Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ വീക്കെൻ്റ് മർഡർ – അദ്ധ്യായം 6 (അവസാന അദ്ധ്യായം)
തുടർക്കഥ / സീരീസ് ത്രില്ലർ

ദ വീക്കെൻ്റ് മർഡർ – അദ്ധ്യായം 6 (അവസാന അദ്ധ്യായം)

By ദേവദാസ്November 8, 2023Updated:November 10, 20238 Comments6 Mins Read139 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യം മുതൽ വായിക്കാൻ: അദ്ധ്യായം.1

അദ്ധ്യായം 6

പത്തു മണിക്കൂറുകൾക്കു ശേഷം രാഗിണിയുടെ വീട്ടിലെ സന്ദർശകമുറിയിൽ, രണ്ടു വനിതാപൊലീസുകാരുടെ നടുവിൽ നില്ക്കുകയായിരുന്നു സുജാത. അവരുടെ മുഖത്ത് ഭയമോ കൂസലോ തരിമ്പു പോലും ഉണ്ടായിരുന്നില്ല. ചുറ്റും കറുപ്പു വീണ അവരുടെ കണ്ണുകളിൽ പത്തിക്ക് അടി കിട്ടിയ പാമ്പിനെപ്പോലെ പക പതിഞ്ഞുകിടന്നു.  സോഫയിൽ ഡി വൈ എസ് പി മനോജ് ഗിരിരാജനും ഇൻസ്പെക്ടർ കിഷൻ ശങ്കറും ഇരിക്കുന്നുണ്ടായിരുന്നു. പിന്നെ രാഗിണിയുടെ കുടുംബാംഗങ്ങളും.

“രാഗിണിയുടെ കൊലപാതകം ഒരു പ്രതികാരമാണ് സാർ. മുപ്പത്തിയഞ്ചു കൊല്ലത്തിനു മുൻപു നടന്ന കൊടും പാപത്തിനു നല്കിയ ശമ്പളം.”, ഡോ.കൃഷ്ണ ഡിവൈഎസ്പിയോടായി പറഞ്ഞു. അദ്ദേഹം സുജാതയുടെ നേർക്കു തിരിഞ്ഞു: “പറയണം സുജാത.”

സുജാത ഒരു നിമിഷം മൗനം പാലിച്ചു. പിന്നെ പറഞ്ഞു തുടങ്ങി:
“സ്വർണ്ണപ്പണിക്കാരനായിരുന്നു എൻ്റെ അച്ഛൻ. നാല്പതു വർഷങ്ങൾക്കു മുമ്പ് അമ്പൂരിയിലുണ്ടായ ഉരുൾപൊട്ടലിൽ അമ്മയും ബന്ധുക്കളും ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടപ്പോൾ ഞങ്ങൾ രണ്ട് മക്കളെയും കൊണ്ട്  ഇവിടേക്ക് വന്നതാരുന്നു അച്ഛൻ. നവരത്ന ജൂവലറി തുടങ്ങിയ കാലം തൊട്ട് അച്ഛൻ സുകുമാരപ്പണിക്കരുടെ കടയിലെ സ്വർണ്ണപ്പണിക്കാരനായിരുന്നു.”.

ഒന്നു നിറുത്തിയിട്ട് സുജാത തുടർന്നു:
“ഒരു ദിവസം വൈകുന്നേരം ജയരാജൻ ഞങ്ങളുടെ വീടിനടുത്തുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ വന്നു. ഇടയ്ക്ക് മഴ പെയ്യാൻ തുടങ്ങിയപ്പോ അയാൾ എൻ്റെ വീട്ടിൽ കയറി നിന്നു. വീട്ടിൽ അനുജത്തി സുമലത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയരാജൻ അവളെ ക്രൂരമായി…”, ഓർമ്മകളിൽ സുജാതയുടെ മുഖം വലിഞ്ഞു മുറുകി; കണ്ണുകളിൽ നീർ പെരുകി; തൊണ്ടയിടറി. അവർ തുടർന്നു: “ഞാനും അച്ഛനും വരുമ്പോൾ ജയരാജൻ വീട്ടിൽ നിന്നിറങ്ങി ഓടുന്നതു കണ്ടു. സുമലതയെ തിരഞ്ഞെങ്കിലും എവിടെയും കണ്ടില്ല. പിറ്റേന്ന് രാവിലെ വീടിനു പിറകിലെ പൊട്ടക്കുളത്തിൽ അവളുടെ ശവം ചീർത്തു പൊങ്ങി.”

