ആളുകൾക്ക് മുൻപിൽ
പെയ്യുന്ന കണ്ണുകൾ
എത്രവേഗം തുടച്ചാണ്
അവൾ പുഞ്ചിരിയുടെ
മുഖംമൂടി അണിയുന്നത്
ക്രൂരതയുടെ പര്യായമായവൻ എത്രവേഗമാണ് കപട സ്നേഹത്തിന്റെ മുഖംമൂടിക്കുള്ളിൽ പുനർജനിക്കുന്നത്
വീട്ടകങ്ങളിൽ മുഖംമൂടികളില്ലാത്ത
ദൈന്യതകൾ കാണാം
മുഖം മൂടികളില്ലാത്ത
ദുഷ്ടത്തരങ്ങൾ കാണാം
മറ്റുള്ളവർക്ക് മുൻപിൽ
എല്ലാം പൊയ്മുഖങ്ങൾ
പുഞ്ചിരിക്കു പിന്നിൽ നിസ്സഹായതയും
കരുതലിനു പിന്നിൽ കള്ളത്തരങ്ങളും ഒളിപ്പിച്ച
പൊയ്മുഖങ്ങൾ