Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 10
തുടർക്കഥ / സീരീസ് ത്രില്ലർ

ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 10

By ദേവദാസ്October 18, 2023Updated:November 3, 20236 Comments5 Mins Read103 Views
Bookmark Now
Please login to bookmark Close

No account yet? Register

മുൻ അദ്ധ്യായം

അദ്ധ്യായം 10

പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങി. മുറിക്കുള്ളിലെ നിശ്ശബ്ദതയിൽ അത് പ്രതിധ്വനിച്ചു. ഡോ.കൃഷ്ണ ശബ്ദമുണ്ടാക്കാതെ മുൻ വാതിലനടുത്തെത്തി. ഒന്നു കാത്ത ശേഷം അദ്ദേഹം വാതിൽ മെല്ലെത്തുറന്നു.

പിസ്റ്റൽ ചൂണ്ടിയത് കൈയുയർത്തി നിൽക്കുന്ന നിഴൽരൂപത്തിനു നേർക്കായിരുന്നു. അരണ്ട നാട്ടുവെളിച്ചത്തിൽ ഡോ. കൃഷ്ണ ആളെ തിരിച്ചറിഞ്ഞു. ഡോ. തൻസീറായിരുന്നു അത്.

”ഷാൽ വി ഹാവ് സം കോഫി?”, ഡോ. കൃഷ്ണ തൻസീറിനോടു ചോദിച്ചു. വീട്ടിലെ സന്ദർശക മുറിയിൽ ഇരിക്കുകയായിരുന്നു രണ്ടു പേരും. ശരിയെന്ന് തൻസീർ തലയാട്ടി. അയാൾ അവശനും ക്ഷീണിതനുമായി കാണപ്പെട്ടു. അലച്ചിലിൻ്റെ പാടുകൾ മുഖഭാവത്തിൽ ഉണ്ടായിരുന്നു.

ഡോ. കൃഷ്ണ എഴുന്നേറ്റ് അകത്തു പോയി രണ്ടു, മൂന്നു മിനിറ്റിനുള്ളിൽ തിരിച്ചെത്തി.
“പ്ലീസ്.”, ഡോ.കൃഷ്ണ കാപ്പിക്കപ്പ് ഡോ. തൻസീറിനു നീട്ടി. അയാൾ കപ്പ് വാങ്ങി പതുക്കെ സിപ്പ് ചെയ്തു.
“എന്നെക്കാണാൻ ഡോക്ടർ പാതിരാത്രിയിൽ വന്നത്…?”, ഡോ. കൃഷ്ണ അർദ്ധോക്തിയിൽ നിറുത്തി.
“ഇരുട്ടിന്റെ മറ വേണ്ടതിനാൽ. മരിക്കാൻ പേടിയുള്ളതിനാൽ.”
“ആർക്കാണ് ഡോക്ടറെ കൊല്ലേണ്ടത്?”
“അവനു തന്നെ. ജോസഫിന്.”
“പക്ഷേ, പോലീസിൻ്റെ കണ്ണിൽ നിങ്ങൾ മെറ്റിൽഡയുടെ കൊലയാളിയാണ്.”
“അറിയാം.”
“അതല്ലേ സത്യം? അല്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ആശുപത്രിയിൽ കയറിപ്പറ്റിയത്? അതും അന്ധനായി അഭിനയിച്ച്, ആൾമാറാട്ടം നടത്തി.”
“ഞാൻ മെറ്റിൽഡയെ മീറ്റ് ചെയ്യാനാണ് അവിടെപ്പോയത്. ജീവനിൽ പേടിയുള്ളതിനാൽ പേരു മാറ്റിപ്പറഞ്ഞു; അന്ധനായി അഭിനയിച്ച് ഒരാളെ കൂടെക്കൂട്ടി.
“ഫ്രാൻസിസിനെ?”
“അതെ.”
‘മെറ്റിൽഡയെ നിങ്ങൾക്കെങ്ങനെയറിയാം?”
“ഷീ വാസ് മൈ കൊളീഗ്.”
“എവിടെ?”
“ഞാൻ എല്ലാം പറയാം.”, ഡോക്ടർ ഒരു നിമിഷം മൗനം പൂണ്ടു. പിന്നെ തുടർന്നു: .
“ഞാൻ ഷാർജയിലെ സുലേഖാ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു. പത്തു വർഷം മുൻപ്. മെറ്റിൽഡയും ജോസഫും അന്ന് അവിടെയുണ്ടായിരുന്നു. കൂടെ ഡോ.രവിചന്ദ്രനും.”
“മെഡിക്കെയറിൻ്റെ പഴയ ഓണറോ?”
ഡോക്ടർ അതെ എന്നു തലയാട്ടി. പിന്നെത്തുടർന്നു:
“രവിചന്ദ്രൻ ഒന്നാം തരം സർജനായിരുന്നു. ഒന്നാം തരം വുമണൈസറും. പാര മെഡിക്കൽ സ്റ്റാഫിൽ പലരെയും അയാൾ…”
ഡോക്ടർ ഒന്നു നിറുത്തിയിട്ട് തുടർന്നു:
“ഒരു സിസ്റ്റർ ലിബി ഉണ്ടായിരുന്നു. രവിചന്ദ്രന്റെ ശല്യം സഹിക്കാതായപ്പോൾ അവരുടെ ഭർത്താവ് ഒരു ദിവസം അയാളെ ഓ പി യിൽ വച്ച് പൊതിരെ തല്ലി.”