സുജാത നിയന്ത്രണം വിട്ട് മുഖം പൊത്തിക്കരഞ്ഞു. പിന്നെ സ്വയം നിയന്ത്രിച്ചു കൊണ്ട് തുടർന്നു:
“കാര്യം പറയാൻ ചെന്ന അച്ഛനെ സുകുമാരപ്പണിക്കർ ആക്ഷേപിച്ചു; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ദേഷ്യം സഹിക്കാതെ അച്ഛൻ അയാളെ തല്ലി. അന്നു രാത്രി സുകുമാരപ്പണിക്കരുടെ ഗുണ്ടകൾ അച്ഛനെ തല്ലിക്കൊന്ന് കുളത്തിൽ താഴ്ത്തി. പണിക്കരുടെ പണത്തിൻ്റെ ബലത്തിൽ അന്നത്തെ ഇൻസ്പെക്ടർ ശങ്കരപ്പിള്ള,”, ഒന്നു നിറുത്തിയിട്ട് ഇൻസ്പെക്ടർ കിഷൻ ശങ്കറെ നോക്കിക്കൊണ്ട് സുജാത തുടർന്നു: “ഇദ്ദേഹത്തിൻ്റെ അച്ഛൻ, രണ്ടു കൊലകളും ആത്മഹത്യകളാക്കി മാറ്റി.”
സുജാത മുഖം കൈയിൽ താങ്ങി തല കുനിച്ചു നിന്നു.

“അനാഥയായ സുജാതയെ കൊച്ചിയിലുള്ള റെസ്ക്യൂ ഹോമിലാക്കിയത് അമ്പൂരി സെൻ്റ് ജോസഫ്സ് ചർച്ചിലെ അന്നത്തെ വികാരിയാരുന്ന ഗബ്രിയേലച്ചനാണ്.”, ഡോ.കൃഷ്ണ പറഞ്ഞു നിറുത്തി.
“റിയലി ഷോക്കിംഗ്”, ഡിവൈഎസ്പി പറഞ്ഞു.
“പലതും പിന്നീടാണ് ഷോക്കിംഗ് ആയി തോന്നുന്നത്. അതു നടക്കുന്ന കാലത്ത് നീതി നടപ്പാക്കാത്തവർക്കു പോലും.”, ഡോ.കൃഷ്ണ സ്വയം പറഞ്ഞു.

