ആട്ടിൻസൂപ്പിൻ ഫലം ചെയ്യുമെന്നും,
ഭൂമിയോളം ക്ഷമിക്കേണം പെണ്ണെന്നും,
പഴമൊഴികളേറെയുണ്ടെന്നാലും,
ചിലനേരങ്ങളിൽ, ചിലയിടങ്ങളിൽ
ശക്തമായ് പ്രതികരിച്ചില്ലെന്നാൽ,
ക്ഷമ പരീക്ഷിച്ചു വിഡ്ഢിയാക്കീടുംവണ്ണം
ചൂഷണം ചെയ്തിടും ക്ഷമാശീലരെ,
ഭൂഷണമല്ല തന്നെ മൗനവും ക്ഷമയും എപ്പോഴും,
പാത്രമറിഞ്ഞു വിളമ്പേണമിവയെല്ലാം.