ക് യൂ ഫോർ യുവർ ടൈം.”
ഡോക്ടർ പ്രത്യാഭിവാദ്യം ചെയ്ത് മുറി വിട്ടു പോയി.

“ഡോക്ടർ ഈസ് ജെനുവിൻ, അല്ലേ?”, ഡോ.കൃഷ്ണയോടായിരുന്നു ഇൻസ്പെക്ടറുടെ ചോദ്യം.
“ഉം. പക്ഷേ… “, അദ്ദേഹം അർധോക്തിയിൽ നിറുത്തി. ഇൻസ്പെക്ടർ ചോദ്യഭാവേന അദ്ദേഹത്തെ നോക്കി.
“ഡോക്ടർ പറഞ്ഞതിൽ ഒരു കാര്യം ശരിയല്ല.”, അദ്ദേഹം ഡോ. പ്രവീണിനെയും ഇൻസ്പെക്ടറെയും നോക്കി: “രഘുരാമൻ വാസ് നോട്ട് ബ്ലൈൻഡ്.”
“വാട്ട്?!”, ഇൻസ്പെക്ടറുടെ കണ്ണുകളിൽ അവിശ്വസീനിയത തെളിഞ്ഞു.

ഡോ. കൃഷ്ണ മറുപടി പറയുന്നതിന് പകരം തൻ്റെ ബാഗിൽ നിന്ന് ഒരു ഡപ്പിയെടുത്ത് മേശമേൽ വച്ചു. പിന്നെപ്പറഞ്ഞു: ”ഇത് 104 ലെ സൈഡ് ടേബിളിൽ നിന്നു കിട്ടിയതാണ്. എ കോൺടാക്ട് ലെൻസ് കണ്ടൈനർ.”, ഒന്നു നിറുത്തിയ ശേഷം അദ്ദേഹം.തുടർന്നു: “ഐ ഹാവ് അദർ ക്ലൂസ് ടു കൊറാബറേറ്റ്.”

ആരും ഒരു നിമിഷം മിണ്ടിയില്ല. ഇൻസ്പെക്ടറാണ് മൗനം മുറിച്ചത്: “സോ, അയാൾ അന്ധനായി അഭിനയിക്കുകയായിരുന്നു?!”
“യെസ്.”, ഡോ. കൃഷ്ണ ഒരു നിമിഷം രണ്ടു പേരെയും നോക്കി: “അഭിനയിക്കുകയായിരുന്നു. അന്ധനായും രഘുരാമനായും.”
“വാട്ട് ഡു യു മീൻ??!”, ഇൻസ്പെക്ടറുടെ സ്വരത്തിൽ അവിശ്വസനീയത നിറഞ്ഞു.
“യെസ്. ഹി ഈസ് നോട്ട് രഘുരാമൻ.”
“പിന്നെ??!”
“ഹി ഈസ് തൻസീർ. ഡോ. തൻസീർ തറക്കണ്ടം.”

അടുത്ത അദ്ധ്യായം

Thumbnail image designed by : ജോസ്മോൻ വാഴയി

Post Views: 61
12
ദേവദാസ്

10 Comments

  1. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 3 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  2. Shreeja R on October 7, 2023 3:34 PM

    Waiting 👌

    Reply
  3. Sunandha Mahesh on October 7, 2023 1:31 PM

    നല്ല ഭംഗിയായി കഥ പോവുന്നുണ്ട് അഭിനന്ദനങ്ങൾ 👍

    Reply
  4. പി.രവീന്ദ്രൻ on October 6, 2023 8:44 AM

    നോവൽ നന്നായി പുരോഗമിക്കുന്നു. തെളിവുശേഖരിക്കുന്ന രീതിയും വിശകലനവും പരിചയ സമ്പന്നനായ കുറ്റാന്വേഷകന്റെ മട്ടിലാണ്. അടിപൊളി.
    അഭിനന്ദനങ്ങൾ.

    Reply
    • Rajanipriya Prakash on October 10, 2023 9:53 AM

      കഥ ആകാംഷ ജനിപ്പിച്ചു തന്നെ മുന്നോട്ടു പോകുന്നു…. 👍👍

      Reply
  5. ലിബിന on October 5, 2023 10:24 PM

    Walking stick കാരന്റെ ആണോ ഒരു കാൽ ആഴത്തിൽ പതിഞ്ഞത്…… അറിയാൻ കാത്തിരിക്കുന്നു

    Reply
    • Nafs nafs on October 12, 2023 11:19 AM

      👍👍👌👌🔥

      Reply
  6. Sheela on October 5, 2023 7:01 PM

    👍👍

    Reply
  7. Nishavidyadhar on October 5, 2023 6:45 PM

    👍👍ഇത്ര പെട്ടെന്ന് Dr. Thanseer ലേക്ക് എത്തിയത് എങ്ങനെ?? ആരാണ് Dr. Thanseer??? എന്തിനു വേണ്ടി??? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🥰🥰🥰

    Reply
    • Noorjahan on October 5, 2023 8:39 PM

      👍👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.