“നിങ്ങളെങ്ങനെയാണ് സുജാതയിലേക്കെത്തിയത്?”, അല്പം കഴിഞ്ഞ് ഡിവൈഎസ്പി ചോദിച്ചു.
“പറമ്പിൽ നിന്നു കിട്ടിയ രണ്ടു ജോഡി ഗ്ലൗസുകളിലാണ് കേസ് വഴിതിരിഞ്ഞത്.”, ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ തുടർന്നു: “രണ്ടു ജോഡിയിലെയും വലതു ഗ്ലൗസിൻ്റെ അണിവിരലിൻ്റെ ഭാഗത്ത് ഷാർപ് ഇംപ്രഷൻസുണ്ടായിരുന്നു. നേരത്തേ, സുജാതയുടെ മൊഴി രേഖപ്പെടുത്തുന്ന സമയത്ത്, അവരുടെ വലതുകൈയിലെ മോതിരം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുമായി മാച്ച് ചെയ്യുന്നതായിരുന്നു. ഗ്ലൗസുകളിലെ ഇംപ്രഷൻ.”
“ഇൻ്ററസ്റ്റിംഗ്.”, ഡിവൈഎസ്പി പറഞ്ഞു. ഡോ. കൃഷ്ണ തുടർന്നു:
“രാഗിണിയുടെ മുറിയിൽ പോയതു സമ്മതിച്ച സുധീന്ദ്രൻ പറഞ്ഞ ഒരു കാര്യം എനിക്ക് സ്ട്രൈക്കായി. രാഗിണി പാല് പലതവണ സിപ്പ് ചെയ്തെങ്കിലും അവസാനമാണ് കുഴഞ്ഞു വീണത്. പാലിൽ സയനൈഡ് കലർന്നിട്ടുണ്ടെങ്കിൽ അതു കുടിച്ച ഉടനെ ലക്ഷണങ്ങൾ കാണിക്കും.”
“അപ്പോൾ പാലിൽ സയനൈഡ് ഉണ്ടായിരുന്നെന്ന് കെമിക്കൽ അനാലിസിസിൽ കണ്ടതോ?”, ഇൻസ്പെക്ടർ കിഷൻശങ്കർ ചോദിച്ചു.
“അതിലേക്ക് ഞാൻ വരാം.”, ഡോ.കൃഷ്ണ പറഞ്ഞു. അദ്ദേഹം തുടർന്നു: “ഞാനും ഇൻസ്പെക്ടറും ആട്ടോപ്സി നടത്തിയ ഡോ. നൂർജഹാനെ കണ്ടപ്പോൾ അവർ ഒരു കാര്യം പറഞ്ഞു. സാധാരണ സയനൈഡ് പൊയിസണിങ്ങിൽ ഗാസ്ട്രോ ഇൻ്റസ്റ്റൈനൽ ട്രാക്കിൽ പൊള്ളൽ പോലെ പാടുകളുണ്ടാകും. പക്ഷേ രാഗിണിയുടെ കേസിൽ ഇസോഫാഗൽ ട്രാക്കൽ അത്തരം ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.”
“ഹൗ?!”, ഡിവൈഎസ്പി അദ്ഭുതം കൂറി.
“ഒരേയൊരു സാധ്യത, സയനൈഡ് ഇസോഫാഗൽ ട്രാക്കിൽ തൊടാതെ നേരേ വയറ്റിൽ എത്തുന്നതാണ്.”
“അതെങ്ങനെ നടക്കും?”, ഡിവൈഎസ്പി ചോദിച്ചു.
“‘രാഗിണിയുടെ മുറിയിൽ പരിശോധന നടത്തിയപ്പോൾ ടേബിളിലെ ഒരു ക്യാപ്സ്യൂൾ ബോട്ടിൽ എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അത് രാഗിണി കഴിച്ചിരുന്ന, ഡിപ്രഷനുള്ള മരുന്നായ Doxepin ആണെന്ന് എൻ്റെ അന്വേഷണത്തിൽ മനസ്സിലായി. അപ്പോഴാണ് അനിലിൻ്റെ വണ്ടിയിൽ കണ്ട ഒരു പേപ്പർ എനിക്ക് ഓർമ്മ വന്നത് – കഴക്കൂട്ടത്തുള്ള ഒരു സിദ്ധവൈദ്യശാലയിലേക്ക് ബൾക്കായി ക്യാപ്സൂൾ ഷെല്ലുകൾ വാങ്ങിയതിൻ്റെ ഇൻവോയ്സ് ആയിരുന്നു അത്.”

ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ തുടർന്നു: ”ഞാനും ഇൻസ്പെക്ടറും ചേർന്ന് അനിലിനെ വിശദമായി ചോദ്യം ചെയ്തു. അയാളുടെ സഹോദരി മാനേജരായി ജോലി ചെയ്യുന്ന സിദ്ധവൈദ്യശാലയിൽ കഴിഞ്ഞ വർഷം  സുജാത ടെമ്പററിയായി ജോലി ചെയ്തിരുന്ന കാര്യം അയാൾ പറഞ്ഞു. അതു കഴിഞ്ഞപ്പോൾ അനിലാണ് സുജാതയ്ക്ക് ഇവിടെ വീട്ടുജോലി വാങ്ങിക്കൊടുത്തത്.”
“യാദൃച്ഛികമാണെങ്കിലും സുജാത കൃത്യസ്ഥലത്തെത്തി.”, ഡിവൈഎസ്പി പറഞ്ഞു.
“യാദൃച്ഛികമല്ല സാർ. സയനൈഡ് നിറയ്ക്കാനുള്ള ക്യാപ്സ്യൂൾ ഷെല്ലുകളുമായി കരുതിക്കൂട്ടിത്തന്നെ.”, ഡോ.കൃഷ്ണപ്രതിവചിച്ചു