ഡോക്ടർ ഒഴിഞ്ഞ കാപ്പിക്കപ്പ് ടീപ്പോയിൽ വച്ചിട്ട് തുടർന്നു: “പാമ്പിന്റെ പകയായിരുന്നു രവിചന്ദ്രന്. അയാൾ അത് വീട്ടുക തന്നെ ചെയ്തു.”
“എങ്ങനെ?”
“ചില മാസങ്ങൾക്കു ശേഷം ലിബിയുടെ ഭർത്താവിന് ഒരു അപ്പൻ്റെക്ടമി വേണ്ടിവന്നു. രവിചന്ദ്രനാണതു ചെയ്തത്. അത് വലിയ കോംപ്ലിക്കേഷനായി. സിവിയർ ഇൻഫെക്ഷൻ. കഷ്ടിച്ചാണ് പേഷ്യന്റ് രക്ഷപ്പെട്ടത്.”
“രവിചന്ദ്രനെന്തെങ്കിലും…?”
“യെസ്. ഇറ്റ് വാസ് ഡെലിബെറേറ്റ്. ഞാനും മെറ്റിൽഡയും അത് റിപ്പോർട്ട് ചെയ്തു. ലിബിയുടെ ഭർത്താവ് മിനിസ്ട്രിക്ക് പരാതിയും നല്കി. മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിക്കു മുന്നിൽ രവിചന്ദ്രന് അനുകൂലമായ മൊഴിയാണ് ജോസഫ് നല്കിയത്.”
ഒന്നു നിർത്തിയിട്ട് ഡോക്ടർ തുടർന്നു: “കമ്മിറ്റി റിപ്പോർട്ട് രവിചന്ദ്രന് എതിരായിരുന്നു. അയാൾ പിഴ ഒടുക്കേണ്ടി വന്നു. ആശുപത്രി അയാളെയും ജോസഫിനെയും പുറത്താക്കി.”
“അപ്പോൾ ജോസഫ് മാത്രമല്ല, രവിചന്ദ്രനും നിങ്ങളുടെ ശത്രുവാണ്.”
“ഉം. അയാളും ജോസഫും ചേർന്ന് എന്നെ പല തവണ ഭീഷിണിപ്പെടുത്തിയിരുന്നു. നിൽക്കക്കള്ളിയില്ലാതായപ്പോൾ ഞാൻ ഒരു സുഹൃത്തിന്റെ സഹായത്തിൽ യു.എസിലെ ഒരു ക്ലിനിക്കിൽ ജോലി വാങ്ങിപ്പോയി. ജോസഫിനൊപ്പം മെറ്റിൽഡ ഇന്ത്യലേക്കു മടങ്ങിയെന്ന് പിന്നീടറിഞ്ഞു.”
”ഇപ്പോൾ ഡോക്ടർ മെറ്റിൽഡയെ തേടി വന്നത്?”
“വി വെയർ ഇൻ ലവ്. ആൻഡ് വാന്റഡ് ടു ലിവ് ടുഗതർ.”
“പക്ഷേ, അവൾ ജോസഫിൻ്റെ ഭാര്യയല്ലേ?”
“ഉം. അവിടെ വച്ചേ ആ ബന്ധം ടോക്സിക് ആയിരുന്നു. അങ്ങനെയാണ് അവൾ ഞാനുമായി അടുത്തത്.”
“ജോസഫിന് ശത്രുതയ്ക്ക് ഒരു കാരണം കൂടിയായി, അല്ലേ?”
