മൗനം മറന്നേ
പോയിരുന്നു ഞാൻ,
നിൻ മിഴികൾ
എന്നെ പുണർന്നപ്പോൾ
പാടാത്ത പാട്ടുകൾ,
ചൊല്ലാത്ത കഥകൾ,
ഓരോന്നായി ഞാനിന്ന്
പാടി തുടങ്ങുകയായി
പള്ളിക്കൂടത്തിലാദ്യം,
പിന്നെ ആ പള്ളിമുറ്റത്തും
മൗനമാം നോട്ടത്തിൽ
നീയെന്നെ പ്രണയിച്ചു
മൗനം വെടിഞ്ഞു
മഴവില്ലായി വിരിഞ്ഞു,
മനംകുളിരും
മിഴിയഴകുമായി വാ
ഇനിയെന്നും മൂളാം
നിനക്കായി മാത്രം
എൻ ഹൃദയം വീണ്ടും
മൗനമാകും വരെ..
സന്തോഷ് കുമാർ വിളമ്പിൽ