“സയനൈഡ് നിങ്ങൾക്ക് എവിടുന്നു കിട്ടി?”, ഡിവൈഎസ്പി സുജാതയോടു ചോദിച്ചു.
“കൊച്ചിയിൽ രണ്ടു വർഷം മുൻപ് ഒരു ജൂവലറി ഷോപ്പിൽ ജോലി ചെയ്തിരുന്നു. അവിടുന്ന്.”, സുജാതയുടെ സ്വരം നിർവികാരമായിരുന്നു ഡോ. കൃഷ്ണ തുടർന്നു:
“ഫാർമസിയിൽ സുജാത കൊടുത്തിരുന്നത് കൊച്ചിയിലെ റെസ്ക്യൂ ഹോമിൻ്റെ . വിലാസമായിരുന്നു. അങ്ങനെയാണ് ഞാൻ റെസ്ക്യൂ ഹോമിലും അവിടെ നിന്ന് ഗബ്രിയേൽ അച്ചനിലും എത്തിയത്.”, ഡോ.കൃഷ്ണ പറഞ്ഞു നിറുത്തി.

“നിങ്ങളെങ്ങനെയാണ് രാഗിണിയെ…?”, ഡിവൈഎസ്പി സുജാതയോടു ചോദിച്ചു. അവർ മൗനം പാലിച്ചതേ ഉള്ളൂ.
“പറയണം.”, ഇൻസ്പെക്ടറുടെ ശബ്ദമുയർന്നു. അല്പം കഴിഞ്ഞ് സുജാത പറഞ്ഞു തുടങ്ങി: “രാഗിണി രാത്രി മരുന്നു കഴിക്കുന്ന കാര്യം എനിക്കറിയാമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ അവസരം കിട്ടിയപ്പോൾ അവരറിയാതെ കുപ്പിയിലെ ക്യാപ്സ്യൂളുകൾ ഞാൻ മാറ്റി; പകരം അതേ നിറത്തിലുള്ള, സയനൈഡ് നിറച്ച ക്യാപ്സൂളുകൾ ഇട്ടു വച്ചു.”

“രാഗിണി രാത്രി ഗുളിക കഴിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കണം സുധീന്ദ്രൻ വന്നത്.”, ഡോ.കൃഷ്ണ പറഞ്ഞു. അദ്ദേഹം തുടർന്നു: ”ക്യാപ്സ്യൂൾ വയറ്റിലെത്തിയാൽ 15- 20 മിനിറ്റു വേണം അതിൻ്റെ ഷെൽ അലിയാൻ അതു കൊണ്ടാണ് പോയിസണിംഗ് വൈകിയത്.”
“ഓക്കെ. നൗ തിംഗ്സ് ആർ ക്ലിയർ.”, ഡിവൈഎസ്പി പറഞ്ഞു.

