കൊഴിഞ്ഞു പോകുമോരോ പകലും
മൂകമായ് മൊഴിയുന്നു,
കൂരിരുൾ നിറയും രാവിനോടുവിൽ,
കാത്തുനിൽക്കുന്നുണ്ട്, പ്രതീക്ഷകൾ തൻ
നവമുകുളങ്ങൾ തളിരിടുമൊരു പൊൻപുലരി.
വിടപറഞ്ഞകലും ആഹ്ലാദനിമിഷങ്ങളെ
എത്തിപ്പിടിച്ചിടാനായ്,
നിരാശയിൽ മുങ്ങിടും നിമിഷങ്ങൾക്കുമപ്പുറം,
വീണ്ടും വിടർന്നിടും ശുഭദിനങ്ങളെന്ന
പ്രതീക്ഷയല്ലോ,
ദുഃഖഗർത്തങ്ങളിൽ നിന്ന് വീണ്ടും
എഴുന്നേറ്റു യാത്ര തുടർന്നിടാൻ
പ്രേരിപ്പിക്കുന്നു മർത്യനെ.