വിരസത തൻ ചരടുകൾ
ജീവതന്തുവിൽ മെല്ലെ
മുറുകാൻ തുടങ്ങും നേരം
കളിചിരികളാൽ,
കുഞ്ഞുകുസൃതികളാൽ
വീടകങ്ങളിൽ,
സന്തോഷത്തിൻ പൂത്തിരികൾ
തെളിയിച്ചിടുന്നു ശിശുക്കൾ.
നന്മകൾ മാത്രമെന്തിലും
ദർശിച്ചിടും ശിശുക്കളെ
പരസ്പരം വെറുക്കാനും
വഞ്ചിക്കാനും പതിയെ
പഠിപ്പിച്ചു കൊടുക്കുന്നു ലോകം.