“പക്ഷേ, പാലിൽ എങ്ങനെ സയനൈഡ് വന്നു?”, ഇൻസ്പെക്ടർ ചോദിച്ചു.
”പറയാം.”, ഡോ.കൃഷ്ണ പറഞ്ഞു. അദ്ദേഹം സുജാതയ്ക്ക് നേരേ തിരിഞ്ഞു: “സുധീന്ദ്രൻ പോയ ശേഷം നിങ്ങൾ വീണ്ടും രാഗിണിയുടെ മുറിയിലെത്തി, അല്ലേ?”
സുജാത തലയാട്ടി. പിന്നെപ്പറഞ്ഞു: ” “സയനൈഡ് ഡെപ്പി വയ്ക്കാൻ.”
“പിന്നെ ബോട്ടിലിലെ ക്യാപ്സ്യൂൾ മാറ്റാനും പാൽ ഗ്ലാസിൽ സയനൈഡ് ചേർക്കാനും. ആത്മഹത്യ ആണെന്നു വരുത്തണമല്ലോ.”, ഡോ കൃഷ്ണ ഇടപെട്ടു പറഞ്ഞു. ഒന്നു നിറുത്തിയിട്ട് അദ്ദേഹം തുടർന്നു: “പക്ഷേ, ഇവർ പ്രതീക്ഷിക്കാത്ത ഒരു കാര്യം മുറിയിൽ സംഭവിച്ചിരുന്നു. പാൽഗ്ലാസ് താഴെ വീണ് പൊട്ടിപ്പോയി. പിന്നെ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. താഴെക്കിടക്കുന്ന പാലിൽ സയനൈഡ് തരികൾ വിതറുക.”
“ഇൻ്ററസ്റ്റിംഗ് ഗസ്.”, ഡിവൈഎസ്പി പറഞ്ഞു.
“ആൻ ഒബ്സർവേഷൻ ലെഡ് മി ടു ദാറ്റ് സർ.”, ഡോ.കൃഷ്ണ പ്രതിവചിച്ചു. ഡിവൈഎസ്പി ശ്രദ്ധാലുവായി. ഡോ. കൃഷ്ണ തുടർന്നു: “തറയിലെ പാലിൽ മാത്രമാണ് ഉറുമ്പുകൾ ചത്തു കിടന്നത്. ടേബിളിൽ തുളുമ്പി വീണ പാൽതുള്ളികൾ തിരക്കി വന്ന ഉറുമ്പുകൾക്ക് ഒന്നും പറ്റിയിട്ടില്ലായിരുന്നു.”
“ബ്രില്യൻറ് ഒബ്സർവേഷൻ ഡോ. കൃഷ്ണ.”, ഡിവൈഎസ്പി അദ്ദേഹത്തെ അഭിമാനപൂർവം നോക്കി. പിന്നെത്തുടർന്നു: “വളരെ വിദഗ്ധമായി പ്ലാൻ ചെയ്തു നടത്തിയ കൊല.”
“കൊലയല്ല സാർ, കൊലകൾ.”, ഡോ.കൃഷ്ണ പ്രതിവചിച്ചു.
“വാട്ട്?!”, ഡിവൈഎസ്പിയുടെ സ്വരത്തിൽ ഞെട്ടൽ പ്രകടമായിരുന്നു. ബാക്കിയുള്ളവരുടെ മുഖത്തും അവിശ്വസിനീയത തെളിഞ്ഞു.