“ഉം. പക്ഷേ ഇടയ്ക്കു വച്ച് ഐ ലോസ്റ്റ് ഹെർ കോൺടാക്ട്സ്. നാട്ടിലെത്തിയപ്പോൾ അവളെ കണ്ടെത്തി കൂടെ കൂട്ടണമെന്നു തോന്നി.”
“ഫ്രാൻസിസിനെ നേരത്തെ പരിചയമുണ്ട് അല്ലേ?”
“ഉം. അയാളാണ് മെറ്റിൽഡയെ കൂട്ടിക്കൊണ്ടു വന്നത്. പക്ഷേ…”
ഡോക്ടർ അർദ്ധോക്തിയിൽ നിറുത്തി.
“അന്നു സംഭവിച്ചതെന്താണ്?”,
ഒരു നിമിഷം കഴിഞ്ഞ് ഡോ.കൃഷ്ണ ചോദിച്ചു.
“ഞാനും മെറ്റിൽഡയും ഒരു മുറിയിലായിരുന്നു. തൊട്ടടുത്ത മുറിയിലായിരുന്നു ഫ്രാൻസിസ്. ഇടയ്ക്കെപ്പോഴോ വാതിലിൽ മുട്ടു കേട്ടു . തുറന്നപ്പോൾ ഫ്രാൻസിസിനൊപ്പം വേറൊരാൾ കൂടിയുണ്ടായിരുന്നു.”
“ഡോക്ടർ അറിയുന്ന ആളായിരുന്നോ?”
“അല്ല.”
ഡോ.കൃഷ്ണ മൊബൈലിലെ ആൻ്റണിയുടെ ഫോട്ടോ ഡോക്ടറെ കാണിച്ചു.
“ഇയാൾ തന്നെ.”, ഡോക്ടറുടെ മുഖത്ത് ഭയം നിഴലിച്ചു.അല്പം കഴിഞ്ഞ് അദ്ദേഹം തുടർന്നു:
“രണ്ടു പേരും അകത്തു കടന്ന് മെറ്റിൽഡയെ പിടികൂടി എന്തോ മരുന്ന് കഴുത്തിൽ കുത്തിവച്ചു. അവൾ ഇറങ്ങി ഓടി; പിറകെ ഫ്രാൻസിസും. ആൻ്റണി എന്നെ പിടികൂടിയെങ്കിലും ഞാൻ കുതറി മാറി പുറത്തിറങ്ങി ഓടി.”, അതു പറയുമ്പോൾ ഡോക്ടറുടെ കണ്ണിൽ ഭയപ്പാട് കാണാമായിരുന്നു.
“ആശുപത്രിയുടെ പിന്നാമ്പുറം വഴി, അല്ലേ?”,
അതെയെന്ന് ഡോക്ടർ തലയാട്ടി.
“അപ്പോൾ താഴെ വേറെ ആരെയെങ്കിലും കണ്ടോ?”, ഡോ.കൃഷ്ണ ചോദിച്ചു.
“ഇല്ല.”, ഡോക്ടർ പ്രതിവചിച്ചു.
“ഇതിൻ്റെ പിന്നിൽ ജോസഫ് ആണെന്നു കരുതാൻ എന്താണ് കാരണം.”
“പത്തുവർഷം കഴിഞ്ഞ് നാട്ടിൽ വരുന്ന എന്നോട് പിന്നെ ആർക്കാണ് വിരോധം?!”
“രവിചന്ദ്രന്. അയാൾക്കല്ലേ നിങ്ങളോട് കൂടുതൽ വിരോധം?”
“അയാൾ മരിച്ച വിവരം ഇവിടെ വന്നപ്പോഴേ ഞാനറിഞ്ഞു. ഫ്രാൻസിസ് പറഞ്ഞു.”