“യെസ്, സാർ. സുകുമാരപ്പണിക്കർ മരിച്ചതല്ല. ഇറ്റ് വാസ് ആൾസോ പ്രിമെഡിറ്റേറ്റഡ്, കോൾഡ് ബ്ലഡഡ് മർഡർ.”, ഡോ കൃഷ്ണ പറഞ്ഞു. പിന്നെ സുജാതയ്ക്കു നേരേ തിരിഞ്ഞു ചോദിച്ചു: ” ശരിയല്ലേ?”
അവർ കണ്ണുകൾ താഴ്ത്തി.
“ബട്ട്, ഹൗ?”, ഡിവൈഎസ്പി ചോദിച്ചു.
“കഴിഞ്ഞ ദിവസം പറമ്പിൽ നിന്ന് ഗ്ലൗസുകൾക്കൊപ്പം ഒരു സിറിഞ്ചു കൂടി കിട്ടിയിരുന്നു. അതെന്തിന് ഉപയോഗിച്ചതായിരിക്കും എന്നായി എൻ്റെ ചിന്ത.”, ഡോ.കൃഷ്ണ ഒന്നു നിറുത്തിയിട്ട് തുടർന്നു: “അപ്പോഴാണ് രാഗിണിയുടെ മുറി പരിശോധിക്കുന്നതിനിടയിൽ കണ്ട ഒരു കാര്യം ഞാൻ ഓർത്തത്. മുറിയുടെ ഒരറ്റത്ത് ഒരു ഡ്രിപ്പ് സ്റ്റാൻ്റും അതിൽ ഒഴിഞ്ഞ ഡ്രിപ്പ് ബാഗും ഞാൻ കണ്ടിരുന്നു. അത് സുകുമാരപ്പണിക്കർക്ക് ഐ വി ഫ്ലൂയിഡ് നല്കിയതാണെന്ന് ഞാനൂഹിച്ചു.”
“വാട്ട് ആർ യൂ ട്രൈയിംഗ് ടു…?”, ഡിവൈഎസ്പി അക്ഷമനായി.
“ഡ്രിപ്പ് സ്റ്റാൻഡിനു താഴെ ഉറുമ്പുകൾ  ചത്തു കിടക്കുന്നതു കണ്ട ഞാൻ ഡ്രിപ്പ് സെറ്റ് പരിശോധിച്ചു. അതിലെ സ്റ്റോപ്പർ തുറന്നാണിരുന്നത്. മൊസൈക് പാകിയ തറയിൽ നിറവ്യത്യാസവും ഉണ്ടായിരുന്നു. സുകുമാരപ്പണിക്കർ മരിച്ചതിനെത്തുടർന്ന് എടുത്തു മാറ്റിയ ഡ്രിപ്പിൽ ബാക്കിയുണ്ടായിരുന്ന ഫ്ലൂയിഡ് താഴെ വീണപ്പോൾ അതിൽ പെട്ട ഉറുമ്പുകളാണ് ചത്തതെന്ന് ഞാനൂഹിച്ചു. ”
“ഓ ഗോഡ്. “, ഇൻസ്പെക്ടർ അറിയാതെ നിലവിളിച്ചു. പിന്നെപ്പറഞ്ഞു: “സിറിഞ്ചുപയോഗിച്ച് സയനൈഡ് ലായനി ഡ്രിപ്പ് ബാഗിലേക്ക് ഇൻജക്ട് ചെയ്തു കാണണം.”
“എക്സാക്ടിലി. കെമിക്കൽ അനാലിസിസ് ഓഫ് ദ സിറിഞ്ച് വിൽ റിവീൽ ദാറ്റ്.”, ഡോ. കൃഷ്ണ പറഞ്ഞു.
“ബട്ട്, ഡോ.കൃഷ്ണ, സയനൈഡ് പോയിസണിംഗ് ആണെങ്കിൽ ബോഡിയിൽ ലക്ഷണങ്ങൾ ഉണ്ടായത് ശ്രദ്ധയിൽ പെട്ടു കാണില്ലേ? ലൈക്ക് ബ്രൈറ്റ് റെഡ് കളർ ഓഫ് സ്കിൻ.”, ഡിവൈഎസ്പി സംശയം പ്രകടിപ്പിച്ചു.
“സർ, സുകുമാരപ്പണിക്കർ വാസ് എ ക്രോണിക് ക്യാൻസർ പേഷ്യൻ്റ്. അത്തരം ആൾക്കാർ അനീമിക് ആയിരിക്കും.”
“സോ വാട്ട്?”
“അനീമിക് ആയവരിൽ ബ്രൈറ്റ് റെഡ് കളർ പ്രത്യക്ഷപ്പെടണമെന്നില്ല. പിന്നെ, എല്ലാവരും ഉടനെയുണ്ടാകും എന്നു പ്രതീക്ഷിച്ച മരണത്തിൽ ആർക്കും അസ്വഭാവികത തോന്നിയും കാണില്ല.”, ഡോ.കൃഷ്ണ പറഞ്ഞു നിറുത്തി.

“അപ്പോൾ മൂന്നു കൊലകളായിരുന്നു സുജാതയുടെ ലക്ഷ്യം, അല്ലേ?”, ഡിവൈഎസ്പി ചോദിച്ചു.
“മൂന്നല്ല സാർ, നാല് “, സുജാത ഉറക്കെപ്പറഞ്ഞു. അവരുടെ സ്വരത്തിൽ ഉന്മാദം പതഞ്ഞു. എല്ലാവരും ഞെട്ടിത്തരിച്ചു.
“ഹൂ ഈസ് ദ ഫോർത്ത് വൺ?”, ഡിവൈഎസ്പിയുടെ സ്വരത്തിൽ അമ്പരപ്പ് നിഴലിച്ചു.
“ഇൻസ്പെക്ടർ ശങ്കരപ്പിള്ള.”, സുജാതയുടെ കണ്ണുകളിൽ വന്യത തെളിഞ്ഞു.
“വാട്ട്?!”, ഇൻസ്പെക്ടർ കിഷൻശങ്കർ നടുക്കത്തോടെ സുജാതയെ നോക്കി. ഒരു കൂസലുമില്ലാതെ സുജാത പറഞ്ഞു തുടങ്ങി: “അച്ഛൻ മരിച്ച് രണ്ടു ദിവസം കഴിഞ്ഞ് മൊഴിയെടുക്കാനെന്ന പേരിൽ വൈകുന്നേരം ശങ്കരപ്പിള്ള എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.”, ഒന്നു നിറുത്തിയ ശേഷം സുജാത തുടർന്നു: “അന്നു രാത്രി അയാൾ ലോക്കപ്പിൽ വച്ച് എന്നെ ക്രൂരമായി ബലാൽസംഗം ചെയ്തു. പിന്നെ പൊലീസ് ജീപ്പിൽ കയറ്റി വഴിയിൽ ഉപേക്ഷിച്ചു.”, സുജാതയുടെ ശബ്ദം ഓർമ്മകളുടെ മുറിവേറ്റ് പിടഞ്ഞു. എല്ലാവരും നിശബ്ദരും സ്തബ്ധരുമായി ഇരിക്കുമ്പോൾ സുജാത തുടർന്നു: “ശങ്കരപ്പിള്ള വെളുപ്പിന് നടക്കാനിറങ്ങുമെന്ന് മനസ്സിലാക്കിയ ഞാൻ ഒരു ദിവസം റെയിൽവേ ട്രാക്കിനടത്തുള്ള വഴിയിൽ കാത്തു നിന്നു.”, അവർ ഒന്നു നിറുത്തി. പിന്നെപ്പറഞ്ഞു: “പഴയതൊക്കെ ഓർമ്മിപ്പിച്ചിട്ടാണ് പാഞ്ഞു വന്ന ട്രെയിനിനു മുന്നിലേക്ക് അയാളെ ഞാൻ പിടിച്ചു തള്ളിയത്.”, സുജാതയുടെ കണ്ണുകളിലെ വന്യമായ ക്രൗര്യം എല്ലാവരെയും സ്തബ്ധരാക്കി.

“കണക്കു പറഞ്ഞുള്ള കൊലപാതകങ്ങളായിരുന്നു ഇവരുടെ ലക്ഷ്യം. അച്ഛനും അനിയത്തിക്കും പകരം പണിക്കരും മകളും. പിന്നെ ശങ്കരപ്പിള്ളയും ജയരാജനും.”, അല്പസമയം കഴിഞ്ഞ് ഡിവൈഎസ്പി പറഞ്ഞു.
“അതേ സാർ.”, ഡോ.കൃഷ്ണ പ്രതിവചിച്ചു.
“പക്ഷേ, യുവർ ടൈംലി ഇൻ്റർവെൻഷൻ സേവ്ഡ് ജയരാജൻ.”
“ബട്ട്, സർ ഹി ആൾസോ ഡിസർവ്സ് പണിഷ്മെൻ്റ് ഫോർ ദ ഗ്രേവ് സിൻ.”, ഡോ.കൃഷ്ണ ജയരാജൻ്റെ മുഖത്തേക്കു നോക്കി. അയാൾ കുറ്റബോധത്തോടെ കണ്ണുകൾ താഴ്ത്തി.