ഡോ.കൃഷ്ണ ഒരു നിമിഷം ആലോചിച്ചു. പിന്നെ ഫോണെടുത്ത് ഡയൽ ചെയ്തു. ഇൻസ്പെക്ടർ ചന്തുനാഥ് ലൈനിൽ വന്നു.
“ഇൻസ്പെക്ടർ, ആ ജോസഫിനെ ഒന്നു ഷാഡോ ചെയ്യണം.”
തുടർന്ന് ഡോ.കൃഷ്ണ ഇൻസ്പെക്ടറോട് കാര്യങ്ങൾ വിവരിച്ചു.

“പോലീസിന് ജോസഫിനെ അറസ്റ്റ് ചെയ്തു കൂടേ?”, ഡോക്ടർ ചോദിച്ചു.
“അയാൾക്കെതിരെ എന്തു തെളിവാണുള്ളത്?”
ഡോക്ടർ ഒന്നും മിണ്ടിയില്ല. “ഡോക്ടർ, വാട്സ് യുവർ പ്ലാൻ നൗ?”, അല്പനേരം കഴിഞ്ഞ് ഡോ.കൃഷ്ണ ചോദിച്ചു.
“ഞാൻ യുഎസിലേക്ക് മടങ്ങുന്നു.”
“വെൻ?”
“ഡേ ആഫ്റ്റർ ഏർളി മോണിംഗ്.”
“അതുവരെ ഡോക്ടർ സൂക്ഷിക്കണം.”
“നിങ്ങൾക്കെന്നെ പൊലീസ് സ്റ്റേഷനിൽ ഇരുത്തിക്കൂടെ?”
“സ്റ്റേഷനൊക്കെ കുറ്റവാളികൾക്കുള്ളതല്ലേ.”, ഡോ.കൃഷ്ണ ചിരിച്ചു. പിന്നെച്ചോദിച്ചു: “ഡോക്ടർ ആ വീട്ടിൽ തന്നെയല്ലേ?”
“അതെ. അതെങ്ങനെ മനസ്സിലായി?”
“ഡോക്ടറുടെ ഇക്ക പറഞ്ഞു.”, ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ തുടർന്നു: “ശരി. ഞാൻ ഇൻസ്പെക്ടറെ വിളിച്ച് ഒരു പോലീസ് പട്രോൾ അറേഞ്ച് ചെയ്യാം. ഇറ്റ്സ് എ മാറ്റർ ഓഫ് 24 അവേഴ്സ് ഒൺലി.”
“താങ്ക് യൂ.”
ഡോ.തൻസീർ എഴുന്നേറ്റ് പുറത്തേക്കു നടന്നു.
******
പകൽ മുഴുവൻ ഡോ.കൃഷ്ണ തിരക്കിലായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട ചർച്ചകൾ, സന്ദർശനങ്ങൾ. അദ്ദേഹം വീട്ടിലെത്തിയപ്പോൾ രാത്രി 9 മണി കഴിഞ്ഞിരുന്നു. ഡിന്നർ കഴിഞ്ഞ് അദ്ദേഹം ബൈക്ക് പട്രോൾ ഡ്യൂട്ടിയിലുള്ള കോൺസ്റ്റബിൾ റഹിമിനെ വിളിച്ചു. തൻസീറിൻ്റെ വീടിരിക്കുന്ന സ്ഥലം റഹിമിനെയാണ് ഇൻസ്പെക്ടർ . ഏൽപ്പിച്ചിരുനത്. റഹിം ലൈനിൽ വന്നു.
“ഹലോ. ഞാൻ ഡോ.മുരളി കൃഷ്ണ”
“സാർ.”
“എവിടെയാണ്?
“ഞാൻ സ്പോട്ടിലുണ്ട്. അങ്ങോട്ടു പോകുന്നു.”
“അപ്ഡേറ്റ് ചെയ്യണം.”, ഡോ.കൃഷ്ണ ഫോൺ വച്ചു.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കോൺസ്റ്റബിൾ റഹിം തിരികെ വിളിച്ചു. ഡോ. വർമ്മ ഫൊണെടുത്തു.
“ഇവിടെ ഓക്കെയാണ് സാർ.”, ഫോണിൽ റഹിമിൻ്റെ സ്വരം മുഴങ്ങി.
പെട്ടെന്ന് ഒരടിയുടെ ശബ്ദം കേട്ടു. തുടർന്ന് റഹിമിൻ്റെ അലർച്ചയും.
ഡോ.കൃഷ്ണവാതിൽ തുറന്ന് കാറിനടുത്തേക്ക് ഓടി.
********
ഡോ. കൃഷ്ണ ആക്സിലേറ്ററിൽ അമർത്തിച്ചവിട്ടി. കാർ മുരണ്ടു കൊണ്ട് കുതിച്ചു. തമ്മനം റോഡിൽ വോൾഗാ ബാർ കഴിഞ്ഞ് വലത്തേക്കുള്ള വഴിയിലേക്ക് അദ്ദേഹം കാർ വെട്ടിത്തിരിച്ചു കയറ്റി. ‘തൻസീറിൻ്റെ വീടിനു മുന്നിൽ കാർ കുലുങ്ങി നിന്നു.