പെട്ടെന്ന് സുജാത പോലീസുകാരികളുടെ പിടിയിൽ നിന്നു കുതറി മാറി. അവരുടെ കണ്ണിൽ പക പത്തി വിടർത്തി നിന്നു. ആസുരമായ ആവേഗത്തോടെ അവർ ജയരാജനു നേരേ കുതിച്ചു. അടുത്ത നൊടിയിൽ അവർ അരയിൽ നിന്നു വലിച്ചൂരിയ ഫോർക്ക് ജയരാജൻ്റെ കഴുത്തിൽ ആഴ്ന്നിറങ്ങി. അയാൾ പിടഞ്ഞു; നിലവിളി തൊണ്ടയിൽ കുരുങ്ങിച്ചിതറി. സുജാത ഫോർക്ക് വലിച്ചൂരി. ജയരാജൻ്റെ കഴുത്തിൽ നിന്ന് ചോര ചീറ്റിയൊഴുകി. അയാൾ സോഫയിലേക്കു വീണു നിശ്ചലനായി.

ഒരു നിമിഷം. സുജാത ഫോർക്ക് തൻ്റെ തൊണ്ടക്കുഴിയിലേക്ക് കുത്തിയിറക്കി. അവർ പിടഞ്ഞു കൊണ്ട് നിലത്തു വീണു. വായിൽ നിന്ന് വെളുത്തു ചുവന്ന പത പുറത്തേക്കു ചാടി. അടുത്ത നിമിഷം അവർ പിടഞ്ഞ് നിശ്ചലയായി.

സുജാതയുടെ തുറിച്ച കണ്ണുകൾക്കു മുന്നിൽ ചോര പടർന്ന ഫോർക്ക് കഴുത്തിൽ ആഴത്തിൽ തറച്ചു നിന്നു – നെറിയില്ലാത്ത നീതിന്യായത്തിൻ്റെ നോക്കുകുത്തി പോലെ.

(അവസാനിച്ചു)

Post Views: 33
6
ദേവദാസ്

8 Comments

  1. Sreeja Ajith on November 26, 2023 9:11 PM

    സൂപ്പർ സ്റ്റോറി 👌👌

    Reply
  2. Rajanipriya Prakash on November 14, 2023 12:02 AM

    പ്രതീക്ഷിക്കാത്ത ending…. അവസാനം വരെ suspense നിലനിർത്താൻ കഴിഞ്ഞു… 👍👍👍

    Reply
  3. Manasi on November 11, 2023 4:04 PM

    Super👏👏

    Reply
  4. Santhoshkumar.K on November 10, 2023 7:42 PM

    ഗംഭീരം.. അവസാന അദ്ധ്യായം വരെ സസ്പെൻസ് നിലനിർത്തി.👍

    Reply
  5. Sabira latheefi on November 9, 2023 11:28 PM

    👍🏻👍🏻, നല്ല ഒബ്സർവഷൻ
    Dr കൃഷ്ണയുടെ അടുത്ത ത്രില്ലെർനു കാത്തിരിക്കുന്നു

    Reply
  6. ലിബിന on November 9, 2023 9:32 PM

    കിടു എഴുത്ത്…. അടുത്ത കഥക്ക് waiting

    Reply
  7. പി.രവീന്ദ്രൻ, വള്ളികുന്നം on November 9, 2023 6:56 PM

    ഭീകരമായ അന്ത്യം –
    പ്രതികാരത്തിന്റെ പൂർത്തീകരണത്തിന് ചോദ്യങ്ങളില്ല.
    മിടുക്കനായ ഡോ. കൃഷ്ണ. എല്ലാം അവസാനിപ്പിച്ച ദേവദാസിന് ആശ്വസിക്കാം.
    എഴുത്ത് കിടിലനായി.
    അഭിനന്ദനങ്ങൾ.

    Reply
  8. Pingback: ദ വീക്കെൻ്റ് മർഡർ - അദ്ധ്യായം 5 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.