ഡോ. കൃഷ്ണ കാറിൽ നിന്ന് ഇറങ്ങി. ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. ടോർച്ചിൻ്റെ വെളിച്ചത്തിൽ, കമിഴ്ന്നു കിടക്കുന്ന കോൺസ്റ്റബിൾ റഹിമിൻ്റെ രൂപം തെളിഞ്ഞു. തൊട്ടടുത്ത് അയാളുടെ ബൈക്കും കിടപ്പുണ്ടായിരുന്നു. ഡോ. കൃഷ്ണ തുറന്നു കിടക്കുന്ന വീടിനകത്തേക്ക് ഓടിക്കയറി. തൻസീർ അവിടെയുണ്ടായിരുന്നില്ല. അദ്ദേഹം ഇൻസ്പെക്ടർ ചന്തുനാഥിനെ വിളിച്ചു. കാര്യം പറഞ്ഞു.

ഒരു നിമിഷം ആലോചിച്ച ശേഷം ഡോ.കൃഷ്ണ കാറെടുത്ത് പാഞ്ഞു. വോൾഗാ ബാറിനു മുന്നിൽ കാർ നിറുത്തിയ ശേഷം അദ്ദേഹം അകത്തേക്ക് ഓടി. സെക്യൂരിറ്റിക്കാരൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞു.
“ജോസഫ് ഇവിടെ വന്നിരുന്നോ?”
“ആ കൊല്ലപ്പെട്ട സ്ത്രീയുടെ…?”
“അതെ. വന്നിരുന്നോ?”
“വന്നാരുന്നു.10 – 15 മിനിറ്റ് മുമ്പാ പോയത്.”.
“എങ്ങോട്ടാ പോയത്?” അയാൾ തമ്മനം ഭാഗത്തേക്ക് കൈ ചൂണ്ടി. ഡോ. കൃഷ്ണ ഓടി കാറിൽ കയറി. കാർ കുതിച്ചുപാഞ്ഞു.

രണ്ടു മൂന്നു കിലോമീറ്റർ അപ്പുറം മെയിൻ റോഡിൽ നിന്ന് അകത്തേക്കുള്ള വഴിയിൽ ആളില്ലാത്ത റെയിൽവേ ക്രോസിനടുത്ത് കാർ കിടക്കുന്നത് ഡോ.കൃഷ്ണ കണ്ടു. വിജനമായ സ്ഥലം ഇരുട്ടിൽ മുങ്ങിക്കിടന്നു. ഡോ. കൃഷ്ണ കാറിൽ നിന്നിറങ്ങി. പിന്നെ ടോർച്ച് തെളിച്ചു. കാടുപിടിച്ച പറമ്പിലെ കല്ലറകളും കുരിശുകളും അരണ്ട വെളിച്ചത്തിൽ തെളിഞ്ഞു വന്നു. ഉപേക്ഷിക്കപ്പെട്ട പഴയ സെമിത്തേരിയായിരുന്നു അത്.

ഡോ. കൃഷ്ണ സെമിത്തേരിയിലേക്ക് കയറി. പെട്ടെന്ന് ദൂരെ ഒരാളുടെ ഞരക്കം കേട്ടു. അദ്ദേഹം ശബ്ദം കേട്ട ദിക്കിലേക്ക് ഓടി. പാഞ്ഞു പോകുന്ന ട്രെയിനിൻ്റെ വെളിച്ചത്തിൽ കൈകളിൽ കോൺക്രീറ്റ് കുരിശുമായി നില്ക്കുന്നയാളെ അദ്ദേഹം കണ്ടു.

അടുത്ത നിമിഷം കുരിശ് ഉയർന്നു പൊങ്ങി. ഡോ. കൃഷ്ണ കുതിച്ചു ചാടി. ചവിട്ടേറ്റ് അയാൾ നിലത്തു വീണു. അടുത്ത നൊടിയിൽ അയാൾ ചാടിയെഴുന്നേറ്റു. ഡോ.കൃഷ്ണയുടെ വീശി ഉയർന്ന കാൽ മടമ്പിന്റെ അടിയേറ്റ് അയാൾ ഒരു കല്ലറയിലേക്ക് ചാരി. നൊടിയിടയിൽ അദ്ദേഹത്തിൻ്റെ വലതു കൈപ്പത്തി ഒന്നു ചീറി. പിടലിക്ക് ശക്തമായ വെട്ടേറ്റ് അയാൾ നിലത്തേക്ക് തളർന്നുവീണു.

“നാടകം മതിയാക്കാം ഡോക്ടർ.”, ഡോ.കൃഷ്ണ പറഞ്ഞു.

അടുത്ത അദ്ധ്യായം

Thumbnail designed by : Josemon Vazhayil

Post Views: 33
7
ദേവദാസ്

6 Comments

  1. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 11 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  2. Nishavidyadhar on October 18, 2023 11:10 PM

    ക്ലൈമാക്സിനായി കാത്തിരിക്കുന്നു… 👍👍

    Reply
  3. പി.രവീന്ദ്രൻ, വള്ളികുന്നം on October 18, 2023 3:15 PM

    കഥയിലെ യഥാർത്ഥ കുറ്റവാളിയുടെ അടുത്തെത്തി എന്നു കരുതാം.
    ഡോക്ടറുടെ കഴുത്ത് വെട്ട് അപാരം. ഇനിയുള്ള ഭാഗങ്ങൾ
    കാത്തിരിക്കുന്നു.

    Reply
    • Noorjahan on October 18, 2023 6:23 PM

      നന്നായിട്ടുണ്ട്

      Reply
  4. ലിബിന on October 18, 2023 11:22 AM

    നന്നാവുന്നുണ്ട്….

    Reply
  5. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 9 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.